ഈശോയുടെ സ്നേഹത്തിന്റെ വിശാലതയെ അനാവരണം ചെയ്യുകയാണ് ഈ പാഠം. മനുഷ്യസ്നേഹത്തിന് പരിധികളും പരമിതികളും ഉണ്ട്. എന്നാല്‍ ഈശോയുടെ സ്നേഹം ഏവരെയും ഉള്‍ക്കൊളളുന്നതാണ്. സമൂഹത്തില്‍ നിന്നു മാറ്റി നിര്ത്തപ്പെട്ടവരിലേക്കും ദരിദ്രരിലേക്കും, പാപികളിലേക്കും ഓഴുകിയിറങ്ങിയ ഈശോയുടെ സ്നേഹഭാവങ്ങളെ കുട്ടികളുടെ കുഞ്ഞുമനസിനെ സ്പര്‍ശിക്കുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം.