നിത്യജീവന് സ്വന്തമാക്കുകയാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. സ്നേഹത്തില്‍ വളരുമ്പോഴാണ് നിത്യജീവന് പ്രാപിക്കുന്നത്, സ്നേഹത്തില്വളരാന് ദൈവപ്രമാണങ്ങള്‍ ആത്മാര്‍ത്ഥതയോടെ അനുസരിക്കണം. ദൈവം നല്കിയ പ്രമാണങ്ങളെക്കുറിച്ചും അവ അനുദിന ജീവിതത്തില്‍ പാലിക്കേണ്ടതിനെക്കുറിച്ചും വിവരിക്കുന്ന പാഠമാണിത്. കല്പന കാത്തു കഴിയാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധം ഈ പാഠം അവതരിപ്പിക്കേണ്ടതാണ്.
ഒന്നാം പ്രമാണത്തിന്റെ വ്യാഖ്യാനവും വിശദീകരണവുമാണ്ഈ പാഠം. ദൈവത്തെ ആരാധിക്കാനുള്ള നമ്മുടെ കടമയും ദൈവവിശ്വാസത്തിന് എതിരായ തിന്മകളും ഈ പാഠത്തില്‍ വിവരിക്കുന്നുണ്ട്.ദൈവാരാധനയില് ജീവിതം ചെലവഴിക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവും പരിചയവും നല്ക്കാന് ഈപാഠം ഉപകരിക്കും.
ദൈവനാമം എപ്രകാരം ഉപയോഗിക്കണം, ഉപയോഗിക്കരുത്എന്ന് വിശദീകരിക്കുന്നതാണ് ഈ പാഠം. രണ്ടാം
പ്രമാണത്തിന്റെപാലനം ഏതെല്ലാം വിധത്തില്‍ ആയിരിക്കണമെന്ന് മനസ്സിലാക്കാന്‍ ഈ പാഠം സഹായിക്കും. വിശ്വാസപരിശീലനത്തിന്റെ പ്രാഥമികതത്ത്വംകൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിന്റെ നാമം ആദരവോടെഉപയോഗിക്കാനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ് .
കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കേണ്ടത്എങ്ങനെയെന്ന് വിശദീകരിക്കുന്ന പാഠമാണിത്. പഴയനിയമത്തിലെ സാബത്താചരണവും പുതിയ നിയമത്തിലെ ഞായറാഴ്ച ആചരണവും
ഇവിടെ വിശദമായി അവതരിപ്പിക്കുന്നു. ഞായറാഴ്ചകളിലും കടമുള്ളദിവസങ്ങളിലും എപ്രകാരമാണ്പെരുമാറേണ്ടത്എന്നും എന്തെല്ലാംകടമകള് നിര്‍വ്വഹിക്കണമെന്നും കുട്ടികളെ പരിശീലിപ്പിക്കാന്‍ ഈപാഠം ഉപകരിക്കുന്നു .
പഴയനിയമത്തിലും പുതിയനിയമത്തിലും നാലം പ്രമാണം അനുശാസിക്കുന്നത് എന്താണെന്ന് ഈ പാഠം വ്യക്തമാക്കുന്നു. മാതാപിതാക്കളുടെയും മക്കളുടെയും കടമകള്‍ വിശദമായി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. മുതിര്‍ന്നവരോടുള്ള ആദരവിലും സ്നേഹത്തിലും വളര്‍ന്നുവരാന്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ ഈ പാഠം ഉപകരിക്കുന്നു
ജീവന് നല്ക്കുന്നത് ദൈവമാണെന്നും ജീവിനെ നശിപ്പിക്കാന്‍ മനുഷ്യന് അവകാസമില്ലെന്നും ഈ പാഠത്തില്‍ പ്രതിപാദിക്കുന്നു. അഞ്ചാം പ്രമാണം പഴയനിയമത്തിലും പുതിയനിയമത്തിലും എങ്ങനെ അവതരിപ്പിക്കുന്നവെന്ന് ഈ പാഠം വ്യക്തമാക്കുന്നു. ജീവനെതിരെയുള്ള തിന്മകള് ഒഴിവാക്കാന്‍ മാത്രമല്ല, ജീവനെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ കൂടി നാം പരിശ്രമിക്കണം. ജീവനോട് ആദരവു പുലര്‍ത്താന്‍ ഈ പാഠം കുട്ടികളെ സഹായിക്കുന്നു.
പരിശുദ്ധാത്മാവിന്റെ ആലയമായ ശരീരത്തെ എങ്ങനെ വിശുദ്ധമായി കാത്തുസൂക്ഷിക്കണമെന്നാണ് ഈ പാഠം വ്യക്തമാക്കുന്നത്. ലൈംഗികതയെക്കുറിച്ച് പ്രാഥമികമായി പഠിപ്പിക്കുകയെന്നതും ഈ പാഠത്തിന്റെ ലക്ഷ്യമാണ്. വിശുദ്ധിയോടെ ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഈ പാഠത്തില്‍ വിവരിക്കുന്നുണ്ട്. ജീവിതവിശുദ്ധി പാലിച്ചു ജീവിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് ഇതിലെ ഉള്ളടക്കം
സാമൂഹികതിന്മകളില് ഏറെ ഗൗരവമുള്ള മോഷണം എന്നെ പാപത്തെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ചും. വിശുദ്മായി പ്രതിപാദിക്കുന്ന പാഠമാണിത്. സമ്പത്ത് ദൈവികദാനമാണെന്നും പങ്കുവചും സഹായിച്ചും നീതിബോധത്തോടെ ജീവിക്കാന്‍ മനുഷ്യനു കടമയുണ്ടെന്നും ഏഴാം പ്രമാണം പഠിപ്പിക്കുന്നു. ചെറുപ്പം മുതന്‍ ഇത്തരം കാര്യങ്ങളില്‍ കുട്ടികളില്‍ അവബോധം ജനിപ്പിക്കാന്‍ ഉതകുന്ന വിധത്തില്‍ പാഠം അവതരിപ്പിക്കണം.
കള്ളം പറയരുത് സത്യം പറയണം എന്ന പ്രമാണം വിശദീകരിക്കുന്ന പാഠമാണിത്. സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്ന ഈശോ കള്ളം പറയുന്നതിനെ വിലക്കുന്നു. സത്യത്തിന് വിരുദ്ധമായ തിന്മകളെക്കുറിച്ചും അവ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതെക്കുറിച്ചും ഈ പാഠത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. സത്യസന്ധരായി ജീവിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധത്തില്‍ പഠിപ്പിക്കേണ്ടതാണ് ഈപാഠം
വിവാഹബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഴയനിയമവും പുതിയ നിയമവും അവതരിപ്പിക്കുന്ന ചിന്തകളാണ് ഈ പാഠത്തിലുള്ളത്. ദാമ്പത്യ ജീവിതത്തെ ഈശോ അനുഗ്രഹിക്കുന്നതായി ഇവിടെ കാണാം. വിശ്വസ്തതപാലിച്ച വിശുദ്ധിയില്‍ ജീവിക്കാന്‍ ഈശോ ദമ്പതികളെ ക്ഷണിക്കുന്നു. നല്ല കുടുംബങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ ഇന്നത്തെ കുട്ടികള്‍ നല്ല മനോഭാവത്തോടെ വളരണം. അതിനു സഹായിക്കുന്ന വിധത്തില്‍ ഈ പാഠം ഉപയോഗിക്കണം
പണം എങ്ങനെ സമ്പാദിക്കണം, എങ്ങനെ ചെലവഴിക്കണം എന്ന് വ്യക്തമായി പഠിപ്പിക്കുന്ന പാഠമാണിത്. നീതിയോടെ വേണം ജീവിക്കാനെന്ന് ഈശോ പഠിപ്പിക്കുന്നു. അപരന് അവകാശപ്പെട്ടതൊന്നും ആഗ്രഹിക്കരുതെന്നും ഓരോരുത്തര്‍ക്കും കൊടുക്കാനുള്ളത് കൊടുക്കണമെന്നും കുട്ടികള്‍ മനസ്സിലാക്കി വളരണം. അതിനവരെ സഹായിക്കുന്ന വിധത്തില്‍ പാഠം അവതരിപ്പിക്കണം.
സ്നേഹമാണ് കല്പനകളുടെ കാതല്‍ എന്നു പഠിപ്പിക്കുന്ന പാഠമാണിത്. ഈശോ നല്കിയ സ്നേഹത്തിന്റെ കല്പനയ്ക്ക് രണ്ടുവശങ്ങളുണ്ട്. ദൈവസ്നേഹവും സഹോദരസ്നേഹവും.സ്നേഹത്തിന്റെ പുതിയ കല്പനയ്ക്ക് ഇക്കാലത്തുള്ള വലിയ വില വ്യക്തമാകത്തക്കവിധത്തില്‍ ഈ പാഠം അവതരിപ്പിക്കണം
തിരുസ്സഭ, അംഗങ്ങള്‍ക്ക് പാലിക്കുന്നതിനായി അഞ്ചു കല്പനകള് നല്‍കിയിട്ടുണ്ട്. അവപാലിക്കാന് സഭാംഗങ്ങള്‍ക്കെല്ലാം കടമയുണ്ട്. ദൈവകല്പനകള് സകല മനുഷ്യര്‍ക്കും വേണ്ടിയാണെങ്കില്‍ തിരുസ്സഭയുടെ കല്പനകള് സഭയിലെ വിസ്വാസികള്ക്കുവേണ്ടിയുള്ളതാണ്. അവ പാലിക്കുന്നതു വഴിസഭയുടെ ഐക്യവും വളര്‍ച്ചയും ഉണ്ടാകും. നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്കും ഇവ സഹായിക്കുമെന്ന് ഈ പാഠം വ്യക്തമാക്കുന്നു.
ദൈവത്തിന്റെ സ്വരമായ മനഃസാക്ഷിയെക്കുറിച്ച് പഠിപ്പിക്കുന്ന പാഠമാണിത്. മനഃസാക്ഷിയുടെ പ്രത്യേകതകള്‍, മനഃസാക്ഷിയും വിശ്വാസവും, മനഃസാക്ഷി രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ വളരെ വിശദമായി പാഠത്തില്‍ വിവരിക്കുന്നു.