•  
    ശിഷ്യډാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മാതൃക
    നല്‍കിയ ഈശോ നമ്മോടു പറയുന്നു: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. യോഹന്നാന്‍ 13:35
     
    ഈശോ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ഈശോ എല്ലാവരെയും സ്നേഹിക്കുന്നു
    കുഷ്ഠരോഗികളെ സുഖപ്പെടുത്തി വിശന്നുവലഞ്ഞവര്‍ക്ക് ആഹാരം നല്‍കി ഈശോ നമുക്കുവേണ്ടി
    കുരിശില്‍ മരിച്ചു
     
    ഈശോ പറഞ്ഞു: സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല.
    യോഹന്നാന്‍ 15:13
     

    നമുക്കുപാടാം

     

    സ്നേഹിച്ചീടുക സോദരരേ
    സ്നേഹമൊടെന്നും സഹജരെ നീ
    പാലിച്ചീടുക മോദമൊടെ
    സ്നേഹത്തിന്‍ തിരുകല്പന നീ.
     
     

    വലിയ കുരിശടയാളം

     

    വിശുദ്ധ കുരിശിന്‍റെ അടയാളത്താലെ
    ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന്
    ഞങ്ങളെ രക്ഷിക്കണമേ
    ഞങ്ങളുടെ തമ്പുരാനേ,
    പിതാവിന്‍റെയും പുത്രന്‍റെയും
    പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമ്മേന്‍.
     
    ഈശോയെപ്പോലെ ഞാന്‍ എല്ലാവരെയും സ്നേഹിക്കും.
     
    ഈശോ സ്നേഹിക്കുന്നതുപോലെ ഞാന്‍ മറ്റുള്ളവരെയും സ്നേഹിക്കും. അതാണ് ഈശോയുടെ ഇഷ്ടം.
     

    കൈകള്‍ കൂപ്പാം

     

    ഈശോയെ, എല്ലാവരെയും സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ.
     

     

    നമുക്കുപാടാം

     

    സ്നേഹത്തിന്‍ ചൈതന്യമാകുമെന്‍റെ
    ഈശോതന്‍ മാതൃക പിന്‍ചെന്നീടാന്‍
    സ്നേഹിക്കും ഞാനെന്‍റെ സോദരരെ
    നډകള്‍ ചെയ്തെന്നും ജീവിച്ചീടും
     
    സ്നേഹപ്രവൃത്തിക്കൊരു മാതൃക
    ഈശോയെപ്പോലെ
    പാവങ്ങളെ സ്നേഹിച്ച
    ഒരമ്മയാണ് കല്‍ക്കട്ടായിലെ
    വിശുദ്ധ മദര്‍ തെരേസ
     
     

    മനഃപാഠമാക്കാം

     

    ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ
    നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍.
    യോഹന്നാന്‍ 13:35