•  
     
                                     കാനാന്‍കാരെ പരാജയപ്പെടുത്തി വാഗ്ദാനഭൂമി കൈവശമാക്കിയ ഇസ്രായേല്‍ക്കാര്‍ അവിടെ വാസമുറപ്പിച്ചു. അവര്‍ ക്രമേണ ശക്തമായ ഒരു സമൂഹമായി വളരാന്‍ തുടങ്ങി. ഇതോടെ ഇസ്രായേലിന് ശത്രുക്കളുടെ ആക്രമണം നേരിടേണ്ടിവന്നു. ഇസ്രായേലിന് കീഴ്പ്പെടാതിരുന്ന രാജ്യങ്ങള്‍ അവരെ ആക്രമിക്കുവാന്‍ തക്കം പാര്‍ത്തിരുന്നു.

     
     

    ന്യായാധിപന്മാര്‍

     

                                    ശത്രുക്ക ളുടെ ആക്രമണത്തില്‍നിന്നു രക്ഷ നേടുവാന്‍ ഇസ്രായേല്‍ക്കാര്‍ തയ്യാറായി നില്‍ക്കുക ആവശ്യമായിവന്നു. അവര്‍ക്ക ു നേതൃത്വം നല്‍കുവാന്‍ കരുത്തും ശക്തിയുമുള്ള നേതാക്കള്‍ രംഗത്തു വന്നു. ജനത്തെ മുന്നോട്ടു നയിക്കാന്‍ ആവശ്യമായ പ്രത്യേക വരദാനങ്ങ ള്‍ ലഭിച്ച ഇത്തരം നേതാക്കള്‍ ന്യായാധിപന്മാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പേരു സൂചിപ്പിക്ക ുന്നതുപോലെ അവര്‍ ഇസ്രായേല്‍ക്കാര്‍ക്കിയിലെ തര്‍ക്കങ്ങ ളും പരാതികളും കേട്ട് വിധി പ്രസ്താവിച്ചിരുന്നു. എങ്കിലും ന്യായപാലകരായിട്ടല്ല യുദ്ധവീരന്മാരായിട്ടാണ് ബൈബിള്‍ അവരെ അവതരിപ്പിക്ക ുന്നത്.  നീരുനൂറ്റാുകാലം  ഇസ്രായേലിനെ ഭരിച്ചത് ന്യായാധിപന്മാരാണ്. പഴയനിയമത്തിലെ ന്യായാധിപന്മാര്‍ എന്ന ഗ്രന്ഥത്തില്‍ പന്ത്രണ്ടുന്യായാധിപന്മാരുടെ ചരിത്രമാണ് വിവരിക്ക ുന്നത്. ഇവരില്‍ ന്യായാധിപയായ ദബോറായും ഉള്‍പ്പെടുന്നു. ദൈവപ്രേരണയാല്‍ ഇസ്രായേലിന്‍റെ വിമോചകരായി പ്രവര്‍ത്തിച്ച അവരില്‍ ദൈവത്തിന്‍റെ ശക്തിയാണ് നിറഞ്ഞുനിന്നത്. 
     
                       ഇസ്രായേലിലെ അവസാനത്തെ ന്യായാധിപനായിരുന്നു സാമുവല്‍. പ്രവാചകവരം ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ പേരില്‍ പുസ്തകങ്ങള്‍ ബൈബിളിലുണ്ട്.

     

    രാജാക്കന്മാര്‍

     

                          ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് മോചനം നേടിയ ഇസ്രായേലിനെ ദൈവംതന്നെ നേരിട്ട് ഭരിക്കുകയും നയിക്കുകയുമായിരുന്നു. ദൈവമായിരുന്നു അവരുടെ രാജാവ്. സൈന്യാധിപനും ന്യായാധിപനും ദൈവം തന്നെയായിരുന്നു. ഇസ്രായേലിന് ദൈവം രാജ്യവും സുരക്ഷിതത്വവും നല്‍കി. എന്നാല്‍ സാമുവല്‍ പ്രവാചകന്‍റെ കാലത്ത് ഈ അവസ്ഥയ്ക്ക ്മാറ്റം സംഭവിച്ചു. മറ്റു ജനതകളെപ്പോലെ തങ്ങ ള്‍ക്കും ഒരു രാജാവിനെ ലഭിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അവര്‍ ഇക്കാര്യത്തിനായി സാമുവലിന്‍റെ
    പക്കല്‍ മുറവിളി കൂട്ടി. 
     
                            ദൈവത്തിന്‍റെ ഇഷ്ടം എന്തെന്ന് അറിയുവാന്‍ സാമുവല്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് സാമുവലിനോട് അരുളിച്ചെയ്തു. ഇപ്പോള്‍ അവരുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുക. "എന്നാല്‍, അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി വിവരിച്ച് അവര്‍ക്കു മുന്നറിയിപ്പ് കൊടുക്കുക" ( സാമുവല്‍ 8:9). സാമുവലിനെ ദൈവം വിളിക്കുന്ന സംഭവം സാമുവലിന്‍റെ പുസ്തകം ഒന്നാം അദ്ധായത്തില്‍ വിവരിക്കുന്നുണ്ട്.

     

     

    സാവൂള്‍: ആദ്യത്തെ രാജാവ്

     

                     ആയിടെ സാവൂള്‍ എന്ന യുവാവ് സാമുവലിന്‍റെ പക്കല്‍ എത്തിച്ചേര്‍ന്നു. തന്‍റെ പിതാവിന്‍റെ നഷ്ടപ്പെട്ട കഴുതകളെ തിരക്കി പുറപ്പെട്ടതായിരുന്നു അയാള്‍. എന്നാല്‍ സാവൂളിനെക്കുറിച്ച് ദൈവം സാമുവലിന് നേരത്തെ അറിവു നല്‍കിയിരുന്നു. സാവൂളിനെ സാമുവല്‍ അന്ന് അതിഥിയായി സ്വീകരിച്ചു. പിറ്റേന്നു രാവിലെ അദ്ദേഹം സാവൂളിനെ അഭിഷേകം ചെയ്തു. "സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്‍റെ ശിരസ്സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലുംനിന്ന് അവരെ സംരക്ഷിക്ക ുകയും ചെയ്യണം (സാമുവല്‍ 10:1). 
     
                          അഭിഷേകം ചെയ്യുക  എന്നതിന്‍റെ അര്‍ത്ഥം  'ദൈവസേവനത്തിനായി സമര്‍പ്പിക്കു' എന്നാണ്. സാവൂളിന്‍റെ രാജസ്ഥാനം ദൈവത്തെ  സേവിക്കുന്നതിനു വേണ്ടിയായിരുന്നു. ധീരനായ രാജാവായി രുന്നു സാവൂള്‍. എന്നാല്‍ ദൈവേഷ്ടം ധിക്കരിച്ച് ഭരണം നടത്തിയ സാവൂളിനു ദൈവത്തിന്‍റെ പ്രീതി നഷ്ടമായി.

     

     

    ദാവീദ്: ശക്തനായ രാജാവ്

     

    "കര്‍ത്താവ് സാമുവലിനോട് പറഞ്ഞു: ഇസ്രായേലിന്‍റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്ക ളഞ്ഞുരിക്കുന്നു.....കുഴലില്‍ തൈലം നിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്ലെഹെംകാരനായ ജസ്സെ
    യുടെ അടുത്തേക്കയയ്ക്കും. അവന്‍റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു"(സാമുവല്‍ 16:1). കര്‍ത്താവ് കല്പിച്ചതുപോലെ സാമുവല്‍ പ്രവര്‍ത്തിച്ചു. ജസ്സെയുടെ ഇളയമകനായ ദാവീദിനെ സാമുവല്‍ തൈലംകൊണ്ട് അഭിഷേകം ചെയ്തു. അന്നു മുതല്‍ കര്‍ത്താവിന്‍റെ ആത്മാവ് ദാവീദിന്‍റെമേല്‍ ശക്തമായി ആവസിച്ചു.
     
                        കിന്നരവായനയില്‍ സമര്‍ത്ഥനായ ദാവീദിനെ സാവൂള്‍ കൊട്ടാരത്തില്‍ വരുത്തി താമസിപ്പിച്ചു. ധീരനും വിവേകിയും സുന്ദരനുമായ ദാവീദിനെ രാജാവ് വളരെയധികം ഇഷ്ടപ്പെട്ടു. ആയിടെ ഫിലിസ്ത്യരുടെ ഇടയിലെ ഗോലിയാത്ത് എന്ന മല്ലന്‍ ഇസ്രായേല്‍ക്കാരെ വെല്ലുവിളിച്ചു. ഗോലി
    യാത്തിനോട് എതിരിടാന്‍ ദാവീദ് തയ്യാറായി. ഒരു കവണിയും കല്ലും ഉപയോഗിച്ച് ദാവീദ് ഗോലിയാത്തിനെ എറിഞ്ഞു വീഴ്ത്തി. ഗോലിയാത്തിന്‍റെ വാളുകൊണ്ടുന്നെ ദാവീദ് അയാളെ വധിച്ചു. സാവൂള്‍ ദാവീദിനെ
    സൈന്യാധിപനായി നിയമിച്ചു.
     
                    ദാവീദ് ജനങ്ങ ള്‍ക്ക് പ്രിയങ്കരനായിത്തീര്‍ന്നു. ജനങ്ങ ള്‍ തന്നെക്കാള്‍ കൂടുതല്‍ ദാവീദിനെ ഇഷ്ടപ്പെടുന്നത് സാവൂളിനു സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അസൂയാലുവായി. ദാവീദിനെ കൊല്ലാന്‍ പലവട്ടസാവൂള്‍ ശ്രമിച്ചു. ദാവീദാകട്ടെ ഒരിക്കലും സാവൂളിനോട് ധിക്കാരം കാട്ടിയതുമില്ല. ഒരു യുദ്ധത്തില്‍ സാവൂളും പുത്രന്മാരും വധിക്കപ്പെട്ടു. അതേത്തുടര്‍ന്ന് ദാവീദ് ഇസ്രായേലിന്‍റെ രാജസ്ഥാനം ഏറ്റെടുത്തു. ദൈവത്തിന്‍റെ ഇഷ്ടപ്രകാരം ജീവിക്കാനും രാജ്യം ഭരിക്കാനും പരിശ്രമിച്ച രാജാവായിരുന്നു ദാവീദ്. എങ്കിലും അദ്ദേഹവും ഒരിക്ക ല്‍ വലിയൊരു തിന്മ ചെയ്തു; ദൈവകല്പന ലംഘിച്ചു. ദൈവം ദാവീദിന് ശിക്ഷ നല്‍കുകയും ചെയ്തു.

     

    സോളമന്‍: ജ്ഞാനിയായ രാജാവ്

     

     ദാവീദ് മരിക്കുന്നതിനുമുമ്പ് തന്‍റെ മകനായ സോളമനെ രാജാവായി അഭിഷേകം ചെയ്തു. സോളമന്‍റെ ഭരണകാലമാണ് ഇസ്രായേലിന്‍റെ സുവര്‍ണകാലഘട്ടം. ജ്ഞാനിയായ രാജാവ് എന്ന പേരിലാണ് സോളമന്‍
    അറിയപ്പെടുന്നത്. ജറുസലേമില്‍ കര്‍ത്താവിനായി മനോഹരമായൊരു ദൈവാലയം പണികഴിപ്പിച്ചത് സോളമന്‍ രാജാവാണ്. അദ്ദേഹം സമ്പത്തിലും ജ്ഞാനത്തിലും ഭൂമിയിലുള്ള സകല രാജാക്ക ന്മാരെയും പിന്നിലാക്കി. എന്നാല്‍ സോളമനും ദൈവത്തിനെതിരായി പാപം ചെയ്തു. വിഗ്രഹാ  രാധനയായിരുന്നു സോളമന്‍ ചെയ്ത പാപം. ദൈവം സോളമനോടു കോപിച്ചു. രാജ്യം വിഭജിക്കുമെന്ന്ദൈവം  അരുളിച്ചെയ്തു.  ഇസ്രായേല്‍  എന്നും  യൂദയാ  എന്നും രണ്ടു രാജ്യങ്ങളായി സോളമനുശേഷം രാജ്യം വിഭജിക്കപ്പെടുകയും ചെയ്തു.  
     
                    ഇസ്രായേലിലെ രാജാക്ക ന്മാര്‍ നിയോഗിക്ക പ്പെട്ടത് നിയമം നിര്‍മ്മിക്കുവാനല്ല, ദൈവം നല്‍കിയ നിയമങ്ങ ള്‍ നടപ്പിലാക്കാനാണ്.  രാജാക്ക ന്മാര്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ദൈവം അവരെ അനുഗ്രഹിച്ചു. ദൈവ കല്പന ലംഘിച്ചപ്പോള്‍ ദൈവം അവരെ ശിക്ഷ ിക്കുകയും ചെയ്തുപോന്നു.

     
     

    പുരോഹിതന്മാര്‍

     

                                ഇസ്രായേല്‍ സമൂഹത്തില്‍ ആദ്യകാലങ്ങ ളില്‍ പുരോഹിതന്മാര്‍ ണ്ടായിരുന്നില്ല. പിന്നീട് സാക്ഷ്യകൂടാരവും വാഗ്ദാനപേടകവും നിര്‍മ്മിച്ചപ്പോള്‍ അവയുടെ ശുശ്രൂഷകരും സംരക്ഷകരുമായി നിയമിക്ക പ്പെട്ടവര്‍ പുരോഹിതന്മാരായി അറിയപ്പെട്ടു. അഹറോനും മക്കള്‍ക്കുമാണ് ഈ ചുമതല ലഭിച്ചത്. പുരോഹിതരായി അവരെ അഭിഷേകം ചെയ്യുന്നത്. ലേവ്യരുടെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. "മോശ അഹറോനെയും പുത്രന്മാരെയും മുമ്പോട്ടു കൊണ്ടുന്ന് അവരെ വെള്ളംകൊണ്ട് കഴുകി; അഹറോനെ കുപ്പായം അണിയിച്ച് അരപ്പട്ടകെട്ടി, മേലങ്കി ധരിപ്പിച്ചു"(ലേവ്യര്‍ 8:6-7).
     
                            ജനത്തിനുവേണ്ടി കര്‍ത്താവിനു ബലിയര്‍പ്പിക്കാനും അവിടുത്തെ നാമത്തില്‍ ജനത്തെ ആശീര്‍വദിക്കുവാനുമാണ് പുരോഹിതന്മാര്‍ നിയുക്തരായത്.  കാലക്രമത്തില്‍ ലേവീഗോത്രത്തിന് പുരോഹിതസ്ഥാനം കൈവന്നു. യാക്കോബിന്‍റെ പന്ത്രണ്ടുമക്കളില്‍ ഒരുവനാണ് ലേവി. ബലിപീഠത്തില്‍ ശുശ്രൂഷ ചെയ്യുക, ദഹനബലിയര്‍പ്പിക്കുക, നിയമം പഠിപ്പിക്കുക എന്നീ മൂന്ന് ഉത്തരവാദിത്വങ്ങ ളാണ് പുരോഹിതന്മാര്‍ക്ക് ഉണ്ടായിരുന്നത്.ഇസ്രായേലിന് ദൈവത്തോടുള്ള ബന്ധത്തിന്‍റെ പ്രതീകമായിരുന്നു പൗരോഹിത്യം. ദൈവത്തിന്‍റെ പുരോഹിതജനമായിട്ടാണ് ഇസ്രായേല്‍ അറിയപ്പെട്ടിരുന്നത്. 

     

     

    സഭയിലെ വിവിധ ശുശ്രൂഷകള്‍

     

                       സഭയിലും നേതൃത്വശുശ്രൂഷയുണ്ട്. ഈ നേതൃത്വ ശുശ്രൂഷ പ്രവാചകത്വത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും ഭരണത്തിന്‍റെയുമായ ധര്‍മ്മങ്ങ ള്‍ ഉള്‍ച്ചേരുന്നതാണ്. ഈശോയുടെ ഈ ശുശ്രൂഷ ഇന്ന്മെത്രാന്മാരിലൂടെയും വൈദികരിലൂടെയും ഡീക്കന്മാരിലൂടെയും തുടരുന്നു. സാര്‍വത്രിക സഭയില്‍ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്നത്മാര്‍പാപ്പയാണ്. സമര്‍പ്പിതരും അല്‍മായരുമായ സഭാംഗങ്ങള്‍ തങ്ങ ളുടെ വിളികള്‍ക്കനുസരിച്ച് സഭാജീവിതത്തില്‍ ഉള്‍ച്ചേരുകയും സഭയുടെ നേതൃത്വശുശ്രൂഷയില്‍ സഹകാരികളാകുകയും ചെയ്യുന്നു.
     
                       ഇസ്രായേലിലെ ന്യായാധിപന്മാരും,രാജാക്കന്മാരും  പുരോഹിതന്മാരും, പ്രവാചകന്മാരും മറ്റും സമൂഹത്തിന്‍റെ നിലനില്‍പിനും വളര്‍ച്ചയ്ക്  സഹായിച്ചു. അതുപോലെ സഭയില്‍ നേതൃത്വശുശ്രൂഷ  ചെയ്യുന്നവരും സഭയെ വളര്‍ത്തുന്നതില്‍ വളരെയേറെ സഹായിക്കുന്നുണ്ട്സഭാനേതൃത്വത്തെ അംഗീകരിച്ച് നമുക്ക് വളരാം.

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    വിശുദ്ധിയില്‍ വളരുവാന്‍ ഞങ്ങ ളെ വിളിച്ച ദൈവമേ,
    ഞങ്ങ ളുടെ കടമകള്‍ നിറവേറ്റി ജീവിക്കാന്‍ കൃപചൊരിയണമേ 
     

    നമുക്കു പാടാം

     

    ജനങ്ങ ളെനയിക്കുവാന്‍
    കരുത്തുറ്റനേതാക്കന്മാര്‍
    ന്യായാധിപന്മാരായ്വന്നു
    യുദ്ധവീരന്മാര്‍!ണ്ടു
    നൂറ്റാണ്ടുകാലമാ
    ന്യായാധിപന്മാരിസ്രേലിന്‍
    ഭരണത്തില്‍ വ്യാപൃതരായ്നയിച്ചുപോന്നു!
    പ്രവാചകവരമാര്‍ന്ന, സാമുവേലാണന്ത്യമായി
    ന്യായാധിപനായി വാണ- തെന്നറിവൂ നാം.
     
    ജെസ്സെയുടെ പുത്രനായ ദാവീദിനെയഭിഷേകം
    ചെയ്തുന്യായമായി തൈലം
    സാമുവേല്‍! ദാവീദിന്‍റെ പുത്രനായ
    സോളമനോ ജ്ഞാനിയായരാജാവായിവാണകാലം സുവര്‍ണകാലം.
     

    ദൈവവചനം വായിക്കാം, വിവരിക്കാം

    സാമുവലിനെ തിരഞ്ഞെ ടുക്കുന്ന സംഭവം വിവരിച്ചുപറയുക (1 സാമുവല്‍ 3:1-21).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "നിങ്ങള്‍ പൂര്‍ണഹൃദയത്തോടും
    വിശ്വസ്തതയോടും കൂടെ കര്‍ത്താവിനെ സേവിക്കുവിന്‍" (1 സാമുവല്‍ 12:24).
     

    എന്‍റെ തീരുമാനം

     

    എന്‍റെ കടമകള്‍ ശരിയായി ചെയ്തുകൊണ്ട്
    ഈശോയ്ക് ഇഷ്ടപ്പെട്ടവനായി / ഇഷ്ടപ്പെട്ടവളായി ഞാന്‍ ജീവിക്കും.