പാഠം 1
സഭ സ്വഭാവത്താലേ പ്രേഷിത
-
ഉത്ഥാനത്തിനുശേഷം പതിനൊന്നു ശിഷ്യന്മാരും ഈശോയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഗലീലിയിലെ മലയിലേയ്ക്കുപോയി. അവിടെവച്ച് അവിടുന്ന് അവരോട് ഇപ്രകാരം അരുളിച്ചെയ്തു: "സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയുംനാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്താ. 28:18-20).
കര്‍ത്താവിന്‍റെ കല്പന
പെസഹാത്തിരുനാളില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചശേഷം ഈശോ പറഞ്ഞു: "എന്‍റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍"(1 കോറി. 11:24). ഓര്‍മ ആചരിക്കാനുള്ള കല്പന നല്‍കിയ ഈശോതന്നെയാണ് സുവിശേഷം പ്രഘോഷിക്കാനുള്ള കല്പനയും നല്‍കിയത്. സ്വര്‍ഗാരോഹണവേളയില്‍ ഈശോ പറഞ്ഞു: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍"(മര്‍ക്കോ. 16:15). ഈശോ ശ്ലീഹന്മാര്‍ വഴി സഭയെ ഭാരമേല്‍പിച്ച ദൗത്യമാണ് സുവിശേഷപ്രഘോഷണം. വിശുദ്ധ ബലിയര്‍പണത്തിലൂടെ ദൈവത്തിനു പരമമായ ആരാധനയര്‍പിക്കുകയും ദൈവാനുഭവം നേടുകയും ചെയ്യുന്ന സഭയ്ക്ക് ഈ അനുഭവം പ്രഘോഷിക്കാതിരിക്കാനാവില്ല. സഭയുടെ ദൈവാനുഭവത്തിലും സുവിശേഷ പ്രഘോഷണദൗത്യത്തിലും പങ്കുപറ്റുമ്പോഴാണ് സഭാമക്കളുടെ വിശ്വാസം സാര്‍ത്ഥകമാകുന്നത്.പ്രവര്‍ത്തനം 1
ഈശോ ശിഷ്യന്മാര്‍ക്ക് പ്രേഷിതദൗത്യം കൈമാറുന്ന സുവിശേഷഭാഗങ്ങള്‍ കണ്ടുപിടിച്ച് അവയുടെ സന്ദേശം ചര്‍ച്ച ചെയ്യുക.പിതാവ് പുത്രനെ അയയ്ക്കുന്നു
ദൈവത്തിന്‍റെ വചനം മാംസരൂപം ധരിച്ച് മനുഷ്യരുടെ ഇടയിലേയ്ക്ക് ഇറങ്ങി വന്നു. അങ്ങനെ ദൈവപുത്രനായ ഈശോ ഭൂമിയില്‍ പിറന്നു. ഇത് മനുഷ്യ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവിക പദ്ധതി യായിരുന്നു. യോഹന്നാന്‍ ശ്ലീഹാ പറയുന്നതുപോലെ "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്"(യോഹ. 3:16-17). പുത്രന്‍ വഴി അന്ധകാരത്തിന്‍റെ ആധിപത്യത്തില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നതിനും (കൊളോ. 1:13) അവനില്‍ ലോകത്തെ തന്നോട് രമ്യപ്പെടുത്തുന്നതിനും വേണ്ടി (2കോറി 5:19) പിതാവായ ദൈവം പുത്രനെ ലോകത്തിലേയ്ക്കയച്ചു. പിതാവിന്‍റെ ഇഷ്ടം നിറവേറ്റുക എന്നതായിരുന്നു പുത്രന്‍റെ പ്രേഷിതദൗത്യം (യോഹ. 5:30).
ഈശോ പ്രഥമ പ്രേഷിതന്‍
ദൈവപിതാവിന്‍റെ സുവിശേഷമാണ് ഈശോ. എല്ലാ പ്രേഷിതദൗത്യങ്ങളുടെയും ആരംഭം പുത്രന്‍റെ ലോകത്തിലേയ്ക്കുള്ള അയയ്ക്കപ്പെടലാണ്. ഈശോതന്നെയാണ് സുവിശേഷത്തിന്‍റെ പ്രഥമവക്താവ് (സുവിശേഷപ്രഘോഷണം ഇന്ന് Evangeli Nuntiandi - En-7). പിതാവിന്‍റെ സ്നേഹവും കരുണയും തന്‍റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വെളിപ്പെടുത്തിയ അവിടുന്നുതന്നെയാണ് സുവിശേഷത്തിന്‍റെ പരമോന്നത വക്താവും ആദ്യത്തെ പ്രേഷിതനും.അയയ്ക്കുക എന്നര്‍ത്ഥം വരുന്ന 'മീത്തരെ' എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് 'മിഷന്‍' (Mission) മിഷനറി (missionary) എന്നീ വാക്കുകളുടെ ഉത്ഭവം. 'മിഷന്‍' എന്ന പദം അയയ്ക്കപ്പെട്ടവന്‍റെ ദൗത്യത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ അയയ്ക്കപ്പെട്ടവന്‍ എന്നാണര്‍ത്ഥം. പ്രഥമപ്രേഷിതനായ ഈശോ നസ്രത്തിലെ സിനഗോഗില്‍വച്ച് തന്‍റെ പ്രേഷിതദൗത്യം പ്രഖ്യാപിച്ചു. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട് ദരിദ്രരെ സുവിശേഷമറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്നെന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4:18-19). തന്‍റെ ദൗത്യം ലോകത്തിന്‍റെ രക്ഷ യാണെന്നും രക്ഷയുടെ ദിനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും ഈശോ പ്രഖ്യാപിച്ചു: "നിങ്ങള്‍ കേട്ടിരിക്കെ ത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു" (ലൂക്കാ 4: 21). ദൈവരാജ്യത്തിന്‍റെ സുവിശേഷം എല്ലായിടത്തും പ്രഘോഷിക്കുന്നതിനുവേണ്ടിയാണ് താന്‍ വന്നതെന്ന് ഈശോ മറ്റൊരവസരത്തിലും വ്യക്തമാക്കുന്നുണ്ട്. "മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്" (ലൂക്കാ 4:43).ഈശോയുടെ സന്ദേശം മനുഷ്യരക്ഷയെയും ദൈവരാജ്യത്തെയും കുറിച്ചായിരുന്നു. അതിനായി ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ഊന്നിയ ഒരു പുതിയ ജീവിതശൈലിയാണ് അവിടുന്നു സ്വീകരിച്ചതും പ്രഘോഷിച്ചതും. തന്‍റെ ജനനം, ജീവിതം,പ്രബോധനം, അത്ഭുതങ്ങ ള്‍, പീഡാനുഭവം, മരണം, ഉത്ഥാനം, സ്വര്‍ഗാരോഹണം എന്നിവ വഴിയാണ് ഈശോ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയത്.പ്രവര്‍ത്തനം 2
ഈശോ പിതാവിനാല്‍ അയയ്ക്കപ്പെട്ടവനാണ്. ഈ ആശയം വ്യക്തമാക്കുന്ന രണ്ടു തിരുവചന ഭാഗങ്ങള്‍ വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നും കണ്ടെത്തി എഴുതുക.
പരിശുദ്ധാത്മാവിന്‍റെ പ്രേഷിതത്വം
ഈശോ നേടിത്തന്ന രക്ഷ സ്വന്തമാക്കാന്‍ മനുഷ്യരെ സഹായിക്കുന്നതിനായി ദൈവം പരിശുദ്ധാത്മാവിനെ അയച്ചു. അവിടുന്നു സഭയില്‍ വസിക്കുകയും സഭയെ സജീവമാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം കൂടാതെ സുവിശേഷപ്രഘോഷണം സാധ്യമല്ല. പരിശുദ്ധാത്മാവിന്‍റെ അഭിഷേകം സ്വീകരിച്ചു കൊണ്ട് ഈശോ തന്‍റെ പരസ്യജീവിതം തുടങ്ങുന്നത് (മത്താ 3:17). പ്രാര്‍ത്ഥിക്കുവാനായി അവിടുത്തെ മരുഭൂമിയിലേയ്ക്കു നയിച്ചത് പരിശുദ്ധാത്മാവാണ്. ഈശോ തന്‍റെ ശിഷ്യരെ സുവിശേഷവേലയ്ക്ക് അയ യ്ക്കുന്ന അവസരത്തില്‍ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കി. പരിശുദ്ധാത്മാവിന്‍റെ ശക്തി സ്വീകരിച്ചതിനുശേഷം മാത്രമേ സുവിശേഷപ്രഘോഷണത്തിന് ഇറങ്ങിത്തിരി ക്കാവൂ എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഈശോ ശിഷ്യന്മാരോടു പറഞ്ഞു: "ഉന്നതത്തില്‍ നിന്നു ശക്തി ധരിക്കു ന്നതുവരെ നഗരത്തില്‍തന്നെ വസിക്കുവിന്‍"(ലൂക്കാ 24:49).പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തില്‍ ശ്ലീഹډാരുടെമേല്‍ എഴുന്നള്ളി വന്നപ്പോള്‍ അവര്‍ സുവിശേഷം പ്രഘോഷിക്കുന്നതിനു ശക്തിയാര്‍ജിച്ചു. ഉടന്‍തന്നെ പത്രോസ് ശ്ലീഹാ എഴുന്നേറ്റ് രക്ഷകനായ ഈശോയെ പ്രഘോഷിച്ചു. അതിന്‍റെ ഫലമായി മൂവായിരം പേര്‍ ഈശോയുടെ നാമത്തില്‍ സ്നാനമേറ്റു. അങ്ങനെ സഭ ഉദ്ഘാടനം ചെയ്യപ്പെട്ടു.സുവിശേഷം ശ്രവിക്കുന്നവരെ അതു സ്വീകരിക്കാന്‍ സന്നദ്ധരാക്കുന്നത് പരിശുദ്ധാത്മാവാണ്. സുവിശേഷം എല്ലാ സംസ്കാരങ്ങളിലും ജനതകളിലും സ്വീകരിക്കപ്പെടുന്നതും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണ്. അങ്ങനെ പരിശുദ്ധാത്മാവ് ഇന്നും സഭയെ വളര്‍ത്തുകയും ഈശോയുടെ പഠനങ്ങളില്‍ അവളെ ഉറപ്പിക്ക ു കയും ചെയ്യുന്നു.ചുരുക്കത്തില്‍ സഭയുടെ പ്രേഷിതസ്വഭാവത്തിന് അടിസ്ഥാനം പരിശുദ്ധത്രിത്വമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നതുപോലെ പിതാവായ ദൈവത്തിന്‍റെ പദ്ധതിപ്രകാരമുള്ള പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പ്രേഷിതത്വത്തില്‍നിന്നാണ് സഭയുടെ ഉത്ഭവം (പ്രേഷിതപ്രവര്‍ത്തനം Ad Gentes AG 2).സഭ മിശിഹായാല്‍ അയയ്ക്കപ്പെട്ടവള്‍
ദൈവപിതാവിന്‍റെ സ്നേഹത്തിന്‍റെയും കരുണയുടെയും സന്ദേശവുമായി ഈശോ വന്നു. തന്‍റെ ജനനം, ജീവിതം, പീഡാസഹനം, മരണം, ഉത്ഥാനം, സ്വര്‍ഗാരോഹണം എന്നിവവഴി ലോകത്തിന്‍റെ രക്ഷ അവിടുന്നു സാധിച്ചു. ഈശോമിശിഹായുടെ തുടര്‍ച്ചയാണ് സഭ. ഈശോയുടെ ദൗത്യമാണ് സഭയ്ക്ക് ലോകത്തില്‍ തുടരുവാനുള്ളത്. അതിനായിട്ടാണ് അവള്‍ വിളിക്കപ്പെട്ടിരിക്കുന്നതും അയയ്ക്കപ്പെട്ടിരിക്കു ന്നതും. ഈശോ ശിഷ്യരോടു പറഞ്ഞു: "പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കു ന്നു"(യോഹ. 20:21).ഈശോയില്‍ നിന്ന് ഈ ദൗത്യം സ്വീകരിച്ച സഭ അവിടുത്തെ രക്ഷാകരപദ്ധതിയില്‍ സഹകരിച്ച് മനുഷ്യരെ രക്ഷ യിലേയ്ക്കു നയിക്കുന്നു. അതിനാല്‍ സഭ സാര്‍വത്രിക രക്ഷയുടെ കൂദാശയാണ്പ്രേഷിതയായ സഭ
പിതാവായ ദൈവത്താല്‍ മിശിഹാ അയയ്ക്കപ്പെട്ടതുപോലെ മിശിഹായാല്‍ അയയ്ക്കപ്പെട്ടവളാണ് സഭ. സകല ജനതകളേയും സുവിശേഷമറിയിക്കുക, അവര്‍ ക്ക് ജ്ഞാനസ്നാനം നല്‍കുക. അവിടുന്ന് കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുക, അവിടുത്തെ സ്നേഹത്തിനു സാക്ഷ്യം വഹിക്കുക എന്നിവയായിരുന്നു ഈശോ ശിഷ്യډാരിലൂടെ സഭയെ ഏല്പിച്ച ദൗത്യങ്ങള്‍ (മത്താ. 28:18-20). സുവിശേഷപ്രഘോഷണവും ജ്ഞാനസ്നാനവും പാപമോചനവും വിശുദ്ധ കുര്‍ബാനയും വഴി ലോകജനതകളെ വിശുദ്ധീകരിച്ച്, ഒരു ഗണമായി നയിച്ച് ദൈവരാജ്യത്തിന്‍റെ അംഗങ്ങളാക്കുക എന്നത് സഭയുടെ വിളിയും കടമയുമാണ്. ഈശോയുടെതന്നെ ദൗത്യത്തില്‍ പങ്കുചേരുന്നതിനാല്‍ സഭയുടെ സ്വഭാവംപ്രേഷിതയായിരിക്കുക എന്നതാണ്.മിശിഹായുടെ കല്പനകള്‍ പാലിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താല്‍ പ്രചോദിതയായി സഭ ഈ ദൗത്യം തുടരുന്നു. അവളുടെ പ്രബോധനങ്ങളും കൂദാശകളും കൃപാവരത്തിന്‍റെ മറ്റു മാര്‍ഗങ്ങളും ജീവിതമാതൃകയും വഴി വിശ്വാസത്തിലേയ്ക്കും മിശിഹായുടെ സ്വാതന്ത്ര്യത്തിലേയ്ക്കും സമാധാനത്തി ലേയ്ക്കും അവള്‍ ജനപദങ്ങളെ നയിക്കുന്നു (AG 5). മിശിഹായെക്കുറിച്ചു കേട്ടിട്ടില്ലാത്ത ജനതകളോടും സമൂഹങ്ങളോടും സുവിശേഷം പ്രസംഗിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്യുന്നതിനെയാണ് 'മിഷന്‍' എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെയും ലോകത്തിലും ചരിത്രത്തിലുമുള്ള അതിന്‍റെ പൂര്‍ത്തീകരണത്തിന്‍റെയും പ്രഘോഷണമാണ് പ്രേഷിതപ്രവര്‍ത്തനം (രക്ഷകന്‍റെ ദൗത്യം Redemptoris Missio -RM 41). സഭയുടെ ശുശ്രൂഷകളുടെയെല്ലാം ലക്ഷ്യം ഈ പ്രഘോഷണം തന്നെയാണ്. അതിനാല്‍ വ്യപകമായ അര്‍ത്ഥത്തില്‍ സഭയുടെ എല്ലാ ശുശ്രൂഷകളും പ്രേഷിതപ്രവര്‍ത്തനമാണ്.എല്ലാവരും പ്രേഷിതര്‍
സഭ സ്വഭാവത്താലെ പ്രേഷിതയായതിനാല്‍ ദൈവജനം മുഴുവനും പ്രേഷിതരാണ്. മറ്റുള്ളവരെ സുവിശേഷം അറിയിക്കുവാനുള്ള സഭയുടെ ധര്‍മം നിറവേറ്റപ്പെടുന്നത് സഭാമക്കളിലൂടെയാണ്. മാമ്മോദീസായും തൈലാഭിഷേകവും വഴി ഓരോ വിശ്വാസിയും ഈ ദൗത്യം ഏറ്റെടുക്കുന്നു. ഈ ദൗത്യബോധം തന്നില്‍ ശക്തമായപ്പോള്‍ പൗലോസ് ശ്ലീഹാ പറഞ്ഞു: "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്‍റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!" (1 കോറി 9:16). ഈ ബോധ്യത്താല്‍ നിറഞ്ഞ് സഭാമക്കളോരോരുത്തരും തങ്ങളുടെ ജീവിതവും പ്രവര്‍ത്തനവും വഴി സുവിശേഷത്തിനു സാക്ഷികളായി ജീവിക്കുമ്പോള്‍ സഭയുടെ സാന്നിധ്യം ലോകത്തിന് രക്ഷാകരമാകും. സുവിശേഷം പ്രസംഗിച്ചു കൊണ്ടും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഒരു സ്നേഹകൂ ട്ടായ്മയായി ജീവിച്ചുകൊണ്ടും സഭ തന്‍റെ പ്രേഷിതദൗത്യം നിര്‍വഹിക്കുന്നു.ഈശോമിശിഹായില്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷാകരപദ്ധതിയുടെ പ്രേഷിതയായ സഭയുടെ മക്ക ളായ നമുക്കും മാമ്മോദീസായും തൈലാഭിഷേകവും വഴി ലഭിച്ച ഈ പ്രേഷിതദൗത്യത്തെക്കുറിച്ചു തിരിച്ചറിവുള്ളവരാകാം. ആ ദൗത്യം നിറവേറ്റിക്കൊണ്ടു ജീവിക്കുമ്പോള്‍ നമ്മളും സ്വഭാവത്താലേ പ്രേഷിതയായ സഭയുടെയഥാര്‍ത്ഥ മക്കളായിത്തീരും.ദൈവവചനം വായിക്കാം; ധ്യാനിക്കാം
യോഹ. 20:19-23ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു" (യോഹ. 20:21).ڇ15നമുക്കു പ്രാര്‍ത്ഥിക്കാം
കര്‍ത്താവായ ഈശോയേ, ഞങ്ങള്‍ക്കു ലഭിച്ച പ്രേഷിതവിളിക്കും ദൗത്യത്തിനും യോജിച്ചവിധം ജീവിച്ച് അങ്ങേയ്ക്കു സാക്ഷികളാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.എന്‍റെ തീരുമാനം
മാമ്മോദീസായും തൈലാഭിഷേകവും വഴി സഭയുടെ പ്രേഷിത ദൗത്യത്തില്‍ എന്നെയും പങ്കുചേര്‍ത്തതിന് ഞാന്‍ എന്നും ദൈവത്തിന് നന്ദി പറയും.സഭയോടൊത്തു ചിന്തിക്കാം
മനുഷ്യവര്‍ഗത്തിന്‍റെ രക്ഷയ്ക്കായി ഒരിക്കല്‍ കര്‍ത്താവു പ്രസംഗിച്ചതും തന്നില്‍ പൂര്‍ത്തിയാക്കിയതുമായ സുവിശേഷം ജറുസലേം മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക ആവശ്യമായിരിക്കുന്നു. അങ്ങനെ ഒരിക്കല്‍ എല്ലാവര്‍ക്കും വേണ്ടി ഈശോ നേടിയ രക്ഷ , കാലത്തിന്‍റെ ഗതിയില്‍ സകലരിലും ഫലമുളവാക്കണം (അഏ 3).ഉത്തരം കണ്ടെത്താം
സഭ ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഒരു ചാര്‍ട്ട് എഴുതുക.
ഹൃദയം ദീപ്തമാക്കാം
1 പിതാവിനാല്‍ അയയ്ക്കപ്പെട്ട ഈശോയാണ് പ്രഥമപ്രേഷിതന്‍. 2 ഈശോമിശിഹായാല്‍ അയയ്ക്കപ്പെട്ടവളാണ് സഭ. 3 സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യമാണ് സുവിശേഷപ്രഘോഷണം 4 സുവിശേഷം ശ്രവിക്കുന്നവരെ അതു സ്വീകരിക്കാന്‍ സന്നദ്ധരാക്കുന്നത് പരിശുദ്ധാത്മാവാണ്. 5 ഈശോയില്‍ നിന്ന് പ്രേഷിതദൗത്യം സ്വീകരിച്ച സഭ അവിടുത്ത രക്ഷാകരപദ്ധതിയില്‍ സഹകരിച്ച് മനുഷ്യരെ രക്ഷയിലേയ്ക്കു നയിക്കുന്നതിനാല്‍ സഭ രക്ഷയുടെ കൂദാശയാണ്. 6 സകലജനതകളെയും സുവിശേഷമറിയിക്കുക, അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുക, അവിടുന്ന് കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുക, അവിടുത്തെ സ്നേഹത്തിനു സാക്ഷ്യം വഹിക്കുക എന്നിവയായിരുന്നു ഈശോ ശിഷ്യരിലൂടെ സഭയെ ഏല്പിച്ച ദൗത്യങ്ങള്‍. 7 സഭ സ്വഭാവത്താലെ പ്രേഷിതയായതിനാല്‍ സഭാംഗങ്ങളെല്ലാവരും പ്രേഷിതരാണ്.