•  
     
                            ഇസ്രായേല്‍ക്കാര്‍ ഏറെക്കാലം ഈജിപ്തില്‍ താമസിച്ചു. ഒന്നും രണ്ടുംവര്‍ഷമല്ല, നീണ്ട നാലു നൂറ്റാുകളാണ്അവര്‍ അവിടെ കഴിഞ്ഞത്. ആദ്യകാലങ്ങളില്‍ ജോസഫിന്‍റെ പേരില്‍ ഈജിപ്തുകാര്‍ അവരെ ആദരിച്ചിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ ഇസ്രായേല്‍ക്കാരെ അവര്‍ വെറുത്തു. രാജ്യം മുഴുവന്‍ വ്യാപിക്കകയും സമ്പത്തുനേടുകയും ശക്തരായിത്തീരുകയും     െചയ്ത ഇസ്രായേല്‍ക്കാര്‍ തങ്ങളെ           കീഴടക്കുമെന്ന്ഈജിപ്തുകാര്‍ ഭയപ്പെട്ടു. അതിനാല്‍ അവര്‍ ഇസ്രായേല്‍ക്കാരെ ഞെരുക്കാന്‍ തുടങ്ങി. അക്കാലത്ത് ഫറവോ അതിന് നേത്യത്വം നല്‍കി.
     
                      ഇസ്രായേല്‍ജനങ്ങ ളെ കഠിനമായ ജോലികള്‍ ചെയ്യാന്‍ ഫറവോ നിര്‍ബന്ധിച്ചു. അടിമകളെപ്പോലെ അവരെ കണക്കാക്കി. വയലിലെ വേലകള്‍ക്കുപുറമേ കുമ്മായവും ഇഷ്ടികയും കൊണ്ടുള്ള പണികളും അവരെ ഏല്‍പിച്ചു. നിര്‍ദ്ദയം ജോലിചെയ്യിക്കുവാനായി ഈജിപ്തുകാരായ മേല്‍നോട്ടക്കാരേയും നിയമിച്ചു. ഇസ്രായേല്‍ക്കാര്‍ക്ക് വിനോദത്തിനോ വിശ്രമത്തിനോ സമയം നല്‍കിയില്ല. ഈജിപ്തിന്‍റെ ഗവര്‍ണറായിരുന്ന ജോസഫിന്‍റെ വംശക്കാര്‍ അങ്ങ നെ ഈജിപ്തിലെ അടിമകളായിമാറി. ഈജിപ്തുകാര്‍ അവരോട് വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്. ദൈവത്തിന്‍റെ ജനം അനേകം കഷ്ടതകള്‍ക്ക് ഇരയായി. പക്ഷേ , അവര്‍ക്ക ് ക്ഷ നല്‍കുവാന്‍ ദൈവം വഴിയൊരുക്കി. പഴയനിയമത്തിലെ പുറപ്പാട്എന്ന പുസ്തകത്തില്‍ അതേക്കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്.

     

    മോശയുടെ ജനനം

     

                                ആയിടയ്ക് ഫറവോ ഒരു കല്പന നല്‍കി:  ഇസ്രായേല്‍ക്കാര്‍ക്ക ് ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നുകളയണം.അതനുസരിച്ച് അനേകം പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. അങ്ങനെയിരിക്കേ ഒരു സ്ത്രീ തനിക്കു ജനിച്ച ആണ്‍കുഞ്ഞിനെ കൊല്ലാന്‍ മനസ്സുവരാതെ മൂന്നുമാസം രഹസ്യമായി വ ള ര്‍ത്തി . പിന്നീടു രഹസ്യമായി വ ളര്‍ത്താന്‍ കഴിയാതെവന്നപ്പോള്‍ അവള്‍ കുഞ്ഞിനെ കൊല്ലാതെ ഉപേക്ഷ ിക്കാന്‍ തീരുമാനിച്ചു. ഞാങ്ങണ നെയ്ത്, കളിമണ്ണും ടാറും പൂശി, വെള്ളം കയറാത്ത ഒരു പേടകത്തില്‍ കുട്ടിയെ കിടത്തി പുഴവക്കത്തെ ചെടികള്‍ക്കിടയില്‍ വച്ചു. 
     
                        ഫറവോയുടെ പുത്രി കുളിക്കാന്‍ അവിടെ എത്തിയപ്പോള്‍ പേടകംഅതിനുള്ളില്‍ ഓമനത്തമുള്ള ഒരു ആണ്‍കുഞ്ഞിനെ കരാജകുമാരിക്ക് വാത്സല്യം തോന്നി. അവനെ വളര്‍ത്തുന്നതിനായി ഒരു സ്ത്രീയെ അന്വേഷിച്ചു. അവന്‍റെ അമ്മയായ സ്ത്രീയെത്തന്നെ രാജകുമാരി കുഞ്ഞിനെ ഏല്‍പിച്ചു. അവള്‍ ആ കുട്ടിയെ വളര്‍ത്തി. ബാല്യകാലം കഴിഞ്ഞപ്പോള്‍ അവള്‍ അവനെ രാജകുമാരിയുടെ പക്കല്‍ തിരിച്ചേല്‍പിച്ചു. രാജകുമാരി അവന് മോശ  എന്നു പേരു നല്‍കി.  വെള്ളത്തില്‍നിന്ന് എടുക്ക പ്പെട്ടവന്‍ എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. അവന്‍ കൊട്ടാരത്തില്‍ എല്ലാ സൗകര്യങ്ങളോടുംകൂടെ ജീവിച്ചു.

     

    മോശയുടെ ഒളിച്ചോട്ടം

     

                       ഈജിപ്തിലെ രാജകുമാരനെപ്പോലെ മോശ കൊട്ടാരത്തില്‍ സുഖമായി കഴിഞ്ഞു. എങ്കിലും താന്‍ ഒരു ഇസ്രായേല്‍ക്കാരനാണെന്ന ചിന്ത അവനുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായശേഷം ഒരു ദിവസം അവന്‍
    സ്വന്തം ജനങ്ങളെ കാണാന്‍ പോയി. ഇസ്രായേല്‍ക്കാരുടെ കഷ്ടപ്പാടുകള്‍  അവന്‍ നേരില്‍ 
    ഒരു ഈജിപ്തുകാരന്‍ ഇസ്രായേല്‍ക്കാരനെ അടിക്കുന്നതു കേപ്പാള്‍ മോശയ്ക് ദേഷ്യം വന്നു. അവന്‍ അയാളെ,കൊന്നുകളഞ്ഞു. വിവരമറിഞ്ഞ ഫറവോ മോശയെ പിടികൂടാന്‍ തീരുമാനിച്ചു. എന്നാല്‍, അവന്‍ ഒളിച്ചോടി മിദിയാന്‍ എന്ന സ്ഥലത്തെത്തി ജത്രോ എന്ന പുരോഹിതന്‍റെ ആടുകളെ മേയ്ച്ചുവന്നു. പിന്നീട്
    ജത്രോയുടെ മകളെ മോശ വിവാഹം ചെയ്തു.

     

    ദൈവത്തിന്‍റെ വിളി

     

                      മോശ ഒരുദിവസം ഹോറെബ് മലയില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു കാഴ്ചകണ്ടുഒരു മുള്‍പ്പടര്‍പ്പ് ആളിക്കത്തുന്നു. തീ ഉയര്‍ന്നു കാണാം. എന്നാല്‍ മുള്‍പ്പടര്‍പ്പ് കത്തിയെരിഞ്ഞ്ചാമ്പലാകുന്നുമില്ല. മോശ അത്ഭുതപ്പെട്ടു. ആ മഹാദൃശ്യം അടുത്തുകാണുന്നതിനായി മോശ മുള്‍പ്പടര്‍പ്പിനെ സമീപിച്ചു. അപ്പോള്‍ മുള്‍പ്പടര്‍പ്പില്‍നിന്നൊരു സ്വരമുയര്‍ന്നു. ദൈവത്തിന്‍റെ സ്വരമായിരുന്നു അത്. ദൈവം മോശയോട് അരുളിച്ചെയ്തു: "അടുത്തുവരരുത്, നിന്‍റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്.... ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം"  (പുറപ്പാട് 3:5-6).
     
                   ഇതുകേട്ട് മോശ മുഖം മറച്ചു. കാരണം, ദൈവത്തെ നോക്കാന്‍ മോശയ്ക്  ഭയമായിരുന്നു. എന്നാല്‍ ദൈവം അരുളിച്ചെയ്തു: "ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ മേല്‍ നോട്ടക്കാരുടെ ക്രൂരതകാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു... ഈജിപ്തുകാരുടെ കയ്യില്‍ നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്ന് ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേയ്ക് .... അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങി വന്നിരിക്കുന്നത്.... ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക് . നീ എന്‍റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ നിന്ന് പുറത്തു കൊണ്ടുവരണം" (പുറപ്പാട് 3:7-10).
     
     
           ഇതുകേട്ട് മോശ അത്ഭുതപ്പെട്ടു. ഇതൊക്കെ ചെയ്യാന്‍ താന്‍ ആരാണ്? മോശ ഇക്കാര്യം ദൈവത്തോടുതന്നെ ചോദിച്ചു. ദൈവത്തിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: "ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കുംഞാനാണു നിന്നെ അയയ്ക്ന്നത്" (പുറപ്പാട് 3:12).

     

    മോശയെ അയയ്ക്കുന്നു

     

                  ദൈവം മോശയെ വിളിച്ചത് വലിയൊരു ചുമതല ഏല്‍പിക്കാനാണ്. ദൈവം മോശയോട് അരുളിച്ചെയ്തു:  "ഇസ്രായേല്‍ മക്കളോടു നീ പറയുക നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്,  അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, എന്നെ നിങ്ങളുടെ അടുത്തേയ്ക്ക യച്ചിരിക്കുന്നു"  (പുറപ്പാട് 3:15).
     
                          ദൈവം മോശയെ അയയ്ക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ ഏല്‍പിച്ചു.  ഒന്നാമത്തേത്  ഇസ്രായേല്‍ക്കാരോട് പറയാനുള്ളതായിരുന്നു:  അവരെ ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ദൈവം രക്ഷിക്കും. തേനും പാലും ഒഴുകുന്ന കാനാന്‍ദേശത്തേയ്ക് അവരെ കൊണ്ടുപോകും.  രണ്ടാത്തേത്  ഫറവോരാജാവിനോട് പറയാനുള്ളതായിരുന്നു:  മൂന്നുദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം.
     
                     വിശദമായിത്തന്നെ ക്കാര്യങ്ങള്‍ ദൈവം മോശയ്ക്ക ു വെളിപ്പെടുത്തി. മുന്‍കാലങ്ങ ളില്‍ ഇസ്രായേല്‍ക്കാരെ നയിച്ചിരുന്ന ദൈവം ഇപ്പോഴും അവരോടൊപ്പന്ന് ദൈവം വ്യക്തമാക്കി. കഷ്ടതയില്‍ കഴിയുന്ന ഇസ്രായേല്‍ക്കാര്‍ക്ക് മോചനം നല്‍കാന്‍ അവിടുന്ന് തീരുമാനിച്ചു. അതിനു നേതൃത്വം നല്‍കാന്‍ മോശയെ നിയോഗിക്കുകയും ചെയ്തു.

     

    മൂന്ന് അടയാളങ്ങള്‍

     

                         മോശയുടെ ഭയവും സംശയവും മാറിയിരുന്നില്ല. അവന്‍ പറഞ്ഞു: "അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്‍റെ വാക്കു കേള്‍ക്കുകയുമില്ല. കര്‍ത്താവ് നിനക്ക് പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍ പറയും"  (പുറപ്പാട് 4:1). മോശയെ ശക്തിപ്പെടുത്തുന്നതിനായി ദൈവം മൂന്ന് അടയാളങ്ങ ള്‍ നല്‍കി. ദൈവം നിര്‍ദ്ദേശിച്ചപ്രകാരം മോശ കൈയ്യിലിരുന്ന വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായി മാറി. അതുണ്ട് പേടിച്ചുമാറിയ മോശയോട് അതിന്‍റെ വാലില്‍ പിടിക്കുവാന്‍ ദൈവം കല്പിച്ചു. കൈനീട്ടി അതിന്‍റെ വാലില്‍ പിടിച്ചപ്പോള്‍ അതു വടിയായിത്തീര്‍ന്നു. ഇതായിരുന്നു ഒന്നാമത്തെ അടയാളം.
     
              ദൈവം നിര്‍ദ്ദേശിച്ചപ്രകാരം മോശ കൈ മാറിടത്തില്‍ വച്ചു. കൈ തിരിച്ചെടുത്തപ്പോള്‍ അത് മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കാപ്പെട്ടു . അവിടുത്തെ കല്പനപ്രകാരം വീണ്ടും കൈമാറിടത്തില്‍വച്ചിട്ട് തിരിച്ചെടുത്തപ്പോള്‍ പഴയതുപോലെയായി.
     
                ഈ രണ്ട് ടയാളങ്ങളും ഇസ്രായേല്‍ക്കാര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവര്‍ക്കായി ദൈവം മൂന്നാമതൊരു അടയാളം നല്‍കി:  "നീ നദിയില്‍നിന്നു കുറെ വെള്ളമെടുത്തു കരയില്‍ ഒഴിക്കുക. നദിയില്‍ നിന്നു നീ എടുക്കുന്ന ജലം കരയില്‍ രക്തമായി മാറും"  (പുറപ്പാട് 4:9).

     

    അഹറോനെ നല്‍കുന്നു

     

                               അ യാളങ്ങ ള്‍ ലഭിച്ചിട്ടും മോശയുടെ ഭയം തീര്‍ന്നില്ല. മോശ കര്‍ത്താവിനോടു പ റഞ്ഞു :  " കര്‍ത്താവേ, ഞാന്‍ ഒരിക്കലും വാക്ചാതുരിയുള്ളവനായിരുന്നില്ല. . . സംസാരിക്കുമ്പോള്‍ നാവിനു തടസ്സമുള്ളവനാണ് ഞാന്‍"  (പുറപ്പാട് 4:10). അതിനാല്‍ തനിക്ക പകരം മറ്റാരെയെങ്കിലും അയയ്ക് വാന്‍ മോശ ദൈവത്തോട് അപേക്ഷിച്ചു. പ്പോള്‍ സഹോദരനായ അഹറോനെ ദൈവം മോശയുടെ സഹായത്തിനായി നല്‍കി. ഇരുവരെയും ശക്തിപ്പെടുത്തുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. മോശയോട് വടി കയ്യിലെടുക്കാന്‍ ആവശ്യപ്പെട്ടു. അത് ഉപയോഗിച്ച് അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനു നല്‍കി.

     

     

    ദൗത്യവുമായി ഈജിപ്തിലേക്ക്

     

                           മോശ ജത്രോയോട് യാത്രപറഞ്ഞ് ഭാര്യയോടും മക്കളോടുമൊപ്പം ഈജിപ്തിലേക്ക് പുറപ്പെട്ടു. യാത്രാമധ്യേ ദൈവം മോശയ്ക് നിര്‍ദ്ദേശങ്ങയെക്കാള്‍ നല്‍കി. അഹറോനോട് അവിടുന്നു പറഞ്ഞു: "നീ മരുഭൂമിയിലേക്കുപോയി മോശ കാണുക " . അഹറോനെ കണ്ടു മുട്ടിയപ്പോള്‍ മോശഎല്ലാകാര്യങ്ങളും വിവരിച്ചു. അവര്‍ ഈജിപ്തിലെത്തി. ഇസ്രായേലിലെ എല്ലാ ശ്രേഷ്ഠന്മാരെയും വിളിച്ചുകൂട്ടി ദൈവം പറഞ്ഞ കാര്യങ്ങള്‍ അറിയിച്ചു. ജനങ്ങളുടെ മുമ്പില്‍ അടയാളങ്ങള്‍ കാണിച്ചു. എല്ലാവരും ,വിശ്വസിച്ചു. അവര്‍ ദൈവത്തെ ആരാധിച്ചു (പുറപ്പാട് 4:18-31).

     

    ഫറവോയുടെ മുമ്പില്‍

     

                            മോശയും അഹറോനും ഫറവോയുടെ മുമ്പിലെത്തി. കര്‍ത്താവായ ദൈവത്തെ ആരാധിക്കാന്‍ ഇസ്രായേല്‍ക്കാരെ വിട്ടയക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫറവോയുടെ മറുപടി ഇപ്രകാരമായിരുന്നു.  "ആരാണീ കര്‍ത്താവ്അവന്‍റെ വാക്കുകേട്ട് ഞാ ന്‍ എന്തി ന ് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല, ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്മില്ല"  (പുറപ്പാട് 5:2).
     
               അലസത കൊണ്ടാണ് ഇസ്രായേല്‍ക്കാര്‍ ദൈവത്തെ ആരാധ്യക്കണമെന്നു ആവശ്യപ്പെടുന്നതെന്നു ഫറവോ കരുതി . ദൈവത്തെപ്പറ്റി ചിന്തിക്കാന്‍ പോലും അവസരം നല്‍കരുതെന്ന് ഫറവോ തീരുമാനിച്ചു. ഇസ്രായേല്‍ക്കാര്‍ക്ക് കൂടുതല്‍ ജോലികള്‍ നല്‍കി.ഫറവോയുടെ മേല്‍നോട്ടക്കാര്‍ അവരെ കൂടുതല്‍ കഷ്ടപ്പെടുത്താന്‍ തുടങ്ങി. ഇസ്രായേല്‍ക്കാര്‍ മോശയെയും അഹറോനെയും കുറ്റപ്പെടുത്തി. മോശ കര്‍ത്താവിനോടു പരാതി പറഞ്ഞു അപ്പോള്‍ ദൈവം മോശയെ ധൈര്യപ്പെടുത്തി . െദൈവം പ റ ഞ്ഞ കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഉറപ്പുനല്‍കി. ഫറവോ ഇസ്രായേല്‍ക്കാരെ വിട്ടയയ്ക് മെന്ന് മോശയെ ബോധ്യപ്പെടുത്തി. 
     
                          ദൈവത്തിന്‍റെ വഴികള്‍ മനുഷ്യരുടേതുപോലെയല്ല. കഷ്ടപ്പാടു കളുടെ മധ്യത്തിലും ദൈവം മനുഷ്യനെ രക്ഷ യിലേക്കു നയിക്കുന്നു. ആപത്തുകള്‍ വന്നാലും അവിടുന്നു നമ്മെ സംരക്ഷിക്കും. കാരണം, അവിടുന്ന് വിശ്വസ്തനാണ്. മോശയെ വിളിക്കുകയും ശക്തിപ്പെടുത്തുകയും വഴിനടത്തുകയും ചെയ്ത ദൈവം നമ്മെയും ശക്തിപ്പെടുത്തുമെന്ന സന്ദേശമാണ് മോശയുടെ ചരിത്രം നമുക്കു നല്‍കുന്നത്.

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    ബലഹീനതകളുായിരു
    ന്ന മോശയെ തെരഞ്ഞെ ടുത്ത് ശക്തിപ്പെടുത്തി വന്‍കാര്യങ്ങള്‍ക്കാ
    യി നിയോഗിച്ച ദൈവമേ, കുറവുകളെയും
    ബലഹീനതകളെയും അതിജീവിച്ചു മുന്നേറാന്‍ എന്നെയും നീ
    ശക്തിപ്പെടുത്തണമേ. 
     

    നമുക്കു പാടാം

     

    കടന്നുപോയ് ശതാബ്ദമേറെ
    കണ്‍തുറന്നു വൈരികള്‍
    കഷ്ടകാലമായിതിസ്രേല്‍
    സ്പഷ്ടമായും പീഡിതര്‍
    പിറന്നു മോസസെന്നസത്
    പ്രവാചകന്‍ പ്രഭാവവാന്‍
    നിറഞ്ഞുനിന്നു പൊല്‍ക്ക തിര്‍,
    കുറഞ്ഞതില്ല മോദവും.
    തിരഞ്ഞെടുത്തു ദൈവമാ
    പരോന്മുഖപ്രഭാവനെ
    ജനങ്ങ ളെനയിക്കു
    വാന്‍
    തമസ്സുദൂരെനീക്കുവാന്‍......
    കഷ്ടനഷ്ടമൊക്കെ യും
    സഹിച്ചു രക്ഷ നേടുവാന്‍
    വിളിച്ചദൈവമല്ലയോ
    നയിച്ചു നേരെ മോശയെ...... 
     

    ദൈവവചനം വായിക്കാം, വിവരിക്കാം

     

    ദൈവം മോശയെ വിളിക്കുന്ന സംഭവം വിവരിച്ചു പറയുക (പുറപ്പാട് 3:1-22).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "ഞാന്‍ നിങ്ങളെ എന്‍റെ ജനമായി സ്വീകരിക്കും;
    നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും" (പുറപ്പാട് 6:7).
     

    എന്‍റെ തീരുമാനം

     

    ദൈവം ഏല്‍പിച്ച ദൗത്യം മോശ സ്വീകരിച്ചതുപോലെ
    മാതാപിതാക്കള്‍ എന്നെ ഏല്‍പിക്കുന്ന ദൗത്യങ്ങള്‍ ഞാനും സ്വീകരിക്കും.