പാഠം 11
പ്രേഷിതത്വം കുടുംബജീവിതത്തിലൂടെ
-
വിജാതീയനായിരുന്ന കൊര്‍ണേലിയൂസും കുടുംബവും ദൈവത്തിന്‍റെ പ്രത്യേക ഇടപെടല്‍ വഴിയാണ് ക്രിസ്തീയ വിശ്വാസികളായത്. പത്രോസിനെ ആളയച്ചു വരുത്താന്‍ ഒരു ദര്‍ശനത്തിലൂടെ ദൈവം കൊര്‍ണേലിയോസിനോട് ആവശ്യപ്പെട്ടു. അതേസമയം തന്നെ കൊര്‍ണേലിയോസ് അയയ്ക്കുന്ന ആളുകളോടൊപ്പം പോകാന്‍ മറ്റൊരു ദര്‍ശനത്തിലൂടെ ദൈവം പത്രോസിനോടും പറഞ്ഞു:അങ്ങനെ കൊര്‍ണേലിയോസിന്‍റെ ഭവനത്തിലെത്തി വചനം പ്രഘോഷിച്ച പത്രോസില്‍ നിന്നും കൊര്‍ണേലിയോസും കുടുംബവും മാത്രമല്ല അവിടെ കൂടിയിരുന്ന അനേകമാളുകളും മാമ്മോദീസാ സ്വീകരിച്ചു (അപ്പ.10) .കുടുംബസമേതം മാമ്മോദീസാ സ്വീകരിച്ച് ഈശോയുടെ പ്രേഷിതരായിതീര്‍ന്ന അനേകം ആളുകള്‍ ആദിമസഭയിലുണ്ടായിരുന്നു. ലീദിയായും കുടുംബവും(അപ്പ.16), സ്തേഫാനോസും കുടുംബവും(1 കോറി 16:15) തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. പ്രിസ്കാ അക്വീലാ ദമ്പതിമാര്‍ ജീവന്‍ പോലും പണയപ്പെടുത്തി തന്‍റെ ജീവന്‍ സംരക്ഷിച്ചതിന് നന്ദിപറഞ്ഞുകൊണ്ടും അവരുടെ ഭവനത്തില്‍ സമ്മേളിച്ചിരുന്ന സഭയ്ക്ക് അഭിവാദനമര്‍പ്പിച്ചു കൊണ്ടും പൗലോസ് ശ്ലീഹാ കത്തെഴുതിയിട്ടുണ്ട് (റോമ16:3-5).കുടുംബങ്ങളിലൂടെയുള്ള പ്രേഷിതത്വം ആദിമസഭയില്‍ എത്രമാത്രം സജീവമായിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്
കുടുംബം - ദൈവസ്ഥാപിതം
സ്നേഹംമൂലം മനുഷ്യനെ സൃഷ്ടിച്ച ദൈവം ആ സ്നേഹം പങ്കുവയ്ക്കുന്നതിനായി കുടുംബജീവിതത്തിലേക്ക് അവനെ വിളിക്കുന്നു. വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമോ സംവിധാനമോ അല്ല, മറിച്ച് ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിലും രക്ഷാകര പദ്ധതിയിലും പങ്കുചേരുവാന്‍ അവിടുന്നു രൂപംകൊടുത്ത സംവിധാനമാണ്. സ്ത്രീയും പുരുഷനും തമ്മില്‍ ജീവിത കാലം മുഴുവന്‍ നീണ്ടുനില്ക്കുന്നതും ദൃഢവുമായ ബന്ധം ഉളവാക്കുന്ന വിവാഹഉടമ്പടി അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ ദമ്പതികളുടെ നډയ്ക്കും മക്കള്‍ക്ക് ജന്മംകൊടുത്ത് അവരെ ശരിയായി രൂപീകരിക്കുന്നതിനും വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. സകലത്തിന്‍റെയും സ്രഷ്ടാവായ ദൈവം മനുഷ്യസമൂഹത്തിന്‍റെ അടിത്തറയും ആരംഭവുമായി ദാമ്പത്യബന്ധത്തെ സ്ഥാപിച്ചു. ആകയാല്‍ കുടുംബജീവിതത്തിലൂടെയുള്ള പ്രേഷിതവൃത്തി സഭയ്ക്കും സമൂഹത്തിനും അതുല്യ പ്രാധാന്യമുള്ള ഒന്നാണ് (AA 11).കുടുംബം: പ്രേഷിത സമൂഹം
പ്രേഷിതത്വത്തിന്‍റെ കാതല്‍ ദൈവം മനുഷ്യവര്‍ഗത്തോടു ഈശോയിലൂടെ കാണിച്ച സ്നേഹത്തിന് സാക്ഷിയാവുക എന്നതാണ് സഭയുടെയും സമൂഹത്തിന്‍റെയും അടിത്തറയും സജീവഘടകവുമെന്നുള്ള നിലയില്‍ കുടുംബത്തിനുള്ള ദൈവികദൗത്യത്തെക്കുറിച്ച് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹവും എല്ലാവരും ചേര്‍ന്നുള്ള കുടുംബ പ്രാര്‍ത്ഥനയും വഴി കുടുംബം ഒരു ദൈവാലയമാക്കി മാറ്റണം ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്നേഹവും സമര്‍പ്പണവും അവരെ മറ്റുള്ളവരിലേക്കും, പ്രത്യേകിച്ച് മക്കളിലേക്കും അടുപ്പിക്കുന്നു. മാതാപിതാക്കളുടെ നിസ്വാര്‍ത്ഥ സ്നേഹവും വിശ്വസ്തതയും ത്യാഗമനോഭാവങ്ങളും നല്ല മാതൃകയും മക്കള്‍ക്ക് നവചൈതന്യം നല്കും. പ്രാര്‍ത്ഥന കുടുംബത്തെ വിശുദ്ധീകരിക്കുകയും ദാമ്പത്യബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു (AA 11). ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനില്‍ക്കുന്നു. പ്രാര്‍ത്ഥനയിലൂടെ കുടുംബം മുഴുവനും പ്രത്യേകിച്ച് കുട്ടികള്‍ പ്രത്യേകമാംവിധം സുവിശേഷവത്ക്കരിക്കപ്പെടുന്നു. അതുകൊണ്ട് സഭയില്‍ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ ഏറ്റവും ഫലപ്രദമായ ഒരു മാധ്യമമാണ് കുടുംബം (സീറോമലബാര്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തന മാര്‍ഗരേഖ 7.6).പ്രവര്‍ത്തനം 1
കുടുംബത്തില്‍ വചനത്തിനു കൂടുതല്‍ പ്രാധാന്യം നല്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി എഴുതുക
കുടുംബം: വചനപ്രഘോഷണ വേദി
മനുഷ്യന്‍റെ വിശ്വാസജീവിതത്തിന്‍റെ അടിസ്ഥാനം ദൈവവചനമാണ്. ദൈവവചനത്താല്‍ രക്ഷിക്കപ്പെടേണ്ടവനാണ് മനുഷ്യന്‍. "എന്‍റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്"(യോഹ.5:24). എന്ന് ഈശോ പറഞ്ഞിട്ടുണ്ട്. വചനത്തിന് കുടുംബത്തില്‍ പ്രാധാന്യം കൊടുക്കണം. ഇസ്രായേല്‍ ജനത്തോടു ദൈവം പറഞ്ഞു: "ഞാനിന്നുകല്പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുായിരിക്കണം. ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം . അവ കൈയ്യില്‍ ഒരടയാളമായും നെറ്റിത്തടത്തില്‍ പട്ടമായും അണിയണം അവ നിങ്ങളുടെ വീടിന്‍റെ കട്ടിളകാലിേډലും പടിവാതിലിേډലും എഴുതണം" (നിയ 6:6-9). കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു പ്രാര്‍ത്ഥനാപൂര്‍വം വചനം പഠിക്കണം. ദൈവം വചനത്തിലൂടെ ഇന്നും നമ്മോടു സംസാരിക്കുന്നു. ദൈവവചനം കേട്ട് അതു പാലിക്കുന്നവരെല്ലാം അവിടുത്തെ സ്വന്തമാണ് (ലൂക്കാ 11:27-28; മര്‍ക്കോ 3:35).കുടുംബം വിശ്വാസപരിശീലനക്കളരി
ക്രൈസ്തവജീവിതത്തിന്‍റെ പ്രഥമ വിദ്യാലയവും څഉന്നത മാനവികതയുടെ പാഠശാലچയുമാണ് കുടുംബം. മക്കളോട് ആദ്യമായി വിശ്വാസം പ്രസംഗിക്കേണ്ടവരും അവരെ വിശ്വാസം പഠിപ്പിക്കേവരും മാതാപിതാക്കളാണ്. ഈ അര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ മക്കളുടെ പ്രഥമാധ്യാപകരും പ്രധാനാധ്യാപകരുമായി നിലകൊള്ളുന്നു. സ്വന്ത മാതൃകയാലും ഉപദേശത്താലും മക്കളുടെ ക്രിസ്തീയവും പ്രേഷിതപരവുമായ ജീവിതത്തിന് അവര്‍ രൂപം കൊടുക്കുന്നു. മക്കള്‍ക്ക് ശരിയായ ക്രിസ്തീയ വിദ്യാഭ്യാസം നല്‍കാനുള്ള അവകാശവും കര്‍ത്തവ്യവും മാതാപിതാക്കളുടേതാണ്. ഈ കടമകളെല്ലാം ക്രിസ്തീയ കുടുംബങ്ങളുടെ പ്രേഷിതത്വത്തിന്‍റെ ഏറ്റം പ്രധാന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു (AA 1, LG 11).പ്രവര്‍ത്തനം 2
കുടുംബങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്ന കാര്യങ്ങള്‍എന്തൊക്കെയെന്നു ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക.സ്വയം മറന്ന് മറ്റുള്ളവരെ സ്നേഹിക്കുന്നതിന്‍റെ മാഹാത്മ്യം മക്കള്‍ മാതാപിതാക്കളില്‍ നിന്ന് പഠിക്കുന്നു. മാതാപിതാക്കളുടെ നിര്‍ദേശങ്ങളും പരിശീലനവും വഴി അവര്‍ പരസ്പരം അംഗീകരിച്ചും തെറ്റുതിരുത്തിയും വളരുന്നു. ധാര്‍മ്മികബോധത്തോടെ ജീവിക്കാനും മക്കള്‍ക്ക് അവര്‍ പരിശീലനം നല്കുന്നു. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതം മക്കളെ, മറ്റുള്ളവരെപ്പറ്റി ചിന്തയുള്ളവരും ക്ലേശം അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ സډനസുള്ളവരുമാക്കി മാറ്റുന്നു . അമിതലുബ്ധും ധാരാളിത്തവും ഒഴിവാക്കാനും നല്ലകാര്യങ്ങള്‍ക്ക് സംഭാവന കൊടുക്കുന്ന ശീലം വളര്‍ത്താനും കുടുംബത്തിലെ പരിശീലനം അവരെ സഹായിക്കുന്നു. തൊഴില്‍ ചെയ്യുന്നവന് ന്യായമായ വേതനം നല്കുവാനും അവരോട് മനുഷ്യത്വത്തോടെ പെരുമാറുവാനും ജാതിമതഭേദമെന്യേ അയല്‍ക്കാരോട് നല്ല സമീപനം പുലര്‍ത്താനും തങ്ങളുടെ മാതൃകയിലൂടെ മാതാപിതാക്കള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു.വിശ്വാസത്തില്‍ വളരുന്ന കുടുംബങ്ങള്‍ സമൂഹത്തില്‍ ക്രൈസ്തവ ജീവിതത്തിന്‍റെ മാതൃകകളാകുന്നു. സഭയിലൂടെ പൂര്‍ത്തിയാക്കപ്പെടുന്ന ലോകരക്ഷ ഓരോ കുടുംബത്തിലൂടെയുമാണ് സഫലമാകേണ്ടത്. സഭയെപ്പോലെതന്നെ, ക്രൈസ്തവ കുടുംബം സുവിശേഷം ജീവിക്കുന്ന വേദിയാകണം. അതേസമയം സമൂഹത്തിലേക്ക് സുവിശേഷ സത്യങ്ങളെ കൊണ്ടുവരുകയുംവേണം. അങ്ങനെ കുടുംബംസഭയുടെ സുവിശേ ഷവത്കരണത്തിന്‍റെ ശക്തമായ ഒരു വേദിയായിത്തീരുന്നു.കുടുംബത്തിന്‍റെ പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍
സ്നേഹത്തിലധിഷ്ഠിതമായ ദാമ്പത്യജീവിതം, കുട്ടികളുടെ ക്രിസ്തീയ രൂപീകരണം, കൂദാശകളിലുള്ള പങ്കാളിത്തം, പ്രാര്‍ത്ഥന, ജീവിതസാക്ഷ്യം, പരസ്നേഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് കുടുംബത്തിന്‍റെ പ്രധാന പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍. സഭയുടെ ആരാധനക്രമത്തില്‍ കുടുംബം മുഴുവന്‍ സജീവമായി പങ്കെടുക്കണം. വിശുദ്ധ കുര്‍ബാനയിലും ഇതര കൂദാശകളിലും താല്പര്യപൂര്‍വം പങ്കുപറ്റിക്കൊണ്ട് സഭാജീവിതത്തില്‍ ആഴപ്പെടണം. ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും സഭയുടെ ആവശ്യങ്ങളില്‍ സഹായിക്കുകയും ചെയ്യുമ്പോള്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ നമ്മള്‍ പങ്കുകാരാകുന്നു.പാവപ്പെട്ടവരുമായി പങ്കുവയ്ക്കുക, താല്പര്യപൂര്‍വം ആതിഥ്യം നല്‍കുക, അരിഷ്ടതയിലും ദാരിദ്ര്യത്തിലും കഴിയുന്ന സഹോദരങ്ങള്‍ക്കു നീതി ലഭിക്കുന്നതിനും സഹായങ്ങള്‍ കിട്ടുന്നതിനും ശ്രമിക്കുക, തിരസ്കൃത ശിശുക്കളെ ദത്തെടുക്കുക, പരദേശികളെ ആദരപൂര്‍വം സ്വീകരിക്കുക, മതബോധനത്തിനാവശ്യമായ സഹായങ്ങള്‍ നല്കുക, വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ സഹായിക്കുക തുടങ്ങിയവയിലൂടെയെല്ലാം കുടുംബജീവിതം നയിക്കുന്നവര്‍ക്ക് പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ പങ്കുപറ്റാന്‍ സാധിക്കും (AA 11). എല്ലാറ്റിനുമുപരിയായി തങ്ങളുടെ മക്കളെ പ്രേഷിത ദൈവവിളികള്‍ സ്വീകരിക്കുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടും അതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊണ്ടും മാതാപിതാക്കള്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുപറ്റുന്നു.സഭ സ്വഭാവത്താല്‍ തന്നെ പ്രേഷിതയാണെങ്കില്‍ ഓരോ ക്രിസ്തീയകുടുംബവും സ്വഭാവത്താലെ പ്രേഷിതയാണ്. സുവിശേഷവത്ക്കരണത്തില്‍ കുടുംബങ്ങള്‍ക്കുള്ള വലിയ പങ്കു മനസ്സിലാക്കിക്കൊണ്ട് സഭ കുടുംബപ്രേഷിതത്വത്തിന് പരമമായ പ്രാധാന്യം നല്‍കുന്നു. ഈ ദൗത്യം എറ്റെടുത്ത് പ്രേഷിതത്വത്തില്‍ പങ്കുചേരാന്‍ നമുക്കു ശ്രമിക്കാം. ആധുനിക ക്രൈസ്തവകുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സഭ യോടൊത്ത് നമുക്കു പരിശ്രമിക്കാം.ദൈവവചനം വായിക്കാം; ധ്യാനിക്കാം
ഹെബ്രാ. 13:1-6ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ" (മത്താ. 5:16).നമുക്കു പ്രാര്‍ത്ഥിക്കാം
കുടുംബങ്ങ ളുടെ നാഥനായ മിശിഹായെ, സ്നേഹത്തിലും കൂട്ടായ്മയിലും ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയുംവളര്ത്തണമേ.എന്‍റെ തീരുമാനം
പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്ഞാന്‍ മാതാപിതാക്കളോട് അഭിപ്രായം ആരായുംസഭയോടൊത്തു ചിന്തിക്കാം
കുടുംബാംഗങ്ങള്‍ സ്വാഭാവികമായി ഒരുമിച്ചുകൂടുമ്പോള്‍, ആസന്ദര്‍ഭങ്ങളെ പ്രാര്‍ത്ഥനയ്ക്കും ബൈബിള്‍വായനയ്ക്കും ചിന്തക്കുംമാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സമുചിതമായ അനുഷ്ഠാനങ്ങള്‍ക്കും ആരോഗ്യകരമായ വിനോദത്തിനും ഉപയോഗിച്ച്അവയെ സുപ്രധാനങ്ങളാക്കാന്‍ മാതാപിതാക്കള്‍ പരിശ്രമിക്കണം. ഓരോ അംഗവും ദൈവസ്നേഹം അനുഭവിക്കുകയും അത് മറ്റുള്ളവര്‍ക്ക ് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന ഉപകരണമായിത്തീര്‍ന്ന്,സുവിശേഷവത്ക്കരണത്തിന്‍റെ വേദിയാകാന്‍ അത് ക്രൈസ്തവകുടുംബത്തെ സഹായിക്കും (ഏഷ്യയിലെ സഭ 46).ഉത്തരം കണ്ടെത്താം
കുടുംബങ്ങള്‍ക്കു ചെയ്യാവുന്ന പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്ത് എഴുതുക.
ഹൃദയം ദീപ്തമാക്കാം
കുടുംബം ദൈവസ്ഥാപിതമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും എല്ലാവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥനയും വഴി കുടുംബം ഒരു ദൈവാലയമാക്കി മാറ്റണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു വചനം പഠിക്കണം. മക്കളോട് ആദ്യമായി വിശ്വാസം പ്രസംഗിക്കേണ്ടവരും അവരെ വിശ്വാസം പഠിപ്പിക്കേണ്ടവരും മാതാപിതാക്കളാണ്. സ്നേഹത്തിലധിഷ്ഠിതമായ ദാമ്പത്യജീവിതം, കുട്ടികളുടെ ക്രിസ്തീയ രൂപീകരണം, കൂദാശകളിലുള്ള പങ്കാളിത്തം, പ്രാര്‍ത്ഥന, ജീവിതസാക്ഷ്യം, പരസ്നേഹപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് കുടുംബത്തിന്‍റെ പ്രധാന പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍.