•  
                     
                     ഒരിക്കല്‍ ജറുസലേം ദൈവാലയത്തില്‍ ഈശോ ജനങ്ങളെ പഠിപ്പിക്ക ുകയായിരുന്നു. വളരെപ്പേര്‍ അവിടുത്തെ വാക്കുകള്‍ ശ്രവിച്ചു. ചിലര്‍ ഈശോയോട് ചോദ്യങ്ങ ള്‍ ചോദിച്ചു. ഈശോ അവര്‍ക്ക് മറുപടി നല്‍കി. അപ്പോള്‍ ഒരു നിയമജ്ഞന്‍ വന്ന് ഈശോയോട് ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്? ഈശോ പ്രതിവചിച്ചു:  "ഇതാണ് ഒന്നാ മത്തെ കല്പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണമനസ്സോടും, പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കുക" (മര്‍ക്കോ. 12:29-30).

  ഒന്നാം പ്രമാണം

   

                           ഈജിപ്തില്‍ ദീര്‍ഘനാളത്തെ അടിമത്തത്തില്‍ ഇസ്രായേല്‍ക്കാര്‍വിഷമിച്ചു. അവര്‍ക്ക് മോചനം നല്‍കിയത് കര്‍ത്താവായ ദൈവമാണ്.താന്‍ ദൈവമാണെന്ന് അവിടുന്ന് അവര്‍ക്ക് വെളിപ്പെടുത്തി. പ്രപഞ്ച ത്തിന്‍റെയും സകല ജീവജാലങ്ങ ളുടെയും സ്രഷ്ടാവും പരിപാലകനുമാണ്ദൈവം. എല്ലാറ്റിന്‍റെയും മേല്‍ അവിടുത്തേക്ക് അധികാരമു്.ദൈവത്തെ നാം അറിയുകയും ആരാധിക്കുകയും വേണം. പിതാക്കന്മാരായ അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ കര്‍ത്താവാണ് അവിടുന്ന് പ്രത്യേകമായി തെരഞ്ഞെ ടുത്തു പരിപാലിച്ച ഇസ്രായേല്‍ജനതയ്ക് ദൈവം നല്‍കിയ ഒന്നാ
  മത്തെ പ്രമാണം ഇതായിരുന്നു: "അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്തു കൊണ്ടുന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുകരുത്(പുറ 20:2-3)

   

  ഒന്നാം പ്രമാണത്തിനെതിരായ തിന്മകള്‍

   

                      ഏകദൈവത്തില്‍ മാത്രമേ വിശ്വസിക്കാവൂ. അന്യദേവന്മാരെയുംവിഗ്രഹങ്ങ ളെയും ആരാധിക്ക രുത് എന്നതാണ് ഈ കല്പനയുടെ സാരം.സര്‍വശക്തനും സ്നേഹനിധിയുമായ ദൈവത്തെ അംഗീകരിക്കാതെയും അവിടുത്തെ പരിപാലനയില്‍ ആശ്രയിക്കാതെയും ജീവിക്കുന്നവര്‍ ഒന്നാംപ്രമാണം ലംഘിക്കുന്നു. ഇങ്ങനെയുള്ളവര്‍ പലവിധത്തിലുള്ള പാപങ്ങളില്‍ അകപ്പെടുന്നു. അവ പ്രധാനമായും താഴെപ്പറയുന്നവയാണ്.
   

  നിരീശ്വരവാദം

   

  ദൈവത്തിന്‍റെ അസ്തിത്വത്തെ തള്ളിക്കളയുകയോ നിഷേധിക്കകയോ ചെയ്യുന്നതാണ് നിരീശ്വരവാദം. 
  ദൈവവിശ്വാസത്തിനെതിരായുള്ള ഒരു പാപമാണിത്.
   

  വിഗ്രഹാരാധന

   

                      സ്രഷ്ടാവായ ദൈവത്തിനു പകരം ദൈവം സൃഷ്ടിച്ച വസ്തുക്കളെയൊ വ്യക്തികളെയൊ ദൈവമായി കരുതി ആരാധിക്കുന്നതാണ് വിഗ്രഹാരാധന.ദൈവത്തിനു നല്‍കേ  പ്രഥമസ്ഥാനം മറ്റെന്തിനെങ്കിലും നല്‍കിയാല്‍ അതു വിഗ്രഹാരാധനയാകും. സമ്പത്തിനോടും സ്ഥാനമാനങ്ങളോടും സുഖഭോഗങ്ങളോടുമുള്ള അമിതമായ ആഗ്രഹവും വിഗ്രഹാരാധനയായി മാറാന്‍ ഇടയു്. വ്യക്തിപൂജ, താരാരാധന എന്നിവയും ഇതില്‍പ്പെടുന്നു.
   

  മന്ത്രവാദം

   

                ദുഷ്ടശക്തികളെ ആശ്രയിച്ച് ഭൗതികനേട്ടങ്ങള്‍ ഉണ്ടാക്കാനോ, മറ്റുള്ളവര്‍ക്ക് നാശം വരുത്താനോ വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളാണ് മന്ത്രവാദം, കൂടോത്രം, ക്ഷുദ്രപ്രയോഗം തുടങ്ങിയവ; നന്മ മാത്രമായ ദൈവത്തിനെതിരായി ചെയ്യുന്ന വലിയ തിന്മയാണിത്.
   

   അന്ധവിശ്വാസം

   

                      സത്യവിശ്വാസത്തിനു ചേരാത്തതും അടിസ്ഥാനരഹിതവുമായ കാര്യങ്ങ ളിലുള്ള വിശ്വാസമാണ് അന്ധവിശ്വാസം ഇവ സ്വീകരിക്കുന്നത്തിന്മയാണ്. ദൈവവിശ്വാസത്തിന് നിരക്കാത്ത വിധത്തില്‍ അടയാളങ്ങളും ലക്ഷ ണങ്ങ ളും ഉപയോഗിച്ച് ജീവിതത്തെ ക്രമീകരിക്കാന്‍ ശ്രമിക്കുന്നത്അന്ധവിശ്വാസമാണ്. മഷിനോട്ടം, പ്രശ്നംവയ്ക്കല്‍, ശകുനംനോക്കല്‍ ജാതകം നോക്കല്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ഭാവിയെക്കുറിച്ച്അറിയുന്നതിനായി നടത്തുന്ന കൈനോട്ടം, പക്ഷിശാസ്ത്രം,നക്ഷത്രഫലം തുടങ്ങിയവയും ഒന്നാം പ്രമാണത്തിന് എതിരാണ്.
   
   
   

  ദൈവനിന്ദ

   

                    കൂദാശകള്‍ അയോഗ്യതയോടെ പരികര്‍മ്മം ചെയ്യുന്നതും, അവ സ്വീകരിക്ക ുന്നതും ദൈവനിന്ദയാണ്. ദൈവത്തിന് സമര്‍പ്പിതമായിരിക്ക ുന്ന ഏതെങ്കിലും വ്യക്തിയേയോ, സ്ഥലത്തേയോ, വസ്തുവിനേയോ അപമാനിക്ക ുന്നതും അശുദ്ധമാക്ക ുന്നതും ദൈവനിന്ദാപരമായ പാപമാണ്.
   
   

  സാത്താന്‍പൂജയും സ്പിരിറ്റിസവും

   
                             ദൈവത്തെയും വിശുദ്ധരെയും വിശുദ്ധ വസ്തുക്ക ളെയും അവഹേളിച്ചുകൊും ദുഷ്പ്രവൃത്തികള്‍ ചെയ്തുകൊും സാത്താനെ ആരാധിക്ക ുന്നതാണ് സാത്താന്‍പൂജ.മരിച്ചുപോയവരുടെ ആത്മാക്ക ളെമന്ത്രതന്ത്രങ്ങ ളിലൂടെ പ്രീതിപ്പെടുത്തി, ഇഷ്ടകാര്യങ്ങ ള്‍ സാധിക്ക ാമെന്നു കരുതി ചെയ്യുന്ന പ്രവൃത്തികളാണ് സ്പിരിറ്റിസം. ഇവയെല്ലാം ഒന്നാം പ്രമാണത്തിനെതിരായ കടുത്ത തെറ്റുകളാണ്.
   
                           മേല്‍പ്പറഞ്ഞ കാര്യങ്ങ ളൊക്കെ പൂര്‍ണഹൃദയത്തോടെ ദൈവത്തെ ആരാധിക്ക ുന്നതിലും സ്നേഹിക്ക ുന്നതിലും നിന്ന് നമ്മെ തടയുന്നു. അതു കൊാണ് ഇവയെല്ലാം ദൈവനിന്ദാപരമായ പാപങ്ങ ളായിത്തീരുന്നത്. ദൈവത്തിന് നമ്മുടെ മേലുള്ള അധീശത്വവും ദൈവത്തിന്‍റെ അധികാ രവും പൂര്‍ണമായി അംഗീകരിക്ക ുമ്പോഴാണ് ഒന്നാം പ്രമാണം ശരിയായി പാലിക്ക ാന്‍ നമുക്ക ു സാധിക്ക ുന്നത്.

     

  ദൈവിക പുണ്യങ്ങ ള്‍

   

  ദൈവത്തിലുള്ള വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലുംനാം ജീവിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അതിനുവേിയാണ് അവിടുന്ന് സ്വയം വെളിപ്പെടുത്തിയത്. ക്രൈസ്തവജീവിതത്തിന്‍റെ അടിസ്ഥാനമാണ് ദൈവികപുണ്യങ്ങളായ വിശ്വാസവും പ്രത്യാശയും സ്നേഹവും. ഇവ ദൈവ ദാനങ്ങ ളാണ്.
   

  വിശ്വാസം

   

                     സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന് തന്‍റെ സമ്പൂര്‍ണ സമര്‍പ്പണത്തിലൂടെ മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമാണ് വിശ്വാസം  ദൈവം നമ്മുടെ സ്രഷ്ടാവും പരിപാലകനുമാണ്. നാം അവിടുത്തെ അറിയണം, സ്നേഹിക്ക ണം, അവിടുന്നുമായി ബന്ധത്തില്‍ കഴിയണം. ഇതിനു നമ്മെ സഹായിക്കുന്ന ദൈവികപുണ്യമാണ് വിശ്വാസം. ദൈവം നമ്മുടെ സ്രഷ്ടാവും പരിപാലകനുമാണ്. നാം അവിടുത്തെ അറിയണം, സ്നേഹിക്കണം, അവിടുന്നുമായി ബന്ധത്തില്‍ കഴിയണം. ഇതിനു നമ്മെ സഹായിക്കുന്ന ദൈവികപുണ്യമാണ് വിശ്വാസം. 
   

  പ്രത്യാശ 

   

      വിശ്വാസം നമ്മെ പ്രത്യാശയിലേക്കു നയിക്ക ുന്നു. സര്‍വശക്തനും കാരുണ്യവാനും വാഗ്ദാനങ്ങ ളില്‍ വിശ്വസ്തനുമായ ദൈവം നമുക്കാവശ്യമായ കൃപയും അനുഗ്രഹവും തരുമെന്ന ഉത്തമബോധ്യമാണ് പ്രത്യാശ അഥവാ ശരണം. ദൈവമക്കളായി ജീവിക്കുന്നതിനും  നിത്യരക്ഷ പ്രാപിക്കുന്നതിനും ദൈവം വഴിയൊരുക്കുമെന്ന പ്രതീക്ഷ കൂടിയാണ് പ്രത്യാശ. എല്ലാറ്റിനും എല്ലായ്പോഴും എനിക്ക ുസംരക്ഷകനായി ദൈവമുെന്ന തിരിച്ചറിവാണ് പ്രത്യാശ നമുക്ക നല്കുന്നത്. നിരാശ പ്രത്യാശയ്ക്ക് എതിരായ പാപമാണ്.
   

  സ്നേഹം

   

                   ദൈവം സ്നേഹമാണ്, അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. ഈ സ്നേഹത്തിന് പ്രതിസ്നേഹം കാണിക്കാന്‍ നമുക്കു കടമയു്.പൂര്‍ണഹൃദയത്തോടെ വേണം നാം അവിടുത്തെ സ്നേഹിക്കാന്‍. എല്ലാറ്റിലും ഉപരിയായി ദൈവത്തെയും തന്നെപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ദൈവികപുണ്യമാണ്സ്നേഹം.

  ദൈവാരാധന നമ്മുടെ കടമ

   

                                  ആരാധന ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. ദൈവത്തെ ആരാധിക്കേണ്ടത് നമ്മുടെ കടമയുമാണ്. നമ്മുടെ വിശ്വാസത്തിന്‍റെ പ്രകാശനം കൂടിയാണ് പ്രാര്‍ത്ഥനയും ആരാധനയും. കര്‍ത്താവായ ദൈവത്തിന്ആരാധനയും സ്തുതിയും നന്ദിയും നാം അര്‍പ്പിക്കണം. സൃഷ്ടികളെന്നനിലയ്ക്ക് സ്രഷ്ടാവിനെ ആരാധിക്കാന്‍ ഒന്നാം പ്രമാണം നമ്മോട് ആവശ്യപ്പെടുന്നു. വിശുദ്ധ  കുര്‍ബാനയും മറ്റ് ആരാധനാകര്‍മങ്ങളും ഇതിനുനമ്മെ സഹായിക്കും.
   
   
                                      പിശാച് ഒരിക്കല്‍ ഈശോയോട് നിലത്തുവീണ് തന്നെ ആരാധിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഈശോ കല്പിച്ചു: "സാത്താനേ, ദൂരെപ്പോവുക. എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം;അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു" (മത്താ.4:8-10). ദൈവാരാധനയുടെ പ്രാധാന്യത്തെക്കുറിച്ച് ഇതിലൂടെ ഈശോനമ്മെ പഠിപ്പിക്കുന്നു. ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കാനുള്ള പ്രലോഭനങ്ങളെ നാം അതിജീവിക്കണം. അപ്പോള്‍ മാത്രമേനമുക്ക് ഒന്നാം പ്രമാണം പാലിക്കാന്‍ കഴിയൂ.
   

  വിശുദ്ധരോടുള്ള വണക്കഠ

   

                            ദൈവത്തെ മാത്രമേ നാം ആരാധിക്കാവൂ. എന്നാല്‍ ദൈവാലയങ്ങ ളിലും വീടുകളിലുമൊക്കെ നാം വിശുദ്ധരുടെ തിരുസ്വരൂപങ്ങ ള്‍ സ്ഥാപിക്കാറു്. അത് അവരെ ആരാധിക്കുന്നതിനല്ല, വണങ്ങുന്നതിനും ബഹുമാനിക്കുന്നതിനുമാണ്.  വിശുദ്ധരുടെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ ഉണര്‍ത്തുന്നതിനും, അവരുടെ മാതൃക അനുകരിക്കുന്നതിനുംമാദ്ധ്യസ്ഥ്യം യാചിക്കുന്നതിനും അത് നമ്മെ സഹായിക്കും  അവര്‍ ഈ ഭൂമിയില്‍ ജീവിച്ച് നമുക്ക് മാതൃക നല്‍കി ശരിയായ ക്രിസ്തീയ ജീവിതം  നയിച്ചവരാണ്. ദൈവഹിതപ്രകാരം ജീവിച്ച് സ്വര്‍ഗം നേടിയതിനാല്‍ നമുക്കു വേണ്ടി ദൈവത്തോട് അപേക്ഷിക്കാന്‍ അവര്‍ക്കു കഴിയും. അതിനാല്‍ വിശുദ്ധരോടുള്ള വണക്കാഠ വിഗ്രഹാരാധനയോ ഒന്നാം പ്രമാണത്തിന്‍റെ ലംഘനമോ ആകുന്നില്ല. 
   
                എളിമയുള്ള ഹൃദയത്തോടെ ദൈവത്തെ കര്‍ത്താവും, സ്രഷ്ടാവും പരിപാലകനുമായി അംഗീകരിക്കുക, പൂര്‍ണമനസ്സോടെ അവിടുത്തെ ആരാധിക്കുക, സര്‍വാത്മനാ അവിടുത്തെ സ്നേഹിക്കുക, ജീവിതത്തിലുടനീളം ദൈവത്തിന് പ്രഥമസ്ഥാനം നല്‍കുക ഇവയാണ് ഒന്നാം പ്രമാണ ത്തിലൂടെ ദൈവം നമ്മോട് ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങ ള്‍. പഴയനി യമത്തിലൂടെ ഇസ്രായേല്‍ജനത്തിന് ലഭിച്ച ഈ കല്പന പുതിയ നിയമ ത്തില്‍ ഈശോ നമുക്ക് ശരിയായി വ്യാഖ്യാനിച്ചു തരുന്നു. അതു മനസ്സിലാക്കി ജീവിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരായിത്തീ രുന്നത്.

  നമുക്കു പ്രാര്‍ത്ഥിക്കാഠ

   

  ഞങ്ങ ളുടെ കര്‍ത്താവായ ദൈവമേ, അങ്ങ യെ ഞങ്ങ ളുടെ
  കര്‍ത്താവും ദൈവവുമായി എല്ലായ്പോഴും ഏറ്റുപറയുവാന്‍
  ഞങ്ങ ളെ സഹായിക്ക ണമേ.
   

  നമുക്കു  പാടാം

   

  (വഞ്ചിപ്പാട്ട്)
  ഒന്നാം നിയമം ഓതീടുന്നു
  നിന്നുടെ ദൈവം കര്‍ത്താവത്രെ
  എന്നുടെ നാഥന്‍ എന്നുടെ ദൈവം
  സര്‍വ്വാധിപനല്ലോ.
  സ്വന്തജനത്തെ മോചിതരാക്കി
  വാഗ്ദാനത്താല്‍ മുദ്രിതമാക്കി
  എന്നും നിങ്ങ ള്‍ എന്നുടെ മക്ക ള്‍
  വത്സലതനയന്മാര്‍.
  വിശ്വാസത്തില്‍ വിനയാന്വിതരായ്
  ആരാധനയിവരേകീടുന്നു
  പ്രത്യാശയോടെ സ്നേഹത്തികവില്‍

  ജീവിച്ചീടുന്നു.

   

  ദൈവവചനം വായിക്കാഠ; വിവരിക്കാഠ

   

  ദാനിയേല്‍. 3:1-30
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും,
  പൂര്‍ണാത്മാവോടും, പൂര്‍ണമനസ്സോടും,പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കുക".
  (മര്‍ക്കോ. 12:30)
   

  നമുക്കു പ്രവര്‍ത്തിക്കാഠ

   

  വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയുംപ്രകരണങ്ങ ള്‍ മനഃപാഠമാക്കുക.
   

  വിശ്വാസപ്രകരണം

   

  എന്‍റെ ദൈവമേ, കത്തോലിക്കാ തിരുസഭ വിശ്വസിക്കുകയുംപഠിപ്പിക്കുകയും ചെയ്യുന്ന സത്യങ്ങ ളെല്ലാം ഞാന്‍ ദൃഢമായിവിശ്വസിക്കുന്നു. എന്തെന്നാല്‍ വഞ്ചിക്കുവാനും വഞ്ചിക്ക പ്പെടുവാനും
  കഴിയാത്തവനായ അങ്ങുതന്നെയാണ് അവ വെളിപ്പെടുത്തിയിരിക്കുന്നത്.
   

  പ്രത്യാശാപ്രകരണം

   

  എന്‍റെ ദൈവമേ, അങ്ങ് സര്‍വ്വശക്തനും അനന്തദയാലുവുംവാഗ്ദാനങ്ങ ളില്‍ വിശ്വസ്തനുമാണ്.
  ആകയാല്‍ ഞങ്ങ ളുടെ കര്‍ത്താവും
  രക്ഷ കനുമായ ഈശോ മിശിഹായുടെ  യോഗ്യതകളാല്‍ പാപമോചനവുംഅങ്ങ യുടെ പ്രസാദവര സഹായവും നിത്യജീവിതവും എനിക്കു
  ലഭിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
   

  സ്നേഹപ്രകരണം

   

  എന്‍റെ ദൈവമേ, അങ്ങ് അനന്തനന്മസ്വരൂപനും പരമസ്നേഹയോഗ്യനുമാണ്. ആകയാല്‍ പൂര്‍ണ ഹൃദയത്തോടെ എല്ലാറ്റിനും ഉപരിയായിഞാന്‍ അങ്ങ യെ സ്നേഹിക്കുന്നു. അങ്ങ യോടുള്ള സ്നേഹത്തെക്കുറിച്ചുമറ്റുള്ളവരേയും എന്നെപ്പോലെ ഞാന്‍ സ്നേഹിക്കുന്നു. എന്നെഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും ഞാന്‍ ക്ഷ മിക്കുന്നു. ഞാന്‍ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
   

  എന്‍റെ തീരുമാനം

   

  വി. കുര്‍ബാനയില്‍ സജീവമായി പങ്കുചേര്‍ന്നുകൊ് ഞാന്‍ ദൈവത്തെ ആരാധിക്കും