പാഠം 12
ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളും ബലികളും
-
ദൈവവുമായുള്ള സംഭാഷണമാണല്ലോ പ്രാര്‍ത്ഥന. ദൈവത്തെ മഹത്ത്വപ്പെടുത്താനായി നടത്തുന്ന സ്തുതികളും ആരാധനയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുന്നു. ദൈവത്തോടുള്ള അപേക്ഷകളും പ്രാര്‍ത്ഥനയുടെ ഭാഗമാണ്. ദൈവത്തിന്‍റെ നാമം വിളിക്കുന്നതാണ് പ്രാര്‍ത്ഥന എന്ന ആശയം പഴയനിയമത്തില്‍ വ്യക്തമാണ്. അക്കാലത്ത് മനുഷ്യര്‍ കര്‍ത്താ വിന്‍റെ നാമം വിളിച്ചപേക്ഷ ിക്കാന്‍ തുടങ്ങി(ഉല്‍പത്തി 4:26). ബലിപീഠം നിര്‍മ്മിച്ചശേഷം ദൈവത്തിന്‍റെ നാമം വിളിച്ചപേക്ഷ ിക്കുന്ന പതിവ് പൂര്‍വപിതാക്കന്മാരുടെ ഇടയിലുായിരുന്നു (ഉല്‍പത്തി 12:8; 26:25). അവര്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയും നടത്തിയിരുന്നു പ്രഭാതത്തിലും പ്രദോഷത്തിലും അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു (നിയമാവര്‍ത്തനം 6:4-7).പാപത്തിന്‍റെ ഫലമായി നശിപ്പിക്ക പ്പെടാന്‍ പോകുന്ന നഗരങ്ങള്‍ക്കായി അബ്രാഹം പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇസ്രായേല്‍ക്കാര്‍ക്കുവേണ്ടി മോശ പലതവണ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ക്ക ് ഉത്തരം നല്‍കുന്ന ദൈവത്തെ ഇവര്‍ അനുഭവിച്ചറിയുന്നുഈജിപ്തില്നിന്നുള്ള ഇസ്രായേല്‍ക്കാരുടെ നിലവിളി ദൈവത്തിന് സ്വീകാര്യമായ പ്രാര്‍ത്ഥനയായിരുന്നു. കാനാന്‍ദേശത്ത് എത്തിച്ചേര്‍ന്ന ഇസ്രായേല്‍ജനം ദൈവത്തിന് പ്രത്യേകമായ പ്രാര്‍ത്ഥനകളും ബലികളും അര്‍പ്പിച്ചിരുന്നു. ദൈവജനമായ അവര്‍ അവയിലൂടെ ദൈവവു മായി സവിശേഷമായൊരു ബന്ധം നിലനിര്‍ത്തി. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രകാശനമായിരുന്നു ഈ പ്രാര്‍ത്ഥനകളും ബലികളും. ദൈവാലയത്തെ കേന്ദ്രീകരിച്ചാണ് ഇസ്രായേല്‍ജനത്തിന്‍റെ ആരാധനാജീവിതം പ്രധാനമായും നിലനിന്നിരുന്നത്.
ദൈവാലയം
ഇസ്രായേല്‍ജനതയുടെ മധ്യത്തിലെ ദൈവത്തിന്‍റെ സാന്നിദ്ധ്യമായിരുന്നു വാഗ്ദാനപേടകം. കാനാന്‍ദേശത്ത് എത്തിയപ്പോള്‍ അവര്‍പേടകം ഗില്‍ഗാലില്‍ സ്ഥാപിച്ചു. പിന്നീട് ബഥേല്‍, ഷീലോഹ എന്നിവിടങ്ങളിലേക്ക് അതുമാറ്റി. ആ സ്ഥലങ്ങ ള്‍ ദൈവാരാധനയുടെ കേന്ദ്രങ്ങളായിത്തീര്‍ന്നു. കൂടാരത്തില്‍ സ്ഥാപിച്ചിരുന്ന വാഗ്ദാനപേടകത്തിന് യോജിച്ച വിധത്തില്‍ ഒരു ദൈവാലയം നിര്‍മ്മിക്കണമെന്ന് രാജാവായ ദാവീദ് ആഗ്രഹിച്ചു. എന്നാല്‍ ദാവീദിന്‍റെ പുത്രനായ സോളമനാണ് ദൈവാലയം നിര്‍മ്മിക്കാനുള്ള അനുഗ്രഹം ദൈവം നല്‍കിയത്.ഏഴുവര്‍ഷംകൊാണ് സോളമന്‍ ജറുസലേമിലെ ദൈവാലയം പൂര്‍ത്തിയാക്കിയത്. ഇസ്രായേല്‍ജനത്തിന് ദൈവാരാധനയ്ക് വിശ്വാസ പ്രകടനത്തിനുമുള്ള കേന്ദ്രമായിരുന്നു ജറുസലേം ദൈവാലയം. ഇസ്രായേല്‍ജനത്തിന് സാന്നിധ്യമാകാന്‍ ദൈവം തെരഞ്ഞെടുത്ത സ്ഥലമാണ് ആ ദൈവാലയം. ഇസ്രായേല്‍ക്കാരുടെ ജീവിതത്തില്‍ ദൈവാലയത്തിന് അതീവപ്രാധാന്യം ഉണ്ടായിരുന്നു.സിനഗോഗ്
നൂറ്റാുകളോളം ജറുസലേം ദൈവാലയം ഇസ്രായേലിന്‍റെ ആരാധനാസ്ഥലമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് യഹൂദര്‍ നാടുകടത്തപ്പെട്ടു. അപ്പോള്‍ ദൈവാലയത്തെ കേന്ദ്രീകരിച്ച് ആരാധന നടത്താന്‍ കഴിയാതായി. ദൈവാരാധനയ്ക് മറ്റു മാര്‍ഗങ്ങ ള്‍ അന്വേഷിക്കേണ്ടിവന്നു. ഈ കാലഘട്ടത്തിലാണ് സിനഗോഗുകള്‍ നിര്‍മ്മിച്ചത്. ഒന്നിച്ചുകൂടുക എന്നര്‍ത്ഥമുള്ള സുനാഗോഎന്ന ഗ്രീക്കു പദത്തില്‍നിന്നാണ് സിനഗോഗ് എന്ന പേരുണ്ടായത്. നഗരത്തിലെ പ്രധാനസ്ഥലത്തോ അല്പം ഉയര്‍ന്ന സ്ഥലത്തോ ആണ് സിനഗോഗുകള്‍ സ്ഥാപിച്ചിരുന്നത്. വിശുദ്ധ നഗരമായ ജറുസലേമിന് അഭിമുഖമായിട്ടാണ് ഇവ പണി തിരുന്നത്. സാബത്തുകളിലും തിരുനാളുകളിലും സിനഗോഗില്‍ പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരുന്നു. അവിടെവച്ച് നിയമഗ്രന്ഥം വായിച്ചിരുന്നു. യഹൂദരുടെ സമ്മേളനസ്ഥലം കൂടിയായിരുന്നു സിനഗോഗ്. ജനത്തിന്‍റെ പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും സമ്മേളനങ്ങ ള്‍ നടത്താനും സിനഗോഗ് വേദിയായി. ദൈവാലയവും ബലിയര്‍പ്പണവും ഇല്ലാതായപ്പോള്‍ ജനത്തിന് വിശ്വാസ ജീവിതത്തിനുള്ള അവസരം നല്‍കിയത് സിന ഗോഗുകളാണ്.സങ്കീര്‍ത്തനങ്ങള്‍
ഇസ്രായേല്‍ജനത്തിന്‍റെ ജീവിതസാഹചര്യങ്ങളില്‍ രൂപം കൊണ്ട പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങ ള്‍. തിരുനാളുകളിലും തീര്‍ത്ഥാടനവേളകളിലും ഇവ ആലപിക്കുന്ന പതിവ് യഹൂദരുടെയിടയില്‍ നിലവില്‍വന്നു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ പാടാവുന്ന രീതിയിലാണ് സങ്കീര്‍ത്തനങ്ങള്‍ക്ക്രൂപം നല്‍കിയിരിക്കുന്നത്.ദാവീദു രാജാവാണ് സങ്കീര്‍ത്തനങ്ങ ള്‍ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.അവയില്‍ ചിലത് ദാവീദിന്‍റെ പേരില്‍ മറ്റാരെങ്കിലും രചിച്ചതാകാം.വിശുദ്ധഗ്രന്ഥത്തില്‍ ആകെ നൂറ്റിയമ്പതു സങ്കീര്‍ത്തനങ്ങളാണ് ഉള്ളത്. ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങ ളെ സ്തുതി ഗീതങ്ങ ള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങ ള്‍ എന്നിങ്ങനെ മൂന്നു ഗണങ്ങളായിതിരിച്ചിരിക്കുന്നു. ദൈവവും ദൈവജനവും തമ്മിലുള്ള ആഴമേറിയ ബന്ധം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.ബലികള്‍
ആദിമകാലം മുതല്‍ ഇസ്രായേല്‍ക്കാര്‍ ദൈവത്തിന് ബലികളര്‍പ്പിച്ചിരുന്നു. ദൈവത്തിന് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നതിനും അവിടുന്ന് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുന്നതിനും ചെയ്തുപോയ തെറ്റുകള്‍ക്ക് പരിഹാരം അനുഷ്ഠിക്കുന്നതിനുംദൈവത്തില്‍നിന്ന് അനുഗ്രഹങ്ങ ള്‍ പ്രാപിക്കുന്നതിനുമായിട്ടാണ് അവര്‍ബലികള്‍ അര്‍പ്പിച്ചിരുന്നത്. ദൈവം മോശയ്ക് നിയമങ്ങ ള്‍ നല്‍കിയകാലത്ത് ബലിയര്‍പ്പണത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. സമൂഹത്തിനു മുഴുവനും വേണ്ടായോ ഒരു വ്യക്തിക്കുവേണ്ടിയോ ബലികള്‍ അര്‍പ്പിച്ചിരുന്നു. ദൈവാലയത്തിലെ ബലിയര്‍പ്പിച്ചിരുന്നത് പുരോഹിതന്മാരായിരുന്നു.സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി എന്നിങ്ങ നെ പലതരം ബലികള്‍ ഇസ്രായേല്‍ക്കാര്‍ നടത്തിയിരുന്നു. എല്ലാം സൃഷ്ടിച്ച ദൈവത്തിന് മനുഷ്യന്‍ അര്‍പ്പിക്കുന്ന ആരാധനയാണ് ബലി.ബലിവസ്തുക്ക ളോടൊപ്പം തങ്ങളെത്തന്നെ മനുഷ്യര്‍ ദൈവത്തിനു സമര്‍പ്പിക്കുന്നു. എത്ര ബലികള്‍ അര്‍പ്പിക്കുന്നുവെന്നതിലല്ല, എന്തു മനോഭാവത്തോടെ ബലിയര്‍പ്പിക്കുന്നു എന്നതിലാണ് ബലിയുടെ മഹത്ത്വം.സാബത്താചരണം
സാബത്ത് എന്ന ഹീബ്രുപദത്തിന്‍റെ അര്‍ത്ഥം 'വിശ്രമിക്കുക അഥവാ വിരാമമിടുക' എന്നാണ്. എല്ലാ ജോലികളിലുംനിന്ന് അകന്ന് ദൈവശുശ്രൂഷയ്ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് സാബത്ത്. ആറു ദിവസം സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി ഏഴാം ദിവസം വിശ്രമിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ്ആഴ്ചയുടെ അവസാനം ഇസ്രായേല്‍ക്കാര്‍ സാബത്തായി ആചരിച്ചിരുന്നത്.മോശവഴി നല്‍കിയ പ്രമാണങ്ങ ളില്‍ ദൈവം ഇങ്ങ നെ നിര്‍ദ്ദേശിച്ചു: "സാബത്ത് വിശുദ്ധ ദിനമായി ആചരിക്ക ണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സാബത്താണ്. അന്ന് നീയോ നിന്‍റെ മകനോ മകളോ ദാസനോ ദാസിയോ നിന്‍റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്" (പുറപ്പാട് 20:8-10). സാബത്ത് ഇസ്രായേല്‍ക്കാര്‍ക്ക് സന്തോഷത്തിന്‍റെയും വിശ്രമത്തിന്‍റെയും ദൈവാരാധനയുടെയും ദിനമായിരുന്നു.ജൂബിലി ആചരണം
ഇസ്രായേല്‍ക്കാരുടെ സാമൂഹികജീവിതത്തില്‍ പ്രാധാന്യമുള്ളതാണ് ജൂബിലി ആചരണം. കാനാന്‍ദേശത്ത് വാസമാക്കിയ അവരോട് ആറു വര്‍ഷത്തെ വിതയ്ക്കലിനും കൊയ്ത്തിനും ശേഷം ഏഴാം വര്‍ഷം സാബത്ത് വര്‍ഷമായി ആചരിക്കുവാന്‍ ദൈവം കല്പിച്ചു. ഏഴു സാബത്തു വര്‍ഷങ്ങ ള്‍ കഴിഞ്ഞുവരുന്ന വര്‍ഷം ജൂബിലി വര്‍ഷമാണ്. അമ്പതാം വര്‍ഷം നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്ക ണം.അതു നിങ്ങ ള്‍ക്കു വിശുദ്ധമായിരിക്കണം (ലേവ്യര്‍ 25:11-12).ജൂബിലി ആചരിക്കാന്‍ പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ ദൈവം നല്‍കുന്നുണ്ട്. ഭൂമി ദൈവത്തിന്‍റേതാണെന്നും ജനതകളുടെ ഇടയില്‍ സാഹോദര്യം നിലനില്‍ക്കണമെന്നും ജൂബിലിയാചരണം അവരെ ഓര്‍മ്മപ്പെടുത്തിയിരുന്നു.സഭയിലെ ദൈവാലയങ്ങളും ആചരണങ്ങ ളും
പുതിയ ദൈവജനമായ സഭയ്ക്ക് ദൈവാരാധനയ്ക്കുള്ള സ്ഥലമാണ് ദൈവാലയം. ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളങ്ങളാണ് ദൈവാലയങ്ങള്‍. വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങ ളും അര്‍പ്പിക്കുന്നത് ദൈവാലയത്തിലാണ്. ദൈവത്തിന്‍റെ ബലിപീഠത്തിനു മുന്നില്‍ ഒരുമിച്ചുകൂടുന്നവരാണ് യഥാര്‍ത്ഥ ദൈവജനം.സഭയില്‍ സാബത്തായി ആചരിക്കുന്നത് ആഴ്ചയുടെ ആദ്യദിനമായ ഞായറാഴ്ചയാണ്. ഈശോ ഞായറാഴ്ചഉയിര്‍ത്തെഴുന്നേറ്റതിനെഅനുസ്മരിച്ചുകൊണ്ടാണ്ക്രൈസ്തവര്‍ ആ ദിവസം വിശുദ്ധദിനമായികണക്ക ാക്കുന്നത്. ഇടവക ദൈവാലയത്തില്‍ പോയി ദിവ്യബലിയില്‍ പങ്കെടുത്തും പരസ്നേഹ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുമാണ് ഞായറാഴ്ച ദിവസംആചരിക്കേണ്ടത്.ഈശോയെക്കുറിച്ചും സഭയെക്കുറിച്ചും പഠിക്ക ാനുള്ളദിവസം കൂടിയാണത്. ഇസ്രായേല്‍ജനത്തിന് ദൈവാലയവും ബലികളും പ്രാര്‍ത്ഥനകളുമൊക്കെ ദൈവവുമായുള്ള ബന്ധത്തിന്‍റെ അടയാളങ്ങളായിരുന്നു.ഈശോയാകട്ടെ ഇവയ്ക്ക ല്ലാം പുതിയ അര്‍ത്ഥം നല്‍കി. സഭയുടെആചാരങ്ങളിലും അനുഷ്ഠാനങ്ങ ളിലും പങ്കുകൊള്ളുമ്പോള്‍,ഈശോയുടെ കല്പന അനുസരിക്ക ാന്‍ നാം പ്രാപ്തരാകും. അങ്ങനെ നമുക്ക് ഈശോയുടെ ശിഷ്യരായിത്തീരാംനമുക്കു പ്രാര്‍ത്ഥിക്കാം
സര്‍വശക്തനായ ദൈവമേ, ദൈവസാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന ദൈവാലയത്തില്‍ ആദരവോടെവ്യാപരിക്കുവാനും ഭക്തിയോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊള്ളുവാനും ഞങ്ങളെ സഹായിക്ക ണമേ.നമുക്കു പാടാം
പ്രാര്‍ത്ഥനയെന്നാല്‍ ഭാഷണമല്ലോമര്ത്യാത്മാവും ദൈവവുമായി!ആരാധനയും ദൈവസ്തുതിയുംആത്മാവില്നിന്നുയരുകയല്ലോ.ദൈവാലയമാണീശ്വരസന്നിധിപൂവണിയിക്കും പാവനസദനം!ഓര്‍ശ്ലേം ദൈവികമന്ദിരമിന്നുംഓര്മ്മകള് തഴുകും പൂജിതഭവനം!സങ്കീര്‍ത്തനമധുഗീതികള്‍ പാടാംസര്വേശ്വരനെപ്പാടിനമിക്കാംബലിയര്പ്പിക്കാം ദൈവത്തിന് തിരുസന്നിധിചേര്ന്നു കൃതജ്ഞതയേകാം.ദൈവവചനം വായിക്കാം, വിവരിക്കാം
ജറുസലേം ദൈവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം വിവരിക്കുക.(1 രാജാക്ക ന്മാര്‍ 8:22-53).വഴികാട്ടാന്‍ ഒരു തിരുവചനം
"എന്നേക്കും അങ്ങ യെ സ്തുതിച്ചുകൊണ്ട്അങ്ങ യുടെ ഭവനത്തില്‍ വസിക്കുന്നവര്ഭാഗ്യവാന്മാര്" (സങ്കീര്‍ത്തനം 84:4).നമുക്കു പ്രവര്‍ത്തിക്കാം
എഴുതുക(സങ്കീര്‍ത്തനം 84:1-4)എന്‍റെ തീരുമാനം
വിശുദ്ധബലിയില്‍ പങ്കുചേര്‍ന്നും മതബോധനക്ലാസ്സില്‍ സംബന്ധിച്ചും നന്മപ്രവൃത്തികള്‍ ചെയ്തും ഞാന്‍ ഞായറാഴ്ചദിവസം വിശുദ്ധമായി ആചരിക്കും.ഉത്തരം കണ്ടെത്താം