പാഠം 8
സഭയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും
-
അന്ത്യവിധിനാളില്‍ ഈശോ നന്മ ചെയ്തവരെ തന്‍റെ വലതുവശത്തും തിന്മ ചെയ്തവരെ ഇടതുവശത്തും നിര്‍ത്തും. വലത്തുവശത്തുള്ളവരോട് അവിടുന്നു പറയും. എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.എന്തെന്നാല്‍ എനിക്ക് വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു.ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്‍റെ അടുത്തു വന്നു. "എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്" (മത്താ.25: 3436). ഈ സുവിശേഷഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വെറുമൊരു ക്ഷണമല്ല ; പ്രത്യുത , ദരിദ്രരിലുള്ള ഈശോയുടെ സവിശേഷ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കണമെന്നജല്പ അതിശക്തമായ പ്രബോധനമാണ്.
പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസം
പാപികളേയും രോഗികളേയും പീഡിതരേയും തേടിവരുകയും അവര്‍ക്ക് നډചെയ്തുകൊണ്ട് അവരെ അദ്ധ്യാത്മികവും ഭൗതികവുമായി ഉയര്‍ത്തുവാനും സഭ ചെയ്യുന്ന ശുശ്രൂഷകളാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കാന്‍ സാധിക്കുകയില്ല. കാരണം ദൈവവചനം അതിനു നമ്മെ നിര്‍ബന്ധിക്കുന്നു.സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം. എന്ന് പൗലോസ് ശ്ലീഹ നമ്മെ ഉദ്ബോദിപ്പിക്കുന്നു.(ഗലാ.5:6). ദൈവവചനത്തിന്‍റെ കാതല്‍ സ്നേഹമാണ്. സ്നേഹിക്കുന്നവന്‍ അപരന്‍റെ ആവശ്യങ്ങള്‍ സ്വന്തമെന്നപോലെ കാണും. വേദനിക്കുന്നവരുടെ നേരെ കണ്ണടയ്ക്കാന്‍ അവനു സാധിക്കുകയില്ല. "പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജ്ജീവമാണ് എന്ന യാക്കോബ്ശ്ലീഹായുടെ പ്രബോധനവും പ്രവര്‍ത്തനനിരതമായ വിശ്വാസത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. (യാക്കോ. 2:17) . അതിനാല്‍ വിശ്വാസത്തിന്‍റെ പ്രതിഫലനമാണ് ജീവകാരുണ്യപ്രവര്‍ത്തികള്‍ എന്ന് നാം മനസ്സിലാക്കണം.തല്‍ക്കാലാവശ്യത്തിനുള്ള പണമോ സാധനങ്ങളോ നല്‍കുന്നതില്‍ ഒതുങ്ങുന്ന ഒന്നല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഒരുവന്‍റെ സമഗ്രമായ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള നിരന്തരമായ സമര്‍പ്പണമാണത്. പാവപ്പെട്ടവരുടെ സമുദ്ധാരണത്തിനായി യത്നിച്ച വിശുദ്ധ വിന്‍സന്‍റ് ഡി പോള്‍, മൊളോക്കോ ദ്വീപിലേയ്ക്ക് നാടുകടത്തപ്പെട്ട കുഷ്ഠരോഗികളുടെ കഷ്ഠതകളെക്കുറിച്ചു കേട്ടറിഞ്ഞ് അവരുടെ ഉന്നമനത്തിനായി സ്വയം സമര്‍പ്പിച്ച് കുഷ്ഠരോഗിയായി മരിച്ച ഫാദര്‍ ഡാമിയന്‍ തുടങ്ങിയവര്‍ ഇതിനുത്തമ ഉദാഹരണങ്ങളാണ് .കല്‍ക്കത്തായിലെ തെരുവീഥികളില്‍ ഉപേക്ഷിക്കപ്പെടുന്ന അനാഥരെയും ആസന്നമരണരെയും ആശ്രമത്തില്‍ കൊണ്ടുവന്ന് ശുശ്രൂഷിച്ച് വേണ്ടതൊക്കെ നല്‍കി സംരക്ഷിച്ച മദര്‍ തെരേസയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉജ്ജ്വലമാതൃകയായി ശോഭിക്കുന്നു. സ്വന്തം സുഖസൗകര്യങ്ങളും സന്തോഷങ്ങളും വെടിഞ്ഞ് സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി അഹോരാത്രം അദ്ധ്വാനിക്കുന്നവര്‍ സഭയില്‍ ഇന്നുമുണ്ട്.സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനടിസ്ഥാനം
ഈശോ നല്‍കിയ മാതൃകയും പ്രബോധനങ്ങളുമാണ് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടിത്ഥാനമായി നിലകൊള്ളുന്നത്. ഈശോ തന്‍റെ പരസ്യകാലത്ത് പാപികളോടും ആകുലരോടും പ്രത്യക കാരുണ്യം കാണിച്ചിരുന്നു. രോഗികള്‍ക്ക് സൗഖ്യം നല്‍കിയും പാപികള്‍ക്ക് മോചനം നല്‍കിയും ആകുലര്‍ക്ക് ആശ്വാസമേകിയും ഈശോ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു. അദ്ധ്വാനിക്കുന്നവരേയും അവിടുന്നു തന്‍റെ പക്കലേയ്ക്കി ക്ഷണിച്ചു (മത്താ 11:28) . ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നവനാണ് നല്ല അയല്‍ക്കാരന്‍ എന്ന് നല്ല സമറായന്‍റെ ഉപമയിലൂടെ പഠിപ്പിച്ച ഈശോ അതുപോലെ ചെയ്യുവാന്‍ നമ്മോട് ആവശ്യപ്പെടുന്നു (ലുക്കാ 10:2537). ആവശ്യക്കാരനുനേരെ കണ്ണടയ്ക്കുന്നത് നരകത്തിനര്‍ഹമാക്കുന്ന പാപമാണെന്ന് ധനവാന്‍റെയും ലാസറിന്‍റെയും ഉപമ നമ്മെ പഠിപ്പിക്കുന്നു . ദൈവം നല്‍കിയ സ്നേഹത്തിന്‍റെ പ്രമാണത്തിനെതിരാണ് ഈ അവഗണ.പ്രവര്‍ത്തനം 1
യാക്കോബ് ശ്ലീഹായുടെ ലേഖനത്തിന്‍റെ രണ്ടാം അധ്യായം വായിച്ച് മറ്റുള്ളവരെ സഹായിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു പ്രതിപാദിക്കുന്ന വാക്യങ്ങള്‍ കണ്ടെത്തി എഴുതുകശ്ലീഹാന്മാരും ജീവകാരുണ്യപ്രവര്‍ത്തികള്‍ ചെയ്യാന്‍ ആദിമസഭയെ പരിശീലിപ്പിച്ചു അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല . കാരണം പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പോസ്തോലډാരുടെ കാല്ക്കലര്‍പ്പിച്ചു. അത് ഓരോത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു . (അപ്പ. 4:34-35). എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദാരിദ്ര്യമനുഭവിക്കുന്ന സഭാസമൂഹങ്ങള്‍ക്ക് സഹായമെത്തിക്കുന്നതില്ആദിമസഭ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. (അപ്പ. 11: 2830).സഭയുടെ പ്രബോധനം
സമൂഹിക നീതിയെക്കുറിച്ചും ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ സഭയ്ക്കുള്ള പങ്കിനെക്കുറിച്ചും ഉത്ബോധിപ്പിക്കുന്ന അപ്പസ്തോലിക പ്രബോധനങ്ങള്‍ നിരവധിയാണ് . റേരും നൊവാരും, മാതാവും ഗുരുനാഥയും , ഭൂമിയില്‍ സമാധാനം , മാനവപുരോഗതി തുടങ്ങിയ സഭയുടെ സാമൂഹിക പ്രബോധനങ്ങളിലെല്ലാം ഇത് പ്രതിപാദിക്കുന്നുണ്ട്. സത്യത്തിലും നീതിയിലും സ്നേഹത്തിലും വ്യക്തിസ്വാതന്ത്രത്തിലും അധിഷ്ഠിതമായ മാനവപുരോഗതിക്കായി പരിശ്രമിക്കാന്‍ ഈ രേഖകള്‍ വഴി സഭ ആഹ്വാനം ചെയ്യുന്നു . വിശുദ്ധ ബേസില്‍ വിശുദ്ധ ക്രിസോസ്തോം തുടങ്ങിയ സഭാ പിതാക്കന്‍മാര്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നുണ്ട്.അലമാരയും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിശക്കുന്നവന്‍റെയും , വസ്ത്രം നഗ്നന്‍റെയും , പാദുകള്‍ നിഷ്പാദുകന്‍റെയുമാണ് .എന്ന് വിശുദ്ധ ബേസില്‍ പഠിപ്പിക്കുന്നു. ആവശ്യത്തിലധികമുള്ളതെന്തും നാളെയ്ക്കു കരുതി വെച്ചിരിക്കുന്നവപോലും ആവശ്യക്കാരനുമായി പങ്കുവെയ്ക്കണമെന്ന് ഇതു നമ്മെ ഓര്‍മിപ്പിക്കുന്നു. "വീടുപണിയുമ്പോള്‍ ഒരു മുറി ഈശോയ്ക്കായി നീക്കിവെയ്ക്കണം . അത് വഴിപ്പോക്കര്‍ക്കും ഭവനരഹിതര്‍ക്കുമായി തുറന്നിടുകയും വേണം" എന്ന് വിശുദ്ധ ക്രിസ്സോസ്റ്റം ഉദ്ബോധിപ്പിക്കുന്നു. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ നാം പുലര്‍ത്തേണ്ട ക്രൈസ്തവ മനഃസ്ഥിതിയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനമേഖലകള്‍
സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങല്‍ എത്തുന്ന മേഖലകള്‍ പലതാണ്.1. അനാഥരും കുടുംബങ്ങളില്‍ നിന്ന് തിരസ്കരിക്കപ്പെട്ടവരുമായ കുട്ടികളും മുതിര്‍ന്നവരും.2. മക്കളുടെയും ബന്ധുജനങ്ങളുടെയും സാന്നിദ്ധ്യമോ , സഹായമോ ലഭിക്കാതെ ബുദ്ധിമുട്ടുന്ന വയോവൃദ്ധര്‍.3. രോഗികളും മരണാസന്നരും.4. അംഗവൈകല്യമുള്ളവര്‍.5. ബുദ്ധിമാന്ദ്യം വന്നുപോയതിന്‍റെ പേരില്‍ അവഗണിക്കപ്പെട്ടവരും നിരാലംബരുമായവര്‍.6. മാനസികാരോഗ്യം നഷ്ടപ്പെട്ടവര്‍.7. ചൂഷണത്തിനിരയാകുന്ന സ്ത്രീകളും കുട്ടികളും.8. എയ്ഡ്സ് , ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍.9. ദരിദ്രരും ഭവനരഹിതരും.10. സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരും നീതിനിഷേധിക്കപ്പെട്ടവരും.11. യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവ മൂലം വേദനിക്കുന്നവര്‍12. ജയില്‍വാസികളും ജയില്‍വിമുക്തരും അവരുടെ ആശ്രിതരും.പ്രവര്‍ത്തനം 2
നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലുമൊരു ജീവകാരുണ്യ സ്ഥാപനം സന്ദര്‍ശിച്ച് അവിടുത്തെ സേവനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക.ഇതുപോലുള്ള സാഹചര്യങ്ങളില്‍ സുവിശേഷസന്ദേശത്തിന്‍റെ വെളിച്ചവുമായി സഭ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. വിവിധതരത്തില്‍ ദുഃഖമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക സ്ഥാപനത്തിന്‍റെ സംവിധാനങ്ങളും സഭയിലുണ്ട്. അവ സേവനത്തിന്‍റെ പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നു. വൃദ്ധമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, മാനസികരോഗികളുടെ പരിചരണത്തിനും പുനരധിവാസത്തിനുമുള്ള കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആശുപത്രികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള സംരക്ഷണ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്. ഇവയിലൂടെ ജാതി, മത, വര്‍ഗ , ലിംഗ വ്യത്യാസങ്ങളോ സാമ്പത്തിക വേര്‍തിരിവുകളോ കൂടാതെ എല്ലാവരേയും ഉള്‍ക്കൊള്ളാനും എല്ലാവരിലും ഈശോയുടെ മുഖം ദര്‍ശിച്ച് പരിചരിക്കാനും സഭ ശ്രദ്ധിക്കുന്നു.സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളോടു സഹകരിച്ച് നമുക്കും ഈ രംഗത്ത് സേവനമര്‍പ്പിക്കാന്‍ സാധിക്കും. ചെറിയ ത്യാഗങ്ങള്‍ ചെയ്ത് സമാഹരിക്കുന്ന സംഭാവനകള്‍ നല്കിയും, ആതുരാലയങ്ങളും അതുപോലെയുള്ള മറ്റു സ്ഥാപനങ്ങളും സന്ദര്‍ശിച്ചും, പ്രാര്‍ത്ഥിച്ചും നമുക്കു ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാം.ദൈവവചനം വായിക്കാം: ധ്യാനിക്കാം
മര്‍ക്കോ . 16 : 1417ഓര്‍മ്മിക്കാന്‍ ഒരു തിരുവചനംകുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത് ; പ്രവര്‍ത്തിയിലും സത്യത്തിലുമാണ് ( യോഹ . 3:18)നമുക്കു പ്രാര്ത്ഥിക്കാംകാരുണ്യവാനായ ഈശോയേ, രോഗികളിലും വ്യദ്ധരിലും അവശതയനുഭവിക്കുന്നവരിലും അംഗവൈകല്യമുള്ളവരിലുമെല്ലാം നിന്നെ ദര്‍ശിച്ച് സഹായിക്കാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമേ.എന്‍റെ തീരുമാനം
ആഡംബരവസ്തുക്കള്‍ വേണ്ടന്നുവച്ച് ആ പണം കൊണ്ട് പാവപ്പെട്ടവരെ ഞാന്‍ സഹായിക്കുംസഭയോടൊത്തു ചിന്തിക്കാം
കാലം കടന്നുപോവുകയും സഭ വളരുകയും ചെയ്തതോടെ ഉപവിപ്രവര്‍ത്തനം സഭയുടെ സുപ്രധാനമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. കൂദാശകളുടെ അനുഷ്ഠാനം, വചന പ്രഘോഷണം എന്നിവയോടൊപ്പം ഉപരിപ്രവര്‍ത്തനവും നിലനിന്നു : വിധവകളോടും, അനാഥരോടും, തടവില്‍ കഴിയുന്നവരോടും, രോഗികളോടും, എല്ലാത്തരത്തിലുള്ള ആവശ്യങ്ങളില്‍ കഴിയുന്നവരോടുള്ള സ്നേഹം കൂദാശകളുടെ ശുശ്രൂഷപോലെയും സുവിശേഷപ്രഘോണം പോലെയും സഭയ്ക്ക് സുപ്രധാനമായിത്തീര്‍ന്നു. കൂദാശകളും വചനവും സഭയ്ക്ക് ഉപേക്ഷിക്കാനാവുകയില്ലാത്തതുപോലെതന്നെ ഉപവിപ്രവര്‍ത്തനവും അവള്‍ക്ക് ഉപേക്ഷിക്കാനാവില്ല.(ദൈവം സ്നേഹമാകുന്നു DCE 22).സഭയുടെ ഏതെങ്കിലുമൊരു ജീവകാരുണ്യസ്ഥാപനം സന്ദര്‍ശിച്ച് അവരെ ഏതെല്ലാം വിധത്തില്‍ സഹായിക്കാന്‍ സാധിക്കുമെന്നു കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.
ഹൃദയം ദീപ്തമാക്കാം
സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയെല്ലാം മാതൃക ഈശോയാണ്. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്. അനാഥര്‍, വയോവൃദ്ധര്‍, രോഗികള്‍, മരണാസന്നര്‍, അംഗവൈകല്യമുള്ളവര്‍,ബുദ്ധിമാന്ദ്യം ഉള്ളവര്‍, മാനസികരോഗികള്‍, ചൂഷണത്തിനിരയാകുന്നവര്‍, എയിഡ്സ് രോഗികള്‍ തുടങ്ങി സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും വേദനിക്കുന്നവരുമായ എല്ലാവരെയും സഭ സഹായിക്കുന്നു. പ്രാര്‍ത്ഥച്ചും, ചെറിയ ത്യാഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം സംഭാവന ചെയ്തും ആതുരാലയങ്ങളും അതുപോലെയുള്ള മറ്റു സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും നമുക്കും സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാം.