പാഠം 15
മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങളും പ്രവചനങ്ങളും
-
ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍ ആയിരം വര്‍ഷത്തോളം പ്രവാചകന്മാര്‍ പ്രവര്‍ത്തനം നടത്തി. ദൈവത്താല്‍ നിയോഗിക്ക പ്പെട്ടവരായിരുന്നു അവര്‍. ഏകദൈവത്തിലുള്ള വിശ്വാസം കലര്‍പ്പില്ലാതെ കാത്തുസൂക്ഷിക്കുക, ഇസ്രായേല്‍ ദൈവവുമായി നടത്തിയ ഉടമ്പടിയനുസരിച്ച് ജീവിക്കുക എന്നീ കാര്യങ്ങ ളാണ് പ്രവാചകന്മാര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചത്. രാജാക്കന്മാരെപ്പോലും നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ പരിശ്രമിച്ചിരുന്നു.ദൈവത്തെയും ദൈവകല്പനകളെയും മറന്നു ജീവിക്കുന്ന ദൈവജനത്തെ ദൈവം ശിക്ഷിക്കുമെന്നു പ്രവാചകന്മാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഇസ്രായേലിനെ ദൈവം പൂര്‍ണമായി ഉപേക്ഷിക്കുകയില്ലെന്നും അവര്‍ പ്രവചിച്ചു. ഇസ്രായേലിലെ രാജാക്കന്മാര്‍ പ്രവാചകന്മാരെ ധിക്കരിച്ചുകൊണ്ട് ഭരണം നടത്തിയതിന്‍റെ ഫലമായി രാജ്യം വിദേശികള്‍ക്ക് അധീനമായിത്തീര്‍ന്നു. കലഹവും അസമാധാനവും പടര്‍ന്നു. ജനം മുഴുവന്‍ രക്ഷയ്ക്കായി ദാഹിച്ചു. അപ്പോള്‍ പ്രത്യാശയുടെ സന്ദേശം നല്‍കി പ്രവാചകന്മാര്‍ രക്ഷകനായ മിശിഹായെപ്പറ്റി അറിയിച്ചു. 'അഭിഷിക്തന്‍' എന്നാണ് മിശിഹാ എന്ന വാക്കിന്‍റെ അര്‍ത്ഥം.
രക്ഷകനെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍
ആദിമാതാപിതാക്ക ന്മാര്‍ പാപം ചെയ്ത് നാശത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ ദൈവം ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. തിന്മയുടെ പ്രതീകമായ സര്‍പ്പത്തോട് ദൈവം പറഞ്ഞു: "നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും" (ഉല്‍പത്തി 3:15). സര്‍പ്പത്തിന്‍റെ തല തകര്‍ക്കുന്നവന്‍ മിശിഹാ തന്നെയാണ്. പറുദീസയില്‍ മുഴങ്ങിക്കേട്ട അതേ വാഗ്ദാനം തന്നെ പ്രവാചകന്മാരിലൂടെ ദൈവം ആവര്‍ത്തിച്ചു.ഇസ്രായേലിന് രക്ഷകനായി ദൈവം തന്നെപ്പോലെ ഒരു പ്രവാചകനെ നല്‍കുമെന്ന് മോശ ഇസ്രായേല്‍ജനത്തോടു വാഗ്ദാനം ചെയ്തു. മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞ : "കര്‍ത്താവ് അരുളി ച്ചെയ്യുന്നു, അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് നിന്നെപ്പോലൊരു പ്രവാചകനെ ഞാന്‍ അവര്‍ക്കുവേണ്ടി അയയ്ക്കും. എന്‍റെ വാക്കുകള്‍ ഞാന്‍ അവന്‍റെ നാവില്‍ നിക്ഷേ പിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും" (നിയമാവര്‍ത്തനം 18:18). ഈ വാഗ്ദാനം ഇസ്രായേലില്‍ രക്ഷ കനെക്കുറിച്ചുള്ള പ്രതീക്ഷ ഉണര്‍ത്തി. മറ്റു പ്രവാചകന്മാരും കാലാകാലങ്ങ ളില്‍ രക്ഷകനെക്ക റിച്ചുള്ള പ്രവചനങ്ങ ള്‍ നല്‍കി ജനത്തെ പ്രതീക്ഷ യുള്ളവരാക്കിരക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍
ഏശയ്യായുടെ പ്രവചനങ്ങ ള്‍
രക്ഷ കനെക്കുറിച്ചുള്ള പ്രവചനങ്ങ ളില്‍ പ്രധാനപ്പെട്ടതാണ് ഏശയ്യായുടെ ഇമ്മാനുവേല്‍ പ്രവചനം. "യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പടും" എന്ന് ഏശയ്യാ പ്രവചിച്ചു (ഏശയ്യാ 7:14). ഭാവിയിലെ രാജാവാണ് ഇമ്മാനുവേല്‍ എന്നു പഠിപ്പിച്ച ഏശയ്യാ ഇസ്രായേലിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ പ്രതീക്ഷ നല്‍കുകയായിരുന്നു. ' എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്‍റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെ ടും. ദാവീദിന്‍റെ സിംഹാസനത്തിലും അവന്‍റെ രാജ്യത്തിലും അവന്‍റെ ആധിപത്യം നിസ്സീമമാണ്; അവന്‍റെ സമാധാനം അനന്തവും" (ഏശയ്യാ9:6-7).ഇമ്മാനുവേല്‍ പ്രവചനത്തില്‍ ഏശയ്യാ ശിശുവിന് ചില അസാധാരണ വിശേഷണങ്ങള്‍ നല്‍കുന്നുണ്ട്. ഈശോയുടെ ജനനത്തോടെയാണ് ഈ പ്രവചനം പൂര്‍ത്തിയാകുന്നത്. ഇമ്മാനുവേല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം 'ദൈവം നമ്മോടുകൂടെ' എന്നാണ്. ഈശോ ഭൂമിയില്‍ പിറന്നപ്പോള്‍ ദൈവം മനുഷ്യരുടെയിടയില്‍ വസിക്കുകയാണ് ചെയ്തത്. ഏശയ്യായുടെ പ്രവചനങ്ങ ളില്‍ മിശിഹായെക്കുറിച്ചുള്ള ഏറെക്കാര്യങ്ങ ള്‍ കാണാന്‍ കഴിയും. അവയെല്ലാം ഈശോയില്‍ നിറവേറുന്നുമുണ്ട് ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കാന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണ് മിശിഹാ എന്ന ഏശയ്യായുടെ പ്രവചനം വായിച്ചു വിശദീകരിച്ചു കൊാണ് ഈശോ തന്‍റെ പരസ്യജീവിതം ആരംഭിച്ചത് (ഏശയ്യാ 61:1-2:ലൂക്കാ 4:18-19).ജറെമിയായുടെ പ്രവചനം
"ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ചെയ്ത വാഗ്ദാനം നിറവേറ്റുന്ന ദിവസം ഇതാ, സമീപിച്ചിരിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആ നാളില്‍ ആ സമയത്ത്, ദാവീദിന്‍റെ ഭവനത്തില്‍നിന്ന് നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും; അവന്‍ അവന്‍ ദേശത്തു നീതിയും ന്യായവും ന ടത്തും . അപ്പോള്‍ യൂദാ രക്ഷിക്കപ്പെടുകയും ജറുസലെം ഭദ്രമായിരിക്കുകയും ചെയ്യും.. ഇസ്രായേലിന്‍റെ സിംഹാസനത്തിലിരിക്കാന്‍ ദാവീദിന്‍റെ ഒരു സന്തതി എന്നും ഉണ്ടായിരിക്കും" (ജറെമിയാ 33:14-17).മറ്റു പ്രവാചകന്മാരും മിശിഹായെക്കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ നല്‍കുന്നുണ്ട്. ദാവീദിന്‍റെ വംശവുമായി മിശിഹായ്ക്കുള്ള ബന്ധം നാഥാന്‍ പ്രവാചകനും ജറെമിയ പ്രവാചകനും സൂചിപ്പിക്കുന്നു. മിശിഹായുഗങ്ങള്‍ക്കു മുമ്പേ ഉള്ളവനാണെന്ന് മിക്കാ പ്രവാചകന്‍ പറയുന്നു. കഴുതക്കുട്ടിയുടെ പുറത്തുകയറി വിനയാന്വിതനായി വരുന്ന രാജാവായിട്ടാണ് സഖറിയാ പ്രവാചകന്‍ മിശിഹായെ അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന മിശിഹാ നല്ലഇടയനാണെന്ന് എസെക്കിയേല്‍ പ്രവാചകന്‍ വിവരിക്കുന്നു.സ്നാപകയോഹന്നാന്‍റെ സാക്ഷ്യം
അവസാ ന ത്തെ പ്രവാചകനായ സ്നാപക യോഹന്നാന്‍ മിശിഹാ യ്ക്ക് വഴിയൊരുക്കാന്‍ വന്നയാളാണ്. യൂദയായിലെ മരുഭൂമിയില്‍ വന്ന് യോഹന്നാന്‍ പ്രസംഗിച്ചത് മാനസാന്തരപ്പെടാനാണ്. ഏശയ്യാ പ്രവാചകന്‍റെ വാക്കുകള്‍ സ്നാപകയോഹന്നാന്‍ ആവര്‍ത്തിച്ചു: "കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍; അവന്‍റെ പാത നേരെയാക്കു വിന്‍. താഴ്വരകള്‍ നികത്തപ്പെടും കുന്നും മലയും നിരത്തപ്പെടും, വളഞ്ഞ വഴികള്‍ നേരെയാക്ക പ്പെടും, പരുപരുത്തവ മൃദുവാക്ക പ്പെടും. സകല മനുഷ്യരും ദൈവത്തിന്‍റെ രക്ഷ കാണുകയും ചെയ്യും" (ലൂക്ക ാ3:4-6).സ്നാപകയോഹന്നാന്‍ ജനങ്ങളോട് മാനസാന്തരപ്പെട്ട് ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഉദ്ബോധിപ്പിച്ചു (ലൂക്കാ 3:9-11). വളരെയധികം ആളുകള്‍ സ്നാപകയോഹന്നാന്‍റെ പക്കല്‍ ജ്ഞാനസ്നാനം സ്വീകരിക്കാന്‍ വന്നു. ഒരു രക്ഷകനെ കാത്തിരുന്ന ജനം യോഹന്നാന്‍ മിശിഹായാണെന്നു വിചാരിച്ചു. ജറുസലേമില്‍ നിന്നെത്തിയ പുരോഹിതന്മാരോട് താന്‍ മിശിഹായല്ലെന്ന് യോഹന്നാന്‍ ഉറപ്പിച്ചു പറഞ്ഞു ജനത്തിന്‍റെ സംശയം അകറ്റിക്കൊണ്ട് യോഹന്നാന്‍ പ്രസ്താവിച്ചു: ഞാന്‍ ജലം കൊണ്ട് സ്നാനം നല്‍കുന്നു. "എന്നാല്‍, നിങ്ങ ള്‍ അറിയാത്ത ഒരുവന്‍ നിങ്ങ ളുടെ മധ്യേ നില്‍പു ണ്ട്. എന്റെപിന്നാലെ വരുന്ന അവന്‍റെ ചെരുപ്പിന്‍റെ വാറഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല" (യോഹ. 1:26-27)അടുത്ത ദിവസം യേശു തന്‍റെ അടുത്തേയ്ക്കു വരുന്നതുകണ്ട് സ്നാപകയോഹന്നാന്‍ പറഞ്ഞു: "ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്" (യോഹ. 1:29-30).ദൈവപുത്രനായ ഈശോ ഭൂമിയില്‍ വന്നു പിറക്കുന്നതിന് നൂറ്റാണ്ടുകളായി പ്ര വാചകന്മാര്‍ വഴിയൊരുക്കുകയായിരുന്നു . ഈശോയ്ക്കു തൊട്ടുമുമ്പ് ആ ദൗത്യം നിറവേറ്റിയത് സ്നാപകയോഹന്നാനാണ്. ലോകത്തിന്‍റെ പാപങ്ങ ളെല്ലാം മോചിക്കാന്‍ വേണ്ടി, ജീവന്‍ ബലിയര്‍പ്പിക്കാനുള്ള കുഞ്ഞാടാണ് ഈശോയെന്ന് വെളിപ്പെടുത്തിയ ശേഷമാണ് യോഹന്നാന്‍ ദൗത്യം അവസാനിപ്പിക്കുന്നത്. അങ്ങനെ പ്രവാചകന്മാര്‍ മുന്‍കൂട്ടി അറിയിച്ച ദൈവത്തിന്‍റെ രക്ഷ ഭൂമിയിലെ മനുഷ്യര്‍ കണ്ടു.പ്രവചനങ്ങളുടെ പൂര്‍ത്തീകരണം
പ്രവചനങ്ങളെല്ലാം പൂര്‍ത്തിയാത് ഈശോയിലാണ്.പഴയനിയമജനത ഈശോയെ കാത്തിരുന്നു. അവരുടെ ചരിത്രം ചെന്നെത്തുന്നതുതന്നെ ഈശോയുടെ ജനനത്തിലാണ്. അതോടെ പുതിയനിയമജനതയ്ക്കാണ് രൂപംകൊണ്ടു. പഴയനിയമജനത പ്രതീക്ഷ യോടെ കാത്തിരുന്ന രക്ഷകന്‍റെ രാജ്യവും സമാധാനവും അനുഭവിക്കാന്‍ കഴിഞ്ഞത്പുതിയനിയമജനത . ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് പഴയ ഇസ്രായേല്‍ മോശവഴി മോചിതരായി. അന്ധകാരത്തിന്‍റെ പിടിയില്‍നിന്ന് ഈശോ മനുഷ്യവര്‍ഗത്തെ മോചിപ്പിച്ച് പുതിയ ഇസ്രായേലിന് രൂപം നല്‍കി. അങ്ങ നെ പറുദീസായില്‍ ആരംഭിച്ച രക്ഷാകരപദ്ധതി പഴയനിയമത്തിലൂടെ തുടര്‍ന്ന് പുതിയനിയമത്തില്‍പൂര്‍ത്തിയായി.ദൈവത്തിന്‍റ രക്ഷാകരപദ്ധതിയുടെ ഫലം അനുഭവിക്കുന്നവരാണ് നാം. ഈശോ കുരിശിലൂടെ നേടിത്തന്ന രക്ഷ നന്ദിയോടും സന്തോഷത്തോടും കൂടി നാം സ്വന്തമാക്കണം. ദൈവമക്ക ളാണെന്ന സ്വാതന്ത്ര്യബോധത്തോടെ ജീവിക്കണം. അങ്ങ നെ നമുക്ക് ഒരു നാള്‍സ്വര്‍ഗത്തില്‍ എത്തിച്ചേര്‍ന്ന് നിത്യമായ ജീവിതം നയിക്കാം.നമുക്കു പ്രാര്‍ത്ഥിക്കാം
പ്രവചനങ്ങ ളുടെ പൂര്‍ത്തീകരണമായ ഈശോയേ,രക്ഷ കനായ അങ്ങ യെ സ്വീകരിക്കാന്‍ ഞങ്ങളെഅനുഗ്രഹിക്കണമേ.നമുക്കു പാടാം
രക്ഷ കനീശോ വന്നുരക്ഷ ണമേകീമന്നില്നിത്യനാമഭിഷിക്തന്സത്യത്തിന് പ്രഭാമയന്നമ്മോടുകൂടെ വാഴു-മിമ്മാനുവേലീമര്ത്യവൃന്ദത്തിനേകീയുഗസാക്ഷ ്യവും പ്രസാദവും.രാജാവാണവന്‍ പക്ഷേ ,രാജ്യമാസ്വര്‍ഗം,സ്വന്തംജീവരക്തമീമന്നില്ജീവനേകുവാന് ചിന്തി.പൂര്‍ത്തിയായ് പ്രവാചകര്ചൊന്നതൊക്കെ യും ദൈവ-പുത്രനില്‍, രക്ഷാകരപദ്ധതിയിതാണല്ലോ!ദൈവവചനം വായിക്കാം, വിവരിക്കാം
പ്രവചനങ്ങ ളുടെ പൂര്‍ത്തീകരണമായ ഈശോയുടെജനനത്തെക്കുറിച്ച് വിവരിക്കുക(മത്താ. 1:18-25).വഴികാട്ടാന്‍ ഒരു തിരുവചനം
"അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം"(യോഹ 3:30).എന്‍റെ തീരുമാനം
രക്ഷ കനായ ഈശോയെ ലോകത്തിന് കാണിച്ചുകൊടുത്തസ്നാപകയോഹന്നാനെപ്പോലെ ഞാനും എന്‍റെ കൂട്ടുകാര്ക്ക്ഈശോയെ കാണിച്ചുകൊടുക്കും.ഉത്തരം കണ്ടെത്താം