പാഠം 3
ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ്
-
ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം അബ്രാഹത്തിനു ജനിച്ച പുത്രനായിരുന്നു ഇസഹാക്ക്. ദൈവം ഇസഹാക്കിനോട് അരുളിച്ചെയ്തു: "നിന്‍റെ പിതാവായ അബ്രാഹത്തോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. ആകാശത്തിലെ നക്ഷ ത്രങ്ങ ള്‍ പോലെ നിന്‍റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്‍റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്ക പ്പെടും". (ഉല്‍പത്തി 26:3-4). അബ്രാഹത്തില്‍ ആരംഭിച്ച ദൈവികവാഗ്ദാനങ്ങ ള്‍ ഇസഹാക്കിന്‍റെ സന്തതികളിലൂടെ നിറവേറുന്നതു നമുക്കു കാണാം.
ഏസാവും യാക്കോബും
റബേക്ക ആയിരുന്നു ഇസഹാക്കിന്‍റെ ഭാര്യ. അവര്‍ക്ക് ഇരട്ട പുത്രന്മാര്‍ ജനിച്ചു-ഏസാവും യാക്കോബും. മൂത്തവന്‍ ഏസാവ്ഇളയവന്‍ യാക്കോബ്. അവര്‍ ജനിക്കും മുമ്പുതന്നെ കര്‍ത്താവ്റബേക്ക യോട് ഇങ്ങ നെ അരുളിച്ചെയ്തിരുന്നു. "രണ്ടു വംശങ്ങളാണ് നിന്‍റെ ഉദരത്തിലുള്ളത്. നിന്നില്‍നിന്നു പിറക്കുന്നവര്‍ രണ്ടു ജനതകളായിപ്പിരിയും. ഒന്ന് മറ്റേതിനെക്ക ാള്‍ ശക്തമായിരിക്കും. മൂത്തവന്‍ ഇളയവനു ദാസ്യവൃത്തി ചെയ്യും" (ഉപത്തി 25:23).ഏസാവും യാക്കോബും വളര്‍ന്നുവന്നു. ഏസാവ് നായാട്ടില്‍ സമര്‍ത്ഥനും കൃഷിക്ക ാരനുമായി. ശാന്തനായ യാക്കോബാകട്ടെ കൂടാരങ്ങളില്‍ത്തന്നെ പാര്‍ത്തുപോന്നു. അമ്മയ്ക് അവനോടായിരുന്നു കൂടുതല്‍ പ്രിയം. കൂടുതല്‍ പ്രിയം വേട്ടയാടിക്കൊണ്ടുവന്നിരുന്ന മാംസംകിട്ടിയിരുന്നതുകൊണ്ട് ഇസഹാക്ക് ഏസാവിനെ കൂടുതല്‍ സ്നേഹിച്ചു.കടിഞ്ഞൂലവകാശം
കുടുംബത്തിലെ മൂത്തപുത്രനു ലഭിക്കേ പാരമ്പര്യപ്രകാരമുള്ള ജന്മാവകാശത്തിനു വലിയ പ്രാധാന്യമുായിരുന്നു. ദൈവത്തിന്‍റെ വാഗ്ദാനങ്ങ ള്‍ക്ക് അവകാശി കടിഞ്ഞൂല്‍ പുത്രനായിരുന്നു. ഒരുദിവസം ഏസാവ് വിശന്നുതളര്‍ന്ന് വയലില്‍നിന്നു കയറിവന്നപ്പോള്‍ യാക്കേബ്പായസമുണ്ടാക്കു കയായിരുന്നു . ഏസാവ് അല്പം പായസം ചോദിച്ചു അപ്പോള്‍ യാക്കോബ് കടിഞ്ഞൂലവകാശം പകരമായി ആവശ്യപ്പെട്ടു. കടിഞ്ഞൂലവകാശംകൊണ്ട്തനിക്കെന്താണു പ്രയോജനമെന്നു വിചാരിച്ചുകൊണ്ട് ഏസാവ് തന്‍റെ കടിഞ്ഞൂലവകാശം യാക്കോബിന് ല്‍കുന്നതായി ശപഥം ചെയ്തു. പ്രതിഫലമായി ഒരുപാത്രം പായസം വാങ്ങിക്കഴിക്കുകയും ച്ചെയ്തു . അങ്ങനെ ,ഏസാവ് തന്‍റെ കടിഞ്ഞൂലവകാശം നിസ്സാരമായിക്ക രുതി യാക്കോബിനു വിറ്റു.അനുഗ്രഹം യാക്കോബിന്
ഇസഹാക്കിനു പ്രായമായി, കണ്ണിനു കാഴ്ച കുറഞ്ഞു. അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു: "എന്‍റെ മകനേ! ഇതാ ഞാന്‍, അവന്‍ വിളികേട്ടു. ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്സായി, എന്നാണ് ഞാന്‍ മരിക്കുകയെന്നു അറിഞ്ഞു കൂടാ നിന്‍റെ .ആയുധങ്ങളായ അമ്പും വില്ലുമെടുത്ത് വയലില്‍ പോയി വേട്ടയാടി കുറെ കാട്ടിറച്ചി കൊണ്ടുവരിക. എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകം ചെയ്ത് എന്‍റെ മുമ്പില്‍ വിളമ്പുക. അതു ഭക്ഷിച്ചിട്ട് നിന്നെ ഞാന്‍ മരിക്കുംമുമ്പേ അനുഗ്രഹിക്ക ട്ടെ"(ഉല്‍പത്തി 27:1-4).ഇസഹാക്ക്പറഞ്ഞ തെല്ലാം റബേക്കാ കേള്‍ക്കുന്നുണ്ടായിരുന്നു ഏസാവ് കാട്ടിറച്ചി തേടാന്‍ പോയിക്ക ഴിഞ്ഞ പ്പോള്‍ അവള്‍ ഇക്കാര്യം യാക്കോബിനെ വിളിച്ചു പറഞ്ഞു . തന്‍റെ വത്സല പുത്രനായ യാക്കോബിന് പിതാവിന്‍റെ അനുഗ്രഹം ലഭിക്കാന്‍ അവള്‍ ആഗ്രഹിച്ചു.കാരണം, റബേക്ക ഗര്‍ഭിണിയായിരിക്കെ കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങ ള്‍ അവളുടെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു. റബേക്ക രണ്ടു കുഞ്ഞാടുകളുടെ ഇറച്ചി രുചികരമായി പാകം ചെയ്തു. ഏസാവെന്നു തോന്നിക്കും വിധം യാക്കോബിന്‍റെ കൈകളും കഴുത്തും ആട്ടിന്‍തോലും കൊണ്ട്പൊതിഞ്ഞു. ഏസാവിന്‍റെതായി വീട്ടിലുായിരുന്ന വിലപ്പെട്ട വസ്ത്രങ്ങ ളെടുത്ത് യാക്കോബിനെ ധരിപ്പിച്ചു. പാകംചെയ്ത മാംസവും അപ്പവും യാക്കോബിന്‍റെ കയ്യില്‍ക്കൊടുത്ത് പിതാവിന്‍റെ പക്കലേക്ക്അയച്ചു. യാക്കോബ് ഇസഹാക്കിന് ഭക്ഷ ണം നല്‍കിയശേഷം അനുഗ്രഹത്തിന് അപേക്ഷിച്ചു. ഏസാവാണെന്ന ധാരണയില്‍ ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു.യാക്കോബ് അനുഗ്രഹം വാങ്ങി മുറിവിട്ടുപോയപ്പോള്‍ നായാട്ടുകഴിഞ്ഞ്ഏസാവെത്തി. ഭക്ഷ ണം തയ്യാറാക്കി നല്‍കിയശേഷം ഏസാവും അനുഗ്രഹം ചോദിച്ചു. തനിക്ക് അബദ്ധം പിണഞ്ഞെന്ന് ഇസഹാക്കിന് മനസ്സിലായി. എന്നാല്‍ , യാക്കോബിനെ അനുഗ്രഹിച്ചതിനാല്‍ അ വ ന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ തന്നെയായിരിക്കുമെന്ന് ഇസഹാക്ക പറഞ്ഞു. ഇതുകേട്ട ഏസാവ് അതീവ ദുഃഖിതനായി. സഹോദരന്‍ തന്നെ കബളിപ്പിച്ചതില്‍ ഏസാവ്രോഷാകുലനായി. മുന്‍പ് ഒരിക്ക ല്‍ ഒരു പാത്രം പായസത്തിന് കടിഞ്ഞൂല്‍ അവകാശം കൈക്കലാക്കി .ഇപ്പോഴിതാ പിതാപിന്‍റെ അനുഗ്രഹവും കരസ്ഥമാക്കിയിരിക്കുന്നു. ഏസാവ് യാക്കോബിനെ കൊല്ലാന്‍ തീരുമാനിച്ചു.യാക്കോബിന്‍റെ സ്വപ്നം
ഏസാവ് യാക്കോബിനെ അപായപ്പെടുത്തുമെന്നു മനസ്സിലാക്കിയ റബേക്കാ മകനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ഹാരാനിലുള്ള എന്‍റെ സഹോദരനായ ലാബാന്‍റെ അടുത്തേയ്ക് ഓടി രക്ഷ പെടുക. "നിന്‍റെ ജ്യേഷ്ഠന്‍റെ രോഷമടങ്ങുവോളം നീ അവിടെ താമസിക്കുക" (ഉല്‍പത്തി27:44).യാക്കോബ് ഹാരാനിലേക്ക് യാത്രപുറപ്പെട്ടു. സന്ധ്യയായപ്പോള്‍ വഴിയില്‍ ഒരിടത്ത് വിശ്രമിച്ച് ഉറങ്ങുമ്പോള്‍ അവന് ഒരു ദര്‍ശനം ഉാണ്ടായി.ദൈവം അവനോട് അരുളിച്ചെയ്തു: "ഞാന്‍ നിന്‍റെ പിതാവായ അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണ് നിനക്കും നിന്‍റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും..... നിന്നിലൂടെയും നിന്‍റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്ക പ്പെടും. ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും" (ഉല്‍പത്തി28:13-15). ഉറക്ക ത്തില്‍നിന്ന് ഉണര്‍ന്ന യാക്കോബ് ആ സ്ഥലത്തിന് "ബഥേല്‍ എന്നുപേരിട്ടു. ദൈവത്തിന്‍റെ ഭവനം" എന്നാണ് അതിന്‍റെ അര്‍ത്ഥം.യാക്കോബ് യാത്ര തുടര്‍ന്ന് ഹാരാനില്‍ എത്തിച്ചേര്‍ന്നു. അമ്മാവനായ ലാബാനോടൊത്ത് പതിനാലുവര്‍ഷം താമസിച്ചു. അതിനിടയില്‍ ലാബാന്‍റെ മക്കളായ ലെയായെയും റാഹേലിനെയും അദ്ദേഹം വിവാഹം ചെയ്തു. അക്കാലം കൊണ്ട് യാക്കോബ് വലിയ സമ്പത്തും സ്വന്തമാക്കി. അവസാനം അദ്ദേഹം തന്‍റെ കുടുംബത്തെയും കൂട്ടിക്കൊണ്ട് സഹോദരനായ ഏസാവിന്‍റെ പക്കലേക്ക് യാത്രതിരിച്ചു. ജ്യേഷ്ഠനുമായി സൗഹാര്‍ദ്ദത്തില്‍ കഴിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.ഇസ്രായേല്‍ എന്ന നാമം
ഹരാനില്‍ നിന്ന് ഏസാവിന്‍റെ പക്കലേയ്ക്കുള്ള യാത്രയ്ക്ടയില്‍ "എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല" അയാള്‍ ചോദിച്ചു: "നിന്‍റെ പേരെന്താണ്? യാക്കോബ് അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു: "ഇനിമേല്‍ നീ യാക്കോബ് എന്നല്ല, "ഇസ്രായേല്‍" എന്നു വിളിക്ക പ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു (ഉല്‍പത്തി 32:24-28)."ഇസ്രായേല്‍"എന്നവാക്കിന്‍റെ അര്‍ത്ഥം ദൈവവുമായി മല്‍പിടിത്തം നടത്തുന്നവന്‍ എന്നാണ്.യാക്കോബ് പിന്നീട് അറിയപ്പെട്ടത് എന്ന പേരിലാണ്. യാക്കോബിന്‍റെ സന്തതിപരമ്പരകളാവട്ടെ ഇസ്രായേല്‍ ജനത എന്നും വിളിക്കപ്പെട്ടുയാക്കോബിന്റെ ദൈവം
രക്ഷാകരപദ്ധതിയില്‍ സവിശേഷമായൊരു സ്ഥാനമലങ്കരിക്കുന്ന വ്യക്തിയാണ് യാക്കോബ്. അബ്രാഹത്തോടും, ഇസഹാക്കിനോടും ചെയ്ത വാഗ്ദാനങ്ങ ള്‍ ദൈവം യാക്കോബിനോടും ആവര്‍ത്തിച്ചു ഉറപ്പിക്കുന്നതായി കാണാം. അവിടുന്ന് പ്രത്യേകവിധത്തില്‍ യാക്കോബിനെനയിക്കുകയും സംരക്ഷ ിക്കുകയും ചെയ്തു. ഇക്കാരണത്താലാണ് യാക്കോബിന്‍റെ ദൈവം" എന്നു നാം പറയുന്നത്. വിശുദ്ധ കുര്‍ബാനയിലും മറ്റു പ്രാര്‍ത്ഥനകളിലും അബ്രാഹത്തോടും ഇസഹാക്കിനോടുമൊപ്പം "യാക്കോബിന്‍റെയും ദൈവം" എന്ന് നാം ഉപയോഗിക്കുന്നുല്ലോ.അസാധാരണമായ അനുഭവങ്ങ ളിലൂടെയാണ് യാക്കോബിന്‍റെ ജീവിതം മുന്നോട്ടു നീങ്ങിയത്. ദൈവത്തിന്‍റെ വഴികള്‍ എത്രയോ അഗ്രാഹ്യമാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജീവിതത്തിലെ ഓരോഘട്ടത്തിലും നമ്മെക്കുറിച്ചുള്ള ദൈവികപദ്ധതിക്ക് നാം കീഴ്വഴങ്ങണം. പഴയ ഇസ്രായേലിന് ലഭിച്ച ദൈവാനുഭവവും ദൈവാനുഗ്രഹവും പുതിയ ഇസ്രായേലായ നമുക്കും കൈവരുന്നത് അപ്പോഴാണ്. ഈ വിധത്തിലാണ് യാക്കോബിന്‍റെ ദൈവാനുഭവം നമ്മുടേതായി മാറുന്നത്. മനുഷ്യദൃഷ്ടിയില്‍ തിന്മയാണെന്നു തോന്നുന്ന അനുഭവങ്ങ ളില്‍ നിന്നുപോലും നന്മ ഉളവാക്കാന്‍ കഴിയുന്നതാണ് ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയെന്ന് യാക്കോബിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.നമുക്കു പ്രാര്‍ത്ഥിക്കാം
സര്‍വശക്തനായ ദൈവമേ, ജീവിതത്തിലുാകുന്നപരാജയങ്ങ ളിലും ബുദ്ധിമുട്ടുകളിലും തളര്‍ന്നുപോകാതെ പ്രത്യാശയോടെ ജീവിക്കുവാന്‍ ഞങ്ങ ളെ സഹായിക്ക ണമേ.നമുക്കു പാടാം
സ്വന്തം പിതാവിന്നനുഗ്രഹങ്ങ ള്സ്വന്തമാക്കാന്, കഴിഞ്ഞാകയാലേയാക്കോബിന് രക്ഷ യ്ക് വേണ്ടിയമ്മയാത്രയാക്കീ ലാബാന്‍വീടുപൂകാന്‍!പോകും വഴിക്കൊരു സ്വപ്നമുായ്പാലൊളി പാരിലിറങ്ങിവന്നു.സ്വര്‍ഗത്തില്‍നിന്നൊരു കോവണിയാസൗവര്ണസ്വപ്നത്തില് മിന്നിനിന്നുസ്വര്ഗീയസന്ദേശധാരയുായ്"സ്വര്‍ഗകവാടമാണിപ്രദേശം"ദൈവമുടമ്പടി ചെയ്തപോലെഭൂവിനു കൈവന്നു നവ്യശക്തി...ദൈവവചനം വായിക്കാം, വിവരിക്കാം
ഏസാവിന് കടിഞ്ഞൂലവകാശം നഷ്ടപ്പെട്ടസംഭവം വിവരിക്കുക (ഉല്‍പത്തി 25:27-34).എന്‍റെ തീരുമാനം
ഭൗതികമായ സുഖസൗകര്യങ്ങ ള്‍ നേടാന്‍ വേണ്ടിഎന്റെ ദൈവ പുത്രസ്ഥാനംഞാന്‍ നഷ്ടപ്പെടുത്തുകയില്ല.ഉത്തരം കണ്ടെത്താം