•  
     
     
                "ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു.ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ ജറുസലെം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു.സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന്അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല, ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി" (വെളിപാട് 21:1-4).
     
               ലോകജനതയുടെ ഭൂരിഭാഗവും ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു പുതിയ ലോകം പടുത്തുയര്‍ത്തുവാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ്.എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന മത്സരബുദ്ധിയും അനൈക്യവും, യുദ്ധവും ഭീകരതയും നിറഞ്ഞ ഒരു ലോകത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തെ മാറ്റി നിര്‍ത്തിക്കൊുള്ള ഒരു പ്രവര്‍ത്തനത്തിനും സമാധാനം നല്‍കാന്‍ സാധിക്കുകയില്ല. അസമാധാനം നിറഞ്ഞ ലോകത്തില്‍ സമാധാനദാതാവായ ഈശോയെ നല്‍കിക്കൊണ്ട് ഒരു പുതിയയുഗം സൃഷ്ടിക്കുവാന്‍ ക്രൈസ്തവര്‍ കടപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ "സര്‍വമനുഷ്യര്‍ക്കും വേണ്ടിയുള്ള രക്ഷാസന്ദേശമാണ് അവര്‍ കൈപ്പറ്റിയിരിക്കുന്നത്" (സഭ ആധുനികലോകത്തില്‍  GS  1).
     

     

    കത്തോലിക്കാ സംഘടനകളുടെ പ്രസക്തി 

     

                 സംഘടിതമായ പ്രേഷിതപ്രവര്‍ത്തനം വിശ്വാസികളുടെ ക്രിസ്തീയവും മാനുഷികവുമായ ആവശ്യമാണ്. അത് മിശിഹായോടുള്ള സഭയുടെ ഐക്യത്തെ പ്രകാശിപ്പിക്കുന്നു. വ്യക്തികള്‍ സ്വന്തനിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ വളരെയേറെ ഫലം സംഘാതമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിക്കും. ഒരു സമൂഹത്തിന്‍റെ മുഴുവന്‍ കഴിവുകളും സമാഹരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനു മാത്രമേ പ്രേഷിതവൃത്തിയുടെ എല്ലാ ലക്ഷ്യങ്ങളും സാധിക്കാനും താല്പര്യങ്ങള്‍ സംരക്ഷിക്കാനും സാധിക്കുകയുള്ളൂ. മനുഷ്യമഹത്വം ഉയര്‍ത്താനും മൂല്യബോധം വളര്‍ത്താനും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ് (അഅ 18).
    സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടികാണിക്കാത്തലോകത്തിനു മുന്‍പില്‍ അടിയുറച്ച ഒരു ജീവിതം നയിക്കാന്‍ ക്രൈസ്തവനു സാധിക്കണം. സത്യം, നീതി, സ്നേഹം തുടങ്ങിയ മൂല്യങ്ങളില്ലാതെ ലോകസമാധാനം കൈവരിക്കാന്‍ സാധിക്കുകയില്ല. പ്രസ്തുത ഗുണങ്ങള്‍ ലോകത്തിനു പകരണമെങ്കില്‍ കൈസ്ര്തവരായ നാം തന്നെ ഇവ അഭ്യസിക്കണം.നമ്മുടെ വരുംതലമുറയേയും ഈ മൂല്യങ്ങളില്‍ പരിശീലിപ്പിക്കേണ്ടതു "ഭാവി പ്രേഷിതന് ആദ്ധ്യാത്മികവും ധാര്‍മികവുമായപ്രത്യേക ശിക്ഷണം ലഭിക്കണം. അവസരോചിതം മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിക്കുന്നതിനുളള സന്നദ്ധതയും, ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സ്ഥൈര്യവും, വിഷമതകളില്‍ പിടിച്ചു നില്ക്കുന്നതിനുവേണ്ട ഉറപ്പും ഏകാന്തതയും ക്ഷീണവും പരാജയവുമുണ്ടാകുമ്പോള്‍ അവയെച്ചെറുത്തു നില്‍ക്കുവാനുള്ള ക്ഷമയും അയാള്‍ക്ക് ഉണ്ടാകണം" (AG  25).
     
                 രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയ ഈ പ്രബോധന മനുസരിച്ച് സഭാമക്കളുടെ പരിശീലനത്തിനും സാക്ഷ്യം വഹിക്കലിനും സഹായകമാകുവാന്‍വേണ്ടി ശിശുപ്രായം മുതല്‍ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവര്‍ പങ്കുകാരാക്കപ്പെടുന്നു. ഈ സംഘടനകളില്‍ ചിലത് സഭയ്ക്കു പൊതുവായുള്ള പ്രേഷിതലക്ഷ്യം ഉന്നംവച്ചു പ്രവര്‍ത്തിക്കുന്നു. മറ്റു ചിലത് സുവിശേഷപ്രചാരണവും മാനവവിശുദ്ധീകരണവും പ്രത്യേക ലക്ഷ്യമായെടുക്കുന്നു. വേറെ ചില സംഘടനകളുടെ ലക്ഷ്യം ഭൗതികലോകത്തെ ക്രിസ്തീയ ചൈതന്യത്താല്‍ നിറയ്ക്കുക എന്നതാണ്.ഇനിയും ഒരുവിഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരസ്നേഹകൃത്യങ്ങളും വഴി ക്രിസ്തുവിനു പ്രത്യേക സാക്ഷ്യം വഹിക്കുന്നു (അഅ 19).
     

    പ്രവര്‍ത്തനം 1

    നിങ്ങളുടെ ഇടവകയിലെ സംഘടനകള്‍ ഏവ? നിങ്ങള്‍ അംഗമായിരിക്കുന്നസംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക.
     

    തിരുബാലസഖ്യം

     

                   ബാലമനസ്സുകളെ ഈശോയില്‍ വളര്‍ത്തിയെടുക്കുവാന്‍ തിരുബാലസഖ്യം സഹായിക്കുന്നു . 'കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങളെ സഹായിക്കട്ടെ'എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ തിരുബാലഖ്യാംഗങ്ങള്‍ പങ്കുകാരാകുന്നു . പ്രധാനമായും പ്രാര്‍ത്ഥനയും സംഭാവനയും വഴിയാണ് ഈ ദൗത്യത്തില്‍ അവര്‍ ഭാഗഭാക്കുകളാകുന്നത്. യൂണിറ്റുകളില്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുവാനും തിരുവചനം പഠിക്കുവാനും പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും സഖ്യാംഗങ്ങള്‍ ശ്രദ്ധിക്കുന്നു.കൊച്ചു കഥകളിലൂടെയും പാട്ടുകളിലൂടെയും നല്ല മൂല്യങ്ങള്‍ കുട്ടികളില്‍ രൂപപ്പെടുത്തി ബാലനായ ഈശോയെപ്പോലെ ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ അവരെ വളര്‍ത്താന്‍ തിരുബാലസഖ്യം വഴി സാധിക്കുന്നു.
     

    ചെറുപുഷ്പ മിഷന്‍ലീഗ്

     

               ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയാണ് ചെറുപുഷ്പ മിഷന്‍ലീഗ്. 1947-ല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി ഏഴു പേരോടുകൂടി ഭരണങ്ങാനത്ത് ആരംഭിച്ച ഈ സംഘടന ഇന്ന് ഭാരതത്തിലും ഭാരതത്തിനു വെളിയിലും സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിക്കുന്നു. "നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" എന്നു പറഞ്ഞ ് ഈശോ ഏല്പിച്ച ദൗത്യം പ്രാവര്‍ത്തികമാക്കിക്കൊണ്ട് വ്യക്തികളിലും കുടുംബങ്ങളിലും ഇടവകകളിലും സ്ഥാപനങ്ങളിലും പ്രേഷിതചൈതന്യം വളര്‍ത്തുക, പ്രാര്‍ത്ഥന, സംഭാവന, ദൈവവിളി പ്രോത്സാഹനം, സډാതൃക എന്നിവവഴി ലോകം മുഴുവനിലുമുള്ള പ്രേഷിതപ്രവര്‍ത്തനങ്ങളെ സംഘടിതമായി സഹായിക്കുക, കുട്ടികളില്‍ ക്രിസ്തീയ വ്യക്തിത്വം രൂപീകരിക്കുക എന്നിവയാണ് മിഷന്‍ലീഗിന്‍റെ ലക്ഷ്യങ്ങള്‍. സ്നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ഈ സംഘടന കുട്ടികളിലും മുതിര്‍ന്നവരിലും പ്രേഷിതചൈതന്യം വളര്‍ത്തുന്നു.
     

    സി.എല്‍.സി

     

                     മരിയന്‍ സൊഡാലിറ്റി സമൂഹം എന്ന പേരില്‍ ആരംഭിച്ച ഈ സംഘടന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യുന്ന ആഗോള അല്മായ സംഘടന എന്ന നിലയില്‍ ക്രിസ്തീയ ജീവിത സമൂഹം (ക്രിസ്റ്റ്യന്‍ ലൈഫ് കമ്മ്യൂണിറ്റി) എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. നല്ല ക്രൈസ്തവസമൂഹം കെട്ടിപ്പടുക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സമൂഹത്തില്‍ ദൈവാനുഭവത്തിന്‍റെയും ഐക്യത്തിന്‍റെയും രക്ഷയുടെയും അടയാളമാകുവാന്‍ ഈ സംഘടന യത്നിക്കുന്നു.
    പരിശുദ്ധ കന്യാമറിയത്തെ അനുകരിച്ച് ക്രിസ്തുകേന്ദ്രീകൃത ജീവിതം, സ്വയം വിശുദ്ധീകരണം, മറ്റുള്ളവരുടെ രക്ഷ , തിരുസഭയുടെവളര്‍ച്ച എന്നിവ നേടുകയാണ് സി.എല്‍.സി അംഗങ്ങളുടെ ലക്ഷ്യം.
     

     

    കെ.സി.എസ്.എല്‍

     

                     കേരളത്തിലെ കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ സംഘടനയായ കെ.സി.എസ്.എല്‍ വിദ്യാലയങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. പ്രാര്‍ത്ഥന, പഠനം, സേവനം എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന ഈ സംഘടനവഴി വിദ്യാര്‍ത്ഥികളില്‍ സദാചാരബോധവും, പഠനശീലവും, അദ്ധ്വാനസന്നദ്ധതയും വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു. കെ.സി.എസ്.എല്‍-ന്‍റെ ഹൃദയമെന്നറിയപ്പെടുന്ന 'സ്റ്റഡിസര്‍ക്കിള്‍' ആനുകാലിക പ്രശ്നങ്ങളെ വിലയിരുത്താനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു. കോളേജുതലത്തില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി കാത്തലിക് സ്റ്റുഡന്‍സ് മൂവ്മെന്‍റ ് (സി.എസ്.എം) എന്ന പ്രസ്ഥാനവുമുണ്ട്.
     

    കെ.സി.വൈ.എം

     

                സഭയുടെയും സമൂഹത്തിന്‍റെയും സമ്പത്തും പ്രതീക്ഷയുമായ യുവജനങ്ങളെ ക്രിസ്തീയ ചൈതന്യത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുന്ന സംഘടനയാണ് കെ.സി.വൈ.എം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ യുവജനങ്ങളിലര്‍പ്പിച്ച വിശ്വാസവും അവരെക്കുറിച്ചുള്ള സഭയുടെ പ്രത്യാശയും ഫലമണിയിക്കുവാന്‍ ഈ സംഘടന ലക്ഷ്യം വയ്ക്കുന്നു. ലോകത്തിന്‍റെ പ്രകാശമായ മിശിഹായില്‍ വളരുവാനും മിശിഹായുടെ ശരീരമായ സഭയോടു താദാത്മ്യപ്പെട്ടു ജീവിക്കാനും പ്രവര്‍ത്തിക്കാനും യുവജനങ്ങള്‍ ഈ സംഘടനകളിലൂടെ പരിചയിക്കുന്നു. ഇടവകയിലൂടെ ലോകത്തെ നവീകരിക്കുക എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന യുവജനസംഘടന വഴി പ്രാര്‍ത്ഥനാചൈതന്യവും, സഭാത്മകതയും, ത്യാഗസന്നദ്ധതയും, നീതിബോധവും, ക്രിസ്തീയ ധീരതയുമുള്ള യുവജനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സാധിക്കും. കേരളത്തിനു വെളിയിലുള്ള സംസ്ഥാനങ്ങളില്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന യുവജനങ്ങളെ ഒന്നിച്ചുകൂട്ടാനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കാനും ഈ സംഘടന മുന്‍കൈയ്യെടുക്കുന്നു.
      

    എ.കെ.സി.സി

     

                 സീറോമലബാര്‍ സഭയില്‍ അല്മായ പ്രതിബദ്ധത വളര്‍ത്താനും ക്രൈസ്തവ മനഃസാക്ഷ ിയെ സമൂഹ മദ്ധ്യത്തില്‍ അവതരിപ്പിക്കാനും നേതൃത്വം കൊടുക്കുന്ന അല്മായ സംഘടനയാണ് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (All Kerala Catholic Congress-AKCC) സംഘടനയുടെ ഭാരവാഹികള്‍ എപ്പോഴും അല്മായരായിരിക്കും. വിശ്വാസകാര്യങ്ങളില്‍ അറിവും പ്രതികരണശേഷിയുമുള്ള പ്രബുദ്ധരായ അല്മായരിലൂടെ സഭയുടെ നിലപാടിനെ വ്യക്തമാക്കുവാനുള്ള വേദിയായി സംഘടന പ്രവര്‍ത്തിക്കുന്നു. മെത്രാډാരും വൈദികരും ആത്മീയ ഉപദേഷ്ടാക്കളായി വര്‍ത്തിക്കുന്നു. എപ്പോഴും സഭാനേതൃത്വത്തോടു ചേര്‍ന്നു നീങ്ങുവാന്‍ ഈ സംഘടന പ്രത്യേകം ശ്രദ്ധിക്കുന്നു. ഇടവക, രൂപതാ തലങ്ങളില്‍ കീഴ്ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിര്‍ണായക നിമിഷങ്ങളിലും പ്രതിസന്ധികളിലും സഭയുടെ സ്വരം വ്യക്തമാക്കുകയും തീക്ഷ്ണവും ദീപ്തവുമായ അവളുടെ പ്രതിഛായയെ മങ്ങലേല്‍ക്കാതെ കാത്തുസൂക്ഷിക്കുവാനും സംഘടന ശ്രദ്ധിക്കുന്നു. 
     

    മാതൃപിതൃ സംഘടനകള്‍

     

                ഗാര്‍ഹികസഭയുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ മാതാക്കളുടെയും പിതാക്കളുടെയും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. മാതൃജ്യോതിസ്, പിതൃവേദി എന്നിങ്ങനെ വിവിധ പേരുകളില്‍ അവ അറിയപ്പെടുന്നു. കുടുംബങ്ങളില്‍ സ്നേഹവും പ്രാര്‍ത്ഥനാചൈതന്യവും വളര്‍ത്താനും കുട്ടികളെ ശരിയായവിധത്തില്‍ വളര്‍ത്താനും മാതാപിതാക്ക ള്‍ ഇവിടെ പരിശീലിക്കുന്നു. ഇവയ്ക്കു പുറമേ നിരവധി സാമൂഹ്യ സേവനസംഘടനകളും സഭയിലുണ്ട്.
     
     

    വിന്‍സന്‍റ് ഡി.പോള്‍

     

             പാവപ്പെട്ടവരുടെ പ്രേഷിതനായിരുന്ന വി. വിന്‍സന്‍റ് ഡി.പോളിന്‍റെ നാമത്തില്‍ ഫാ. ഫ്രഡറിക് ഓസാനാം സ്ഥാപിച്ചതാണ് വിന്‍സന്‍റ് ഡി.പോള്‍ സംഘടന. രഹസ്യപ്പിരിവിലൂടെ പണം കണ്ടെത്തി സാധുക്കളെ സഹായിക്കുക എന്നതാണ് ഇവരുടെ മുഖ്യപ്രവര്‍ത്തനം. ഇടവകയിലെ സാധുക്കളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായ അടിസ്ഥാനാവശ്യങ്ങളില്‍ ഇവര്‍ സഹായിക്കുന്നു. കുട്ടികളില്‍ സാധുജനസ്നേഹവും സഹായമനഃസ്ഥിതിയും വളര്‍ത്തിയെടുക്കുവാന്‍ ജൂണിയര്‍ വിന്‍സന്‍റ് ഡി.പോള്‍ സംഘടനയുമുണ്ട്.
     
               ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭ, ലീജിയന്‍ ഓഫ് മേരി തുടങ്ങിയ സംഘടനകളും സഭാമക്കളുടെ പരിശീലനത്തില്‍ തങ്ങളുടേതായ പങ്കു വഹിക്കുന്നു. ഇവയ്ക്കു പുറമേ ജയില്‍വാസികളിലേയ്ക്ക ് ഈശോയുടെ കരുണാര്‍ദ്രമായ സ്നേഹം പകരാന്‍ ജയില്‍മിനിസ്ട്രിയിലൂടെയും, പ്രാര്‍ത്ഥനാനുഭവത്തിന് ഉണര്‍വു നല്‍കാന്‍ നവീകരണ മുന്നേറ്റത്തിലൂടെയും സഭ ശ്രദ്ധിക്കുന്നു.
     

    പ്രവര്‍ത്തനം 2

    നിങ്ങളുടെ ഇടവകയിലെ കുടുംബക്കൂട്ടായ്മാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിച്ച് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചാര്‍ട്ട് തയ്യാറാക്കുക.

     

     

    കുടുംബക്കൂട്ടായ്മകള്‍

     

                 സംഘടനകള്‍ പോലെതന്നെ ഇടവകകളുടെ സജീവത്വത്തിനും വളര്‍ച്ചയ്ക്കും സഹായകമാണ് കുടുംബക്കൂട്ടായ്മകള്‍. ഒരിടവകയിലെ അടുത്തടുത്തുള്ള ഏതാനും ഭവനങ്ങള്‍ ചേര്‍ന്നാണ് കുടുംബക്കൂട്ടായ്മകള്‍ രൂപീകരിക്കുന്നത്. ആദിമക്രൈസ്തവ സമൂഹത്തില്‍ അവര്‍ ഒന്നിച്ചു പ്രാര്‍ത്ഥിച്ചും പഠിച്ചും പങ്കുവച്ചും സ്നേഹത്തില്‍ അവര്‍ വളരുന്നു. കൂടുംബക്കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും ആ കൂട്ടായ്മയിലെ മറ്റു കുടുംബങ്ങളുടെയും വ്യക്തികളുടെയും സുഖദുഃഖങ്ങളില്‍ പങ്കുചേരുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്ക ുകയും ചെയ്യുന്നു. മാസത്തിലൊരിക്ക ലെങ്കിലും ഒരു
    ഭവനത്തില്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് അവര്‍ കൂട്ടായ്മയില്‍ വളരുന്നു.
     
                  സഭാമാതാവ് മക്കളുടെ നډയ്ക്കും നല്ല വളര്‍ത്തലിനുമായി രൂപം നല്‍കിയിട്ടുള്ള ഇത്തരം സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച് പരിശീലനം നേടുവാനും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാനും സഭാമക്കള്‍ക്കു കടമയുണ്ട്. പ്രേഷിതപ്രവര്‍ത്തനത്തിനു വേണ്ടിയുള്ള എല്ലാ സംഘടനകളേയും അവ അര്‍ഹിക്കും വിധം വിലമതിക്കണമെന്നും വൈദികരും സന്യാസികളും അല്മായരും അവയെ കാര്യമായിക്കരുതി പ്രോല്‍സാഹിപ്പിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (അല്മായ പ്രേഷിതത്വം 21).
     
    ഈ സംഘടനകളുടെയും കൂട്ടായ്മകളുടെയുമെല്ലാം ലക്ഷ്യം ഈശോമിശിഹായുടെ ശരീരമായ സഭയെ പരിപോഷിപ്പിക്കുകയും വിശുദ്ധീകരിക്കുകയുമാണ്. അതുവഴി സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങ ള്‍ കൂടുതല്‍ സജീവവും ഫലദായകവുമാകും. സഭയുടെ അടിസ്ഥാന ഘടകമായ ഇടവകയോടും പ്രാദേശിക സഭയോടും ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുമ്പോഴാണ് ഇവ ഫലദായകമാകുന്നത്. സഭയിലെ വിവിധ സംഘടനകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും വിശ്വാസജീവിതത്തില്‍ വളര്‍ന്ന് സാക്ഷ്യമേകുവാന്‍ സഭാമക്കള്‍പ്രാപ്തരാക്കപ്പെടുന്നു. ഈ ലോകത്തിലെ തങ്ങളുടെ സാന്നിധ്യം വഴി ലോകത്തെ വിശുദ്ധീകരിക്കാനും ജീവതാനുഭവങ്ങളെ ദൈവപരിപാലനയില്‍ അംഗീകരിക്കാനും അഭിമുഖീകരിക്കാനും ഇതുവഴി അവര്‍ പരിശീലിക്കുന്നു. ഈ ലക്ഷ്യത്തോടെ സഭാഗാത്രത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഈ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സാധിക്കണം. ഈ ലക്ഷ്യപ്രാപ്തിക്കു വിഘാതമാകാവുന്ന മാത്സര്യമോ വിഭാഗീയ ചിന്താഗതികളോ സംഘടനകള്‍ത്തമ്മില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം (അല്മായ പ്രേഷിതത്വം 23).
     
                  നമ്മുടെ വളര്‍ച്ചയ്ക്കും ലോകډയ്ക്കുമായി സഭ ഒരുക്കിത്തരുന്ന ഇത്തരം വേദികളെ പ്രയോജനപ്പെടുത്താനും അവയോടു സഹകരിക്കാനും നമ്മള്‍ താല്പര്യം കാണിക്കണം. അപ്പോഴാണ് ലോകത്തെ നവീകരിക്കാനും രക്ഷയിലേയ്ക്കു ആനയിക്കുവാനുമുള്ള സഭാദൗത്യത്തില്‍ പങ്കുചേരുവാന്‍ നമുക്കു സാധിക്കുന്നത്. അങ്ങനെ സഭാമാതാവിനോടു ചേര്‍ന്നുനിന്ന് നവയുഗസൃഷ്ടിക്കായി നമുക്ക ് അണിചേരാം.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

    കൊളോ. 3:12-17
     

     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    "കര്‍ത്താവിനു യോജിച്ചതും അവിടുത്തേയ്ക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക ് ഇടയാകട്ടെ" (കൊളോ 1:10)

     

     

    നമുക്കു പ്രാര്‍ത്ഥിക്കാം

    ഈശോനാഥാ, തിരുസഭയിലൂടെ അങ്ങു ഞങ്ങള്‍ക്കു നല്കുന്ന അവസരങ്ങള്‍ ശരിയായി വിനിയോഗിച്ചുകൊണ്ട് ലോക നډയ്ക്കായി
    പ്രയത്നിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.
     

     

    എന്‍റെ തീരുമാനം

    ഇടവകയിലെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായി പങ്കുചേരും.
     

     

    സഭയോടൊത്തു ചിന്തിക്കാം

    പ്രേഷിതപ്രവര്‍ത്തനത്തിനുവേണ്ടിയുള്ള എല്ലാ സംഘടനകളെയും
    അവ അര്‍ഹിക്കുന്നവിധം വിലമതിക്കേണ്ടതാണ്. സ്ഥലകാല വ്യത്യാസങ്ങളനുസരിച്ചു ഹയരാര്‍ക്കി ചില സംഘടനകളെ അഭിനന്ദിക്കുകയും നല്ലതെന്നു ശുപാര്‍ശ ചെയ്യുകയും അടിയന്തിരമായി സ്ഥാപിക്കേണ്ടതാണെന്നും നിശ്ചയിക്കുകയും ചെയ്യുന്നു. അത്തരം സംഘടനകളെ വൈദികരും സന്യാസികളും അല്മായരും കാര്യമായി കരുതുകയും കഴിവുപോലെ പ്രോല്‍സാഹിപ്പിക്കുകയും വേണം (അഅ 21).
     

    നിങ്ങളുടെ ഇടവകയിലെ സംഘടനാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ സമാഹരിച്ച് ഒരു ആല്‍ബം തയ്യാറാക്കുക.

    ഹൃദയം ദീപ്തമാക്കാം

    അസമാധാനം നിറഞ്ഞ ലോകത്തില്‍ സമാധാനദാതാവായ ഈശോയെ നല്‍കിക്കൊണ്ട് ഒരു പുതിയ യുഗം സൃഷ്ടിക്കുവാന്‍ ക്രൈസ്തവര്‍ കടപ്പെട്ടിരിക്കുന്നു. സഭാമക്കളുടെ പരിശീലനത്തിനും സാക്ഷ്യംവഹിക്കലിനും സഹായകമാകത്തക്കവിധം ശിശുപ്രായം മുതല്‍ വിവിധ സംഘടനാപ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവര്‍ പങ്കുകാരാക്കപ്പെടുന്നു. തിരുബാലസഖ്യം, ചെറുപുഷ്പ മിഷന്‍ലീഗ്, സി.എല്‍.സി, കെ.സി.എസ്.എല്‍, കെ.സി.വൈ.എം, എ.കെ.സി.സി, മാതൃപിതൃസംഘടനകള്‍, വിന്‍സന്‍റ് ഡി.പോള്‍ എന്നിവ യെല്ലാം നമ്മെ ഈശോയില്‍ വളര്‍ത്തുന്ന സംഘടനകളാണ്. സംഘടനകള്‍പോലെതന്നെ ഇടവകയുടെ സജീവത്വത്തിനും വളര്‍ച്ചയ്ക്കും സഹായകമായവയാണ് കുടുംബകൂട്ടായ്മകള്‍. ഈ സംഘടനകളുടെയും കൂട്ടായ്മകളുടെയുമെല്ലാം ലക്ഷ്യം സഭയെ പടുത്തുയര്‍ത്തുകയാണ്.