•                  
                       പഴയനിയമത്തില്‍ ദൈവം നല്‍കിയ പ്രമാണങ്ങ ളും പുതിയനിയമത്തില്‍ ഈശോ പഠിപ്പിച്ച സ്നേഹത്തിന്‍റെ കല്പനയും ശരിയായ ജീവിതത്തിന് മനുഷ്യനെ സഹായിക്കുന്നു. ന്മ ചെയ്യണം, തിന്മ ചെയ്യരുത് എന്നാണ് ഈ കല്പനകളുടെയൊക്കെ അന്തസ്സത്ത. എന്നിട്ടും പലപ്പോഴും മനുഷ്യന്‍ തിന്മയില്‍ വീണുപോകുന്നു. തെറ്റില്‍ വീണുപോയാല്‍ നമ്മുടെ മനസ്സ് അസ്വസ്ഥമാകുന്നു. ആ തെറ്റിനെക്കുറിച്ച് ഓര്‍ത്തു പശ്ചാത്തപിക്കാന്‍ ഇടവരുന്നു. ഇതിനു ഒരുവനെ സഹായിക്കുന്നത് അവന്‍റെയുള്ളിലെ ദൈവികശക്തിയാണ്.
   

   മനഃസാക്ഷി

   

                                               ഓരോ മനുഷ്യനിലും ജډസിദ്ധമായി ഒരു ആന്തരിക ശക്തിയുണ്ട്. എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന് നിര്‍ദേശിക്കുന്നത് ഉള്ളിന്‍റെയുള്ളിലുള്ള ഈ ശക്തിയാണ്. ഓരോ അവസരത്തിലും നډയായത് ചെയ്യാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. നډയുടെ പ്രചോദനങ്ങ ള്‍ നല്കി അവ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന ശക്തമായ ആന്തരിക ആഹ്വാനമാണ് മനഃസാക്ഷി. മനഃസാക്ഷി ദൈവത്തിന്‍റെ സ്വരമാണ്. മനുഷ്യന്‍റെ ഉള്ളില്‍ നിന്നാണ് ഈ സ്വരം വരുന്നതെങ്കിലും അത് മനുഷ്യന്‍റേതല്ല, ദൈവത്തിന്‍റേതാണ്. 
   
   
                                           നډയെ സ്വീകരിക്കാനും തിډയെ ഉപേക്ഷിക്കാനും മനഃസാക്ഷി നമ്മെ ആഹ്വാനം ചെയ്യുന്നു. ഹൃദയത്തില്‍ മന്ത്രിക്കുന്ന മനഃസാക്ഷിയുടെ സ്വരം പാലിക്കാന്‍ കഴിഞ്ഞാല്‍ അതു നമ്മെ നډയിലേക്ക് നയിക്കും മനഃസാക്ഷിയെ ധിക്കരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ നമ്മില്‍ തിډ വളരുന്നു. ഓരോ മനുഷ്യന്‍റെ ഹൃദയത്തിലും ദൈവം രേഖപ്പെടുത്തിയ ഒരു നിയമമുണ്ട് എന്ന് മനഃസാക്ഷിയെ ഉദ്ദേശിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു.
   

  മനുഷ്യനിലെ നډയും തിډയും

   

                           മനുഷ്യന്‍ നډയെ സ്നേഹിക്കുന്നു. നډ ചെയ്യാന്‍ ആഗ്രഹിക്കുന്നു. നډയുടെ വിവിധ ഭാവങ്ങളായ സത്യം, നീതി, ത്യാഗം, സ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ സ്വന്തമാക്കാന്‍ അവന്‍ ഇഷ്ടപ്പെടുന്നു. ഇവ പ്രാവര്‍ത്തികമാക്കാനുള്ള സ്വാതന്ത്ര്യവും അവനുണ്ട്. ഈ സ്വാതന്ത്ര്യത്തില്‍ മനുഷ്യന്‍ എടുക്കുന്ന തീരുമാനത്തിന് മനഃസാക്ഷിയുടെ തീരുമാനം എന്നു പറയുന്നു.
   
                              നډയെ സ്നേഹിക്കുന്ന മനുഷ്യന്‍ പലപ്പോഴും തിډ ചെയ്യുന്നതായി നമ്മള്‍ കാണുന്നു. ഇതിനു കാരണം മനുഷ്യനിലുള്ള പാപത്തിന്‍റെ സ്വാധീനമാണ്. നډയും തിډയും തമ്മിലുള്ള ഈ പോരാട്ടം മനുഷ്യനില്‍ എന്നുമുണ്ട്. പൗലോസ് ശ്ലീഹാ ഇതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. "നډ ഇച്ഛിക്കാന്‍ എനിക്കു സാധിക്കും എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നډയല്ല, ഇച്ഛിക്കാത്ത തിډയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്ڈ
  (റോമ. 7:18-19).
   

   

  മനഃസാക്ഷി വിശുദ്ധ ഗ്രന്ഥത്തില്‍

   

                                ബൈബിളിലെ പഴയനിയമത്തില്‍ മനഃസാക്ഷി എന്ന പദം സാധാരണയായി ഉപയോഗിച്ചു കാണുന്നില്ല. പഴയനിയമത്തില്‍ മനഃസാക്ഷിയെന്നാല്‍ ഹൃദയമെന്നാണ് അര്‍ത്ഥം. നന്മ ചെയ്യാന്‍ പ്രചോദനം നല്‍കുന്നത് ഹൃദയമാണ്. എന്നാല്‍ പുതിയനിയമത്തില്‍ പൗലോസ് ശ്ലീഹാ മനഃസാക്ഷിയെക്കുറിച്ച് വിശദമായി പഠിപ്പിക്കുന്നുണ്ട്. ഈശോയുടെ ല്പനകള്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് മനഃസാക്ഷിയുടെ സ്വരം അനുസരിച്ച് പ്രവര്‍ത്തക്കാന്‍ കടമയുണ്ടെന്ന് അദ്ദേഹം പറയുന്നു. അവര്‍ക്ക് പ്രത്യേക നിയമം ലഭിച്ചിട്ടില്ല. അതേസമയം സ്വാഭാവികമായി അവര്‍ നിയമം ഹൃദയത്തില്‍ സ്വീകരിച്ചിട്ടുള്ളവരാണ്. അവര്‍ അവരുടെ മനഃസാക്ഷിയെ അനുസരിക്കുന്നത് നിയമം പാലിക്കുന്നതിന് തുല്യമായിത്തീരുന്നു.
   
   

  മനഃസാക്ഷിയും വിശ്വാസവും

   

                             ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ വിശ്വാസം തന്നെയാണ് മനഃസാക്ഷിയു ടെ അടിസ്ഥാനം. അതിനാല്‍ വിശ്വാസസത്യങ്ങള്‍ക്കനുസരിച്ച് ഓരോ വിശ്വാസിയും തന്‍റെ മനഃസാക്ഷി രൂപപ്പെടുത്തണം. ക്രിസ്തീയ വിശ്വാസത്തിന് അനുസൃതമായ ധാര്‍മ്മിക സ്വരത്തെയാണ് ക്രിസ്തീയ മനഃസാക്ഷിയെന്നു പറയുന്നത്.
   
                                ദൈവമക്കളായ എല്ലാ മനുഷ്യരിലും ദൈവത്തിന്‍റെ ചൈതന്യം നിലനില്ക്കുന്നുണ്ട്.
  മനഃസാക്ഷിയുടെ സ്വരം ദൈവത്തിന്‍റെ സ്വരമാണെന്നു പറയുന്നത് അതുകൊണ്ടാണ്. എന്നാല്‍ ജ്ഞാനസ്നാനവും തൈലാഭിഷേകവും വഴി പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള ക്രൈസ്തവര്‍ക്ക് മനഃസാക്ഷിയുടെ തീരുമാനങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ പ്രത്യേക സഹായം ഉണ്ടായിരിക്കും. പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു; എന്‍റെ മനഃസാക്ഷി പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമാണ് (റോമ.9:1).
   

  മനഃസാക്ഷിയുടെ രൂപീകരണം

   

                                നډ ആഗ്രഹിക്കുകയും തിډ പ്രവര്‍ത്തിച്ചുപോവുകയും ചെയ്യുന്ന മനുഷ്യന് നډയില്‍ ഉറച്ചുനില്‍ക്കാന്‍ ശരിയായ മനഃസാക്ഷി സഹായിക്കും. യഥാര്‍ത്ഥ ക്രിസ്തീയജീവിതത്തിന് ശരിയായ വിധത്തിലുള്ള മനഃസാക്ഷിരൂപീകരണം ആവശ്യമാണ് . നന്മയും തിന്മയും എന്താണെന്ന് അറിയുക എന്നതാണ് മനഃസാക്ഷിരൂപീകരണത്തിലെ ഒന്നാമത്തെ കാര്യം. നന്മയെയും തിന്മയെയും തിരിച്ചറിയാന്‍ വേണ്ട പരിശീലനവും ഒരുവന് ആവശ്യമാണ്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ച് ദൈവവചനവും തിരുസഭയുടെ പ്രബോധനങ്ങളും ഈ അറിവു നേടുന്നതിന് നമ്മെ സഹായിക്കും.
   
                              തിډയെ ഉപേക്ഷിക്കാനും നന്മയ്ക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കാനും മനസ്സിനു നല്‍കുന്ന പരിശീലനമാ ണ് രണ്ടാമത്തെ കാര്യം. നന്മയില്‍ ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുനില്‍ക്കാനും നന്മയില്‍ ഉറച്ചുനില്‍ക്കാനും വേണ്ട പക്വതയും ശക്തിയും ഈ പരിശീലനം വഴി മനസ്സിനു ലഭിക്കുന്നു. നന്മചെയ്ത് ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാനുള്ള താത്പര്യവും ഇത് പ്രദാനം ചെയ്യുന്നു . ഇവയാണ് മനഃസാക്ഷി രൂപീകരണത്തില്‍ നമ്മെ സഹായിക്കുന്ന പ്രധാന ഘടകങ്ങള്‍.
   

  ക്രിസ്തീയ മനഃസാക്ഷി രൂപീകരണം

   

                               ദൈവവചനത്തിനും സഭാപ്രബോധനങ്ങ ള്‍ക്കും അനുസരിച്ച് രൂപപ്പെടുത്തപ്പെട്ട മനഃസാക്ഷിയാണ് ക്രിസ്തീയമനഃസാക്ഷി. ശരിയായ രൂപീകരണം നടന്നിട്ടില്ലാത്ത മനഃസാക്ഷിയുടെ തീരുമാനങ്ങള്‍ ശരിയാകണമെന്നില്ല. അതിനാല്‍ ക്രിസ്തീയമനഃസാക്ഷി രൂപപ്പെടുത്താന്‍ നാം ശ്രദ്ധിക്കണം. അതിനു താഴെ പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
   
  1. ശരിയായ അറിവു നേടണം: മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളെക്കുറിച്ച് അറിവും പരിശീലനവും നേടണം. ഓരോ സാഹചര്യത്തിലും നന്മതിന്മകളെ വിലയിരുത്തുവാന്‍ വേണ്ട അറിവ് അതുവഴി നമുക്കു ലഭിക്കും.
  2.സംശയങ്ങള്‍ ദൂരീകരിക്കണം: നന്മതിന്മകളെക്കുറിച്ചുള്ള ശരിയായ അറിവിന്‍റെ വെളിച്ചത്തില്‍വേണം തീരുമാനങ്ങളെടുക്കാന്‍. സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവ അകറ്റാന്‍ നല്ല പുസ്തകങ്ങള്‍ വായിക്കുകയോ, അറിവും വിവേകവുമുള്ളവരോട് ചോദിക്കുകയോ ചെയ്യണം. അപ്പോള്‍ ശരിയായ ഒരു തീരുമാനമെടുക്കാന്‍ നമുക്ക് സാധിക്കും.
   
  3. മനസ്സിന്‍റെ സ്വാതന്ത്ര്യം സംരക്ഷിക്കണം: സ്വാതന്ത്ര്യമുണ്ടെങ്കിലേ മനഃസാക്ഷിയുടെ പ്രവര്‍ത്തനം ശരിയാവൂ. അവനവന്‍റെ സ്വാര്‍ത്ഥതയുടെയും മറ്റുള്ളവരുടെ അതിരുകവിഞ്ഞ സ്വാധീനത്തിന്‍റെയും ഫലമായി മനഃസാക്ഷിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാതെ സൂക്ഷിക്ക ണം. എങ്കില്‍ മാത്രമേ മനഃസാക്ഷിയുടെ പ്രചോദനമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കൂ.
   
  4. പരിശുദ്ധാത്മാവിന്‍റെ സഹായം തേടണം: ന്മതിന്മകളെ തിരിച്ചറിയാനും നന്മ തെരഞ്ഞെടുത്ത് പ്രവര്‍ത്തിക്കാനും പരിശുദ്ധാത്മാവിന്‍റെ ശക്തി നമുക്കാവശ്യമാണ്. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ ഇതിനു നമ്മെ സഹായിക്കും. അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിക്കായി നാം പ്രാര്‍ത്ഥിക്കണം.
   
                                     ദൈവവചനവും തിരുസ്സഭയുടെ കല്പനകളും അനുസരിച്ച് രൂപീകൃതമായ ക്രിസ്തീയ മനഃസാക്ഷി യഥാര്‍ത്ഥ ക്രിസ്തുശിഷ്യരായി വളരുവാന്‍ നമ്മെ സഹായിക്കും. ശരിയായ മനഃസാക്ഷി രൂപീകരണം നടന്നാല്‍ ആത്മാര്‍ത്ഥമായി ആത്മശോധനചെയ്യുവാനും അതനുസരിച്ച് ജീവിതത്തെ ക്രമീകരിക്കാനും നമുക്കു കഴിയും. പ്രശ്നങ്ങള്‍ നിറഞ്ഞ ഇക്കാലത്ത് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിന് നമുക്ക് ശരിയായ മാര്‍ഗമാണ് ഉത്തമ ക്രിസ്തീയ മനഃസാക്ഷി.
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

    നന്മ ചെയ്യുവാനും തിന്മ ഉപേക്ഷിക്കുവാനും മനഃസാക്ഷിയിലൂടെ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദൈവമേ മനഃസാക്ഷിയുടെ പ്രേരണക്കനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
   
   

  നമുക്കു പാടാം

   

  (വഞ്ചിപ്പാട്ട്..)
  തിന്മകൈവെടിഞ്ഞീടുവാന്‍, നന്മമാത്രം ചെയ്തിടുവാന്‍
  ചൊല്ലീടുന്ന ആന്തരിക ശബ്ദം കേള്‍പ്പൂ നാം.
  ദൈവത്തിന്‍റെ വചനവും തിരുസഭാ പഠനവും
  മനഃസാക്ഷിക്കടിസ്ഥാനം ക്രിസ്തുശിഷ്യര്‍ക്ക്
  വിശ്വാസത്തിന്‍ വെളിച്ചത്തില്‍, നന്മയ്ക്കനുകൂലമായി
  മനസ്സിനെ മെരുക്കുക നമ്മുടെ ധര്‍മ്മം.
  സ്വതന്ത്രമാം മനസ്സോടെ, മൂല്യബോധത്തികവോടെ
  പാവനാത്മ ശക്തിനേടി, നന്മ ചെയ്തിടാന്‍
  ഉത്തമമാം മനഃസാക്ഷി, നേടീടുക ദൈവമക്കള്‍
  നിത്യജീവവഴിയേ നാം ചരിച്ചീടുവാന്‍.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (റോമ. 2:1-16).
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "അവര്‍ നിര്‍മല മനഃസാക്ഷിയോടുകൂടെവിശ്വാസത്തിന്‍റെ രഹസ്യം സൂക്ഷിക്കുന്നവരാകണം"
  (1 തിമോ. 3:9)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  മനഃസാക്ഷിയെക്കുറിച്ചും അത് നല്‍കുന്ന പ്രചോദനത്തെക്കുറിച്ചും നിങ്ങളുടെ കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുക.
   
   

  എന്‍റെ തീരുമാനം

   

  മന:സാക്ഷിയുടെ സ്വരം കേട്ട് അതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കും.