പ്രാര്ത്ഥന, ആരാധന, ബലികള്, ദൈവാലയം, സാബത്ത് തുട ങ്ങിയവയെ സംബന്ധിച്ച കാര്യങ്ങളാണ് ഈ പാഠത്തിന്റെ ഉള്ളടക്കം. ഇസ്രായേല്ക്കാര് ഓരോന്നിനും നല്കിയിരുന്ന അര്ത്ഥമെന്തെന്നും ഇതില് വിവരിക്കുന്നു. സഭയിലെ ആചരണങ്ങളെക്കുറിച്ചും ഈ പാഠം പരാമര്ശിക്കുന്നു. സഭാജീവിതത്തില് സജീവമായി പങ്കുചേരാനുള്ള ക്ഷണവും പരിശീലനവുമാണ് ഈ പാഠത്തിലൂടെ കുട്ടികള്ക്ക് ലഭിക്കേണ്ടത്.