പാഠം 4
ഇസ്രായേല്‍ ജനത ഈജിപ്തില്‍
-
യാക്കോബിനു പന്ത്രണ്ടുപുത്രന്മാര്‍ ഉണ്ടായിരുന്നു. റൂബന്‍ ആയിരുന്നു അവരില്‍ മൂത്തവന്‍; ബഞ്ച മിന്‍ ഏറ്റവും ഇളയവനും. യാക്കോബിന് തന്‍റെ മക്കളില്‍ ജോസഫിനോടായിരുന്നു കൂടുതല്‍ പ്രിയം. കൈനീളമുള്ള ഒരു നീകുപ്പായം അവനു നല്‍കിയിരുന്നു. പിതാവിന്‍റെ സ്നേഹപാത്രമായിരുന്നതിനാല്‍ ജോസഫിനെ സഹോദരന്മാര്‍ വെറുക്കാന്‍ തുടങ്ങി.
ജോസഫിന്‍റെ സ്വപ്നം
ഒരിക്ക ല്‍ ജോസഫിന് ഒരു സ്വപ്നമുായി. അവന്‍ അത് സഹോദരന്മാരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍ വെറുത്തു. അവന്‍ അവരോടു പറഞ്ഞു: എനിക്കുണ്ടായ സ്വപ്നം കേള്‍ക്കുക; നമ്മള്‍പാടത്ത് കറ്റകെട്ടിക്കൊണ്ട്രിക്കുകയായിരുന്നു. അപ്പോഴിതാ, എന്‍റെ കറ്റ എഴുന്നേറ്റുനിന്നു. നിങ്ങ ളുടെ കറ്റകളെല്ലാം ചുറ്റുംവന്ന് എന്‍റെ കറ്റയെ താണുവണങ്ങി. അവര്‍ ചോദിച്ചു: നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങ ളുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നാണോ? അവന്‍റെ സ്വപ്നവും വാക്കുകളും കാരണം അവര്‍ അവനെ അത്യധികം ദ്വേഷിച്ചു.അവനു വീുമൊരു സ്വപ്നമുായി. അവന്‍ തന്‍റെ സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ വേറൊരു സ്വപ്നം സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങ ളും എന്നെ താണുവണങ്ങി. അവന്‍ ഇതു പിതാവിനോടും സഹോദരങ്ങളോടും പറഞ്ഞ പ്പോള്‍ പിതാവ് അവനെ ശകാരിച്ചുകൊണ്ട് പറഞ്ഞു: എന്താണ് നിന്‍റെ സ്വപ്നത്തിന്‍റെ അര്‍ത്ഥം? ഞാനും നിന്‍റെ അമ്മയും നിന്‍റെ സഹോദരങ്ങ ളും നിന്നെ നിലംപറ്റെ താണുവണങ്ങ ണമെന്നാണോ? സഹോദരന്മാര്‍ക്ക് അവനോട് അസൂയ തോന്നി (ഉല്‍പത്തി 37:5-11).ജോസഫ് ഈജിപ്തില്‍
ജോസഫിനോട് സഹോദരന്മാര്‍ക്ക് വിദ്വേഷം വര്‍ദ്ധിച്ചുവന്നു. ഒരുനാള്‍ ആടുകളെ മേച്ചുകൊണ്ടിരുന്ന അവരുടെ പക്കലേക്ക് ജോസഫ് ചെന്നു. അപ്പോള്‍ അവര്‍ അവനെ കൊല്ലാന്‍ ആലോചിച്ചു. എന്നാല്‍, മൂത്തസഹോദരനായ റൂബന്‍ അതു വിലക്കി. കൈനീളമുള്ള കുപ്പായം ഊരിയെടുത്തശേഷം ജോസഫിനെ ഒരു പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. ആ സമയത്ത് ഈജിപ്തിലേക്ക് പോകുന്ന ഒരു കച്ചവടസംഘം അതിലേ വന്നു.സഹോദരന്മാര്‍ ജോസഫിനെ കരയ്ക് കയറ്റി കച്ചവടക്കാര്‍ക്കു വിറ്റു. അവന്‍റെ നീളന്‍ കുപ്പായം ആടിന്‍റെ രക്തത്തില്‍ മുക്കിയ ശേഷം പിതാവായ യാക്കോബിനെ കാണിച്ചു. ജോസഫിനെ വന്യമൃഗങ്ങ ള്‍ പിടിച്ചുവെന്നു പിതാവിനെ ധരിപ്പിക്കുകയും ചെയ്തു.കച്ചവടക്കാര്‍ ജോസഫിനെ ഈജിപ്തില്‍ കൊണ്ടു പോയി വിറ്റു. അവിടുത്തെ രാജാവായ ഫറവോയുടെ ഉദ്യോഗന്ഥനും സേനാനായകനുമായ പൊത്തിഫര്‍ എന്നയാളാണ് ജോസഫിനെവാങ്ങിയത്. പൊത്തിഫര്‍ തന്‍റെ ഭവനത്തില്‍ കാര്യസ്ഥനായി ജോസഫിനെ നിയമിച്ചു. കര്‍ത്താവായ ദൈവം ജോസഫിന്‍റെ കൂടെ ഉണ്ടായിരുന്നു. അവന്‍ എല്ലാക്കാര്യങ്ങളും വളരെ നന്നായി ചെയ്തുപോന്നു. അങ്ങനെ ഇരിക്കെ പൊത്തിഫറിന്‍റെ ഭാര്യ തന്നോടൊപ്പംസ്വപ്നം വ്യാഖ്യാനിക്കുന്നു
കര്‍ത്താവ് ജോസഫിനോടു കാരുണ്യം കാണിച്ചു. അവന് കാരാഗൃഹസൂക്ഷിപ്പുകാരന്‍റെ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയും ചെയ്തു. കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്‍പിച്ചു.... ജോസഫ് ചെയ്തതൊക്കെ കര്‍ത്താവ് ശുഭമാക്കുകയും ചെയ്തു (ഉല്‍പ.39:21-23).കുറച്ചുനാള്‍ കഴിഞ്ഞ പ്പോള്‍ രാജാവിന്‍റെ പാചകക്കാരനും പാനപാത്രവാഹകനും തെറ്റുചെയ്ത്കാ രാഗൃഹത്തില്‍ അടയ്ക്ക പ്പെട്ടു. അവര്‍ ജോസഫിനോടൊപ്പമാണ് അവിടെ കഴിഞ്ഞ ത്. ഒരിക്ക ല്‍ അവര്‍ക്കിരുവര്‍ക്കും വേറെ വേറെ അര്‍ത്ഥമുള്ള സ്വപ്നങ്ങ ള്‍ . ജോസഫ് ആ സ്വപ്നങ്ങ ളുടെ അര്‍ത്ഥം വ്യാഖ്യാനിച്ചുകൊടുത്തു. അവന്‍ പറഞ്ഞതുപോലെ പിന്നീട് സംഭവിക്കുകയും ചെയ്തു.വര്‍ഷം കഴിഞ്ഞ പ്പോള്‍ ഫറവോ ഒരു സ്വപ്നം കണ്ടു അവന്‍ നൈല്‍ നദീതീരത്തു നില്‍ക്കുകയായിരുന്നു. കൊഴുത്ത് അഴകുള്ള ഏഴു പശുക്ക ള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടു നിന്നു. അതിനുശേഷം മെലിഞ്ഞു വിരൂപമായ വേറെ ഏഴു പശുക്ക ള്‍ നൈലില്‍നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്ക ളുടെ അടുത്തു വന്നുനിന്നു. മെലിഞ്ഞു വിരൂപമായ പശുക്ക ള്‍ കൊഴുത്ത് അഴകുള്ള പശുക്ക ളെ വിഴുങ്ങിക്ക ളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്ക മുണര്‍ന്നു. അവന്‍ വീും ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നമുായി. ഒരു തില്‍ പുഷ്ടിയും അഴകുമുള്ള ഏഴു ധാന്യക്ക തിരുകള്‍ വളര്‍ന്നുപൊങ്ങി, തുടര്‍ന്ന് ഏഴു കതിരുകള്‍കൂടി ഉ യ ര്‍ ന്നു വന്നു . അവ ശുഷ്കിച്ചവയും കിഴക്കന്‍ കാറ്റില്‍ ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു. ശോഷിച്ച ഏഴുകതിരുകള്‍ പുഷ്ടിയും അഴകുമുള്ള കതിരുകളെ വിഴുങ്ങിക്ക ളഞ്ഞു. ഉറക്ക മുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നെന്ന് ഫറവോയ്ക്ക ് മനസ്സിലായി. നേരം പുലര്‍ന്നപ്പോള്‍ അവന്‍ അസ്വസ്ഥനായി. ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് തന്‍റെ സ്വപ്നം അവരോടു പറഞ്ഞു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല (ഉല്‍പ.41:1 - 8).ജോസഫ് ഈജിപ്തിന്‍റെ കാര്യസ്ഥന്‍
ജോസഫ് ആരുടെ സ്വപ്നം വ്യാഖ്യാനിച്ചുവോ ആ പാചകക്കാരന്‍ കാരാഗൃഹത്തില്‍ നിന്ന് മോചിതനായി കൊട്ടാരത്തില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. അയാള്‍ ഫറവോയെ ജോസഫിന്‍റെ കാര്യം അറിയിച്ചു. ഫറവോ ജോസഫിനെ ആളയച്ചുവരുത്തി സ്വപ്നം വ്യാഖ്യാനിക്കാന്‍ അവശ്യപ്പെട്ടു. രണ്ടുസ്വപ്നങ്ങ ളുടെയും അര്‍ത്ഥം ഒന്നുതന്നെയാണെന്നു പറഞ്ഞ് ജോസഫ് അത് വിവരിച്ചു. "ഈജിപ്തു മുഴുവനും സുഭിക്ഷ ത്തിന്‍റെ ഏഴുവര്‍ഷങ്ങ ള്‍ വരാന്‍ പോകുന്നു. അതേത്തുടര്‍ന്ന്ക്ഷാമത്തിന്‍റെ ഏഴുവര്‍ഷങ്ങ ളുണ്ടാകും. സമൃദ്ധിയുടെ കാലം ഈജിപ്തുരാജ്യം മറന്നുപോകും. ക്ഷാമം നാടിനെ കാര്‍ന്നുതിന്നും" (ഉല്‍പത്തി 41:29-30). സ്വപ്നം ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും അതിനെ നേരിടാന്‍ തയ്യാറെടുക്ക ണമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ക്ഷാമകാലത്തേയ്ക്ള്ള വിഭവങ്ങ ള്‍, സമൃദ്ധിയുടെ കാലത്തുതന്നെ ശേഖരിച്ചു സൂക്ഷ ിക്കാന്‍ സമര്‍ത്ഥനായ ഒ രാ െ ള കണ്ടെത്തി നിയമിക്ക ണമെന്നും ജോസഫ് നിര്‍ദ്ദേശിച്ചു.ജോസഫിന്‍റെ നിര്‍ദ്ദേശങ്ങ ള്‍ ഫറവോയ്ക്ഷ്ടമായി. അദ്ദേഹം ജോസഫിനെത്തന്നെ ഈജിപ്തിന്‍റെ ഗവര്‍ണറായി നിയമിച്ചു. ജോസഫാകട്ടെ വരാന്‍ പോകുന്ന ക്ഷാമകാലത്തെ അതിജീവി ക്കുന്നതിനായി നഗരങ്ങ ളിലെല്ലാം ഭക്ഷ ണസാധനങ്ങ ള്‍ ശേഖരിച്ചു വച്ചു. ഇതിനിടയില്‍ ജോസഫ് വിവാഹിതനായി. എഫ്രായിം, മനാസ്സേ എന്നീ രണ്ടു പുത്രന്മാര്‍ ജനിച്ചു. ഏഴു വര്‍ഷത്തിനു ശേഷം ക്ഷാമകാലം വന്നെത്തി. എല്ലാദേശക്കാരും പട്ടിണികൊണ്ട് വലഞ്ഞു. അവരെല്ലാം ഈജിപ്തിലെത്തി . ജോസഫ് അവര്‍ക്കെല്ലാം ധാന്യം വിറ്റു.ഇസ്രായേല്‍ ഈജിപ്തിലേക്ക്
ഈജിപ്റ്റില്‍ ധാന്യ മുന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടുപറഞ്ഞു: "നാം മരിക്കാതെ ജീവന്‍ നിലനിര്‍ത്താന്‍വേി അവിടെപ്പോയി നമുക്ക് വേധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍" (ഉല്‍പത്തി 42:2). അങ്ങ നെ യാക്കോബിന്‍റെ മക്കള്‍ ഈജിപ്തിലേക്ക ുപുറപ്പെട്ടു. ജോസഫ് തന്‍റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. എന്നാല്‍, അവര്‍ക്ക് അവനെ മനസ്സിലായില്ല. ജോസഫ് അവര്‍ക്ക് ധാന്യംകൊടുത്തെങ്കിലും പലവിധത്തില്‍ അവരെ പരീക്ഷിക്കുകയും തന്ത്രങ്ങ ളില്‍പെടുത്തുകയും ചെയ്തു. ഒടുവില്‍ ജോസഫ് അവര്‍ക്ക ് സ്വയം വെളിപ്പെടുത്തി. അവന്‍ സഹോദരങ്ങ ളോടു പറഞ്ഞു: ഞാന്ജോസഫാണ്, എന്‍റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? (ഉല്‍പത്തി 45:3).അതു കേട്ട് അവര്‍ ഭയന്നു പോയി.ജോസഫ് തങ്ങളെ തടവിലാക്കുമെന്ന് അവര്‍ കരുതി എന്നാല്‍ ജോസഫ് അവരെ ധൈര്യപ്പെടുത്തിക്കെണ്ടു പറഞ്ഞു: എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങ ള്‍ വിഷമിക്കുകയോ, വിഷാദിക്കുകയോ വേണ്ട. കാരണം, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണ് എന്നെ നിങ്ങ ള്‍ക്കു മുമ്പേ ഇങ്ങോട്ടയച്ചത്.... നിങ്ങള്‍ക്കു ഭൂമിയില്‍ സന്തതികളെ നിലനിര്ത്താനുംവിസ്മയകരമായ രീതിയില്‍ രക്ഷ നല്‍കാനും ദൈവം എന്നെ നിങ്ങള്‍ക്കുമുമ്പേ ഇങ്ങോട്ടയച്ചതാണ്. അതു നിങ്ങ ളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്" (ഉല്‍പത്തി 45:5-8)പിതാവിനെ ഈജിപ്തിലേക്ക് കൂട്ടിക്കൊണ്ട്വരുവാന്‍ ജോസഫ് ആവശ്യപ്പെട്ടു. സഹോദരന്മാര്‍ യാക്കോബിനെ ഈ വിവരങ്ങ ളെല്ലാം അറിയിച്ചു. എല്ലാം കേട്ട് സംതൃപ്തനായ യാക്കോബ് തന്റെസ്വത്തുക്ക ളെല്ലാം ശേഖരിച്ച് ഈജിപ്തിലേക്ക് യാത്രതിരിച്ചു, യാത്രാമധ്യേ രാത്രിയില്‍ ഒരു ദര്‍ശനത്തില്‍ ദൈവം യാക്കോബിനോട് അരുളിച്ചെയ്തു. "ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടോ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമായി വളര്‍ത്തും. ഞാന്‍ നിന്‍റെ കൂടെ ഈജിപ്തിലേക്കു വരും"(ഉല്‍പത്തി 46:3-4).ഈജിപ്തിലെത്തിയ യാക്കോബിനെ ജോസഫ് സന്തോഷപൂര്‍വം സ്വീകരിച്ചു . ഫറ വോയുടെ കല്പനയനുസരിച്ച് പിതാവിനു ം സഹോദരന്മാര്‍ക്കുമായി ഒരു ദേശം നല്‍കി. നാട്ടിലെ ഏറ്റവും നല്ല ദേശമായ ആണ് അവന്‍ അവര്‍ക്കു പാര്‍ക്കാന്‍ നല്‍കിയത്. യാക്കോബ് ഈജിപ്തില്‍ പതിനേഴു വര്‍ഷം താമസിച്ചു. അവിടെ ഇസ്രായേലിന് ധാരാളം സമ്പത്തുായി.അടിമയായി ഈജിപ്തിലെത്തിയ ജോസഫ് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെങ്കിലും ഈജിപ്തിന്‍റെ അധികാരിയായിത്തീര്‍ന്നു. ടുവില്‍ പിതാവിനും സഹോദരന്മാര്‍ക്കും സംരക്ഷ ണം നല്‍കുകയും ചെയ്തു. പഴയനിയമത്തിലെ ജോസഫിന്‍റെ കഥ ആരെയുംആകര്‍ഷിക്കുന്നതാണ് . ദൈവം വഴി ന ടത്തിയ അനുഭവങ്ങ ള്‍ അത്ഭുതകരങ്ങ ളാണെന്ന് ജോസഫിന്‍റെ ജീവിതം വ്യക്തമാക്ക ുന്നു. ഇസ്രായേലിന് ഈജിപ്തില്‍ എത്തിച്ചേരാന്‍ ദൈവം വഴിയൊരുക്കിയത് ജോസഫിലൂടെയായിരുന്നു. അതുതന്നെയാണ് രക്ഷാകരപദ്ധതിയില്‍ ജോസഫിനുള്ള പങ്കാളിത്തം.പന്ത്രണ്ട് ഗോത്രങ്ങളും ശ്ലീഹന്മാരും
യാക്കോബിന്‍റെ മക്കളാണ് ഇസ്രയേലിലെ പന്ത്രണ്ട് ഗോത്രങ്ങളായി മാറിയത്. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ പന്ത്ര് ഗോത്രങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. പഴയ ദൈവജനത്തെ നയിച്ചത് ഗോത്രപിതാക്കന്മാരും അവരുടെ പിന്‍ഗാമികളുമാണ്. അതുപോലെ, പുതിയ ദൈവജനമായ സഭയെ നയിക്കുന്നത് പന്ത്രണ്ട് ശ്ലീഹന്‍മാരും അവരുടെ പിന്‍ഗാമികളുമാണ്.
പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് പുതിയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. പഴയനിയമചരിത്രം പഠിക്കുന്ന നാം, ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയെക്കുറിച്ച് ശരിയായി മനസ്സിലാക്ക ണം. ഇന്ന് ദൈവികപദ്ധതികള്‍ നിറവേറുന്നതു നമ്മിലൂടെയാണെന്ന്തിരിച്ചറിയണം. അതിനായി നമ്മുടെ ജീവിതത്തെ സമര്‍പ്പിക്കണം.നമുക്കു പ്രാര്‍ത്ഥിക്കാം
പ്രതികൂല സാഹചര്യങ്ങ ളിലും ഞങ്ങളെ പരിപാലിക്കുന്ന ദൈവമേ,വിശ്വസ്തരായി ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.നമുക്കു പാടാം
യാക്കോബിന്‍ പുത്രന്‍ ജോസഫിന് ജീവിതംയാതനാപൂര്ണമായിരുന്നെങ്കിലുംദൈവത്തിന് പരിപാലനയീജിപ്തില്നവ്യസ്ഥാനത്തേക്കെ ത്തിച്ചു സൂനുവേ.ഇസ്രായേല്‍ജനം ക്ഷാമം കൊറ്റേവുംനിസ്സഹായരായ്ത്തീര്ന്നപ്പോള് യാക്കേ ാബാമക്ക ളോടു മൊഴിഞ്ഞു: പോയീജിപ്തിന്മണ്ണില്നിന്നിങ്ങു ഗോതമ്പുമായ് വരൂ. കൊുവന്നു തന്‍ താതനെയീജിപ്തില്‍ കുപുത്രനെയത്ഭുതസ്തബ്ധനായ്ഏറെവര്ഷമാതാതനും പുത്രനുംഗോത്രമായി വസിച്ചു പ്രിയങ്കരം.ദൈവവചനം വായിക്കാം, വിവരിക്കാം
ജോസഫ് തന്‍റെ സഹോദരന്മാര്‍ക്ക് ഈജിപ്തില്വച്ച്സ്വയം വെളിപ്പെടുത്തുന്ന സംഭവം വിവരിക്കുക. (ഉല്‍പത്തി 44:1-34).വഴികാട്ടാന്‍ ഒരു തിരുവചനം
"നിന്‍റെ പിതാവിന്‍റെ ദൈവം നിനക്ക്തുണയായിരിക്കും" (ഉല്‍പത്തി 49:25).എന്‍റെ തീരുമാനം
തന്നെ ചതിച്ചവരോട് വിദ്വേഷം കാണിക്കാതെസ്നേഹപൂര്വം പെരുമാറിയ ജോസഫിനെപ്പോലെ എന്നെ ദ്വേഷിക്കുന്നവരോടു ഞാനുംസ്നേഹപൂര്വം പെരുമാറും.ഉത്തരം കണ്ടെത്താം