സഭയുടെ പ്രേഷിതപ്രവര്ത്തനങ്ങളുടെയെല്ലാം അടിസ്ഥാനവും മാതൃകയും ഈശോയുടെ പ്രേഷിതത്വമാണ്. പ്രാര്ത്ഥന, പ്രഘോഷണം, സേവനം, സഹനം എന്നീ മാര്ഗങ്ങളിലൂടെയാണ് സഭ പ്രധാനമായും തന്റെ പ്രേഷിതദൗത്യം നിര്വഹിക്കുന്നത്. ഈ നാലു മേഖലകളിലൂടെയും വിശുദ്ധരായവരെ പരിചയപ്പെടുത്തി അതുപോലെയുള്ള ഒരു ആദ്ധ്യാത്മികത സ്വന്തമാക്കാന് കുട്ടികളെ സഹായിക്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം.