പാഠം 10
വാഗ്ദത്ത ഭൂമിയില്‍
-
വാഗ്ദത്ത ഭൂമിയില്‍
ദൈവജനമായ ഇസ്രായേല്‍ പലപ്പോഴും ദൈവത്തെ ധിക്കരിച്ചു. ദൈവം അവരെ ശിക്ഷിച്ചു. എങ്കിലും കരുണയോടെ അവരോട് ക്ഷമിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ടും തേനുംപാലും ഒഴുകുന്ന കാനാന്‍ദേശം അവര്‍ക്ക് സ്വന്തമായി നല്‍കുമെന്ന ദൈവത്തിന്‍റെ വാഗ്ദാനംപോലും അവര്‍ അവിശ്വസിച്ചു. ദൈവം അതിനു തക്ക ശിക്ഷ നല്‍കി. അവിടുന്ന് അരുളിച്ചെയ്തു: "നിങ്ങ ളുടെ അവിശ്വസ്തതയ്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങളുടെ മക്കള്‍ നാല്‍പതു വര്‍ഷം ഈ മരുഭൂമിയില്‍ നാടോടികളായി അലഞ്ഞുതിരിയും... നാല്‍പതു വര്‍ഷത്തേയ്ക് നിങ്ങളുടെ അകൃത്യത്തിന് നിങ്ങ ള്പ്രായശ്ചിത്തം ചെയ്യണം" (സംഖ്യ 14:33-34).നാല്‍പതുവര്‍ഷം നീണ്ടുനിന്നമരുഭൂമിവാസം ക്ലേശകരമായിരുന്നു. പ്രയാസങ്ങള്‍ വരുമ്പോഴെല്ലാം ജനം മോശയ്ക്ക ും ദൈവത്തിനുമെതിരായി പിറുപിറുക്കും. മോശയാകട്ടെ ദൈവസന്നിധിയില്‍ ജനത്തിനായിമാപ്പപേക്ഷ ിക്കും. അങ്ങനെ അനുസരണക്കേടും ധിക്കാരവുംകൈമുതലായുള്ള ഒരു ജനത്തെയാണ് മോശ മുന്നോട്ടു നയിച്ചത്.മോശയുടെ മരണം
ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച കാലം മുതല്‍ അവരുടെ നേതാവായിരുന്നു മോശ. ദൈവത്തിന്‍റെ പ്രവാചകനുമായിരുന്നു അദ്ദേഹം. ഒട്ടേറെ കുറവുകളുായിരുന്ന മോശയെ, ധൈര്യവും ശക്തിയും നല്‍കി ദൈവം നിയോഗിച്ചു. തന്‍റെ നേതൃത്വത്തിലുള്ള ജനത്തിനു മോശ വളരെയേറെ ക്ലേശങ്ങ ള്‍ സഹിച്ചു. പലപ്പോഴും ജനം മോശയ്ക്കെതിരെതിരിഞ്ഞു. മോശയ്ക്കെതിരായി പിറുപിറുക്കാനും അദ്ദേഹത്തെ കുറ്റപ്പെടുത്താനും അവര്‍ മടികാണിച്ചില്ല. ഒരിക്കല്‍ കല്ലെറിഞ്ഞ ു കൊല്ലാന്‍വരെ അവര്‍ ഒരുങ്ങി. എന്നിട്ടും മോശ അവര്‍ക്കായി ദൈവസമക്ഷം മാധ്യസ്ഥ്യം വഹിച്ചു. ജനത്തിന്‍റെ തെറ്റിന് അദ്ദേഹംപ്രായശ്ചിത്തം അനുഷ്ഠിച്ചിരുന്നു . ഇസ്രായേല്‍ക്കാരുടെ വിഗ്രഹാരാധനയ്ക് പരിഹാരമായി നാല്‍പതുദിവസം ഉപവസിച്ചുപ്രാര്‍ത്ഥിച്ച നേതാവാണ് മോശ (നിയമാവര്‍ത്തനം 9:18). എന്നാല്‍മോശയ്ക് വാഗ്ദത്തദേശത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല.കര്‍ത്താവ് ഒരിക്കല്‍ ജറീക്കോയുടെ എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന നെബോ മലയുടെ മുകളിലേയ്ക് മോശയെ വിളിച്ച് വാഗ്ദത്തദേശം കാണിച്ചു പറഞ്ഞ ു: "നിന്‍റെ സന്തതികള്‍ക്ക ു നല്‍കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥം ചെയ്ത ദേശമാണിത്. ഇതു കാണാന്‍ ഞാന്‍ നിന്നെ അനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്ക ുകയില്ല" (നിയമാവര്‍ത്തനം 34: 4).മരുഭൂമിയില്‍വച്ചുതന്നെ മോശ മരിച്ചു. മൊവാബ് ദേശത്തുള്ള താഴ്വരയില്‍ അദ്ദേഹത്തെ സംസ്കരിച്ചു . ഇസ്രായേല്‍ ജന ം മുപ്പതുദിവസത്തേയ്ക് ദുഃഖം ആചരിച്ചു. പുറപ്പാടു സംഭവം മുതല്‍ ഇസ്രായേല്‍ വഴി നടന്നത് മോശയുടെ നേതൃത്വത്തിലായിരുന്നു. മോശയെപ്പോലെ കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മറ്റൊരു പ്രവാചകന്‍ ഇസ്രായേലില്‍ പിന്നീട് ഉണ്ടായിട്ടില്ല.ജോഷ്വയുടെ നേതൃത്വം
മോശയുടെ സഹായിയായി ദൈവം നല്‍കിയ അഹറോന്‍ മോശയ്ക്കുമുമ്പേ മരിച്ചിരുന്നു മോശയൂടെ പിന്‍ഗാമിയായി ഇസ്രായേലിനെ നയിക്കാന്‍ ദൈവം ജോഷ്വയെ നിയോഗിച്ചു. മരണത്തിനുമുമ്പ് മോശ ജോഷ്വയെ അനുഗ്രഹിച്ചു.മോശ ജോഷ്വയെ വിളിച്ച് എല്ലാവരുടേയും മുമ്പില്‍വച്ച് അവനോടുപറഞ്ഞു: "ശക്തനും ധീരനുമായിരിക്കുക. കര്‍ത്താവ് ഈ ജനത്തിനു നല്‍കുമെന്ന് ഇവരുടെ പിതാക്കന്മാരോടു ശപഥം ചെയ്തിട്ടുള്ള ദേശം കൈവശമാക്കാന്‍ നീ ഇവരെ നയിക്കണം. കര്‍ത്താവാണ് നിന്‍റെ മുമ്പില്‍ പോകുന്നത്. അവിടുന്ന് നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടി (നിയമാവര്‍ത്തനം 31:7-8).നൂനിന്‍റെ പുത്രനായിരുന്നു ജോഷ്വ. ജ്ഞാനത്തിന്‍റെ ആത്മാവ് ജോഷ്വയുടെമേല്‍ ഉണ്ടായിരുന്നു. ജനം ജോഷ്വയുടെ വാക്ക ു കേള്‍ക്കുകയും കര്‍ത്താവ് അവനെ നയിക്കുകയും ചെയ്തു. മോശയുടെ നിര്‍ദ്ദേശങ്ങ ള്‍ ജോഷ്വ അനുസരിച്ചു. ദൈവപരിപാലനയില്‍ ആശ്രയിച്ച് ഇസ്രായേല്‍ജനത്തെ നയിക്കാന്‍ ജോഷ്വ ശ്രദ്ധിച്ചു. ദൈവത്തെ പൂര്‍ണമായി അനുസരിച്ചുകൊണ്ടാണ് ജോഷ്വ ഇസ്രായേലിനെ കാനാന്‍ ദേശത്തെത്തിച്ചത്.വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കുന്നു
ഇസ്രായേല്‍ജനം യാത്രയുടെ അന്ത്യത്തില്‍ മൊവാബ് എന്ന സ്ഥലത്തെത്തി. ജോര്‍ദ്ദാന്‍നദിയുടെ തീരത്തുള്ള സ്ഥലമാണ് മൊവാബ്. കാനാന്‍ദേശത്ത് പ്രവേശിക്കണമെങ്കില്‍ നദി കടക്ക ണം. ജോഷ്വ ഇസ്രായേല്‍ക്കാരോട് പറഞ്ഞു: "നിങ്ങള്‍ അടുത്തുവന്ന് ദൈവമായ കര്‍ത്താവിന്‍റെ വാക്കുകേള്‍ക്കുവിന്‍. ഭൂമി മുഴുവന്‍റേയും നാഥനായ കര്‍ത്താവിന്‍റെ വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളംകാല്‍ ജോര്‍ദ്ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കു നിലയ്ക് കയും മുകളില്‍നിന്നുവരുന്ന വെള്ളം ചിറപോലെ കെട്ടിനില്‍ക്കുകയും ചെയ്യും" (ജോഷ്വ 3:9-13).ജനങ്ങള്‍ക്കുമുമ്പേ പുരോഹിതന്മാര്‍ കര്‍ത്താവ് നല്‍കിയ കല്പലകകള്‍ അടങ്ങിയ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് യാത്രയായി. ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമായിരുന്നു വാഗ്ദാനപേടകം. ജനം പേടകത്തെ പിന്‍തുടര്‍ന്നു. പുരോഹിതന്മാര്‍ ജലത്തെ സ്പര്‍ശിച്ച നിമിഷംതന്നെ ഒഴുക്കു നിലച്ചു. ജോര്‍ദ്ദാന്‍ നദിയില്‍ വരഭൂമി കാണപ്പെട്ടു.ജനം ജറീക്കോയ്ക് നേരെ മറുകര കടന്നു. ഇസ്രായേല്‍ ജനം വര നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്‍റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്മാര്‍ ജോര്‍ദ്ദാന്‍റെ മധ്യത്തില്‍ വരണ്ടനിലത്തുനിന്നു. സര്‍വരും ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു ( ജോഷ്വ 3 : 1 6 - 1 7 ) .അത്ഭുതകരമായി കടല്‍ കടന്ന് കാനാന്‍ദേശത്തേയ്ക് യാത്രപുറപ്പെട്ട ഇസ്രായേല്‍ക്കാര്‍, അതു പോലെതന്നെ അത്ഭുതകരമായി ജോര്‍ദ്ദാന്‍ നദി കടന്ന് കാനാന്‍ ദേശത്തും പ്രവേശിച്ചു.സ്മാരക ശിലകള്‍ സ്ഥാപിക്കുന്നു
ജനം ജോര്‍ദ്ദാന്‍ കടന്നുകഴിഞ്ഞ പ്പോള്‍ ദൈവം ജോഷ്വയോട് നിര്‍ദ്ദേശിച്ചതനുസരിച്ച് ജോര്‍ദ്ദാനില്‍നിന്ന് ശേഖരിച്ച പന്ത്രുകല്ലുകള്‍ അവര്‍ ദൈവത്തിനൊരു സ്മാരകമുണ്ടാക്കി. അത്ഭുതകരമായി അവര്‍ ജോര്‍ദ്ദാന്‍ നദി കടന്നതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ സ്മാരകം നിര്‍മ്മിച്ചത് എന്ന് ഭാവിതലമുറയോട് പറയണമെന്നു ജോഷ്വ നിര്‍ദേശിച്ചു. സ്മാരകം ഉണ്ടാക്കിയ സ്ഥലത്തിന് "ഗില്‍ഗാല്‍" എന്നു പേരു ലഭിച്ചു (ജോഷ്വ 4:1-3).കാനാന്‍ദേശം കീഴടക്കുന്നു
ഗില്‍ഗാലില്‍ താമസിച്ചു ഇസ്രായേല്‍ക്കാര്‍ കാനാന്‍ദേശം കീഴടക്കി. ജോഷ്വയിലൂടെ ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങ ള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് അവര്‍ കാനാന്‍ദേശം സ്വന്തമാക്കിയത്. ജറീക്കേ ാ എന്ന പട്ടണമായിരുന്നു അവര്‍ ആദ്യം കീഴടക്കിയത്. ഉയരത്തിലുള്ള കോട്ടകളാല്‍ ചുറ്റപ്പെട്ട ജറീക്കേ ാ അത്ഭുതകരമായ വിധത്തില്‍ കീഴടക്കാന്‍ ദൈവം ഇസ്രായേല്‍ക്കാരെ സഹായിച്ചു (ജോഷ്വ 6:1-21).തുടര്‍ന്ന് ഒന്നൊന്നായി കാനാന്‍ദേശത്തെ ഓരോ പട്ടണവും ഇസ്രായേല്‍ക്കാര്‍ കീഴടക്കി. കൈവശമാക്കിയ ഭൂമിയെല്ലാം ജോഷ്വ ഇസ്രായേലിലെ പന്ത്രുഗോത്രങ്ങള്‍ക്കുമായി ഭാഗിച്ചുകൊടുത്തു. തേനും പാലും ഒഴുകുന്ന കാനാന്‍ദേശം അബ്രാഹത്തിന്‍റെ സന്തതിപരമ്പരയ്ക്ക ു അവകാശമായി നല്‍കുമെന്ന ദൈവത്തിന്‍റെ വാഗ്ദാനം അങ്ങനെ നിറവേറി. ദൈവം അബ്രാഹത്തിനു നല്‍കിയ വാഗ്ദാനങ്ങ ളില്‍ അവസാനത്തേതായിരുന്നു അത്.തേനും പാലും ഒഴുക്കുന്ന ദേശം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ദൈവാനുഗ്രഹങ്ങള്‍ നിറഞ്ഞ നാട് എന്നാണ്. ഈജിപ്തിലെ അടിമത്തവും മരുഭൂമിയിലെ കഷ്ടപ്പാടും കഴിഞ്ഞു. ഇനി സ്വന്തം ദേശത്ത് ദൈവാനുഗ്രഹങ്ങ ളുടെ സമൃദ്ധിയില്‍ കഴിയാം. കാരണം, വാഗ്ദാനങ്ങ ളില്‍ വിശ്വസ്തനായ ദൈവം ഇസ്രായേല്‍ക്കാര്‍ക്ക ് വേണ്ടതെല്ലാം നല്‍കിയിരുന്നു. പഴയജനതയുടെ നീ കാത്തിരിപ്പിന് ഫലമുണ്ടായി. ദൈവസ്നേഹത്തെ അവര്‍ അനുഭവിച്ചറിഞ്ഞു.സ്വര്‍ഗീയ ജറുസലേം
പുതിയനിയമജനതയും ഇതുപോലൊരു നീണ്ട തീര്‍ത്ഥാടനത്തിലാണ്. സഭാമക്കളായ നാമേവരും അതില്‍ പങ്കുചേരുന്നു. സ്നേഹപിതാവായ ദൈവം ഈശോ വഴി വാഗ്ദാനം ചെയ്തിരുന്ന പുതിയൊരു കാനാന്‍ദേശത്തേയ്ക്കാണ് നാം യാത്രചെയ്യുന്നത്. യാത്രയുടെ ഒടുവില്‍ നാം ലക്ഷ്യസ്ഥാനമായ സ്വര്‍ഗീയ ജറുസലേമില്‍ എത്തിച്ചേരും. ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും ജീവിതലക്ഷ്യംസ്വര്ഗമാണ്. തേനും പാലും ഒഴുകുന്ന കാനാന്‍ദേശത്തേക്കാള്‍ എത്രയോ മനോഹരമാണ് അവിടം. ദൈവിക സാന്നിദ്ധ്യത്തിന്‍റെ കൂടാരമാണ് സ്വര്‍ഗം. അവിടെ എത്തിച്ചേരുക എന്നതാണ് ഓരോ മനുഷ്യന്‍റേയും അന്തിമമായ ലക്ഷ്യം.തെറ്റുകള്‍ ചെയ്തു പോയെങ്കിലും ഇസ്രായേല്‍ ജ ന ം കാനാന്‍ ദേശ മെന്ന ലക്ഷ്യം മറന്നില്ല. കഷ്ടപ്പാടുകള്‍ക്ക് ശേഷം അവര്‍ക്ക് ലക്ഷ്യം നേടാന്‍ സാധിച്ചു. പഴയ നിയമജനതയുടെ ചരിത്രം നമുക്ക് നല്‍കുന്ന സന്ദേശവും ഇതുതന്നെ. പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള ശക്തി ദൈവത്തില്‍നിന്ന് സ്വീകരിച്ച് സ്വര്‍ഗീയ ജറുസലേം ലക്ഷ്യമാക്കി നാം ജീവിക്കണം. ഒടുവില്‍ സ്വര്‍ഗീയ സന്തോഷത്തില്‍ പങ്കുകാരാകണം.നമുക്കു പ്രാര്‍ത്ഥിക്കാം
ഇസ്രായേല്‍ ജനത്തെ കാനാന്‍ദേശത്ത് എത്തിച്ച ദൈവമേ, സ്വര്‍ഗത്തില്‍ എത്തിച്ചേരുവാന്‍ ഞങ്ങളെയും സഹായിക്ക ണമേ.നമുക്കു പാടാം
തേനും പാലും തിരതല്ലുംകാനാന്ദേശം കാണാതെകാഴ്ചകള് മോശവെടിഞ്ഞ ല്ലോകാലം യവനികവീഴ്ത്തുകയാല്ജോഷ്വവരുന്നൊരുനേതാവായ്ജനനിരതങ്ങീ ഗില്ഗാലില്കാനാന് ദേശമവര്ക്കുടനെകൈവന്നതിനാലാമോദം!തീര്‍ത്ഥാടകരാണല്ലോ നാംസ്വാര്ത്ഥതവിട്ടുചരിക്കുമ്പോള്സ്വര്ഗം ലക്ഷ്യം, മര്ത്യര്ക്കാകാനാല് ദേശംസമമെന്നും.ദൈവവചനം വായിക്കാം, വിവരിക്കാം
ഇസ്രായേല്‍ജനം അത്ഭുതകരമായി ജോര്‍ദ്ദാന്‍നദി കടന്ന് കാനാന്‍ദേശത്ത് എത്തിയ സംഭവം വിവരിച്ചുപറയുക. (ജോഷ്വ 3:1-17).വഴികാട്ടാന്‍ ഒരു തിരുവചനം
"കര്‍ത്താവാണു നിന്‍റെ മുമ്പില്‍ പോകുന്നത്.അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും" (നിയമാവര്‍ത്തനം 31:8).എന്‍റെ തീരുമാനം
കാനാന്‍ദേശത്തെ ലക്ഷ്യമാക്കി യാത്രചെയ്തഇസ്രായേല്ജനത്തെപ്പോലെ ഞാനും സ്വര്ഗത്തെലക്ഷ്യമാക്കി ജീവിക്കും.ഉത്തരം കണ്ടെത്താം