പാഠം 1
സഭ: ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനം
-
കര്‍ത്താവ് അബ്രാഹത്തോട് അരുളിച്ചെയ്തു:"നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട,് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കുപോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും"(ഉല്‍പ. 12:1-2). "ഈ നാട് നിന്‍റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും" (ഉല്‍പ.12:7) "ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും അതുപോലെയായിരിക്കും"(ഉല്‍പ. 15.5). നീയുമായിഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്ക് വളരെയേറെ സന്തതികളെനല്‍കും... നീ അനവധിജനതകള്‍ക്ക് പിതാവായിരിക്കും നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്ന് ജനതകള്‍ പുറപ്പെടും. ഞാനും നീയും നിനക്കുശേഷം നിന്‍റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി ഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ എന്നേക്കും നിനക്കും നിന്‍റെ സന്തതികള്‍ക്കും ദൈവമായിരിക്കും (ഉല്‍പ. 17:4-7). ഭൂമുഖത്തുള്ള സകലജനപദങ്ങളെയും ഒരു കുടുംബമായി ഒന്നിപ്പിക്കുന്നതിനുള്ള ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ നിര്‍ണായകമായ തുടക്കമായിരുന്നു ഈ തെരഞ്ഞെടുപ്പും ഉടമ്പടിയും.
അബ്രാഹത്തിന്‍റെ വിളിയും വാഗ്ദാനവും
പാപംവഴി അധഃപതിച്ച് ചിതറിപ്പോയ മനുഷ്യമക്കളെ വീണ്ടും ഒന്നിപ്പിക്കുന്നതിനും രക്ഷയിലേക്കും ദൈവപുത്രസ്ഥാനത്തേക്കും ഉയര്‍ത്തുന്നതിനും ദൈവം തിരുമനസ്സായി. അതിനൊരുക്കമെന്ന നിലയില്‍ അവിടുന്ന് അബ്രാഹത്തെ വിളിച്ചു. അദ്ദേഹത്തില്‍ നിന്ന് ഒരു പുതിയ ജനതയ്ക്ക് രൂപം കൊടുക്കാന്‍ ദൈവം നിശ്ചയിച്ചു. വിശ്വാസവും അനുസരണവുംവഴി അബ്രാഹം ദൈവത്തിന് പ്രത്യുത്തരം നല്കി. അബ്രാഹത്തിനു സന്താനങ്ങള്‍ ഇല്ലായിരുന്നു. സാറാ പ്രായം കവിഞ്ഞവളുമായിരുന്നു. ഈ അവസ്ഥയിലാണ്അബ്രാഹത്തിനു ദൈവം തന്‍റെ വാഗ്ദാനങ്ങള്‍ നല്‍കിയത്. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന വിശ്വാസത്തില്‍ അബ്രാഹം സ്വദേശം വിട്ടു യാത്രതിരിച്ചു. ദൈവികവാഗ്ദാനത്തില്‍ വിശ്വസിച്ച അബ്രാഹത്തിന്‍റെ അനുസരണവും, മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണെന്ന വിശ്വാസവും അദ്ദേഹത്തെ ദൈവസന്നിധിയില്‍ സ്വീകാര്യനാക്കി. സന്താനഭാഗ്യം നല്കി ദൈവം തന്‍റെ വാഗ്ദാനം നിറവേറ്റുകയും ചെയ്തു.യാക്കോബിന്‍റെ മക്കള്‍: ഇസ്രായേല്‍
ദൈവം അബ്രാഹത്തോടു ചെയ്ത വാഗ്ദാനം അദ്ദേഹത്തിന്‍റെ പുത്രന്‍മാരായ ഇസഹാക്കിനോടും യാക്കോബിനോടും ആവര്‍ത്തിച്ചു. പന്ത്രണ്ടുഗോത്രങ്ങളുടെ പിതാവായിത്തീര്‍ന്ന യാക്കോബിന് 'ഇസ്രായേല്‍' എന്ന നാമം നല്‍കി (ഉല്‍പ.32:28,32:10). അങ്ങനെ യാക്കോബിന്‍റെ സന്താനപരമ്പര ഇസ്രായേല്‍ എന്നറിയപ്പെടാന്‍ ഇടയായി. ദൈവം അവരെ തന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമാക്കി; അവര്‍ സവാഗ്ദാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും അവകാശികളാവുകയും ചെയ്തു. യാക്കോബിന്‍റെ പുത്രനായ ജോസഫ് ഈജിപ്തിന്‍റെ ഭരണാധികാരിയായിരിക്കുമ്പോള്‍ ഇസ്രായേല്‍ മക്കള്‍ ഈജിപ്തില്‍ താമസിക്കാന്‍ തുടങ്ങി. അവര്‍ അവിടെ ഒരു വലിയ ജനസമൂഹമായി മാറി.മോശയുടെ വിളിയും ഇസ്രായേലിന്‍റെ
വിമോചനവും
ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും സമ്പന്നരായിത്തീര്‍ന്ന ഇസ്രായേല്‍ക്കാരെ ഈജിപ്തിന്‍റെ ഭരണാധികാരികള്‍ അസൂയയോടെയാണു വീക്ഷിച്ചത്. അവര്‍ ക്രമേണ ഇസ്രായേല്‍ക്കാരെ ഞെരുക്കാന്‍ തുടങ്ങി. അടിമകളെപ്പോലെ കഠിനാദ്ധ്വാനം ചെയ്യിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അടിമത്തത്തിന്‍റെയും പീഡനത്തിന്‍റെയും നടുവില്‍ നിസ്സഹായരായിത്തീര്‍ന്ന ഈ ജനത്തെ മോചിപ്പിക്കാനും അബ്രാഹത്തോടും സന്തതികളോടും വാഗ്ദാനം ചെയ്തതുപോലെ അവരെ സ്വന്തം ജനമാക്കാനും ദൈവം നിശ്ചയിച്ചു. അതിനായി അവിടുന്നു മോശയെ വിളിച്ചു.ദൈവം മോശയോടു പറഞ്ഞു: "ഞാന്‍ നിന്‍റെ പിതാക്കന്‍മാരുടെ ദൈവമാണ്; അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം... ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരതകാരണം അവരില്‍ നിന്നുയരുന്ന രോദനം ഞാന്‍കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. ഈജിപ്തുകാരുടെ കയ്യില്‍ നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്ന് ക്ഷേമകരവും വിസ്തൃതവും തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക്... അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്" (പുറ. 3:6-8).ദൈവത്തിന്‍റെ ജനം രൂപം കൊള്ളുന്നു
ദൈവം മോശ വഴി യാക്കോബിന്‍റെ മക്കളെ മോചിപ്പിച്ച് മരുഭൂമിയിലൂടെ നയിച്ചു. തന്നെ ആരാധിക്കാനായി ദൈവം തെരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തോട് സീനായ് മലയില്‍വച്ച് ദൈവം ഒരു ഉടമ്പടിയും ചെയ്തു. ആ ഉടമ്പടി ഇപ്രകാരമായിരുന്നു. "യാക്കോബിന്‍റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയിക്കുക. ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്‍മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്‍റെ അടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടുകഴിഞ്ഞു. അതുകൊണ്ടു നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്‍റേതാണ്. നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും'(പുറ. 19:3-6).ഈ വിമോചനവും ഉടമ്പടിയും ഇസ്രായേലിനെ തന്‍റെ സ്വന്തം ജനമാക്കു ന്നതിനുവേണ്ടിയായിരുന്നു. മോശയോട് അവിടുന്നരുളിച്ചെയ്ത വാക്കുകള്‍ ഇതു വ്യക്തമാക്കുന്നു.'ഇങ്ങനെ ദൈവത്താല്‍ വിളിച്ച് ഒന്നിച്ചു ചേര്‍ക്കപ്പെട്ട അവിടുത്തെ സ്വന്തം ജനമായിത്തീര്‍ന്നവരെയാണ് പഴയ നിയമത്തില്‍ കഹാല്‍ (ഹീബ്രു) അഥവാ എക്ലേസിയ (ഗ്രീക്ക ്) എന്നു വിളിക്കുന്നത്. ഈ വാക്കുകളുടെ അര്‍ത്ഥം'വിളിച്ചു കൂട്ടപ്പെട്ടവരുടെ സമൂഹം' എന്നാണ്. ഇസ്രായേല്‍ ജനത്തെ ഉദ്ദേശിച്ച്പദം വിശുദ്ധ ഗ്രന്ഥത്തില്‍ ഉപയോഗിച്ചപ്പോള്‍ (നിയമ. 4:10, 9:10, 15:10). ഇതിനുമതപരമായ അര്‍ത്ഥം ലഭിച്ചു. ഇസ്രായേലിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ എക്ലേസിയ എന്ന പദം മൂന്നു ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു:1. ഇസ്രായേല്‍ ജനം ദൈവത്താല്‍ വിളിച്ചു കൂട്ടപ്പെട്ടവരുടെ സമൂഹമാണ്.2. ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി അവര്‍ വിളിച്ചുകൂട്ടപ്പെട്ടത്ദൈവത്തെആരാധിക്കുകയും അവിടുത്തെ ഉടമ്പടി പാലിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.3. തെരഞ്ഞെടുപ്പിലൂടെ ഇസ്രായേല്‍ ദൈവത്തിന്‍റെ സ്വന്തം ജനമായിത്തീര്‍ന്നു.പുതിയ ഉടമ്പടിയും പുതിയ ദൈവജനവും
ദൈവവുമായുള്ള ഉടമ്പടിബന്ധം വിശ്വസ്തതയോടെ പാലിക്കുന്നതില്‍ ഇസ്രായേല്‍ജനം പരാജയപ്പെട്ടു. പലപ്പോഴും അവര്‍ അവിശ്വസ്തരായി വിജാതീയദേവന്മാരെ ആരാധിച്ചു. എന്നിട്ടും ദൈവം തന്‍റെ ഉടമ്പടി മറന്നില്ല. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ അവിടുന്ന് അലംഘനീയമായ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുമെന്നും താന്‍ അവര്‍ക്കു ദൈവവും അവര്‍ തനിക്ക് സ്വന്തം ജനവുമായിരിക്കുമെന്നും അരുളിച്ചെയ്തു."ആ ദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും. ഞാന്‍ എന്‍റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും;അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവുമായിരിക്കും" (ജറെ. 31:33).സമയത്തിന്‍റെ തികവില്‍ ദൈവപുത്രനായ ഈശോ തന്‍റെ ജീവിതമരണോത്ഥാനങ്ങളിലൂടെ ഈ ഉടമ്പടി യാഥാര്‍ത്ഥ്യമാക്കി. അന്ത്യഅത്താഴവേളയില്‍ അപ്പവും വീഞ്ഞും സ്വന്തശരീരരക്തങ്ങളാക്കി നല്‍കിക്കൊണ്ട്അവിടുന്ന് സ്നേഹത്തിന്‍റെ പുതിയ ഉടമ്പടി സ്ഥാപിച്ചു. കുരിശിലെ ആത്മയാഗത്തില്‍ ആ ഉടമ്പടി പൂര്‍ത്തീകരിക്കപ്പെട്ടു. അങ്ങനെ ദൈവം തന്‍റെ ഏകജാതന്‍റെ മരണത്തിലൂടെ മനുഷ്യരുടെ അകൃത്യങ്ങള്‍ക്കു മാപ്പു നല്‍കുകയും അവരുടെ പാപത്തെ മനസ്സില്‍ വയ്ക്കാതെ (ജറെ.31:34). എന്നേയ്ക്കുമായി മറന്നു കളയുകയുംചെയ്തു. അവിടുന്നുവഴി നാംദൈവത്തിനുസ്വീകാര്യരായിത്തീരേണ്ടതിന് പാപം അറിയാത്ത അവിടുന്നു നമ്മുടെ പാപഭാരം ചുമന്നു(2 കോറി. 5:21). തന്‍റെ മരണത്തിലൂടെ മനുഷ്യരെ ദൈവത്തോട് ഐക്യപ്പെടുത്തുകയും ദൈവഭവനത്തിന്‍റെ അംഗങ്ങളാക്കി മാറ്റുകയും ചെയ്തു. (എഫേ.2:14)സഭ: ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട
മനുഷ്യരക്ഷ പൂര്‍ത്തിയാക്ക ാന്‍ ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെ ടുക്കപ്പെട്ടവരുടെ സമൂഹമാണ് സഭ. ശ്ലീഹന്മാരാകുന്ന അടിസ്ഥാനത്തിന്മേലാണ് ഈശോ സഭ സ്ഥാപിച്ചത്."തന്‍റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്ക ാന്‍ ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്തെരഞ്ഞെ ടുത്തു. യേശുക്രിസ്തു വഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്ക പ്പെടണമെന്ന്, അവിടുന്നു തന്‍റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു" (എഫേ. 1:4-5).ദൈവത്തിന്‍റെ തെരഞ്ഞെ ടുക്ക പ്പെട്ടവരും പരിശുദ്ധരും സ്നേഹഭാജനങ്ങ ളുമെന്ന നിലയില്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍ എന്ന് പൗലോസ് ശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നു (കൊളോ. 3:12). നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ് എന്ന് പത്രോസ് ശ്ലീഹായും പഠിപ്പിക്കുന്നു (1 പത്രോ. 2:9). അതിനാല്‍, ദൈവം തന്‍റെ ഏകജാതനായ ഈശോയിലൂടെ തെരഞ്ഞെടുക്കുകയും ഒന്നിപ്പിക്കുകയും ചെയ്തവരുടെ സമൂഹമാണ് സഭ.ദൈവം നമ്മെ വിളിച്ചിരിക്കുന്നത് രക്ഷ യിലേക്ക ും ദൈവപുത്രസ്ഥാനത്തേയ്ക്ക്കുമാണ്. ദൈവത്തിന്‍റെ തെരഞ്ഞെ ടുക്കപ്പെട്ട ജനമായ നമ്മള്‍ ഈ രക്ഷയും ദൈവപുത്രസ്ഥാനവും സ്വന്തമാക്കി വളരണം.ദൈവവചനം വായിക്കാം;ധ്യാനിക്കാം
(എഫേ. 1:3-14).ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
തന്‍റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരുംനിഷ്കളങ്കരുമായിരിക്കാന്ലോകസ്ഥാപനത്തിനു മുമ്പു തന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്തെരഞ്ഞെടുത്തു"(എഫേ.1:4).നമുക്കു പ്രാര്‍ത്ഥിക്കാം
മിശിഹായില്‍ എല്ലാവരേയും ഒന്നിപ്പിച്ചദൈവമേ, സഭയോടൊത്തു ചിന്തിക്കാനുംസഭയെ സ്നേഹിക്കാനും,അവളുടെ പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്ത്പങ്കാളികളാകാനുമുള്ളസډനസ്സ് ഞങ്ങള്‍ക്കു നല്‍കണമേ.എന്‍റെ തീരുമാനം
തിരുസഭയില്‍ അംഗമാകാനുള്ളഅനുഗ്രഹം നല്കിയതിന്എന്നും ഞാന്‍ ദൈവത്തിന് നന്ദി പറയും.സഭയോടൊത്തു ചിന്തിക്കാം
മനുഷ്യരെ ശാരീരികമായി മാത്രമല്ല, അരൂപിയില്‍ കൂടിയും ഒന്നിപ്പിക്കാനുംഅങ്ങനെ അവര്‍ ദൈവത്തിന്‍റെപുതിയ ജനമായിത്തീരാനും വേണ്ടിയഹൂദരില് നിന്നും പുറജാതിയില്‍നിന്നും അവരെ വിളിച്ചുകൂട്ടിക്കൊണ്ടാണ്ഈശോ പുതിയ ഉടമ്പടി സ്ഥാപിച്ചത്.(തിരുസഭ 9)മാതൃസഭയെ അറിയാന്‍
മാര്‍ത്തോമ്മാശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ച ക്രൈസ്തവര്‍ മാര്‍ത്തോമ്മാനസ്രാണികള്‍ എന്നറിയപ്പെട്ടു. നസ്രായനായ ഈശോയുടെ അനുഗാമികളെന്ന അര്‍ത്ഥത്തിലാണ് നസ്രാണികള്‍ എന്ന പേരു വന്നത്. പഴയകാലത്ത് മലബാര്‍തീരം എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്താണ് നസ്രാണികള്‍ അധിവസിച്ചിരുന്നത്. അതിനാല്‍ ഈ സഭാസമൂഹം പിന്നീട് മലബാര്‍സഭ എന്നും വിളിക്കപ്പെട്ടു ആരാധനക്രമം സുറിയാനിഭാഷയില്‍ ആയിരുന്നതുകൊണ്ട് സീറോ എന്നവിശേഷണംകൂടി ചേര്‍ക്കപ്പെട്ടു. ഇന്ന് ഈ സഭ സീറോമലബാര്‍സഭ എന്ന് അറിയപ്പെടുന്നു.ഉത്തരം കണ്ടെത്താം