പാഠം 8
സീനായ് ഉടമ്പടി
-
കാനാന്‍ദേശത്തേയ്ക്കുള്ള യാത്രയ്ക്കി ടയില്‍ ഇസ്രായേല്‍ക്കാര്‍ സീനായ് മരുഭൂമിയിലെത്തി. ഈജിപ്തില്‍നിന്ന് യാത്ര പുറപ്പെട്ടതിന്‍റെ മൂന്നാം മാസം ഒന്നാം ദിവസമാണ് അവര്‍ അവിടെയെത്തിയത്. മലയുടെ മുന്‍വശത്തായി അവര്‍ പാളയമടിച്ചു.കര്‍ത്താവ് സീനായ് മലയില്‍നിന്ന് മോശയെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിന്‍റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയിക്കുക. ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്‍മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങ ളെ എങ്ങനെ എന്‍റെ അടുക്കലേയ്ക്ക ുന്നുവെന്നും നിങ്ങള്‍ കണ്ടു കഴിഞ്ഞു. അതു നിങ്ങ ള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങ ള്‍ എല്ലാ ജനങ്ങ ളിലുംവച്ച് എനിക്ക ്ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്‍റേതാണ്. നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും. ഇവയാണ് ഇസ്രായേല്‍ക്കാരോട് നീ പറയേണ്ടവാക്കുകള്‍ (പുറപ്പാട് 19:3-6).
ദൈവജനത്തിന്‍റെ വിശുദ്ധീകരണം
കര്‍ത്താവു മോശയോടു പറഞ്ഞു: "നീ ജനത്തിന്‍റെ അടുത്തേയ്ക്ക ്പോയി ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക. അവര്‍ തങ്ങ ളുടെ വസ്ത്രങ്ങ ള്‍ അലക്കട്ടെ. മൂന്നാം ദിവസം അവര്‍ തയ്യാറായിരിക്കണം. എന്തെന്നാല്‍, മൂന്നാം ദിവസം ജനം മുഴുവന്‍ കാണ്‍കെ കര്‍ത്താവ്സീനായ്മലയില്‍ ഇറങ്ങി വരും" (പുറപ്പാട് 19:10-11).മോശ ജനങ്ങ ളെ ശുദ്ധീകരിച്ചു. അവര്‍ തങ്ങ ളുടെ വസ്ത്രങ്ങ ള്‍ കഴുകി. മോശ പറഞ്ഞ തുപോലെ തങ്ങ ളെത്തന്നെ ശുദ്ധരാക്ക ി കാത്തിരുന്നു. തങ്ങ ളുടെ പക്കലേയ്ക് ഇറങ്ങി വരുന്ന ദൈവത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായി.ദൈവം സീനായ് മലയില്‍
മൂന്നാം ദിവസം പ്രഭാതത്തില്‍ ഇടിമുഴക്ക വും മിന്നല്‍പ്പിണരുകളും ഉണ്ടായി. മലമുകളില്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നു വിറച്ചു. ഇടിമുഴക്കത്തോടും കാഹളശബ്ദത്തോടുംകൂടി ദൈവം മലമുകളില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ ഇസ്രായേല്‍ജനം പേടിച്ചുവിറച്ചു. അവര്‍ അകലെ മാറി നിന്നു. ദൈവത്തെ കാണാനും ദൈവത്തിന്‍റെ സ്വരം കേള്‍ക്കാനും അവര്‍ ഭയപ്പെട്ടു. കര്‍ത്താവായ ദൈവത്തിന്‍റെ വലിയ മഹത്ത്വം നേരില്‍ കാണാന്‍ അവര്‍ക്ക് ധൈര്യമുണ്ടായില്ല. അവര്‍ മോശയോടു പറഞ്ഞു: നീ തന്നെ ഞങ്ങളോടു സംസാരിച്ചാല്‍ മതി. ഞങ്ങ ള്‍ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ (പുറപ്പാട് 20:19).മോശ മലമുകളിലേയ്ക് കയറിച്ചെന്നു. അഗ്നിയില്‍ ഇറങ്ങി വന്ന ദൈവം മോശയോടു സംസാരിച്ചു. പത്തുപ്രമാണങ്ങ ള്‍ അവിടുന്ന് നല്‍കി.ദൈവത്തിന്‍റെ സ്വന്തം ജ നമായിരിക്കാന്‍ ഇ സ്രായേല്‍ക്കാര്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ അതില്‍ അടങ്ങിയിരുന്നു. ദൈവവും ഇസ്രായേലും തമ്മിലുള്ള പരസ്പരബന്ധത്തിന്‍റെ തെളിവായിരുന്നു ദൈവം മോശ വഴി നല്‍കിയ പ്രമാണങ്ങ ള്‍. മോശ ജനത്തിന്‍റെ അടുത്തു ചെന്ന് ദൈവം പറഞ്ഞ കാര്യങ്ങ ള്‍ അറിയിച്ചു. അവ പുറപ്പാടിന്‍റെ പുസ്തകം ഇരുപതാം അദ്ധ്യായത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് : .....ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ് ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്... നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമം വൃഥാ ഉപയോഗിക്കരുത്,... സാബത്ത്വിശുദ്ധ ദിനമായി ആചരിക്ക ണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സാബത്താണ്... നിന്‍റെ ദൈവമായകര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന് നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്ക രുത്, അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്, അയല്‍ക്കാരന്‍റെ ഭവനം മോഹിക്കരുത്, അയല്‍ക്കാരന്‍റെ ഭാര്യയെയോ, ദാസനെയോ, ദാസിയെയോ, കാളയെയോ, കഴുതയെയോ അവന്‍റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത് (പുറപ്പാട്20:1-17).കല്പനകള്‍ നല്‍കുന്നു
"കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: മലമുകളില്‍ എന്‍റെ സമീപത്തേയ്ക് കയറിവന്ന് കാത്തുനില്‍ക്കുക. ഞാന്‍ നിയമങ്ങ ളും കല്‍പനകളും എഴുതിയ കല്‍പലകകള്‍ നിനക്കു തരാം; നീ അവ ജനത്തെപഠിപ്പിക്ക ണം" (പുറപ്പാട് 24:12). മോ തന്‍റെ സേവകനായ ജോഷ്വയെയും കൂട്ടി സീനായ് മലയിലേയ്ക് പോയി. അതിനുമുമ്പ് ഇസ്രായേല്‍ക്കാരുടെ കാര്യങ്ങള്‍ അഹറോനെ ഏല്‍പിച്ചു. നാല്പതു രാവും നാല്പതു പകലും മോശ സീനായ് മലമുകളില്‍ ചെലവഴിച്ചു. ആ ദിവസങ്ങളില്‍ കര്‍ത്താവിന്‍റെ മഹത്ത്വം അവിടെ ദൃശ്യമായിരുന്നു. ദൈവം ഏറെക്കാര്യങ്ങ ള്‍ മോശയെ അറിയിച്ചു. ഇസ്രായേല്‍ജനം പാലിക്കേ നിയമങ്ങ ളും അവര്‍ അനുഷ്ഠിക്കേണ്ടകര്‍മ്മങ്ങളുമൊക്കെ മോശയോട് വി വ രിച്ചു . ക ര്‍ത്താ വി െ ന്‍റ ബഹുമാനത്തിനായ് സാബത്ത് ആചരിക്കുന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കി . എല്ലാം വിവരിച്ചശേഷം ദൈവം ഉടമ്പടിപ്പത്രിക മോശയ്ക് നല്‍കി. പ്രമാണങ്ങ ള്‍ അടങ്ങിയ രണ്ടു കല്പലകകള്‍ ആയിരുന്നു അവ. ദൈവം തന്‍റെ വിരല്‍കൊണ്ട് എഴുതിയ കല്പലകകളാണ് മോശയ്ക് നല്‍കിയത്. അവയുടെ ഇരുവശങ്ങ ളിലും എഴുത്തുണ്ടായിരു ന്നു.ഉടമ്പടി ഉറപ്പിക്കുന്നു
മോശവഴി ദൈവം നല്‍കിയ പ്രമാണങ്ങള്‍ ഇസ്രായേല്‍ക്കാര്‍ സന്തോഷത്തോടെ സ്വീകരിച്ചു. മോശ ദൈവത്തിനു ബലിയര്‍പ്പിച്ചു. ബലിയുടെ രക്തം കൊണ്ട് ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. "മോശബലിയുടെ രക്തത്തില്‍ പകുതി പാത്രങ്ങളിലാക്കുകയും പകുതി ബലി പീഠത്തിന്‍മേല്‍ തളിക്കുകയും ചെയ്തു. അനന്തരം ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: കര്‍ത്താവു കല്പ്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും . ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും. അപ്പോള്‍ മോശ രക്തമെടുത്ത ജനങ്ങളുടെമേല്തളിച്ചുകൊണ്ട് പറഞ്ഞു:ഈവചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത് (പുറപ്പാട് 24:6-8).സ്നേഹമുള്ള ദൈവപിതാവ് തന്‍റെ മക്കള്‍ക്ക് ശ്രദ്ധാപൂര്‍വം നല്‍കിയ സമ്മാനമാണ് പ്രമാണങ്ങ ള്‍. സന്തോഷത്തോടെ അവ സ്വീകരിക്കാനും നിഷ്ഠയോടെ പാലിക്കാനും ഇസ്രായേല്ജനത്തിനുകടമയുണ്ടായിരുന്നു. മോശ ഇക്കാര്യം അവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. തങ്ങള്‍ അതെല്ലാം അനുസരിച്ചുകൊള്ളാമെന്ന് അവര്‍ മോശയ്ക്ക ് ഉറപ്പുനല്‍കി . അപ്പോഴാണ് മോശ ഉടമ്പടിക്ക് മുദ്രവെച്ചത് . അതിനുശേഷമാണ് മോശ സീനായ്മലയില്‍ കയറി കല്‍പലകകള്‍ ഏറ്റുവാങ്ങിയത്.ഏറെ ഒരുക്കത്തോടുകൂടിയാണ് ദൈവവുമായുള്ള ഉടമ്പടിയില്‍ ദൈവജനം ഏര്‍പ്പെട്ടത്. ഇസ്രായേല്‍ജനം യഥാര്‍ത്ഥത്തില്‍ ദൈവജനമായി രൂപാന്തരപ്പെട്ടതും. "ഞാന്‍ നിങ്ങളെ എന്‍റെ ജനമായി സ്വീകരിക്കും: നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും" (പുറപ്പാട് 6:7) എന്ന ഉടമ്പടി വാക്യം നിറവേറിയതും ഇതിലൂടെയാണ്.പുതിയ ഉടമ്പടിയും പുതിയ കല്പനയും
പുതിയ ഇസ്രായേലായ സഭ രൂപംകൊത് പുതിയൊരു ഉടമ്പടിയിലൂടെയാണ്. ദൈവപുത്രനായ ഈശോയിലൂടെയാണ് ഈ ഉടമ്പടി ഉറപ്പിക്ക പ്പെട്ടത്. സെഹിയോന്‍ മാളികയിലെ ഒടുവിലത്തെഅത്താ ഴവേളയില്‍ വച്ച് സ്നേഹത്തിന്‍റെ പുതിയ പ്രമാണം നല്‍കിയതിനുശേഷമാണ് ഈശോ ഈ ഉടമ്പടി സ്ഥാപിച്ചത് (മത്താ 26:27-28).അവിടുന്ന് നല്‍കിയ പുതിയ കല്പന ഇതാണ്: "ഞാന്‍ നിങ്ങ ളെ സ്നേഹിച്ചതുപോലെ നിങ്ങ ളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങ ള്‍ക്ക ് പരസ്പരം സ്നേഹമുണ്ടങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും" (യോഹ 13:34-35).പഴയ പ്രമാണങ്ങ ളെയും പഴയ ഉടമ്പടിയെയും പൂര്‍ത്തീകരിക്കാനാണ് ഈശോ വന്നത്. അവിടുന്ന് പുതിയ കല്പന നല്‍കി, പുതിയ ഉടമ്പടി ഉറപ്പിച്ചു. ഈശോ നല്‍കിയ സ്നേഹത്തിന്‍റെ കല്പന അനുസരിക്കാന്‍ കടപ്പെട്ടവരാണ് സഭാമക്കളായ നമ്മള്‍. ലോകത്തിന് ലഭിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും മനോഹരമായ കല്പനയാണ് ഈശോ നല്‍കിയ സ്നേഹത്തിന്‍റെ കല്പന. സ്വര്‍ഗരാജ്യം ലക്ഷ്യമാക്കി യാത്രനടത്തുന്ന നാം അനുസരിക്കേണ്ട പ്രധാന കല്പനയാണിത്.നമുക്കു പ്രാര്‍ത്ഥിക്കാം
ഞാന്‍ നിങ്ങ ളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ എന്ന് അരുളിച്ചെയ്ത കര്‍ത്താവേ അങ്ങു നല്‍കിയ സ്നേഹത്തിന്‍റെ കല്പന അനുസരിച്ചുകൊണ്ട്ജീവിക്കുവാന് ഞങ്ങളെ സഹായിക്കണമേ.നമുക്കു പാടാം
അഗ്നിയിലെന്നപോലെ ദൈവംആ ഗിരിമേലേ നിന്നുപത്തുപ്രമാണമടങ്ങും ഫലകംപാര്ത്തലമിതിനായ് നല്‍കി.മോശകരങ്ങ ളിലേന്തീ ഫലകംമലയുടെ കീഴേവന്നു.കല്പനയെല്ലാം വിവരിക്കുകയായ്,കേള്‍ക്കുകയായി ജനങ്ങ ള്സന്തോഷത്തോടിസ്രേല്ജനമാഫലകം കൈക്കൊള്ളുകയായ്നിത്യമുടമ്പടി ചെയ്തതു പോലായ്,ബലിയര്‍പ്പിച്ചു മോശ...........ദൈവവചനം വായിക്കാം, വിവരിക്കാം
ദൈവം സീനായ്മലയില്‍ ഇറങ്ങിവന്ന് ഇസ്രായേലുമായി ഉടമ്പടി ചെയ്ത സംഭവം വിവരിച്ചുപറയുക(പുറപ്പാട് 20:1-17).വഴികാട്ടാന്‍ ഒരു തിരുവചനം
"എന്നെ സ്നേഹിക്കുകയും എന്റെകല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാന്കരുണകാണിക്കും" (പുറപ്പാട് 20:6).എന്‍റെ തീരുമാനം
ദൈവകല്പനകള്‍ പാലിച്ച് ദൈവത്തിന്‍റെ സ്വന്തംജനമായിത്തീര്ന്ന ഇസ്രായേല്‍ജനത്തെപ്പോലെ ഞാനും ദൈവകല്പനകള്‍ പാലിച്ച് അവിടുത്തെ സ്വന്തംമകനായി/മകളായി ജീവിക്കും.ഉത്തരം കണ്ടെത്താം