•          
                    പൗലോസ് ശ്ലീഹാ ഗലാത്തിയായിലെ ക്രൈസ്തവരെ ഇപ്രകാരം ഉപദേശിക്കുന്നു:  ക്രിസ്തുവിന്‍റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേയ്ക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല. എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്‍റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ (ഗലാ. 1:6-9).
     
                സത്യവിശ്വാസത്തിന്‍റെ ഉറവിടങ്ങള്‍ വിശുദ്ധ ലിഖിതവും പാരമ്പര്യങ്ങളുമാണ്. ഇവ വ്യാഖ്യാനിക്കാനും പഠിപ്പിക്കാനുമുള്ള അധികാരവും അവകാശവും സഭയ്ക്കുള്ളതാണ്. സഭയാകുന്ന അമ്മയുടെ മടിയിലിരുന്നുവേണം വചനം പഠിക്കുവാന്‍. സത്യവിശ്വാസത്തിനെതിരായ പ്രബോധനങ്ങള്‍ നല്‍കുന്നവര്‍ സഭയുടെ ആരംഭകാലം മുതല്‍ ഉണ്ടായിരുന്നു. അവരുടെ പ്രബോധനങ്ങളില്‍ നിന്നും വിശ്വാസികളെ രക്ഷിക്കാനും ശരിയായ പ്രബോധനം നല്‍കുവാനും സഭ എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു.
     
     
     
     

    ശീശ്മകളും പാഷണ്ഡതകളും

     

            സഭയുമായി ഐക്യമില്ലാതെ വിഘടിച്ചു നില്‍ക്കുന്നതിനാണ് ശീശ്മ എന്നു പറയുന്നത്. ക്രിസ്തീയ വിശ്വാസത്തിനെതിരായ സിദ്ധാന്തങ്ങളെ പാഷണ്ഡതയെന്നു പറയുന്നു. വിശ്വാസരഹസ്യങ്ങളുമായി ബന്ധപ്പെട്ടാണ് പാഷണ്ഡതകള്‍ രൂപപ്പെട്ടത്. സഭയുടെ സത്യവിശ്വാസ പ്രബോധനങ്ങള്‍ നിരാകരിച്ച് അതിനുവിരുദ്ധമായി പഠിപ്പിക്കുന്നതാണ് പാഷണ്ഡത. പരിശുദ്ധ ത്രിത്വം, പുത്രനായ ദൈവം, പരിശുദ്ധാത്മാവ് എന്നിവരെ സംബന്ധിച്ചാണ് പ്രധാന പാഷണ്ഡതകള്‍ രൂപപ്പെട്ടിട്ടുള്ളത്. മൊണാര്‍ക്കിയനിസം, ആര്യനിസം,അപ്പോളിനാരിസം, നെസ്തോറിയനിസം, എബിയോണൈറ്റിസം, അഡോപ്ഷനിസം, മനിക്കേയിസം,ഏകസ്വഭാവവാദം തുടങ്ങി നിരവധി പാഷണ്ഡതകള്‍ സഭയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. സഭയില്‍ ഉയര്‍ന്നുവന്ന പാഷണ്ഡതകളാണ് കാലാകാലങ്ങളില്‍ സത്യവിശ്വാസം നിര്‍വചിക്കാന്‍ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചത്.
     
               ദൈവം ഏകനായതിനാല്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ ഇല്ല എന്നുള്ള അബദ്ധസിദ്ധാന്തമാണ് മൊണാര്‍ക്കിയനിസം.മൂന്നാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സബെല്ലിയൂസാണ് ഇതിന്‍റെ പ്രധാന വക്താവ്. പരിശുദ്ധത്രിത്വത്തെ സംബന്ധിക്കുന്ന ഈ പാഷണ്ഡത അസ്വീകാര്യമാണെന്ന് നിഖ്യാ സൂനഹദോസ് പഠിപ്പിക്കുന്നു. നാലാം നൂറ്റാണ്ടില്‍ സഭയെ ഉലച്ച വലിയ പാഷണ്ഡതയാണ് ആര്യനിസം. അലക്സാണ്ട്രിയായില്‍ ജീവിച്ചിരുന്ന ആരിയൂസ് എന്ന പുരോഹിതനാണ് ഇതിന്‍റെ മുഖ്യ പ്രചാരകന്‍. വചനമായ ദൈവപുത്രന്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ല; മറ്റു സൃഷ്ടികളെപ്പോലെ ഇല്ലായ്മയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവനാണ് എന്ന് ആരിയൂസ് പഠിപ്പിച്ചു. 325-ല്‍ നിഖ്യാ സൂനഹദോസ് ആര്യനിസം തള്ളിക്കളഞ്ഞു.

    പ്രവര്‍ത്തനം 1

    സഭാപ്രബോധനങ്ങള്‍ക്കെതിരായി ഇന്നു നമുക്കു ചുറ്റും കാണുന്ന അബദ്ധപഠനങ്ങള്‍ ഏതെല്ലാമെന്ന് അധ്യാപകനോടൊപ്പം ചര്‍ച്ചചെയ്യുക.
                   
                 ദൈവസ്വഭാവവും മനുഷ്യസ്വഭാവവും അതിന്‍റെ പൂര്‍ണതയില്‍ ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാധ്യമാണ്. പുത്രന്‍ സ്വീകരിച്ചത് ആത്മാവില്ലാത്ത മനുഷ്യശരീരമായിരുന്നു. ദൈവത്തിന്‍റെ വചനം ഈ ശരീരത്തില്‍ ആത്മാവായി വര്‍ത്തിച്ചുവെന്നേയുള്ളു എന്ന് അപ്പോളിനാരിസം പഠിപ്പിക്കുന്നു. ലാവോദോക്യായിലെ മെത്രാനായിരുന്ന അപ്പോളിനാരിസാണ് ഈ അബദ്ധപ്രബോധനത്തിന്‍റെ കര്‍ത്താവ്. 362-ല്‍ അലക്സാണ്ട്രിയായില്‍ കൂടിയ മെത്രാന്മാരുടെ പ്രാദേശിക സിനഡ് ഈ പഠനങ്ങളെ പാഷണ്ഡതയായി തള്ളിക്കളഞ്ഞു. ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസാണ് ഈ പ്രശ്നങ്ങള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാക്കിയത്.
            ഈശോമിശിഹായിലുള്ള ദൈവസ്വഭാവത്തെയും മനുഷ്യസ്വഭാവത്തെയും വിശദീകരിക്കവേ ഈ രണ്ടു സ്വഭാവങ്ങള്‍ക്കും അടിസ്ഥാനമായി ഈശോയില്‍ രണ്ട് ആളുകളുണ്ട് എന്ന പഠനമാണ് നെസ്തോറിയനിസം. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന നെസ്തോറിയസിന്‍റെ പേരിലാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്. 431-ലെ എഫേസൂസ് സൂനഹദോസ് ഈ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞു.
     

    ആധുനികകാലഘട്ടത്തിലെ അബദ്ധപ്രബോധനങ്ങള്‍

     

                 മാര്‍ട്ടിന്‍ലൂഥറിന്‍റെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്‍റ് നവീകരണത്തെത്തുടര്‍ന്ന് കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങള്‍ക്ക് എതിരായി പല അബദ്ധപ്രബോധനങ്ങളും രൂപപ്പെട്ടിട്ടുണ്ട്. പ്രൊട്ടസ്റ്റന്‍റ്ന്‍റ്സഭാവിഭാഗങ്ങളി ലും പെന്തക്കുസ്താ സമൂഹങ്ങളിലും ഇപ്രകാരമുള്ള അബദ്ധപ്രബോധനങ്ങള്‍ കാണാവുന്നതാണ്.  ഈശോയുടെ ദൈവത്വം നിഷേധിക്കുന്ന യഹോവാസാക്ഷികള്‍ ആദ്യകാലത്തെ പാഷണ്ഡതകളായ ആര്യനിസം , മൊണാര്‍ക്കിയനിസം എന്നിവയുടെ വകഭേദങ്ങളാണ്.
     
               കാലാകാലങ്ങളില്‍ ഉയര്‍ന്നു വന്ന ഇത്തരം പാഷണ്ഡതകള്‍ വിശ്വാസ സത്യങ്ങളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ നല്‍കാന്‍ സഭയ്ക്കു പ്രേരകമായി. ആദ്യകാലസൂനഹദോസുകളുടെയെല്ലാം പ്രധാനലക്ഷ്യം പാഷണ്ഡതകള്‍ക്കെതിരായ പ്രബോധനങ്ങള്‍ നല്‍കുകയായിരുന്നു. സത്യവിശ്വാസം സംരക്ഷിക്കാനും പാഷണ്ഡതകളെ ചെറുക്കാനും വിശുദ്ധരും വിജ്ഞാനികളുമായ സഭാപണ്ഡിതډാര്‍ മുന്‍പോട്ടുവന്നു. ഇത്തരം അബദ്ധപ്രബോധനങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാനും യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസം പാലിച്ചു ജീവിക്കാനും നാം ജാഗരൂകരായിരിക്കണം.
     

    അപ്പസ്തോലപിതാക്കാര്‍ (Apostolic Fathers)

     

                        ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിന്‍റെ പകുതി വരെയുള്ള കാലഘട്ടത്തിലും ജീവിച്ചിരുന്ന ക്രിസ്തീയ ഗ്രന്ഥകാരന്മാരെയാണ് അപ്പസ്തോല പിതാക്കന്മാര്‍ എന്നു വിളിക്കുന്നത്. ഇവര്‍ക്ക് ശ്ലീഹന്മാരുമായോ അവരുടെ പിന്‍ഗാമികളുമായോ നേരിട്ടു പരിചയമുണ്ടായിരുന്നു. ശ്ലീഹന്മാരുടെ പ്രബോധനം കലര്‍പ്പില്ലാതെ ഗ്രഹിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഇവരെ അപ്പസ്തോലപിതാക്കാര്‍ എന്നു വിളിക്കുന്നു. ഇവരുടെ കൃതികളില്‍ പകുതിയും കത്തുകളും ലേഖനങ്ങളുമാണ്. ബാക്കി സൈദ്ധാന്തിക പ്രബോധനങ്ങളും. റോമിലെ വിശുദ്ധ ക്ലമന്‍റ്, വിശുദ്ധ ബര്‍ണബാസ്, വിശുദ്ധ ഇഗ്നേഷ്യസ്, വിശുദ്ധ പോളിക്കാര്‍പ്പ്, ഹിരാപ്പോളീസിലെ പപ്പിയാസ് എന്നിവരെല്ലാം അപ്പസ്തോലപിതാക്കന്മാരുടെ ഗണത്തില്‍പെടും.

     

    വിശ്വാസ സംരക്ഷകര്‍ (Apologists)

     

                      രണ്ടാംനൂറ്റാണ്ടില്‍ ക്രിസ്തുമതത്തിനെതിരായി പൊന്തിവന്ന ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരായി സത്യവിശ്വാസം സംരക്ഷിക്കുവാന്‍ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരെയാണ്വി ശ്വാസസംരക്ഷകരെന്നു വിളിക്കുന്നത്. ക്രിസ്ത്യാനികളെ പീഡിപ്പിച്ച രാഷ്ട്രീയാധികാരികളോടുപോലും സധൈര്യം ഇവര്‍ സത്യവിശ്വാസം ഏറ്റു പറഞ്ഞു; അനേകരെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തി. ഇവരുടെ കൃതികള്‍ അപ്പോളജി  എന്നാണറിയപ്പെടുന്നത്. വിശ്വാസസത്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അവയെ സംരക്ഷിക്കുവാന്‍ വേണ്ടി എഴുതിയ ഗ്രന്ഥങ്ങളെയോ പ്രമാണരേഖകളെയോ ആണ് ഇതുകൊണ്ട്അര്‍ത്ഥമാക്കുന്നത്.

    പ്രവര്‍ത്തനം 2

    വിശ്വാസാനുസരണം ജീവിക്കാന്‍ നിങ്ങള്‍ക്കനുഭവപ്പെടുന്ന പ്രതിബന്ധങ്ങള്‍ ഏതെല്ലാം? അവയെ എങ്ങ നെ അതിജീവിക്കാമെന്ന് ക്ലാസ്സില്‍ ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കുക.
     

    സഭാപിതാക്കന്മാര്‍ (Fathers of the Church)

     

                         ആദ്യത്തെ ഏഴു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരും സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളവരും സഭയ്ക്ക്  ആധികാരികപ്രബോധനം നല്‍കിയിട്ടുള്ളവരുമായ വിശുദ്ധാത്മാക്കളെയാണ് സഭാ പിതാക്കന്മാരെന്നു പറയുന്നത്. സത്യവിശ്വാസ സംരക്ഷണത്തിന് സഭാപിതാക്കന്മാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വിശുദ്ധ അത്തനേഷ്യസ്, വിശുദ്ധ ബേസില്‍, വിശുദ്ധ ജോണ്‍ ക്രിസോസ്തോം, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ എഫ്രേം തുടങ്ങിയവര്‍ സഭാപിതാ ക്കന്മാരില്‍ പ്രധാനികളാണ്. 
     

    വിശുദ്ധ അത്തനേഷ്യസ് (295-373)

     

                   ഏ.ഡി. 295-ല്‍ അലക്സാണ്ട്രിയായില്‍ ജനിച്ച വിശുദ്ധ അത്തനേഷ്യസ് 328-ല്‍ അവിടുത്തെ മെത്രാനായി. വലിയ ദൈവശാസ്ത്രജ്ഞനും സഭാപിതാവുമാണദ്ദേഹം. ആര്യന്‍ പാഷണ്ഡതയ്ക്കെതിരെ അദ്ദേഹം പൊരുതുകയും നിഖ്യാവിശ്വാസപ്രമാണംപ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്തു. വേദപുസ്തകവ്യാഖ്യാനങ്ങളും, വിശ്വാസസംരക്ഷണപരവും സൈദ്ധാന്തികവുമായ അനേകം ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 373-ല്‍ അദ്ദേഹം മരണമടഞ്ഞു.
     
     

    വിശുദ്ധ ബേസില്‍ (329-379)

     

                      ഏ.ഡി 329-ല്‍ ഏഷ്യാമൈനറിലെ കേസറിയായില്‍ ജനിച്ച വിശുദ്ധ ബേസില്‍ കേസറിയായിലെ മെത്രാനാ യിരുന്നു. നിഖ്യാ സൂനഹദോസിന്‍റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനും ആര്യനിസം, സെബല്യനിസം എന്നിവയെ എതിര്‍ക്കുവാനും വിശുദ്ധ ബേസില്‍ അശ്രാന്തം പരിശ്രമിച്ചു. പൗരസ്ത്യ സന്യാസസകളുടെ പിതാവ് എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. 
     
     

    വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം (349-407)

     

                    അന്ത്യോക്യായിലെ ഒരു കുലീനകുടുംബത്തില്‍ 349-ല്‍ ജനിച്ച ജോണ്‍ 386 ല്‍ വൈദികനായി. നല്ലൊരു
    പ്രസംഗകനായിരുന്ന വിശുദ്ധന്‍റെ പ്രധാന പ്രേഷിതപ്രവര്‍ത്തനവും അതുതന്നെയായിരുന്നു. 397-ല്‍ അദ്ദേഹം
    കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ മെത്രാനായി. വിശ്വാസസത്യങ്ങളെ വളരെ ലളിതമായ രീതിയില്‍ വിശദമാക്ക ാന്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു. ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം സഭയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. 407-ല്‍ പോന്തൂസില്‍ വച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം അന്തരിച്ചു.
     
     

    വിശുദ്ധ അഗസ്തീനോസ് (354-430)

     

                 ആഫ്രിക്ക യിലെ തഗാസ്തെ എന്ന സ്ഥലത്ത് 354-ല്‍ വിശുദ്ധ അഗസ്തീനോസ് ജനിച്ചു. പിതാവ് പട്രീഷ്യസ് അക്രൈസ്തവനും അമ്മ മോനിക്കാ ക്രിസ്ത്യാനിയുമായിരുന്നു. യുവത്വത്തിന്‍റേതായ പല പ്രലോഭനങ്ങളിലും പെട്ടുപോയ അഗസ്തീനോസ് അമ്മയുടെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായി മാനസാന്തരപ്പെട്ടു. തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ ജീവിതം അവികലമായ ദൈവാന്വേഷണത്തിന്‍റേതായിരുന്നു. വൈദികനായും പിന്നീട് മെത്രാനായും ഉയര്‍ത്തപ്പെട്ട അദ്ദേഹം നിരവധി ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട.് അവയില്‍ ആത്മകഥയായ  ഏറ്റുപറച്ചില്‍, ڇദൈവത്തിന്‍റെ നഗരം  എന്നിവ പ്രധാനപ്പെട്ടവയാണ്.
     
     
     

    പൗരസ്ത്യസുറിയാനി സഭാപിതാക്കന്മാര്‍

     

                   ഈശോയുടെ പ്രബോധനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച  ഭൂവിഭാഗങ്ങള്‍ തന്നെയായിരുന്നു സുറിയാനിസഭാ പിതാക്കന്മാരുടെയും പ്രവര്‍ത്തനമണ്ഡലങ്ങള്‍. ഈശോ ഉപയോഗിച്ച അറമായڅഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞ സുറിയാനിയായിരുന്നു ഇവരുടെ ഭാഷ. അബദ്ധ സിദ്ധാന്തങ്ങള്‍ പ്രബലപ്പെട്ടപ്പോള്‍ ദൈവികവും ധാര്‍മ്മികവുമായ കാര്യങ്ങള്‍ പാരമ്പര്യത്തിനനുസരിച്ചു വിവരിച്ചുകൊണ്ട്സുറിയാനിസഭയുടെ ഔന്നത്യം ഉയര്‍ത്തിക്കാട്ടുവാന്‍ അവര്‍ പരിശ്രമിച്ചു. ആരാധനക്രമത്തെ ധന്യമാക്കുന്നതിനും സുറിയാനിസഭായിലെ സന്യാസജീവിതത്തിന് ആശയും ആവേശവും പകരുന്നതിനും ഈ പിതാക്കډാര്‍ ഉത്സുകരായിരുന്നു. താസിയാന്‍, അഫ്രാത്തസ്, വിശുദ്ധ അപ്രേം, സാറൂഗിലെ വിശുദ്ധ യാക്കോബ്, നിസിബിസിലെ നര്‍സായി തുടങ്ങിയ പിതാക്കന്മാരില്‍ വിശുദ്ധ അപ്രേം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.
     

    വി. അപ്രേം

     

                  സുറിയാനി സഭാപിതാക്കന്മാരില്‍ ഏറ്റവും പ്രസിദ്ധനാണ് വിശുദ്ധ അപ്രേം. 306-ല്‍ സിറിയായിലെ നിസി ബിസില്‍ ജനിച്ച അദ്ദേഹം ജീവിതത്തിന്‍റെ അവസാനകാലം ചെലവഴിച്ചത് എദേസായിലാണ്. വിശുദ്ധ ഗ്രന്ഥം പഠിക്കുന്നതിലും, ജനങ്ങളെ പഠിപ്പിക്കുന്നതിലും, ഗ്രന്ഥങ്ങള്‍ രചിക്കുന്നതിലും അദ്ദേഹം ഉത്സുകനായിരുന്നു. സുന്ദരങ്ങളായ കാവ്യങ്ങളും കീര്‍ത്തനങ്ങളും വഴി ഗഹനങ്ങളായ ദൈവികസത്യങ്ങള്‍ ലളിതമായി ആവിഷ്കരിച്ച മല്പാനാണദ്ദേഹം. അദ്ദേഹത്തിന്‍റെ മിക്ക കൃതികളും പദ്യരൂപത്തിലാണ്. വളരെ പ്രധാനപ്പെട്ട വിശ്വാസരഹസ്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ തക്ക വിധം ലളിതവും സുന്ദരവുമായ കാവ്യങ്ങളില്‍ രചിച്ചിരുന്ന അദ്ദേഹം " പരിശുദ്ധാത്മാവിന്‍റെ വീണ "എന്നും വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്‍റെ പരിപാലനയില്‍ വളര്‍ന്നുവന്ന രണ്ടു വിദ്യാപീഠങ്ങളാണ് എദേസ്സായും നിസിബിസും. പൗരസ്ത്യസഭയ്ക്ക്, പ്രത്യേകിച്ച് സുറിയാനിസഭയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ ഇവയ്ക്കു കഴിഞ്ഞു. 373 ജൂണ്‍ 9-ാം തീയതി പണ്ഡിതനും വിശുദ്ധനുമാ യിരുന്ന ആ സഭാസ്നേഹി നിര്യാതനായി.
     
                    സഭാപിതാക്കന്മാര്‍ സത്യവിശ്വാസത്തോട് പുലര്‍ത്തിയിരുന്ന വിശ്വസ്തതയും വിശ്വാസസത്യങ്ങള്‍ അടുത്ത തലമുറ യക്ക്തെറ്റു കൂടാതെ പകര്‍ന്നു കൊടുക്കുന്നതില്‍ കാണിച്ച ശ്രദ്ധയും താത്പര്യവും സഭാമക്കളായ നമുക്ക്   അനുകരണീയമാണ്. അവരുടെ മാതൃക അനുകരിച്ച് സത്യവിശ്വാസത്തോട് വിശ്വസ്തത പാലിച്ചുകൊണ്ട് ജീവിക്കാന്‍ നമുക്കും ശ്രമിക്കാം.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

    1 യോഹ 2:18-27

     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    ڇڈഞങ്ങള്‍ നിങ്ങളോട് പ്രസംഗിച്ചതില്‍നിന്നും വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെچچ (ഗലാ. 1:8)

     

    നമുക്കു പ്രാര്‍ത്ഥിക്കാം

    കര്‍ത്താവായ ഈശോയേ, തെറ്റായ പഠനങ്ങളാലും പ്രബോധനങ്ങളാലും സ്വാധീനിക്കപ്പെട്ട് സത്യവിശ്വാസത്തില്‍നിന്നും വ്യതിചലിച്ചു പോകാതിരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.

     

    എന്‍റെ തീരുമാനം

    വിശ്വാസത്തിനും സډാര്‍ഗത്തിനും എതിരായ പ്രസിദ്ധീകരണങ്ങള്‍ ഞാന്‍ വായിക്കുകയില്ല.

     

    സഭയോടൊത്തു ചിന്തിക്കാം

    മനുഷ്യാവതാരം ചെയ്ത വചനത്തിന്‍റെ മണവാട്ടിയും പരിശുദ്ധാത്മാവിനാല്‍ പ്രബോധിതയുമായ തിരുസഭڅ വിശുദ്ധ ലിഖിതങ്ങളെപ്പറ്റി കൂടുതല്‍ അഗാധമായ ജ്ഞാനം നേടാന്‍ ശ്രമിക്കുന്നതില്‍ എന്നും ഉത്സുകയാണ്. തദ്വാരാ തന്‍റെ മക്കളെ ദൈവികവചസുകള്‍ കൊണ്ട് നിരന്തരം പരിപോഷിപ്പിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. ഈ കാരണത്താല്‍ തന്നെയാണു പാശ്ചാത്യരും പൗരസ്ത്യരുമായ വിശുദ്ധ പിതാക്കډാരുടെ കൃതികളും പൂജ്യമായ ആരാധനക്രമവും പഠിച്ചറിയാന്‍ സഭ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നത് (ദൈവാവിഷ്കരണം DV 24).
     

    സഭയുടെ പഠനങ്ങള്‍ക്കെതിരായി പെന്തക്കോസ്തല്‍ സമൂഹങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന തെറ്റായ പഠനങ്ങള്‍ ഏതെല്ലാമെന്നു ചര്‍ച്ചചെയ്ത് അവയ്ക്കുള്ള മറുപടി കണ്ടെത്തി എഴുതുക.

    ഹൃദയം ദീപ്തമാക്കാം

    1 സത്യവിശ്വാസത്തിന്‍റെ ഉറവിടങ്ങള്‍ വിശുദ്ധ ഗ്രന്ഥവും പാരമ്പര്യങ്ങളുമാണ്. 2 അതു വ്യാഖ്യാനിക്കാനും പഠിപ്പിക്കാനുമുള്ള അധികാരവും അവകാശവും സഭയ്ക്കുള്ളതാണ്. 3 എന്നാല്‍ സഭയുടെ പഠനങ്ങള്‍ക്കെതിരായ പാഷണ്ഡതകള്‍ സഭയുടെ ആരംഭകാലം മുതല്‍ത്തന്നെ ഉണ്ടായിരുന്നു. 4 രണ്ടാം നൂറ്റാണ്ടില്‍ ക്രിസ്തുമതത്തിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കും എതിരായി സത്യവിശ്വാസം സംരക്ഷിക്കുവാന്‍ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് വിശ്വാസസംരക്ഷകര്‍. 5 ആദ്യത്തെ ഏഴു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരും സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളവരും സഭയ്ക്ക് ആധികാരികപ്രബോധനം നല്‍കിയിട്ടുള്ളവരുമായ വിശുദ്ധാത്മാക്കളെയാണ് സഭാപിതാക്കന്മാര്‍ എന്നു പറയുന്നത്. 6 ഇവര്‍ സത്യവിശ്വാസത്തോടു പുലര്‍ത്തിയ വിശ്വസ്തതയും അടുത്ത തലമുറയ്ക്ക് അതുപകര്‍ന്നു നല്‍കാന്‍ കാണിച്ച ശ്രദ്ധയും അനുകരണീയമാണ്.