പാഠം 2
അബ്രാഹത്തിന്‍റെ വിളി
-
മനുഷ്യരക്ഷയ്ക്കായുള്ള ദൈവത്തിന്‍റെ പദ്ധതിയില്‍ പ്രത്യേകസ്ഥാനമുള്ള വ്യക്തിയാണ് അബ്രാഹം. ബൈബിളിലെ ആദ്യഗ്രന്ഥമായ ഉല്‍പത്തിയില്‍ അബ്രാഹത്തിന്‍റെ ചരിത്രം വിവരിച്ചിട്ടു്. ബി.സി. 19-ാം നൂറ്റാിലാണ്അദ്ദേഹം ജീവിച്ചിരുന്നത്.ദക്ഷിണ മെസോപ്പൊട്ടോമിയായിലെ ഊര്‍എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു അബ്രാ ംഎന്നായിരുന്നു അദ്ദേഹത്തിന്‍റ ആദ്യ പേര്. കാലിവളര്‍ത്തലായിരുന്നു അദ്ദേഹത്തിന്‍റെ കുലത്തൊഴില്‍. അതിനാല്‍ ഒരിടത്തും അദ്ദേഹത്തിന്‍റെ ഗോത്രക്കാര്‍ സ്ഥിരമായി പാര്‍ത്തിരുന്നില്ല. കാലിമേയ്ക്ന്‍ പറ്റിയ സ്ഥലംതേടി അവര്‍ താമസം മാറ്റിയിരുന്നു. അങ്ങനെയാണ് അബ്രാമിന്‍റെ കുടുംബം ഹാരാന്‍ എന്ന സ്ഥലത്തുവന്നു താമസിച്ചത്.
ദൈവം വിളിക്കുന്നു
ഹാരാനില്‍ താമസിക്കുന്ന കാലത്ത് അബ്രാമിന് ദൈവത്തില്‍നിന്ന് ഒരു വിളി ലഭിച്ചു. കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്‍റെ ദേശത്തെയും ബന്ധുക്ക ളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍അനുഗ്രഹിക്കും. "നിന്‍റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും..... നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും" (ഉ പത്തി 12:2-3).ദൈവത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച്അ ബ്രാം പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന് 75 വയസ്സുായിരുന്നു. അബ്രാം കാനാന്‍ ദേശത്ത് ഷെക്കെ മില്‍ മോറെയുടെ ഓക്കുമരം വരെ എത്തി. അവിടെവച്ച് കര്‍ത്താവ് അബ്രാമിനു പ്രത്യക്ഷ പ്പെട്ട് അരുളിച്ചെയ്തു: "ഈ നാടു നിന്‍റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും" (ഉല്‍പത്തി 12:7). അബ്രാം ആ സ്ഥലത്ത് ഒരു ബലിപീഠം നിര്‍മ്മിച്ച് കര്‍ത്താവിനു ബലിയര്‍പ്പിച്ചു.അബ്രാം യാത്ര തുടര്‍ന്നു. ചെന്നു പാര്‍ക്കുന്ന സ്ഥലങ്ങ ളിലെല്ലാം അദ്ദേഹം ദൈവത്തിനായി ബലിപീഠം നിര്‍മ്മിപ്പിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ വര്‍ഷങ്ങള്‍ കടന്നുപോയി. അബ്രാമും ഭാര്യ സാറായിയും വൃദ്ധരായിത്തീര്‍ന്നു.ദൈവത്തിന്‍റെ ഉടമ്പടി
"അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവ്പ്രത്യക്ഷപ്പെട്ട് അവനോടു അരുളി ചെയ്തു: സര്‍ വശക്തനായ ദൈവമാണു ഞാന്‍; എന്‍റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായിവര്ത്തിക്കുക. നീയുമായി ഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കും.... ഇതാ! നീയുമായുള്ള എന്‍റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്ക ു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്ക പ്പെടുകയില്ല. നിന്‍റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരക്കുന്നു . നീ സന്താന പുഷ്ട ിയുള്ളവനാകും.... ഞാനും നീയും നിനക്കുശേഷം നിന്‍റെ സന്തതികളുംതമ്മില് തലമുറ തലമുറയായി എന്നേയ്ക് ഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ എന്നേക്കും നിനക്കുംനിന്‍റെ സന്തതികള്‍ക്ക ും ദൈവമായിരിക്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്‍റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്ക ു ദൈവമായിരിക്കുകയും ചെയ്യും" (ഉല്‍പത്തി 17:1-8).അങ്ങനെ ദൈവം അബ്രാഹവുമായി ഒരു ഉടമ്പടി സ്ഥാപിച്ചു. ദൈവസന്നിധിയില്‍ അബ്രാഹത്തിന് വലിയ ഉത്തരവാദിത്വം കൈവന്നു. അതിന്‍റെ പ്രതീകമായി പേരുപോലും മാറ്റി. "അബ്രാഹം" എന്ന പേരിന്‍റെ അര്‍ത്ഥം "വലിയ ജനതയുടെ പിതാവ്" എന്നാണ്. അബ്രാഹത്തിനും സന്തതികള്‍ക്കും ദൈവവുമായി പ്രത്യേക ബന്ധമുായിരിക്കുമെന്ന് അവിടുന്ന് കല്പിച്ചു.ദൈവത്തിന്‍റെ വാഗ്ദാനം
ദൈവം ഉടമ്പടിയിലൂടെ മൂന്നു വാഗ്ദാനങ്ങ ള്‍ അബ്രാഹത്തിനു നല്‍കി.* അബ്രാഹം നിരവധി ജനതകളുടെ പിതാവായിരിക്കും* അബ്രാഹത്തിനും സന്തതികള്‍ക്കും ദൈവവുമായിപ്രത്യേക ബന്ധം ഉായിരിക്കും.* അബ്രാഹത്തിനും സന്തതികള്‍ക്കും കാനാന്‍ദേശംമുഴുവന്‍ അവകാശമായി നല്‍കും.ഈ മൂന്നുകാര്യങ്ങ ളും യഥാസമയം നിറവേറുന്നുണ്ട്.ഇതിന്അടിസ്ഥാനമായി നിലകൊണ്ടത്ദൈവത്തിന്‍റെ ഉടമ്പടിയാണ്.ഇസഹാക്കിന്‍റെ ജനനം
ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: "നിന്‍റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര്സാറാ എന്നായിരിക്കും. ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്ന്ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും.... നിന്‍റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്ക ണം. അവനുമായും അവന്‍റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും" (ഉല്‍പത്തി 17: 15-19). അബ്രാഹം കാനാന്‍ ദേശത്തുള്ള മാമ്രേ താഴ്വരയില്‍ താമസിക്കുമ്പോള്‍ മൂന്ന് ദൈവദൂതന്മാര്‍ പ്രത്യക്ഷ പ്പെട്ട്അ വന് ഭാര്യയായ സാറായില്‍നിന്ന് ഒരു പുത്രന്‍ ജനിക്കുമെന്നറിയിച്ചു. ദൈവത്തിന്‍റെ വാഗ്ദാനമനുസരിച്ച് "വൃദ്ധനായ അബ്രാഹത്തില്‍നിന്നു സാറ ഗര്‍ഭംധരിച്ച്, ദൈവം പറഞ്ഞ സമയത്തുതന്നെ പുത്രനെ പ്രസവിച്ചു. സാറായില്‍ ജനിച്ച മകന് ഇസഹാക്ക് എന്ന് അബ്രാഹം പേരിട്ടു "(ഉല്‍പത്തി 21:1-3).അബ്രാഹത്തിന്‍റെ ബലി
ഒരിക്ക ല്‍ ദൈവം അബ്രാഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു.അവിടുന്ന് അബ്രാഹത്തെ വിളിച്ച് ഇപ്രകാരം കല്പിച്ചു:"നീ സ്നേഹിക്കുന്ന നിന്‍റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട്മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്നമലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം"(ഉല്‍പത്തി22:2).അബ്രാഹം ദൈവകല്പന അനുസരിക്കാന്‍ തീരുമാനിച്ചു.ദഹനബലിക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു. ഇസഹാക്കിനെയും കൂട്ടഅദ്ദേഹം പുറപ്പെട്ടു. വഴിയില്‍വച്ച് ഇസഹാക്ക് ചോദിച്ചു:"നമ്മുടെ പക്കല്‍തീയും വിറകുമുല്ലോ,എന്നാല്‍ ദഹനബലിക്കുള്ള കുഞ്ഞാട് എവിടെ?അവന്‍ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും " (ഉല്‍പത്തി 22:7-8).ദൈവം പ റ ഞ്ഞ സ്ഥല ത്തെത്തിയപ്പോള്‍ അബ്രാഹം ഒ ര ു ബലിപീഠം ഉാണ്ടാക്കി, അതില്‍ വിറക് അടുക്കി. ഇസഹാക്കിനെ ബന്ധിച്ച്വിറകിനുമുകളില്‍ കിടത്തി. മകനെ ബലികഴിക്കാന്‍ അദ്ദേഹം കത്തിഎടുത്തു . തത്ക്ഷ ണം കര്‍ത്താവിന്‍റെ ദൂതന്‍ ആകാശത്തുനിന്ന്അബ്രാഹത്തെ വിളിച്ചു . അബ്രാഹം വിളി േക ട്ടു .ദൈവദൂതന്‍അബ്രാഹത്തോടു പറഞ്ഞു: "കുട്ടിയുടെമേല്‍ കൈവയ്ക്ക രുത്. അവനെഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്‍റെ ഏക പുത്രനെ എനിക്കുതരാന്‍ നീ മടി കാണിച്ചില്ല"(ഉല്‍പത്തി 22:12).അബ്രാഹം തല ഉയര്‍ത്തിയപ്പോള്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെ കു.ഇസഹാക്കിനു പകരം അതിനെ ബലിയര്‍പ്പിച്ചു.ജനതകളുടെ പിതാവ്
ദൈവത്തിന്‍റെ പരീക്ഷണത്തില്‍ അബ്രാഹാം വിജയിച്ചു . അബ്രാഹത്തില്‍ സംപ്രീതനായി ദൈവം അരുളിച്ചെയ്തു: "നീ എന്‍റെ വാക്ക്അനുസരിച്ചതുകൊണ്ട് നിന്‍റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും" (ഉല്‍പത്തി 22:18). ഇപ്രകാരം ദൈവം തെരഞ്ഞെ ടുക്കാനിരിക്കുന്ന ജനത്തിന്‍റെ മുഴുവന്‍ പിതാവായി അബ്രാഹം മാറി. അങ്ങ നെ ലോകത്തെ മുഴുവന്‍ രക്ഷിക്കാനുളള ദൈവിക പദ്ധതിയില്‍ സഹകരിച്ച അബ്രാഹം ജനതകളുടെ പിതാവായിത്തീര്‍ന്നു.വിശ്വാസികളുടെ പിതാവ്
ദൈവത്തിലുള്ള ശരിയായ വിശ്വാസം നിമിത്തമാണ് അബ്രാഹം വിശ്വാസികളുടെ പിതാവ് എന്ന പദവിയിലേക്ക് ഉയര്‍ന്നത്. അദ്ദേഹത്തിന്‍റെ ജീവിതം മുഴുവന്‍ ദൈവത്തോടുള്ള അചഞ്ച ലമായ വിശ്വാസത്തിന്‍റെ കഥയാണു പറയുന്നത്. സ്വന്തം നാടിനെയും സ്വന്തം ജനങ്ങളെയും ഉപേക്ഷിച്ച് ദൈവം നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക് പുറപ്പെടാന്‍ അദ്ദേഹം തയ്യാറായത് ഈ വിശ്വാസം മൂലമാണ്.വാര്‍ദ്ധക്യത്തില്‍ പുത്രന്‍ ജനിക്കുന്ന കാര്യം അസാധ്യമായി തോന്നിയിട്ടും അബ്രാഹം ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ വിശ്വസിച്ചു.ഏകപുത്രന്‍ ഇസഹാക്കിനെ ബലികഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ഏറ്റവും പ്രയാസമുള്ള കാര്യമായിരുന്നിട്ടും ദൈവത്തിന്‍റെ ഇഷ്ടമെന്തോ അത് വിശ്വസിച്ച് നിറവേറ്റാന്‍ അബ്രാഹം തയ്യാറായി. ഇതില്‍ സന്തുഷ് ടനായ ദൈവം വലിയ അനു ഗ്രഹങ്ങളാണ്അദ്ദേഹത്തിനു നല്‍കിയത്. വിശ്വാസത്തെ ഇളക്കാന്‍ തക്ക സാഹചര്യം ഉണ്ടായിട്ടും അബ്രാഹം തന്‍റെ ഉറച്ച വിശ്വാസം പ്രവൃത്തിയില്‍ പ്രകടമാക്കി. അങ്ങനെ അദ്ദേഹം വിശ്വാസികളുടെ പിതാവായിത്തീര്‍ന്നു.ദൈവത്തിലും ദൈവപുത്രനായ ഈശോയിലും വിശ്വസിക്കുന്ന നമുക്കും അബ്രാഹം പിതാവാണ്.വിശ്വാസജീവിതത്തില്‍ ഉത്തമമാതൃകയാണ്. വിശ്വാസം പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങ ള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാകാം. അപ്പോഴെല്ലാം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിക്കാന്‍ നമുക്കു കഴിയണം. അബ്രാഹത്തിന്‍റെ ജീവിതകഥ നമുക്കു നല്‍കുന്ന സന്ദേശമിതാണ്.നമുക്കു പ്രാര്‍ത്ഥിക്കാം
കര്‍ത്താവ് എത്രയോ നല്ലവനാണെന്ന് രുചിച്ചറിയുവിന്‍;അവിടുത്തെ ആശ്രയിക്കു
ന്നവന്‍ ഭാഗ്യവാന്‍.നമുക്കു പാടാം
ജനതകള്‍ വാഴ്ത്തും താതനിതാ,ജിതമാനസനാമബ്രാഹം!ഹാഗാറില്‍നിന്നിസ്മായേല്‍,സാറായില്‍ നിന്നിസഹാക്കും...താരകനിരപോല്‍ ഗഗനത്തില്‍,തീരത്തോ മണ്തരികള്പോല്തലമുറയനവധിയവനിവിടെതരുമെന്നീശ്വര വാഗ്ദാനം!ഒരു നാള്‍ ബലിയായ്ത്തന്മകനെമോറിയഗിരിയില് ഹോമിക്കാന്അരുളിയ ദൈവം, കൃപയാലേഅവനെ മോചിച്ചവസാനം.ദൈവവചനം വായിക്കാം, വിവരിക്കാം
അബ്രാഹം ഇസഹാക്കിനെ ബലികഴിക്കാനൊരുങ്ങിയ സംഭവം വിവരിക്കുക(ഉല്‍പത്തി 22:1-18).വഴികാട്ടാന്‍ ഒരു തിരുവചനം
"അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു.അവിടുന്ന് അത് അവന് നീതീകരണമായി കണക്കാക്കി" (ഉല്‍പത്തി 15:6).നമുക്കു പ്രവര്‍ത്തിക്കാം
താഴെപ്പറയുന്ന സ്ഥലങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തുക.എന്‍റെ തീരുമാനം
അബ്രാഹത്തെപ്പോലെ ഞാനും ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട്അവിടുത്തെ കല്പനകള്‍ അനുസരിച്ചു ജീവിക്കും.ഉത്തരം കണ്ടെത്താം