•   സമരിയായില്‍ നാബോത്ത് എന്നൊരുവന്‍ ജീവിച്ചിരുന്നു. അക്കാലത്ത് ആഹാബ് ആയിരുന്നു സമരിയാ രാജാവ്. രാജകൊട്ടാരത്തിനടുത്ത് നാബോത്തിന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. രാജാവ് അത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ തന്‍റെ പിതൃസ്വത്ത് രാജാവിന് കൊടുക്കാന്‍ നാബോത്ത് തയ്യാറായില്ല.
   
   
                     ഇതറിഞ്ഞ രാജാവിന്‍റെ ഭാര്യ ജെസബെല്‍ കള്ളമായി ദൈവദൂഷണകുറ്റം നാബോത്തിന്‍റെമേല്‍ ആരോപിച്ചു. കുറ്റം ആരോപിക്കപ്പെട്ട നാബോത്ത് കല്ലെറിഞ്ഞു കൊല്ലപ്പെട്ടു. രാജാവ് മുന്തിരിത്തോട്ടം കൈവശമാക്കുകയും ചെയ്തു. നാബോത്തിന്‍റെ നിലവിളി ദൈവസന്നിധിയിലെത്തി. നീതിമാനായ ദൈവം ഏലിയാ പ്രവാചകനെ രാജസന്നിധിയിലേക്കയച്ചു. പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തു: ആഹാബ്, നീ
  നാബോത്തിനെ വധിച്ച് അയാളുടെ വസ്തു കൈവശപ്പെടുത്തി. നായ്ക്കള്‍ നാബോത്തിന്‍റെ രക്തം നക്കിക്കുടിച്ചു. നാബോത്തിന്‍റെ രക്തം നായ്ക്കള്‍ നക്കിക്കടിച്ച സ്ഥലത്തുവച്ചു തന്നെ നിന്‍റെ രക്തവും നായ്ക്കള്‍ നക്കിക്കുടിക്കും(1 രാജാ. 21:19). ആഹാബ് രാജാവിന്‍റെ അത്യാഗ്രഹത്തിന് ലഭിച്ച ശിക്ഷയാണിത്.
   

  നീതി നിറവേറ്റുന്ന ദൈവം

   

                     പഴയനിയമത്തിലെ ഇതുപോലെയുള്ള സംഭവങ്ങളില്‍ നീതി നിര്‍വഹിക്കുന്നതില്‍ നിഷ്ക്കര്‍ഷയുള്ള ദൈവത്തെയാണ് നാം കണ്ടുമുട്ടുന്നത്. നീതി നിഷേധിക്കപ്പെടുന്നവ രുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും രക്ഷകനും പരിപാലകനുമാണ് യാഹ്വെ. നീതിമാനായ ദൈവം, തന്‍റെപ്രിയമക്കളായ ഇസ്രായേല്‍ ജനവും നീതിനിറഞ്ഞ വരാകണമെന്ന് ആഗ്രഹിച്ചു. പക്ഷേ , തന്‍റെ സ്നേഹപൂര്‍ണതയില്‍നിന്ന് താന്‍തന്നെ ജന്മമേ കിയ മനുഷ്യര്‍ സ്വാര്‍ത്ഥത നിറഞ്ഞ് നീതി വെടിയുന്നത് അവിടുന്ന് കണ്ടു. 'എല്ലാം എന്‍റേത് മാത്രമാകണം' എന്ന ആഗ്രഹമാണ് മനുഷ്യനെ ധനമോഹത്തിലേക്കും ദാരിദ്ര്യത്തിലേക്കും യുദ്ധങ്ങളിലേക്കും തള്ളിവിടുന്നത്. പ്രപഞ്ച വസ്തുക്കളെ ദൈവം സൃഷ്ടിച്ചത് എല്ലാവര്‍ക്കുമായിട്ടാണ്. ഇക്കാര്യം മറന്ന് എല്ലാവരും സ്വാര്‍ത്ഥമതികളായപ്പോള്‍ ധനികരും ദരിദ്രരും ഈ ഭൂമുഖത്തുണ്ടായി. ദരിദ്രനാകട്ടെ, അവകാശങ്ങള്‍ വീണ്ടും വീണ്ടും നിഷേധിക്കപ്പെട്ട്, കൂടുതല്‍ ദരിദ്രനായി. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന, പാവപ്പെട്ടവരുടെ സംരക്ഷണത്തിനായി അവിടുന്നു കല്പിച്ചു: നിന്‍റെ അയല്‍ക്കാരന്‍റെ യാതൊന്നും മോഹിക്കരുത്. അയല്‍ക്കാരന്‍റെ ഭവനത്തെയോ, വയലിനെയോ, കാളയെയോ, കഴുതയെയോ ഒന്നിനേയും(പുറ. 20.17).
   

  ദ്രവ്യാസക്തി

   

                                       മോഷണം, പിടിച്ചുപറി, വഞ്ചന എന്നിവയുടെ മൂലകാരണമായ ദ്രവ്യാസക്തിയെ അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുതെന്ന പത്താം കല്പനവിലക്കുന്നു . സമ്പത്തുണ്ടാക്ക ണം എന്ന ആഗ്രഹം അതില്‍ത്തന്നെ തെറ്റല്ല. എന്നാല്‍ നമ്മുടേതല്ലാത്തതിനെ, മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതിനെ, നീതിരഹിതമായി മോഹിക്കുന്നത് തെറ്റുതന്നെയാണ്. "ദ്രവ്യാഗ്രഹിക്ക് ദ്രവ്യംകൊണ്ട് തൃപ്തിവരുകയില്ല. ധനം മോഹിക്കുന്നവന്‍ ധനം കൊണ്ട് തൃപ്തിയടയുകയില്ല"(സഭാപ്രസംഗകന്‍. 5:10). സമ്പത്ത് സമാഹരിക്കുന്നതിനുള്ള അതിരുകടന്ന ആഗ്രഹമാണ് ദ്രവ്യാസക്തി . ഈ ആഗ്രഹത്തോടൊപ്പം സമ്പത്ത് നല്‍കുന്ന അധികാരത്തോടും സുഖസൗകര്യങ്ങളോടുമുള്ള മോഹവും ഉണ്ടാകാം. പത്താം പ്രമാണം ഇതിനെ വിലക്കുന്നു.
   

  സ്വത്ത് സമ്പാദനം

   

                                        സ്വത്ത് സമ്പാദിക്കുവാനുള്ള കഴിവ് മനുഷ്യനു നല്‍കിയത് ദൈവം തന്നെയാണ്. ന്യായമായ മാര്‍ഗങ്ങളിലൂടെ സ്വത്ത് സമ്പാദിച്ച്, ഇന്നത്തെയും നാളത്തെയും ജീവിതം സുരക്ഷിതമാക്കാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. അദ്ധ്വാനമോ തൊഴിലോ വഴി തനിക്കാവശ്യമുള്ളവ സമ്പാദിക്കാനും ഓരോരുത്തനുമുള്ള അവകാശവും കടമയും ദൈവദത്തമാണ്. എന്നാല്‍ അന്യായമായും അനാവശ്യമായും സ്വത്ത് സമ്പാദിക്കുക യെന്നത് കടുത്ത തിന്മയാണ്.
   
                         മനുഷ്യവര്‍ഗത്തിന് മുഴുവനും വേണ്ടി സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തില്‍ ഒരു വ്യക്തി തന്‍റെ മാത്രം സുരക്ഷിതത്വവും സുഖവും നോക്കി വ്യാപരിക്കുമ്പോള്‍ അത് തിന്മയാകുന്നു.
   

  അതിമോഹം

                                       തന്‍റെ ആവശ്യങ്ങള്‍ക്കും കഴിവുകള്‍ക്കും അതീതമായി വസ്തുക്കളെയോ, അധികാരത്തെയോ പദവികളെയോ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതാണ് അതിമോഹം.

  അപരന്‍റെ അവകാശങ്ങള്‍ ഹനിക്കരുത്

   
  എല്ലാവര്‍ക്കും വേി സ്നേഹനിധിയായ ദൈവം സൃഷ്ടിച്ച പ്രകൃതിവിഭവങ്ങ ള്‍ അനുഭവിക്കാന്‍ ഓരോ മനുഷ്യനും അവകാശമു്. മനുഷ്യന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനും സുരക്ഷിതത്വം ഉറപ്പാക്കാനും മറ്റും
  ന്യായമായ രീതിയില്‍ അവനു സ്വത്ത് സ്വന്തമാക്കാഠ. ഇത്തരത്തിലുള്ള അവകാശങ്ങള്‍ ആരാലും ലംഘിക്ക പ്പെടാന്‍ പാടില്ല.
   

  ദ്രവ്യാസക്തിയെ കീഴടക്കാന്‍ സഹായിക്കുന്ന പുണ്യങ്ങള്‍

   

  ദാരിദ്രാരൂപി

   

  തങ്ങളുടെ സംതൃപ്തി ഭൗതികവസ്തുക്കളുടെ സമൃദ്ധിയില്‍ കണ്ടെത്താതെ ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്നതാണ് സുവിശേഷാനുസൃതമായ ദാരിദ്രം. ഈശോ പറയുന്നു: "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാډാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്" (മത്താ. 5:3). ഈദാരിദ്രാരൂപി ഉള്ളവരാണ് തങ്ങള്‍ക്കുള്ള ദൈവദാനങ്ങളെ ദൈവമഹത്വത്തിനും സഹോദരങ്ങളുടെ നډയ്ക്കും വേണ്ടി വിനിയോഗിക്കുന്നത്.
   

  മിതവ്യയം

   

  സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ദൈവമാണ്. മനുഷ്യര്‍ കാര്യസ്ഥര്‍ മാത്രം. ഈ ബോധ്യം ഒരുവനെ മിതവ്യയത്തിലേക്ക് നയിക്കുന്നു.ഒരുവന്‍റെ ആവശ്യത്തിനുമാത്രം സ്വത്ത് വ്യയം ചെയ്യുകയും അതില്‍ കുടു
  തലുള്ളത് അപരന്‍റെ വളര്‍ച്ചയ്ക്കായി നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനരീതിയാണ് മിതവ്യയം. സ്വന്തം സമ്പത്ത് തനിക്കിഷ്ടമുള്ളതുപോലെ വിനിയോഗിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. ഇത്തരമൊരു
  സ്ഥിതിവിശേഷം ദൈവം ആഗ്രഹിക്കുന്നില്ല. സമ്പത്ത് ദൈവദാനമാണ്എന്ന തിരിച്ചറിവാണ് സമ്പന്നനുണ്ടാകേണ്ടത്.
   
   

  ഔദാര്യം

   

  ലോകത്തിലൊരാളെങ്കിലും ദരിദ്രനാണെങ്കില്‍ അതിന്‍റെകാരണക്കാരന്‍ താന്‍ കൂടിയാണെന്ന് തിരിച്ചറിഞ്ഞ് ആ അവസ്ഥ പരിഹരിക്കാന്‍ നമ്മെ സഹായിക്കുന്ന പുണ്യമാണ് ഔദാര്യം. സ്വന്തം സൗകര്യം
  വെടിഞ്ഞ്, അപരന്‍റെ ആവശ്യം നിറവേറ്റുവാനുള്ള സډനസ്സാണ് ഔദാരത്തിന്‍റെ അടിത്തറ. പങ്കുവയ്ക്കാനുള്ള മനസ് ഉള്ളവനുമാത്രമേ ഔദാര്യത്തോടെ വ്യാപരിക്കാനാവൂ.
   
   

  സംതൃപ്തി

   

  ദൈവം തരുന്നവകൊണ്ട് തൃപ്തിപ്പെടുന്ന മനോഭാവമാണിത്. തന്‍റെ ജീവിതത്തിന് ആവശ്യകമായി ദൈവം തന്നിട്ടുള്ള ദാനങ്ങളില്‍ സന്തോഷം കണ്ടെത്തുകയുംതനിക്കില്ലാത്തതിനെക്കുറിച്ച്ദുഃഖിക്കാതിരിക്കുകയും ചെയ്യുന്ന മനസ്സിന്‍റെ അവസ്ഥയാണിത്. ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയുമാണ് സര്‍വപ്രധാനമെന്ന ചിന്ത ഇതിനു നമ്മെ സഹായിക്കുന്നു.
   

  പ്രകൃതിയെ പരിപാലിക്കുക

   

                                പ്രപഞ്ചത്തിന്‍റെ ഉടസ്ഥനല്ല, കാര്യസ്ഥനാണ് മനുഷ്യന്‍. സ്വാര്‍ത്ഥതയ്ക്കു വേണ്ടി

  മാത്രം പ്രകൃതിവിഭവങ്ങള്‍ ആരും കൈവശപ്പെടുത്തരുത്. പ്രകൃതിവിഭവങ്ങള്‍ എല്ലാവരുടേതുമാണ്. പ്രകൃതിയെ ചൂഷണം ചെയ്യാതെ, പരിപോഷിപ്പിക്കാനാണ് മനുഷ്യന്‍ അഭ്യസിക്കേണ്ടത്. പ്രകൃതിപരിപോഷണം ഒരു ജീവിതചര്യയാക്കി മാറ്റിയവനുമാത്രമേ ജലം,വായു, മരങ്ങള്‍ തുടങ്ങിയ വിഭവങ്ങളെ പാഴാക്കാതെ ആവശ്യത്തിനു മാത്രം ഉപയോഗിക്കാനാവൂ.

   

                                      അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത് എന്ന പത്താം പ്രമാണത്തിന്‍റെ പ്രാധാന്യം ഇന്ന് വളരെ പ്രസക്തമാണ്. ഇന്ന് സമ്പത്ത് ഇല്ലാത്തവനേക്കാള്‍ ഉള്ളവനാണ് അപരന്‍റെ അവകാശങ്ങളിലും സ്വത്തിലും കണ്ണുവയ്ക്കുന്നത്. അന്യന്‍റെ വസ്തുക്കളോടുള്ള മോഹം അവസാനിപ്പിക്കണമെന്ന് ഈ പ്രമാണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും തുല്യരാ ണെന്നും സമ്പത്ത് ദൈവദാനം ആണെന്നുമുള്ള തിരിച്ചറിവിലേക്കു നമുക്കു കടന്നുവരാം.

   

   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

  ഞങ്ങള്‍ക്കാവശ്യമായവ നല്‍കി ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ, എപ്പോഴും സംതൃപ്തരായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
   
   
   

  നമുക്കു പാടാം

   

  (അഖിലാണ്ഡ മണ്ഡല..)
   
  ദെവത്തിന്‍ ദാനമീ ഭൂമിയും സ്വത്തും
  ഏവര്‍ക്കുമായവന്‍ പങ്കിട്ടു നല്‍കി,
  മര്‍ത്യനതിന്നുടെ കാര്യസ്ഥന്‍ മാത്രം
  സ്വാര്‍ത്ഥത്തിന്‍ കറയത് കയ്പുളവാക്കും.
   
  അന്യായസമ്പത്തു കൈവശമാക്കും
  മര്‍ത്യനപരനെകൊള്ള ചെയ്യുന്നോന്‍
  സമ്പന്ന-ദരിദ്ര വിവേചനങ്ങള്‍
  സ്നേഹത്തിന്‍, നീതിതന്‍, ഭംഗമതത്രെ.
   
  അന്യന്‍റെ ആവശ്യം പാടേ മറന്ന്
  സമ്പത്തു കൂട്ടുവോന്‍ നീതിയില്ലാത്തോന്‍
  ദൈവത്തിലാശ്രയം തേടാതെ നീങ്ങും
  മര്‍ത്യന്‍റെ മാനസം അസ്വസ്ഥമെന്നും.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (ലൂക്കാ. 12:13-21).

   

  വഴി കാട്ടാനൊരു തിരുവചനം

   

  "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്"(മത്താ. 5:3)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും മനഃപാഠമാക്കുക
   
   

  മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും

   

  1. നിഗളം       ത എളിമ
  2. ദ്രവ്യാഗ്രഹം ത ഔദാര്യം
  3. മോഹം      ത അടക്കം
  4. കോപം      ത ക്ഷമ
  5. കൊതി      ത മിതഭോജനം
  6. അസൂയ     ത ഉപവി
  7. മടി           ത ഉത്സാഹം
   
   

  എന്‍റെ തീരുമാനം

   

  എന്‍റെ ഇടവകയിലെ പാവപ്പെട്ട കുട്ടികളെ എന്‍റെ കഴിവിനൊത്ത് ഞാന്‍ സഹായിക്കും.