•  
     
                             ഇസ്രായേല്‍ജനം കടല്‍ കടന്ന് പ്രതീക്ഷ യോടെ യാത്ര തുടര്‍ന്നു. കാനാന്‍ദേശം അവരുടെ സ്വപ്ന ഭൂമിയായിരുന്നു. ഈജിപ്തില്‍നിന്ന് അവര്‍ പുറപ്പെട്ട സമയം മുതല്‍ കര്‍ത്താവ് അവര്‍ക്കു വഴികാട്ടുകയും സംരക്ഷ ണം നല്‍കുകയും ചെയ്തിരുന്നു. "അവര്‍ക്കു രാവും പകലും യാത്ര ചെയ്യാനാവുംവിധം പകല്‍ വഴി കാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്‍കാന്‍ ഒരു അഗ്നിസ്തംഭത്തിലും കര്‍ത്താവ്അ വര്‍ക്കു മുമ്പേ പോയിരുന്നു. പകല്‍ മേഘസ്തംഭമോ, രാത്രി അഗ്നിസ്തംഭമോ അവരുടെ മുമ്പില്‍ നിന്ന് മാറിയില്ല" (പുറപ്പാട് 13:21-22).

     

    മാറായിലെ ജലം

     

                         കടല്‍ കടന്ന് ഷൂര്‍ മരുഭൂമിയിലൂടെ മൂന്നു ദിവസം യാത്ര ചെയ്തിട്ടും അവര്‍ ഒരിടത്തും വെള്ളം കില്ല.ഒടുവില്‍ മാറാ എന്ന സ്ഥലത്ത് വെള്ളം കണ്ടെത്തിയെങ്കിലും അതു കയ്പുള്ളതായിരുന്നു. ജനം
    മോശയ്ക്കെ തിരെ പിറുപിറുത്തു: ഞങ്ങ ള്‍ എന്തു കുടിക്കും? അവന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു.  അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചു കൊടുത്തു. അത് വെളളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു (പുറപ്പാട് 15:24-25).

     

    മന്നായും കാടപ്പക്ഷിയും

     

                        ഇസ്രായേല്‍ജനം യാത്രചെയ്ത് സീന്‍ മരുഭൂമിയിലെത്തി. കൊടും ചൂടില്‍ വിശപ്പും ദാഹവും കൊണ്ട് അവര്‍ തളര്‍ന്നു. അവര്‍ ദൈവത്തെ മറന്നു. അവര്‍ മോശയ്ക്കും അഹറോനുമെതിരായി ഇപ്രകാരം പിറുപിറുത്തു ഈജിപ്തില്‍ ഇറച്ചി പാത്രത്തിനടുത്തിരുന്ന് തൃപ്തിയാവോളം അപ്പം തിന്നു കൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിന്‍റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! എന്നാല്‍, സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്ക് നിങ്ങള്‍ കൊണ്ടു ന്നിരിക്കുന്നു (പുറപ്പാട് 16:3).
     
    ദൈവം ഇസ്രായേലിന്‍റെ കഷ്ടപ്പാടുകള്‍ കണ്ടുഅവര്‍ക്ക ് ആഹാരം നല്‍കി. രാവിലെയും വൈകിട്ടും അവര്‍ക്ക്  യഥേഷ്ടം ഭക്ഷിക്കാന്‍ കിട്ടി. പ്രഭാതവേളയില്‍ മഞ്ഞുപോലെ വെളുത്തുരു ലോലമായ ഒരു വസ്തു മരുഭൂമിയില്‍ ധാരാളമായി കാണപ്പെട്ടു. അതെന്താണെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവര്‍ പരസ്പരം  "മന്നാ, മന്നാ" എന്നു ചോദിച്ചു. 'ഇതെന്ത്' എന്നാണ് മന്നാ എന്ന വാക്കിന്‍റെ അര്‍ത്ഥം.  ആവസ്തുവിന് പിന്നീട് മന്നാ എന്ന പേരു തന്നെ ലഭിച്ചു. അവര്‍ മന്നാ ആവശ്യത്തിനു ശേഖരിച്ചു. രുചിയുള്ള ഈ ഭക്ഷണ പദാര്‍ത്ഥം അവര്‍ മതിയാവോളം ഭക്ഷിച്ചു. 
     
                മന്നാ കാഴ്ചയില്‍ കൊത്തമ്പാലരി പോലെയായിരുന്നു. അത് വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്‍റെ രുചിയുള്ളതുമായിരുന്നു. കാനാന്‍ദേശത്തിന്‍റെ അതിര്‍ത്തിയില്‍ എത്തുന്നതുവരെ നാല്പത്  വര്‍ഷത്തേക്ക് മന്നാ ആയിരുന്നു അവരുടെ ഭക്ഷ ണം.  വൈകുന്നേരങ്ങ ളില്‍ ദൈവം അവര്‍ക്ക് കാടപ്പക്ഷികളെയും നല്‍കി. കാടപ്പക്ഷികള്‍ കൂട്ടമായി വന്നുചേര്‍ന്നു. ഇസ്രായേല്‍ക്കാര്‍ അവയുടെ രുചികരമായ മാംസം ഭക്ഷിച്ചു. 
     
                    യാത്ര തുടര്‍ന്നപ്പോള്‍ അവര്‍ കുടിക്കാന്‍ വെള്ളമില്ലാതെ വലഞ്ഞുഹോറെബിലെ പാറമേല്‍ വടികൊടിക്കാന്‍ ദൈവം കല്‍പിച്ചു. മോശ അപ്രകാരം ചെയ്തു. ഒരു നീരുറവ പ്രത്യക്ഷ പ്പെട്ടു. ജനം കുടിച്ചു തൃപ്തരായി. അങ്ങനെ കുടിക്കാനും തിന്നാനും വേണ്ടതൊക്കെ നല്‍കിയാണ് ദൈവം ഇസ്രായേല്‍ക്കാരെ സംരക്ഷിച്ചത്. അത് അവരെ സന്തോഷചിത്തരാക്കി.

     

    സീനായ് ഉടമ്പടി

     

                                ഇസ്രായേല്‍ ജനം മരുഭൂമിയിലൂടെ നടന്ന് സീനായ് മലയുടെ അടിവാരത്തെത്തിയപ്പോള്‍ കര്‍ത്താവ് സീനായ് മലയില്‍നിന്ന് മോശയെ വിളിച്ച് ഇപ്രകാരം പറഞ്ഞു: നീ പോയി ഇസ്രായേല്‍ ജനത്തോട് പറയുക; നിങ്ങ ള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങ ള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും.
     
                            മോശ ചെന്ന് ജനത്തിലെ ശ്രേഷ്ഠന്മാരെ വിളിച്ച് കര്‍ത്താവ് കല്‍പിച്ച കാര്യങ്ങളെല്ലാം അവരെ അറിയിച്ചു. ജനം ഏകസ്വരത്തില്‍ പറഞ്ഞുകര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം.  ജനത്തിന്‍റെ മറുപടി മോശ കര്‍ത്താവിനെ അറിയിച്ചു (പുറപ്പാട് 19:7-8). തുടര്‍ന്ന് ദൈവം അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ഉടമ്പടിയുടെ അടയാളമായി കല്‍പനകള്‍ നല്‍കുകയും ചെയ്തു.

    മരുഭൂമിയിലെ സര്‍പ്പം

     

    ഇസ്രായേല്‍ജനം മരുഭൂമിയിലൂടെ യാത്ര തുടര്‍ന്നു. യാത്രാമധ്യേ ജനം വീണ്ടും അക്ഷമരായി. അവര്‍ ദൈവത്തിനും മോശയ്ക്കുമെതിരായി സംസാരിച്ചു: ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്ന് ഞങ്ങ ള്‍ മടുത്തു (സംഖ്യ.21:5). ദൈവം നല്‍കിയ അനുഗ്രഹങ്ങളെ മറന്നുകൊണ്ടാണ് അവര്‍ ഇങ്ങനെ സംസാരിച്ചത്. ദൈവം അവരെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. കര്‍ത്താവ് ജനങ്ങളുടെ ഇടയിലേക്ക ് സര്‍പ്പങ്ങ ളെ അയച്ചു. അവയുടെ കടിയേറ്റ് ഒട്ടേറെ ഇസ്രായേല്‍ക്കാര്‍ മരിച്ചു.
     
                         അപ്പോള്‍ തെറ്റു മനസ്സിലാക്കിയ ജനം മോശയെ സമീപിച്ച് പറഞ്ഞു: അങ്ങേയ്ക്കും  കര്‍ത്താവിനുമെതിരായി സംസാരിച്ച് ഞങ്ങള്‍ പാപം ചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്ക ണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: "ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊ് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചള സര്‍പ്പത്തെ നോക്കിഅവര്‍ ജീവിച്ചു"(സംഖ്യ.21:8-9).

     

    സമാഗമ കൂടാരം

     

                                ദൈവം ഇസ്രായേല്‍ജനത്തിൂടെ രക്ഷാകരപദ്ധതി തുടര്‍ന്നുകൊണ്ടിരുന്നു.മരുഭൂമിമിലെ യാത്രക്കിടില്‍ പാളയത്തിനുപുറത്ത് അകലെയായി മോശ കൂടാരമടിക്കുക പതിവായിരുന്നു.  സമാഗമകൂടാരം  എന്നാണ് മോശ അതിനെ വിളിച്ചത്. ദൈവവും മോശയും സംസാരിച്ചിരുന്നത് ആ കൂടാരത്തില്‍വച്ചാണ്. അതേക്കുറിച്ച് പുറപ്പാട് പുസ്തകത്തില്‍ വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട് (പുറപ്പാട് 33:7-11). 
     
                     മോശ ഈ കൂടാരത്തിലേക്ക് പോകുന്ന അവസരങ്ങളിലൊക്കെ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്‍റെ വാതില്‍ക്കല്‍ നിന്നു മോശ കൂടാരത്തിനുള്ളില്‍ കടക്കുന്നതുവരെ അവനെ വീക്ഷിച്ചിരുന്നു. മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്‍ക്ക ല്‍ നില്‍ക്കും. അപ്പോള്‍ കര്‍ത്താവ്മോശയോട് സംസാരിക്കും. മേഘസ്തംഭം കൂടാരവാതില്‍ക്ക ല്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്‍റെ   വാതില്‍ക്കല്‍ കുമ്പിട്ടാരാധിച്ചിരുന്നുസ്നേഹിതനോടെന്നപോലെ കര്‍ത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേയ്ക്ക ് മടങ്ങിപ്പോകും (പുറപ്പാട് 33:8- 11)

     

    കര്‍ത്താവ് ജനത്തോടുകൂടെ

     

                           ഇസ്രായേലിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട മോശ, ദൈവത്തിന്‍റെ വഴികള്‍ ശരിയായി അറിയാന്‍ ആഗ്രഹിച്ചു. അവന്‍ ഒരിക്ക ല്‍ കര്‍ത്താവിനോടു പറഞ്ഞുങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികള്‍ എനിക്കു കാണിച്ചു തരിക. അങ്ങനെ, ഞാന്‍ അങ്ങ യെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ  (പുറപ്പാട് 33:13). 
     
                          കര്‍ത്താവു പറഞ്ഞു: "ഞാന്‍തന്നെ നിന്നോടുകൂടെ വരികയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും" (പുറപ്പാട് 33:14). അങ്ങനെ മോശയുടെ ആഗ്രഹം ദൈവം നിവര്‍ത്തിച്ചു. മോശ സ്ഥാപിച്ച സാക്ഷ്യകൂടാരത്തിനു മുകളില്‍ ഒരു മേഘം പ്രത്യക്ഷ പ്പെട്ടു. പകല്‍ മുഴുവന്‍ മേഘരൂപത്തിലും രാത്രി മുഴുവന്‍ അഗ്നിരൂപത്തിലും അതു കൂടാരത്തിനു മുകളില്‍ സ്ഥിതിചെയ്തു.  കര്‍ത്താവിന്‍റെ സാന്നിദ്ധ്യമായി അവര്‍ മേഘങ്ങളെ കണക്കാക്കി. മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും. മേഘം നില്‍ക്കുന്നിടത്ത് അവരും നില്‍ക്കുകയും അവിടെ പാളയമടിക്കുകയും ചെയ്യും .  കര്‍ത്താവി െന്‍റ കല്‍പനയനുസരിച്ചാണ് അവര്‍ ഇപ്രകാരം ചെയ്തത്. 

     
     

    ദൈവം വഴി നടത്തുന്നവര്‍

     

                                 ദൈവം വഴിനടത്തിയ അനേകം വ്യക്തികളെ പഴയനിയമത്തില്‍ കെണ്ടത്താന്‍ കഴിയ്യും .  പൂര്‍വപിതാക്കന്മാരായ അബ്രഹവും ഇസഹാക്കും യാക്കാബും അത്തരം വ്യക്തികളാണ്. ഇസ്രായേലിന്‍റെ നേതാവായ മോശയെയും ദൈവം കൈപിടിച്ചു നടത്തുകയാണ് ചെയ്തത്. ഒരു സമൂഹമെന്ന നിലയില്‍ ദൈവം ഇസ്രായേല്‍ജനത്തെയാണ് പ്രത്യേകമായി വഴിനടത്തിയത്.  ഈജിപ്തില്‍നിന്ന് അവിടുന്നു പുറത്ത്ന്ന സ്വന്തം ജനത്തിന് അവിടുന്നൊരു ലക്ഷ്യവും നല്‍കി - ങ്ങു വിദൂരത്തുള്ള കാനാന്‍ദേശം. അവിടേയ്ക്കുള്ള യാത്ര ക്ലേശകരമാണ്. ദൈര്‍ഘ്യമേറിയ ആ യാത്രയില്‍ പ്രതിസന്ധികളും കഷ്ടപ്പാടുകളും ഏറെയുണ്ട്. എന്നാല്‍ ദൈവം വഴിനടത്തുമ്പോള്‍ ഒന്നും ഭയപ്പെടേതില്ല. മറ്റൊരു കാര്യത്തെക്കുറിച്ചും ആകുലപ്പെടേണ്ടതില്ല. ദൈവത്തോടൊത്തു സഞ്ചരിച്ചാല്‍മാത്രം മതി. ഇസ്രായേല്‍ക്കാരുടെ മരുഭൂമി യാത്ര നമുക്ക് നല്‍കുന്ന പാഠമിതാണ്.

     

     

    തീര്‍ത്ഥാടകയായ സഭ

     

                                 ഈജിപ്തില്‍ നിന്നു മോചിതരായ ഇസ്രായേല്‍ ജന ം കാനാന്‍ ദേശത്തെ ലക്ഷ്യമാക്കി മരുഭൂമിയിലൂടെ യാത്ര ചെയ്ത തീര്‍ത്ഥാടക സമൂഹമാണ്. അതു പോലെ പുതിയനിയമജനമായ സഭയും ഒരു തീര്‍ത്ഥാടക സമൂഹമാണ്. പാപത്തിന്‍റെ ബന്ധനങ്ങളില്ലാതെ ഈ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വിളിക്കപ്പെട്ടവരാണ് സഭയിലെ അംഗങ്ങള്‍.  മോശ ഇസ്രായേല്‍ക്കാരെ നയിച്ചതുപോലെ സഭയും വിശ്വാസികളെ നയിക്കുന്നു. സഭയുടെ ലക്ഷ്യം തീര്‍ത്ഥാടകരായ വിശ്വാസികളെ സ്വര്‍ഗരാജ്യത്തില്‍ എത്തിക്കുകയെന്നതാണ്.  ഈലോകജീവിതത്തില്‍ സ്വര്‍ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്ര അത്ര എളുപ്പമല്ല. പ്രശ്നങ്ങളും പ്രതിസന്ധികളും ധാരാളം . എന്നാലും ദൈവo അപ്പോഴെല്ലാം സഹായത്തിനുണ്ടാകും. കാരണം, കര്‍ത്താവ് വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
     
                         കൂടാരത്തിനുമുകളില്‍ മേഘമായി ഇസ്രായേല്‍ക്കാരോടൊപ്പം ണ്ടായിരുന്ന ദൈവം, ഇന്ന് നമ്മുടെ ജീവിത സാഹചര്യങ്ങ ളിലും സജീവമായി ഇടപെടുന്നുണ്ട്നമ്മെ കാണുന്നുണ്ട്നമ്മുടെ പ്രവൃത്തികള്‍ അറിയുന്നുണ്ട്നമ്മെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്നാം അവിടുത്തെ സ്വരം തിരിച്ചറിയുകയും അവിടുന്ന് നിര്‍ദ്ദേശിക്കുന്ന പാതയിലൂടെ സഞ്ചരിക്കുകയും ചെയ്താല്‍ മതി. അപ്പോള്‍ നമുക്ക ് നമ്മുടെ ജീവിതലക്ഷ്യമായ സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കും

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    മരുഭൂമിയിലൂടെ ഇസ്രായേല്‍ജനത്തെ വഴിനടത്തിയ ദൈവമേ,  സ്വര്‍ഗീയഭവനം ലക്ഷ്യമാക്കിയുള്ള ഞങ്ങ ളുടെ ഈ യാത്രയില്‍ ഞങ്ങളെ സംരക്ഷിച്ചു നയിക്ക ണമേ.
     

    നമുക്കു പ്രാര്‍ത്ഥിക്കാം പാടാം 

     

    ആകാശം മന്നാ പൊഴിച്ചു-മന്നില്‍
    ആശകള്‍ പുഷ്പങ്ങ ളായി
    നാല്‍പതുവര്‍ഷവും പെയ്തു-മന്നാ,
    നല്കുകയായ് കാടപ്പക്ഷിയെയും
    പാറയിലാഞ്ഞ ടിച്ചപ്പോള്‍ - വെള്ളം
    നീരൊഴുക്കായവര്‍കു!
    പാലനമിങ്ങ നെനീു-മരു-
    ഭൂമിയിലെത്രയോ കാലം!
    പിച്ചളസര്‍പ്പത്തിനാലേ- സര്‍പ്പ
    ദംശനമെല്ലാമകറ്റി
    ശിക്ഷ കളെല്ലാം മറന്നു-ദൈവം
    രക്ഷ ണമേകുകയായി.
     

    ദൈവവചനം വായിക്കാം, വിവരിക്കാം

     

    "മോശ പിച്ചളകൊണ്ട്ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍
    ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി
    അവര്‍ ജീവിച്ചു". ഈ ദൈവവചനഭാഗം സൂചിപ്പിക്കുന്ന
    സംഭവം വിവരിച്ചു പറയുക (സംഖ്യ 21:1-9).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "ഞാന്‍തന്നെ നിന്നോടുകൂടെ വരുകയും
    നിനക്ക് ആശ്വാസം നല്‍കുകയും
    ചെയ്യും" (പുറപ്പാട് 33:14).
     

    നമുക്കു പ്രവര്‍ത്തിക്കാം

     

    മോശയുടെ കീര്‍ത്തനത്തില്‍നിന്ന് ആദ്യത്തെ
    ണ്ടു വരികള്‍ എഴുതുക (പുറപ്പാട് 15:1-2).
     

    എന്‍റെ തീരുമാനം

     

    ദൈവം കാണിച്ചുകൊടുത്ത വഴിയിലൂടെ
    നീങ്ങിയ ഇസ്രായേല്‍ജനത്തെപ്പോലെ ഞാനും അവിടുന്നു കാണിച്ചുതരുന്ന വഴികളിലൂടെ നടക്കും.