•                  പന്തക്ക സ്താദിനത്തില്‍ പിശുദ്ധാത്മാവിനാല്‍ നിറഞ്ഞ പത്രോസ് ശ്ലീഹാ മറ്റു ശിഷ്യന്മാരോടുചേര്‍ന്ന് ഈശോയാണ് ഏക രക്ഷകനും കര്‍ത്താവുമെന്ന് സധൈര്യം പ്രസംഗിച്ചു. അദ്ദേഹത്തിന്‍റെ പ്രസംഗം ശ്രവിച്ച ജനങ്ങള്‍ ചോദിച്ചു: സഹോദരډാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്‍റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങ ളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്‍റെ അടുക്കലേയ്ക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ.2:37-39). ശിഷ്യന്മാരുടെ സാക്ഷ്യം അനേകരെ ഈശോയിലേ യ്ക്കു നയിച്ചു.

              സഭയുടെ രക്ഷയുടെ മാര്‍ഗമായും വിശ്വാസികളുടെ കൂട്ടായ്മയായും അപ്പസ്തോലപ്രവര്‍ത്തനങ്ങ ള്‍ അവതരിപ്പിക്കുന്നു. സഭയുടെ സ്വഭാവത്തെ ദ്യോതിപ്പിക്കാനായി ഈ ഗ്രന്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം "മാര്‍ഗം" എന്നാണ്. "രക്ഷയുടെ മാര്‍ഗം"ക്രിസ്തുവിന്‍റെ "മാര്‍ഗം"എന്നിങ്ങനെയെല്ലാം ഈ "മാര്‍ഗ" ത്തെ അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ വിശേഷിപ്പിക്കുന്നു  (അപ്പ. 16:17,9:2).
         
                 പിതാവിന്‍റെ സന്നിധിയില്‍ മനുഷ്യര്‍ക്ക് പ്രവേശനം ലഭിക്കുന്നത് ഈശോമിശിഹായിലൂടെയാണ് (യോഹ.14:6). അതിനാല്‍ ഈശോ നമുക്ക് രക്ഷയുടെ മാര്‍ഗമാണ്. നമ്മുടെ കുര്‍ബാനയില്‍ നാം ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: "ഞങ്ങളുടെ കര്‍ത്താവും ദൈവവുമായ മിശിഹാവന്ന് ജീവദായകമായ സുവിശേഷം വഴി പ്രവാചകന്മാര്‍, ശ്ലീഹന്മാര്‍, രക്തസാക്ഷികള്‍, വന്ദകന്മാര്‍, വേദപാരംഗതന്മാര്‍, മെത്രാന്മാര്‍ പുരോ ഹിതന്മാര്‍, ശുശ്രൂഷികള്‍ എന്നിവര്‍ക്കും വിശുദ്ധ മാമ്മോദീസായുടെ സജീവവും ജീവദായകവുമായ അടയാളത്താല്‍ മുദ്രിതരും പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവര്‍ക്കും ആവശ്യകമായ നൈര്‍മ്മല്യത്തിന്‍റെയും വിശുദ്ധിയുടെയും മാര്‍ഗം പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ". ഈശോയുടെ തുടര്‍ച്ചയായ സഭയും അതിനാല്‍ രക്ഷയുടെ മാര്‍ഗമാണ്. രക്ഷകനായ ഈശോയിലേയ്ക്ക് ലോകജനതയെ മുഴുവന്‍ നയിക്കുവാന്‍ അവള്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. ആദിമസഭയുടെ കാലം മുതല്‍ ഈ തീക്ഷ്ണത തെളിഞ്ഞു കാണാം.
     
     

    സുവിശേഷം ശ്രവിച്ച സമൂഹം

     

              ദൈവവചനം ശ്രവിക്കുന്നതിനാല്‍ ആദിമ ക്രൈസ്തവര്‍ സദാ തല്പരരായിരുന്നു. ശ്ലീഹډാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ താല്പര്യപൂര്‍വം പങ്കുചേര്‍ന്ന സമൂഹമെന്നാണല്ലോ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ ആദിമസഭയെ വിശേഷിപ്പിച്ചിരിക്കുന്നത്. ദൈവവചനം ശ്രവിച്ചും സ്വീകരിച്ചും അതില്‍ വളരാന്‍ ആഗ്രഹിച്ചുമാണ് അവര്‍ ശ്ലീഹന്മാരുടെ സാന്നിധ്യത്തില്‍ ഒന്നിച്ചു കൂടിയിരുന്നത്.ഈശോമിശിഹായിലൂടെ ദൈവം നല്‍കുന്ന നിത്യരക്ഷ യായിരുന്നു ശ്ലീഹന്മാരുടെ പ്രബോധനത്തിന്‍റെ പ്രധാന ഉള്ളടക്കം. ഈശോയോടൊത്തു വസിക്കുകയും ഈശോയില്‍നിന്ന് നേരിട്ടു പഠിക്കുകയും ചെയ്ത ശ്ലീഹډാരെ ശ്രവിക്കാന്‍ കഴിഞ്ഞത് വലിയ څഭാഗ്യമായി ജനം മനസ്സിലാക്കി. പരിശുദ്ധാത്മാവിന്‍റെ പ്രകാശത്തില്‍ മിശിഹാരഹസ്യത്തിന്‍റെ ആഴങ്ങളിലേയ്ക്കിറങ്ങിയ ശ്ലീഹന്മാര്‍ തങ്ങളുടെ അനുഭവവും വിശ്വാസവും ഉറക്കെപ്രഖ്യാപിച്ചു. ഉത്ഥിതനായ ഈശോയെ ശ്രോതാക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ അവര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അതിനായി ഈശോയുടെ ജനനവും ജീവിതവും വാക്കുകളും പ്രവൃത്തികളും പീഡാസഹനവും മരണവും ഉത്ഥാനവും പരിശുദ്ധാത്മാവിന്‍റെ ആഗമനവും സഭാസ മൂഹങ്ങളുടെ ജډമെടുക്ക ലുമെല്ലാം ശ്ലീഹന്മാര്‍വിശദമായി പഠിപ്പിച്ചു.
     
    പ്രവര്‍ത്തനം 1
     
    ആദിമസഭയുടെ പ്രേഷിതചൈതന്യം നിങ്ങളുടെ ഇടവകയില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമാണ് എന്നു ചര്‍ച്ചചെയ്യുക.
     

     

    സുവിശേഷാനുസൃതം ജീവിച്ച സമൂഹം

     

                 സുവിശേഷത്താല്‍ ആകൃഷ്ടരായവര്‍ ഒരു കൂട്ടായ്മയായി വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു (അപ്പ. 4:32). തങ്ങളേയും തങ്ങള്‍ക്കുള്ളതും പൂര്‍ണമായി സമൂഹത്തിനും സമൂഹത്തിലെ ഓരോ അംഗത്തിനും വേണ്ടി സമര്‍പ്പിച്ചപ്പോഴാണ് ഈ കൂട്ടായ്മ പ്രകടമായത്. ബാഹ്യമായ നിര്‍ബന്ധമല്ല വിശ്വാസത്തില്‍നിന്നു   ലഭിച്ച ആത്മാവിന്‍റെ പ്രചോദനമാണ് ഇപ്രകാരം ഒരു കൂട്ടായ്മയിലേയ്ക്ക് അവരെ നയിച്ചത്.ഭൗതികമായവയുടെ പങ്കുവയ്ക്കലില്‍ മാത്രം ഒതുങ്ങിയ ഒരു കൂട്ടായ്മയായിരുന്നില്ല അത്. മറിച്ച്, ഈശോയുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസംവഴി രൂപപ്പെട്ട നവ്യമായ ഒരു ഹൃദയബന്ധം ഈ കൂട്ടായ്മയില്‍ പ്രകടമായിരുന്നു. ഭൗതിക സമ്പത്തില്‍ അവര്‍ ആശ്രയിച്ചില്ല. ദൈവപരിപാലനയിലുള്ള പ്രത്യാശയാണ് അവരെ നയിച്ചത്. തല്‍ഫലമായി ഭൗതികവസ്തുക്കളുടെ പങ്കുവയ്ക്കല്‍ അവര്‍ക്ക്
    സന്തോഷവും സംതൃപ്തിയും നല്‍കി.
          സഭയെ സഭയാക്കുന്നത് ഈശോമിശിഹായോടും സഭാംഗങ്ങള്‍ തമ്മില്‍  തമ്മിലുമുള്ള കൂട്ടായ്മയാണ്.അതുകൊണ്ടാണ് പങ്കുവയ്ക്കലിലെ അഭാവത്തെയും അപാകതകളെയും വലിയ അപരാധമായി അപ്പസ്തോലന്മാര്‍  പരിഗണിച്ചത്. വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടായപ്പോഴും, അത്താഴവിരുന്നില്‍ ശരിയായ പങ്കുവയ്ക്കല്‍ നടക്കാതെ വന്നപ്പോഴും (1 കോറി.11:17-22). പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി. അനനിയാസ് സഫീറ ദമ്പതികളുടെ മരണം ഈ പാപത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നു (അപ്പ.5:1-11). ഗ്രീക്കുകാരായ ക്രൈസ്തവവിധവകള്‍ അവഗണിക്കപ്പെടുന്നു എന്നുകേട്ടപ്പോള്‍ അപ്പസ്തോലന്മാര്‍ അത് ഗൗരവമായി പരിഗണിച്ചതും ഈ കൂട്ടായ്മയുടെ പ്രാധാന്യം മനസിലാക്കിയാണ്. സഭാസമൂഹത്തിലെ കൂട്ടായ്മ നിലനിറുത്താനും ശക്തിപ്പെടുത്താനുമാണ് ശ്ലീഹന്മാര്‍ ഡീക്കന്മാരെ നിയമിച്ചത് (അപ്പ.6:1-7). ദരിദ്രര്‍ അവഗണിക്കപ്പെടുന്നതായി സൂചനകള്‍ ലഭിച്ചപ്പോഴെല്ലാം സത്വര നടപടികള്‍ എടുക്കാന്‍ ശ്ലീഹന്മാരോടൊപ്പം ജനം സന്നദ്ധരായി. ദരിദ്രര്‍ക്കായി പിരിവു നടത്താനും അവര്‍ തയ്യാറായി (2കോറി.8:11-15). വിശ്വാസത്തില്‍നിന്നും രൂപപ്പെട്ട കൂട്ടായ്മയുടെ ശക്തിയാണ് ഇതിലെല്ലാം തെളിഞ്ഞുകാണുന്നത്.
     
     

    അപ്പംമുറിക്കല്‍ ശക്തി കേന്ദ്രമാക്കിയ സമൂഹം 

     

                   വിശ്വാസത്തില്‍ ഒന്നുചേര്‍ന്ന സഭാസമൂഹത്തിന്‍റെ യഥാര്‍ത്ഥ ശക്തികേന്ദ്രം അപ്പംമുറിക്കല്‍ ശുശ്രൂഷ യായിരുന്നു. ഏകമനസ്സോടും നിഷ്കളങ്കഹൃദയത്തോടും ആഹ്ലാദത്തോടും കൂടെയാണ് അവര്‍ അതില്‍ പങ്കുചേര്‍ന്നിരുന്നത്. അന്ത്യ അത്താഴത്തിന്‍റെ ഒര്‍മക്കായി നടത്തിയ അപ്പംമുറിക്കല്‍ ഈശോയുടെ ശരീരരക്തങ്ങളിലുള്ള പങ്കുചേരലായി അവര്‍ ആചരിച്ചു. തങ്ങള്‍ സ്വീകരിക്കുന്ന അപ്പവും വീഞ്ഞും ഈശോയുടെ ശരീരരക്തങ്ങളാണെന്ന ബോധ്യം അവരില്‍ ആഴപ്പെട്ടിരുന്നു. പ്രയാസങ്ങളിലും പ്രതി സന്ധികളിലും അവര്‍ക്ക് പ്രത്യേക ശക്തി ലഭിച്ചിരുന്നതും വിശുദ്ധ കുര്‍ബാനയിലെ ഈ പങ്കു ചേരലില്‍ നിന്നായിരുന്നു. വിശ്വാസ ജീവിതത്തില്‍ അവരെ വളര്‍ത്തിയതും ഈ പങ്കുചേരലാണ്.
    പ്രവര്‍ത്തനം 2
    വിശുദ്ധ കുര്‍ബാനയിലെ പ്രണാമപ്രാര്‍ത്ഥനകള്‍ പരിശോധിച്ച് പ്രേഷിതദൗത്യത്തെ സൂചിപ്പിക്കുന്ന വാക്യങ്ങ ള്‍ കണ്ടെത്തി എഴുതുക.
     
     
     

    പ്രാര്‍ത്ഥിക്കുന്ന സമൂഹം

     
              സുവിശേഷാനുസൃതം ജീവിച്ച ആദിമസഭയില്‍ മിഴിവാര്‍ന്നു നിന്ന സവിശേഷതയായിരുന്നു അവരുടെ പ്രാര്‍ത്ഥനാജീവിതം. യഹൂദരുടെ പ്രാര്‍ത്ഥനാ മാതൃകകളാണ് ആദിമക്രൈസ്തവരും സ്വീകരിച്ചിരുന്നത്. ദിവസത്തെ മുഴുവന്‍ വിശുദ്ധീകരിക്കുവാന്‍ വിവിധ യാമങ്ങളില്‍ അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു. മൂന്നാം മണിക്കൂറിലും (9 am) ആറാം മണിക്കൂറിലും (12 am) ഒന്‍പതാം മണിക്കൂറിലും (3 pm) പന്ത്രണ്ടാം മണിക്കൂറിലും (6 pm) പ്രാര്‍ത്ഥിക്കുന്ന ശ്ലീഹന്മാരെ വിശുദ്ധ ഗ്രന്ഥത്തില്‍ കാണാം. പന്തക്കുസ്താദിനത്തില്‍ പ്രാര്‍ത്ഥനാ നിമഗ്ന രായിരുന്ന ശ്ലീഹډാരുടെമേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്നത് മൂന്നാം മണിക്കൂറിലാണ് (അപ്പ.2:15). ആറാം മണിക്കൂറില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് വിജാതീയരേയും സഭയിലേയ്ക്കു സ്വീകരിക്കാമെന്ന് ഒരു ദര്‍ശനത്തിലൂടെ പത്രോസ് ശ്ലീഹായ്ക്ക് ദൈവം വെളിപ്പെടുത്തിക്കൊടുത്തത്. ഒന്‍പതാം മണിക്കൂറിലെ പ്രാര്‍ത്ഥനയ്ക്കായി പത്രോസും യോഹന്നാനും ദൈവാലയത്തിലേയ്ക്കു പോയപ്പോഴാണ് സുന്ദരകവാ ടത്തിലിരുന്നു ഭിക്ഷ യാചിച്ചിരുന്ന മുടന്തനു സൗഖ്യം നല്‍കിയത് (അപ്പ.3:1-10). സഭാംഗങ്ങള്‍ ഒരുമിച്ചും വ്യക്തികള്‍ ഒറ്റയ്ക്കും പ്രാര്‍ത്ഥിച്ചിരുന്നതിന്‍റെ ഉദാഹരണങ്ങളും അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ കാണാം (അപ്പ.4:23-24, 7:59-60). സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പായി അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചിരുന്നു (അപ്പ. 1:24-24;13:3). ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും വിശ്വാസത്തെപ്രതി സഹനങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ടപ്പോഴും അവര്‍ക്ക് ആശ്വാസവും ശക്തിയും നല്‍കിയത് പ്രാര്‍ത്ഥനയാണ്. കാരാഗൃഹവാസത്തിലും ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ട് അവര്‍ മനോധൈര്യം വീണ്ടെടുത്തു (അപ്പ.16:25).
     
     

    സുവിശേഷം പ്രഘോഷിച്ച സമൂഹം

     

              ഈശോയില്‍ നിന്നും സുവിശേഷസന്ദേശം സ്വീകരിച്ചവരെല്ലാവരും തന്നെ സുവിശേഷപ്രഘോഷകരായി മാറുന്നതാണ് തിരുവചനത്തില്‍ നമ്മള്‍ കാണുന്നത് (യോഹ 4:7-26; 9:1-12; ലൂക്ക ാ 19:1-10). ശ്ലീഹന്മാരുടെ പ്രബോധനങ്ങളുടെ ഫലമായി രൂപംകൊണ്ട ആദിമസഭയിലും ഈ ചൈതന്യം നിറഞ്ഞുനിന്നു.അവരുടെ ജീവിതശൈലിതന്നെ സുവിശേഷപ്രസംഗമായി. സുവിശേഷസമ്പേശം അവരുടെ ചിന്തയിലും മനോഭാവങ്ങളിലും ജീവിതശൈലിയിലും നിറഞ്ഞപ്പോള്‍ അവരുടെ മാനുഷികബന്ധങ്ങള്‍ സ്നേഹനിര്‍ ഭരമായി. തത്ഫലമായി വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ തുടങ്ങി. (അപ്പ.2:47). അവര്‍ തങ്ങള്‍ സ്വീകരിച്ച വിശ്വാസവും പുതിയ സമൂഹത്തിലെ ജീവിതാനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവച്ചു; ധൈര്യ പൂര്‍വം സുവിശേഷം പ്രഘോഷിച്ചു (അപ്പ 4:31).
     
           ഈശോയുടെ നാമത്തില്‍ സംസാരിക്കരുതെന്ന് താക്കീതുചെയ്ത് ശിക്ഷ കൊടുത്തു വിട്ടപ്പോള്‍ "ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധി  ക്കുകയില്ല" എന്നായിരുന്നു ശ്ലീഹന്മാരുടെ മറുപടി (അപ്പ.4:20). വിശ്വാസത്തിന്‍റെ പേരില്‍ ചിതറിക്കപ്പെട്ടപ്പോഴും വചനം പ്രസംഗിച്ചുകൊണ്ട് ചുറ്റിസഞ്ചരിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ (അപ്പ. 8:4).
            ദൈവവചനം ശ്രവിച്ചും, ജീവിച്ചും, പ്രഘോഷിച്ചും, അപ്പംമുറിക്കല്‍ ശുശ്രൂഷയിലൂടെ ശക്തിപ്രാപിച്ചും, വിശ്വാസത്തിലുംകൂട്ടായ്മയിലും ആദിമസഭാ വളര്‍ന്നു. ഇപ്രകാരം സഭയുടെ പ്രേഷിത ചൈതന്യത്തില്‍ പങ്കുചേര്‍ന്ന് നമുക്കും വളരാം. ഈശോയുടെ സുവിശേഷം പ്രഘോഷിക്കാം
     
     
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

    അപ്പ. 4:32-37
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നുچ(അപ്പ. 4:32).

     

    നമുക്കു പ്രാര്‍ത്ഥിക്കാം

    കര്‍ത്താവായ ഈശോയേ, ആദിമക്രൈസ്തവ സമൂഹം സ്നേഹത്തിലും ഐക്യത്തിലും വളര്‍ന്നതുപോലെ ഞങ്ങളേയും സ്നേഹത്തിലും ഐക്യത്തിലും വളര്‍ത്തണമേ.

     

    എന്‍റെ തീരുമാനം

    ഞാന്‍ ഉള്‍പ്പെടുന്ന സംഘടനയില്‍ മാസത്തിലൊരിക്കലെങ്കിലും കൂട്ടുകാരുമൊത്ത് ദൈവവചനം വായിച്ച് സന്ദേശം പങ്കുവയ്ക്കും.

     

    സഭയോടൊത്തു ചിന്തിക്കാം

    ഈശോയുമായി സുദൃഢം ബന്ധിതയായ സഭ ദൈവവുമായുള്ള ഉറ്റ ഐക്യത്തിന്‍റെയും മനുഷ്യ വര്‍ഗത്തിന്‍റെ മുഴുവന്‍ യോജിപ്പിന്‍റെയും കൂദാശയാണ്. അഥവാ അങ്ങനെയുള്ള യോജിപ്പിന്‍റെയും ഐക്യ ത്തിന്‍റെയും അടയാളവും
    ഉപകരണവുമാണ് സഭ.
     

    ആദിമസഭയുടെ സുവിശേഷ ചൈതന്യം വ്യക്തമാക്കുന്ന ഏതാനും തിരുവചനങ്ങള്‍ ലേഖനങ്ങളില്‍ നിന്നും കണ്ടെത്തി എഴുതുക.

    ഹൃദയം ദീപ്തമാക്കാം

    1 ദൈവവചനം ശ്രവിക്കുന്നതില്‍ ആദിമസഭ വളരെ താല്പര്യം പുലര്‍ത്തി. 2 തിരുവചനശ്രവണത്തിലൂടെ ഒരു കൂട്ടായ്മയായി തീര്‍ന്ന അവര്‍ എല്ലാം പങ്കുവയ്ക്കാന്‍ തയ്യാറായി. 3 സുവിശേഷാധിഷ്ഠിതമായ അവരുടെ ജീവിതം അനേകരെ ക്രിസ്തുമതത്തിലേയ്ക്ക് ആകര്‍ഷിച്ചു. 4 അപ്പംമുറിക്കല്‍ ശക്തികേന്ദ്രമാക്കിയ സമൂഹമായിരുന്നു അത്. 5 ദിവസം മുഴുവന്‍ വിശുദ്ധീകരിക്കുവാന്‍ വിവിധ യാമങ്ങളില്‍ അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു. 6 വിശ്വാസത്തിന്‍റെ പേരില്‍ ചിതറിക്കപ്പെട്ടപ്പോഴും വചനം പ്രഘോഷിച്ചുകൊണ്ട് അവര്‍ ചുറ്റി സഞ്ചരിച്ചു.