•  സുവിശേഷം പ്രസംഗിച്ചുകൊ്ണ്ട്    ഗലീലിയായിലെങ്ങും ചുറ്റി സഞ്ച രിച്ച ഈശോ യൂദയായുടെ അതിര്‍ത്തിയിലെത്തി.അവിടെ വച്ച്ശോ  ജനങ്ങ ളെ പഠിപ്പിക്കുകയും രോഗങ്ങള്‍ സുഖപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ധനികനായ ഒരു യുവാവ്ഈശോയുടെ അടുക്കലെത്തി ഇപ്രകാരം ചോദിച്ചു: "ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണ് പ്രവര്‍ത്തിക്കേ ത്?"ഈശോ മറുപടി നല്‍കി:ഈശോ മറുപടി നല്‍കി:"...ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങ ള്‍ അനുസരിക്കുക"(മത്താ. 19:16-17).
   
   
                                         വേറൊരിക്ക ല്‍ ഒരു നിയമപണ്ഡിതന്‍ ഈശോയെ സമീപിച്ച്, പരീക്ഷിക്കാന്‍ ചോദിച്ചു: "ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്പന ഏതാണ്?" അവിടുന്ന് മറുപടി പറഞ്ഞു:"നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും കൂടെ സ്നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന. രാമെത്ത കല്പനയും ഇതിനു തുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.ഈ രുകല്പനകളില്‍ സമസ്ത നിയമവും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു"(മത്താ.22:34-40).

   ദൈവം നല്‍കിയ പ്രമാണങ്ങള്‍

   

  ഇസ്രായേല്‍ജനത്തെ ദൈവം സ്വന്തം ജനമായി തെരഞ്ഞെടുത്ത്, ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച്, കാനാന്‍ദേശത്തേക്ക് നയിച്ചു. ഇസ്രായേല്‍ജനം സീനായ് മരുഭൂമിയില്‍ എത്തിയപ്പോള്‍ ദൈവം അവരുമായി  ഒരു  ഉടമ്പടി  സ്ഥാപിച്ചു.  നിങ്ങള്‍  എന്‍റെ വാക്ക്  കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെ ദൈവവും, നിങ്ങള്‍ എന്‍റെ സ്വന്തം ജനവുമായിരിക്കും (പുറ. 19:5).  ഇതായിരുന്നു  പഴയ ഉടമ്പടിയുടെ കാതല്‍. കര്‍ത്താവ് കല്പിച്ചതെല്ലാം അനുസരിച്ചുകൊള്ളാമെന്ന് ഇസ്രായേല്‍ക്കാര്‍ സമ്മതിച്ചു. സീനായ് മലയില്‍ വച്ച് ഉടമ്പടിയുടെ രണ്ടു കല്പലകകള്‍ ദൈവം മോശയ്ക്ക് നല്‍കി. അവയില്‍ പത്തു കല്പനകള്‍ എഴുതിയിരുന്നു. ആ പ്രമാണങ്ങള്‍ എങ്ങനെ പാലിക്കണമെന്നും ദൈവം അവരെ പഠിപ്പിച്ചു.
                                          

  ദൈവം നല്‍കിയ പത്തു പ്രമാണങ്ങള്‍ 

   

  1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു   
     ദൈവം നിനക്കുണ്ടാകരുത്.
  2.  ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
  3.  കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
  4.  മാതാപിതാക്കാരെ ബഹുമാനിക്കണം.
  5.  കൊല്ലരുത്.
  6.  വ്യഭിചാരം ചെയ്യരുത്.
  7.  മോഷ്ടിക്കരുത്.
  8.  കള്ളസാക്ഷ്യം പറയരുത്.
  9.  അന്യന്‍റെ ഭാര്യയെ മോഹിക്കരുത്.
  10. അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്.
             

  ഈ കല്പനകള്‍ രണ്ടു

  കല്പനകളില്‍ സംഗ്രഹിക്കാഠ.

   

  1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
  2. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം.

  പ്രമാണങ്ങളുടെ പ്രാധാന്യം

   

                                 ദൈവപ്രമാണങ്ങളുടെ അടിസ്ഥാനം സ്നേഹമാണ്. ദൈവസ്നേഹവും സഹോദരസ്നേഹവുമാണ് ഇവയുടെ സാരാംശം. പത്തു കല്പനകള്‍ രണ്ടു കല്പനകളില്‍ സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്: . ദൈവത്തെ സ്നേഹിക്കുക. 2. സഹോദരരെ സ്നേഹിക്കുക.
   
   
                            ദൈവജനമായ ഇസ്രായേലിന്‍റെ സമഗ്രമായ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടിയാണ് ദൈവം പ്രമാണങ്ങള്‍ നല്‍കിയത്. ഇവയെ രണ്ടു ഗണമായി തിരിക്കാം. ആദ്യത്തെ മൂന്നു കല്പനകളാണ് ഒന്നാമത്തെ വിഭാഗത്തില്‍പെടുന്നത്. മനുഷ്യനു ദൈവത്തോട് ഉണ്ടായിരിക്കേണ്ട ബന്ധത്തെയാണ് ഈ കല്പനകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നുള്ള ഏഴു കല്പനകളാകട്ടെ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പെടുന്നു. മനുഷ്യര്‍ പരസ്പരം പുലര്‍ത്തേണ്ട ബന്ധത്തെക്കുറിച്ചാണ് ഈ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.
   
                     ദൈവം മോശയ്ക്ക് കല്പലകകളില്‍ എഴുതി നല്‍കിയ പ്രമാണങ്ങള്‍ മനുഷ്യഹൃദയങ്ങളിലാണ് ഇന്ന് എഴുതപ്പെടുന്നത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: "എന്‍റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും" (ഹെബ്രാ.8:10). സകല മനുഷ്യര്‍ക്കും ബാധകമായ ധാര്‍മികനിയമങ്ങള്‍ കൂടി ദൈവ പ്രമാണങ്ങളില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തെ അറിഞ്ഞ് സ്നേഹിച്ചു  നീതിയോടെ സമൂഹത്തില്‍ ജീവിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ദൈവകല്പനകള്‍. മനുഷ്യകുലത്തിന്‍റെ സുസ്ഥിതിക്ക് സഹായിക്കുന്നവയാണ് ഈ പ്രമാണങ്ങള്‍.
   

  പ്രമാണങ്ങളുടെ അര്‍ത്ഥം

   

                                     പ്രമാണങ്ങള്‍ക്ക് വാച്യാര്‍ത്ഥം മാത്രമല്ല ഉള്ളത്, ആന്തരികാര്‍ത്ഥം കൂടിയുണ്ട്. അതുകൂടി അറിഞ്ഞുവേണം അവയെ വ്യാഖ്യാനിക്കാന്‍. പ്രമാണങ്ങളില്‍ മിക്കവയും 'അരുത്' എന്ന് അവസാനിക്കുന്നതിനാല്‍ അവ നിഷേധാത്മകമായി തോന്നാം. എന്നാല്‍ അവ തിന്മ ചെയ്യുന്നതില്‍ നിന്ന് നമ്മെ തടയുന്നതോടൊപ്പം നാം ചെയ്യാനുള്ള ശക്തമായ പ്രേരണ തരികയും ചെയ്യുന്നു. ഉദാഹരണത്തിന് 'കൊല്ലരുത്' എന്ന അഞ്ചാം പ്രമാണം കൊലപാതകം നടത്തരുത് എന്ന് മാത്രമല്ല, ജീവനെ ആദരിക്കണമെന്നും സംരക്ഷിക്കണമെന്നും നമ്മെ പഠിപ്പിക്കുന്നു. ജീവന്‍റെ മഹത്വം നിലനിര്‍ത്താന്‍ പരിശ്രമിക്കണം എന്നു കൂടി ഈ കല്പനയ്ക്ക് അര്‍ത്ഥമുണ്ട്. 'മോഷ്ടിക്കരുത്' എന്ന കല്പനയനുസരിച്ച് മോഷണം ചെയ്യാതിരിക്കുക മാത്രമല്ല, വ്യക്തികളോടും വസ്തുക്കളോടും ആദരവു പുലര്‍ത്തുകയും സമ്പത്ത് ഉപയോഗിക്കുമ്പോള്‍ നീതി പാലിക്കുകയും ചെയ്യേണ്ടതുണ്ട് എന്നും നാം അറിഞ്ഞിരിക്കണം. 
   

  പ്രമാണങ്ങളുടെ പൂര്‍ത്തീകരണം

   

                                 പഴയനിയമത്തില്‍ ദൈവം നല്‍കിയ പ്രമാണങ്ങള്‍ പുതിയനിയമത്തിലാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. നിയമത്തെ ഇല്ലാതാക്കാനല്ല, പൂര്‍ണമാക്കാനാണ് താന്‍ വന്നതെന്ന് ഈശോ പഠിപ്പിച്ചു. നിയമത്തില്‍ അന്തര്‍ലീനമായ സ്നേഹവും നീതിയും പാലിക്കാന്‍ അവിടുന്ന് നിഷ്കര്‍ഷിച്ചു. "കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോട് പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും" (മത്താ 5:21-22). സഹോദരനോടുള്ള സ്നേഹത്തിന് കുറവു വരുത്തുന്ന കോപം പോലും ഒഴിവാക്കണമെന്ന്  ഈശോ ആവശ്യപ്പെടുന്നു. ഈ വിധത്തില്‍ സ്നേഹംകൊണ്ട് ദൈവപ്രമാണങ്ങളെ പൂര്‍ത്തീകരിക്കുകയാണ് പുതിയനിയമത്തില്‍ ഈശോ ചെയ്യുന്നത്.
   
                                   മലയിലെ പ്രസംഗത്തില്‍ ഈശോ ദൈവപ്രമാണങ്ങളെ വിശദീകരിക്കുന്നുണ്ട്. തിന്മയെ നാം കൊണ്ട് ജയിക്കാനുള്ള ആഹ്വാനവും അവിടുന്നു നല്കുന്നു. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നായിരുന്നു പഴയനിയമ വ്യാഖ്യാനം. എന്നാല്‍, ശത്രുക്കളെ സ്നേഹിക്കാനും അങ്ങനെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരാനും ഈശോ ആവശ്യപ്പെടുന്നു.
   

  പ്രമാണങ്ങള്‍ അനുദിനജീവിതത്തില്‍

   

                             ദൈവപ്രമാണങ്ങള്‍ ദൈവത്തോടും സഹോദരങ്ങളോടും നമ്മോടുതന്നെയുമുള്ള കടമകളെയും കര്‍ത്തവ്യങ്ങളെയും കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു. ദൈവത്തെ അറിയാനും സ്നേഹിക്കാനും സേവിക്കാനും അങ്ങനെ സ്വര്‍ഗത്തില്‍ എത്തിച്ചേരാനും കല്പനകള്‍ നമ്മെ സഹായിക്കുന്നു. പ്രമാണങ്ങള്‍ അറിഞ്ഞിരുന്നാല്‍ മാത്രം പോരാ, അവ അനുസരിക്കുകയും വേണം. പ്രമാണങ്ങള്‍ സ്നേഹത്തില്‍ അധിഷ്ഠിതമായി എങ്ങനെ പാലിക്കണമെന്ന് ഈശോ സ്വജീവിതത്തിലൂടെ പഠിപ്പിച്ചു. തന്നെ അനുഗമിക്കുന്ന ഓരോ വ്യക്തിയും അനുദിനജീവിതത്തില്‍ പ്രമാണങ്ങള്‍ അനുസരിക്കണമെന്ന് ഈശോ ആഗ്രഹിച്ചു. അവിടുന്നു പറഞ്ഞു: "ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കല്പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കും" (യോഹ. 15:10).
   
                         ധനികനായ യുവാവിനോടും നിയമപണ്ഡിതനോടും കല്പനകള്‍ ശരിയായ അര്‍ത്ഥത്തില്‍ പാലിക്കാന്‍ ആവശ്യപ്പെട്ട ഈശോ നമ്മോടും പറയുന്നു: പ്രമാണങ്ങള്‍ പലിക്കുക; അവയെ അര്‍ത്ഥപൂര്‍ണമാക്കുന്ന സ്നേഹത്തിലേക്ക് വളരുക. സ്നേഹമാണ് ക്രിസ്ത്യാനിയുടെ മുഖമുദ്ര. ദൈവപ്രമാണങ്ങള്‍ ആത്മാര്‍ത്ഥതയോടെ അനുസരിക്കുമ്പോള്‍ നാം സ്നേഹത്തില്‍ വളരും. അങ്ങനെ നാം നിത്യജീവന് അവകാശികളായിത്തീരും. അതിനാല്‍ നമുക്ക് ദൈവപ്രമാണങ്ങള്‍ പാലിച്ചും ദൈവസ്നേഹത്തില്‍ വ്യാപരിച്ചും നിത്യജീവന്‍ അവകാശമാക്കാം.
   

  നമുക്കു പ്രാര്‍ത്ഥിക്കാഠ

   

  കല്പനകളിലൂടെ നിത്യജീവന്‍റെ മാര്‍ഗം ഞങ്ങ ളെ പഠിപ്പിച്ച നല്ല
  ദൈവമേ, ഞങ്ങ ള്‍ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ
  പ്രമാണങ്ങ ള്‍ പാലിച്ച് ജീവിച്ചുകൊ്
  നിത്യജീവന്‍ നേടുവാന്‍
  ഞങ്ങ ളെ സഹായിക്ക ണമെ.
   

  നമുക്കു പാടാം

   

  (കാക്ക ണമലിവൊടു....... എ.മ.)
  അനശ്വരമാകും തിരുജീവന്‍
  തേടും മാനവഹൃദയത്തില്‍
  മുദ്രിതമല്ലോ ദൈവികമാം
  സ്നേഹത്തിന്‍ തിരുനിയമങ്ങ ള്‍...
  പൂര്‍ണാത്മാവാല്‍ പൂര്‍ണമനസ്സാല്‍
  സ്നേഹിച്ചീടൂ ദൈവത്തെ
  നിര്‍മ്മലസ്നേഹം പകരുന്ന
  ശാശ്വത ബന്ധമതേകീടും
  ദൈവസ്നേഹം മാനവസ്നേഹം
  സുവിശേഷത്തിന്‍ സാരാംശം
  വചനം കാത്തും നന്മകള്‍ ചെയ്തും
  ദൈവികജീവന്‍ നേടീടാം.
   

  ദൈവവചനം വായിക്കാഠ; വിവരിക്കാഠ

   

  (പുറ. 20:1-17).
   

  വഴി കാട്ടാനൊരു തിരുവചനം

   

  "ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പാലിച്ച് അവിടുത്തെ
  സ്നേഹത്തില്‍ നിലനില്ക്ന്നതു പോലെ, നിങ്ങ ള്‍ എന്‍റെ
  കല്പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്ക്കാഠ
  "
  (യോഹ. 15:10).
   
   

  നമുക്കു പ്രവര്‍ത്തിക്ക ാം

  പത്തു പ്രമാണങ്ങ ള്‍ മനഃപാഠമാക്കു.

   

  എന്‍റെ തീരുമാനം

   

  ദൈവപ്രമാണങ്ങ ളനുസരിച്ച് ഞാന്‍ ജീവിക്കും.