പാഠം 1
ബൈബിള്‍: രക്ഷയുടെ ചരിത്രം
-
ബൈബിള്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം പുസ്തകമെന്നാണ്. 'ബിബ്ലിയ' എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് ബൈബിള്‍ എന്ന വാക്ക ്ഉണ്ടായത്. ബൈബിള്‍ ഒരൊറ്റ പുസ്തകമല്ല; പല പുസ്തകങ്ങ ളുടെ സമാഹാരമാണ്. ആകെ 73 പുസ്തകങ്ങളാണ് ബൈബിളിലുള്ളത്. ഇവയെ പഴയമമെന്നും പുതിയ നിയമമെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു . പ ഴ യ നിയമത്തില്‍ 46 പുസ് തകങ്ങളും പുതിയനിയമത്തില്‍ 27 പുസ്തകങ്ങളും ഇവയിലൂടെയെല്ലാം സ്നേഹപിതാവായ ദൈവം മനുഷ്യരോടു സംസാരിക്കുന്നു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടിച്ച പുസ്തകം, ഏറ്റവുമധികം ഭാഷകളില്‍ ഉള്ള പുസ്തകം, ഏറ്റവുമധികം വില്‍ക്ക പ്പെട്ടതും വായിച്ചതുമായ പുസ്തകം എന്നിങ്ങ നെയുള്ള ബഹുമതികള്‍ ബൈബിളിനുണ്ട്. ക്രൈസ്തവര്‍ക്കുമാത്രമായിട്ടല്ല, മനുഷ്യജനതയ്ക് മുഴുവനുമായി ദൈവം നല്‍കിയ വിശുദ്ധഗ്രന്ഥമാണ്ബൈബിള്‍.
ബൈബിള്‍: ജീവിതത്തിനു വഴികാട്ടി
െബെബിളിലെ ദൈവ വചനങ്ങള്‍ മനുഷ്യ ജീവിതത്തിനുവഴികാട്ടിയാണ്. സങ്കീര്‍ത്തകനായ ദാവീദ് പറയുന്നു: "അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും ,പാതയില്‍ പ്രകാശവുമാണ് " (സങ്കീര്‍ത്തനം 119:105). ലോകത്തിന്‍റെ ആരംഭം, മനുഷ്യന്‍റെ ഉത്ഭവം, മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം, ആ ലക്ഷ്യം നേടാനുള്ള വഴികള്‍ എന്നിവയെക്കുറിച്ചെല്ലാം ബൈബിള്‍ പഠിപ്പിക്കുന്നു. അങ്ങ നെ വിശുദ്ധഗ്രന്ഥം സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്നതിനുള്ള വഴികാട്ടിയായിത്തീരുന്നു.ബൈബിള്‍: ജീവദായക വചനം
ദൈവവചനം ജീവദായകമാണ്. ഈശോ പറഞ്ഞു: "മനുഷ്യന്‍ അപ്പം മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊുമാണ്ജീവിക്കുന്നത്" (മത്താ.4:4). മനുഷ്യജീവിതം പൂര്‍ണതയിലെത്താന്‍ ശരീരത്തിനുള്ള ഭക്ഷണം മാത്രം പോരാ, ആത്മാവിനുള്ള ഭക്ഷണമാ ദൈവവചനംകൂടെ വേണമെന്ന് ഈശോ പഠിപ്പിച്ചു. കാരണം, ദൈവത്തിന്‍റെ വചനം ആത്മാവും ജീവനുമാണ്. ദൈവവചനം കേള്‍ക്കുന്നവന് നിത്യജീവന്‍ ലഭിക്കുന്നു. ഈശോ ഒരിക്ക ല്‍ ഇപ്രകാരം പറഞ്ഞു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്" യോഹ. 5:24).ബൈബിള്‍: ദൈവത്തിന്‍റെ സന്ദേശം
ബൈബിളിലൂടെ സംസാരിക്കുന്നത് ദൈവംതന്നെയാണ്. പിതാവയ ദൈവം മക്കളായ മഷ്യര്‍ക്കു നല്‍ുന്ന സ്നേഹ സന്ദേശങ്ങളാണ ബൈബിളില്‍ മുഴുവനുമുള്ളത് . വിശുദ്ധഗ്രന്ഥത്തിലെ ഓരോ പുസ്തകത്തിലൂടെയും ഓരോ വിധത്തില്‍ ദൈവം മനുഷ്യരോടു സംസാരിക്കുന്നു. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ബൈബിളിലൂടെയാണ്. ദൈവത്തിന്‍റെ ഇഷ്ടം അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് ബൈബിളിലൂടെ അത് അറിയാന്‍ കഴിയും. ദൈവമാണ് മനുഷ്യമക്കളെ സൃഷ്ടിച്ചതെന്നും അവര്‍ എന്നും തന്‍റെ സ്നേഹത്തില്‍ ജീവിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും ബൈബിള്‍ പഠിപ്പിക്കുന്നു. ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്‍റെ പ്രകാശനവും സന്ദേശവുമാണ്ബൈബിളിലെ പുസ്തകങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.വിശ്വാസത്തോടെ ദൈവവചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യമായ രക്ഷയും ജീവനും ഉണ്ടാകും. ദൈവത്തിന്‍റെ വചനം ജീവന്‍ പ്രദാനം ചെയ്യുന്നു. ദുഃഖങ്ങളില്‍ ആശ്വാസമേകുന്നു. രോഗങ്ങളില്‍ സൗഖ്യം നല്‍കുന്നു. തളര്‍ച്ചയില്‍ ഉണര്‍വു പകരുന്നു. തകര്‍ച്ചകളില്‍നിന്ന് കൈപിടിച്ചുയര്‍ത്തുന്നു.പഴയനിയമവും പുതിയനിയമവും
മനുഷ്യകുലത്തെ രക്ഷിക്കാനായി ദൈവം നടത്തിയ രക്ഷാകര പദ്ധതിയുടെ ആദ്യഭാഗമാണ് പഴയനിയമഗ്രന്ഥങ്ങ ളില്‍ കാണുന്നത് പ്രപഞ്ച സൃഷ്ടി, ഇസ്രായേല്‍ജനതയുടെ തെരഞ്ഞെടുപ്പ്, അടിമത്തത്തില്‍നിന്നുള്ള മോചനം, വിശുദ്ധനാട്ടിലേക്കുള്ള പ്രവേശനം, ജീവിതനിയമങ്ങള്‍ എന്നിവ അടങ്ങുന്നതാണ് പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങള്‍. 'പഞ്ച ഗ്രന്ഥി' എന്നാണ് ഈ അഞ്ച ു പുസ്തകങ്ങ ള്‍ അറിയപ്പെടുന്നത്.ദൈവം ഇസ്രായേല്‍ ജനതയെ സ്വന്തം ജനമായി തെരഞ്ഞെടുക്കുന്നത് പഴയനിയമത്തിലെ പ്രധാനപ്പെട്ട സംഭവമാണ് പൂര്‍പിതാക്കന്മാര്‍,ന്യായാധിപന്മാര്‍ , രാജാക്കന്മാര്‍ , പ്ര വ ാചകന്മാര്‍, എന്നിവരിലൂടെയൊക്കെ ദൈവം നല്‍കിയ നിരവധി രക്ഷാകര സന്ദേശങ്ങളും പഴയനിയമവും ഉള്‍ക്കൊള്ളുന്നു. പഴയനിയമഗ്രന്ഥങ്ങ ളെ പൊതുവില്‍ മൂന്നു വിഭാഗങ്ങ ളായി തിരിച്ചിട്ടുണ്ട്- ചരിത്രപരം, പ്രവചനപരം, പ്രബോധനപരംദൈവപുത്രനായ ഈശോയിലൂടെയും അവിടുത്തെ അപ്പസ്തോലന്മാരിലൂടെയും ദൈവം നല്കുന്ന സന്ദേശങ്ങ ളാണ് പുതിയനിയമ ഗ്രന്ഥങ്ങ ളിലുള്ളത്. ഈശോയുടെ ജീവിതമാണ് ഇതിന്‍റെ കേന്ദ്രബിന്ദു. . ലോകരക്ഷ കനായ ഈശോയുടെ ജീവിതത്തെയും അവിടുത്തെ പ്രബോധനങ്ങ ളെയും വിവരിക്കുന്നവയാണ് പുതിയനിയമത്തിലെ നാലു സുവിശേഷങ്ങള്‍ . ആദിമസഭയുടെചരിത്രം വിവരിക്കുന്ന അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങ ള്‍, വി. പൗലോസിന്‍റെ പേരില്‍ അറിയപ്പെടുന്ന പതിനാലു ലേഖനങ്ങ ള്‍, ഏഴ് കാതോലിക ലേഖനങ്ങ ള്‍, വെളിപാട് എന്നിവയാണ് പുതിയനിയമത്തിലെ മറ്റു പുസ്തകങ്ങള്‍.പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് പുതിയനിയമവും . പഴയനിയമത്തില്‍ ഇസ്രായേലിന്‍റെ ചരിത്രമാണ് അവതരണവിഷയം; പുതിയനിയമത്തില്‍ ഈശോയിലൂടെ കൈവന്ന രക്ഷ യുടെ ചരിത്രവും.ദൈവാനുഭവത്തിന്‍റെ ചരിത്രം
ഒട്ടേറെ ചരിത്രസംഭവങ്ങ ളുടെ സമാഹാരമാണ് പഴയനിയമം. പഴയനിയമ ജനതയുടെ ദൈവാനുഭവത്തിന്‍റെ ലിഖിതരൂപംകൂടിയാണിത്. ഒറ്റപ്പെട്ട കുറെ സംഭവങ്ങ ളല്ല പഴയനിയമഗ്രന്ഥങ്ങ ള്‍ നമുക്ക് നല്‍കുന്നത്. തങ്ങ ളോടൊത്ത് നിരന്തരം വസിച്ച് തങ്ങ ളെ പരിപാലിച്ച സര്‍വശക്തനായ ദൈവത്തെ ഇസ്രായേല്‍ക്കാര്‍ ആ സംഭവങ്ങ ളിലൂടെ അനുഭവിച്ചറിഞ്ഞു. തങ്ങ ളുടെ ദൈവാനുഭവത്തെ വരും തലമുറകള്‍ക്ക് കൈമാറാന്‍ അവര്‍ആഗ്രഹിച്ചതിന്‍റെ ഫലമായാണ്പ ഴയനിയമഗ്രന്ഥങ്ങ ള്‍ രൂപംകൊണ്ടത്.ഇസ്രായേല്‍ക്കാരുടെ ജീവിതത്തില്‍ നിരന്തരം ഇടപെട്ട ദൈവം നമ്മുടെ ജീവിതത്തിലൂടെ ഇടപെടുന്നുണ്ട്. ഇ സ്രായേലിനെ പ്രതിസന്ധികളില്‍ വഴിനടത്തിയ ദൈവം തക്ക സമയത്ത് നമ്മെയും സഹായിക്കും . നമ്മെക്കുറിച്ച് രക്ഷാകരമായ ഒരു പ ദ്ധ ത ി അവിടുത്തേയ്ക്ണ്ട്. ഈ സത്യം മനസ്സിലാവാനും ദൈവത്തിന്‍റെ രക്ഷാകരസംരക്ഷണത്തില്‍ ജീവിക്കുവാനും പഴയനിയമജനതയുടെ ദൈവാനുഭവം നമ്മെ സഹായിക്കും.നമുക്കു പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ, പൂര്‍ണ ഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു;അങ്ങ യുടെ കല്പന വിട്ടു നടക്കാന്എന്നെ അനുവദിക്കരുതേ.നമുക്കു പാടാം
ജീവദായകവചനമിതാ,ദൈവമേകിയ ദീപമിതാ,പാതയിലെല്ലാം പ്രഭവിതറാന്പാദങ്ങ ള്‍ക്കു
വിളക്കാകാന്വിശുദ്ധഗ്രന്ഥം പ്രപഞ്ച മെങ്ങുംവെളിച്ചമേകും തിരുഗ്രന്ഥംമനുഷ്യരക്ഷാപദ്ധതിതന്ചരിത്രമാണാ തിരുഗ്രന്ഥംപഴയചരിത്രവുമതുപോലെപുതിയചരിത്രവുമിഴചേരുംപരിപാവനമാഗ്രന്ഥത്തിന്പരിപാലനയുടെ വചനങ്ങ ള്പ്രപഞ്ച സൃഷ്ടിമുതല്‍ക്ക ല്ലോപ്രകാശരൂപന് സകലേശന്മനുഷ്യരക്ഷാചരിത്രത്തിന്മഹത്ത്വഭാവം വര്‍ണിപ്പൂ!ദൈവവചനം വായിക്കാം, വിവരിക്കാം
നോഹയുമായുള്ള ഉടമ്പടി വിവരിക്കുക.(ഉല്‍പത്തി 9:1-17).വഴികാട്ടാന്‍ ഒരു തിരുവചനം
"അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും,പാതയില്‍ പ്രകാശവുമാണ്"(സങ്കീര്‍ത്തനം 119:105).നമുക്കു പ്രവര്‍ത്തിക്കാം
പഴയനിയമത്തിലെ ആദ്യത്തെ അഞ്ചുപുസ്തകങ്ങളുടെ പേരെഴുതുകഎന്റെ തീരുമാനം
ദൈവവചനമായ വിശുദ്ധ ഗ്രന്ഥം ദിവസവുംഞാന് ഭക്തിപൂര്‍വം വായിക്കും.ഉത്തരം കണ്ടെത്താം