•            മോഷ്ടാവ് ഇനിമേല്‍ മോഷ്ടിക്കരുത്. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനു വേണ്ടി സ്വന്തം കൈകള്‍ കൊണ്ട് മാന്യമായി ജോലി ചെയ്യട്ടെ എന്ന് വി. പൗലോസ് വിശ്വാസികളെ ഉപദേശിക്കുന്നു (എഫേ. 4:28). സാമൂഹിക തിന്മകളില്‍ ഏറെ ഗൗരവമുള്ളതാണ് മോഷണം. അതുകൊണ്ടുതന്നെ 'മോഷ്ടിക്കരുത്' എന്ന പ്രമാണം സാമൂഹികനീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയനിയമത്തിലും പുതിയ നിയമത്തിലും ഈ പ്രമാണം "മോഷ്ടിക്കരുത്" എന്ന തനതായ രൂപത്തില്‍ തന്നെ കാണാം. "കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്‍മാരും, പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല" എന്ന വി. പൗലോസിന്‍റെ പ്രബോധനവും ഇതുതന്നെയാണ് പഠിപ്പിക്കുന്നത് (1കോറി. 6:10).

  ഏഴാം പ്രമാണത്തിന്‍റെ അടിസ്ഥാനചിന്തകള്‍

   

   

  സമ്പത്ത് ദൈവികദാനം

   

  സമ്പത്ത് ദൈവിക ദാനമാണ്. ദൈവം പ്രപഞ്ചവും സര്‍വ വസ്തുക്കളും സൃഷ്ടിച്ച് മനുഷ്യര്‍ക്ക് ഉപയോഗത്തിന് കൊടുക്കുന്നതായി ഉല്‍പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണത്തില്‍ നാം വായിക്കുന്നുണ്ട്. സമ്പത്ത് മനുഷ്യന് ഉപയോഗിക്കാനുള്ളതാണ് (ഉല്‍പ. 1:28).അന്യായമായി സമാഹരിച്ച് വയ്ക്കാനുള്ളതല്ല. അതു പങ്കുവയ്ക്കാതിരിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തിന്മയാണ്.

   

  പൊതുസ്വത്തും സ്വകാര്യസ്വത്തും

   

         പണവും വസ്തുവകകളും ന്യായമായരീതിയില്‍ സമ്പാദിക്കുവാനും അനുഭവിക്കാനും മനുഷ്യന് അവകാശമുണ്ട്. പൊതുസ്വത്ത് എന്നും സ്വകാര്യസ്വത്ത് എന്നും രണ്ടുവിധത്തില്‍ സ്വത്തിനെ കാണാവുന്നതാണ്. സമൂഹത്തിന് പൊതുവായുള്ളതും എല്ലാവര്‍ക്കും അവകാശമുള്ളതുമാണ് പൊതുസ്വത്ത്. വ്യക്തികള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതും അവര്‍ക്ക് ഉപയോഗിക്കാന്‍ അവകാശമുള്ളതുമായ സ്വത്താണ്സ്കാര്യസ്വത്ത്. സൃഷ്ടവസ്തുക്കള്‍ ന്യായമായ രീതിയില്‍ സ്വന്തമാക്കാനും അനുഭവിക്കാനും വ്യക്തികള്‍ക്ക് അവകാശമുണ്ട് സമൂഹത്തിന്‍റെസുസ്ഥിതിക്കും മനുഷ്യന്‍റെ ഉന്നമനത്തിനും ഇതാവശ്യമാണ്. സ്വകാര്സ്വത്തവകാശമാണ് മനുഷ്യനെ  അധ്വാനിക്കാനും ഫലം പുറപ്പെടുവിക്കാനും പ്രേരിപ്പിക്കുന്നത്. സ്വകാര്യസ്വത്ത് വ്യക്തിയുടെ സുസ്ഥിതിയുംസുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ചെയ്യുന്നു. അപരന്‍റസ്വത്തിന്‍റെഅപഹരണമാണ് മോഷണം. ഇത് സ്വകാര്യ സ്വത്തവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. അതേസമയം സ്വകാര്യസ്വത്തിന്‍റെ അന്യായമായ സമാഹരണവും ധൂര്‍ത്തും ഗൗരവമായ തിന്മയാണ്.

  നീതിസങ്കല്‍പം

   

  'ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് നല്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന പുണ്യമാണ് നീതി 'എന്ന് വി. തോമസ് അക്വിനാസ് പറയുന്നു. മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്നവര്‍ക്കേ നീതിപൂര്‍വകമായിപെരുമാറാന്‍ കഴിയൂ. ഒരാളുടെ അവകാശം മറ്റൊരാളെ സംബന്ധിച്ചിടത്തോളം കടമയായിത്തീരുന്നു. ഏതാനും ഉദാഹരണങ്ങള്‍ നോക്കുക. 1. സൃഷ്ടാവെന്നനിലയില്‍ ദൈവം ആരാധനയ്ക്ക് അര്‍ഹനാണ്. ആരാധന നല്‍കുകയെന്നത് നമ്മുടെ കടമയുമാണ്. 2. നമുക്കുവേണ്ടി ജോലിചെയ്ത ഒരാള്‍ക്ക്കൂലി ലഭിക്കാന്‍ അവകാശമുണ്ട്. അത് നല്‍കുക എന്നത് നമ്മുടെ കടമയും. 3.ബഹുമാനിക്കപ്പെടാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്;ബഹുമാനം നല്‍കുക എന്നത് മക്കളുടെ കടമയും
   
                     പരസ്പരമുള്ള കടമകള്‍ പാലിക്കുകയെന്നത് നീതിയുടെ അടിസ്ഥാനതത്വമാണ്. നമ്മുടെ നീതിബോധത്തിന്‍റെ അടിസ്ഥാനസ്നേഹവും സാഹോദര്യവുമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്.നല്ല സമരിയാക്കാരന്‍റെ ഉപമയില്‍ നാം കാണുന്നത് അതാണ്. കൊള്ളയടിക്കപ്പെട്ട് അവശനായ മനുഷ്യന്‍റെ അവസ്ഥ സഹായവും ശുശ്രൂഷയുംഅര്‍ഹിക്കുന്നതായിരുന്നു. അവിടെ സഹായിക്കാനുള്ള തന്‍റെ കടമസ്നേഹപൂര്‍വം ഏറ്റെടുത്ത നല്ല സമരിയാക്കാരനെ അവതരിപ്പിച്ചട്ട്ശോ നമ്മോടു പറയുന്നു: "നീയും പോയി അതുപോലെ ചെയ്യുക" (ലൂക്കാ 10:37).
   
                        നീതി പ്രവര്‍ത്തിക്കാത്തവരോട് വിധിദിവസത്തില്‍ ഈശോ ഇപ്രകാരം പറയും: "നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതിപ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍" (മത്താ. 7:23).
   

  സ്വത്തവകാശവും മോഷണവും

   

                   നമ്മുടെ സ്വത്തിനുമേല്‍ നമുക്കുള്ള അവകാശംപോലെതന്നെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവര്‍ക്ക് അവരുടെ സ്വത്തിന്‍മേലുള്ള അവകാശങ്ങളും. മറ്റൊരാളുടെ ഈ അവകാശത്തെ ഹനിക്കുവാന്‍ നമുക്ക് അധികാരമില്ല. ഇത്തരം അവകാശലംഘനം മോഷണമാണ്. ഉദാഹരണമായി യാത്രക്കൂലി ബസ്സുടമയുടെ അവകാശമാണ്. ബസ്സില്‍ യാത്രചെയ്ത ശേഷം പണം കൊടുക്കാതിരിക്കുന്നത് അവകാശലംഘനമാണ്. ആ പണം ബസ്സുടമയില്‍നിന്നും മോഷ്ടിച്ചതായി വേണം കരുതാന്‍.
   

  പൊതുസ്വത്തിനോടുള്ള ആദരവ്

   

  നാം അനുദിനജീവിതത്തില്‍ അനുഭവിക്കുന്ന പലതും പൊതുസ്വത്താണ്. പ്രകൃതിവിഭവങ്ങ ള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങ ള്‍, റോഡുകള്‍,വഴിവിളക്കുകള്‍ എന്നിവയെല്ലാം പൊതുസ്വത്താണ്. അവയുടെമേല്‍ ജനങ്ങ ള്‍ക്ക് തുല്യ അവകാശമാണുള്ളത്.അതുകൊുതെന്ന പൊതുസമ്പത്ത് ആരെങ്കിലും അന്യായമായി കൈവശപ്പെടുത്തി ഉപയോഗിക്ക കയോ നശിപ്പിക്കുകയോ ചെയ്യുന്നത് സമൂഹത്തിന്‍റെ അവകാശത്തിന്‍ മേലുള്ള ലംഘനമാണ്. അനേകരുടെ അവകാശങ്ങ ള്‍ ലംഘിക്ക പ്പെടുന്നതുകൊ്തിന്മയുടെ ഗൗരവം വര്‍ദ്ധിക്കുന്നു.

  ഏഴാം പ്രമാണത്തിനെതിരായ തിന്മകള്‍

   

                                    പൊതുവസ്തുക്കള്‍ അലക്ഷ്യമായി ഉപയോഗിക്കുക, നശിപ്പിക്കുക. ധൂര്‍ത്തടിക്കുക, പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുക, അന്തരീക്ഷ മലിനീകരണം നടത്തുക ഇവയൊക്കെ പൊതുസ്വത്തിനോടുള്ള അനാദരവാണ്. തന്‍മൂലം ഇവയെല്ലാം ഏഴാം പ്രമാണത്തിന്‍റെ ലംഘനങ്ങളാണ്
   
   
                                  കൈക്കൂലി, കള്ളക്കടത്ത്, നികുതിവെട്ടിപ്പ്, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, പരീക്ഷയിലെ കോപ്പിയടി, അന്യായപ്പലിശവാങ്ങല്‍, അധികാരം ദുരുപയോഗിക്കല്‍, പക്ഷാഭേദം കാണിക്കല്‍ , ജോലിക്കാര്‍ക്ക് ന്യായമായ കൂലി കൊടുക്കാതിരിക്കല്‍ മുതലായ തിന്മകള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. അവയും മോഷ്ടിക്കരുത് എന്ന പ്രമാണത്തിന്‍റെ ലംഘനങ്ങളാണ്..

  തിരിച്ചുകൊടുക്കാനുള്ള കടമ

   

                       മോഷണം നടത്തിയാല്‍ മോഷ്ടിച്ച വസ്തു തിരികെ കൊടുക്കാനുള്ള ഉത്തരവാദിത്വമുണ്ട്. അന്യായമായി കൈവശം വച്ചിരിക്കുന്ന വസ്തുവകകള്‍ തിരികെ കൊടുക്കുകയും അന്യായമായി വരുത്തിവച്ച നഷ്ടത്തിന് പരിഹാരം ചെയ്യുകയും വേണം. ആര്‍ക്കാണോ നഷ്ടം വരുത്തിയത്, ആ ആള്‍ക്കുതന്നെ നഷ്ടപരിഹാരം ചെയ്യണം. അത് പരസ്യമായി ചെയ്യാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ രഹസ്യമായെങ്കിലും ചെയ്യേണ്ടതാണ്.
   
                           മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ നമുക്ക് ചുമതലയുണ്ടെന്നാണ് മോഷ്ടിക്കരുത് എന്ന പ്രമാണം പഠിപ്പിക്കുന്നത്. സാമൂഹിക നീതിയുടെ പാലകരായി നമുക്ക് വളരാം. ദൈവം ദാനമായി നല്‍കിയ സമ്പത്തിന്‍റെ കാര്യസ്ഥരെന്ന നിലയില്‍ നമ്മുടെയും മറ്റുള്ളവരുടെയും നډയ്ക്കായി സമ്പത്ത് വിനിയോഗിച്ചുകൊണ്ട് നന്മയില്‍ നമുക്കു വളരാം.

  നമുക്കു പ്രാര്‍ത്ഥിക്കാം

   

     സകല വസ്തുക്കളുടെയും മേല്‍ മനുഷ്യന് അധികാരം നല്‍കിയ ദൈവമേ, സഹോദരങ്ങ ളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവരെ ബഹുമാനിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
   
   

  നമുക്കു പാടാം

   

  (അഖിലാണ്ഡ മണ്ഡല..)
   
  മാനവമക്കളെ നീതിബോധത്തില്‍
  കാത്തുവളര്‍ത്തുവാനേകിയ മാര്‍ഗം
  അദ്ധ്വാനപൂര്‍ണമാം ജീവിതവഴിയേ
  സ്വന്തമായ് സ്വത്തുക്കള്‍ നേടുക നമ്മള്‍
   
  സമ്പത്തിന്നുടമയാം ദൈവം കല്പിച്ചു
  മോഷണമരുതരുത് നീതിയില്‍ വളരൂ.
  അപരന്‍റെ അവകാശലംഘനമരുത്
  വഞ്ച നചെയ്യരുതരുത് മാനിക്കണമവനെ.
   
  പൊതുസ്വത്തും വിഭവവും ആദരപൂര്‍വം
  കൈകാര്യം ചെയ്തീടില്‍ നീതിയില്‍ വളരാം.
  ധര്‍മബോധത്തിന്‍റെ വിത്തുകള്‍ പാകാം
  നീതിയും സ്നേഹവും പുല്‍കിടാമെന്നും.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (ലൂക്കാ. 10:30-37).
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്‍മാരും, പരദൂഷകരും, കവര്‍ച്ചക്കാരും     ദൈവരാജ്യം അവകാശമാക്കുകയില്ല" (1 കോറി. 6:10)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  ഏഴാം പ്രമാണത്തിന്‍റെ പരിധിയില്‍വരുന്ന തിന്മകള്‍ കണ്ടെത്തി അവയ്ക്ക് എങ്ങനെ പരിഹാരം ചെയ്യാമെന്ന് ചര്‍ച്ചചെയ്യുക.
   
   

  എന്‍റെ തീരുമാനം

   

  പൊതുവസ്തുക്കള്‍ യാതൊരു കാരണവശാലും ഞാന്‍ നശിപ്പിക്കുകയോ ദുരുപയോഗിക്കുകയോ ഇല്ല.