പാഠം 13
പ്രേഷിതത്വം സമര്‍പ്പിതജീവിതത്തിലൂടെ
-
ഇസ്രായേലിലെ പുരോഹിതനായിരുന്നു ഏലി. ബാലനായിരുന്ന സാമുവല്‍ ഏലിയുടെ സാന്നിധ്യത്തില്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തുപോന്നു. ഒരുദിവസം കര്‍ത്താവിന്‍റെ പേടകത്തിനു സമീപം കിടന്നിരുന്ന സാമുവലിനെ കര്‍ത്താവു വിളിച്ചു. സാമുവല്‍! സാമുവല്‍! വിളിച്ചത് ഏലിയായിരിക്കുമെന്നു കരുതി അവന്‍ വിളി കേട്ടു: ഞാന്‍ ഇതാ! ഓടി ഏലിയുടെ അടുത്തെത്തിയ സാമുവല്‍ അദ്ദേഹം തന്നെ വിളിച്ചിട്ടില്ല എന്നു മനസ്സിലാക്കി. മൂന്നു പ്രാവശ്യം ഇപ്രകാരം സംഭവിച്ചു കഴിഞ്ഞ പ്പോള്‍ ഏലി സാമുവലിനോടു പറഞ്ഞു: "പോയിക്കിടന്നു കൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍ കര്‍ത്താവേ, അരുളിച്ചെയ്താലും അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു എന്നു പറയണം".സാമുവല്‍ പോയി കിടന്നു. അപ്പോള്‍ വീണ്‍ണ്‍ണ്ടുംസാമുവല്‍!സാമുവല്‍! എന്ന വിളി കേട്ടു. ഏലി നിര്‍ദേശിച്ചിരുന്നതുപോലെ അവന്‍ പ്രതിവചിച്ചു. കര്‍ത്താവ് അവനോടു സംസാരിച്ചു. കര്‍ത്താവിന്‍റെ വിളി സ്വീകരിച്ച സാമുവല്‍ അവിടുത്തെ പ്രവാചകനായിത്തീര്‍ന്നു. വിശുദ്ധ ഗ്രന്ഥത്തിലുടനീളം ദൈവത്തിന്‍റെ സ്നേഹപൂര്‍ണമായ വിളിക്ക് പ്രത്യുത്തരമേകുന്ന അനേകം വ്യക്തികളെ നമുക്ക് കാണാനാകും. മിശിഹായിലുള്ള പൂര്‍ണവുംസമ്പുഷ്ടവുമായജീവിതത്തിലൂടെ ദൈവത്തിന്‍റെ വിളിക്ക് പ്രത്യുത്തരമേകാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെടുന്നത്. ഈ വിളി വളരെ പ്രത്യേകമായ വിധത്തില്‍ തങ്ങളില്‍ സാക്ഷാത്ക്കരിക്കുന്നവരാണ് സമര്‍പ്പിതര്‍
സമര്‍പ്പിതജീവിതം സഭയില്‍
ഏ.ഡി മൂന്നാം നൂറ്റാണ്ടില്‍ സന്യാസം ക്രിസ്തുമതത്തില്‍ വേരുറച്ചു. ഈജിപ്താണ് ക്രൈസ്തവസന്യാസത്തിന്‍റെ പിള്ളത്തൊട്ടില്‍. ഈജിപ്തിലെ വിശുദ്ധ അന്തോനീസ് ഏകാന്തവാസ സന്യാസത്തിന്‍റെ പിതാവായി അറിയപ്പെടുന്നു. ഈജിപ്തിലെ വിശുദ്ധ പക്കോമിയൂസ് (290-346) പല സന്യാസിമാര്‍ ഒന്നിച്ചു വസിക്കാനുള്ള ആശ്രമം ആദ്യമായി സ്ഥാപിച്ചു. വിശുദ്ധ ബനഡിക്ട് ഇറ്റലിയിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ ഫ്രാന്‍സിലും, വിശുദ്ധ പാട്രിക് ഐര്‍ലിലും,സന്യാസാശ്രമങ്ങള്‍ സ്ഥാപിച്ചു. ഇതേതുടര്‍ന്ന് മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളിലും സന്യാസാശ്രമങ്ങളുണ്ടായിപ്രവര്ത്തനം 1
ഏതെങ്കിലും ഒരു സമര്‍പ്പിത സമൂഹത്തിന്‍റെ ജീവിതചര്യകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠിച്ച് ലഘു വിവരണം തയ്യാറാക്കുക.ക്രൈസ്തവ സന്യാസജീവിതം നയിച്ചിരുന്നവര്‍ ആരംഭകാലം മുതല്‍ ഭാരതത്തിലുണ്ടായിരുന്നുവെങ്കിലും സംഘടിതമായ സന്യാസം ഉടലെടുത്തത് ബഹു. പാലയ്ക്കല്‍ തോമ്മാച്ചനും, പോരൂക്കര തോമ്മാച്ചനും, ചാവറ കുര്യാക്കോസച്ചനും ചേര്‍ന്ന് 1831 മെയ് 11-ാം തീയതി മാന്നാനത്ത് 'അമലോല്‍ഭവദാസസംഘം എന്ന സന്യാസസമൂഹത്തിനു രൂപം കൊടുത്തതോടെയാണ്'. ഇന്ന് ഈ സമൂഹം കാര്‍മലൈറ്റ്സ് ഓഫ് മേരി ഇമാക്കുലേറ്റ് (സി .എം . ഐ) എന്ന് അറിയപ്പെടുന്നു .1866 ഫെബ്രുവരി 13-ാം തീയതി വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചനും വന്ദ്യനായ ഫാദര്‍ ലെയോപോള്‍ദ് ബൊക്കാറോയും ചേര്‍ന്ന് രൂപം നല്‍കിയ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി) ആണ് സ്ത്രീകള്‍ക്കുവേണ്ടി ഭാരതത്തില്‍ രൂപംകൊണ്ട ആദ്യത്തെ സന്യാസിനീ സമൂഹം. തുടര്‍ന്ന് ഓരോ കാലഘട്ടത്തിന്‍റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായ അനേകം സന്യാസസമൂഹങ്ങള്‍ ഭാരതത്തില്‍ രൂപം കൊണ്ടിട്ടുണ്ട്.സമര്‍പ്പിത ജീവിതത്തിന്‍റെ സാരാംശം
സഭയുടെ ജീവിതത്തിന്‍റെയും വിശുദ്ധിയുടെയും ദൗത്യത്തിന്‍റെയും ഭാഗമാണ് സമര്‍പ്പിത ജീവിതം (VC 3). ക്രൈസ്തവ വിളിയുടെതന്നെ ആന്തരികസ്വഭാവം വെളിപ്പെടുത്തിക്കൊണ്ട് സഭാ ദൗത്യത്തിന്‍റെ നിര്‍ണായകഘടകമായി സന്യാസം നിലകൊള്ളുന്നു. ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി തങ്ങളെത്തന്നെ സ്ഥിരമായി സമര്‍പ്പിക്കുന്ന ജീവിതക്രമമാണ് സമര്‍പ്പിതജീവിതം. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സുവിശേഷോപദേശങ്ങളെ അടിസ്ഥാനമാക്കി മൂന്നുവ്രതങ്ങള്‍ പാലിച്ചുജീവിക്കുന്നവരാണവര്‍.സമര്‍പ്പിതജീവിതത്തിന്‍റെ സാരാംശം കര്‍ത്താവായ മിശിഹായോടും അവിടുന്നില്‍ മനുഷ്യകുടുംബത്തിലെ ഓരോ അംഗത്തോടുമുള്ള സ്നേഹം മൂലം നടത്തുന്ന മൗലികമായ ആത്മദാനത്തിലാണ് അടങ്ങിയിരിക്കുന്നത് (VC 3). ഈ ആത്മദാനം സുവിശേഷോപദേശങ്ങള്‍ക്കനുസരിച്ചുള്ള ജീവിതസമര്‍പ്പണം വഴി വ്യക്തമാക്കപ്പെടുന്നു. പരമമായ ഈ സ്നേഹാര്‍പ്പണം വഴി സമര്‍പ്പിതര്‍ ദൈവത്തിന് സമ്പൂര്‍ണമായി ആത്മാര്‍പ്പണം ചെയ്യുകയും അതുവഴി ദൈവമഹത്വത്തിനും ശുശ്രൂഷയ്ക്കുമായി വിശേഷമാംവിധം പ്രതിഷ്ഠിതമാവുകയും ചെയ്യുന്നു. ഈ പ്രതിഷ്ഠ മിശിഹായും അവിടുത്തെ മണവാട്ടിയായ സഭയും തമ്മിലുള്ള അഭേദ്യബന്ധത്തെ സൂചിപ്പിക്കുന്നു (LG 44).വ്രതങ്ങള്‍
ദൈവത്തോട് ഒരു വ്യക്തി ചെയ്യുന്നതും ആ വ്യക്തിയില്‍നിന്ന് സഭവഴിയായി ദൈവം സ്വീകരിക്കുന്നതുമായ സ്നേഹത്തിന്‍റെ ഉടമ്പടിയാണ് വ്രതം. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങളിലൂടെയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം വഴി പരമമായ ദൈവസ്നേഹത്തിനും മനുഷ്യസ്നേഹത്തിനുമായി സമര്‍പ്പിതര്‍ പ്രതിഷ്ഠിതരായിരിക്കുന്നു . ഈശോ മിശിഹായോടുള്ള വ്യക്തിബന്ധത്തിലാണ് വ്രതജീവിതത്തിന്‍റെ മൂല്യം അടങ്ങിയിരിക്കുന്നത്.വ്രതങ്ങ ള്‍ അതില്‍ത്തന്നെ ഒരന്ത്യമല്ല, മാര്‍ഗം മാത്രമാണ്.സന്യാസത്തിലെ ഏറ്റവും അടിസ്ഥാനപരമായ നിയമം സുവിശേഷത്തിലെ മിശിഹായെ അനുകരിക്കുക എന്നതാണ് (PC 2). കുരിശുമരണംവരെ പിതാവിന്‍റെ ഹിതത്തിനു വിധേയനായി മാനവവംശത്തെ രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്ത നിര്‍മലനും ദരിദ്രനുമായ മിശിഹായെയാണ് സമര്‍പ്പിതര്‍ അനുകരിക്കേണ്ടത് (PC 1).സുവിശേഷോപദേശങ്ങള്‍ വഴി മിശിഹായെ അനുകരിച്ച് സമര്‍പ്പിതര്‍ ദൈവത്തോട് ഐക്യപ്പെടുന്നു. ദൈവഐക്യമാണ് സന്യാസജീവിതത്തിന്‍റെ പ്രഥമ ലക്ഷ്യം. അതുകൊണ്ട് സമര്‍പ്പിതര്‍ വിശുദ്ധിക്കും ദൈവഐക്യത്തിനും വേണ്ടി നിരന്തരമായ പരിശ്രമം നടത്തണംസമര്പ്പിതരുടെ പ്രേഷിതദൗത്യം
പ്രേഷിതപ്രവര്‍ത്തനമെന്നത് ആത്മദാനം നടത്തുന്ന സ്നേഹജീവിതമാണ്. അതിലൂടെ സഹോദരങ്ങളുടെ മുഖങ്ങളില്‍ ദൈവത്തിന്‍റെ വികലമാക്കപ്പെട്ട ഛായയെ പരിചരിക്കുകയാണ് നാം ചെയ്യുന്നത്. ദൈവത്തെപ്രതി തങ്ങളെത്തന്നെ പൂര്‍ണമായി ദൈവത്തിനും മറ്റുള്ളവര്‍ക്കുമായി സമര്‍പ്പിക്കാന്‍ കഴിയുന്ന വ്യക്തികളെ ഇന്ന് സഭയ്ക്കും സമൂഹത്തിനും അവശ്യമുണ്ട് ദൈവത്തിന്‍റെ പിതൃസഹജമായ മുഖവും സഭയുടെ മാതൃസഹജമായ മുഖവും ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കാനും മറ്റുള്ളവര്‍ക്ക് ജീവനും പ്രത്യാശയും നല്കുവാന്‍വേണ്ടി ജീവിതം ചെലവഴിക്കാനും തയ്യാറുള്ളവ്യക്തികളെ ഇന്ന് ലോകം കാത്തിരിക്കുന്നു. സമര്‍പ്പിതരുടെ പ്രേഷിതപ്രവര്‍ത്തന മണ്ഡലങ്ങള്‍ പ്രധാനമായും താഴെ പറയുന്നവയാണ്പ്രാര്ത്ഥനയുടെ പ്രേഷിതത്വം
ഏറ്റവും വലിയ പ്രേഷിതനായ ഈശോയെപ്പോലെ എല്ലാ സമര്‍പ്പിതരും പ്രാര്‍ത്ഥനയിലൂടെ ദൈവവുമായുള്ള ഐക്യത്തില്‍ വളരണം. ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തെ പ്രഘോഷിക്കുന്ന സമര്‍പ്പിതര്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവവുമായുള്ള കൂട്ടായ്മ ആഴത്തില്‍ അനുഭവിച്ചറിയണം. കര്‍തൃസന്നിധിയില്‍ അവിടുത്തെ ശ്രവിച്ചുകൊണ്ട് നിശ്ശബ്ദ നിമിഷങ്ങള്‍ചെലവഴിക്കുന്നത് സമര്‍പ്പിതരുടെ പ്രേഷിതപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തും. പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ആഴമായ ദൈവാനുഭവമില്ലാത്ത ഒരു പ്രേഷിതന് ആദ്ധ്യാത്മിക സ്വാധീനവും പ്രേഷിതപ്രവര്‍ത്തന വിജയവും തുലോം തുച്ഛമായിരിക്കും.സമര്‍പ്പിതര്‍ ലോകത്തിനു മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടവരാണ്. പാപികളുടെ മാനസാന്തരത്തിനും രോഗികളുടെ സൗഖ്യത്തിനും ലോകത്തിന്‍റെ സമാധാനത്തിനും സുസ്ഥിതിക്കുമെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഏറ്റവും വലിയ പ്രേഷിതപ്രവര്‍ത്തനമാണ്. ധ്യാനാത്മക ജീവിതത്തിനു മാത്രമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സന്യാസസമൂഹങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ സഭയ്ക്കു പ്രദാനം ചെയ്യുന്ന നډകള്‍ വളരെ വിശിഷ്ടമാണ്.ഇടവകപ്രേഷിതത്വം
സന്യാസഭവനങ്ങള്‍ സ്ഥിതിചെയ്യുന്നത് ഏതെങ്കിലും ഒരു ഇടവകാതിര്‍ത്തിലായിരിക്കും. ഇടവകയിലെ വികാരിയോട് സഹകരിച്ചുകൊണ്ട് ഇടവകയുടെ നാനാമുഖമായ വികസനപ്രവര്‍ത്തനങ്ങ ളില്‍ സമര്‍പ്പിതര്‍ ഏര്‍പ്പെടുന്നു. അങ്ങനെ ഇടവകയുടെ ആത്മീയവുംഭൗതികവുമായ ഉന്നമനത്തിന് തങ്ങളുടെ സര്‍ഗശക്തി പൂര്‍ണമായും ഉപയോഗിക്കാന്‍ അവര്‍ കടപ്പെട്ടിരിക്കുന്നു. ഇടവകയാകുന്ന കുടുംബത്തെ ബലിജീവിതത്തിലേക്കും, കൗദാശിക ജീവിതത്തിലേക്കും ആനയിക്കുന്നതില്‍ സമര്‍പ്പിതര്‍ക്ക് നല്ല പങ്കുവഹിക്കുവാന്‍ കഴിയും. കുടുംബക്കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുവാനും അവയെ ശക്തിപ്പെടുത്തുവാനും വികാരിയോടൊപ്പം സമര്‍പ്പിതരും പ്രവര്‍ത്തനനിരതരാകുന്നു. അടിയുറച്ച വിശ്വാസജീവിതം കെട്ടിപ്പടുക്കുവാന്‍ തങ്ങളുടെ കഴിവുകളും സിദ്ധികളും സമര്‍പ്പിതര്‍ പ്രയോജനപ്പെടുത്തേതാണ്. ഇടവകയുടെ പ്രകാശമായി അന്ധകാരത്തില്‍ചരിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുവാന്‍ സമര്‍പ്പിതര്‍ക്കു കഴിയുന്നു.മതബോധന പ്രേഷിതത്വം
മാമ്മോദീസായിലൂടെ ലഭിച്ച വിശ്വാസത്തിനു തെളിവും, ജീവനും ലഭിക്കത്തവിധത്തില്‍ ബാലികാബാലډാര്‍ക്കും യുവജനങ്ങള്‍ക്കും ക്രൈസ്തവവിശ്വാസത്തിന്‍റെ മൗലികതത്വങ്ങളും സഭയുടെ പ്രബോധനങ്ങളും പകര്‍ന്നുകൊടുക്കുന്നത് മതബോധനക്ലാസ്സുകളിലാണ്. ദിവ്യബലിയിലുള്ള പൂര്‍ണ്ണവും ക്രിയാത്മകവുമായ പങ്കുചേരലിലൂടെ പിതാവായ ദൈവത്തെ സത്യത്തിലും അരൂപിയിലും ആരാധിക്കുവാന്‍ പഠിപ്പിക്കുക, ക്രൈസ്തവവ്യക്തിത്വം രൂപപ്പെടുത്തുവാന്‍ പരീശീലിപ്പിക്കുക, ക്രിസ്തീയ മനസ്സാക്ഷി രൂപീകരണത്തിനു കുട്ടികളെ സഹായിക്കുക സര്‍വ്വോപരി മിശിഹായുടെ ശരീരത്തെ പടുത്തുയര്‍ത്തുക എന്നിവയാണ് മതബോധനം വഴി ലക്ഷ്യം വയ്ക്കുന്നത് (CT 1). തിരുസ്സഭയോടുഗാഢമായ സ്നേഹവും വിശ്വസ്തതയും യുവഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുക വഴി ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി ആത്മാര്‍പ്പണം ചെയ്യാന്‍ സന്നദ്ധമായ തീക്ഷ്ണതയുള്ള വിശ്വാസികളെവാര്‍ത്തെടുക്കുന്നതിനുള്ള സഭയുടെ യത്നത്തില്‍ സമര്‍പ്പിതര്‍ പങ്കുചേരുന്നു. സര്‍വോപരി തങ്ങളുടെ വിശ്വാസതീക്ഷ്ണതയും പ്രേഷിത ചൈതന്യവും വഴി ഇളം തലമുറയെ അടിയുറച്ച ക്രൈസ്തവ ജീവിതത്തിലേക്കു നയിക്കുന്നു.കുടുംബപ്രേഷിതത്വം
വ്യക്തികളും കുടുംബങ്ങളുമാണ് സമൂഹത്തിന്‍റെ അടിത്തറ. ജീവനെ സ്വാഗതം ചെയ്യുന്നതും സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും കുടുംബങ്ങ ളിലാണ്. അതിനാല്‍ കുടുംബജീവിതത്തിന്‍റെ പവിത്രതയെപ്പറ്റി അറിവു നല്‍കാനും അതിന്‍റെ ഉത്തരവാദിത്വങ്ങളെപ്പറ്റി ബോദ്ധ്യപ്പെടുത്താനും തകര്‍ന്ന കുടുംബബന്ധങ്ങളെ പുനരുദ്ധരിക്കാനും കുടുംബ പ്രേഷിതത്വം വഴി സമര്‍പ്പിതര്‍ക്ക് സാധിക്കുന്നു.കുടുംബങ്ങളുടെ ഭാവി അപകടത്തിലേക്കു നീങ്ങികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുടുംബസന്ദര്‍ശനത്തിലൂടെ മുതിര്‍ന്നവരെയും ഇളംതലമുറയേയും വിശ്വാസത്തില്‍ ആഴപ്പെടുത്തുവാന്‍ സന്യസ്തര്‍കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നു. ഉദാത്തമായ വ്യക്തിത്വം രൂപം കൊള്ളുന്നത് ഭവനങ്ങളിലായതിനാല്‍ കുടുംബനവീകരണം ഇന്നിന്‍റെ ഏറ്റവും വലിയ ആവശ്യമാണ്. കുടുംബങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വേദനകളിലും ദുരിതങ്ങളിലും തകര്‍ച്ചകളിലും പങ്കുചേര്‍ന്ന് ഈശോയുടെ കരുണാര്‍ദ്ര സ്നേഹം പകരുവാന്‍ സമര്‍പ്പിതര്‍ ശ്രദ്ധിക്കുന്നു.സാമൂഹ്യസേവനം
"എന്‍റെ ഏറ്റവും എളിയ ഈ സഹോദരډാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്"(മത്താ 25:40). എളിയവരോടും ദരിദ്രരോടും താദാത്മ്യപ്പെടുകയും മനുഷ്യകുലത്തിന്‍റെ സഹനങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ഈശോയുടെ സ്നേഹവും കരുണയും അനുഭവിച്ചറിയുന്ന സന്യാസികള്‍ തങ്ങളുടെ ചുറ്റുമുള്ള ദരിദ്രരും ക്ലേശിതരും ചൂഷിതരുമായ സഹോദരങ്ങളുടെ ആവശ്യങ്ങള്‍കുമനസ്സിലാക്കി അവരിലേക്കിറങ്ങിച്ചെന്ന് അവരെ സഹാ\യിക്കാന്‍ പ്രത്യേകവിധത്തില്‍ താത്പര്യമെടുക്കുന്നു. വിവിധ സാമൂഹ്യക്ഷേമപരിപാടികള്‍ ആസൂത്രണം ചെയ്ത് ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ നിലവാരം ഉയര്‍ത്തികൊണ്ട് സ്വയംപര്യാപ്തതയിലേക്ക് അവരെ നയിക്കുന്നു.നിരാശ, മദ്യപാനം, മയക്കുമരുന്നിന്‍റെ അടിമത്തം, സാമൂഹ്യവിവേചനം തുടങ്ങിയവയില്‍പ്പെട്ടു വിഷമിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടുവാന്‍ സന്യസ്തര്‍ തയ്യാറാകുന്നു. പാര്‍പ്പിടം, ഭക്ഷണം,വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങ ള്‍ ലഭ്യമല്ലാത്ത പാവപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാന്‍ മുന്‍കൈ എടുക്കുന്നത് സമര്‍പ്പിതരാണ്. സമൂഹം പുറംതള്ളിയ അനാഥര്‍ക്കും ബലഹീനര്‍ക്കും അവര്‍ അത്താണിയാകുന്നു.മിഷന്‍പ്രവര്‍ത്തനം
അവി ശ്വാസികളെ വിശ്വാസത്തിലേക്ക് ആനയിച്ചും വിശ്വാസികളെ വിശ്വാസത്തില്‍ ആഴപ്പെടുത്തിയും സഭ തന്‍റെ സുവിശേഷവേല നിര്‍വഹിക്കുന്നു. പിതാവു തന്‍റെ സ്നേഹം മനുഷ്യമക്കളെ അറിയിക്കുവാന്‍ സ്വപുത്രനെ അയച്ചതുപോലെ ഓരോ സന്യാസിയും സര്‍വജനപദങ്ങളോടും സുവിശേഷം അറിയിക്കുവാന്‍ അയയ്ക്കപ്പെട്ടവനാണ്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഈശോ അറിയപ്പെടാന്‍ പ്രാര്‍ത്ഥന, സേവനം, സഹനം എന്നിവ വഴി സമര്‍പ്പിതര്‍ പരിശ്രമിക്കുന്നു. തങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തും സമൂഹത്തിലും സമര്‍പ്പിതര്‍ മിശിഹായുടെ സജീവസാക്ഷികളാകുമ്പോള്‍ മിശിഹായെ എല്ലാവരും അറിയുകയും രക്ഷകനായി സ്വീകരിക്കുകയും ചെയ്യും. സഭയുടെ പ്രേഷിതത്വത്തിന്‍റെ അവിഭാജ്യ ഘടകമാണ് സന്യാസം. സമര്‍പ്പിതര്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് അവരുടെ ദൗത്യനിര്‍വഹണത്തില്‍ അവരെ സഹായിക്കാന്‍ നമുക്കു കടമയുണ്ട് . ഇനിയും അനേകായിരങ്ങള്‍ക്ക് സമര്‍പ്പിത ജീവിതത്തിലേയ്ക്കുള്ള വിളി ലഭിക്കാന്‍ നമുക്ക ് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.ദൈവവചനം വായിക്കാം; ധ്യാനിക്കാം
ഫിലി. 3:12-21ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ,കര്‍ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു"(ഫിലി 3:20).നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോനാഥാ, ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങള്‍ പാലിച്ചു ജീവിച്ചുകൊണ്ട് അങ്ങയുടെ സുവിശേഷത്തിന് സാക്ഷികളാകാനും സുവിശേഷം പ്രചരിപ്പിക്കാനും സമര്‍പ്പിതരെ അങ്ങ ് സഹായിക്കണമേ.എന്‍റെ തീരുമാനം
സമര്‍പ്പിതവ്യക്തികളോട് ആദരവോടും ബഹുമാനത്തോടുംകൂടി ഞാന്‍ പെരുമാറും.സഭയോടൊത്തു ചിന്തിക്കാം
സഭയുടെ വിശുദ്ധിയെ പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍, ക്രിസ്തുവിന്‍റെ തന്നെ ജീവിതരീതിയെപ്രതിഫലിപ്പിക്കുന്ന സമര്‍പ്പിതജീവിതത്തിനും വസ്തുനിഷ്ഠമായ മേډയുണ്ടെന്ന്അംഗീകരിക്കേണ്ടതുണ്ട് ഇക്കാരണത്താല്‍ അതു സുവിശേഷമൂല്യങ്ങളുടെ സവിശേഷമാംവിധം സമ്പന്നമായ പ്രകടനമാണ്.. സഭയുടെ ലക്ഷ്യത്തിന്‍റെ കൂടുതല്‍ പൂര്‍ണമായ ഒരു പ്രകടനവുമാണ്. ആ ലക്ഷ്യമാകട്ടെ മനുഷ്യവംശത്തിന്‍റെ വിശുദ്ധീകരണമാണ്. സമര്‍പ്പിതജീവിതം ഭാവിയുഗത്തെപ്പറ്റി പ്രഘോഷിക്കുന്നു; ഒരു വിധത്തില്‍ മുന്‍കൂട്ടി ആസ്വദിക്കുകയും ചെയ്യുന്നു (ഢഇ 32).സമര്‍പ്പിതര്‍ ചെയ്യുന്ന സേവനങ്ങളുടെ ചിത്രങ്ങള്‍ സമാഹരിച്ച് ഒരു ആല്‍ബം തയ്യാറാക്കുക. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്സിന്‍റെ സേവനങ്ങളെക്കുറിച്ച് അവരുമായി ഒരഭിമുഖം നടത്തുക.
ഹൃദയം ദീപ്തമാക്കാം
മിശിഹായിലുള്ള പൂര്‍ണവും സമ്പുഷ്ഠവുമായ ജീവിതത്തിലൂടെ ദൈവത്തിന്‍റെ വിളിക്ക് പ്രത്യുത്തരമേകാനുള്ള ക്രൈസ്തവവിളി അതിന്‍റെ പൂര്‍ണതയില്‍ തങ്ങളില്‍ സാക്ഷാത്കരിക്കുന്നവരാണ് സമര്‍പ്പിതര്‍. ഏ.ഡി മൂന്നാം നൂറ്റാണ്ടില്‍ സന്യാസം ക്രിസ്തുമതത്തില്‍ വേരുറച്ചുവെങ്കിലും ഭാരതത്തില്‍ അതിനു തുടക്കം കുറിച്ചത് 1831 ല്‍ അമലോല്‍ഭവദാസസംഘം എന്ന സന്യാസസമൂഹം സ്ഥാപിതമായതോടെയാണ്. ഇന്ന് ആ സന്യാസസമൂഹം സി.എം. ഐ എന്ന പേരില്‍ അറിയപ്പെടുന്നു. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സുവിശേഷോപദേശങ്ങളെ അടിസ്ഥാന മാക്കി മൂന്നു വ്രതങ്ങള്‍ പാലിച്ചുജീവിക്കുന്നവരാണ് സമര്‍പ്പിതര്‍. പ്രാര്‍ത്ഥന, ഇടവകപ്രവര്‍ത്തനങ്ങളിലുള്ള പങ്കുചേരല്‍, മതബോധനം, കുടുംബസന്ദര്‍ശനങ്ങള്‍, സാമൂഹ്യസേവനം, മിഷന്‍പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ബഹുമുഖ ശുശ്രൂഷകളിലൂടെ സമര്‍പ്പിതര്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള തങ്ങളുടെ സമര്‍പ്പണം അര്‍ത്ഥപൂര്‍ണമാക്കുന്നു.