പാഠം 6
സ്വാതന്ത്ര്യത്തിലേയ്ക്ക്
-
ഇസ്രായേല്‍ക്കാരുടെ കഷ്ടപ്പാടുകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവന്നു. അടിമവേല ചെയ്ത് അവര്‍ തളര്‍ന്നു. ഫറവോയുടെ ഹൃദയം കൂടുതല്‍ കഠിനമാവുകയാണ് ചെയ്തത്. മോശയാകട്ടെദൈവസന്നിധിയില് തന്‍റെ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊിരുന്നു. കര്‍ത്താവ് മോശയോടു പറഞ്ഞു: "ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തന്‍റെ രാജ്യത്തുനിന്ന്ഇസ്രായേല്ക്കാരെ വിട്ടയയ്ക്കാന്‍ വേണ്ടി നിന്‍റെ സഹോദരന്‍ അഹറോന്‍ അവനോടു സംസാരിക്ക ട്ടെ" (പുറപ്പാട് 7:2). അങ്ങനെ വാക്ചാതുര്യം കുറഞ്ഞ മോശയ്ക് വേണ്ടി സംസാരിക്കാന്‍ ദൈവം അഹറോനെചുമതലപ്പെടുത്തി.പിന്നീട് കര്‍ത്താവ് മോശയോടും അഹറോനോടും പറഞ്ഞു:ഫറവോ നിങ്ങളോട് ഒരു അടയാളം ആവശ്യപ്പെടുന്ന പക്ഷം നീ അഹറോനോട് നിന്‍റെ വടിയെടുത്തു മുമ്പിലിടുക എന്നു പറയണം. അതു സര്‍പ്പമായി മാറും മോശയും അഹറോനും ഫറവോയുടെ അടുത്തുചെന്ന് കര്‍ത്താവ്ക ല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുമ്പില്‍ ഇട്ടു. അതു സര്‍പ്പമായി. അപ്പോള്‍ ഫറവോ വിജ്ഞന്മാരെയും മന്ത്രവാദികളെയും വിളിച്ചു വരുത്തി. തങ്ങ ളുടെ മാന്ത്രിക വിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു. അവര്‍ ഓരോരുത്തരും തങ്ങ ളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു (പുറപ്പാട് 7:8-12).
പത്ത് ബാധകള്‍
കഠിനഹൃദയനായ ഫറവോ മോശയുടെയും അഹറോന്‍റെയും അപേക്ഷ കേട്ടില്ല. ദൈവത്തെ ആരാധിക്കുന്നതിനായി ഇസ്രായേല്‍ക്കാരെ വിട്ടയച്ചുമില്ല. അപ്പോള്‍ ദൈവം ഒന്നിനുപിറകേ മറ്റൊന്നായി പത്തു ബാധകള്‍ ഈജിപ്തിലേക്കയച്ചു.1. ജലം രക്തമായി മാറുന്നു. 6. വ്രണങ്ങ ള്‍ ബാധിക്കുന്നു
2. തവളകള്‍ വ്യാപിക്കുന്നു. 7. കന്‍മഴ വര്‍ഷിക്കു
3. പേന്‍ പെരുകുന്നു. 8. വെട്ടുക്കിളികള്‍ നിറയുന്നു
4. ഈച്ചകള്‍ വര്‍ദ്ധിക്കുന്നു. 9. അന്ധകാരം വ്യാപിക്കുന്നു.
5. മൃഗങ്ങ ള്‍ ചത്തൊടുങ്ങുന്നു. 10. ആദ്യജാതരെ വധിക്കുന്നു.
ആദ്യജാതരുടെ മരണം
ഒമ്പതു ബാധകള്‍ അയച്ചിട്ടും ഫറവോ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല. ദൈവം പറഞ്ഞ തുപോലെ മോശ പ്രവര്‍ത്തിച്ചപ്പോഴാണ് ഓരോ ബാധയും ഉായത്. ഇസ്രായേല്‍ക്കാര്‍ താമസിച്ചിരുന്ന സ്ഥലത്തുമാത്രംഅവയൊന്നും ബാധിച്ചുമില്ല. ഓരോ ശിക്ഷ യും വന്നുകഴിയുമ്പോള്‍ മോശ ഫറവോയോട് തങ്ങ ളുടെ ആവശ്യം ആവര്‍ത്തിച്ചിരുന്നു. ബാധകള്‍ അസഹ്യമാവുമ്പോള്‍ ഇസ്രായേല്‍ക്കാരെ വിട്ടയക്കാമെന്ന്ഫറവോ സമ്മതിക്കും. എന്നാല്‍ ഓരോ ബാധ നീങ്ങുമ്പോഴും അയാള്‍ മനസ്സ് കഠിനമാക്കും. അങ്ങ നെ ഒമ്പതു കഠിന ശിക്ഷ കള്‍ ലഭിച്ചിട്ടും ഫറവോ ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ദൈവം പത്താമത്തെ ശിക്ഷ നല്‍കാന്‍ തീരുമാനിച്ചു.കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഫറവോയുടെയും ഈജിപ്തിന്‍റെയും മേല്‍ ഒരു മഹാമാരി കൂടി അയയ്ക്കും. അപ്പോള്‍ അവന്‍ നിങ്ങളെ പോകാന്‍ അനുവദിക്കും (പുറപ്പാട് 11:1).പെസഹാ ആചരണം
ദൈവത്തിന്‍റെ സ്വന്തം ജ നമായ ഇസ്രായേലിനെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ ദൈവം പ്രത്യേകമായൊരു പദ്ധതി തയ്യാറാക്കി. പഴയനിയമ ചരിത്രത്തില്‍ ഇതിന് വളരെ പ്രാധാന്യമുണ്ട്. ഈജിപ്തിനെ ശിക്ഷിക്കാനും ഇസ്രായേലിനെ രക്ഷിക്കാനുമുള്ള തന്‍റെ പദ്ധതി ദൈവം മോശയ്ക്കും അഹറോനും വിവരിച്ചു കൊടുത്തു.കര്‍ത്താവ് ഈജിപ്തില്‍വച്ച് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ മാസം നിങ്ങള്‍ക്ക് വര്‍ഷത്തിന്‍റെ ആദ്യ മാസമായിരിക്ക ണം. ഇസ്രായേല്‍ സമൂഹത്തോടുമുഴുവന്‍ പറയുവിന്‍. ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതി വയ്ക്കണം. ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം. അത് ഒരു വയസ്സുള്ളതും ഊനമറ്റതുമായ മുട്ടാടായിരിക്ക ണം. ഈ മാസം പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങ ളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്ക് കൊല്ലണം.അതിന്‍റെ രക്തത്തില്‍നിന്ന് കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍റെ രു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. അവര്‍ അതിന്‍റെ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്ക ണം. ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്. അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കയ്യിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം . കാരണം , അതു കര്‍ത്താവിന്‍റെ പെസഹായാണ്."ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്‍ക്കെ ല്ലാം എതിരായി ഞാന്ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ് കട്ടിളയിലുള്ള രക്തം നിങ്ങ ള്‍ ആ വീട്ടില്‍ താമസിക്ക ന്നുവെന്നതിന്‍റെ അടയാളമായിരിക്കും. അത് കാണുമ്പോള്‍ ഞാന്‍ നിങ്ങ ളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങ ളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്ക ട്ടെ. ഇത് തലമുറതോറും കര്‍ത്താവിന്‍റെ തിരുനാളായി നിങ്ങ ള്‍ ആചരിക്കണം. ഇത് നിങ്ങള്‍ക്ക ് എന്നേയ്ക്കും ഒരു കല്‍പനയായിരിക്കും" (പുറപ്പാട് 12:1-14).ദൈവം നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ മോശ ഇസ്രായേല്‍ക്കാരെ അറിയിച്ചു. അവര്‍ അത് അക്ഷ രംപ്രതി പാലിച്ചു. പെസഹാ ഒരുക്ക ി ഭക്ഷിച്ചു. കുഞ്ഞാടിന്‍റെ രക്തം കട്ടിളപ്പടിയില്‍ തളിച്ചു. കര്‍ത്താവിന്‍റെ ദൂതന്‍ അര്‍ദ്ധരാത്രിയില്‍ ഈജിപ്തിലെ എല്ലാ ആദ്യജാതരേയും വധിച്ചു. ഫറവോയും ഈജിപ്തുകാര്‍ മുഴുവനും രാത്രിയില്‍ ഉണര്‍ന്നു. ഈജിപ്തില്‍നിന്ന് ഒരു വലിയ നിലവിളി ഉയര്‍ന്നു. ദൈവം നല്‍കിയ പത്താമത്തെ ശിക്ഷയായിരുന്നു ആദ്യജാതരുടെ വധം.ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചു പറഞ്ഞു: നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ ഇടയില്‍നിന്ന് പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍ (പുറപ്പാട് 12:31). കഴിവതും വേഗം രാജ്യം വിട്ടുപോകാന്‍ ഈജിപ്തുകാര്‍ ഇസ്രായേല്‍ക്കാരെ നിര്‍ബന്ധിച്ചു. ഇസ്രായേല്‍ജനം ഈജിപ്തുകാരോട് വസ്ത്രങ്ങ ളും പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും ചോദിച്ചു. ചോദിച്ചതൊക്കെ ഈജിപ്തുകാര്‍ നല്‍കുകയും ചെയ്തു.കടല്‍ കടക്കുന്നു
ഒട്ടും സമയം കളയാതെ ഇസ്രായേല്‍ക്കാര്‍ കാല്‍നടയായി യാത്ര പുറപ്പെട്ടു. ആടുകളും കന്നുകാലികളും അവര്‍ക്കൊപ്പം ഉായിരു ന്നു. അവര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്ത് കടലിന് സമീപമെത്തി. അവിടെ വിശ്രമിച്ചിട്ട് മറുകര കടന്ന് യാത്ര തുടരാമെന്ന് അവര്‍ കരുതി.ഇസ്രായേല്‍ക്കാര്‍ ഈജിപ്തുവിട്ട് കഴിഞ്ഞപ്പോള്‍ ഈജിപ്തുകാരുടെ മനസ്സുമാറി. അടിമവേലയ്ക്ക് ആളുകളെ കിട്ടാതാകുമെന്നു മനസ്സിലാക്കിയ അവര്‍ ഇസ്രായേല്‍ക്കാരെ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചു. അങ്ങനെ ഫറവോയും സൈന്യവും ഇസ്രായേല്‍ക്കാരെ പിന്‍തുടര്‍ന്നു. കടലിന്‍റെ തീരത്തുവച്ച് ഫറവോയുടെ സൈന്യം വരുന്നത് ഇസ്രായേല്‍ക്കാര്‍ മോശ ദൈവത്തോടു സഹായം അപേക്ഷിച്ചു. ദൈവം നിര്‍ദ്ദേശിച്ചപ്രകാരം മോശ വടിയെടുത്ത് കടലിന് മീതെ നീട്ടി. കടലിന് നടുവില്‍കൂടി വഴി തെളിഞ്ഞു. അവര്‍ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ ഇരുവശത്തുമായി വെള്ളം മതില്‍പോലെ നിന്നു.ഫറവോയും സൈന്യവും പിന്നാലെയെത്തി. അവര്‍ കടലിന് നടുവിലെത്തിയപ്പോള്‍ ദൈവം മോശയോടു പറഞ്ഞു: നിന്‍റെ കരം കടലിന് മീതെ നീട്ടുക. മോശ കൈനീട്ടിയപ്പോള്‍ കടലില്‍ വീണ്ടും വെള്ളം നിറഞ്ഞു. ഈജിപ്തുകാര്‍ വെള്ളത്തില്‍ മുങ്ങി. കുതിരകളും പടയാളികളുമൊക്കെ മുങ്ങിച്ചത്തു. അങ്ങനെ അത്ഭുതകരമായി ഇസ്രായേല്‍ക്കാര്‍ കടല്‍ കടന്നു.പെസഹാത്തിരുനാള്‍
ഈജിപ്തില്‍ നിന്നുള്ള മോചനത്തിന് ഒരുക്ക മായി ദൈവം ഇസ്രായേലിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. പെസഹാ ഭക്ഷിക്കുക. 'പെസഹാ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'കടന്നുപോകല്‍' എന്നാണ്.ഇസ്രായേല്‍ ജനം ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന ്സ്വാതന്ത്ര്യത്തിലേയ്ക്ക്കടന്നുപോയതിന്‍റെ ഓര്‍മ്മയാണ് പെസഹാത്തിരുനാളിലൂടെ ഇസ്രായേല്‍ജനത ആചരിച്ചിരുന്നത്. മോശയുടെനേതൃത്വത്തിലാണ് അവര്‍ മോചിതരായത്.പുതിയ നിയമജനമായ നമ്മളും പെസഹത്തിരുനാള്‍ ആചിക്കുന്നുണ്ട് .പാപത്തിന്‍റെ അടിമത്തത്തില്‍നിന്ന് മനുഷ്യവര്‍ഗം മോചിതമായതിന്‍റെ ഓര്‍മ്മയാണ് പുതിയ പെസഹായില്‍ കൊണ്ടാടുന്നത്. ഈശോയുടെ കുരിശിലെ മരണം വഴിയാണ് മനുഷ്യന്‍ പാപത്തില്‍നിന്ന് മോചനം നേടിയത്.ദൈവം തന്നെ േമോശയിലൂടെ നേരിട്ട് പ്ര വ ര്‍ത്തിച്ചാണ് ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. അതുപോലെ സ്വന്തം പുത്രനായ ഈശോയെ ലോകത്തിനു നല്‍കിക്കൊണ്ടാണ് നമ്മെയെല്ലാം അവിടുന്ന് പാപത്തിന്‍റെ പിടിയില്‍ നിന്ന് മോചിപ്പിച്ചത്. ഫറവോയുടെ ആധിപത്യത്തില്‍നിന്ന് ഇസ്രായേലിനെ രക്ഷിച്ച ദൈവം തിന്മയുടെ ബന്ധനങ്ങ ളില്‍നിന്ന് നമ്മെയും രക്ഷിച്ചിരിക്കുന്നു. അതിനാല്‍ ദൈവത്തെ കൂടുതല്‍ സ്നേഹിക്കാനും അനുസരിക്കാനും നാം പരിശ്രമിക്ക ണം.നമുക്കു പ്രാര്‍ത്ഥിക്കാം
ഫറവോയുടെ ആധിപത്യത്തില്‍നിന്ന് ഇസ്രായേലിനെ രക്ഷിച്ച ദൈവമേ, തിന്മയുടെ ബന്ധനങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച് പരിപാലിക്കണമേ.നമുക്കു പാടാം
ദിനങ്ങ ളോരോന്നും കടന്നുപോകവേ,മനം കുളിര്‍ത്തവര്‍ കടന്നുപോകയായ്,അടിമകള്‍ സര്‍വസ്വതന്ത്രരാകുവാന്‍,അടിതെറ്റാതിനിയതിര്‍ത്തികാണുവാന്‍.നയിച്ചുനേര്‍വഴി ദൈവമാക്ക ടല്മുറിച്ചു പാതകളൊരുക്കി രാപകല്അനേകബാധകളകറ്റി, ഭക്ഷണംഅവര്ക്കു
നല്‍കുവാന്‍ തുറന്നുവീഥികള്കടന്നുപോകലിന് ദിനം കുറിക്കവേകതകില് രക്തത്തിന്നടയാളം കണ്ടു.പെസഹായാണിതു മഹത്ത്വരൂപന്റെപരമശക്തിയീദിനമുണര്ത്തുന്നു.ദൈവവചനം വായിക്കാം, വിവരിക്കാം
ഈജിപ്തിലെ ആദ്യജാതരെ വധിക്കുന്നസംഭവം വിവരിക്കുക.(പുറപ്പാട് 11:1-10).വഴികാട്ടാന്‍ ഒരു തിരുവചനം
"കര്‍ത്താവ് എന്‍റെ ശക്തിയും സംരക്ഷ കനുമാകുന്നു;അവിടുന്ന് എനിക്ക് രക്ഷ യായി ഭവിച്ചിരിക്കുന്നു"(പുറപ്പാട് 15:2).എന്‍റെ തീരുമാനം
ദൈവത്തിലാശ്രയിച്ച് പ്രശ്നങ്ങളെ തരണംചെയ്ത മോശയെപ്പോലെ ഞാനും ജീവിതത്തിലുണ്ടാകുന്നപ്രശ്നങ്ങളില് ദൈവത്തില്‍ ആശ്രയിക്കും.ഉത്തരം കണ്ടെത്താം