•             ദൈവവചനം പ്രഘോഷിച്ചുകൊണ്ടിരുന്ന ഈശോയെ കാണാന്‍ ഒരിക്കല്‍ പരിശുദ്ധ കന്യകാമറിയം ചെന്നു. ജനക്കൂട്ടംമൂലം അമ്മയ്ക്ക് പുത്രന്‍റെ അടുക്കല്‍ എത്താന്‍ സാധിച്ചില്ല. ഇതു മനസ്സിലാക്കിയ ചിലര്‍ ഈശോയോടു പറഞ്ഞു: നിന്‍റെ അമ്മയും സഹോദരരും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു. അപ്പോള്‍ ഈശോ പറഞ്ഞു:  " ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും" ( ലൂക്കാ 8: 19-21).

     

     

     

     

     

    മറിയം നല്‍കിയ മാതൃക

     

         ദൈവവചനം സ്വീകരിച്ച് അതിന്‍റെ പൂര്‍ണതയില്‍ ജീവിച്ച വ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം.  " ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ  " എന്നുച്ചരിച്ച നിമിഷം മുതല്‍ വചനം അവളില്‍ വസിച്ചു. തന്നില്‍ വന്നു വസിച്ച വചനത്തിനു അവള്‍ മാംസം നല്‍കി. വചനമായ ഈശോയെ പോറ്റി വളര്‍ത്തിയ അമ്മ കുരിശിന്‍ ചുവട്ടിലും ദൈവഹിതത്തിനു കീഴ്വഴങ്ങി. ഈശോയുടെ മരണശേഷം ശിഷ്യഗണത്തോടൊപ്പം വസിച്ചുകൊണ്ട് അവരെ ധൈര്യപ്പെടുത്തുകയും പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട് വചനത്തിനു സാക്ഷികളാകാന്‍ ഒരുക്കുകയും ചെയ്തു. ഭൂമിയില്‍ തന്നെ മഹത്വപ്പെടുത്തിയ മറിയത്തെ സ്വര്‍ഗത്തില്‍ ദൈവം മഹത്വപ്പെടുത്തി. 
     
     

    വചനത്തിന് സാക്ഷ്യം നല്കിയവര്‍

     

                    ആദിമുതലുണ്ടായിരുന്നതും തങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ശ്ളീഹന്മാർ പ്രഘോഷിച്ചു (1 യോഹ.1:1).
    ദൈവവചന പ്രഘോഷണത്തിലൂടെ സഭാസമൂഹങ്ങള്‍ക്ക് അവര്‍ രൂപം നല്‍കി. ദൈവവചനത്തിനു ശരിയായ വ്യാഖ്യാനങ്ങള്‍ നല്‍കിയും ആധികാരിക പഠനങ്ങള്‍ നല്‍കിയും സഭാപിതാക്കډാര്‍ ദൈവജനത്തെ വചനാനുസൃതം ജീവിക്കാന്‍ സഹായിച്ചു. സഭയില്‍ വിശ്വാസത്തിനും കൂട്ടായ്മയ്ക്കും എതിരായ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴൊക്കെ ദൈവവചനമാകുന്ന വാളുമായി അവര്‍ പടപൊരുതി. ആ വചനത്തെപ്രതി പീഡകള്‍ ഏറ്റും മതവിരോധികളുടെ കൈകളാല്‍ കൊല്ലപ്പെട്ടും അവര്‍ സ്വര്‍ഗം പൂകി.
     
     

    പ്രവര്‍ത്തനം 1

    വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്‍റെ ഭാരതപ്രേഷിതത്വത്തെക്കുറിച്ച്  ഒരു വിവരണം തയാറാക്കി ക്ലാസില്‍ അവതരിപ്പിക്കുക. 
     
                      വിശുദ്ധരുടെ ഒരു വലിയ ഗണം സ്വര്‍ഗത്തിലുണ്ട്. ദൈവത്തിന്‍റെ വചനത്തിനനുസരിച്ചു ജീവിക്കാന്‍ ത്യാഗപൂര്‍വം പരിശ്രമിച്ചവരും ദൈവവചനത്തിനു സാക്ഷികളാകാന്‍ ജീവന്‍ വെടിഞ്ഞ വരുമാണ് വിശുദ്ധഗണത്തിലുള്ളത്. വിശുദ്ധരുടെ ഈ മഹാഗണത്തിലേയ്ക്കാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്.
     

    വിശുദ്ധാത്മാക്കളുടെ ജീവിതം

     

             വിശുദ്ധരുടെ സമൂഹമാണ് സഭ. ദൈവവചനം സ്വീകരിച്ച് വീരോചിതമായി ജീവിച്ചവരാണ് വിശുദ്ധര്‍. ദൈവവചനത്തിന്‍റെ പാതയില്‍ ധീരമായി മുന്നേറാന്‍ വിശുദ്ധരുടെ ജീവിതം സഭാമക്കള്‍ക്ക ് പ്രചോദനമേകുന്നു. പൗലോസ് ശ്ലീഹായുടെ പ്രബോധനമനുസരിച്ച് മാമ്മോദീസാ സ്വീകരിച്ചവരെല്ലാം വിശുദ്ധരാണ്. ഓരോസഭയേയും ശ്ലീഹാ സംബോധനചെയ്യുന്നത് വിശുദ്ധര്‍ എന്നാണ് (1 കോറി 1:2, 2 കോറി 1:1, ഫിലി 1:1). വീരോചിതമായ വിധത്തില്‍ സുവിശേഷ സന്ദേശങ്ങള്‍ ജീവിക്കുന്നവരെയാണ് സഭ ഔദ്യോഗികമായി വിശുദ്ധര്‍ എന്നു വിളിക്കുന്നത്.
     
        " നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്ക ുക; അപ്പോള്‍  സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും പിന്നെ വന്ന് എന്നെ അനുഗമിക്കുക " (മത്താ. 19: 21)  എന്ന    തിരുവചനമാണ് ലോകസുഖങ്ങളും സമ്പത്തും വെടിഞ്ഞ് ഏകാന്തതയില്‍ പോയി തപസനുഷ്ഠിക്കുവാന്‍ വിശുദ്ധ അന്തോനീസിനെ പ്രേരിപ്പിച്ചത്. ഈ തിരുവചനംതന്നെ യാണ് വിശുദ്ധ ബനഡിക്ടിനെയും വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയെയും സന്യാസജീവിതത്തിന് പ്രേരിപ്പിച്ചത്. " ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം "  (മത്താ. 16:26) എന്ന ദൈവവചനമാണ് പ്രഭുകുമാരനായിരുന്ന ഫ്രാന്‍സീസ് സേവ്യറിനെ സമ്പത്തും സ്ഥാനമാനങ്ങളും വെടിഞ്ഞ ് ഒരു വലിയ മിഷനറിയായി  ഭാരതത്തിലെത്താന്‍ പ്രേരിപ്പിച്ചത്. ഭാരതത്തിന്‍റെ രണ്ടാമത്തെ അപ്പസ്തോലനായി അദ്ദേഹം അറിയപ്പെടുന്നു.
     
     
                    എടുത്തു വായിക്കുക  എന്ന ആന്തരിക സ്വരം ശ്രവിച്ച് വിശുദ്ധ ഗ്രന്ഥം എടുത്തു വായിച്ച വിശുദ്ധ അഗസ്തീനോസിനു ലഭിച്ച തിരുവചനം ഇതായിരുന്നു: രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക ് അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യ ലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍ (റോമ.13:12-14).   താന്‍ അന്നുവരെ ചരിച്ച പാപത്തിന്‍റെ വഴികളില്‍നിന്നും പിന്‍തിരിയുവാനുള്ള ദൈവീക ആഹ്വാനമാണിതെന്നു തിരിച്ചറിഞ്ഞ വിശുദ്ധ അഗസ്തീനോസ് തിന്മയുടെ വഴികള്‍ വെടിഞ്ഞ് ന്മയുടെ പാതയിലേയ്ക്കു കടന്നുവന്നു. തിരുസഭയില്‍ ആധികാരിക പഠനങ്ങള്‍ നല്‍കിയ സഭാപിതാക്കന്മാരിലൊരാളായി അദ്ദേഹം മാറി. 
     
               ദൈവവചനമനുസരിച്ചു ജീവിച്ച് ധന്യരായിതീര്‍ന്ന അനേക വിശുദ്ധാത്മാക്കള്‍ സഭയിലുണ്ട്. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി, വിശുദ്ധ ക്ലാര, പാദുവായിലെ വിശുദ്ധ അന്തോനീസ്, വിശുദ്ധ തോമസ് അക്വീനാസ്, ആവിലായിലെ വിശുദ്ധ ത്രേസ്യാ, വിശുദ്ധ ജോണ്‍ മരിയ വിയാനി, വിശുദ്ധ ഡോണ്‍ ബോസ്കോ, വിശുദ്ധ പത്താം പീയൂസ്, ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യാ, വിശുദ്ധ മരിയഗൊരേത്തി തുടങ്ങി ഒട്ടേറെ വിശുദ്ധര്‍ വചനബദ്ധ ജീവിതത്തിലൂടെ സഭയെ ധന്യമാക്കി.ഭാരതത്തില്‍ നിന്നും വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ചാവറയച്ചന്‍, അല്‍ഫോന്‍സാമ്മ, എവുപ്രാസ്യാമ്മ, മദര്‍ തെരേസ, വാഴ്ത്തപ്പെട്ടവരായ മറിയം ത്രേസ്യാമ്മ, തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍, ദേവസഹായം പിള്ള എന്നിവരും വചനാനുസൃത ജീവിതത്തിലൂടെ വിശുദ്ധി പ്രാപിച്ചവരാണ്. അജപാലകര്‍, സമര്‍പ്പിതര്‍, അല്മായപ്രേഷിതര്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ ദൈവവചനത്തിന്‍റെ ജീവിക്കുന്ന സാക്ഷികളായി ഇന്നും അനേകര്‍ സഭയില്‍ വസിക്കുന്നു.
     

    പ്രവര്‍ത്തനം 2

    വിശുദ്ധ മരിയഗൊരേത്തിയുടെ ജീവിതസമര്‍പണത്തെക്കുറിച്ചു പഠിച്ച് ഒരു കുറിപ്പു തയാറാക്കുക
     

    അജപാലകര്‍

     

                    കൂദാശകളുടെ പരികര്‍മത്തിലൂടെയും ദൈവവചനപ്രബോധനങ്ങളിലൂടെയും അജപാലനശുശ്രൂഷകളി ലൂടെ യും സഭാമക്കളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരാണ് അജപാലകരായ മെത്രാന്മാരും വൈദികരും.  ദൈവവചനം പരികര്‍മ്മം ചെയ്യേവൈദികര്‍ തങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍ കടപ്പെടുന്ന ദൈവവചനം അനുദിനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ബോധിപ്പിക്കുന്നു (വൈദികര്‍ 13). താന്‍ രൂപം കൊടുത്ത സഭാസമൂഹത്തിന്‍റെ ഇടയനായി തിമോത്തെയോസിനെ നിയോഗിച്ചശേഷം പൗലോസ് ശ്ലീഹാ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്‍കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം (1 തിമോ. 4:13). ദൈവവചനം സ്വീകരിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും വചനം പ്രഘോഷിക്കുവാനും അജപാലകര്‍ക്കുള്ള  വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് ഈ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആത്മീയമന്ദതയിലും അസډാര്‍ഗികതയിലും മുഴുകിയിരുന്ന ആഴ്സിലെ ജനങ്ങളെ വചനപ്രഘോഷണം, കുമ്പസാരം മറ്റു കൂദാശകള്‍ എന്നിവ വഴിയും അതിലുപരി സ്വന്തം ജീവിതമാതൃകയാലും ആയിരങ്ങളെ മാനസാന്തരപ്പെടുത്തിയ വിശുദ്ധ ജോണ്‍ വിയാനി വൈദിക പ്രേഷിതത്വത്തിന്‍റെ മകുടോദാഹരണമാണ്.
     

    സമര്‍പ്പിതര്‍

     

               പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ സുവിശേഷമൂല്യങ്ങ ള്‍ പ്രത്യേകമാംവിധം അനുഷ്ഠിക്കാന്‍ വ്രതം എടുത്തവരാണ് സമര്‍പ്പിതര്‍. സന്യാസത്തിലെ ഏറ്റവും അടിസ്ഥാനപരമായ നിയമം സുവിശേഷത്തിലെ ഈശോയെ അനുകരിക്കുകയാണ് (സന്യാസജീവിതം PC  2 ). ബ്രഹ്മചാരിയും ദരിദ്രനും മരണംവരെ അനുസരണമുള്ളവനുമായിരുന്ന ഈശോയക്ക് സ്വജീവിതത്തിലൂടെ സമര്‍പ്പിതര്‍ സാക്ഷ്യം വഹിക്കണമെന്ന്  സമര്‍പ്പിതജീവിതം എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഭാഗ്യസ്മരണാര്‍ഹനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നു. സ്വന്തം ജീവിതാവസ്ഥയ്ക്കനുസൃതമായി സ്നേഹത്തിന്‍റെ പൂര്‍ണതയിലേയ്ക്കു നീങ്ങിക്കൊണ്ട് സഭയുടെ വിശുദ്ധിക്ക് അവര്‍ സാക്ഷികളാകുന്നു. മറ്റുള്ളവരും വിശുദ്ധിയില്‍ വളരാന്‍ അവര്‍ പ്രചോദനമേകുന്നു. ജീവിതസുഖങ്ങ ളും വീടും നാടും എല്ലാം ഉപേക്ഷിച്ച് ഈശോയെ ഇന്നുവരെയും അറിഞ്ഞിട്ടില്ലാത്ത ദേശങ്ങളില്‍ പോയി മിഷന്‍വേല ചെയ്യുന്ന സമര്‍പ്പിതര്‍ നിരവധിയുണ്ട്. സമഗ്രവിമോചകനായ ഈശോയെ അനുകരിച്ച് അറിവില്ലാത്തവരും ചൂഷിതരുമായ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ചൂഷണത്തിനിരയാകാതെ സംരക്ഷിക്കു   വാനും സമര്‍പ്പിതര്‍ നടത്തുന്ന ശ്രമങ്ങള്‍ രക്തസാക്ഷിത്വത്തിലേയ്ക്കുപോലും ഇവരെ നയിക്കാറുണ്ട്. 
     

    അല്മായ പ്രേഷിതര്‍

     

             മാമ്മോദീസായിലൂടെ സംജാതമാകുന്ന മിശിഹായുമായുള്ള ഐക്യത്തില്‍ നിന്നുതന്നെയാണ് അല്മായര്‍ക്കും പ്രേഷിതജോലിക്കുള്ള കടമയും അവകാശവും ഉത്ഭവിക്കുന്നത്. എല്ലാപ്രവൃത്തികളും വഴി ആത്മീയ ബലികളര്‍പ്പിക്കാനും ലോകമെങ്ങും ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാനും വേണ്ടി വിളിക്കപ്പെട്ടവരാണവര്‍.വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ദൈവവചനത്തെപ്പറ്റി ധ്യാനിക്കുന്നതു  കൊണ്ടുമാത്രമേ  എപ്പോഴും എവിടെയും ദൈവത്തെ കണ്ടെത്താനും അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കുവാനും ഒരുവന്‍ പ്രാപ്തനാവുക യുള്ളു (അല്മായപ്രേഷിതത്വം AA 3,4). സുവിശേഷചൈതന്യംകൊണ്ട് ലോകസാഹചര്യങ്ങളെയും സംഭവങ്ങളെയും അനുവങ്ങളെയും വിശുദ്ധീകരിക്കാന്‍ അവര്‍ കടപ്പെടുന്നു. വിശുദ്ധ മോനിക്ക, വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാം, ഹംഗറിയിലെ വിശുദ്ധ എലിസബത്ത്, വിശുദ്ധ ഡോണ്‍ബോസ്കോയുടെ അമ്മയായ വിശുദ്ധ മമ്മാ മാര്‍ഗരറ്റ് ഗർഭസ്ഥശിശുവിനെ രക്ഷിക്കാനായി ജീവന്‍ വെടിഞ്ഞ ജാന്നമോള ബെരേത്ത തുടങ്ങിയ വിശുദ്ധര്‍ അല്മായപ്രേഷിതത്വത്തിലൂടെ എങ്ങനെ വിശുദ്ധരാകാമെന്നു നമ്മെ പഠിപ്പിക്കുന്നു.
     
     
     
     

    ജീവകാരുണ്യപ്രവര്‍ത്തകര്‍

     

                    ദൈവവചനത്തിന്‍റെ കാതല്‍ സ്നേഹമാണ്. വചനം തന്നെയായ തന്‍റെ ഏകജാതനെ ലോകത്തിലേയ്ക്കയക്കാന്‍ പിതാവായ ദൈവത്തെ പ്രേരിപ്പിച്ചത് അവിടുത്തെ സ്നേഹമാണ് (യോഹ. 3: 16). ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും അതനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ സ്വഭാവികമായും ജീവകാരുണ്യപ്രവൃത്തികളില്‍ മുഴുകും. കാരണം സ്നേഹത്തിന്‍റെ പ്രകാശനമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങ ള്‍. ദൈവവചനം ജീവിതത്തില്‍ എപ്രകാരം പ്രാവര്‍ത്തികമാക്കി എന്ന് അളക്കാനുള്ള അളവുകോലും സ്നേഹത്തിന്‍റെ പ്രവൃത്തികളാണ്." എനിക്കു വിശന്നു, നിങ്ങള്‍ ക്ഷിക്കാന്‍ തന്നു..." (മത്താ. 25: 31-36) എന്നുതുടങ്ങി അന്ത്യവിധിയില്‍ ദൈവം പറയുന്ന വിധിവാചകം വ്യക്തമായും സ്നേഹത്തിന്‍റെ പ്രവൃത്തികളെ അടിസ്ഥാനമാക്കിയുള്ളതാണ്. അനാഥരെയും വിധവകളെയും സംരക്ഷിച്ചും ശാരീരികവും മാനസികവുമായി പീഡയനുഭവിക്കുന്നവരെ സഹായിച്ചും സഭ ചെയ്യുന്ന സേവനങ്ങള്‍ ദൈവവചനത്തിന്‍റെ ജീവിക്കുന്ന സാക്ഷ്യ ങ്ങളാണ്.പ്രവൃത്തിയില്ലാത്ത വിശ്വാസം ചത്തതാണെന്ന് യാക്കോബ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (യാക്കോ. 2: 14-17).ദൈവവചനം നമ്മെ വിശുദ്ധീകരിക്കുന്നു. ഈശോ ശിഷ്യരോടുപറഞ്ഞു, ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. (യോഹ. 15:3). ദൈവവചനം ധ്യാനിച്ച് അതിന്‍റെ ചൈതന്യത്തില്‍ ജീവിക്കുന്നവരെല്ലാം വിശുദ്ധരാകും. ദൈവവചനം വായിച്ചും ധ്യാനിച്ചും അനുദിനജീവിതത്തില്‍ അതു പകര്‍ത്തിയും ദൈവവചനം ജീവിച്ച വിശുദ്ധരുടെഗണത്തില്‍ നമുക്കും ചേരാം.  
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

    മര്‍ക്കോ. 3:31-35

     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    ڇڈദൈവവചനം ശ്രവിക്ക ുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും (ലൂക്കാ 8:21).

     

    നമുക്കു പ്രാര്‍ത്ഥിക്കാം

    ഈശോനാഥാ, കര്‍മനിരതമായ ജീവിതത്തിലൂടെ വിശുദ്ധി പ്രാപിച്ചവരെപ്പോലെ അദ്ധ്വാനപൂര്‍ണമായ ജീവിതത്തിലൂടെ വിശുദ്ധിനേടാന്‍ ഞങ്ങളെയും സഹായിക്കണമേ.

     

    എന്‍റെ തീരുമാനം

    ദൈവവചനം അനുസരിച്ചു ജീവിച്ചുകൊണ്ട് വിശുദ്ധിയില്‍ വളരാന്‍ ഞാന്‍ നിരന്തരം പരിശ്രമിക്കും.

     

    സഭയോടൊത്തു ചിന്തിക്കാം

    ഏതു ജീവിതാന്തസ്സിലും പരിതഃസ്ഥിതികളിലും ആയിരുന്നാലും ക്രിസ്തീയ വിശ്വാസികളെല്ലാവരും ക്രൈസ്തവജീവിതത്തിന്‍റെ പൂര്‍ണതയും സ്നേഹത്തിന്‍റെ തികവും പ്രാപിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഈ വിശുദ്ധി സമൂഹത്തില്‍ കൂടുതല്‍ മനുഷ്യോചിതമായി ജീവിക്കാന്‍ പ്രോത്സാഹനം നല്‍കുന്നു. പിതാവിന്‍റെ ഇഷ്ടം എല്ലാ സംഗതികളിലും അന്വേഷിച്ചുകൊണ്ടും തങ്ങളെ മുഴുവനായും ദൈവമഹത്വത്തിനും അയല്ക്കാരുടെ സേവനത്തിനുമായി പ്രതിഷ്ഠിച്ചുകൊണ്ടും ക്രൈസ്തവര്‍ ഈശോയുടെ കാലടികളെ പിന്‍ചെല്ലണം (LG 40).
     

     

    നിങ്ങള്‍ക്ക് വചനാനുസൃതം ജീവിക്കാന്‍ ക്ലേശം സഹിക്കേണ്ടി വന്ന ഏതെങ്കിലുമൊരു സന്ദര്‍ഭം എഴുതുകയോ കൂട്ടുകാരുമായി പങ്കുവയ്ക്കുകയോ ചെയ്യുക.

    ഹൃദയം ദീപ്തമാക്കാം

    1 ദൈവവചനം സ്വീകരിച്ച് അതിന്‍റെ പൂര്‍ണതയില്‍ ജീവിച്ച വ്യക്തിയാണ് പരിശുദ്ധ മറിയം. 2 ദൈവവചന പ്രഘോഷണത്തിലൂടെ സഭാസമൂഹങ്ങള്‍ക്കു രൂപം നല്‍കിയും വചനത്തിനു സാക്ഷികളാകാന്‍ ജീവന്‍വെടിഞ്ഞും ശ്ലീഹന്മാര്‍ വിശുദ്ധരായി. 3 വചനം സ്വീകരിച്ച് മാനസാന്തരത്തിലേയ്ക്കു കടന്നുവന്നവരും, മാതൃകയിലൂടെയും പ്രഘോഷണങ്ങളിലൂടെയും വചനത്തിനു സാക്ഷ്യംവഹിച്ചു വിശുദ്ധരായവരുമായ സഭാ മക്കളുടെ ഒരു നീണ്ട നിരതന്നെ നമുക്കുണ്ട്. 4 അജപാലകരായ മെത്രാന്മാരും വൈദികരും കൂദാശകളുടെ പരികര്‍മ്മത്തിലൂടെയും ദൈവവചനപ്രഘോഷണങ്ങളിലൂടെയും സഭാമക്കളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരാണ് . 5 അനുസരണം, ബ്രഹ്മചര്യം ദാരിദ്ര്യം എന്നീ സുവിശേഷമൂല്യങ്ങള്‍ പ്രത്യേകമാം വിധം അനുഷ്ഠിക്കാന്‍ വ്രതമെടുത്തവരാണ് സമര്‍പ്പിതര്‍. 6 എല്ലാ പ്രവൃത്തികളും വഴി ആത്മീയ ബലികളര്‍പ്പിക്കാനും ലോകമെങ്ങും ക്രിസ്തു വിനു സാക്ഷ്യം വഹിക്കുവാനും അല്മായര്‍ വിളിക്കപ്പെട്ടിരിക്കുന്നു.