•         "യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയി ലേക്കു വന്നു.അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ " (മര്‍ക്കോ. 1: 14-15). ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുവാനാണ് താന്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന ബോധ്യം ഈശോയ്ക്കുണ്ടായിരുന്നു. ഈശോ തന്‍റെ സാന്നിധ്യവും സന്ദേശങ്ങളും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി ലോകത്തിന് ദൈവരാജ്യം വെളിപ്പെടുത്തി. ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുവാനുള്ള ദൗത്യം ശിഷ്യന്മാരെഅവിടുന്നു ഭരമേല്‍പിച്ചു. സഭയുടെ ആ ദൗത്യം ഇന്നും തുടരുന്നു. 
     
     

     

     

    സഭ: സുവിശേഷ പ്രഘോഷണഫലം

     

           ഈശോയില്‍നിന്നും ശിഷ്യന്മാര്‍ ദൈവരാജ്യത്തിന്‍റെ സന്ദേശമുള്‍ക്കൊണ്ടു. ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അവിടുന്ന് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തു. പരസ്യജീവിതകാലത്തുതന്നെ ദൈവരാജ്യ പ്രഘോഷണത്തിനായി ഈശോ അവരെ അയച്ചു (മത്താ.10:5-6). ദൈവപരിപാലനയില്‍ പൂര്‍ണമായും ആശ്രയിച്ചും  ത്യാഗങ്ങള്‍ സഹിച്ചും പ്രേഷിതവേല ചെയ്യണമെന്നായിരുന്നു ഈശോ അവര്‍ക്കു നല്‍കിയ നിര്‍ദേശം. യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്; ചെരുപ്പുധരിക്കാം രണ്ട് ഉടുപ്പുകള്‍ ധരിക്കരുത് (മര്‍ക്കോ. 6:8-9). സുവിശേഷപ്രഘോഷണശുശ്രൂഷ ത്യാഗങ്ങള്‍ ഉള്‍ക്കൊ ള്ളുന്നതാണെന്ന് ഈശോ അവരെ ഉദ്ബോധിപ്പിച്ചു. ചെന്നായ്ക്കളുടെ ഇടയിലേയ്ക്കു ചെമ്മരിയാടുകളെ എന്നപോലെയാണ് അവര്‍ അയയ്ക്കപ്പെടുന്നതെന്ന് മുന്നറിയിപ്പു നല്‍കി (മത്താ. 10:16).  സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കാനാണ് ഈശോ പ്രധാനമായും അവരോട് ആവശ്യപ്പെട്ടത് (മത്താ. 10:7-8).
     
                   ഈശോയുടെ വാക്കകള്‍ക്കും പ്രവൃത്തികള്‍ക്കും സര്‍വോപരി അവിടുത്തെ മരണത്തിനും ഉത്ഥാന ത്തിനും ശ്ലീഹډാര്‍ സാക്ഷികളായി. ഉത്ഥിതനായ ഈശോ അവര്‍ക്കു നല്‍കിയ ദര്‍ശനങ്ങള്‍ അവരെ വിശ്വാസത്തില്‍ ഉറപ്പിച്ചു. 'എന്‍റെ ആടുകളെ മേയിക്കുക' എന്ന് നിര്‍ദേശിച്ചുകൊണ്ട് ഈശോ പത്രോസിനെ സഭയുടെ നായകനായി നിയമി ച്ചു (യോഹ. 21:15). പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിനാല്‍ ശക്തരാക്കപ്പെട്ട ശിഷ്യന്മാര്‍ പരസ്യമായ സുവിശേഷപ്രഘോഷണത്തിന് ആരംഭം കുറിച്ചു (അപ്പ.2:14). അന്നു പത്രോസ്ശ്ലീഹാ നടത്തിയ വചനപ്രഘോഷണത്തിന്‍റെ ഫലമായിട്ടാണ് ആദ്യ ക്രൈസ്തവസമൂഹംരൂപംകൊണ്ടത്. അദ്ദേഹത്തിന്‍റെ പ്രസംഗം ശ്രവിച്ച സമൂഹം മാനസാന്തരത്തിലേയ്ക്കും വിശ്വാസത്തിലേയ്ക്കും കടന്നുവന്നു. വിശ്വസിച്ചു മാമ്മോദീസാ സ്വീകരിച്ചവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, പ്രാര്‍ത്ഥന, അപ്പംമുറിക്കല്‍ എന്നിവയില്‍ സദാതാല്‍പര്യപൂര്‍വം പങ്കുചേര്‍ന്നു (അപ്പ. 2:42). അങ്ങനെ സഭ വളര്‍ന്നു വന്നു.
     
              ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനുള്ള ഈശോയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ശ്ലീഹډാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പോയി. ചെന്നു ചേര്‍ന്ന സ്ഥലങ്ങളിലെല്ലാം അവര്‍ വചനം പ്രഘോഷിക്കുകയും ഈശോയ്ക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു. അവരുടെ സാക്ഷ്യം അനേകരെ ഈശോയിലേയ്ക്കു നയിച്ചു.ശിഷ്യന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ഈശോയുടെ നാമത്തിലും ഈശോയില്‍നിന്നു ലഭിച്ച അധികാരത്തോടും ശക്തിയോടുംകൂടി ആയിരുന്നു ശിഷ്യന്മാര്‍ പഠിപ്പിക്കു കയും പരിശുദ്ധാത്മാവ് സാക്ഷ്യപ്പെടുത്തുകയും ചെയ്ത രക്ഷ അത്ഭുതങ്ങളിലൂടെയും അടയാളങ്ങ ളിലൂടെയും കര്‍ത്താവ് സ്ഥിരീകരിച്ചുകൊണ്ടിരുന്നു. ആയിരങ്ങള്‍ ഈശോയില്‍ വിശ്വസിച്ച് സ്നാനം സ്വീകരിച്ചു. അങ്ങനെ അവിടെയെല്ലാം സഭാസമൂഹങ്ങള്‍ രൂപംകൊണ്ടു. തോമാശ്ലീഹായുടെ സുവിശേഷപ്രഘോഷണ ഫലമായാണല്ലോ ഭാരതത്തില്‍ സഭ രൂപംകൊണ്ടത്.

    സഭ: സുവിശേഷ പ്രഘോഷക

     

           സുവിശേഷപ്രഘോഷണഫലമായി രൂപംകൊണ്ട സഭസുവിശേഷപ്രഘോഷകയുമാണ്. രണ്ടു വിധത്തില്‍ സഭ ഈ ദൗത്യം നിര്‍വഹിക്കുന്നു:
     

    1) സഭയുടെ ചൈതന്യവും ശക്തിയും നവീനത്വവും സംരക്ഷ ിക്കുന്നതിന് സഭയ്ക്കകത്തുതന്നെയുള്ള സുവിശേഷപ്രഘോഷണം.

    2) സഭാംഗങ്ങളല്ലാത്തവരെ സുവിശേഷവത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍.

     
             സുവിശേഷപ്രഘോഷണം സഭയുടെ കര്‍ത്തവ്യമാണ്. അത് അവളുടെ വിളിയും ദൗത്യവുമാണ്. സഭയെ ക്കൂടാതെ സുവിശേഷപ്രഘോഷണം സാധ്യമല്ല. സഭയുടെ വ്യക്തിത്വം പ്രകടമാകുന്നതും സുവിശേഷ
    പ്രഘോഷണത്തിലാണ്. സുവിശേഷം പ്രസംഗിക്കുക, ജനങ്ങളെ പഠിപ്പിക്കുക, കൂദാശകളിലൂടെ കൃപാവരം സ്വീകരിക്കുന്നതിനുള്ള വഴി ഒരുക്കുക ഇവയെല്ലാം സഭയുടെ സുവിശേഷ പ്രഘോഷണ ത്തിന്‍റെ ഭാഗംതന്നെയാണ് (EN 14).
     
     

    പ്രഘോഷണവിഷയം ദൈവരാജ്യം

     

           ദൈവരാജ്യത്തിന്‍റെ പ്രഘോഷണവും സ്ഥാപനവുമായിരുന്നു ഈശോയുടെ ദൗത്യം.  ദൈവരാജ്യമെ ന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോ ഷവുമാണ്ڈ എന്ന് തിരുവചനം പറയുന്നു  (റോമ 14:17).  സര്‍വജനത്തിന്‍റെയും സ്രഷ്ടാവും പിതാവുമായ ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹത്തില്‍ വിശ്വസിച്ച് സകലരേയും സഹോദരങ്ങളെപ്പോലെ സ്നേഹിക്കുന്ന അവസ്ഥയാണത്. അപ്പോഴാണ് നീതിയും സമാധാനവും ഉണ്ടാകുന്നത്. ദൈവരാജ്യത്തിന്‍റെ അനുഭവം നല്‍കാന്‍വേണ്ടിയാണ് പാപങ്ങള്‍ മോചിച്ചും രോഗങ്ങള്‍ സുഖപ്പെടുത്തിയും രക്ഷയുടെ സുവിശേഷമറിയിച്ചും ഈശോ ചുറ്റിസഞ്ചരിച്ചത്.  
                 ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റപ്പെടുന്ന അവസ്ഥയാണ് ദൈവരാജ്യം. പിതാവിന്‍റെ ഹിതം നിറവേറ്റുന്ന തിലായിരുന്നു ഈശോയുടെ ശ്രദ്ധമുഴുവന്‍. ഈശോ പലപ്രാവശ്യം ഇക്കാര്യം വ്യക്തമാ ക്കിയിട്ടുണ്ട്. സമരിയാക്കാരി സ്ത്രീയെ ജീവജലത്തിന്‍റെ ഉറവയിലേയ്ക്കാനയിച്ചതിന്‍റെ ആനന്ദത്തില്‍ നിന്ന ഈശോയുടെ പക്കല്‍ ഭക്ഷണവുമായി എത്തിയ ശിഷ്യډാരോട് അവിടുന്നു പറഞ്ഞു: "എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം " (യോഹ. 4:34). അവിടുന്നു ലോകത്തിലേയ്ക്കുവന്നതുതന്നെ പിതാവിന്‍റെ ഹിതം നിറവേറ്റുവാനാണ് (ഹെബ്രാ1 0:9).  പിതാവിന്‍റെ ഇഷ്ടം  നിറവേറ്റുന്നവരാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്ന് ഈശോ തീര്‍ത്തു പറഞ്ഞു. (മത്താ. 7:21). നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക ു ലഭിക്കും എന്നും ഈശോ ഉറപ്പുനല്‍കുന്നു (മത്താ 6:33).

    പ്രവര്‍ത്തനം 1

    പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നതില്‍ ഈശോയ്ക്കുണ്ടായിരുന്ന താല്പര്യം വ്യക്തമാക്കുന്ന തിരുവചന ഭാഗങ്ങള്‍ കണ്ടെത്തി എഴുതുക.
     

    പ്രഘോഷണവും സാക്ഷ്യവും

     

               സുവിശേഷവത്ക്കരണത്തിനുള്ള പ്രധാനപ്പെട്ട മാര്‍ഗം ക്രിസ്തീയജീവിതം വഴി നല്‍കപ്പെടുന്ന സാക്ഷ്യമാണ്. സുവിശേഷവത്കരണം സാധ്യമാക്കുവാന്‍ ക്രൈസ്തവരുടെ ജീവിതസാക്ഷ്യം അനിവാര്യമാണെന്ന്  സഭ പഠിപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ എവിടെയായിരുന്നാലും അവരുടെ  ജീവിതമാതൃക,  വചനങ്ങളുടെ സാക്ഷ്യം എന്നിവ വഴി മറ്റുള്ളവര്‍ പിതാവായ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് ഇടയാക്കണം. (AG 11) .ക്രൈസ്തവര്‍ മാമ്മോദീസാ, തൈലാഭിഷേകം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകളുടെ യഥാര്‍ത്ഥഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും മറ്റുള്ളവരുമായി പരസ്പര സ്നേഹത്തിലും ആദരവിലും വര്‍ത്തിക്കുന്നവരുമാകണ മെന്ന് സഭ നിര്‍ദ്ദേശിക്കുന്നു (AG 11).
                 സമൂഹത്തിന്‍റെ നډയ്ക്കുവേണ്ടി സ്വാര്‍ത്ഥത കൈവെടിഞ്ഞ് സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴും മറ്റുള്ളവരുടെ ഉന്നമനത്തിനുവേണ്ടി സ്വന്തം കഴിവുകളും ആരോഗ്യവും പണവും പങ്കുവയ്ക്കാന്‍ തയാറാകുമ്പോഴും നാം ദൈവരാജ്യത്തിനു സാക്ഷ്യം വഹിക്കുകയാണ്. സ്വന്തം ഉത്തരവാദിത്വങ്ങള്‍ വിശ്വ സ്തതയോടെ നിറവേറ്റുന്നതും ശത്രുക്കളെ സ്നേഹിക്കുന്നതും ഏറ്റവും ശക്തവും ഫലപ്രദവുമായ സുവിശേഷപ്രഘോഷണമാണ്. പാവങ്ങളുടെ അമ്മയായ കല്‍ക്കത്തായിലെ വിശുദ്ധ മദര്‍തെരേസായും, ദളിതരോടും പാവപ്പെട്ടവരോടും വീരോചിതമായരീതിയില്‍ സുവിശേഷം പ്രസംഗിച്ച വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും, കുടുംബ പ്രേഷിതത്വത്തിന്‍റെ ഉത്തമമാതൃകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായും ജീവിതസാക്ഷ്യത്തിലൂടെ വചനം പ്രഘോഷിച്ചവരാണ്. ഒരാളുടെ വ്യക്തിപരമായ വിശ്വാസാനുഭവം മറ്റൊരാള്‍ക്കു നേരില്‍ പകര്‍ന്നു കൊടുക്ക ുക എന്നതാണ് ഏറ്റവും ലളിതവും ഫലപ്രദവുമായ സുവിശേഷവത്ക്കരണം.
     
     

    പ്രവര്‍ത്തനം 2

    ദൈവരാജ്യത്തിനു സാക്ഷ്യം വഹിക്കുവാന്‍ നിങ്ങള്‍ക്കുകിട്ടുന്ന അവസരങ്ങള്‍ ചര്‍ച്ചയിലൂടെ കണ്ടെത്തി ഒരു ചാര്‍ട്ട് തയ്യാറാക്കുക.

     

     

    സുവിശേഷ പ്രഘോഷണവും സഭാരൂപീകരണവും

     

                     സുവിശേഷപ്രഘോഷണം സഭാരൂപീകരണത്തിന്‍റെ ആദ്യപടിയാണ്. സഭ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രധാന മാര്‍ഗം മിശിഹായുടെ സുവിശേഷം പ്രസംഗിക്കുകയാണ് (AG  6). മാനസാന്തരം ഉളവാക്കുന്ന സുവിശേഷ പ്രഘോഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ഈശോ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. (ലൂക്കാ 24:47). അക്രൈസ്തവ ലോകത്തോട് മിശിഹായെക്കുറിച്ച് പ്രസംഗിക്കുന്നതിനെയാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഈ പ്രഘോഷണത്തിന്‍റെ മുഖ്യവിഷയം ഈശോതന്നെയാണ്. ഈശോയിലൂടെ പൂര്‍ത്തിയാക്കപ്പെട്ട രക്ഷയുടെ സദ്വാര്‍ത്തയാണ് ശിഷ്യന്മാര്‍ പ്രസംഗിച്ചതെന്ന് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു.
              സുവിശേഷത്തിന്‍റെ വാഗ്രൂപേണയുള്ള പ്രഘോഷണം എക്കാലത്തും അനിവാര്യമാണ്. പൗലോസ്ശ്ലീഹാ പറയുന്നു: "ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ  വിശ്വസിക്കും ? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?.. അകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്". (റോമ.10:14,17). മറ്റുപട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസം ഗിക്കേണ്ടിയിരിക്കുന്നു (ലൂക്കാ:4:43)چഎന്ന ഈശോയുടെ വാക്കുകള്‍ സഭയും സ്വന്തമാക്കുന്നു സുവിശേഷം പ്രസംഗിക്കുക എന്‍റെ കടമയാണ്. സുവിശേഷം     പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം എന്ന് ഉദ്ഘോഷിച്ച വിശുദ്ധ പൗലോസിന്‍റെ തീക്ഷ്ണത സഭയിലും കുറവുകൂടാതെ നിലനില്‍ക്കുന്നു (1 കോറി. 9:16). ഭൂമിയുടെ അതിര്‍ത്തികള്‍വരെ വ്യാപിക്കേണ്ടതും ലോകാവസാനംവരെ നിലനില്‍ക്കേണ്ടതുമായ സാര്‍വത്രിക സ്വഭാവമുള്ള ഒരു സമൂഹത്തെയാണ് ഈശോ വിഭാവനം ചെയ്തത്. അതിനായി സുവിശേഷതത്വങ്ങള്‍ അതതു സ്ഥലത്തെ ജനങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ കഴിയുന്ന രീതിയിലും ഭാഷയിലും അവതരിപ്പിക്കുകയും അവരുടെ ഭാഷകളില്‍ പ്രഘോഷിക്കുകയും ചെയ്യുന്നതില്‍ സഭഎന്നും ശ്രദ്ധിക്കുന്നു.
                കേവലം മനുഷ്യരുടെ ഭൗതിക പുരോഗതിയും ഐശ്വര്യവുമല്ല സഭയുടെ ലക്ഷ്യം; പ്രത്യുത, വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ച ഈശോമിശിഹായുടെ പ്രബോധനങ്ങള്‍ പഠിപ്പിച്ച് മനുഷ്യമഹത്വവും സാഹോദര്യവും വളര്‍ത്തി ക്രമേണ മനുഷ്യകുലത്തെ ദൈവത്തിലേക്കു നയിക്കുന്ന മാര്‍ഗവുമാവുക എന്നതാണ്. അങ്ങനെ ദൈവത്തോടും അയല്‍ക്കാരോടുമുള്ള സ്നേഹംവഴി രക്ഷ പ്രാപിക്കുന്നതിന് മനുഷ്യരെ സഭ സഹായിക്കുന്നു.
                     വചനപ്രഘോഷണഫലമായി രൂപം കൊള്ളുകയും ദൈവരാജ്യപ്രഘോഷണത്തിനുള്ള ദൗത്യം സ്വീകരിക്കുകയും ചെയ്ത സഭയുടെ മക്കളാണു നമ്മള്‍. മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും വിശുദ്ധ കുര്‍ബാനയിലൂടെയും സഭയുടെ വചനപ്രഘോഷണ ദൗത്യത്തില്‍ പങ്കു ചേര്‍ക്കപ്പെട്ടിരിക്കുന്ന നമുക്ക് ജീവിതസാക്ഷ്യം വഴിയും ദൈവവചനം പങ്കുവച്ചും നമ്മുടെ ദൗത്യം നിറവേറ്റാം

     

     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

    മര്‍ക്കോ. 16:14-17
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    ڇനിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ (മര്‍ക്കോ. 16:15).

     

    നമുക്കു പ്രാര്‍ത്ഥിക്കാം

    കര്‍ത്താവായ ഈശോയേ, ഞങ്ങളുടെ പ്രവര്‍ത്തന രംഗങ്ങളില്‍ അങ്ങേയ്ക്കു സാക്ഷ്യം വഹിച്ചു ജീവിക്ക ുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

     

    എന്‍റെ തീരുമാനം

    ഞാന്‍ പഠിക്കുന്ന സ്കൂളില്‍ സുവിശേഷസമ്പേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഞാന്‍ പരിശ്രമിക്കും.

     

    സഭയോടൊത്തു ചിന്തിക്കാം

    സര്‍വലോകത്തിനും രക്ഷാകേന്ദ്രമായി ഈശോയെ നിശ്ചയിച്ച ദൈവികപദ്ധതി ഫലപ്രദമായി പൂര്‍ത്തിയാക്ക ുന്നതില്‍ സഹകരിക്കാന്‍ പരിശുദ്ധാത്മാവ് സഭയെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.അതിനായി വിശ്വാസം ഏറ്റുപറയാനും സുവിശേഷം പ്രസംഗിക്കാനും തന്‍റെ ശ്രോതാക്കളെ സഭڅ ക്ഷ ണിക്കുന്നു (തിരുസഭ LG 17).
     

    സഭയുടെ പ്രേഷിതദൗത്യം വ്യക്തമാക്കുന്ന തിരുവചനങ്ങള്‍ കണ്ടെത്തി എഴുതുക.

    ഹൃദയം ദീപ്തമാക്കാം

    1 ഹൃദയം ദീപ്തമാക്കാം 2 ഈശോ തന്‍റെ ദൗത്യം ആരംഭിക്കുന്നത് ദൈവരാജ്യപ്രഘോഷണത്തോടെയാണ്. 3 ശ്ലീഹന്മാരുടെ പ്രഘോഷണഫലമായാണ് വിവിധ സ്ഥലങ്ങളില്‍ സഭാസമൂഹങ്ങള്‍ രൂപപ്പെട്ടത്. 4 സഭയുടെ പ്രധാനദൗത്യം സുവിശേഷപ്രഘോഷണമാണ്. 5 സഭാമക്കളോടും മറ്റുള്ളവരോടും വചനം പ്രഘോഷിച്ചുകൊണ്ട് സഭ ഈ ദൗത്യം നിറവേറ്റുന്നു. 6 ജീവിതമാതൃക വഴിയുള്ള വചനപ്രഘോഷണത്തിന് പ്രസംഗത്തേക്കാളും സ്വാധീനശക്തിയുണ്ട്. 7 സഭാമക്കളെല്ലാവര്‍ക്കും സുവിശേഷപ്രഘോണത്തിനുള്ള കടമയുണ്ട്.