പാഠം 9
പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ നൂതനാഭിമുഖ്യങ്ങള്‍
-
ഉത്ഥിതനായ ഈശോ ശിഷ്യഗണത്തിനു പ്രത്യക്ഷപ്പെട്ടുകൊണ്ട് അരുളിച്ചെയ്തു: എന്‍റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം അറിയിക്കുവിന്‍ (യോഹ 20:21,മര്‍ക്കോ. 16:15). ഈലോകത്തില്‍ ഈശോയുടെ തുടര്‍ച്ചയും കൂദാശയുമാണു സഭ. ഈശോയുടെ രക്ഷാകരദൗത്യം തുടരുവാന്‍ സഭ നിയുക്തയായിരിക്കുന്നു. ഈ ദൗത്യം നിറവേറ്റുവാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധയായിരുന്നു. ആരംഭകാലം മുതല്‍ ഈ ദൗത്യം നിറവേറ്റുന്നതില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ അവള്‍ക്കു നേരിടേി വന്നിട്ടുണ്ട്. വളരെയധികം സഭാമക്കള്‍ പീഡനങ്ങള്‍ ഏല്ക്കുകയും രക്തസാക്ഷിത്വംവരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രേഷിത പ്രവര്‍ത്തനത്തില്‍ അവള്‍ ഒട്ടും പിന്നോട്ടു പോയിട്ടില്ല.
സഭ മിശിഹായുടെ തുടര്‍ച്ചയും ദൗത്യവാഹകയും
ഈശോ നല്കിയ രക്ഷ പാപത്തില്‍ നിന്നുള്ള ആത്മാവിന്‍റെ മോചനം മാത്രമല്ല, മനുഷ്യന്‍റെ സമഗ്രവിമോചനമാണ്. അതിനാല്‍സഭയും മനുഷ്യന്‍റെ സമഗ്രമായ വിമോചനം ലക്ഷ്യമാക്കിയാണ് അദ്ധ്വാനിക്കുന്നത് . മര്‍ദ്ദിതരും അവശരും അവഗണിക്കപ്പെട്ടവരുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് അവരുടെ ബോധവത്ക്കരണത്തിനും വിമോചനത്തിനുമായി അദ്ധ്വാനിക്കുവാന്‍ സഭ എപ്പോഴും മുന്നിലുണ്ട്. ഒപ്പം മര്‍ദ്ദനശക്തികളെ ധൈര്യപൂര്‍വം അപലപിക്കുകയും തെറ്റുകള്‍ സ്നേഹബുദ്ധ്യാ ചൂണ്ടികാട്ടുകയുംചെയ്യുന്നു . മതത്തിന്‍റെയും വര്‍ണവര്‍ഗവ്യത്യാസങ്ങളുടെയും പേരില്‍ അനുഭവപ്പെടുന്ന ഉച്ചനീചത്വങ്ങളും ചൂഷണവും സഭ എതിര്‍ക്കുന്നു. വ്യക്തികളേയും സമൂഹങ്ങളേയും അവരെ അടിമപ്പെടുത്തുന്ന എല്ലാ തിന്മകളില്‍നിന്നും മോചനം പ്രാപിക്കാന്‍ ആവശ്യമായ ബോധവത്കരണം സഭ നല്‍കുന്നു.സഭ ലോകത്തിന്‍റെ മനഃസാക്ഷി
ആധുനിക കാലഘട്ടത്തില്‍ ഈശോയെപ്പോലെ ലോകത്തിന്‍റെ മനഃസാക്ഷ ിയാകാന്‍ സഭ ശ്രമിക്കുന്നു. വ്യക്തികളുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചയ്ക്ക ് പ്രതികൂലമായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ സാഹചര്യങ്ങളെയും വിലയിരുത്താനും അനുയോജ്യമായ തീരുമാനങ്ങ ള്‍ എടുക്ക ാനും സഭ നേതൃത്വം നല്കുന്നു. വിശ്വാസത്തിനും സന്മാര്‍ഗത്തിനും എതിരായകാര്യങ്ങള്‍ മാത്രമല്ല മനുഷ്യന്‍റെ സുസ്ഥിതി തകരാറിലാക്കുന്ന ഏതു സംഭവം ലോകത്തിലുണ്ടായാലും അതിനുള്ള പ്രതികരണത്തിനും പ്രതിവിധിക്കുംവേണ്ടി ലോകം സഭയിലേയ്ക്ക് ഉറ്റുനോക്കുന്നുണ്ട്. പ്രസ്തുത വിഷയത്തില്‍ പരിശുദ്ധ പിതാവ് എന്തു പറയുന്നു എന്നു കേള്‍ക്കാന്‍ ലോക നേതാക്കള്‍ കാതോര്‍ക്കുന്നു.സഭ ഇന്നത്തെ ലോകത്തില്‍ മനുഷ്യന്‍റെ സമഗ്ര പുരോഗതിക്കായി യത്നിക്കുന്നത് വിവിധ മാര്‍ഗങ്ങളിലൂടെയാണ്. വിദ്യാഭ്യാസം,രാഷ്ട്രീയം, സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സഭ ഇതിനായി വിനിയോഗിക്കുന്നു. ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ് വിദ്യാഭ്യാസപ്രേഷിതത്വം.വിദ്യാഭ്യാസപ്രേഷിതത്വം
മനുഷ്യന്‍റെ പരമാന്ത്യം മുന്നില്‍ കണ്ടുകൊണ്ട് അവന്‍റെ വ്യക്തിത്വത്തിനു രൂപം നല്‍കുകയാണ് ശരിയായ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം (വിദ്യാഭ്യാസം GE 1). ഇപ്രകാരമുള്ള വിദ്യാഭ്യാസം മനുഷ്യവ്യക്തിയുടെ സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്നു. സ്നേഹം, സത്യം, നീതി, സാഹോദര്യം, സമാധാനം തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കണം. തിന്മകള്‍ വര്‍ജ്ജിക്കാനും നകള്‍ സ്വീകരിക്കാനും വ്യക്തികളെ വിദ്യാഭ്യാസം സഹായിക്കണം. ദാരിദ്ര്യം, അജ്ഞത, അടിമത്തം, ചൂഷണം മുതലായ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച് അവയെ ഉന്മുലനം ചെയ്യുന്നതിനു വിദ്യാഭ്യാസംകൊണ്ടു സാധിക്കണം.ക്രിസ്തീയവിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം മനുഷ്യവ്യക്തിത്വത്തിന്‍റെ പക്വത കൈവരിക്കല്‍ മാത്രമല്ല, കുട്ടികളുടെ വിശ്വാസപരവും ധാര്‍മ്മികവുമായിട്ടുള്ള പരിശീലനംകൂടിയാണ് എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (GE 2). മിശിഹായുടെ പൂര്‍ണതയ്ക്കു യോജിച്ച വിധത്തില്‍ പരിപൂര്‍ണമായ മനുഷ്യവ്യക്തിത്വം പ്രാപിക്കാന്‍ മനുഷ്യരെ സഹായിക്കുകയാണ് ക്രിസ്തീയ വിദ്യാഭ്യാസത്തിന്‍റെ പ്രധാന ലക്ഷ്യം. അതിനാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാക്കാനും കാലാനുസൃതമായ നവീകരണങ്ങള്‍ വരുത്തുവാനും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാനും സഭ പ്രത്യേകം ശ്രദ്ധിക്കുന്നു. മക്കള്‍ക്ക ് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ മാതാപിതാക്കള്‍ക്കുള്ള കടമയെക്കുറിച്ചും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ട് (GE 3).പ്രവര്‍ത്തനം 1
ദാരിദ്ര്യം, അജ്ഞത, അടിമത്തം, ചൂഷണം മുതലായ സാമൂഹിക തിډകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസംഎത്രമാത്രം സഹായിക്കുന്നു? ചര്‍ച്ച ചെയ്യുക.മാധ്യമ പ്രേഷിതത്വം
മാധ്യമങ്ങള്‍ മനുഷ്യമനസ്സിനെ കീഴ്പ്പെടുത്തി സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു ഡിക്രിതന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ വിനോദവും വിജ്ഞാനവും പകരുന്നതിനു പുറമേ, ദൈവരാജ്യ പ്രചാരണത്തിനും ഏറെ സഹായകമാണെന്ന് കൗണ്‍സില്‍ പറയുന്നു (സാമൂഹ്യ മാധ്യമങ്ങള്‍ IM 2). എങ്കിലും അടുത്തകാലംവരെയും സഭയുടെ ശ്രദ്ധ മുദ്രാലയ പ്രേഷിതത്വത്തില്‍ ഒതുങ്ങിനിന്നു വെന്നു പറയാം . അച്ചടിവിദ്യകണ്ടെത്തിയത് ജര്‍മ്മന്‍കാരനായ ഗുട്ടന്‍ ബര്‍ഗ് ആണ്; ആദ്യം അച്ചടിക്കപ്പെട്ട ഗ്രന്ഥം ബൈബിളും. തുടര്‍ന്ന് ധാരാളം ആത്മീയ കൃതികളും സാമൂഹ്യ പുരോഗതിയ്ക്കു സഹായകമായ ഗ്രന്ഥങ്ങളും ക്രൈസ്തവര്‍ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്.ഇലക്ട്രോണിക് മാധ്യമങ്ങള്‍ പ്രചരിച്ചതോടുകൂടി സഭയുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. സിനിമ, റേഡിയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയമാധ്യമങ്ങള്‍ സുവിശേഷ പ്രഘോഷണത്തിനായി ഉപയോഗിക്കണമെന്ന് സഭാമാതാവ് മക്കളെ ഓര്‍മ്മിപ്പിക്കുന്നു. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളെക്കുറിച്ചുള്ള ഡിക്രി ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു:"സത്യം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും മനുഷ്യസമുദായത്തിന് ക്രിസ്തീയ രൂപം പകരാനും വേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ പത്രങ്ങള്‍, മാസികകള്‍,റേഡിയോ-സിനിമ -ടെലിവിഷന്‍ പരിപാടികള്‍, പ്രക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയെ സഹായിക്കാനും സംരക്ഷ ിക്കാനും സഭാമക്കള്‍ക്ക് കടമയുണ്ട്. അതുപോലെതന്നെ യഥാര്‍ത്ഥ സംസ്കാരത്തിനും പ്രേഷിതവേലയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ വേണ്ടി തങ്ങളുടെ കഴിവുകളും വിദഗ്ദ്ധമായ സേവനങ്ങളും നല്‍കി ഔദാര്യപൂര്‍വം സഹായിക്കണമെന്ന് സാമ്പത്തികശേഷിയും സാങ്കേതിക പരിജ്ഞാനവുമുള്ള വ്യക്തികളോടും സംഘടനകളോടും ഈ സൂനഹദോസ് അഭ്യര്‍ത്ഥിക്കുന്നു."(IM 17).ഇന്‍റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്ന ആധുനിക സഭയ്ക്ക് ഈ സാങ്കേതിക വിദ്യയുടെ ഉപയോഗവും അത്യന്താപേഷിതമാണ്. സഭാതനയര്‍ അത് പരിചയപ്പെടുകയും വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ പഠിക്കുകയും വേണം. ഇന്‍റര്‍നെറ്റിന്‍റെ ദുരുപയോഗം വഴി സമൂഹം പ്രത്യേകിച്ച് യുവജനങ്ങള്‍ അധാര്‍മികതയിലേയ്ക്ക് നയിക്കപ്പെടുന്നു. ഇതിനെതിരെ നാം ജാഗരൂകരാകേണ്ടതാണ്. ഈ അപകടത്തില്‍നിന്നും സഭാമക്കളെ രക്ഷിക്കാന്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കു വേണ്ടിയുള്ളപൊന്തിഫിക്കല് കൗണ്‍സില്‍ 'സഭയും ഇന്‍റര്‍നെറ്റും', 'ഇന്‍റര്‍നെറ്റിലെ ധാര്‍മികത'എന്നിങ്ങനെ രണ്ടു രേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.ആധുനിക സാങ്കേതിക വിദ്യകള്‍ ജനങ്ങ ളെ സുവിശേഷമറിയിക്ക ാനുള്ള പുതിയ മാര്‍ഗം നല്‍കുമ്പോള്‍ അവ പ്രയോജനപ്പെടുത്താന്‍ നമ്മള്‍ തയ്യാറായിരിക്ക ണമെന്നും ഉത്തരവാദിത്വത്തോടും വിവേകത്തോടും കൂടി അതു വിനിയോഗിക്ക ണമെന്നും 'സഭയും ഇന്‍റര്‍നെറ്റും' എന്ന രേഖ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യവംശത്തിന്‍റെ പൊതുനډയും ഐക്യദാര്‍ഢ്യവും വളര്‍ത്തുന്ന വിധത്തിലേ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാവൂ എന്ന് 'ഇന്‍റര്‍നെറ്റിലെ ധാര്‍മികത' എന്ന രേഖ പഠിപ്പിക്കുന്നു. പത്രമാസികകള്‍, ടെലിവിഷന്‍ ചാനലുകള്‍, വെബ്സൈറ്റുകള്‍ മുതലായവ വഴി ഈ രംഗത്ത് സഭ ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്നു.പ്രവര്‍ത്തനം 2
വാര്‍ത്താമാധ്യമങ്ങളെ സുവിശേഷപ്രഘോഷണത്തിനുള്ള മാര്‍ഗങ്ങളാക്കാന്‍ എങ്ങനെ കഴിയും? ചര്‍ച്ച ചെയ്യുക.രാഷ്ട്രീയം
രാഷ്ട്രീയരംഗത്തും സഭയുടെ മക്കള്‍ സേവനമനുഷ്ഠിക്കുന്നു.ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നല്‍കാന്‍ കടന്നുവന്ന ഈശോയുടെ മാതൃകയും ചൈതന്യവുമാണ് അവരെ നയിക്കേണ്ടത്.സമൂഹത്തില്‍ മര്‍ദ്ദനത്തിനും ചൂഷണത്തിനും ഇരയാകുന്നവരുടെ സംരക്ഷകരാകാന്‍ അവര്‍ക്കു കഴിയണം. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും കറപുരളാത്ത രാഷ്ട്രീയ സേവനം കാഴ്ചവയ്ക്കാനും രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കു സാധിക്കണം. ശരിയായ പൗരബോധം വളര്‍ത്തിയെടുത്ത് സത്യം, നീതി, സഹാനുഭാവം, സ്വാതന്ത്ര്യം എന്നിവയുടെ ചൈതന്യത്തില്‍ സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനു രാഷ്ട്രീയാധികാരികളോടൊപ്പം അദ്ധ്വാനിക്കുവാന്‍ പൗരډാര്‍ക്കു കടമയുണണ്ട്. അതേസമയം രാഷ്ട്രീയാധികാരികളുടെ നിര്‍ദേശങ്ങള്‍, ധാര്‍മ്മികനിയമങ്ങള്‍ക്കു വിരുദ്ധമായിരിക്കുമ്പോള്‍ അവ അനുസരിക്കാതിരിക്കാന്‍ മനഃസാക്ഷി നമ്മെ കടപ്പെടുത്തുന്നു എന്നും തിരുസഭ പഠിപ്പിക്കുന്നു. കാരണം, മനുഷ്യരേക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്' (CCC 2255, 2256).കലാ-സാഹിത്യ-സാംസ്കാരിക മേഖലകള്‍
കലകള്‍ക്കും സാഹിത്യത്തിനും മാനവപുരോഗതിയില്‍ ഉള്ള സ്ഥാനത്തെക്കുറിച്ചും സഭാമാതാവ് ബോധവതിയാണ്. സാംസ്കാരിക രംഗങ്ങളിലും സഭാമക്കള്‍ സ്തുത്യര്‍ഹമായ സേവനം അര്‍പ്പിക്കുന്നുണ്ട്. ക്രൈസ്തവ സാഹിത്യകാരന്മാരും കലാകാരډാരും സുവിശേഷ സന്ദേശമുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതുവഴി ആത്മീയചൈതന്യം ലോകത്തില്‍ നിലനില്ക്കാന്‍ ഇടയാകും. മെച്ചപ്പെട്ട ഒരു ജീവിതത്തെ വരച്ചു കാട്ടാന്‍ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സാധിക്കും (സഭ ആധുനികലോകത്തില്‍ ഏട 62). ധാര്‍മികമൂല്യങ്ങള്‍ പകരുന്ന സിനിമകള്‍,നാടകങ്ങള്‍, നൃത്തരൂപങ്ങള്‍, പ്രത്യേകിച്ച് ക്രിസ്തീയകലാരൂപങ്ങള് തുടങ്ങിയവ വഴി ക്രൈസ്തവ സന്ദേശം പ്രചരിപ്പിക്കുവാന്‍ സഭാതനയര്‍ക്കു ചുമതലയുണ്ട്. അതിനാല്‍ വിവിധ സംഘടനകളിലൂടെയുള്ള വിശ്വാസപരിശീലനത്തില്‍ കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും സുവിശേഷസന്ദേശത്തിന്‍റെ പ്രചാരണത്തിനായി അവയെ ഉപയോഗിക്ക ുന്നതിനും സഭ ശ്രദ്ധിക്കുന്നു.പരിസ്ഥിതി സംരക്ഷണം
പ്രകൃതിയുടെ സംതുലിതാവസ്ഥ സംരക്ഷിക്കുന്നതിലും സഭാ മക്കള്‍ ശ്രദ്ധിക്കണം. സൃഷ്ടവസ്തുക്കള്‍ മനുഷ്യവംശം മുഴുവനും വേണ്ടിയുള്ളതാണ്. അതു പൊതുനډയ്ക്കായി സംരക്ഷിക്കാനും നീതിപൂര്‍വം കൈകാര്യം ചെയ്യാനും നമുക്കു കടമയുണ്ട്. ഭാവിതല മുറയ്ക്ക ് ദോഷകരമാകത്തക്ക വിധം പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ശരിയല്ല. പ്രകൃതിയേയും ജീവജാലങ്ങളേയും സ്നേഹിക്കുകയും അവയെ ദൈവാനുഭവത്തിലേയ്ക്കുള്ള ചവിട്ടുപടികളായി കണക്കാക്കുകയും ചെയ്ത വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെ പരിസ്ഥിതിയുടെ മധ്യസ്ഥനായി സഭ നല്കിയിരിക്കുന്നു.സാമൂഹികതിന്മകള്‍ക്കെതിരെ സുവിശേഷശബ്ദം
ഭാരതത്തിന്‍റെ വിവിധ മേഖലകളിലും ഭാരതത്തിനു പുറത്തും മിഷന്‍ വേലചെയ്യുന്ന ധാരാളം മിഷനറിമാര്‍ ഇന്നുമുണ്ട്.സ്വന്തം നാടും വീടും വിട്ട് അന്യജനതകളുടെ ഇടയില്‍ സുവിശേഷ സന്ദേശമെത്തിക്കാന്‍ ഈ മിഷനറിമാര്‍ ചെയ്യുന്ന ത്യാഗം വളരെ വലുതാണ്. വചനപ്രഘോഷണത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും അനേകരെ ഈശോയിലേയ്ക്കു നയിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നുണ്ട്. അവരുടെ പ്രേഷിതത്വത്തിന്‍റെ ഫലമായി അറിവും മിശിഹാനുഭവവും നേടി സാമൂഹിക തിډകള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ പ്രാപ്തരായിട്ടുണ്ട്. അജ്ഞരായിരുന്ന ഒരു ജനതതിയെ ചൂഷണം ചെയ്തു വളര്‍ന്ന മേലാളന്മാര്‍ക്ക് ഇതൊരു ഭീക്ഷണിയായി മാറിയപ്പോള്‍ മിഷനറിമാരെ നശിപ്പിക്കാനായി അവര്‍ ശ്രമം ആരംഭിച്ചു. മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് പല സ്ഥലങ്ങളിലും ഗവണ്‍മെന്‍റെും അവര്‍ക്കെതിരായി തിരിഞ്ഞു. ഇവരുടെ ദുരാലോചനകള്‍ക്കു ബലിയാടായി ക്ലേശങ്ങള്‍ സഹിക്കുന്നവരും ജീവന്‍ വെടിയേണ്ടി വന്നവരും അനേകരാണ്. സി. റാണിമരിയ, ഫാ. അരുള്‍ദാസ് തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.സുവിശേഷം സനാതനവും നിത്യനൂതനവുമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തു പ്രഘോഷിക്കപ്പെട്ട ജീവന്‍റെ വചനത്തെ ചൈതന്യം നഷ്ടപ്പെടാതെ സ്വീകരിക്കുവാനും ആധുനിക കാല ഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാനും സഭയ്ക്കു കടമയുണ്ട്. വിദ്യാഭ്യാസം, മാധ്യമങ്ങള്‍, കലാസാംസ്കാരികവേദികള്‍ തുടങ്ങിയവയിലൂടെ സുവിശേഷത്തെ ആധുനികലോകത്തില്‍ അവതരിപ്പിക്കുവാന്‍ സഭാമക്കള്‍ പരിശ്രമിക്കണം.ദൈവവചനം വായിക്കാം; ധ്യാനിക്കാം
ഗലാ. 1:11-24ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലുംഅല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക" (2 തിമോ. 4.2).നമുക്കു പ്രാര്‍ത്ഥിക്കാം
സമഗ്രവിമോചകനായ ഈശോയേ, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ നേതാക്കډാര്‍ക്ക് സുവിശേഷ ചൈതന്യത്തില്‍ ഉറച്ചു നിന്ന് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ ആന്തരികശക്തിയും ചൈതന്യവും നല്‍കണമേ.എന്‍റെ തീരുമാനം
ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ ഞാന്‍ പരിശ്രമിക്കും.സഭയോടൊത്തു ചിന്തിക്കാം
അല്മായരുടെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ മണ്ഡലം വിപുലവുംസങ്കീര്ണവുമായ ലോകമാണ്. രാഷ്ട്രീയം, സാമ്പത്തികം, വ്യവസായം, വിദ്യാഭ്യാസം, സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍, സാങ്കേതികവിദ്യ, കലകള്‍, സ്പോര്‍ട്സ് എന്നിവയുടെ ലോകമാണ്.അനേകം ഏഷ്യന്‍ രാജ്യങ്ങളില്‍ അല്മായര്‍ യഥാര്‍ത്ഥ പ്രേഷിതരായി സേവനം ചെയ്യുന്നുണ്ട്(ഏഷ്യയിലെ സഭ 45).ഉത്തരം കണ്ടെത്താം
സഭയുടെ വിവിധങ്ങളായ പ്രേഷിത മേഖലകളെ കാണിക്കുന്ന ചാര്‍ട്ട് തയ്യാറാക്കുക.
ഹൃദയം ദീപ്തമാക്കാം
മിശിഹായുടെ തുടര്‍ച്ചയും ദൗത്യവാഹകയുമാണ് സഭ. സഭ മനുഷ്യന്‍റെ സമഗ്രപുരോഗതിക്കുവേണ്ടിയാണ് യത്നിക്കുന്നത്. ഇതിനായി അവള്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ നിരവധിയുണ്ട്. വിദ്യാഭ്യാസം, മാധ്യമപ്രേഷിതത്വം, രാഷ്ട്രീയം, കലാ സാഹിത്യ സാംസ്കാരിക മേഖലകള്‍, പരിസ്ഥിതിസംരക്ഷണം, സാമൂഹികതിډകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇന്ന് സഭ പ്രത്യേക ഊന്നല്‍ കൊടുക്കുന്നു.