•  
     
                                      ദൈവാനുഗ്രഹങ്ങ ള്‍ നിറഞ്ഞ കാനാന്‍ദേശത്ത് ഇസ്രായേല്‍ജനം സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങി. ക്ലേശങ്ങള്‍ അവസാനിച്ചു. നീ കാത്തിരിപ്പിനുശേഷം സൗഭാഗ്യത്തിന്‍റെ നാളുകള്‍ അവര്‍ക്കു കൈവന്നു. ദൈവമായ കര്‍ത്താവാണ് ഈ അനുഗ്രഹങ്ങളെല്ലാം നല്‍കിയതെന്ന് അവര്‍ക്ക് അറിവുണ്ടായിരുന്നു.  ദൈവം തങ്ങള്‍ക്കുവേണ്ടി ചെയ്ത വലിയകാര്യങ്ങളെ ഓര്‍ക്കുവാനും അവയെപ്രതി നന്ദി  പ്രകാശിപ്പിക്കുവാനും തങ്ങളുടെ തെറ്റുകള്‍ക്കു വേണ്ടി  മാപ്പപേക്ഷിക്കുവാനും ഇസ്രായേല്‍ജനം
    വിവിധ തിരുനാളുകള്‍ ആചരിക്കുവാന്‍ തുടങ്ങി.  എന്നാല്‍ ഇസ്രായേലിന്‍റെ ആത്മീയ ജീവിതത്തില്‍ പതിവായി അവര്‍ ആചരിച്ചിരുന്ന വിശുദ്ധദിനം ആഴ്ചതോറുമുള്ള സാബത്താണ് (പുറപ്പാട് 20:8-10). രക്ഷാകരചരിത്ര ത്തിലെ പ്രധാനസംഭവങ്ങ ളെ അനുസ്മരിക്കുകയും അവയില്‍നിന്ന് ചൈതന്യം ഉള്‍ക്കെ ാണ്ടു ജീവിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നവയായിരുന്നു ഈ തിരുനാളുകള്‍. ആര്‍പ്പു വിളികളും കാഹള ധ്വനികളും മുഴക്കി ദൈവമായ കര്‍ത്താവിന് വിവിധ തരത്തിലുള്ള ബലികള്‍ അര്‍പ്പിച്ചുമാണ് അവര്‍ തിരുനാളുകള്‍ ആഘോഷിച്ചിരുന്നത്. അവര്‍ ആഘോഷിച്ചിരുന്ന പ്രധാന തിരുനാളുകള്‍ താഴെപ്പറയുന്നവയാണ്.

     
     

    പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍

     

                             വിളവെടുപ്പിന്‍റെ ആരംഭത്തില്‍ ദൈവത്തിനു നന്ദിയര്‍പ്പിക്കാന്‍ ആഘോഷിച്ചിരുന്നതാണ് ഈ തിരുനാള്‍. ഏഴുദിവസമാണ് തിരുനാള്‍ ആചരണം. ആ ദിവസങ്ങളില്‍ പുതിയ വിളവില്‍ നിന്നുണ്ടാക്കുന്ന മാവു  പുളിപ്പില്ലാത്ത അപ്പം പാകംചെയ്ത് കഴിച്ചിരുന്നു.  പെസഹാത്തിരുനാളിന്‍റെ പിറ്റേന്നാണ് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ ആരംഭിച്ചിരുന്നത്. കാലക്രമേണ പെസഹാത്തിരുനാളും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളും ഒരുമിച്ച് ആഘോഷിക്കാന്‍ തുടങ്ങി  (ലേവ്യര്‍ 23:5-8).

     

     

    പെസഹാത്തിരുനാള്‍

     

                               ഇസ്രായേല്‍ജനത്തിന്‍റെ തിരുനാളുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പെസഹാത്തിരുനാള്‍. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ജനത്തെ ദൈവം അത്ഭുതകരമായി മോചിപ്പിച്ചതിന്‍റെ ഓര്‍മ്മയാണ് ഈ തിരുനാളിലൂടെ ആചരിച്ചിരുന്നത്. 
     
                        "ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ  വര്‍ഷം ഒന്നാം മാസം സീനായ് മരുഭൂമിയില്‍വച്ച് കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:  ഇസ്രായേല്‍ജനം നിശ്ചിത സമയത്തുതന്നെ പെസഹാ ആഘോഷിക്ക ണം. ഈ മാസം പതിനാലാം ദിവസം വൈകുന്നേരം എല്ലാനിയമങ്ങ ളും ചട്ടങ്ങ ളും അനുസരിച്ച് നിങ്ങ ള്‍ പെസഹാ ആചരിക്ക ണം." ക്കാര്യം ഇസ്രായേല്‍ജനത്തെ മോശ അറിയിച്ചു. അങ്ങ നെ അവര്‍  സീനായ് മരുഭൂമിയില്‍വച്ച് പെസഹാ ആചരിച്ചു (സംഖ്യ 9:1-5).
     
                      വര്‍ഷംതോറും നീസാന്‍ എന്ന പേരിലുള്ള ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരമാണ് ഇസ്രായേല്‍ പെസഹാ ഭക്ഷണം കഴിച്ചിരുന്നത്. അതിനുള്ള കുഞ്ഞാടിനെ നാലു ദിവസം മുമ്പുതന്നെ തെര
    ഞ്ഞെടുക്കണം. പതിനാലാം തീയതി സൂര്യാസ്തമയത്ത് കുഞ്ഞ ാടിനെ ബലിയര്‍പ്പിക്കണം. കുഞ്ഞാടിന്‍റെ രക്തം വീടിന്‍റെ വാതില്‍പ്പടി യിലും കട്ടിളക്കാലിലും തളിക്കണം. മാംസം വേവിച്ച് കയ്പുള്ള ഇലകളും
    പുളിപ്പില്ലാത്ത അപ്പവും കൂട്ടി ഭക്ഷിക്ക ണം. തിടുക്കത്തിലാണ് പെസഹാ ക്ഷിക്കേണ്ടത്. 

     
     

    കൂടാരത്തിരുനാള്‍

     

                               കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:  ഇസ്രായേല്‍ ജനത്തോടു പറയുക, ഏഴാം മാസം പതിനഞ്ചാം ദിവസം മുതല്‍ ഏഴു ദിവസത്തേക്ക ് കര്‍ത്താവിന്‍റെ കൂടാരത്തിരുനാളാണ്... ഏഴു ദിവസത്തേക്ക് നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്ക ണം.  ഈജിപ്ത് ദേശത്തുനിന്നു ഞാന്‍ ഇസ്രായേല്‍ജനത്തെ കൊണ്ടുന്നപ്പോള്‍ അവര്‍ കൂടാരങ്ങളിലാണു വസിച്ചത് എന്നു നിങ്ങ ളുടെ സന്തതിപരമ്പര അറിയാന്‍ ഇസ്രായേല്‍ക്കാരെല്ലാവരും കൂടാരങ്ങ ളില്‍ വസിക്കണം (ലേവ്യര്‍ 23:33-43).
     
                            ഇസ്രായേല്‍ക്കാരുടെയിടയില്‍ വളരെ പ്രചാരം നേടിയ തിരുനാളാണിത്. ഈന്തപ്പനയോലകളും വൃക്ഷ ങ്ങ ളുടെ ശാഖകളും ഉയര്‍ത്തി അവര്‍ ആഘോഷപൂര്‍വം കൂടാരത്തിരുനാള്‍ കൊണ്ടാടി.കുടുംബാംഗങ്ങളോടൊപ്പം വിദേശികളും അനാഥരും വിധവകളുമൊക്കെ ഇതില്‍ പങ്കെടുത്തിരുന്നു. തിരുനാള്‍ദിനങ്ങ ളില്‍ അവര്‍ കര്‍ത്താവിന് ധാരാളം ബലി കളര്‍പ്പിച്ചിരുന്നു. ഒരു വിളവെടുപ്പുത്സവം കൂടിയായിരുന്നു ഇത്. വര്‍ഷാവസാനം ശേഖരിക്കുന്ന വിളവുകള്‍ ദൈവത്തിനു സമര്‍പ്പിക്കുംതങ്ങ ളെ സംരക്ഷ ിക്കുന്ന ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയാനും അവര്‍ ഈ അവസരം ഉപയോഗിച്ചു.  വിളവെടുപ്പുകാലത്ത് അവര്‍ കൂടാരങ്ങ ള്‍ നിര്‍മ്മിച്ച് അതില്‍ വസിച്ചുകൊണ്ടാണ് കൂടാരത്തിരുനാള്‍ ആചരിച്ചത്.

     

     

    പന്തക്കുസ്താത്തിരുനാള്‍

     

                           വിളവെടുപ്പ് ആരംഭിച്ചതിന്‍റെ അമ്പതാം ദിവസമാണ് പന്തക്കുസ്താ ത്തിരുനാള്‍ ആഘോഷിച്ചിരുന്നത്.  പന്തക്കുസ്താ എന്ന വാക്കിന്‍റെ അര്‍ത്ഥം അമ്പതാം ദിവസം എന്നാണ്. വിളവെടുപ്പ് തിരുനാള്‍, ആഴ്ചകളുടെ തിരുനാള്‍, ആദ്യഫലങ്ങ ളുടെ തിരുനാള്‍  എന്നീ പേരുകളിലും പന്തക്കുസ്താത്തിരുനാള്‍ അറിയപ്പെട്ടിരുന്നു. വിളവിന്‍റെ ആദ്യഫലങ്ങളാണ് ഈ തിരുനാളില്‍ ദൈവത്തിനു സമര്‍പ്പിച്ചിരുന്നത്. എല്ലാ ജോലകളില്‍നിന്നും ഒഴിവായി ബലിയര്‍പ്പണത്തിനായി മാറ്റിവച്ചിരുന്ന ദിവസമായിരുന്നു അത്. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരെ ഈ തിരുനാളാ ഘോഷത്തില്‍ പങ്കെടുപ്പിച്ചിരുന്നു. 

     
     

    പാപപരിഹാരദിനം

     

                              ഇസ്രായേല്‍ജനം ദൈവനിര്‍ദ്ദേശപ്രകാരം പാപപരിഹാരദിനം രിച്ചിരുന്നു. യോംകിപ്പൂര്‍എന്ന ഹീബ്രുപദം ഈ ദിനത്തെ വിശേഷിപ്പിക്കുന്നത്. ദൈവമായ കര്‍ത്താവിന്‍റെ പരിശുദ്ധിയും ഇസ്രായേല്‍ക്കാരുടെ പാപകരമായ അവസ്ഥയും യോംകിപ്പൂര്‍ എന്ന പദം അനുസ്മരിപ്പിക്കുന്നു. ജനങ്ങ ള്‍ പരസ്പരം അനുരഞ്ജനപ്പെടുകയും ദൈവത്തോട് മാപ്പ് അപേക്ഷ ിക്കുകയും വേണം. അതിനുള്ള അവസരമാണ് പാപപരിഹാരദിനം. 
     
                          കാനാന്‍ദേശത്തേയ്ക്കുള്ള യാത്രാവേളയിലും കാനാന്‍ ദേശത്ത് എത്തിയ ശേഷവും ഇസ്രായേലിന് തിരുനാളുകള്‍ പ്രധാനപ്പെട്ടവയായിരുന്നു. കര്‍ത്താവിന്‍റെ കാരുണ്യത്തിന് പ്രതിനന്ദി കാണിക്കുവാന്‍ അവര്‍ ഈ സന്ദര്‍ഭങ്ങ ള്‍ വിനിയോഗിച്ചു. പുതിയനിയമ ജനമായ സഭയിലും പലവിധത്തിലുള്ള തിരുനാളുകള്‍ അവയില്‍ പ്രധാനപ്പെട്ടവ നമ്മുടെ കര്‍ത്താവായ ഈശോയുടെ തിരുനാളുകളാണ്.

    സഭയിലെ തിരുനാളുകള്‍

     

                      ക്രിസ്തുമസ്: ക്രിസ്തുമസ് ഈശോയുടെ ജനനത്തെ അനുസ്മരിപ്പിക്കുന്ന തിരുനാളാണ്. മനുഷ്യവംശത്തെ രക്ഷ ിക്കുന്നതിനായി ദൈവപുത്രനായ ഈശോ മനുഷ്യനായി പിറന്നതിന്‍റെ ഓര്‍മ്മയാണത്. ഡിസംബര്‍ 25-നാണ് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നത്. 
     

    ദനഹാത്തിരുനാള്‍:

     

                       ഈശോയുടെ മാമ്മോദീസായെ അനുസ്മരിക്കുന്ന തിരുനാളാണിത്. ജനുവരി 6-ാം തീയതിയാണ് ഈ തിരുനാള്‍ സഭ ആചരിക്കുന്നത്.  പെസഹാത്തിരുനാള്‍:  സഭയില്‍ വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന തിരുനാളാണ് പെസഹാ. സെഹിയോന്‍മാളികയില്‍വച്ച് ഈശോ ശിഷ്യന്മാരൊത്ത് കഴിച്ച ഒടുവിലത്തെ അത്താഴം പെസഹാഭക്ഷ ണമായിരുന്നു. അന്ന് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍റെ ഓര്‍മ്മയാണ് പെസഹായില്‍ നാം കൊണ്ടാടുന്നത്.  
     

    ഉയിര്‍പ്പുതിരുനാള്‍: 

     

     
                       പീഡകള്‍ സഹിച്ച്, കുരിശില്‍ മരിച്ച്, അടക്ക പ്പെട്ട ഈശോ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ അനുസ്മരണമാണ് ഉയിര്‍പ്പുതിരുനാള്‍ അഥവാ ഈസ്റ്റര്‍. എന്ന് ഇത് അറിയപ്പെടുന്നു. ഉയിര്‍പ്പുതിരുനാളിനു ഒരുക്കമായി അമ്പതു ദിവസത്തെ നോമ്പ് അനുഷ്ഠിക്കാറുണ്ട്ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയില്‍ ഉയിര്‍പ്പ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. 
     

    സ്വര്‍ഗാരോഹണത്തിരുനാള്‍:

     

                        ഉ യിര്‍പ്പിനുശേഷം നാല്പതാം ദിവസം ഈശോ സ്വര്‍ഗത്തിലേക്ക ്ആരോഹണം ചെയ്തതിന്‍റെ ഓര്‍മ്മയാണിത്. മനുഷ്യനായി ഭൂമിയില്‍പിറന്ന ഈശോ മനുഷ്യരക്ഷ സാധിച്ചതിനുശേഷം പിതാവായ
    ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. സ്വര്‍ഗത്തില്‍ നമുക്കായിഇടമൊരുക്കുന്ന ഈശോയെ ഈ തിരുനാള്‍ ഓര്‍മ്മിപ്പിക്കുന്നു. 
     

    പന്തക്കുസ്താത്തിരുനാള്‍: 

     

                             സ്വര്‍ഗാരോഹണത്തിനുശേഷം പത്താം ദിവസം പരിശുദ്ധാത്മാവ്അപ്പസ്തോലന്മാരുടെമേല്‍ തീനാവുകളുടെ രൂപത്തില്‍ എഴുന്നള്ളിവന്നസംഭവമാണ് ഈ തിരുനാളിന് അടിസ്ഥാനം. സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും അന്നാണ്. സഭയില്‍ വസിക്കാനും സഭയെ നയിക്കാനുമായി പരിശുദ്ധാത്മാവിനെ അയച്ചതിന്‍റെ അനുസ്മരണം പന്തക്കുസ്തായിലുണ്ട്.സഭയിലും സഭാമക്കളിലും പരിശുദ്ധാത്മാവിന്‍റെ ചൈതന്യംനിറയാന്‍ സഹായിക്കുന്ന തിരുനാളാണിത്.ഈശോയുമായി ബന്ധപ്പെട്ട വേറെ പല തിരുനാളുകളും സഭ ആചരിക്കുന്നുണ്ട്.മാതാവിന്‍റെയും വിശുദ്ധരുടെയും ഒട്ടനേകം തിരുനാളുകള്‍ആഘോഷിക്കുന്ന പതിവുമുണ്ട്തിരുനാളുകള്‍ വിശുദ്ധ ദിനങ്ങളായാണ്സഭ കാണുന്നത്. അവയില്‍ ആഘോഷപൂര്‍വം പങ്കുചേരുന്നതിലൂടെദൈവത്തിനു നാം നന്ദിയര്‍പ്പിക്കുന്നു. ഓരോ തിരുനാളിന്‍റെയും അര്‍ത്ഥവും സന്ദേശവും അറിഞ്ഞ് ആചരിക്കുമ്പോഴാണ് നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്ക ്അവ ഉപകരിക്കുന്നത്.

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    കര്‍ത്താവായ ദൈവമേ, അങ്ങുചെയ്ത അനുഗ്രഹങ്ങ ളെ അനുസ്മരിച്ച് നന്ദിയര്‍പ്പിച്ച ഇസ്രായേല്‍ക്കാരെപ്പോലെ, ങ്ങു ഞങ്ങള്‍ക്കായി നല്‍കുന്ന അനുഗ്രഹങ്ങള്‍ക്കെ ല്ലാം
    നന്ദി പ്രകാശിപ്പിക്കുവാന്‍ ഞങ്ങ ളെ പഠിപ്പിക്കണമേ. 
     

    നമുക്കു പാടാം

     

    ഓരോതിരുനാളും സന്തോഷദായകം
    ഒര്‍മ്മകള്‍പൂക്കു
    ന്ന പൊന്‍ദിനങ്ങള്‍
    ഇസ്രായേലാഘോഷപൂര്‍വകമാക്കുന്ന
    പെസഹാത്തിരുനാളിന്നോര്‍ത്തിടാം നാം
    കൂടാരത്തിരുനാളില്‍ വിളവെടുപ്പിന്‍
    കാഴ്ചയായര്‍പ്പിക്കുമാഘോഷമായ്ഫലം
    അമ്പതാംനാളിലോ പന്തക്കുസ്താദിനം
    ആഘോഷിക്കാന്‍ ജനമൊത്തുചേരും.
    പാപപരിഹാരത്തിരുനാള്‍ദിനത്തിലോ
    പങ്കിലചിത്തം വെടിഞ്ഞുതമ്മില്‍
    അനുരഞ്ജനത്തിന്‍റെ വീഥികള്‍ തേടിടും
    അനുതാപപൂര്‍വം ചരിച്ചിടുവാന്‍.
    ക്രിസ്തുമസുമീസ്റ്ററും ക്രിസ്തീയജീവിതം
    കണ്‍മുന്നിലുന്നതമാക്കിടുന്നു.
    തിരുനാളുകള്‍ താനേയാത്മവിശുദ്ധിക്കു
    തിരനീക്കിടുന്നുവെന്നോര്‍ക്ക നമ്മള്‍.
     
     

    ദൈവവചനം വായിക്കാം, വിവരിക്കാം

     

    ഇസ്രായേല്‍ജനം പെസഹാത്തിരുനാള്‍
    ആചരിച്ചിരുന്നതെങ്ങ നെയെന്ന് വിവരിക്കുക.
    (പുറപ്പാട് 12:21-28).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം
    ആലപിക്കുവിന്‍; അവിടുന്ന് അത്ഭുതകൃത്യങ്ങ ള്‍
    ചെയ്തിരിക്കുന്നു" (സങ്കീര്‍ത്തനം 98:1).
     

    എന്‍റെ തീരുമാനം

     

    സഭയുടെ തിരുനാളുകളിലും ആഘോഷങ്ങളിലും
    ഞാന്‍ ഭക്തിപൂര്‍വം സംബന്ധിക്കും.