•  
                   ദൈവം തന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ രാജാക്കന്മാരെ നല്‍കി. അവര്‍ ശത്രുക്കളില്‍നിന്ന് രാജ്യത്തെ സംരക്ഷിച്ചു. സമ്പത്തും സമൃദ്ധിയും കളിയാടി. ജറുസലേം ദൈവാലയവും പണികഴിപ്പിച്ചു. എന്നാല്‍ ദൈവത്തോടുള്ള വിശ്വസ്തത ജനങ്ങ ളില്‍ കുറഞ്ഞുവന്നു. രാജാവും കൂട്ടാളികളും മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ തുടങ്ങി. സത്യദൈവത്തെ മറന്ന് അവര്‍ അന്യദേവന്മാരെ ആരാധിക്കാന്‍ തുടങ്ങി. ജനം അധാര്‍മ്മികതയില്‍ മുഴുകി ജീവിച്ചു.  ഇങ്ങനെ ദൈവത്തെ മറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങയ ഇസ്രായേല്‍ക്കാരെ ദൈവത്തിങ്കലേക്ക് തിരികെകൊണ്ടുവരാന്‍ നിയോഗിക്ക പ്പെട്ടവരാണ് പ്രവാചകന്മാര്‍.   
     
                    പ്രവാചകന്‍  എന്ന വാക്കിന്‍റെ സാധാരണ അര്‍ത്ഥം  ദൈവത്തിനു വേണ്ടി സംസാരിക്കുന്ന വ്യക്തി എന്നാണ്.  ഇസ്രായേലിലെ പ്രവാചകന്മാര്‍ ഇസ്രായേലിന്‍റെ തെറ്റുകള്‍ അവരെ ബോധ്യപ്പെടുത്തി, കഠിനമായി അവരെ കുറ്റപ്പെടുത്തി, പശ്ചാത്തപിച്ചില്ലെങ്കില്‍ ശിക്ഷിക്കപ്പെടും എന്ന മുന്നറിയിപ്പും നല്‍കി. ഹൃദയപരിവര്‍ത്തനം നടത്തി നന്മയുടെ വഴിയിലേക്ക് തിരി ച്ചുവരാനുള്ള ആഹ്വാനമാണ് അവര്‍ ജനത്തിന് നല്‍കിയത്.  
     
     
                     ഇസ്രായേലിന്‍റെ ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയ പ്രവാചകന്മാര്‍ ഏറെയുണ്ട്. മിക്ക പ്രവാചകന്മാരുടെയും പേരുകളിലുള്ള ഗ്രന്ഥങ്ങ ള്‍ പഴയനിയമത്തിലു്  ഏശയ്യാ, ജറെമിയ, എസെക്കിയേല്‍, ദാനിയേല്‍  എന്നീ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങ ള്‍ താരതമ്യേന വലിയവയാണ്. ഇവര്‍ക്ക് ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ഉണ്ടായിരുന്ന ദൗത്യം വലുതായിരുന്നു.  ഇവര്‍ നാലുപേരും വലിയ പ്രവാച കരെന്ന് അറിയപ്പെടുന്നു.  വളരെ ചെറിയ പുസ്തകങ്ങ ളാണ് മറ്റ് പന്ത്രു പ്രവാചകന്മാരുടെ പേരില്‍ഉള്ളത്  ഹോസിയ, ജോയേല്‍, ആമോസ്, ഒബാദിയാ,യോനാ,മിക്കാ,നാഹും, ഹബ ക്കുക്ക്, സെഫാനിയാ, ഹഗ്ഗായി, സഖറിയാ, മലാക്കി  എന്നിവരാണ് അവര്‍. ഇവര്‍ ചെറിയപ്രവാചകരെന്ന് അറിയപ്പെടുന്നു. 
     
     
               വലിയ പ്രവാചകരും, പുസ്തകങ്ങ ളുടെ പേരില്‍ അറിയ പ്പെടാത്തവരുമായ പ്രവാചകരും ഇസ്രായേലിലു്. അവരില്‍ പ്രധാനികള്‍  ഏലിയാ, ഏലീഷാ  എന്നിവരാണ്. ഇവരുടെ പ്രവര്‍ത്തനങ്ങ ള്‍ രാജാക്ക ന്മാരുടെ പുസ്തകങ്ങ ളിലാണ് കാണുന്നത്. വേറെയും നിരവധി പ്രവാചകന്മാര്‍ ഇസ്രായേലില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രവാചകന്മാര്‍ പലപ്പോഴായി പ്രഘോഷിച്ച കാര്യങ്ങള്‍ അവരുടെ ശിഷ്യന്മാര്‍ ശേഖരിച്ച് പുസ്തക രൂപത്തിലാക്കിയതാണ്. ഇസ്രായേലിന്‍റെ ഒരു കാലഘട്ടത്തിലെ ചരിത്രവും പ്രവാചകഗ്രന്ഥങ്ങ ളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇവരില്‍ ശ്രദ്ധേയമായ പ്രബോധനങ്ങ ള്‍ നല്‍കിയ പ്രവാചകന്മാര്‍ താഴെ പറയുന്നവരാണ്.

     

    പ്രധാനപ്പെട്ട പ്രവാചകന്മാര്‍

     

    ഏലിയാ

     

                           ഇസ്രായേലിലെ ആഹാബ് രാജാവ് ബാല്‍ദേവന് ക്ഷേ ത്രം പണിയിക്കുകയും രു മക്കളെ ദേവനു ബലിയര്‍പ്പിക്കുകയും ചെയ്തു.  രാജാവിന്‍റെ വിഗ്രഹാരാധനയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രവാചകനായ ഏലിയാ അറിയിച്ചു. അനുപതിച്ച് കര്‍ത്താവായ ദൈവത്തിങ്കലേക്ക്  തിരികെ വരാന്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു.  ബാല്‍ദേവന്‍റെ പ്രവാചകന്മാരെ ഏലിയാ വെല്ലുവിളിച്ചു. അവര്‍ അര്‍പ്പിച്ച ബലി ദേവന്‍ സ്വീകരിച്ചില്ല. എന്നാല്‍ ഏലിയാ ബലിയര്‍പ്പിച്ചപ്പോള്‍ ദൈവം പ്രാര്‍ത്ഥനകേട്ടു. ഉടനെ അഗ്നിയിറങ്ങി, ബലി വസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചെയ്തു. " ഇതു കണ്ടു  ജനം സാഷ്ടാംഗം വീണ് വിളിച്ചു പറഞ്ഞു:  കര്‍ത്താവു തന്നെ ദൈവം! കര്‍ത്താവു തന്നെ ദൈവം! "  (1 രാജാക്കന്മാര്‍ 18:39). ഇങ്ങ നെ, ഇസ്രായേല്‍ ജനത്തെ സത്യദൈവവിശ്വാസത്തില്‍ ഉറപ്പിക്കാന്‍ പ്രവര്‍ത്തിച്ച പ്രവാചകനാണ് ഏലിയാ.  ഏലിയാ പ്രവാചകനുശേഷം തല്‍സ്ഥാനത്ത് പ്രവര്‍ത്തിച്ചത് ഏലീഷാ പ്രവാചകനാണ്. കഷ്ടപ്പെടുന്നവരോടുള്ള ദൈവത്തിന്‍റെ സ്നേഹം ഏലീഷായിലൂടെ പ്രകടമാക്കി. പല അത്ഭുത പ്രവൃത്തികളും ഏലീഷാ ചെയ്തു.
     

    ഏശയ്യാ

     

                            ജറുസലേം സ്വദേശിയാണിദ്ദേഹം. ഏശയ്യായ്ക്കു  ലഭിച്ച ദൈവദര്‍ശനത്തിലൂടെ ദൈവത്തിന്‍റെ പരമപരിശുദ്ധിയെക്കുറിച്ചുള്ള അനുഭവം അദ്ദേഹത്തിന് ലഭിച്ചു. വിശുദ്ധീകരിക്കുന്ന അഗ്നി കൊണ്ട് ദൈവം ഏശയ്യായുടെ നാവിനെ പരിശുദ്ധമാക്കി. ദൈവത്തെ അവഗണിക്കുന്ന ഒരു ജനത്തെ ഏശയ്യാ ചിത്രീകരിക്കുന്നു. ദൈവത്തെ മറന്ന്, അവിടുത്തെ കല്പനകള്‍ പാലിക്കാതെ ഇസ്രായേല്‍ ജനം വഴിതെറ്റിപ്പോയെന്ന് അദ്ദേഹം വിലപിക്കുന്നു. അനീതിയും അധര്‍മ്മവും രാജ്യത്ത് പെരുകി. നീതിനിഷേധവും വഞ്ചനയും അസത്യവും കാപട്യവും ദൈവനിന്ദയും അഹങ്കാരവും കൊണ്ട് നാടുനിറഞ്ഞു. ഇവയ്ക്കെ ല്ലാം എതിരെ ഏശയ്യാ പ്രവചിക്കുന്നു
     
                         . ലോകത്തെ മുഴുവന്‍ സമുദ്ധരിക്കാന്‍ കഴിവുള്ള രക്ഷകന്‍റെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനവും അദ്ദേഹം നടത്തുന്നു. അനന്തമായ ദൈവസ്നേഹം, മാനസാന്തരം, പ്രത്യാശയുടെ ദിനങ്ങ ള്‍ എന്നിവയാണ് ഈ പ്രവാചകന്‍ നല്‍കുന്ന മറ്റു ചില ചിന്തകള്‍.

    ജറെമിയാ

     

                         പാപത്തില്‍ മുഴുകിയ ഇസ്രായേല്‍ജനത്തിന് സംഭവിക്കാന്‍പോകുന്ന അടിമത്തത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ ദൈവം നിയോഗിച്ച പ്രവാചകനാണ് ജറെമിയ. ബാലനായിരുന്ന ജറെമിയായെ കര്‍ത്താവ് വിളിച്ച് വിശുദ്ധീകരിച്ച് ശക്തിപ്പെടുത്തി, കര്‍ത്താവിന്‍റെ സന്ദേശം ജനത്തെ അറിയിക്കുന്നതിനായി അയച്ചു. അവിടുന്ന് അവന്‍റെ അധരത്തില്‍ സ്പര്‍ശി ച്ചുകൊു അരുളിചെയ്തു:  " ഇതാ, എന്‍റെ വചനങ്ങ ള്‍ നിന്‍റെ നാവില്‍ ഞാന്‍ നിക്ഷേ പിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും... പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ,... ഞാന്‍ നിന്നെ അവരോധിച്ചിരിക്കുന്നു "  (ജറെമിയാ 1:9). 
     
                  ജനങ്ങളുടെ ധാര്‍മ്മിക അധഃപതനത്തിനും സമൂഹത്തിലെ അനീതിക്കുമെതിരെ അദ്ദേഹം ശക്തിയോടെ പ്രസംഗിച്ചു. പുറമെ ദൈവഭക്തിയും അകമെ കാപട്യവും വഞ്ചനയും നിറഞ്ഞ അവസ്ഥയെ ദൈവം വെറുക്കുന്നതായി അദ്ദേഹം അറിയിച്ചു. ദൈവാലയത്തിനും അവിടുത്തെ ഭക്തകര്‍മ്മങ്ങള്‍ക്കും അര്‍ത്ഥം ലഭിക്കുന്നത് നീതിയും  സൗഹാര്‍ദ്ദതയും പരസ്പരസ്നേഹവും സമൂഹത്തില്‍ വളര്‍ന്നു വരുമ്പോഴാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ദൈവം ഏല്പിച്ച ദൗത്യത്തോട് പരിപൂര്‍ണ വിശ്വസ്തത പാലിച്ചതിന്‍റെ പേരില്‍ ശാരീരികമായും മാനസികമായും ഏറെ പീഡകള്‍ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. 
     

    എസക്കിയേല്‍

     

                           ബാബിലോണ്‍ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനത്തെ പ്രത്യാശയിലേയ്ക്ക് നയിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ദൗത്യം. പ്രവചനങ്ങ ള്‍, പ്രതീകങ്ങ ള്‍, ഉപമകള്‍, അടയാളങ്ങള്‍ എന്നിവ വഴി അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.  ഒരു പുതിയ സമൂഹമായി ഇസ്രായേല്‍ വളരും, യഥാര്‍ത്ഥ ഇടയന്‍ അവരെ നയിക്കാനെത്തും, ദൈവത്തിന്‍റെ ആത്മാവ് ഇസ്രായേലിന് നവജീവന്‍ നല്‍കും, പുതിയ ദൈവാലയം നിര്‍മ്മിക്കപ്പെടും ദൈവമഹത്വം തിരികെവരും എന്നിങ്ങ നെ പ്രത്യാശയുടെ സന്ദേശങ്ങ ളാണ് അദ്ദേഹം നല്‍കിയത്. 

    സഭാപ്രബോധകര്‍ 

     

                        പഴയനിയമജനത്തെ നേരായ വഴിയിലൂടെ നയിക്കാന്‍ പരിശ്രമിച്ച വരാണ് പ്രവാചകന്മാര്‍.  അതുപോലെ പുതിയനിയമജനതയായ സഭാസമൂഹത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങ ള്‍ നല്‍കുന്നവരാണ് സഭാപ്രബോധകര്‍.  എല്ലാ പ്രവചനങ്ങ ളും പൂര്‍ത്തിയാക്കിയ ഈശോയുടെ പ്രബോധനങ്ങ ള്‍ പാലിച്ച് ജീവിക്കേണ്ടവരാണ് സഭാമക്കള്‍. അവ എങ്ങനെ പാലിക്കണമെന്ന് അപ്പസ്തോലന്മാര്‍ ആദിമ ക്രൈസ്തവരെ പഠിപ്പിച്ചു. പൗലോസ് ശ്ലീഹായുടെയും മറ്റും ലേഖനങ്ങ ളില്‍ ഇക്കാര്യങ്ങള്‍ വിശദമായി കാണാം.
     
                     ഈശോ സ്ഥാപിച്ച  തിരുസഭ വളര്‍ന്നു വന്നപ്പോള്‍ ചില തെറ്റായ പഠനങ്ങ ളും തത്വങ്ങ ളും ഉയര്‍ന്നുവന്നു. അവയെ തിരുത്താനും ശരിയായത് പഠിപ്പിക്കാനും സഭാപ്രബോധകര്‍ മുന്നോട്ടുവന്നു. വിശ്വാസപരമായി തെറ്റുകള്‍ സംഭവിച്ചപ്പോള്‍ അവ ചൂിക്കാണിക്കാനും വിശ്വാസികളെ നേര്‍വഴിയിലേക്ക്  നയിക്കാനും അവര്‍ക്കു കഴിഞ്ഞു

          ആദിമനൂറ്റാുകളില്‍ ജീവിച്ചിരുന്ന സഭാപിതാക്ക ന്മാര്‍ സഭാപ്രബോധകരില്‍ പ്രധാനികളാണ്.  വിശുദ്ധരും വിജ്ഞാനികളുമായ അവരില്‍ പ്രധാനപ്പെട്ടവര്‍ ഇരണേവൂസ്, സിപ്രി യാന്‍, അംബ്രോസ്, അഗസ്റ്റിന്‍, ബേസില്‍, അത്തനേഷ്യസ്, അപ്രേം, ജറോം, ജോണ്‍ ക്രിസോസ്തോം തുടങ്ങിയവരാണ്.  മറ്റ് സഭാപിതാക്കന്മാരും സഭാപണ്ഡിതന്മാരുമൊക്കെ ഗ്രന്ഥങ്ങ ളിലൂടെയും പ്രസംഗങ്ങ ളിലൂടെയും സഭാമക്കള്‍ക്ക്  ആവശ്യമായ നിര്‍ദ്ദേശങ്ങ ള്‍ നല്‍കിയിട്ടുള്ളവരാണ്. 
     
                        ആധുനിക കാലത്ത് സഭാതനയരെ വിശ്വാസത്തില്‍ ഉറപ്പിക്കാനും സംശയങ്ങള്‍ അകറ്റാനും സഹായിക്കുന്ന തിരുവെഴുത്തുകള്‍ മാര്‍പാപ്പമാര്‍ പുറപ്പെടുവിക്കാറുണ്ട്. ഈശോയുടെ കല്പനയനുസരിച്ച് ജീവിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇവയിലെല്ലാം ഉള്ളത്. അവയെല്ലാം ശരിയായി മനസ്സിലാക്കി, അവ പാലിച്ചു ജീവിക്കുമ്പോഴാണ് നാം സഭാമക്കളായി വളരുന്നത്.

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    പ്രവാചകരേയും പ്രബോധകരേയും നല്‍കി അനുഗ്രഹിച്ച
    ദൈവമേ, തിരുസഭാധികാരികളിലൂടെ അങ്ങു നല്‍കുന്ന
    നിര്‍ദ്ദേശങ്ങ ള്‍ അനുസരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
     

    നമുക്കു പാടാം

     

    പ്രവാചകന്മാരിസ്രേല്‍ജനതയെ
    നേരെനയിച്ചല്ലോ
    പ്രബുദ്ധരാക്കി ദൈവേഷ്ടത്തില്‍
    ധര്‍മ്മത്തികവോടെ
    കുറഞ്ഞു  തെറ്റുകളിതിനാല്‍, ദൈവിക
    വെളിപാടറിയുകയാല്‍
    നിറഞ്ഞു കൃപയുടെ വാരൊളിയെങ്ങും
    ജീവിതവീഥികളില്‍
    അനീതിനിറയും ഹൃദയംതോറും
    നീതികൊളുത്തിടുവാന്‍
    അതുല്യഭാഗ്യം പ്രവാചകന്മാര്‍-
    ക്കരുളീ സകലേശന്‍.
    തിരിച്ചുവരുവാനിടനല്കുകയായ്
    പാപം ചെയ്യുകയില്‍
    സ്മരിച്ചു ദൈവികദാനവരങ്ങ ള്‍
    പരിചൊടു ജനവൃന്ദം.
     

    ദൈവവചനം വായിക്കാം, വിവരിക്കാം

     

    കര്‍ത്താവുതന്നെ ദൈവം എന്നു തെളിയിക്കുന്നതിനായി ഏലിയാ
    പ്രവാചകന്‍ പ്രവര്‍ത്തിച്ച അത്ഭുതം വിവരിച്ചുപറയുക.
    (1 രാജാക്ക ന്മാര്‍ 18:20-40).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "തിന്മയെ വെറുക്കുവിന്‍, നന്മയെ സ്നേഹിക്കുവിന്‍,
    നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍"
    (ആമോസ് 5:15).
     

    എന്‍റെ തീരുമാനം

     

    ദൈവത്തിന്‍റെ വഴികള്‍ എനിക്ക് വിശദമാക്കിത്തരുന്ന
    സഭാപ്രബോധനങ്ങ ള്‍ ഞാന്‍ അനുസരിക്കും