പാഠം 9
ഉടമ്പടിയുടെ ജനം
-
ദൈവം കല്പിച്ചതനുസരിച്ച് മോശ സീനായ് മലയിലെത്തി. നിയമങ്ങളടങ്ങിയ കല്‍പലകകള്‍ ദൈവം മോശയ്ക് നല്‍കി. പക്ഷേ , നാല്‍പതു രാവും പകലും കഴിഞ്ഞാണ് മോശ ജനത്തിന്‍റെ പക്ക ല്തിരിച്ചെത്തിയത്.മോശ മ ലയില്‍ നിന്നിറ മോശ വരാന്‍ താമസിക്കുന്നു വെന്ന് കേപ്പാള്‍, ജനം അഹറോന്‍റെ ചുറ്റുംകൂടി പറഞ്ഞു: "ഞങ്ങ ളെ നയിക്കാന്‍ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്ന മോശ എന്ന മനുഷ്യനു എന്ത് സംഭവിച്ചുവെന്ന് ഞങ്ങ ള്‍ക്ക റിയില്ല". അഹറോന്‍ പറഞ്ഞു: നിങ്ങ ളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങ ള്‍ ഊരിയെടുത്ത് എന്‍റെ അടുത്ത് കൊണ്ടുവരുവിന്‍. ജനം തങ്ങ ളുടെ കാതുകളില്‍നിന്ന് സ്വര്‍ണവളയങ്ങ ളൂരി അഹറോന്‍റെ മുമ്പില്‍ ചെന്നു. അവന്‍ അവ വാങ്ങി മൂശയില്‍ ഉരുക്കി ഒ രു കാളക്കുട്ടിയെ വാര്‍ത്തെടുത്തു... അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതു... ജനം യാഗങ്ങളര്‍പ്പിച്ചു. അവര്‍ തേനും കുടിയും കഴിഞ്ഞ ് വിനോദങ്ങളിലേര്‍പ്പെട്ടു (പുറപ്പാട് 32:1-6).
വിഗ്രഹാരാധന: വലിയ പാപം
വിഗ്രഹാരാധനവഴി ഇസ്രായേല്‍ക്കാര്‍ വലിയ പാപം ചെയ്തു. ദൈവം നല്‍കിയ ഒന്നാമത്തെ കല്‍പനതന്നെ അവര്‍ ലംഘിച്ചു. ഏകദൈവമായ കര്‍ത്താവിനെ മറന്ന്, സ്വര്‍ണം കാളക്കുട്ടിയെ അവര്‍ ആരാധിച്ചു. തങ്ങളുടെ രക്ഷകനായ ദൈവത്തെഅവഗണിച്ചു. ഇസ്രായേല്‍ക്കാര്‍ ദൈവത്തോടു ചെയ്ത തെറ്റുകള്‍ പലതുണ്ട്.എന്നാല്‍ അവയില്‍ ഏറ്റവും ഗൗരവമുള്ളതായിരുന്നു വിഗ്രഹാരാധന എന്ന തെറ്റ്.കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: "ഉടനെ താഴേക്കു ചെല്ലുക. നീ ഈജിപ്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കു ന്നു. ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗത്തില്‍നിന്ന് അവര്‍ പെട്ടെന്ന് വ്യതിചലിച്ചിരിക്കു ന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കു ന്നു" (പുറപ്പാട് 32:7-8).മോശകൈകളില്‍ രണ്ടു ഉടമ്പടിഫലകങ്ങളുമായി താഴേക്കിറങ്ങി വന്നു. "മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു. അവന്‍റെ കോപം ആളിക്കത്തി. അവന്‍ കല്പലകകള്‍ വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തില്‍വച്ച് അവ തകര്‍ത്തു കളഞ്ഞു. അവന്‍ കാളക്കുട്ടിയെ എടുത്തു തീയിലിട്ട് ചുട്ടു; അത് ഇടിച്ചു പൊടിച്ച്, പൊടി വെള്ളത്തില്‍ കലക്കി ഇസ്രായേല്‍ജനത്തെക്കൊണ്ട് കുടിപ്പിച്ചു" (പുറപ്പാട് 32:19-20). ദൈവത്തിന്‍റെ സ്വന്തം ജനമായ ഇസ്രായേല്‍ ചെയ്ത വലിയ തെറ്റ് മോശയ്ക് സഹിക്കാനായില്ല. ജനത്തിന്‍റെ നേതാവായ മോശ അവരെ ശകാരിച്ചു.പാപത്തിനു പരിഹാരം
"പിറ്റെദിവസം മോശ ജനത്തോടു പറഞ്ഞു: നിങ്ങ ള്‍ കഠിന പാപം ചെയ്തിരിക്കുന്നു. ഞാനിപ്പോള്‍ കര്‍ത്താവിന്‍റെ അടുത്തേയ്ക്ക ു കയറിച്ചെല്ലാം; നിങ്ങ ളുടെ പാപത്തിനു പരിഹാരം ചെയ്യാന്‍ എനിക്ക ു കഴിഞ്ഞേക്കും. മോശ കര്‍ത്താവിന്‍റെ അടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്മാരെ നിര്‍മ്മിച്ചു. അവിടുന്ന് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്ക ണം ; അല്ലെങ്കില്‍, അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തില്‍നിന്ന് എന്‍റെ പേരു മായിച്ചുകളഞ്ഞാലും" (പുറപ്പാട് 32: 30-32).മോശ ഇസ്രായേല്‍ക്കാര്‍ക്കു വേണ്ടി കേണപേക്ഷിച്ചു. അവരുടെ തെറ്റിനുള്ള ശിക്ഷ സ്വയം ഏല്‍ക്കാന്‍തയ്യാറായി. ദൈവം അവരോട് ക്ഷ മിച്ചു. "കര്‍ത്താവ് മോശയോട് അരുളി ച്ചെയ്തു ; ആദ്യത്തേതു പോലുള്ള രണ്ടു കല്പലകകള്‍ ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുായിരുന്ന വാക്കുകള്‍തന്നെ ഞാന്‍ അതില്‍ എഴുതാം" (പുറപ്പാട് 34:1). അങ്ങനെ മോശ തകര്‍ത്തുകളഞ്ഞ കല്പലകകള്‍ക്കുപകരം അതുപോലുള്ള വേറെ രണ്ടു കല്പലകകളില്‍ ദൈവം പ്രമാണങ്ങ ള്‍ നല്‍കി.ഉടമ്പടിയുടെ ജനത്തിന്‍റെ പ്രത്യേകതകള്‍
ദൈവം ഇസ്രായേലുമായി ചെയ്ത ഉടമ്പടി അവരെ ഉടമ്പടിയുടെ ജനമാക്കി മാറ്റി. ഇതുവഴി ആ ജനത്തിന് ചില പ്രത്യേകതകള്‍ കൈവന്നു. അവ താഴെ പറയുന്നവയാണ്.1. ദൈവത്തിന്‍റെ സ്വന്തം ജനമായിത്തീര്‍ന്നു.2. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായിത്തീര്‍ന്നു.3. ദൈവത്താല്‍ നയിക്കപ്പെടുന്ന ജനമായിത്തീര്‍ന്നു.4. ദൈവത്തിനു ബലിയര്‍പ്പിക്കുന്ന പുരോഹിതജനമായിത്തീര്‍ന്നു.ഉടമ്പടി പാലിച്ചാല്‍ ഇസ്രായേല്‍ക്കാര്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ജനമായിരിക്കുമെന്ന് ദൈവം മോശവഴി അറിയിച്ചിരുന്നു. ഉടമ്പടി മുദ്രവച്ചതോടെ അതു നിറവേറി. എന്നാല്‍ ദൈവത്തോട് അവിശ്വസ്തത കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇസ്രായേലിന്‍റെ ചരിത്രത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.ദൈവകല്പനകള്‍
ദൈവം മോശവഴി നല്‍കിയ കല്പനകള്‍ ഇസ്രായേല്‍ക്കാരുടെജീവിതത്തിന്‍റെ കേന്ദ്രബിന്ദുവാണ്. ദൈവത്തോടും മനുഷ്യരോടുമുള്ളഇസ്രായേല്‍ക്കാരുടെ ബന്ധത്തെക്കുറിച്ചു കല്പനകള്‍ പഠിപ്പിക്കുന്നു.ഇവയിലൂടെ ദൈവത്തിന്‍റെ ഇഷ്ടം ശരിയായി മനസ്സിലാക്കാന്‍ അവര്‍ക്ക ുകഴിഞ്ഞു. നിയമങ്ങ ള്‍ പാലിച്ചാല്‍ നല്ല ബന്ധം നിലനിറുത്താന്‍കഴിയുമെന്ന് അവര്‍ക്കു മനസ്സിലായി. ചുരുക്ക ത്തില്‍ ഇസ്രായേല്‍ക്കാരുടെഎല്ലാത്തരംബന്ധങ്ങ ള്‍ക്ക ു അടിസ്ഥാനമായി നി ല കൊണ്ടത് ദൈവകല്പനകളാണ്.കല്പനകള്‍ ജനത്തിന് വലിയ ഉത്തരവാദിത്വം നല്‍കി. ഈ ലോകത്തില്‍ ദൈവത്തിന്‍റെ സ്വന്തം മക്ക ളെന്നനിലയില്‍ ഉത്തമജീവിതം നിയമങ്ങ ളില്‍ വിശദമാക്കിയിരുന്നു. മോശവഴി നല്‍കപ്പെട്ടതിനാല്‍ അവ 'മോശയുടെ എന്നാണ് അറിയപ്പെടുന്നത്.നിയമം' മോശയുടെ നിയമത്തിന്‍റെ രത്നച്ചുരുക്കമാണ് പത്തുകല്പനകള്‍.ഇസ്രായേല്‍ക്കാരുടെ ജീവിതത്തെ മുഴുവന്‍ സ്വാധീനിക്ക ുന്നതാണ്പത്തുകല്പനകള്. അത് അനുസര ിക്ക ുക എന്നത് അവരുടെ ജീവിതവ്രതമായിത്തീര്‍ന്നു.കാരണം, കല്പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം ലഭിക്കും; അത് ജീവനിലേക്ക ു നയിക്കും. കല്പനകള്ലംഘിച്ചാല് തകര്‍ച്ചകളായിരിക്കും ഫലം. അതു മരണത്തിലേയ്ക്ക ്കൊണ്ടുചെന്നാക്കും.ഇത് തീര്‍ച്ചയുള്ള കാര്യമായിരുന്നു. കല്പനകള്‍ ഇസ്രായേല്‍ക്കാരെ ഭയപ്പെടുത്താന്‍ ഉള്ളതായിരുന്നില്ല. ദൈവത്തിന്‍റെ നീതിയുടേയും വിശ്വസ്തതയുടേയും അടയാളമായിരുന്നു അവ.അതിനാല്‍ സന്തോഷത്തോടെ ഇസ്രായേല്‍ക്കാര്‍ നിയമങ്ങള്‍ സ്വീകരിച്ചു.കല്പനകള്‍ സഭയില്‍
പുതിയ ഇസ്രായേലായ സഭയില്‍ രണ്ടുതരം കല്പനകളുണ്ട് ഒന്നാമത്തേത് ദൈവപ്രമാണങ്ങ ള്‍; രണ്ടാമേത്തത് തിരുസഭയുടെ കല്പനകള്‍. അവകൂടാതെ അതാത് കാലങ്ങ ളില്‍ സഭ നല്‍കുന്ന നിര്‍ദ്ദേശങ്ങ ളും നമുക്ക്. ഇവയെല്ലാം അനുസരിക്കാന്‍ സഭാമക്ക ള്‍ക്ക ് കടമയുണ്ട്. ദൈവമക്ക ളെന്ന നിലയില്‍ ദൈവകല്പനകള്‍ നാം അനുസരിക്കണം. ഈശോ സ്ഥാപിച്ച തിരുസഭയിലുള്ള നിയമങ്ങള്‍ സഭയുടെ സന്താനങ്ങ ള്‍ എന്ന നിലയില്‍ നാം പാലിക്ക ണം. ദൈവരാജ്യത്തെ ലക്ഷ്യമാക്കിയുള്ള ഇവയെല്ലാം വഴിതെറ്റാതെ മുന്നേറാന്‍ നമ്മെ സഹായിക്കും.ദൈവത്തിനും മനുഷ്യ ര്‍ക്കും പ്രീതികര മായ വിധത്തില്‍ ജീവിക്കാന്‍ ഈ കല്പനകള്‍ നമ്മെ സഹായിക്കും. ശരിയായ വഴി ഏതാണെന്ന് നിരന്തരം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കല്പനകളാണ്. അവ അനുസരിച്ചാല്‍ ജീവനിലേക്കും ലംഘിച്ചാല്‍ നാശത്തിലേക്കു നാം എത്തിച്ചേരും.നമുക്കു പ്രാര്‍ത്ഥിക്കാം
കല്പനകള്‍ നല്‍കി ഇസ്രായേല്‍ജനത്തെ വഴിനടത്തിയ ദൈവമേ, അങ്ങ യുടെ കല്പനകള്‍ പാലിച്ചുകൊണ്ട്ജീവിക്കുവാന് ഞങ്ങളെ സഹായിക്ക ണമേ.നമുക്കു പാടാം
സീനായ്മലമുകളില്‍ പത്തുപ്രമാണങ്ങ ള്സ്വീകൃതമായപ്പോള് ദൈവം കൃപനല്കിഎങ്കിലുമവരെല്ലാം കല്പനലംഘിച്ചുപങ്കിലമാനസരായ് വിഗ്രഹതത്പരരായ്!പാപക്കെ ണിയെല്ലം നീക്കുകയായ് ദൈവംപാരുംവാനവുമായ് പുത്തനുടമ്പടിയായ്സ്വന്തം ജനനിരയെ ദൈവികജനമാക്കിസാര്ത്ഥകമായ്ത്തീര്ന്നു ദൈവികകല്പനകള്‍!കല്പനയോരോന്നും കാത്തുനടന്നിടുവാന്തത്പരരായപ്പോള് പ്രീതിതനായ് ദൈവംനീതിയുമതുപോലെ വിശ്വസ്തതയും വിണ്കതിരുകളായ് ലക്ഷ്യം നേടാനൊരുപോലെ.ദൈവവചനം വായിക്കാം, വിവരിക്കാം
മോശ രാംപ്രാവശ്യം ഉടമ്പടിപ്പത്രികയ്ക് വേണ്ടിമലമുകളിലേക്കു പോയ സംഭവം വിവരിക്കുക(നിയമാവര്‍ത്തനം 10:1-11).വഴികാട്ടാന്‍ ഒരു തിരുവചനം
"ഞങ്ങ ളുടെ കുറ്റങ്ങ ളും പാപങ്ങ ളുംക്ഷ മിക്കുകയും ഞങ്ങ ളെ അങ്ങയുടെ സ്വന്തമായിസ്വീകരിക്കുകയും ചെയ്യണമേ" (പുറപ്പാട് 34:9).നമുക്കു പ്രവര്‍ത്തിക്കാം
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയും തെറ്റും അടയാളപ്പെടുത്തുക.1. പത്തുകല്പനകള്‍ ദൈവപ്രമാണങ്ങ ള്‍ എന്നറിയപ്പെടുന്നു.2. ഹോറബ് മലയില്‍ വച്ച് ദൈവം ഇസ്രായേലുമായി ഉടമ്പടി ചെയ്തു.3. സീനായ് മലയില്‍ വച്ച് ദൈവം കല്പനകള്‍ നല്‍കി.4. വിഗ്രഹാരാധനയാണ് ഇസ്രായേല്‍ ചെയ്ത ഏറ്റവും ചെറിയ തെറ്റ്.5. ഇസ്രായേല്‍സൈന്യം കടലില്‍ മുങ്ങിമരിച്ചു.6. ഇസ്രായേല്‍ ഉടമ്പടിയുടെ ജനമാണ്.എന്‍റെ തീരുമാനം
ദൈവപ്രമാണങ്ങള്‍ പാലിച്ചുകൊണ്ട് ദൈവത്തിനുംമനുഷ്യര്ക്കും ഇഷ്ടപ്പെട്ടവനായി (ഇഷ്ടപ്പെട്ടവളായി) ഞാന്‍ ജീവിക്കും.ഉത്തരം കണ്ടെത്താം