പാഠം 12
പ്രേഷിതത്വം പൗരോഹിത്യ ജീവിതത്തിലൂടെ
-
ഈശോ കുരിശിലര്‍പ്പിച്ച ബലിയെക്കുറിച്ച് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: "കാലത്തിന്‍റെ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ടണ്‍ണ്‍് പാപത്തെ നശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു"... (ഹെബ്രാ.9:26). "അവന്‍ ലോകത്തിലേയ്ക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങ നെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല.എന്നാല്‍, അവിടുന്നെനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു"(ഹെബ്രാ. 10:5). പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് പഴയനിയമത്തിലെ പുരോഹിതര്‍ ഓരോ ദിവസവും ശുശ്രൂഷ ചെയ്തിരുന്നു. എന്നാല്‍ മിശിഹായാകട്ടെ പാപങ്ങള്‍ക്കു വേണ്ടി എന്നേയ്ക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു (ഹെബ്രാ. 10:11-12).പിതാവിനാല്‍ അയയ്ക്കപ്പെട്ട ഈശോ തന്‍റെ പ്രേഷിതദൗത്യം പൂര്‍ത്തിയാക്കിയത് സ്വന്തം ജീവിതബലിയിലൂടെയാണ്. കുരിശിലെ ബലിയിലൂടെ പിതാവിന്‍റെ അനന്തമായ സ്നേഹം അവിടുന്നു പ്രഘോഷിച്ചു. ഈശോ നടത്തിയ ഏറ്റവും വലിയ സുവിശേഷ പ്രഘോഷണം കുരിശിലെ ബലിയര്‍പ്പണം തന്നെയായിരുന്നു. സ്വന്തം ജീവിതം ബലിയായര്‍പ്പിക്കുക എന്നതാണ് പൗരോഹിത്യജീവിതത്തിലെ പരമോന്നതമായ പ്രേഷിതപ്രവര്‍ത്തനം. ഈശോയാണ് ഏക പുരോഹിതന്‍. മറ്റു പുരോഹിതരെല്ലാം അവിടുത്തെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നവരാണ്. മാമ്മോദീസായും തൈലാഭിഷേകവും വഴി ഈശോയുടെ പൗരോഹിത്യത്തില്‍ ഓരോ ക്രിസ്ത്യാനിയും പങ്കുചേര്‍ക്കപ്പെടുന്നു. എന്നാല്‍ ദൈവം ചിലരെ പ്രത്യേകമായി തെരഞ്ഞെടുത്ത് ശുശ്രൂഷാ പൗരോഹിത്യത്തിനായി നിയോഗിക്കുന്നു. ഇപ്രകാരം വിളി ലഭിച്ചവരാണ് പുരോഹിതര്‍.എല്ലാ ക്രൈസ്തവരും ഈശോയുടെ ശിഷ്യത്വത്തില്‍ പങ്കുപറ്റുവാന്‍ വിളിക്കപ്പെട്ടവരാണ്. എന്നാല്‍ ശുശ്രൂഷാപൗരോഹിത്യവിളി ലഭിച്ചവര്‍ ശിഷ്യത്വത്തിന്‍റെ ആഴമായ അനുഭവത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ പ്രത്യേക വിളിയും തെരഞ്ഞെ ടുപ്പും ഇതിന് പിന്നിലുണ്ട് ഈശോ പറഞ്ഞു: "നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്" (യോഹ. 15:16). വിളിച്ച ദൈവത്തിനു സമ്പൂര്‍ണമായി സമര്‍പ്പിച്ച് ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കേ ദൗത്യമാണ് പൗരോഹിത്യം. തങ്ങളുടെ ജീവിത സമര്‍പ്പണത്തിലൂടെ, ദൈവം ഏല്പിച്ചിരിക്കുന്ന പ്രേഷിത ദൗത്യം പൂര്‍ത്തിയാക്കാന്‍ ഓരോ പുരോഹിതനും കടമയുണ്ട്. വചനപ്രഘോഷണം, ബലിയര്‍പ്പണം, അജപാലനം എന്നിവയിലൂടെയാണ് പ്രധാനമായും പുരോഹിതന്‍ ഈ കടമ നിര്‍വഹിക്കുന്നത്.
പ്രവര്‍ത്തനം 1
ഒരു പുരോഹിതനില്‍ നിങ്ങള്‍ കാണുവാനാഗ്രഹിക്കുന്ന ഗുണങ്ങള്‍ ഏവ?ചര്‍ച്ച ചെയ്യുക.
പൗരോഹിത്യത്തിന്‍റെ സ്ഥാനവും ധര്‍മങ്ങളും
ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ പൂര്‍ണത ശ്ലീഹന്മാരിലൂടെ മെത്രാന്മാര്‍ക്കാണ് ഈശോ നല്കിയിരിക്കുന്നത്. മെത്രാന്മാരുടെ സഹപ്രവര്‍ത്തകരായി വര്‍ത്തിക്കുന്നവരാണ് വൈദികര്‍ . സഭയുടെ ശിരസ്സും ഇടയനുമായ മിശിഹായുടെ പ്രതിനിധിയായി പുരോഹിതര്‍ നിലകൊള്ളുന്നു. ഈശോയോടൊത്തു വസിച്ചുകൊണ്ട് വചനം പ്രഘോഷിക്കാനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുവാനും ദൈവജനത്തെ നയിക്കുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരം മിശിഹായുടെ ശരീരമായ സഭയെ പടുത്തുയര്‍ത്തുവാന്‍വേണ്ടി പഠിപ്പിക്കുക,വിശുദ്ധീകരിക്കുക, നയിക്കുക എന്നീ മിശിഹായുടെ ത്രിവിധദൗത്യങ്ങ ളില്‍ അവര്‍ പങ്കുചേര്‍ക്കപ്പെടുന്നു. ദൈവത്തിന്‍റെ ജനവും മിശിഹായുടെ മൗതികശരീരവും പരിശുദ്ധാത്മാവിന്‍റെ ആലയവുമായ സഭയെ ഈ ലോകത്തില്‍ നിരന്തരം പടുത്തുയര്‍ത്തുക എന്നതാണ് പുരോഹിതരുടെ അടിസ്ഥാനദൗത്യം (PO 1).നിത്യപുരോഹിതനായ മിശിഹായുടെ പൗരോഹിത്യത്തില്‍ പങ്കുചേര്‍ക്കപ്പെട്ടിരിക്കുന്ന വൈദികര്‍ക്ക് ശിരസ്സായ അവിടുത്തെ നാമത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും . അതിനാല്‍ ദൈവത്തിനും ജനത്തിനുമിടയില്‍ മധ്യവര്‍ത്തികളായി അവര്‍ ശുശ്രൂഷയര്‍പ്പിക്കുന്നു. ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ദൈവഹിതം അറിയാന്‍ ദൈവജനത്തെ അവര്‍ സഹായിക്കുകയും ചെയ്യുന്നു.പ്രബോധനശുശ്രൂഷയിലൂടെ
പൗരോഹിത്യ ശുശ്രൂഷയില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ദൗത്യമാണ് സുവിശേഷപ്രഘോഷണം. ഉത്ഥാനശേഷം ഈശോ ശിഷ്യരെ ഭരമേല്‍പ്പിച്ച ദൗത്യവും സുവിശേഷപ്രഘോഷണത്തിലൂടെ അവിടുത്തെ അറിയിക്കുകയും സഭയെ രൂപപ്പെടുത്തുകയുംചെയ്യുക എന്നതാണ്. അവിടുന്നു പറഞ്ഞു: "നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ. 28: 20).ദൈവവചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ചു ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നത് ശരിയല്ല എന്നും പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിക്കേണ്ടവരാണ് തങ്ങള്‍ എന്നുമുള്ള ബോധ്യം ശ്ലീഹന്മാര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ്സഹായവിതരണത്തിനായി അവര്‍ ഡീക്കന്മാരെ നിയോഗിച്ചത് (അപ്പ.6:2-4). പുരോഹിതന്‍റെ ജീവിതദൗത്യം തന്നെ വചനപ്രഘോഷണമാണെന്ന് ഇതു വഴി അവര്‍ വ്യക്തമാക്കി. പ്രഘോഷിക്കുന്ന വചനം ജീവിതത്തിന്‍റെ ഭാഗമാക്കിത്തീര്‍ക്കുവാനും അവര്‍ ശ്രദ്ധിക്കണം.വ്യക്തിപരവും സാമൂഹ്യവുമായ തെറ്റുകള്‍ തിരുത്താനും അപ്പസ്തോലന്മാര്‍ ശ്രദ്ധിച്ചു. വിശ്വാസികളുടെയിടയിലെ ക്രിസ്തീയ ജീവിതശൈലിയില്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തലുകള്‍ നല്കി. കോറിന്തോസിലെ സഭയില്‍ ഭിന്നതയുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ ഭാഷയില്‍ താക്കീതുനല്‍കാന്‍ അവര്‍മടിച്ചില്ല (1 കോറി. 1: 10-14; 11: 17-22).സുവിശേഷപ്രഘോഷണമെന്ന പരിശുദ്ധ ശുശ്രൂഷയുടെ നിര്‍വഹണം വഴിയാണ് ദൈവജനം വിളിച്ചു കൂട്ടപ്പെടുന്നത് (PO 2). നവമായി വചനം പ്രഘോഷിക്കപ്പെടുന്ന ഇടങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെടുന്നു. കാരണം വചനപ്രഘോഷണഫലമായിട്ടാണ് സഭാസമൂഹം രൂപപ്പെടുന്നത്. പരമ്പരാഗത ക്രൈസ്തവസമൂഹങ്ങളില്‍ പോലും സഭയുടെ പ്രബോധനങ്ങളെ അവികലമായി വ്യാഖ്യാനിക്കുന്നതിനും കാലഘട്ടത്തിനനുസരണമായി വിശദീകരിക്കുന്നതിനുമുള്ള കടമ വൈദികര്‍ക്കുണ്ട്.വൈദികരുടെ ഒന്നാമത്തെ കടമ ദൈവത്തിന്‍റെ സുവിശേഷം എല്ലാവരേയും അറിയിക്കുക എന്നതാണ് എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. "കര്‍ത്താവില്‍ ആനന്ദിക്കത്തക്കവിധം തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സുവിശേഷസത്യം സകലര്‍ക്കും പകര്‍ന്നുകൊടുക്കാന്‍ കടപ്പെട്ടവരാണ് വൈദികര്‍. പരസ്യമായ പ്രസംഗത്തിലൂടെ മിശിഹാരഹസ്യത്തെ അവര്‍ വിളംരം ചെയ്യുന്നു. സ്വന്തം വിജ്ഞാനം പഠിപ്പിക്കുകയല്ല, പ്രത്യുത ദൈവവചനം പഠിപ്പിച്ചുകൊണ്ട് എല്ലാവരേയും ആത്മപരിവര്‍ത്തനത്തിലേയ്ക്കും സ്വയം വിശുദ്ധീകരണത്തിലേയ്ക്കും നയിക്കുക എന്നതാണ് വൈദികരുടെ കര്‍ത്തവ്യം (PO 4). ദൈവജനത്തെ വിശ്വാസം പഠിപ്പിക്കുന്ന അധ്യാപകരും പ്രസംഗകരുമാണവര്‍. പുരോഹിതന്‍റെ പ്രേഷിതത്വംവെളിപ്പെടുന്നത് പ്രഘോഷണശുശ്രൂഷയിലൂടെയാണ്. വൈദികശുശ്രൂഷയുടെ മുഖമുദ്രതന്നെ വചനപ്രഘോഷണമാണെന്ന് സുവിശേഷപ്രഘോഷണം എന്ന അപ്പസ്തോലിക പ്രബോധനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു (EN 68).വിശുദ്ധീകരണശുശ്രൂഷയിലൂടെ
പാപ പരിഹാരാര്‍ത്ഥം ബലികളും കാഴ്ചകളും സമര്‍പ്പിക്കാന്‍ മനുഷ്യരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട് മനുഷ്യര്‍ക്കുവേണ്ടി ദൈവികകാര്യങ്ങളില്‍ നിയുക്തരായിരിക്കുന്നവരാണ് പുരോഹിതര്‍ (ഹെബ്രാ 5:1). പുരോഹിതര്‍ തങ്ങളുടെ പുരോഹിതശുശ്രൂഷവഴി വിശ്വാസികളുടെ ആദ്ധ്യാത്മികബലികള്‍ ഏകമദ്ധ്യസ്ഥനായ മിശിഹായുടെ ബലിയോടുചേര്‍ത്ത് പരമപിതാവായ ദൈവത്തിന് അര്‍പ്പിക്കുന്നു. പുരോഹിതരുടെ കരങ്ങള്‍ വഴിയായും സഭ മുഴുവന്‍റെയും നാമത്തിലും അര്‍പ്പിക്കപ്പെടുന്ന രക്തരഹിതവും കൗദാശികവുമായ ബലി മിശിഹായുടെ രണ്ടാമത്തെ ആഗമനം വരെ തുടരുക എന്നതാണ് പൗരോഹിത്യ ശുശ്രൂഷയുടെ ലക്ഷ്യം (PO 2). പഴയനിയമ പുരോഹിതരെപ്പോലെ വെറും അനുഷ്ഠാനപരമായ ശുശ്രൂഷകള്‍ നിറവേറ്റുന്നവരല്ല പുതിയ നിയമ പുരോഹിതര്‍. കൂദാശകളുടെ പരികര്‍മ്മം വഴിയും, ദൈവവചനപ്രഘോഷണത്തിലൂടെയും അവര്‍ വിശുദ്ധീകരണ ശുശ്രൂഷ നിര്‍വ്വഹിക്കുന്നു. "അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍" അദ്ധ്യക്ഷ്യം വഹിച്ച അപ്പസ്തോലന്മാരെപ്പോലെ ആരാധനാകര്‍മ്മങ്ങളില്‍,ബലിയര്‍പ്പിക്കുന്ന സമൂഹത്തിന് അവര്‍ നേതൃത്വം നല്‍കുന്നു.പുരോഹിതന്‍റെ ശുശ്രൂഷ സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷയാണ്അജപാലനശുശ്രൂഷയിലൂടെ
ദൈവജനത്തെ അറിയുന്ന ഇടയനാണ് പുരോഹിതന്‍. നല്ല ഇടയനായ ഈശോയെപ്പോലെ അജഗണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധയും പരിഗണനയുമുള്ള വ്യക്തികളാകാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു. അവര്‍ അജഗണത്താല്‍ അനുഗമിക്കപ്പെടുന്നവരും തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തിന്‍റെ സുസ്ഥിതിക്കും ഉന്നമനത്തിനുമായി വിശ്രമമില്ലാതെ അദ്ധ്വാനിക്കുന്നവരുമാണ്. ക്രെസ്തവകൂട്ടായ്മയിലേക്ക് മറ്റുള്ളവരെ ആനയിക്കുന്ന അജപാലകരാണ് പുരോഹിതര്‍. വ്യക്തിപരമായ സ്നേഹത്തിലൂടെ ദൈവജനത്തെ അവര്‍ വിശ്വാസത്തില്‍ ഒന്നിപ്പിച്ചു നിറുത്തണം. വഴിതെറ്റുന്നവരെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചു കൊണ്ടുവരാനും അജഗണത്തിന്‍റെ ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനും അവര്‍ക്ക് കടമയുണ്ട്.
പ്രവര്‍ത്തനം 2
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍റെ ജീവചരിത്രം വായിച്ച്അദ്ദേഹത്തിന്‍റെ പ്രേഷിതചൈതന്യത്തെക്കുറിച്ച് ഒരു കുറിപ്പു തയ്യാറാക്കുക.
ഒരു പുരോഹിതന്‍റെ അജപാലന ശുശ്രൂഷയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "തിരുസഭയെ പണുതുയര്‍ത്തുക എന്ന ജോലി നിര്‍വഹിക്കുമ്പോള്‍ഈശോയെ അനുകരിച്ചുകൊണ്ട് വളരെയേറെ സൗമ്യതയോടുകൂടി വൈദികര്‍ എല്ലാവരോടും വര്‍ത്തിക്കണം. മനുഷ്യരുടെപ്രീതി അന്വേഷിക്കാതെ ദൈവമഹത്വത്തിനായിവേണം എല്ലാം ചെയ്യുവാന്‍. ദൈവജനത്തിനു ശുശ്രൂഷയര്‍പ്പിക്കാന്‍ സമയത്തുംഅസമയത്തും അവര്‍ ഉത്സാഹികളായിരിക്കണം. ദൈവജനത്തിന്‍റെ വിശ്വാസവളര്‍ച്ചയില്‍ വൈദികര്‍ ശ്രദ്ധാലുവായിരിക്കണം.ദരിദ്രരെയും അവശരെയും പ്രത്യേകവിധത്തില്‍ പരിഗണിക്കണം.കുട്ടികളുടെയും യുവാക്കളുടെയും വിവാഹിതരുടെയും മാതാപിതാക്കളുടെയും കാര്യത്തില്‍ പ്രത്യേകം പ്രത്യേകംശ്രദ്ധാലുക്കളായിരിക്കണം.ദൈവകുടുംത്തില്‍ സന്യാസിനികളും ഉന്നതമായസ്ഥാനമാണലങ്കരിക്കുന്നതെന്ന പരമാര്‍ത്ഥം വൈദികര്‍ എപ്പോഴും ഓര്‍ക്കണം. രോഗികളുടെയും മരണാസന്നരുടെയുംകാര്യത്തില്‍അതീവതല്പരരായിരിക്കണം. പ്രേഷിത തീക്ഷ്ണതയാല്‍ പൂരിതരായി, വിശ്വാസികളെ മാത്രമല്ല സകലമനുഷ്യരെയുംഈശോയിലേയ്ക്കു നയിക്കുന്ന വഴിയൊരുക്കാന്‍ വൈദികര്‍ക്കു കടമയുണ്ട്.തന്നെ ഏല്പിച്ചിരിക്കുന്ന ജനത്തിനായി കഠിനാധ്വാനംചെയ്യണം. അജഗണത്തിന്‍റെ ബുദ്ധിമുട്ടുകളില്‍ ഓടിയെത്തണം.ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും രോഗികള്‍ക്കും ആകുലര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും വേണം.ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണംവരെയുള്ള ഓരോ ഘട്ടത്തിലും വൈദികന്‍റെ ശുശ്രൂഷ ലഭിക്കേണ്ടതുണ്ട്.പാപഭാരത്താല്‍ വലയുന്നവര്‍ക്കും മാനസികക്ലേശങ്ങളാല്‍ അസ്വസ്ഥരായവര്‍ക്കും പാപമോചനവും ആശ്വാസവുമേകുവാന്‍ വൈദികനു കടമയുണ്ട്.ജാതി മത ഭേദമെന്യേ സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി അത്യദ്ധ്വാനം ചെയ്യാനുള്ള മനോഭാവം വൈദികനുണ്ടായിരിക്കണം. എല്ലാറ്റിലുമുപരി തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം ഈശോയുടെ സ്നേഹസാന്നിദ്ധ്യം അനുഭവിക്കാന്‍സാധിക്കത്തക്ക വിധം അവര്‍ പ്രവര്‍ത്തിക്കണം" (PO 3).അജപാലകര്‍ക്ക് വിവേകവും പ്രബോധന നൈപുണ്യവും ആവശ്യമാണ്. സമൂഹത്തിന് നല്ല നേതൃത്വം നല്കാന്‍ ഇവര്‍ക്കു സാധിക്കണം. 'സുവിശേഷപ്രഘോഷണം'എന്ന അപ്പസ്തോലിക പ്രബോധനമനുസരിച്ച് പൗരോഹിത്യശുശ്രൂഷയുടെ വിവിധ മാനങ്ങള്‍ താഴെപറയുന്നവയാണ്:1. ദൈവവചനം ആധികാരികമായി പ്രസംഗിക്കുക2. ദൈവജനത്തെ ഒന്നിച്ചു കൂട്ടുക, ഐക്യത്തില്‍ നിലനിര്‍ത്തുക3. അവരെ കൂദാശകളാല്‍ പരിപോഷിപ്പിക്കുക4. രക്ഷയുടെ മാര്‍ഗത്തില്‍ അവരെ ഉറപ്പിക്കുക5. ദൈവജനത്തിന്‍റെ വിവിധ ദൗത്യങ്ങള്‍ നിറവേറ്റുന്നതില്‍അവരെ പ്രോത്സാഹിപ്പിക്കുക6. ഓരോരുത്തരുടെയും ദൈവവിളിക്കനുസൃതം ജീവിക്കുന്നതിന്അവരെ സഹായിക്കുക (EN 68).ഇപ്രകാരം വൈദികര്‍ തങ്ങളുടെ മാനുഷികമായ പരിമിതികളെക്കുറിച്ചുള്ള അവബോധത്തോടെ, ദൈവസഹായത്തില്‍ ആശ്രയിച്ചുകൊണ്ട് ഈ കൃത്യങ്ങളെല്ലാം നിര്‍വ്വഹിക്കാന്‍ പരിശ്രമിക്കുമ്പോള്‍അവര്‍ യഥാര്‍ത്ഥ സുവിശേഷവല്കരണമാണു ചെയ്യുന്നത്.ദൈവവചനം വായിക്കാം; ധ്യാനിക്കാം
യോഹ. 21:15-19ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്അഹംഭാവത്തിനു വകയില്ല, അത് എന്‍റെ കടമയാണ്"(1 കോറി 9:16).നമുക്കു പ്രാര്‍ത്ഥിക്കാം
നിത്യപുരോഹിതനായ ഈശോയേ, എല്ലാ പുരോഹിതരേയും വിശുദ്ധിയില്‍ കാക്കുകയും അവരെ പ്രേഷിത തീക്ഷ്ണതയാല്‍ നിറയ്ക്കുകയും ചെയ്യണമേ.എന്‍റെ തീരുമാനം
ഞാന്‍ വൈദികരെ ആദരിക്കുകയും അവരുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യും.സഭയോടൊത്തു ചിന്തിക്കാം
"മാമ്മോദീസാ വഴി വൈദികര്‍ മനുഷ്യരെ ദൈവജനത്തിന്‍റെ കൂട്ടായ്മയിലേയ്ക്കു നയിക്കുന്നു. അനുതാപത്തിന്‍റെ കൂദാശയിലൂടെപാപികളെ ദൈവത്തോടും അവിടുത്തെ സഭയോടും രമ്യപ്പെടുത്തുന്നു. ദിവ്യലേപനംവഴി രോഗികളെ ആശ്വസിപ്പിക്കുന്നു. സര്വോപരിദിവ്യബലിയില് കൗദാശികമായി അവര്‍ ക്രിസ്തുവിന്‍റെ ബലിയര്‍പ്പിക്കുന്നു" (PO 5).ഉത്തരം കണ്ടെത്താം
പൗരോഹിത്യശുശ്രൂഷയെക്കുറിച്ച് ഒരു പ്രസംഗക്കുറിപ്പ് തയ്യാറാക്കുക.
ഹൃദയം ദീപ്തമാക്കാം
ഈശോയെപ്പോലെ സ്വന്തം ജീവിതം ബലിയായി അര്‍പ്പിക്കുക എന്നതാണ് പൗരോഹിത്യ ജീവിതത്തിലെ പരമോന്നതമായ പ്രേഷിതപ്രവര്‍ത്തനം. ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ പൂര്‍ണത ശ്ലീഹډാരിലൂടെ മെത്രാډാര്‍ക്കാണ് ഈശോ നല്‍കിയിരിക്കുന്നത്. മെത്രാډാരുടെ സഹപ്രവര്‍ത്തകരായി വര്‍ത്തിക്കുന്നവരാണ് വൈദികര്‍. പൗരോഹിത്യശുശ്രൂഷയിലെ അതിപ്രാധാന്യമര്‍ഹിക്കുന്ന ശുശ്രൂഷയാണ് വചനപ്രഘോഷണം. കൂദാശകളുടെ പരികര്‍മ്മം വഴിയും ദൈവവചന പ്രഘോഷണത്തിലൂടെയും പുരോ ഹിതര്‍ തങ്ങളുടെ വിശുദ്ധീകരണകര്‍മം തുടരുന്നു. ക്രൈസ്തവകൂട്ടായ്മയിലേയ്ക്ക് മറ്റുള്ളവരെ ആനയിക്കുന്ന അജപാലകരാണ് പുരോഹിതര്‍