published-img

Daily Saints

Wednesday 1st of February

ഓസ്‌ട്രേഷ്യയിലെ വി. സിഗിബെര്‍ട്ട് മൂന്നാമന്‍ ( 631-656)


published-img
 

                         ഫെബ്രുവരി ഒന്നാം തിയതി ഓര്‍മദിനമായി ആചരിക്കുന്ന വിശുദ്ധ രില്‍ ഏറ്റവും പ്രധാനപ്പെട്ടത് അയര്‍ലന്‍ഡിലെ വി. ബ്രിജിത്താണ്. ഈ വിശുദ്ധയുടെ ഓര്‍മദിവസം ജൂണ്‍ 10നു ആചരിക്കുന്നുണ്ട്. ബ്രിജിത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പോര്‍ചുഗലിലെ ലിസ്ബ ണിലുള്ള ദേവാലയത്തിലേക്കു മാറ്റിയ ദിവസമെന്ന നിലയിലാണ് ജൂണ്‍ 10ന് ചില സഭകള്‍ ഓര്‍മദിനം ആചരിക്കുന്നത്. ജൂണ്‍ പത്തി ലെ വിശുദ്ധയായി ബ്രിജിത്തിന്റെ കഥ നേരത്തെ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ (ബ്രിജിത്തിന്റെ കഥ വായിക്കുക) മറ്റൊരു പ്രമുഖ വിശുദ്ധന്റെ കഥ പറയാം. ഓസ്‌ട്രേഷ്യയിലെ വിശുദ്ധ സിഗിബെര്‍ട്ട് മൂന്നാമന്റെ കഥ. അഞ്ചാമത്തെ വയസില്‍ ഓസ്‌ട്രേഷ്യയുടെ രാജാവായ സിഗിബെര്‍ട്ട് വെറും പത്തുവയസു പ്രായമുള്ളപ്പോള്‍ വന്‍ യുദ്ധത്തെ മുന്നില്‍ നിന്നു നയിക്കുക കൂടി ചെയ്തു. ഇന്നത്തെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മഹത്താ യ ഫ്രാന്‍കിഷ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു ഓസ്‌ട്രേഷ്യ. ഇന്നത്തെ ഫ്രാന്‍സിന്റെ കിഴ ക്കന്‍ ഭാഗങ്ങളായിരുന്നു ഈ രാജ്യത്തില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേഷ്യയുടെ രാജാവായിരുന്ന ഡഗോബെര്‍ട്ട് ഒന്നാമന്റെ മൂത്ത മകനായിരുന്നു സിഗിബെര്‍ട്ട്. അദ്ദേഹത്തിനു ഏഴു വയസുള്ള പ്പോള്‍ പിതാവ് മരിക്കുകയും വൈകാതെ, രാജ്യഭാരം ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. യുദ്ധ ങ്ങളോ അക്രമമോ ധനസമ്പാദ്യമോ സിഗിബെര്‍ട്ടിന്റെ താത്പര്യങ്ങളായിരുന്നില്ല. പക്ഷേ, പലപ്പോ ഴും രാജ്യതാത്പര്യത്തിനു വേണ്ടി യുദ്ധങ്ങള്‍ വേണ്ടി വന്നു. സിഗിബെര്‍ട്ടിനു പത്തുവയസുള്ള പ്പോള്‍ സമീപരാജ്യവുമായി യുദ്ധം നടന്നു. അദ്ദേഹം യുദ്ധക്കളത്തിലേക്കിറങ്ങി. ധീരമായി പോരാടി. പക്ഷേ, പരാജയമായിരുന്നു ഫലം. ഇതേതുടര്‍ന്ന് 'നിര്‍ഗുണനായ രാജാവ്' എന്ന പേര് സിഗിബെര്‍ട്ടിനു ചാര്‍ത്തികിട്ടി. യുദ്ധങ്ങള്‍ ജനദ്രോഹപരമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സാധുക്കള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിനു താത്പര്യം. നിരവധി ആശുപത്രികളും ആശ്രമങ്ങളും ദേവാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കുമായി വീടുകള്‍ പണിതു. അനാഥാലയങ്ങളും ബാലഭവനുകളും പണിതു. ജീവിതം മുഴുവന്‍ ദൈവ ത്തിനു സമര്‍പ്പിച്ച് ജീവിച്ച അദ്ദേഹം, ഇരുപത്തിയഞ്ചാം വയസില്‍ രോഗബാധിതനായി മരിച്ചു.


Thursday 2nd of February

വി. കാതറീന്‍ റിച്ചി (1522-1590)


published-img
 

                         ഇറ്റലിയിലെ ഫേïാറന്‍സില്‍ ജനിച്ച കാതറീന്‍ റിച്ചി ഏറെ പ്രത്യേക തകളുള്ള ഒരു വിശുദ്ധയാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മ മരിച്ചു. തലതൊട്ടമ്മയാണ് പിന്നെ കാതറീനെ വളര്‍ത്തിയത്. പക്ഷേ, കാതറീന്റെ യഥാര്‍ഥ അമ്മ ദൈവമാതാവായിരുന്നു. പരി ശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയായിരുന്നു അവളുടെ കരുത്ത്. അമ്മയില്ലാതെ വളരുന്നതിന്റെ വേദനകള്‍ അവള്‍ പങ്കുവച്ചതു തന്റെ കാവല്‍മാലാഖയോടാണ്. കന്യാമറിയത്തോടുള്ള ജപമാല ചൊല്ലു വാന്‍ അവളെ പഠിപ്പിച്ചതും കാവല്‍ മാലാഖയായിരുന്നു. ആറാം വയസില്‍ കാതറീന്‍ തന്റെ ഒരു അമ്മായിയുടെ ചുമതലയുള്ള കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്നു. ഈ സ്‌കൂളിലെ അന്തരീഷം അവളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. ഒരു കന്യാസ്ത്രീയായി ജീവിക്കുവാന്‍ കാതറീന്‍ തീരുമാനമെടുത്തു. എന്നാല്‍, അവളുടെ പിതാവ് പീറ്റര്‍ ഈ തീരൂമാനത്തെ ശക്തമായി എതിര്‍ത്തു. കാതറീന്‍ തീവ്രമായി പ്രാര്‍ഥിച്ചു. കഠിനമായി ഉപവസിച്ചു. ഇതോടെ കാതറീന്‍ രോഗബാധിതയായി. പീറ്റര്‍ മകളുടെ തീരുമാനത്തിനു സമ്മതം കൊടുക്കുന്നതു വരെ രോഗങ്ങള്‍ കാതറീനെ അലട്ടിക്കൊണ്ടിരുന്നു. ഡൊമിനിക്കന്‍ സന്യാസ സമൂഹത്തിലാണ് കാതറീന്‍ ചേര്‍ന്നത്. എപ്പോഴും ഒറ്റയ്ക്കിരുന്നു പ്രാര്‍ഥിക്കുവാന്‍ കാതറീന്‍ ശ്രമിച്ചിരുന്നു. തുടര്‍ച്ചയായി ദര്‍ശനങ്ങളുണ്ടായിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആത്മീയ നിര്‍വൃതിയില്‍ സ്വയം മറന്നു പോകുന്ന അവസ്ഥയാകുമായിരുന്നു. മറ്റു കന്യാസ്ത്രീകള്‍ ആദ്യമൊക്കെ കാതറീന്റെ ഈ അവസ്ഥയെ തെറ്റിധരിച്ചു. ജോലി ചെയ്യാതിരിക്കാനുള്ള തന്ത്രമായാണ് അവരില്‍ പലരും ഇതിനെ കണ്ടത്. കാതറീനാകട്ടെ, ഇത്തരം ദര്‍ശനങ്ങളും ഹര്‍ഷോന്മാദവും തന്നെപ്പോലെ മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നുണ്ടെന്നു കരുതി. ഒരിക്കല്‍ യേശുനാഥന്‍ ഒരു മോതിരം കാതറീനു സമ്മാനിച്ചതായി വിശ്വസിക്കപ്പെടുന്നു. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ കാതറീന്റെ ശരീരത്തിലും ഉണ്ടായി ക്കൊണ്ടിരുന്നു. ഇരുപതാം വയസു മുതല്‍ തുടര്‍ച്ചയായി 12 വര്‍ഷം കാതറീന്റെ ശരീരത്തില്‍ ഇതു പ്രത്യക്ഷപ്പെടുമായിരുന്നു. 1542 ലെ ഒരു നോമ്പുകാലത്ത് യേശുവിന്റെ കുരിശുമരണത്തെ ധ്യാനി ച്ചുകൊണ്ടിരിക്കെ അവളുടെ ശരീരത്തില്‍ നിന്നു രക്തം ധാരധാരയായി ഒഴുകി. കടുത്ത വേദന അനുഭവപ്പെട്ടു. കാതറീന്‍ രോഗബാധിതയായി കിടപ്പിലായി. ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു മഗ്ദലന മറിയവുമായി സംസാരിക്കുന്ന രംഗം സ്വപ്നത്തിലൂടെ കണ്ടതോടെ കാതറീന്‍ വീണ്ടും ആരോഗ്യവതിയായി. ഈ സംഭവം കേട്ടറിഞ്ഞ് നിരവധി ആളുകള്‍ മഠത്തിനു മുന്നില്‍ തടിച്ചുകൂടി. അഞ്ചു തിരുമുറിവുകളോടു കൂടിയ കാതറീനെ ദര്‍ശിച്ച മാത്രയില്‍ പലരുടെയും രോഗങ്ങള്‍ മാറി, വിശ്വാസം ശക്തിപ്പെട്ടു. അന്ന്, കാതറീനെ കാണാന്‍ തടിച്ചുകൂടിയവരില്‍ മൂന്നു പേര്‍ പിന്നീട് കത്തോലിക്കാ സഭയുടെ മാര്‍പാപ്പ പദവിയിലെത്തി; പോപ് മാര്‍സിലെസ് രണ്ടാമന്‍, പോപ് ലിയോ പതിനൊന്നാമന്‍, പോപ് ക്ലെമന്റ് എട്ടാമന്‍ എന്നിവരായിരുന്നു അവര്‍. 1590ല്‍ കാതറീന്‍ മരിച്ചു. 1746 ല്‍ പോപ് ബെനഡിക്ട് പതിനാലാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. മാറാ രോഗങ്ങളും മുറിവുകളും ഉണ്ടാകുമ്പോള്‍ കാതറീന്റെ മാധ്യസ്ഥത വഴി സുഖം പ്രാപിക്കാമെന്ന വിശ്വാസം അവളുടെ മരണശേഷം ശക്തിപ്പെട്ടു.


Friday 3rd of February

വി. ബ്ലെയ്‌സ് (നാലാം നൂറ്റാണ്ട്)


published-img
                       

                    നാല്പതു വിശുദ്ധ സേവകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വിശുദ്ധ നാണ് ബ്ലെയ്‌സ്. പാശ്ചാത്യപൗരസ്ത്യ സഭകളില്‍ ഒരുപോലെ പ്രസിദ്ധനാണ് ഈ പുണ്യവാളന്‍. വൈദ്യനില്‍ നിന്നു വൈദികനി ലേക്കും മെത്രാന്‍പദവിയിലേക്കും എത്തിയ വിശുദ്ധനായിരുന്നു ബ്ലെയ്‌സ്. അര്‍മീനിയായിലെ സെബസ്റ്റ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജനങ്ങള്‍ക്കു ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. വൈദ്യനെന്ന നിലയില്‍ നിരവധി പേരുടെ രോഗങ്ങള്‍ ബ്ലെയ്‌സ് സുഖപ്പെടുത്തി. അദ്ദേഹത്തിന്റെ സ്പര്‍ശനമാത്രയില്‍ തന്നെ മാറാരോഗങ്ങള്‍ പോലും സുഖപ്പെടുമായിരുന്നു. മൗണ്ട് ആര്‍ഗസിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അവിടെ അദ്ദേഹത്തില്‍ നിന്നു സൗഖ്യം തേടി വന്യമൃഗങ്ങള്‍ വരെ എത്തുമായിരുന്നു എന്നാണ് ഐതിഹ്യം. ഗുഹയ്ക്കു ള്ളില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ബ്ലെയ്‌സിനു യാതൊരു തടസങ്ങളും വരാതിരിക്കുവാന്‍ മൃഗങ്ങള്‍ ഗുഹാകവാടത്തില്‍ കാവല്‍ കിടക്കുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മെത്രാന്‍ പദവിയിലെത്തിയ ശേഷം മനുഷ്യരുടെ ആത്മീയമായ മുറിവുകളും രോഗങ്ങളും സുഖപ്പെടുത്തു വാന്‍ ബ്ലെയ്‌സ് ശ്രമിച്ചു. ഗവര്‍ണറായ അഗ്രികോളസ് റോമന്‍ ചക്രവര്‍ത്തിയായ ലിസിനിയസിന്റെ നിര്‍ദേശപ്രകാരം ക്രൈസ്തവവിശ്വാസികളെ അടിച്ചമര്‍ത്തുന്നതിനു വേണ്ടി സെബസ്റ്റയിലെ ത്തി. യേശുവില്‍ വിശ്വസിക്കുന്നവരെ പിടികൂടി വന്യമൃഗങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു നീചനായ ആ ഗവര്‍ണറുടെ രീതി. ഇതിനായി മൃഗങ്ങളെ പിടികൂടുന്നതിനായി ഗവര്‍ണറുടെ പടയാളികള്‍ കാട്ടിലെത്തി. അലച്ചിലിനൊടുവില്‍ അവര്‍ ബ്ലെയ്‌സ് പ്രാര്‍ഥനയ്ക്കായി ഉപയോഗിച്ചിരുന്നു ഗുഹയുടെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന വന്യമൃഗങ്ങളെ കണ്ടെത്തി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ബ്ലെയ്‌സിനെ അവര്‍ പിടികൂടുകയും ചെയ്തു. ബ്ലെയ്‌സിനെ പടയാളികള്‍ വിചാരണയ്ക്കായി കൊണ്ടുപോകുന്ന വേളയില്‍ വഴിയരികില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ടു നില്‍ക്കുന്നതു കണ്ടു. അവരുടെ മകന്റെ തൊണ്ടയില്‍ ഒരു വലിയ മീന്‍ മുള്ളു കൊള്ളുകയും അതെടുക്കാനാവാതെ ആ ബാലന്‍ അവശനിലയിലാകുകയും ചെയ്തിരു ന്നു. ബ്ലെയ്‌സ് അപ്പോള്‍ തന്നെ ആ ബാലനെ സുഖപ്പെടുത്തി. ഈ സംഭവം തൊണ്ടയിലുണ്ടാകു ന്ന രോഗങ്ങളുടെ മധ്യസ്ഥനായി ബ്ലെയ്‌സിനെ കാണുവാന്‍ ഇടയാക്കി. തൊണ്ടയില്‍ മുള്ളു കൊള്ളു മ്പോള്‍ ബ്ലെയ്‌സ് പുണ്യവാളനെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. ഗവര്‍ണര്‍ വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ ബ്ലെയിസിനോടു കല്പിച്ചു. എന്നാല്‍ അദ്ദേഹം അതു തള്ളിക്കളഞ്ഞു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു ശേഷം ബ്ലെയിസിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ അദ്ദേഹം വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടന്നതായി വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, വെള്ളത്തിനു മുകളിലൂടെ നടന്ന് കരയിലേക്ക് എത്തിയ അദ്ദേഹം ഗവര്‍ണറെയും കൂട്ടാളികളെ യും വെല്ലുവിളിച്ചു. ''നിങ്ങളുടെ വിശ്വാസം ശക്തമാണെങ്കില്‍ നിങ്ങളും ഇതുപോലെ ചെയ്തു കാണിക്കുക.'' ഇളിഭ്യനായ ഗവര്‍ണര്‍ ഇരുമ്പുകൊളുത്തുകൊണ്ട് അദ്ദേഹത്തിന്റെ മാംസം വലിച്ചു കീറിപ്പിച്ചു. ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട് ദേഹം മുഴുവന്‍ പൊള്ളിച്ചു. അവസാനം അദ്ദേഹത്തെ തലവെട്ടി കൊലപ്പെടുത്തി.


Saturday 4th of February

വി. ജെയ്ന്‍ (144-1505)


published-img
 

                     ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് പതിനൊന്നാമന്റെ മകളാ യിരുന്നു ജെയ്ന്‍. ജോവാന്‍ എന്നും ഈ പുണ്യവതി വിളിക്കപ്പെ ടുന്നു. ജന്മനാ രോഗവതിയും വൈരൂപ്യമുള്ളവളുമായിരുന്നു ജെയ്ന്‍. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയില്‍ ലയിച്ചു ചേര്‍ന്നതായിരുന്നു ജെയിന്റെ ബാല്യകാലം. കാവല്‍മാലാഖമാ രോ ടുള്ള പ്രാര്‍ഥനയിലും അവള്‍ ആശ്വാസം കണ്ടത്തെി. ഒന്‍പതാം വയസില്‍ ജെയ്ന്‍ വിവാഹിതയായി. പ്രഭുവായിരുന്ന ലൂയിസായി രുന്നു ഭര്‍ത്താവ്. ലൂയിസിനു ജെയിനിനെ വിവാഹം കഴിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ലൂയിസ് പതിനൊന്നാമന്‍ രാജാവിന്റെ ആവശ്യപ്രകാരമായി രുന്നു അദ്ദേഹത്തിന്റെ മകളെ ലൂയിസ് വിവാഹം കഴിച്ചത്. ഭര്‍ത്താവിനെ പരിപാലിക്കേണ്ടതു തന്റെ കടമയാണെന്നു മനസിലാക്കിയാണ് ജെയ്ന്‍ പെരുമാറി യത്. ലൂയിസ് തന്റെ പിതാവിനെതിരെ തിരിയുന്നുവെന്നു തിരിച്ചറിഞ്ഞ ജെയിനിന്റെ സഹോദരന്‍ അയാളെ വധിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍, ജെയിനിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അയാള്‍ ആ നീക്കത്തില്‍ നിന്നു പിന്തിരിഞ്ഞ് അവളുടെ ഭര്‍ത്താവിനെ വെറുത വിട്ടു. അധികം വൈകാതെ ജെയിനിന്റെ ഭര്‍ത്താവ് ഫ്രാന്‍സിന്റെ രാജാവായി. അധികാരം സ്വന്തമായതോടെ ജെയിനിനെ ഉപേക്ഷിക്കുവാനും മറ്റൊരുവളെ വിവാഹം കഴിക്കുവാനും ലൂയിസ് തീരുമാനിച്ചു. ഇതിനു അന്നത്തെ പോപ് അലക്‌സാണ്ടര്‍ ആറാമന്റെ അനുവാദവും അദ്ദേഹം സംഘടിപ്പിച്ചു. ജെയിനിനെ ലൂയിസ് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്നതിനാല്‍ ഇവരുടെ വിവാഹം പോപ് അസാധുവാക്കി. ഭര്‍ത്താവിന്റെ തീരുമാനത്തോട് ജെയിന്‍ ഒരുതരത്തിലും എതിര്‍പ്പു പ്രകടിപ്പിച്ചില്ല; അത് അവളെ വേദനിപ്പിച്ചുവെങ്കിലും. പിന്നീടുള്ള തന്റെ ജീവിതം പരിപൂര്‍ണമായി യേശുനാഥനു സമര്‍പ്പിക്കു വാന്‍ അവളെ തീരുമാനിച്ചു. ബെറിയിലെ പ്രഭ്വി പദവി ലൂയിസ് രാജാവ് ജെയിനിനു കൊടുത്തി രുന്നു. തന്റെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഗില്‍ബര്‍ട്ട് നിക്കോളാസിനൊപ്പം പരിശുദ്ധ കന്യാ മറിയത്തിന്റെ നാമത്തില്‍ ഒരു സന്യാസ സമൂഹത്തിനു ജെയ്ന്‍ തുടക്കമിട്ടു. തന്റെ ശിഷ്ടകാലം കന്യാസ്ത്രീകള്‍ക്കായുള്ള ഈ സന്യാസസമൂഹത്തിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ട്, പ്രാര്‍ഥനയിലും ഉപവാസത്തിലും പരോപകാര പ്രവൃത്തികളിലും ദൈവത്തെ തേടികൊണ്ട് അവള്‍ ജീവിച്ചു. 1505ല്‍ ജെയ്ന്‍ മരിച്ചു. 1950ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ ജെയിനിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Sunday 5th of February

വി. അഗത (മൂന്നാം നൂറ്റാണ്ട്)


published-img
         

                    ഇറ്റലിയിലെ സിസിലിയില്‍ മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച കന്യകയാണ് അഗത. അതീവസുന്ദരിയായിരുന്ന അഗതയുടെ മാതാപിതാക്കള്‍ സമ്പന്നരും സമൂഹം മുഴുവന്‍ മാനിക്കുന്നവരുമാ യിരുന്നു. ക്രൈസ്തവ വിശ്വാസികളായ അവര്‍ മകളെ ദൈവസ്‌നേ ഹത്തില്‍ നിറഞ്ഞവളായി വളര്‍ത്തിക്കൊണ്ടുവന്നു. അഗതയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരു ന്നവര്‍ ഏറെപ്പേരുണ്ടായിരുന്നെങ്കിലും തന്നെ പൂര്‍ണമായി യേശു വിനു സമര്‍പ്പിച്ച് ഉത്തമ ക്രിസ്തുശിഷ്യയായി തീരാനായിരുന്നു അഗതയുടെ മോഹം. ഡേഷ്യസ് ചക്രവര്‍ത്തി (249-251) ക്രൈസ്തവ മതവിശ്വാസികളെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ അഗത യുടെ കുടുംബം ഭീതിയുടെ നിഴലിലായി. ചക്രവര്‍ത്തിയുടെ സിസിലിയിലെ പ്രതിനിധിയായിരുന്ന ക്വിന്റിയാനസ് അഗതയെ മോഹിച്ചിരുന്നു. തനിക്കു വീണു കിട്ടിയ അവസരം മുതലാക്കുവാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. അഗതയ്ക്കു പതിനഞ്ചു വയസായിരുന്നു അപ്പോള്‍ പ്രായം. ക്വിന്റിയാനസ് പടയാളികളെ വിട്ടു അഗതയെ തടവിലാക്കി. ക്രിസ്തുവില്‍ വിശ്വസിച്ചു എന്നതായിരുന്നു അവളുടെ തെറ്റ്. അഗതയെ േപ്പാലെ പിടിയിലായ ക്രൈസ്തവ വിശ്വാസികളെയെല്ലാം തടവറയിലടച്ച് ക്രൂരമായി പീഡിപ്പിക്കു വാന്‍ തുടങ്ങി. എന്നാല്‍, അഗതയെ സ്വന്തമാക്കാന്‍ മോഹിച്ചിരുന്ന ക്വിന്റിയാനസ് അവളെ ഒരു വലിയ മണിമാളികയിലാക്കി. അവിടെ സമ്പന്നയായ ഒരു ദുഷ്ടസ്ത്രീയും അവളുടെ അഞ്ചു പെണ്‍മക്കളുമുണ്ടായിരുന്നു. അഗതയെ വശത്താക്കുവാന്‍ ആ യുവതികള്‍ ശ്രമമാരംഭിച്ചു. എന്നാല്‍, പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് അഗത മതിമറന്നില്ല. ക്വിന്റിയാനസിനെക്കു റിച്ചു മോഹവാക്കുകള്‍ പറഞ്ഞ് അവളില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള ശ്രമവും ഫലിച്ചില്ല. തന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമെന്ന് അവള്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒടു വില്‍ ക്വിന്റിയാനസ് തന്നെ നേരിട്ടെത്തി. മറ്റുള്ളവരെയെല്ലാം ക്രൂരമായി പീഡിപ്പിച്ചു കൊന്നൊടു ക്കിയതിന്റെ കഥകള്‍ അയാള്‍ വിവരിച്ചു. തനിക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറായാല്‍ അഗതയെ മോചിപ്പിക്കാമെന്നും സ്വത്തുക്കളും അധികാരവും നല്‍കാമെന്നും അയാള്‍ പറഞ്ഞു. അഗതയുടെ മറുപടി ഇതായിരുന്നു: ''യേശുവാണ് എന്റെ രക്ഷ, യേശുവിലാണ് എന്റെ ജീവിതം.'' ജൂപ്പിറ്റര്‍ ദേവന്റെ വിഗ്രഹത്തില്‍ നമസ്‌ക്കരിക്കുവാന്‍ അവളോടു ക്വിന്റിയാനസ് കല്‍പിച്ചു. അവള്‍ അതിനും വഴങ്ങിയില്ല. ക്രുദ്ധനായ ക്വിന്റിയാനസ് വാളെടുത്ത് അവളുടെ സ്തനങ്ങള്‍ മുറിച്ചുകളഞ്ഞു. അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നയാക്കി തീക്കനലിലൂടെ ഉരുട്ടി. ദേഹം മുഴുവന്‍ പൊള്ളലുമായി അവളെ തടവറയിലേക്ക് വലിച്ചെറിഞ്ഞു. തടവറയില്‍ വച്ച് വി. പത്രോസ് ശ്ലീഹായുടെ ദര്‍ശനം അഗതയ്ക്കുണ്ടായതായും അവളുടെ മുറിവുകള്‍ ശ്ലീഹാ സുഖപ്പെടുത്തിയതായും ചില അപ്രാമാണിക ഗ്രന്ഥങ്ങളില്‍ പറയുന്നു. അഗത സുഖപ്പെട്ടതറിഞ്ഞ് ക്വിന്റിയാനസ് വീണ്ടും പീഡനങ്ങളാരംഭിച്ചു. തത്ക്ഷണം ഒരു വലിയ ഭൂമികുലുക്കമുണ്ടായതായും ക്വിന്റിയാനസിന്റെ രണ്ടു സൈനിക ഉദ്യോഗ സ്ഥര്‍ മരിച്ചതായും ഐതിഹ്യമുണ്ട്. ഭൂമി കുലുക്കം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ ജനങ്ങള്‍ ക്വിന്റിയാനസിന്റെ അടുത്ത് എത്തി, അഗതയെ പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ വാക്കു കേട്ട് അഗതയെ മര്‍ദിക്കുന്നതു നിര്‍ത്താന്‍ അയാള്‍ കല്പന കൊടുത്തു. വീണ്ടും ജയില്‍മുറിയിലടയ്ക്കപ്പെട്ട അഗത അവിടെവച്ച് മരിച്ചു. എ.ഡി. 250ലായിരുന്നു അഗത യുടെ രക്തസാക്ഷിത്വം. ഭൂമികുലുക്കവും പ്രകൃതിക്ഷോഭവും ഉണ്ടാകുമ്പോള്‍ വി. അഗതയുടെ മാധ്യസ്ഥം യാചിച്ചു പ്രാര്‍ഥിക്കന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്.


Monday 6th of February

വി. ഡൊറോത്തി (മൂന്നാം നൂറ്റാണ്ട്)


published-img
 

                                   ആദിമസഭയുടെ കാലത്ത്, പീഡനങ്ങളേറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ കഥകള്‍ക്ക് എല്ലാം പൊതുവായ ചില ഘടകങ്ങളുണ്ട്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ അറസ്റ്റിലാവുക, യേശുവിനെ തള്ളിപ്പറയാന്‍ തയാറാവാതെ വരുന്നതോടെ പീഡനങ്ങളേറ്റു വാങ്ങുക, ഒടുവില്‍ ക്രൂരവും പ്രാകൃതവുമായ രീതിയില്‍ ജനങ്ങളുടെ മുന്നില്‍വച്ച് രക്തസാക്ഷിത്വം വരിക്കുക. ഫെബ്രുവരി അഞ്ചിലെ വിശുദ്ധയായ അഗതയും ഇന്നത്തെ വിശുദ്ധയായ ഡൊറോത്തിയും ഇത്തരത്തില്‍ പീഡനങ്ങളേറ്റുവാങ്ങി മരിച്ച കന്യകമാരാണ്. ക്രൈസ്തവരായ മാതാപിതാക്കളുടെ മകളായി കപ്പഡോഷ്യയില്‍ ജനിച്ച ഡൊറോത്തി ഡയൊക്ലിഷന്‍ ചക്രവര്‍ ത്തിയുടെ മതപീഡനകാലത്താണ് രക്തസാക്ഷിത്വം വരിക്കുന്നത്. ഡൊറോത്തി പിടിയിലാകുന്നതിനു മുന്‍പ് തടവിലാക്കപ്പെട്ട രണ്ടു സഹോദരിമാരായിരുന്ന ക്രിസ്റ്റിനയും കലിസ്റ്റയും. എന്നാല്‍, പീഡനങ്ങളെ ഭയന്ന് ഇരുവരും യേശുവിനെ തള്ളിപ്പറയുകയും റോമന്‍ ദൈവത്തെ വണങ്ങുകയും ചെയ്തു. ഗവര്‍ണറുടെ കൊട്ടാരത്തില്‍ വഴിവിട്ട ജീവിതവുമായി കഴിഞ്ഞുപോന്നിരുന്ന ഈ സഹോദരിമാരെ ഗവര്‍ണര്‍ ഡൊറോത്തി യുടെ പക്കലേക്ക് അയച്ചു. തങ്ങളെപ്പോലെ യേശുവിനെ തള്ളിപ്പറഞ്ഞു ജീവന്‍ രക്ഷിക്കുവാനും സമ്പത്തും സ്ഥാനമാനങ്ങളും നേടാനും അവളെ ഉപദേശിക്കുകയായിരുന്നു അവരുടെ ചുമതല. എന്നാല്‍, നേരെ വിപരീതമാണു സംഭവിച്ചത്. ക്രിസ്റ്റിനയെയും കലിസ്റ്റയെയും ഡൊറോത്തി യേശുവിലേക്ക് തിരികെ കൊണ്ടുവന്നു. ചെയ്തു പോയ പാപത്തെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യ മായി. ഡൊറോത്തി അവരെ സമാധാനിപ്പിച്ചു. എത്ര കൊടിയ പാപവും പൊറുക്കുന്നവനാണ് കരുണാമയനായ യേശുനാഥനെന്ന് അവള്‍ അവരോടു പറഞ്ഞു. ഇരുസഹോദരിമാരും യേശുവി നെ വാഴ്ത്തിപ്പാടി. ഈ സംഭവമറിഞ്ഞ ഗവര്‍ണര്‍ ക്ഷുഭിതനായി ഇരുവരെയും തടവിലാക്കി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവര്‍ രണ്ടു പേരും രക്തസാക്ഷിത്വം വരിച്ചു. ഡൊറോത്തിയെ വധിക്കുവാനായി പടയാളികള്‍ കൊണ്ടുവന്നപ്പോള്‍ അവള്‍ ഉറക്കെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു പാടി. ''ദൈവമേ, എന്നെ അങ്ങയുടെ സ്വര്‍ഗീയ മണവാട്ടിയാക്കണമേ.. അങ്ങയുടെ പറുദീസയിലേക്ക് ഞാനിതാ വരുന്നു..'' ഡൊറോത്തിയുടെ ഈ പ്രാര്‍ഥന കേട്ട് ഗവര്‍ണറുടെ ഉപദേഷ്ടകരില്‍ ഒരാളായിരുന്ന തിയോഫിലസ് അവളെ പരിഹസിച്ചു ചിരിച്ചു: ''യേശുവിന്റെ മണവാട്ടീ..നീ പറുദീസയില്‍ ചെല്ലുമ്പോള്‍ കുറച്ച് ആപ്പിളും പൂക്കളും എനിക്കു കൊടുത്തുവിടുക..'' പരിഹാസവാക്കുകള്‍ കേട്ട് ഡൊറോത്തി പുഞ്ചിരിച്ചു. ''തീര്‍ച്ചയായും ഞാനത് ചെയ്യും'' എന്നായിരുന്നു അവളുടെ മറുപടി. ശിക്ഷ നടപ്പാക്കുവാനായി ആരാച്ചാരെത്തി. തല വെട്ടി കൊലപ്പെടുത്തുന്നതിന് മുന്‍പ് അവള്‍ കണ്ണുകളടച്ച് പ്രാര്‍ഥിച്ചു. അവളുടെ പ്രാര്‍ഥന കഴിഞ്ഞപ്പോഴേക്കും ആരാച്ചാരുടെ വാള്‍ അവളുടെ കഴുത്തില്‍ പതിച്ചു. പുഞ്ചിരിച്ച മുഖവുമായി അവള്‍ മരണം വരിച്ചു. ഡൊറോത്തിയെ വധിക്കുന്നതു കണ്ട് പരിഹസിച്ചു ചിരിച്ചുകൊണ്ടിരുന്ന തിയോഫിലസിന്റെ അടുത്ത് അപ്പോള്‍തന്നെ ഒരു പിഞ്ചു ബാലികയെത്തി. മൂന്നു ആപ്പിളുകളും മൂന്നു റോസപ്പൂക്ക ളുമുള്ള ഒരു ചെറിയ കുട്ട ആ ബാലിക അയാള്‍ക്കു കൊടുത്തു. തത്ക്ഷണം അവള്‍ അപ്രത്യ ക്ഷയായി. മഞ്ഞുകാലമായിരുന്നതിനാല്‍ ഒരു ചെടിയിലും പൂക്കളോ ആപ്പിള്‍മരത്തില്‍ ഇലകള്‍ പോലുമോ ഇല്ലാതിരുന്ന സമയമായിരുന്നു അത്. തനിക്കു ഡൊറോത്തി മാലാഖയുടെ കൈവശം കൊടുത്തയച്ച പറുദീസയില്‍നിന്നുള്ള സമ്മാനമാണ് അതെന്നു തിരിച്ചറിഞ്ഞ തിയോഫിലസ് പശ്ചാത്തപിച്ചു. യഥാര്‍ഥ ദൈവം യേശുക്രിസ്തുവാണെന്നു അദ്ദേഹം മനസിലാക്കുകയും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തെയും ഗവര്‍ണര്‍ അപ്പോള്‍ തന്നെ തന്റെ വാളിനിരയാക്കി.


Wednesday 8th of February

വി. ജെറോം എമിലിയാനി (1481-1537)


published-img
 

                   ഇറ്റലിയിലെ വെനീസില്‍ ഒരു സമ്പന്നകുടുംബത്തിലാണ് ജെറോം ജനിച്ചത്. ജെറോം ബാലനായിരിക്കെ പിതാവ് മരിച്ചു. പതിനഞ്ച് വയസുള്ളപ്പോള്‍ ജെറോം വീട്ടില്‍നിന്ന് ഒളിച്ചോടി. കുറെ നാളുകള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ച് അവിടെയുമിവിടെയും അലഞ്ഞു നടന്നു. ഇരുപത്തിയേഴാം വയസില്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ജെറോമിന്റെ സാമര്‍ഥ്യം അവനു സൈന്യത്തില്‍ നല്ലപേരു നേടിക്കൊടുത്തു. ട്രെവിസോ മലനിരകളിലുള്ള കോട്ട സംരക്ഷിക്കാന്‍ നിയുക്തമാക്കപ്പെട്ട സൈന്യത്തിന്റെ കമാന്‍ഡറായിരുന്നു ജെറോം. ശത്രുസൈന്യത്തിന്റെ ആക്രമണം ഉണ്ടായപ്പോള്‍ അദ്ദേഹം പിടിയിലായി. ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു കഴിയുമ്പോഴാണ് ജെറോമിനു ദൈവസ്‌നേഹത്തി ന്റെ വില തിരിച്ചറിയുന്നത്. അദ്ദേഹം കരഞ്ഞുപ്രാര്‍ഥിച്ചു. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ ക്കെല്ലാം മാപ്പുചോദിച്ചു. തന്നെ ശത്രുക്കളുടെ പിടിയില്‍ നിന്നു മോചിപ്പിക്കുകയാണെങ്കില്‍ ശിഷ്ട ജീവിതം യേശുവിനു വേണ്ടി സമര്‍പ്പിച്ചുകൊള്ളാമെന്ന് ജെറോം ശപഥം ചെയ്തു. അധികം വൈകാതെ ജെറോം ജയിലില്‍ നിന്നു രക്ഷപ്പെട്ടു. പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട് ജെറോമിന്റെ ചങ്ങലകള്‍ പൊട്ടിച്ച് അദ്ഭുതകരമായി ജയിലില്‍ നിന്നു മോചിപ്പിക്കുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. തന്റെ പ്രതിജ്ഞ പാലിച്ച് ശിഷ്ടജീവിതം നയിക്കാന്‍ ജെറോം തീരുമാനിച്ചു. പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുകയായിരുന്നു ജെറോമിന്റെ മുഖ്യലക്ഷ്യം. അനാഥ രെ സ്വന്തം വീട്ടില്‍കൊണ്ടുവന്ന് താമസിപ്പിച്ചു. രാത്രിസമയങ്ങളില്‍ നഗരത്തിലൂടെ നടന്ന് തന്റെ സഹായം ആവശ്യമുള്ളവരെ അദ്ദേഹം തേടി കണ്ടെത്തുമായിരുന്നു. അനാഥമൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വേശ്യകളെ പുനരധിവസിപ്പിക്കുന്നതിനായി ആറു അനാഥാലയങ്ങള്‍ തുടങ്ങി. ആശുപത്രിയും സന്യാസ ആശ്രമങ്ങളുംസ്ഥാപിച്ചു. തന്റെയൊപ്പം പ്രേഷിത ജോലികള്‍ക്ക് തയാറായി വന്ന വൈദികരെയും അല്മായരെയും ചേര്‍ത്ത് പുതിയൊരു സന്യാസസമൂഹത്തിനുംരൂപം കൊടുത്തു. പകര്‍ച്ചവ്യാധി ബാധിച്ചവരെ ശുശ്രൂഷിച്ചു കഴിയവേ, രോഗബാധിതനായി അദ്ദേഹം മരിച്ചു. 1767ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Thursday 9th of February

വി. അപ്പോളോണിയ (മൂന്നാം നൂറ്റാണ്ട്)


published-img
 

                             ഈജിപ്തിലെ അലക്‌സാന്‍ട്രിയായില്‍ ജീവിച്ചിരുന്ന വൃദ്ധകന്യ ക യായിരുന്നു അപ്പോളോണിയ. ക്രൈസ്തവ മതം പ്രചാരം നേടിവരു ന്ന കാലമായിരുന്നു അത്. ഉത്തമക്രൈസ്തവ വിശ്വാസിയായി ജീവിച്ച അപ്പോളോണിയ കരുണ, എളിമ തുടങ്ങിയ പുണ്യങ്ങളാല്‍ നിറഞ്ഞവളായിരുന്നു. അലക്‌സാന്‍ട്രിയായില്‍ മതപീഡനം ആരംഭി ച്ചപ്പോള്‍ തന്റെ വിശ്വാസത്തിനു വേണ്ടി ഈ വിശുദ്ധയ്ക്കു ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. അലക്‌സാന്‍ട്രിയായിലെ ഒരു വ്യാജപ്രവാ ചകന്‍, ക്രിസ്ത്യാനികള്‍ ഈജിപ്ത്തിന്റെ നാശത്തിനു കാരണമാകുമെന്നു പ്രവചിച്ചതോടെയാണ് ജനങ്ങള്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു പീഡിപ്പിക്കാന്‍ ആരംഭിച്ചത്. അപ്പോളോണിയയും പീഡകരുടെ പിടിയിലായി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ അവര്‍ക്കു ഏറ്റുവാങ്ങേണ്ടിവന്നു. അപ്പോളോണിയയുടെ പല്ലുകള്‍ മുഴുവന്‍ മര്‍ദ്ദകര്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുപൊട്ടിച്ചു. പീന്നീട് അപ്പോളോണിയ അടക്കമുള്ളവരെ ജീവനോടെ ചുട്ടെരിക്കുന്നതിനു വേണ്ടി അവര്‍ ഒരു വലിയ ചിതയുണ്ടാക്കി. യേശുവിനെ തള്ളിപ്പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. ''ഇല്ലെങ്കില്‍ ജീവനോടെ ചുട്ടെരിക്കും'' എന്നായിരുന്നു അവരുടെ ഭീഷണി. അപ്പോളോണിയ ചിതയ്ക്കരികില്‍ നിന്നു കണ്ണുകളടച്ചു പ്രാര്‍ഥിച്ച ശേഷം ചിതയിലേക്ക് എടുത്തു ചാടി സ്വയം മരണം വരിച്ചു. അപ്പോളോ ണിയയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് വിരുദ്ധാഭിപ്രായമുള്ളവര്‍ സഭയില്‍ ഏറെപ്പേരുണ്ട്. ചിതയിലേക്ക് എടുത്തു ചാടുക എന്നത് ആത്മഹത്യയാണെന്നാണ് ഇക്കൂട്ടരുടെ വാദം. ആത്മഹത്യയെ ന്യായീകരിക്കുന്നത് ശരിയല്ലെന്നു ഇവര്‍ പറയുന്നു. എന്നാല്‍, യേശുവിനോടുള്ള സ്‌നേഹത്തെപ്രതിയാണ് അവര്‍ മരണം വരിച്ചത്. രക്തസാക്ഷിത്വം വരിക്കുന്നവര്‍ എല്ലാംതന്നെ ഒരര്‍ഥത്തില്‍ മരണം സ്വയം ഏറ്റുവാങ്ങുന്നവര്‍ തന്നെയാണ്. ജീവിതനൈരാശ്യത്താലല്ല, മറിച്ച് ദൈവത്തില്‍ ലയിച്ചുചേരുവാനുള്ള മോഹമാണ് അപ്പോളോണിയയെ ചിതയിലേക്ക് ചാടാന്‍ പ്രേരിപ്പിച്ചത്. അപ്പോളോണിയയുടെ രക്തസാക്ഷിത്വം അലക്‌സാന്‍ട്രിയായില്‍ പീഡനങ്ങളേറ്റു വാങ്ങിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് ധൈര്യം പകരുകയാണ് ചെയ്തത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന മതപീഡനകാലത്ത് നിരവധി ക്രൈസ്തവ രക്തസാക്ഷികള്‍ ഉണ്ടായി.


Friday 10th of February

വി. സ്‌കോളാസ്റ്റിക്ക (480-543)


published-img
 

                  ബെനഡിക്ടന്‍ സന്യാസസഭയുടെ സ്ഥാപകനായ വി. ബെനഡിക്ടിന്റെ ഇരട്ടസഹോദരിയാണ് കന്യകയായ സ്‌കോളാസ്റ്റിക. ഇറ്റലിയിലെ ഉംബ്രിയയിലുള്ള നേഴ്‌സിയാ എന്ന സ്ഥലത്താണ് ഇവര്‍ ജനിച്ചത്. ഇരട്ടസഹോദരരായിരുന്നതിനാല്‍ ഇരുവരും പരസ്പരം ജീവനുതുല്യം സ്‌നേഹിച്ചിരുന്നു. ബാല്യകാലം മുതല്‍ തന്നെ ദൈവസ്‌നേഹത്തിലും അഗാധമായ ഭക്തിയിലും നിറഞ്ഞാണ് ഇവര്‍ വളര്‍ന്നത്. വി. ബെനഡിക്ട് ആശ്രമജീവിതം തിരഞ്ഞെടുത്തപ്പോള്‍ സഹോദരിയും തന്റെ ജീവിതം യേശുവിനായി പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ബെനഡിക്ടിന്റെ ആശ്രമത്തിന്റെ അടുത്തുള്ള മറ്റൊരു ഗ്രാമത്തില്‍ സ്‌കോളാസ്റ്റിക്കയും ആശ്രമജീവിതം തുടങ്ങി. ബെനഡിക്ട് തയാറാക്കിയ സന്യാസജീവിതരീതി തന്നെയാണ് സ്‌കോളാസ്റ്റിക്ക തന്റെ ആശ്രമത്തിലും പാലിച്ചുവന്നത്. ദാരിദ്ര്യം അനുഭവിക്കുക, യേശുവിനു വേണ്ടി ജീവിക്കുക, അനുസരണം ശീലമാക്കുക എന്നീ മൂന്നു കാര്യങ്ങള്‍ക്കാണ് ബെനഡിക്ട് മുന്‍തൂക്കം കൊടുത്തത്. ബെനഡിക്ടിന്റെ ആശ്രമത്തിലുള്ളവര്‍ പുറത്തൊരിടത്തും അന്തിയുറങ്ങാന്‍ പാടില്ലെന്നു കര്‍ശനമായ നിബന്ധനയുമുണ്ടായിരുന്നു. സ്‌കോളാസ്റ്റിക്കയുടെ ജീവിതത്തെപ്പറ്റിയും മഹത്വത്തെപ്പറ്റിയുമറിയാന്‍ വിശുദ്ധനായ പോപ് ഗ്രിഗറി എഴുതിയിരിക്കുന്നതു വായിച്ചാല്‍മതി. ''.....എല്ലാ വര്‍ഷവും ഒരു ദിവസം സ്‌കോളാസ്റ്റിക്ക തന്റെ സഹോദരനെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തുമായിരുന്നു. ആശ്രമത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ലായിരുന്നതിനാല്‍ ബെനഡിക്ട് തന്റെ ശിഷ്യന്‍മാര്‍ക്കൊപ്പം ആശ്രമത്തിന്റെ പുറത്തേക്ക് ഇറങ്ങിവന്ന് അതിനടുത്തുള്ള ഒരു ചെറിയ ഭവനത്തില്‍ വച്ചാണ് സഹോദരിയെ കണ്ടിരുന്നത്. ബെനഡിക്ടും സ്‌കോളാസ്റ്റിക്കയും ഒന്നിച്ചി രുന്ന ഏറെ നേരം സംസാരിക്കും. ആത്മീയകാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. ഒരുദിവസം സ്‌കോളാസ്റ്റിക്ക പതിവു പോലെ സഹോദരനെ കാണാനെത്തി. അത് അവര്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരുന്നു. പകല്‍മുഴുവന്‍ ഒന്നിച്ചിരുന്ന് അവര്‍ ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. രാത്രിയായിട്ടും ആത്മീയചര്‍ച്ചകള്‍ അവസാനിച്ചില്ല. അവര്‍ ഒന്നിച്ച് അത്താഴം കഴിച്ചു. പിരിയാന്‍ സമയമായി. അവള്‍ക്കു സംസാരിക്കുവാനുള്ളതു മുഴുവന്‍ തീര്‍ന്നിരുന്നില്ല. സ്‌കോളാസ്റ്റിക്ക തന്റെ സഹോദരനോടു പറഞ്ഞു: ''ദയവായി ഇന്ന് എന്നോടൊപ്പം ഇവിടെ താമസിക്കുക. രാത്രി മുഴുവനുമിരുന്ന് ആത്മീയ ജീവിതത്തിന്റെ വിശുദ്ധിയെപ്പറ്റി നമുക്ക് സംസാരിക്കാം.''ബെനഡിക്ട് പറഞ്ഞു: ''സഹോദരീ, നീയെന്താണീ പറയുന്നത്. എനിക്ക് ആശ്രമത്തിനു പുറത്ത് താമസിക്കാനാവില്ലെന്ന് അറിഞ്ഞുകൂടെ?''തന്റെ അഭ്യര്‍ഥന ബെനഡിക്ട് നിരസിച്ചപ്പോള്‍ സ്‌കോളാരിസ്റ്റ കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. തത്ക്ഷണം ശക്തമായ ഇടിയും മിന്നലും കനത്ത മഴയും ആരംഭിച്ചു. പുറത്തേക്കിറങ്ങാന്‍ പോലും ആവാത്ത അവസ്ഥ. ബെനഡി ക്ട് പറഞ്ഞു: ''നീയെന്താണ് ചെയ്തത്? ഈ തെറ്റിനു ദൈവം നിന്നോടു പൊറുക്കട്ടെ''സ്‌കോളാ സ്റ്റിക്കയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ നിന്നോടു ചോദിച്ചു. ഞാന്‍ പറയുന്നതു നീ കേട്ടില്ല. അപ്പോള്‍ ഞാന്‍ സര്‍വശക്തനായ ദൈവത്തോടു ചോദിച്ചു. അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ടു.'' അന്ന് രാത്രി ബെനഡിക്ടും ശിഷ്യന്മാരും സ്‌കോളാസ്റ്റിക്കയ്‌ക്കൊപ്പം കഴിഞ്ഞു. പിറ്റേന്ന് അവരെല്ലാം ആശ്രമത്തിലേക്കു മടങ്ങി. ഈ സംഭവം നടന്ന് മൂന്നാം ദിവസം, ബെനഡിക്ട് പ്രാര്‍ഥനയിലായിരിക്കെ തന്റെ സഹോദരിയുടെ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗത്തിലേക്കു പോകുന്നതായി കണ്ടു. ഉടന്‍ തന്നെ അദ്ദേഹം ശിഷ്യന്മാരെ സ്‌കോളാസ്റ്റിക്കയുടെ ആശ്രമത്തി ലേക്ക് അയച്ചു. അവര്‍ അവളുടെ മൃതദേഹം കൊണ്ടുവന്നു ബെനഡിക്ടിന്റെ ആശ്രമത്തില്‍ സംസ്‌കരിച്ചു.


Friday 10th of February

ഡൊമിനിക് സാവിയോ (1842-1857)


published-img
 

                    ''''എത്ര സുന്ദരമാണീ കാഴ്ചകള്‍.'' 15-ാം വയസില്‍ മരണക്കിടക്ക യില്‍ കിടന്ന് ഡൊമിനിക് സാവിയോ പറഞ്ഞ വാക്കുകളാണിവ. മരണസമയത്ത് അപൂര്‍വ സുന്ദരമായ ദര്‍ശനം ഉണ്ടായ വിശുദ്ധനാണ് ഡൊമിനിക്. 15 വര്‍ഷത്തെ ജീവിതം കൊണ്ടു വിശുദ്ധിയുടെ ആള്‍രൂപമായി മാറിയ ഡൊമിനിക് സാവിയോ വിശുദ്ധ ജോണ്‍ ബോസ്‌കോയുടെ ശിഷ്യനായിരുന്നു. കൊല്ലപ്പണി ക്കാരനായ അച്ഛന്റെയും തയ്യല്‍ക്കാരിയായ അമ്മയുടെയും പത്തു മക്കളിലൊരുവനായി ജനിച്ച ഡൊമിനിക് അഞ്ചാം വയസില്‍ അള്‍ത്താര ബാലനായി മാറി. പന്ത്രണ്ടാം വയസില്‍ പുരോഹിതനാകുന്നതിനായി സെമിനാരിയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഡൊമിനിക് മരിച്ചു. ഒരു പുരോഹിതനായി തീരുക എന്ന അവന്റെ സ്വപ്നം സഫലമാകുന്നതിനു രോഗങ്ങള്‍ തടസമായി. ''ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തനല്ല, എങ്കിലും ഏറ്റവും ചെറുതായ കാര്യങ്ങള്‍ പോലും സര്‍വശക്തനായ ദൈവത്തിനു വേണ്ടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'''' ഡൊമിനിക് ഇങ്ങനെ പറയുമായിരുന്നു. യേശുവിനോടുള്ള സ്‌നേഹത്തെ പ്രതി ദാനം ചെയ്യുന്ന ഒരു കപ്പ് പച്ചവെള്ളത്തിനു പോലും അവിടുന്നു പ്രതിഫലം തരുമെന്ന് ഡൊമിനിക് വിശ്വസിച്ചു. അനാഥരുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും മധ്യസ്ഥനായാണ് ഡൊമിനിക് അറിയപ്പെടുന്നത്.


Saturday 11th of February

വി. വിക്‌ടോറിയ (-304)


published-img
                       

                       ആദിമസഭയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച കന്യകയാണ് വിക്‌ടോറിയ. ഇങ്ങനെ രക്തസാക്ഷിത്വം വരിച്ച ഏറെപ്പേര്‍ റോമിലും ഇറ്റലിയിലുമൊക്കെയായി ഇക്കാലത്ത് ഉണ്ടായിരുന്നുവെങ്കിലും വിക്‌ടോറിയയുടെ ജന്മനാട്ടില്‍ അതൊരു അപൂര്‍വസംഭവമായിരുന്നു. നോര്‍ത്ത് ആഫ്രിക്കയിലെ വളരെ സമ്പന്നമായ ഒരു പ്രഭുകുടുംബത്തിലായിരുന്നു വിക്‌ടോറിയ ജനിച്ചത്. തന്റെ ബാല്യകാലത്തു തന്നെ വിക്‌ടോറിയ യേശുവിനെ കുറിച്ച് കേട്ടറിഞ്ഞ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. എന്നാല്‍, യേശുവില്‍ വിശ്വസിക്കുന്നത് അതീവരഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമായിരുന്നു അന്ന്. സ്വകാര്യ പ്രാര്‍ഥനകളിലൂടെ അവള്‍ ദൈവവുമായി അടുത്തടുത്തു വന്നു. വിവാഹപ്രായമെത്തിയപ്പോള്‍ അവളുടെ സമ്മതമില്ലാതെ വിവാഹം നിശ്ചയിക്കപ്പെട്ടു. വിവാഹദിവസം രാവിലെ തന്റെ വീടിന്റെ ജനാലവഴി പുറത്തേക്കു ചാടി വിക്‌ടോറിയ ഓടി രക്ഷപ്പെട്ടു. അടുത്തുള്ള ഒരു ദേവാലയത്തില്‍ അഭയം പ്രാപിച്ച വിക്‌ടോറിയ അവിടെവച്ചു ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രൈസ്തവമതം സ്വീകരിച്ചു. തന്റെ വിശ്വാസം പരസ്യമായി വിളിച്ചുപറഞ്ഞു കൊണ്ട് വി. കുര്‍ബാനയില്‍ പങ്കുകൊള്ളവേ, പടയാളികള്‍ അവളെ തേടിയെത്തി. അറസ്റ്റിലായ വിക്‌ടോറിയയെ മറ്റു ക്രൈസ്തവ തടവുകാര്‍ക്കൊപ്പം വിചാരണയ്ക്കായി കൊണ്ടുപോയി. വിക്‌ടോറിയയുടെ കുടുംബത്തിനു കൊട്ടാരവുമായി നല്ല അടുപ്പമുണ്ടായിരുന്നു. ക്രൈസ്തവര്‍ക്കു കിട്ടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ മരണമാണെന്നു അറിയാമായിരുന്നതിനാല്‍ അവളുടെ സഹോദരന്‍ ന്യായാധിപനോടു സഹായഅഭ്യര്‍ഥനയുമായി എത്തി. തന്റെ സഹോദരിക്കു മാനസികരോഗമാണെന്നും അറിവില്ലാതെ ചെയ്തുപോയ തെറ്റ് പൊറുക്കണമെന്നും അയാള്‍ അഭ്യര്‍ഥിച്ചു. എന്നാ ല്‍, വിക്‌ടോറിയ തനിക്കൊരു രോഗവുമില്ലെന്നു വ്യക്തമാക്കുന്നവിധത്തില്‍ ന്യായാധിപനുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. രോഗമില്ലെന്നു മനസിലായെങ്കിലും, ന്യായാധിപന്‍ പിന്നെയും അവളെ രക്ഷിക്കാന്‍ ശ്രമിച്ചു. സഹോദരനെ അനുസരിച്ച് പോകാന്‍ തയാറായാല്‍ വിട്ടയയ്ക്കാമെന്നു അയാള്‍ വിക്‌ടോറിയയോടു പറഞ്ഞു. 'ഞാന്‍, എന്റെ കര്‍ത്താവായ ദൈവത്തെ മാത്രമേ അനുസരിക്കുകയുള്ളു' എന്നായിരുന്നു അവളുടെ മറുപടി. യേശുവിന്റെ കഥ വെറും ഭാവനയാണെന്നും അതില്‍ വിശ്വസിച്ച് വെറുതെ ജീവിതം കളയരുതെന്നും ന്യായാധിപന്‍ അഭ്യര്‍ഥിച്ചുനോക്കിയെങ്കിലും അവള്‍ തന്റെ വിശ്വാസ ത്തില്‍ ഉറച്ചുനിന്നു. ഒരുതരത്തിലും വിക്‌ടോറിയ വഴങ്ങുന്നില്ലെന്നു കണ്ടതോടെ ന്യായാധിപന്‍ വധശിക്ഷ വിധിച്ചു. കൂട്ടാളികളായ 45 ക്രൈസ്തവവിശ്വാസികള്‍ക്കൊപ്പം ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി അവള്‍ കൊല്ലപ്പെട്ടു.


Saturday 11th of February

വിശുദ്ധ എവുളോജിയസ് ( എ.ഡി.859)


published-img
 

                     മുസ്‌ലിം മതപീഡനകാലത്ത് രക്തസാക്ഷിത്വം വഹിച്ച സ്‌പെയിനി ലെ വൈദികനായിരുന്നു എവുളോജിയസ്. ഒരിക്കല്‍ ചില ക്രിസ്ത്യാ നികള്‍ മുസ്‌ലിം പ്രവാചകനായ മുഹമ്മദിനെ പുച്ഛിച്ചു സംസാരി ക്കുകയും തുടര്‍ന്ന വലിയ ലഹള പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ക്രിസ്തുമത വിശ്വാസിയായി മാറിയ ഒരു മുസ്‌ലിം യുവതിയെ ഒളിപ്പിച്ചു പാര്‍പ്പിച്ചതിന്റെ പേരിലാണ് എവുളോജിയസും അദ്ദേഹത്തിന്റെ സഹോദരിയും അറസ്റ്റിലായത്. രാജാവിന്റെ കല്‍പന പ്രകാരം എവുളോജിയസിന്റെ ശിരസ്സു ഛേദിക്കുവാന്‍ തീരുമാനിച്ചു. കോടതിയിലും തന്റെ വിശ്വാസത്തില്‍ എവുളോജിയസ് ഉറച്ചുനിന്നു സംസാരിച്ചു. ക്ഷുഭിതനായ ഒരു സൈനികന്‍ അദ്ദേഹത്തിന്റെ കരണത്തടിച്ചു. എവുളോജിയസ് തന്റെ മറ്റേ കരണം കാണിച്ചു കൊടുത്തു. അവിടെയുമടിച്ചു. പിന്നീട് ക്രൂരമായി പീഡിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ തലയറുത്തു കൊന്നു. സ്‌പെയിനിലെ കോര്‍ഡോവോയില്‍ ജനിച്ച എവുളോജിയസ് നന്നെ ചെറുപ്പത്തിലെ വൈദികനും പിന്നീട് വൈദിക വിദ്യാലയത്തിന്റെ തലവനുമായി. ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമേറ്റെടുക്കുന്നതിനു മുന്‍പ് എവുളോജിയസ് കൊല്ലഫപ്പെട്ടു.


Sunday 12th of February

വി. ജൂലിയാന്‍


published-img
 

                          ജൂലിയാന്‍ എന്ന വിശുദ്ധന്റെ കഥ പൂര്‍ണമായും ഐതിഹ്യം മാത്ര മാണെന്നു വാദിക്കുന്ന പണ്ഡിതന്‍മാര്‍ ഏറെയുണ്ട്. ചരിത്രപരമായ തെളിവുകള്‍ കുറവാണെന്നതാണ് ഇതിനു കാരണം. ജൂലിയാന്‍ ജനിച്ച സ്ഥലത്തെപ്പറ്റി തന്നെ മൂന്നുവിധം അനുമാനങ്ങളുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലേ മാന്‍സിലാണ് ജൂലിയാന്‍ ജനിച്ച തെന്നു ചില പുസ്തകങ്ങളില്‍ കാണാം. ഇദ്ദേഹം ജനിച്ചതു ബെല്‍ജിയത്തിലാണെന്നും ഇറ്റലിയിലെ നേപ്പിള്‍സിലാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഏതായാലും യൂറോപ്പില്‍ മുഴുവന്‍ ഒരേപോലെ പ്രചാരത്തിലുള്ള കഥയാണ് ജൂലിയാന്‍ എന്ന വിശുദ്ധന്റേത്. ഇദ്ദേഹത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആശുപത്രികളും പല സ്ഥലങ്ങളിലുമുണ്ട്. ജൂലിയാന്റെ ജീവിതകഥയ്ക്കു ഒരു നാടോടിക്കഥയുടെ സ്വഭാവമുണ്ട്. വളരെ സമ്പന്നരായിരുന്നു ജൂലിയാന്റെ മാതാപിതാക്കള്‍. ജൂലിയാന്‍ ജനിച്ച ദിവസം രാത്രി അദ്ദേ ഹത്തിന്റെ പിതാവ് ഒരു സ്വപ്നം കണ്ടു. പിശാചുകള്‍ക്കൊപ്പമെത്തി തന്റെ മകന്‍ തന്നെയും ഭാര്യയെയും കൊല്ലുന്നതായിരുന്നു സ്വപ്നത്തില്‍. ജനിച്ച ഉടന്‍ തന്നെ ജൂലിയാനെ ഉപേക്ഷി ക്കാന്‍ ആ പിതാവ് ആഗ്രഹിച്ചു. എന്നാല്‍, ജൂലിയാന്റെ അമ്മ അതിനു സമ്മതിച്ചില്ല. കാലം കടന്നുപോയി. ജൂലിയാന്‍ വളര്‍ന്നുവന്നു. തന്റെ മകന്‍ അവന്റെ പിതാവിനെ കൊല്ലുമെന്ന പേടി അദ്ദേഹത്തിന്റെ അമ്മയ്ക്കുണ്ടായിരുന്നു. അവര്‍ ഇടയ്ക്കിടെ അതോര്‍ത്തു കരഞ്ഞു കൊണ്ടി രുന്നു. ഒരിക്കല്‍ അമ്മയുടെ കണ്ണീരിന്റെ കാരണം ജൂലിയാന്‍ അന്വേഷിച്ചു. അമ്മ ആ കഥ പറഞ്ഞു. 'ഒരിക്കലും ഇത്ര ക്രൂരമായ പാപം ഞാന്‍ ചെയ്യില്ല' എന്നായിരുന്നു ജൂലിയാന്റെ മറുപടി. എങ്കിലും അവന്റെ മനസില്‍ അസ്വസ്ഥതയ്ക്കു തുടക്കമായിരുന്നു. മറ്റൊരു ദിവസം, ജൂലിയാന്‍ കാട്ടില്‍ വേട്ടയ്ക്കു പോയി. അവിടെവച്ച് ഒരു കലമാനെ അദ്ദേഹം പിടികൂടി. കലമാന്‍ ജൂലിയാ നോടു പറഞ്ഞു: 'നിന്റെ മാതാപിതാക്കളെ നീ കൊലപ്പെടുത്തും.' ഈ സംഭവം കൂടി കഴിഞ്ഞ തോടെ, ജൂലിയാന്‍ ഏറെ അസ്വസ്ഥനായി. ഒരിക്കലും തന്റെ മാതാപിതാക്കളുടെ കൊലപാതകി യായി താന്‍ മാറില്ലെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നാടുവിട്ടു ദൂരദേശത്തേക്കു പോയി. ജൂലിയാന്‍ സമ്പന്നയായ ഒരു വിധവയെ വിവാഹം കഴിച്ചു. പിന്നെയും കാലം ഏറെ കടന്നു. ജൂലിയാന്‍ ഭാര്യയുമൊത്ത് സുഖമായി ജീവിച്ചുപോരുകയായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ദുഃഖിതരായിരുന്നു. ജൂലിയാനെ അവര്‍ക്കു നഷ്ടമായതു വെറുമൊരു സ്വപ്നത്തില്‍ വിശ്വസിച്ചതിനെ തുടര്‍ന്നായിരുന്നു എന്ന തിരിച്ചറിവ് അവരെ വേദനിപ്പിച്ചിരുന്നു. മകന്റെ ദുഃഖത്തിനു പരിഹാരം കണ്ട്, അവനെ തിരിച്ചുവീട്ടിലേക്കു കൊണ്ടുവരാമെന്ന നിശ്ചയത്തില്‍ മാതാപിതാക്കള്‍ ജൂലിയാന്റെ വീട് തിരഞ്ഞ് കണ്ടെത്തി അവിടെയെത്തി. ആ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ജൂലിയാന്റെ ഭാര്യ മാതാപിതാക്കളെ സ്വീകരിച്ച്, വേണ്ടവിധത്തില്‍ സത്കരിച്ചു. രാത്രിയായപ്പോള്‍ ജൂലിയാന്റെ മുറിയില്‍ അവരെ കിടത്തി. ഭാര്യ മറ്റൊരു മുറിയില്‍ നിലത്തുകിടന്നു. രാത്രിയില്‍ ജൂലിയാന്‍ വീട്ടിലെത്തിയപ്പോള്‍ തന്റെ മുറിയില്‍ രണ്ടു പേര്‍ കിടന്നുറങ്ങുന്നതാണ് കണ്ടത്. തന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുകയാണെന്നു കരുതി മറ്റൊന്നും ആലോചിക്കാതെ വാളൂരിയെടുത്ത് അദ്ദേഹം ഇരുവരെയും വെട്ടിക്കൊന്നു. പ്രവചനങ്ങള്‍ സത്യമായി. താന്‍ ചെയ്തു പോയ തെറ്റിനെ കുറിച്ചറിഞ്ഞ് ജൂലിയാന്‍ പൊട്ടിക്കര ഞ്ഞു. ഈ സംഭവത്തോടെ അദ്ദേഹം തകര്‍ന്നുപോയി. പാപപരിഹാരമായി ഭാര്യയ്‌ക്കൊപ്പം പുണ്യ സ്ഥലങ്ങള്‍ സഞ്ചരിച്ചു പ്രാര്‍ഥിച്ചു. പിന്നീട്, അദ്ദേഹം ജീവിച്ചത് പാവപ്പെട്ടവരെയും രോഗികളെ യും അനാഥരെയും സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. നിരവധി ആശുപത്രികള്‍ അദ്ദേഹം സ്ഥാപിച്ചു. കഠിനമായ ഉപവാസങ്ങള്‍ അദ്ദേഹം അനുഷ്ഠിക്കുമായിരുന്നു. ഒരിക്കല്‍, കുഷ്ഠരോഗിയായ ഒരു ഭിക്ഷക്കാരന്‍ മരണത്തോടു മല്ലിട്ടു യാത്ര ചെയ്യുന്ന കാഴ്ച ജൂലിയാന്‍ കണ്ടു. അദ്ദേഹം അയാളെ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി. തന്റെ വീട്ടില്‍ തന്റെ കിടക്കയില്‍ കൊണ്ടു കിടത്തി അയാളെ അദ്ദേഹം ശുശ്രൂഷിച്ചു. ഈ കുഷ്ഠരോഗി ഒരു മാലാഖയായിരുന്നു വെന്നും മാലാഖ ജൂലിയാനെ അനുഗ്രഹിച്ച് പാപങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയിച്ചതായും വിശ്വസിക്കപ്പെടുന്നു.


Sunday 12th of February

വി. സെറാഫീന (1253)


published-img
 

                    ദാരിദ്ര്യത്തിലേക്കാണ് വിശുദ്ധ സെറാഫീന ജനിച്ചു വീണത്. ചെറുപ്രായം മുതലേ മാറാരോഗങ്ങളില്‍ പെട്ടു ജീവിച്ച സെറാഫീന അപ്പോഴും മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ് ശ്രമിച്ചത്. ചെറുപ്രാ യത്തില്‍ തന്നെ മറ്റാരും സഹായിക്കാനില്ലഫാതെ പകര്‍ച്ചവ്യാധി ബാധിച്ച സെറാഫീന വീട്ടില്‍ തന്നെയാണ് ശിഷ്ടകാലം കഴിച്ചു കൂട്ടിയത്. തന്റെ വേദനകള്‍ക്കു പ്രാര്‍ഥനയിലൂടെ ആശ്വാസം കണ്ടെത്താന്‍ സെറാഫീനയ്ക്കു കഴിഞ്ഞു. സാന്താഫീന എന്നാണു നാട്ടുകാര്‍ സ്‌നേഹത്തോടെ അവരെ വിളിച്ചിരുന്നത്. തന്നെ പോലെ രോഗത്തിലും വേദനയിലും ജീവിച്ച വിശുദ്ധ ഗ്രിഗറിയായിരുന്നു അവളുടെ ആധ്യാത്മിക ഗുരു. തന്റെ മരണസമയം നേരത്തെ തന്നെ അറിയുവാന്‍ വിശുദ്ധ ഗ്രിഗറിയുടെ ദര്‍ശനത്തിലൂടെ അവര്‍ക്കു കഴിയുകയും ചെയ്തു. രോഗികളുടെയും വികലാംഗരുടെയും മധ്യസ്ഥയായാണ് വി. സെറാഫീന അറിയപ്പെടുന്നത്.


Monday 13th of February

വി. മാര്‍ട്ടിനിയന്‍ (350-398)


published-img
 

                             പലസ്തീനിലെ സെസാറെയില്‍ ജനിച്ച മാര്‍ട്ടിനിയന്റെ ബാല്യകാല ത്തെ കുറിച്ച് അറിവൊന്നുമില്ല. അറിവുള്ള അദ്ദേഹത്തിന്റെ ജീവിത കഥയിലാകട്ടെ വിശ്വാസ്യതയുടെ കുറവുമുണ്ട്. അദ്ഭുതപ്രവര്‍ത്തക നായിരുന്നു മാര്‍ട്ടിനിയന്‍. അദ്ദേഹത്തിന്റെ അദ്ഭുതപ്രവര്‍ത്തികളുടെ ഒരു നീണ്ട പട്ടിക തന്നെഎഴുതുവാനുണ്ട്. പക്ഷേ, ഇവയില്‍ 'കഥ'ക ളെത്ര, സത്യമെത്ര എന്നു തിരിച്ചറിയുക ബുദ്ധിമുട്ടാണെന്നു മാത്രം. എന്നാല്‍, ഇതുകൊണ്ട് മാര്‍ട്ടിനിയന്റെ വിശുദ്ധിയെ സംശയിക്കാനു മാവില്ല. ഇപ്പോഴും ഈ വിശുദ്ധന്റെ നാമത്തില്‍ നിരവധി അദ്ഭുതപ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. മാര്‍ട്ടിനിയനുമായി ബന്ധപ്പെട്ടു കിടക്കുന്ന 'കഥ'കളില്‍ ഒന്നു പറയാം. ഒരിക്കല്‍ സോ എന്നു പേരായ ഒരു സാധുസ്ത്രീ അഭയം തേടി മാര്‍ട്ടിനിയന്റെ ഭവനത്തിലെത്തി. ദീര്‍ഘയാത്രയ്ക്കിടെ അവശയായി എത്തിയ ആ സ്ത്രീയെ മാര്‍ട്ടിനിയന്‍ വീട്ടിലേക്കു ക്ഷണിച്ചു. ഭക്ഷണവും വസ്ത്ര ങ്ങളും നല്‍കി. കുളിച്ചു വേഷം മാറിയപ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന അവളുടെ സൗന്ദര്യം മാര്‍ട്ടിനിയനെ അദ്ഭുതപ്പെടുത്തി. സുന്ദരിയായ ആ സ്ത്രീ മാര്‍ട്ടിനിയനെ പ്രലോഭിപ്പിക്കുവാന്‍ ക്ഷണിച്ചു. നിമിഷനേരത്തേക്കെങ്കിലും മാര്‍ട്ടിനിയന്റെ മനസ് അവള്‍ക്കു കീഴടങ്ങി. ഉടന്‍ തന്നെ തന്റെ തെറ്റു തിരിച്ചറിഞ്ഞ മാര്‍ട്ടിനിയന്‍ തീകൂട്ടി അതിലേക്ക് തന്റെകാലുകള്‍ എടുത്തുവച്ചു. കാലുകള്‍ പൊള്ളി. ദുസ്സഹമായ വേദന കൊണ്ട് അദ്ദേഹം പുളഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ച സോയോട് മാര്‍ട്ടിനിയന്‍ പറഞ്ഞു: ''ഭൂമിയിലെ ഈ ചെറിയ തീകുണ്ഠം എന്നെ ഇത്രയധികം വേദനിപ്പിക്കുമെങ്കില്‍ നരകാഗ്നിയില്‍ വെന്തുരുകുമ്പോള്‍ എന്താവും വേദന എന്നു തിരിച്ചറിയാനാണിത്.'' മാര്‍ട്ടിനിയനെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചു താന്‍ ചെയ്ത തെറ്റു തിരിച്ചറിഞ്ഞ സോ അപ്പോള്‍ തന്നെ പശ്ചാത്തപിച്ച് ക്രിസ്തുമതം സ്വീകരിച്ചു. പിന്നീട് ബേത്‌ലഹേമില്‍ ഒരു സന്യാസിനി യായി അവള്‍ ജീവിച്ചു. തന്റെ തെറ്റുകളില്‍ നിന്നു ശാശ്വതമായ മോചനം നേടാന്‍ കടലിലുള്ള ഒരു ചെറിയ ദ്വീപില്‍ അദ്ദേഹം അഭയം തേടി. അവിടെ ഏകനായി അദ്ദേഹം പ്രാര്‍ഥനയും ഉപവാസ വുമായി ജീവിച്ചു. വര്‍ഷത്തില്‍ മൂന്നു ദിവസം ഒരു ക്രൈസ്തവ നാവികന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. അയാള്‍ കൊടുക്കുന്ന റൊട്ടിയും വെള്ളവുമായിരുന്നു മാര്‍ട്ടിനിയന്റെ ജീവന്‍ നിലനിര്‍ത്തിയത്. ആറു വര്‍ഷം അദ്ദേഹം അങ്ങനെ കഴിഞ്ഞു. ആറാം വര്‍ഷം അദ്ദേഹ ത്തിന്റെ ദ്വീപില്‍ മറ്റൊരു സന്ദര്‍ശക എത്തി. ഒരുകപ്പലപകടത്തില്‍ നിന്നു രക്ഷപ്പെട്ട് ആ ദ്വീപില്‍ അടിഞ്ഞ ആ സ്ത്രീയെ രക്ഷിക്കുക തന്റെ കടമയാണെന്നു മാര്‍ട്ടിനിയന്‍ തിരിച്ചറിഞ്ഞു. പക്ഷേ, ഇത്ര സുന്ദരിയായ ഒരു സ്ത്രീക്കൊപ്പം ഏകനായി ആ ദ്വീപില്‍ കഴിഞ്ഞാല്‍ താന്‍ പ്രലോഭനത്തിനു അടിമപ്പെട്ടുപോകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. താന്‍ സൂക്ഷിച്ചു വച്ചിരുന്ന ഭക്ഷണവും കുടിവെള്ളവും അവള്‍ക്കു കൊടുത്ത മാര്‍ട്ടിനിയന്‍ മൂന്നു മാസത്തി നുള്ളില്‍ അവളെ അവിടെ നിന്നു രക്ഷിച്ചുകൊള്ളാമെന്നു ശപഥം ചെയ്ത ശേഷം കടലിലേക്ക് എടുത്തുചാടി, നീന്തി കരയിലെത്തി. രണ്ടു മാസത്തിനുള്ളില്‍ മാര്‍ട്ടിനിയന്റെ സുഹൃത്തായ നാവികന്‍ അവളെ അവിടെ നിന്നു രക്ഷിച്ചു. പിന്നീടുള്ള കാലം മാര്‍ട്ടിനിയന്‍ ആതന്‍സില്‍ സന്യാസജീവിതം നയിച്ചതായി കരുതപ്പെടുന്നു.


Monday 13th of February

വി. എവുപ്രാസിയ (390-420)


published-img
 

                         റോമിനെ ഒരു ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റിയെടുത്ത തെയോഡോ സിയസ് ചക്രവര്‍ത്തിയുടെ കാലം. ചക്രവര്‍ത്തിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പ്രഭുവിന്റെ മകളായിരുന്നു എവുപ്രാസിയ. അവളുടെ ജനനത്തിനു ശേഷം ഏറെ വൈകാതെ പ്രഭു മരിച്ചു. എവുപ്രാസിയയ്ക്കു അഞ്ചു വയസുള്ളപ്പോള്‍ ചക്രവര്‍ത്തി തന്നെ മുന്‍കൈയെടുത്തു റോമിലെ ഒരു പ്രമുഖ സെനറ്ററുടെ മകനുമായി അവളുടെ വിവാഹം മുന്‍കൂട്ടി നിശ്ചയിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം ഈജിപ്തിലെ ആശ്രമത്തിലേക്കു അമ്മയോടൊപ്പം അവള്‍ താമസം മാറ്റി. അമ്മയുടെ പേരും എവുപ്രാസിയ എന്നു തന്നെയായിരുന്നു. സസ്യങ്ങളും പയറും കഴിച്ചാണ് അവര്‍ അവിടെ കഴിഞ്ഞിരുന്നത്. ഒരിക്കല്‍ അമ്മയുടെ അടുത്തെത്തി താനും സന്യാസജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായി എവുപ്രാസിയ പറഞ്ഞു. അവളെ യേശുവിന്റെ ചിത്രത്തോടു ചേര്‍ത്തു നിര്‍ത്തി ആ അമ്മ പ്രാര്‍ഥിച്ചു: 'ദൈവമേ, ഇതാ ഇവളെ സ്വീകരിക്കുക. അങ്ങയെയാണ് ഇവള്‍ തേടുന്നത്. അങ്ങയെ മാത്രമാണ് ഇവള്‍ സ്‌നേഹിക്കുന്നത്.''' അധികം വൈകാതെ തന്നെ അമ്മയും മരിച്ചു. എവുപ്രാസിയക്കു പന്ത്രണ്ടു വയസുള്ളപ്പോള്‍ അപ്പോഴത്തെ ചക്രവര്‍ത്തിയായ അറേകഡിയസ് അവളെ വിളിപ്പിച്ചു. മുന്‍പ് തീരുമാനിച്ചിരുന്ന വിവാഹം കഴിക്കാന്‍ അവളോട് ആജ്ഞാപിച്ചു. എന്നാല്‍, തന്നെ വിവാഹത്തില്‍ നിന്നു ഒഴിവാക്കണമെന്നാണ് അവള്‍ അപേക്ഷിച്ചത്. തന്റെ മുഴുവന്‍ സ്വത്തുക്കളും വിറ്റ് അവ പാവപ്പെട്ടവര്‍ക്കും അടിമകളെ സ്വതന്ത്രമാക്കുവാനും ഉപയോഗിക്കുവാന്‍ അവള്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചക്രവര്‍ത്തി വിവാഹത്തില്‍ നിന്ന് അവളെ ഒഴിവാകാന്‍ അനുവദിച്ചു. ഉപവാസവും പ്രാര്‍ഥനയുമായിരുന്നു എവുപ്രാസിയയുടെ വിശ്വാസത്തിന്റെ അടിത്തറ. ചില ദിവസങ്ങളില്‍ ഒരിടത്തു നിന്ന് ഒരു കല്ലെടുത്ത് മറ്റൊരിടത്തു വയ്ക്കുകയും പിന്നീട് വീണ്ടും അതേസ്ഥലത്തു തിരിച്ചു വയ്ക്കുകയും ചെയ്യുക അവരുടെ പതിവായിരുന്നു. ഒരു ദിവസം നിരവധി തവണ ഇങ്ങനെ ആവര്‍ത്തിക്കും. ദുഷ്ചിന്തകളെയും ദുരാഗ്രഹങ്ങളെയും നേരിടുന്നതിനു വേണ്ടിയായിരുന്നു എവുപ്രാസിയ ഇങ്ങനെ ചെയ്തിരുന്നത്.


Tuesday 14th of February

വി. വാലന്റൈന്‍ (മൂന്നാം നൂറ്റാണ്ട്)


published-img
 

                       റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ 'വാലന്റൈന്‍സ് ഡേ' എന്ന് അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്ഥനാണ് വാലന്റൈന്‍. ക്ലോഡിയസ് രണ്ടാമന്‍ റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്തവര്‍ ഒരോരുത്തരായി കൊലചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം. ഈ സമയത്ത് ഒരു പുരോഹിതന്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റാരെക്കാളും ഭംഗിയായി വാലന്റൈന്‍ ചെയ്തു പോന്നു. ക്രൈസ്തവര്‍ക്കു ധൈര്യം പകര്‍ന്നു. രക്തസാക്ഷിത്വം വരിച്ചവരെ അടക്കം ചെയ്തു. ജയിലില്‍ കഴിഞ്ഞിരുന്നവരെ സന്ദര്‍ശിച്ച് അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. ഒടുവില്‍ ഒരു ദിവസം അദ്ദേഹവും പടയാളികളുടെ പിടിയിലായി. വിചാരണയ്ക്കായി കൊണ്ടുവന്നപ്പോള്‍ ന്യായാധിപന്‍ ഒരു കാര്യം മാത്രമേ അദ്ദേഹത്തോടു ആവശ്യപ്പെട്ടുള്ളു. 'യേശുവിനെ തള്ളിപ്പറയുക'. പല പ്രലോഭനങ്ങളും വാലന്റൈന്റെമുന്നില്‍ നിരത്തപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ശിക്ഷ വിധിക്കപ്പെട്ടു. 270 ഫെബ്രുവരി 14ന് അദ്ദേഹത്തെ തലയറുത്ത് കൊലപ്പെടുത്തി. വാലന്റൈന്‍ പ്രണയിക്കുന്നവരുടെ മധ്യസ്ഥനായതിന്റെ പിന്നിലുള്ള കഥ കൂടി പറയാം. ശക്തമായൊരു സൈന്യം ക്ലോഡിയസ് രണ്ടാമന്റെ സ്വപ്നമായിരുന്നു. സൈന്യത്തിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതിനു വേണ്ടി അദ്ദേഹം ഒരു മണ്ടന്‍ ആശയം ഉത്തരവായി പുറത്തിറക്കി: ''റോമാ സാമ്രാജ്യത്തിലെ യുവാക്കള്‍ വിവാഹിതരാകുന്നത് ചക്രവര്‍ത്തി നിരോധിച്ചിരിക്കുന്നു.'' ഇങ്ങനെയൊരു ഉത്തരവ് നടപ്പിലായാല്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കാമല്ലോ. പ്രണയം പുറത്തുകാട്ടാനാവാതെ വാളും പരിചയുമായി യുദ്ധഭൂമിയിലേക്കു പോകുന്ന യുവാക്കള്‍ വാലന്റൈന്റെ കണ്ണുകള്‍ നനച്ചു. ചക്രവര്‍ത്തിയുടെ ഉത്തരവ് മറന്ന് അദ്ദേഹം രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുത്തു. എങ്ങനെയോ ചക്രവര്‍ത്തിയുടെ കാതില്‍ വാലന്റെന്റെ രഹസ്യം വീണു. ഇതിന്റെ പേരിലാണ് അദ്ദേഹത്തെ ചക്രവര്‍ത്തി സൈനികരെ വിട്ടു പിടികൂടിയതത്രേ. വാലന്റൈന്‍ ടെര്‍ണിയുടെ മെത്രനായിരുന്നു എന്നും കഥയുണ്ട്. ചക്രവര്‍ത്തിയുടെ അന്ധയായ മകളെ സുഖപ്പെടുത്തിയ സംഭവവും വിശുദ്ധ വാലന്റൈയിന്റേതായി വിശ്വസിക്കപ്പെടുന്നു. മരണം വിധിക്കപ്പെട്ട ശേഷം വാലന്റൈന്‍ ചക്രവര്‍ത്തിയുടെ മകള്‍ക്ക് അയച്ച സന്ദേശത്തില്‍ നിന്നാണത്രെ വാലന്റൈന്‍ സന്ദേശങ്ങളുടെ പിറവി. എ.ഡി. 469ലാണ് പോപ്പ് ഗെലേസിയസ് ഫെബ്രുവരി 14 ന് വിശുദ്ധ വാലന്റൈന്റെ ഓര്‍മ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.


Tuesday 14th of February

വി. മാറ്റില്‍ഡ (പത്താം നൂറ്റാണ്ട്)


published-img
 

                   ജര്‍മനിയിലെ രാജാവായിരുന്ന ഹെന്റിയുടെ ഭാര്യയായിരുന്നു മാറ്റില്‍ഡ. ഒരു രാജ്ഞിയായിരുന്നെങ്കിലും ഒരു ദാസിയെ പോലെ യാണ് അവര്‍ ജീവിച്ചത്. പ്രാര്‍ഥനയിലും ദാനദര്‍മത്തിലും മുഴുകി ജീവിച്ച മാറ്റില്‍ഡ 23 വര്‍ഷക്കാലത്തോളം വൈവാഹിക ജീവിതം നയിച്ചു. 936 ല്‍ അവള്‍ വിധവയായി. തുടര്‍ന്ന് തന്റെ മൂന്നു മക്കളില്‍ രണ്ടാമനായ ഹെന്റിയെയാണ് ചക്രവര്‍ത്തി സ്ഥാനത്തേയ്ക്കു മാറ്റില്‍ഡ പിന്തുണച്ചത്. എന്നാല്‍ മൂത്ത മകനായ ഓത്തോയാണ് ഒടുവില്‍ ചക്രവര്‍ത്തിയായത്. ഹെന്റിയെ സഹായിച്ചുവെന്നതിനാല്‍ അമ്മയെ ക്രൂരമായി പീഡിപ്പിക്കാനാണ് ഓത്തോ ശ്രമിച്ചത്. ഓത്തോ പീന്നീട് റോമിന്റെ ചക്രവര്‍ത്തിയായി. തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് അത് പാവങ്ങള്‍ക്കു ദാനം ചെയ്ത ശേഷം മാറ്റില്‍ഡ സന്യാസ ജീവിതം നയിച്ചു. ആശ്രമങ്ങളും ദേവാലയങ്ങളും പണിത് ശിഷ്ടജീവിതം നയിച്ചു. ചാക്കു ധരിച്ചും ചാരം പൂശിയും പാപങ്ങള്‍ ഏറ്റുപറഞ്ഞും 963 മാര്‍ച്ച് 14ന് അവര്‍ മരണം വരിച്ചു.


Wednesday 15th of February

വിശുദ്ധ സഹോദരന്മാരായ ഫൗസ്തി നസും ജോവിറ്റയും (രണ്ടാം നൂറ്റാണ്ട്)


published-img
             

               ഇറ്റലിയിലെ ബ്രേഷ്യായില്‍ ജീവിച്ച രണ്ടു സഹോദരന്മാരായിരുന്നു ഫൗസ്തിനസും ജോവിറ്റയും. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭകാലം. ക്രിസ്തീയ വിശ്വാസങ്ങള്‍ പ്രചരിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. യേശുവില്‍ വിശ്വസിച്ചിരുന്ന ഈ രണ്ടു സഹോദരന്മാരും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അനേകരെ ക്രൈസ്തവ വിശ്വാസികളാക്കി മാറ്റി. പ്രേഷിതപ്രവര്‍ത്തനത്തിനു എപ്പോഴും സമയം നീക്കിവച്ച് രണ്ടുപേരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അനാഥര്‍ക്കു തുണയേകുവാനും രോഗികളെ ശുശ്രൂഷിക്കുവാനും അവര്‍ സമയം കണ്ടെത്തി. പാപത്തില്‍ മുഴുകി ജീവിച്ചവരെ മാനസാന്തരപ്പെടുത്തി. ദരിദ്രരെ സഹായിച്ചു. പാവപ്പെട്ടവരോടും പണക്കാരോടും ഒരേപോലെ സുവിശേഷം പ്രസംഗിക്കുവാന്‍ ഇരുവരും ശ്രമിച്ചിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലമായിരുന്നു അത്. ക്രിസ്ത്യാനികളായാല്‍ മരണം ഉറപ്പെന്ന് അറിയാമായിരുന്നുവെങ്കിലും നിരവധിപേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു ക്രിസ്തുമതം സ്വീകരിച്ചു. ഈ വിവരം ചക്രവര്‍ത്തി അറിഞ്ഞതോടെ ഇരുവരും തടവിലാക്കപ്പെട്ടു. യേശുവിനെ സ്തുതിക്കുന്നത് നിര്‍ത്തിയാല്‍ അവസാനിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ഇരുവരും യേശുവിനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല, തങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന മര്‍ദ്ദനങ്ങള്‍ക്കു നന്ദിപറയുകയും ചെയ്തു. മര്‍ദ്ദനങ്ങള്‍കൊണ്ട് പ്രതീക്ഷയില്ലെന്നു വന്നതോടെ ഇരുവരെയും തലയറുത്ത് കൊലപ്പെടുത്തി. ഫൗസ്തിനസിനെയും ജോവിറ്റയെയും കുറിച്ചുള്ള പുസ്തകങ്ങള്‍ അഞ്ചോളമുണ്ട്. എങ്കിലും ചരിത്രപരമായ തെളിവുകളുടെ കുറവുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ 1969 ല്‍ ഇവരെ വിശുദ്ധരുടെ കലണ്ടറില്‍ നിന്നു കത്തോലിക്കാ സഭ നീക്കം ചെയ്തു.


Wednesday 15th of February

വിശുദ്ധ ലോന്‍ജിനസ് (എ.ഡി. ഒന്നാം നൂറ്റാണ്ട്)


published-img
               

               വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലുള്ള ലോന്‍ജിന സിന്റെ പ്രതിമ ഏറെ പ്രശസ്തമാണെങ്കിലും ഈ വിശുദ്ധന്റെ കഥ അത്ര പ്രശസ്തമല്ല. യേശുവിനെ വധിച്ച സൈനികരിലൊരാളായി രുന്നു ലോന്‍ജിനസ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ലോന്‍ജിന സിന്റെ കഥ സംബന്ധിച്ചു ഏറെ വിവാദങ്ങള്‍ ഇന്നും നിലനില്‍ക്കു ന്നുണ്ട്. യേശുവിനെ മരണം വിവരിക്കുന്ന സുവിശേഷങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സൈനികന്‍ ലോന്‍ജിനസാണെന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. യോഹന്നാന്റെ സുവിശേഷം 19-ാം അധ്യായത്തില്‍ ഇങ്ങനെ പറയുന്നു. ''''പടയാളികള്‍ വന്ന് അവിടുത്തോടു കൂടെ ക്രൂശില്‍ കിടക്കപ്പെട്ടിരുന്ന രണ്ടു പേരുടെയും കാലുകള്‍ തകര്‍ത്തു. എന്നാല്‍ അവര്‍ ഈശോയുടെ അടുത്ത് എത്തിയപ്പോള്‍ അവിടുന്നു മരിച്ചു കഴിഞ്ഞിരിക്കുന്ന തായി കണ്ടു. അതിനാല്‍ അവര്‍ അവിടുത്തെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍ പടയാളികളി ലൊരാള്‍ അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തി. ഉടനെ അവിടെ നിന്നു രക്തവും ജലവും ഒഴുകി.'''' യേശുവിനെ കുന്തം കൊണ്ടു കുത്തിയ പടയാളി ലോന്‍ജിനസ് ആണെന്നു സാക്ഷ്യപ്പെടുത്തുന്നത് ബൈബിളിലില്ലാത്ത പുസ്തകത്തിലാണ്. 'ഗോസ്പല്‍ ഓഫ് നിക്കേ ദമസി'ല്‍ ഇങ്ങനെ കാണാം. ''''''ലോന്‍ജിനസ് എന്നു പേരായ ഒരു പടയാളി ഈശോയുടെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തിയപ്പോള്‍ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി.'''' എന്നാല്‍, നിക്കേദമസിന്റെ പുസ്‌കത്തില്‍ പടയാളി കുന്തം കൊണ്ടു കുത്തുന്നത് യേശുവിന്റെ മരണത്തിനു മുന്‍പാണ്. യോഹന്നാന്റെ സുവിശേഷവുമായി പരസ്പരവിരുദ്ധവുമാണിത്. അതുകൊണ്ടു തന്നെ കത്തോലിക്കാ സഭ ഈ പുസ്തകത്തെ അംഗീകരിക്കുന്നില്ല. യേശുവിന്റെ മരണത്തിനു സാക്ഷ്യം വഹിച്ച ലോന്‍ജിനസ് പിന്നീട് തെറ്റുകള്‍ ഏറ്റുപറഞ്ഞു ദൈവത്തിലേക്കു വന്നുവെന്നു ചില പണ്ഡിതന്‍മാര്‍ വാദിക്കുന്നു. ബൈബിളില്‍ ഇങ്ങനെ കാണാം. യേശുവിന്റെ മരണത്തെ തുടര്‍ന്ന് തിരശ്ശീലകള്‍ നെടുകെ കീറി, പാതാളങ്ങള്‍ തുറക്കപ്പെട്ടു. ഭൂമി കുലുങ്ങി, പാറകള്‍ പൊട്ടിപ്പിളര്‍ന്നു. 'യേശുവിനു കാവല്‍ നിന്നവര്‍ ഭൂകമ്പവും മറ്റും കണ്ട് ഭയചകിതരായി. '' ''സത്യമായും ഇദ്ദേഹം ദൈവപുത്രനായിരുന്നു'' എന്നു പറഞ്ഞു.'' (മത്തായി 27: 55) ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത നിക്കേദമസിന്റെ പുസ്‌കത്തിലും മത്തായി, മര്‍ക്കോസ്, ലൂക്കാ സുവിശേഷകര്‍ പറയുന്ന ഈ സംഭവം വിവരിക്കുന്നുണ്ട്. ലോന്‍ജിനസ് പിന്നീട് ക്രിസ്തുവിന്റെ അനുയായിയായി മാറി. ഒന്നാം നൂറ്റാണ്ടില്‍ പന്തിയോസ് പീലാത്തോസിന്റെ കല്‍പന പ്രകാരം ലോന്‍ജിനസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.


Thursday 16th of February

നിക്കോഡെമിയായിലെ വി. ജൂലിയാന


published-img
             

             വിശുദ്ധരുടെ ജീവിതകഥകള്‍ കേള്‍ക്കുമ്പോള്‍ പലതും അവിശ്വസനീയമായിതോന്നുക സ്വാഭാവികമാണ്. പല വിശുദ്ധ ജീവിതങ്ങള്‍ക്കും ഇക്കാലത്ത് നമുക്ക് ചിന്തിക്കാനാവുന്നതിനേക്കാള്‍ ഭാവനാ പൂര്‍ണമായ കഥകളുടെ പിന്തുണയുണ്ട്. അക്കാലത്ത്, ഈ ജീവിത കഥകളൊന്നും എഴുതപ്പെട്ടിരുന്നില്ല.. വാമൊഴിയായി പ്രചരിച്ചുവന്നു പിന്നീട് എഴുതപ്പെട്ടവയാണ് ആദ്യനൂറ്റാണ്ടുകളിലെ വിശുദ്ധരുടെ ജീവിതങ്ങളൊക്കെയും. വാമൊഴിയായി കഥകള്‍ പ്രചരിക്കുമ്പോള്‍ അതില്‍ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇത്രയും ആമുഖമായി പറഞ്ഞത് നിക്കോഡെമിയായിലെ വിശുദ്ധ ജൂലിയാനയുടെ കഥ പറയാനാണ്. ജൂലിയാനയുടെ ജീവിതം സംബന്ധിച്ച് എഴുതപ്പെട്ടിട്ടുള്ള ആദ്യകാല പുസ്തകങ്ങള്‍ ഏറെയുണ്ട്. 'ജൂലിയാനയുടെ നടപടി' എന്നൊരു പുസ്തകം തന്നെയുണ്ട്. പക്ഷേ, ജൂലിയാന എന്നു പേരുള്ള മറ്റു വിശുദ്ധര്‍ ആദിമസഭയുടെ കാലത്ത് വേറെ ഉണ്ടായിരുന്നതിനാല്‍ രണ്ടു ജീവിതങ്ങളും തമ്മില്‍ കൂടിക്കുഴഞ്ഞുപോയെന്ന് പല പുസ്തങ്ങളും വായിക്കുമ്പോള്‍ അനുഭവപ്പെടും. ചില ആധുനികകാലപുസ്തകങ്ങളില്‍ ജൂലിയാന ജീവിച്ചിരുന്നത് റോമന്‍ ചക്രവര്‍ത്തിയായ ഡയൊക്ലിഷന്റെ കാലത്തല്ല മാക്‌സിമിയസിന്റെ കാലത്താണ് എന്ന് എഴുതിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ റോമന്‍ ചക്രവര്‍ത്തിമാരായ മാക്‌സിമിയസും ഡയൊക്ലീഷനും ഭരിച്ചിരുന്നത് ഒരേ കാലത്തുതന്നെയാണ്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് റോമില്‍ ഒരേസമയത്ത് രണ്ടു ചക്രവര്‍ത്തിമാരുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ക്രൈസ്തവ വിരോധികളും മതമര്‍ദകരുമായിരുന്നു. ജൂലിയാനയുടെ പിതാവ് ആഫ്രികാനസ് എന്നു പേരായ വിജാതീയനായിരുന്നു. എന്നാല്‍ ജൂലിയാന യേശുവിന്റെ അനുയായി എന്നറിയപ്പെടാനാണ് ആഗ്രഹിച്ചത്. എവിലേസ് എന്നുപേരായ ഒരു പ്രഭുകുമാരനുമായി ജൂലിയാനയുടെ വിവാഹം പിതാവ് നിശ്ചയിച്ചു. എന്നാല്‍, ഒരോ കാരണങ്ങള്‍ പറഞ്ഞ് അവള്‍ വിവാഹം നീട്ടിക്കൊണ്ടുപോയി. നിക്കോഡെമിയായിലെ പെര്‍ഫെക് പദവിയിലെത്തുകയാണെങ്കില്‍ അയാളെ വിവാഹം കഴിക്കാമെന്നു ജൂലിയാന പറഞ്ഞു. പിന്നീട് അയാള്‍ ആ പദവിയിലെത്തിയപ്പോള്‍ അവള്‍ പുതിയ നിബന്ധന വച്ചു. ക്രിസ്തുമതം സ്വീകരിക്കണം. എന്നാല്‍ എവിലേസിനു ഈ വ്യവസ്ഥ അംഗീകരിക്കാനാവുമായിരുന്നില്ല. വൈകാതെ, ജൂലിയാനയെ ക്രൈസ്തവ വിശ്വാസിയെന്ന പേരില്‍ തടവിലാക്കി. ഏവിലേസ് അവള്‍ക്കെതിരായി ന്യായാധിപന്റെ മുന്നില്‍ സാക്ഷ്യം പറയുകയും ചെയ്തു. തിളപ്പിച്ച എണ്ണ ഒഴിച്ച് ദേഹം മുഴുവന്‍ പൊള്ളിച്ചശേഷമാണ് ജൂലിയാനയെ തലയറുത്ത് കൊന്നത്.


Friday 17th of February

ഏഴു മേരീ ദാസന്‍മാര്‍


published-img
 

                 ഫേïാറന്‍സിലെ പ്രഭുകുടുംബാംഗങ്ങളായ ഏഴു പേര്‍ ചേര്‍ന്നു സ്ഥാപിച്ചതാണ് മേരി ദാസന്‍ മാരുടെ സഭ. ഈ ഏഴു പേരുടെയും ഓര്‍മദിവസമാണിന്ന്. അല്ക്‌സിസ് ഫല്‍കോനിയേരി, ബര്‍ത്തലോമോ അമീഡെയ്, ബെനഡിക്ട്, ബുവോന്‍ഫിഗ്‌ലിയോ, ഗെറാര്‍ഡിനോ, ഹ്യൂഗ്, ജോണ്‍ മൊനേറ്റി എന്നിവരാണ് ഈ ഏഴു പേര്‍. 1233 ല്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിവസം ഈ ഏഴു പേര്‍ക്കു മാതാവ് പ്രത്യക്ഷപ്പെടുകയും അവരോടു ലൗകികജീവിതം അവസാനിപ്പിച്ച് ദൈവമാര്‍ഗത്തിലേക്ക് വരുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് വിശ്വാസം. ലോകം മുഴുവന്‍ തന്റെ നാമത്തില്‍ പ്രേഷിതജോലികള്‍ ചെയ്യുവാനും തന്റെ ദാസന്‍മാരായി ഇരിക്കുവാനും മറിയം അവരോടു ആവശ്യപ്പെട്ടിതിനെ തുടര്‍ന്ന് ഇവര്‍ ഏഴു പേരുംചേര്‍ന്ന് ഫേïാറന്‍സിനടുത്ത് ലാക്മാര്‍സിയാ എന്ന പ്രദേശത്തും അവര്‍ ആശ്രമം സ്ഥാപിച്ചു. പരിശുദ്ധ മറിയം തന്നെയാണ് ഇവര്‍ക്കു പ്രത്യക്ഷപ്പെട്ടു സഭാവസ്ത്രം നല്‍കിയതെന്നും വിശ്വസിക്കപ്പെടുന്നു. വി. അഗസ്റ്റിന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു മാതാവ് ആവശ്യപ്പെട്ടത്. 1249 ല്‍ സഭയ്ക്ക് വത്തിക്കാന്‍ അനുമതി നല്‍കി. വളരെ വേഗം സഭ പ്രചാരം നേടി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിനു ആശ്രമങ്ങളും പതിനായിരത്തിലേറെ അംഗങ്ങളുമെന്ന് നിലയിലേക്ക് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ മേരീദാസന്‍മാരുടെ സഭ വളര്‍ന്നു. മാതാവിന്റെ ഏഴു വ്യാകുലതകളോടുള്ള ഭക്തിയാണ് ഇവരുടെപ്രാര്‍ഥനകളുടെ അടിസ്ഥാനം. 1888ല്‍ ഏഴു പരിശുദ്ധ സ്ഥാപകര്‍ എന്ന പേരു നല്‍കി സഭ ഇവര്‍ക്കു വിശുദ്ധ പദവി നല്‍കി.


Saturday 18th of February

വി. ശിമയോന്‍ (ഒന്നാം നൂറ്റാണ്ട്)


published-img
 

                        ബൈബിളില്‍ ശിമയോന്‍ എന്നു പേരുള്ള നിരവധി പേരുണ്ട്. പത്രോസ് ശ്ലീഹായുടെ പേരു ശിമയോന്‍ എന്നായിരുന്നു. യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരിലും ഒരു ശിമയോന്‍ ഉള്‍പ്പെട്ടിരുന്നു. കുരിശും വഹിച്ചുകൊണ്ട് ഗാഗുല്‍ത്താ മലയിലേക്ക് കയറവെ യേശുവിന്റെ കുരിശുതാങ്ങിയത് മറ്റൊരു ശിമയോനായിരുന്നു. ഇന്ന് ഓര്‍മദിവസം ആചരിക്കുന്നത് യേശുവിന്റെ ബന്ധുകൂടിയായ ശിമയോന്റെതാണ്. ഈ ശിമയോന്‍ യേശുവിന്റെ വളര്‍ത്തുപിതാവായ യൗസേപ്പിന്റെ സഹോദരപുത്രനായിരുന്നു. മാത്രമല്ല, യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരിയായി അറിയപ്പെടുന്ന മറ്റൊരു മറിയത്തിന്റെ മകനായിരുന്നു. യേശു കുരിശില്‍ മരിച്ചപ്പോള്‍ ഈ മറിയം അവിടത്തെ കുരിശിന്റെ ചുവട്ടില്‍ നിന്നിരുന്നുവെന്ന് ബൈബിളില്‍ കാണാം. പിതാവു വഴിയും മാതാവു വഴിയും യേശുവിന്റെ ബന്ധുവായിരുന്നു ശിമയോന്‍. മത്തായിയുടെ സുവിശേഷത്തിലും നടപടി പുസ്തകത്തിലും ഈ ശിമയോനെ കുറിച്ചു പരാമര്‍ശമുണ്ട്. യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫോസിന്റെ മകനായിരുന്നു ശിമയോന്‍. യേശുവിന്റെ ശിഷ്യന്‍മാരായ ചെറിയ യാക്കോബിന്റെയും യൂദായുടെയും ഇളയ സഹോദരനാണ് ശിമയോന്‍ എന്നാണ് കരുതപ്പെടുന്നത്. ജറുസലേമിലെ ബിഷപ്പായിരുന്ന ചെറിയ യാക്കോബ് (യേശുവിന്റെ ശിഷ്യന്‍) എഡി 62 ല്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജറുസലേമിനെ നയിച്ചത് ശിമയോനായിരുന്നു. വി. പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിനു ശേഷം ജറുസലേം റോമാക്കാര്‍ ആക്രമിക്കുമെന്നു മുന്‍കൂട്ടി അറിഞ്ഞ് ശിമയോന്‍ ക്രൈസ്തവ വിശ്വാസികളെ എഫല്ലാവരെയും കൂട്ടി ജോര്‍ദാന്‍ കടന്നു പെല്ലാ എന്ന സ്ഥലത്തേക്കു പോയി. ജറുസലേം തകര്‍ക്കപ്പെട്ട ശേഷം വിശ്വാസികളുമായി ശിമയോന്‍ തിരികെയെത്തി. ശിമയോന്‍ നിരവധി അദ്ഭുതങ്ങള്‍ കാഴ്ചവച്ചതായും നിരവധി പേരെ ക്രൈസ്തവവിശ്വാസികളാക്കി മാറ്റിയതായും വിശ്വസിക്കപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ക്കും പാഷണ്ഡതകള്‍ക്കുമിടയില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെ നേര്‍വഴിയിലേക്കു കൊണ്ടുവരാന്‍ ശിമയോനു കഴിഞ്ഞു. റോമന്‍ ഗവര്‍ണര്‍ അറ്റികൂസിന്റെ കാലത്ത് ശിമയോന്‍ തടവിലാക്കപ്പെട്ടു. ഒരേസമയം, യഹൂദനായും ക്രൈസ്തവനായും പ്രവര്‍ത്തിച്ചുവെന്നതായിരുന്നു അദ്ദേഹത്തിനു മുകളില്‍ ചുമത്തപ്പെട്ട കുറ്റം. യേശുവിനെപോലെ കുരിശില്‍ തറയ്ക്കപ്പെട്ടാണ് ശിമയോനും മരിച്ചത്.


Sunday 19th of February

വി. കോണ്‍റാഡ് (1290-1354)


published-img
     

                      ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച കോണ്‍റാഡ് വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായി. യുഫ്രോസിന്‍ എന്നായിരുന്നു ഭാര്യയുടെ പേര്. അവളും ഒരു പ്രഭുകുടംബത്തില്‍ പിറന്നവളായിരുന്നു. ഇരുവരും ആര്‍ഭാടപൂര്‍ണമായ ജീവിതം നയിച്ചുപോന്നുവെങ്കിലും കോണ്‍റാഡ് ദൈവഭയമുള്ളവനായിരുന്നു. നായാട്ടുനടത്തുകയായിരുന്നു കോണ്‍റാഡിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. ഒരിക്കല്‍, അത്തരമൊരു നായാട്ടിനിടെയുണ്ടായ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ പൂര്‍ണമായി മാറ്റിവച്ചു. നായാട്ടിനു പോയ കോണ്‍റാഡ് ഏതോ ഒരു കാട്ടുമൃഗത്തെ വളഞ്ഞുപിടിക്കുന്നതിനു വേണ്ടി കാട്ടില്‍ ഒരു ഭാഗത്തു തീ കൊളുത്താന്‍ കല്‍പിച്ചു. എന്നാല്‍, ശക്തമായ കാറ്റില്‍ തീ വളരെവേഗം പടര്‍ന്നുപിടിച്ചു. കാടിന്റെ ഒരു ഭാഗം പൂര്‍ണമായി തീപിടിത്തത്തില്‍ കത്തിനശിച്ചു. അടുത്തള്ള ഗ്രാമത്തിലേക്കും കൃഷിഭൂമിയിലേക്കും നഗരത്തിലേക്കും തീപടര്‍ന്നുപിടിച്ചു. നിരവധി പേരുടെ ജീവനും സ്വത്തിനും നാശം സംഭവിച്ചു. ഭയന്നുപോയ കോണ്‍റാഡ് അവിടെനിന്നും ഓടിയൊളിച്ചു. തീപടര്‍ന്നുപിടിച്ച സ്ഥലത്ത് ധ്യാനത്തില്‍ മുഴുകിയിരുന്ന ഒരു സന്യാസിയെ സൈനികര്‍ അറസ്റ്റുചെയ്തു. ഇയാളാണ് തീകൊളുത്തിയതെന്നു സംശയിച്ചായിരുന്നു അത്. ഇയാളെ വിചാരണ ചെയ്തു. താനല്ല തെറ്റുകാരനെന്നു അയാള്‍ പറഞ്ഞെങ്കിലും സാഹചര്യതെളിവുകള്‍ എതിരായിരുന്നു. ക്രൂരമായ പീഡനങ്ങള്‍ അയാള്‍ക്കു ഏറ്റുവാങ്ങേണ്ടിവന്നു. ഒടുവില്‍ തീകൊളുത്തി കൊല്ലുവാന്‍ കല്പനവന്നു. എന്നാല്‍, ഈ സമയത്ത് താന്‍ ചെയ്ത തെറ്റിന്റെ പേരില്‍ മറ്റാരാള്‍ ശിക്ഷ അനുഭവിക്കുന്നതു കണ്ടുനില്‍ക്കാനാവാതെ കോണ്‍റാഡ് മുന്നോട്ടു വന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞു. പ്രായച്ഛിത്തമായ തന്റെ സ്വത്തുകള്‍ നഷ്ടപരിഹാരമായി സമര്‍പ്പിക്കാമെന്ന് അദ്ദേഹംപറഞ്ഞു. തന്റെ സ്വത്തുകള്‍ നഷ്ടപരിഹാരമായി നല്‍കിയ ശേഷം കോണ്‍റാഡും ഭാര്യയും പുതിയൊരു ജീവിതത്തിനു തുടക്കമിടാന്‍ തീരുമാനിച്ചു. ചെയ്തുപോയ പാപങ്ങള്‍ക്കു ദൈവത്തില്‍ നിന്നു മാപ്പു യാചിച്ച് പ്രാര്‍ഥനകളില്‍ മുഴുകി. യുഫ്രോസിന്‍ ക്ലാര മഠത്തില്‍ ചേര്‍ന്നു. കോണ്‍റാഡ് ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു സന്യാസജീവിതം തുടങ്ങി. ഏതാണ്ട് 36 വര്‍ഷത്തോളം അദ്ദേഹം പാപപരിഹാരമായി പ്രാര്‍ഥനകളും ഉപവാസവുമായി സന്യാസജീവിതം നയിച്ചു. ഒട്ടേറെ അദ്ഭുതപ്രവൃത്തികള്‍ കോണ്‍റാഡ് ചെയ്തതായി അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു. അറുപതാം വയസില്‍ കുരിശുരൂപത്തിനു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ അദ്ദേഹം മരിച്ചു.


Monday 20th of February

വി. എല്യുത്തേരിയസ് (ആറാം നൂറ്റാണ്ട്)


published-img
 

                      ഫ്രാന്‍സിലെ ടൂര്‍ണെയില്‍ ക്രൈസ്തവവിശ്വാസികളായ മാതാപിതാക്കള്‍ക്കു ജനിച്ച എല്യുത്തേരിയസ് ടൂര്‍ണെയുടെ ആദ്യത്തെ ബിഷപ്പായി അറിയപ്പെടുന്നു. എല്യുത്തേരിയസിനും 150 വര്‍ഷത്തോളം മുന്‍പ് ക്രൈസ്തവവിശ്വാസം സ്വീകരിച്ച കുടുംബമായിരുന്നു അത്. വി. പിയറ്റില്‍ നിന്നായിരുന്നു ടൂര്‍ണെയില്‍ വ്യാപകമായി ക്രിസ്തമതം പ്രചരിക്കപ്പെട്ടത്. എന്നാല്‍, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തോടെ ക്രിസ്തീയ വിശ്വാസങ്ങള്‍ ക്ഷയിക്കുവാന്‍ തുടങ്ങി. മാത്രമല്ല, മതമര്‍ദനം ശക്തമായിരുന്നതിനാല്‍ ക്രിസ്ത്യാനികള്‍ ദൂരദേശങ്ങളിലേക്ക് പലായനംചെയ്തു കൊണ്ടുമിരുന്നു. ഈയവസരത്തിലാണ് എല്യുത്തേരിയസ് ടൂര്‍ണെയിലെ ബിഷപ്പായി സ്ഥാനമേല്‍ക്കുന്നത്. എ.ഡി. 486ലായിരുന്നു അത്. ക്രൈസ്തവരെ പീഡിപ്പിച്ചുകൊണ്ടിരുന്ന ആര്യന്‍ വിശ്വാസങ്ങള്‍ക്കെതിരെ പോരാടുകയായിരുന്നു എല്യുത്തേരിയസിന്റെ പ്രധാന ചുമതല. അതില്‍ അദ്ദേഹം ഒരുപരിധി വരെ വിജയിക്കുകയുംചെയ്തു. ക്രിസ്തു ദൈവപുത്രനല്ലെന്നും വെറും മനുഷ്യനാണെന്നും വാദിച്ചിരുന്നവര്‍ക്കെതിരെയും അദ്ദേഹം വിശ്വാസയുദ്ധം നടത്തി. മാര്‍പാപ്പയായിരുന്നു ഹോര്‍മിസ്ദാസിന്റെ നിര്‍ദേശപ്രകാരം എല്യുത്തേരിയസ് ഒരു സുനഹദോസ് വിളിച്ചുകൂട്ടി. ഇവിടെവച്ച് അദ്ദേഹം തെളിവുകള്‍ നിരത്തി എതിര്‍വിശ്വാസങ്ങളെ കീഴ്‌പ്പെടുത്തി. ഇതിനു അദ്ദേഹത്തിനു സ്വന്തം ജീവന്‍തന്നെ ബലികഴിക്കേണ്ടതായി വന്നു. ശത്രുക്കള്‍ അദ്ദേഹത്തെ ഒളിച്ചിരുന്നു ആക്രമിച്ചു. തലയ്ക്കു മുറിവേറ്റ എല്യുത്തേരിയസ് അഞ്ചാഴ്ച അവശനായി കിടന്നശേഷം മരിച്ചു. എ.ഡി. 1092 ല്‍ ഉണ്ടായ ഒരുതീപിടിത്തതില്‍ എല്യുത്തേരിയസിന്റെ ജീവിതം സംബന്ധിച്ചുള്ള നിരവധി തെളിവുകളും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളും നശിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ എല്യുത്തേരിയസിനെപ്പറ്റി എഴുതപ്പെട്ട ഒരു പുസ്തകത്തിലാണ് ഇന്ന് അദ്ദേഹത്തിന്റെ ജീവിതം സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.


Tuesday 21st of February

വി. പീറ്റര്‍ ഡാമിയന്‍ ( 1007-1072)


published-img
 

                       പീറ്റര്‍ ഡാമിയന്‍ എന്ന വിശുദ്ധന്‍ ജനിച്ചുവീണതു ദാരിദ്ര്യത്തി ന്റെയും ക്രൂരതയുടെയും നടുവിലേക്കായിരുന്നു. വലിയൊരു കുടുംബത്തിലെ അവസാന സന്തതിയായിരുന്നു അദ്ദേഹം. കുടുംബം ദാരിദ്ര്യത്തോടു പടവെട്ടി ജീവിച്ചുവരവേയാണ് പീറ്ററിന്റെജനനം. ഇതു മൂത്ത സഹോദരനെ ക്ഷുഭിതനാക്കി. അയാള്‍ വളരെക്രൂരമായി ആ പിഞ്ചു കുഞ്ഞിനോടു പെരുമാറി. പെറ്റമ്മ പോലും പീറ്ററിനെ കൈവിട്ടു. മുലപ്പാല്‍ പോലും കുടിക്കാതെ എങ്ങനെയൊക്കെയോ ആ പിഞ്ചു കുഞ്ഞ് വളര്‍ന്നുവന്നു. പലപ്പോഴും അയല്‍വാസികളുടെ കാരുണ്യംകൊണ്ടാണ് പീറ്ററിനു ഭക്ഷണം കഴിക്കാന്‍ സാധിച്ചത്. മാതാപിതാക്കള്‍ കൂടി മരിച്ചതോടെ പീറ്റര്‍ തീര്‍ത്തും അനാഥനായി. മൂത്തസഹോദരന്മാരില്‍ ഒരാളുടെ സംരക്ഷണയില്‍ കുറച്ചുകാലം കഴിഞ്ഞു. തനിക്കുകിട്ടിയ ഭക്ഷണത്തിനു പകരമായി പന്നികളെ നോക്കുന്ന ജോലി അവനു ചെയ്യേണ്ടതായി വന്നു. പീറ്ററിന്റെ സ്ഥിതി മനസിലാക്കിയ മറ്റൊരു സഹോദരന്‍ അവനെ ഇറ്റലിയിലെ റാവെന്നാ നഗരത്തിലേക്കു കൊണ്ടുപോയി. ആ സഹോദരന്‍ ഒരു പുരോഹിതനായിരുന്നു. പീറ്ററിനു വേണ്ട വിദ്യാഭ്യാസം ഇവിടെനിന്നാണ് ലഭിച്ചത്. പഠനത്തില്‍ സമര്‍ഥനായിരുന്ന പീറ്റര്‍ ഇരുപത്തിയഞ്ചാം വയസില്‍ പഠനം പൂര്‍ത്തി യാക്കി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അധികം വൈകാതെ ബെനഡിക്ടന്‍ സന്യാസസഭയില്‍ ചേര്‍ന്നു പുരോഹിതനായി. രാത്രി സമയം മുഴുവന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുകയായിരുന്നു പീറ്ററിന്റെ പ്രധാന പ്രവൃത്തി. കഠിനമായ ഉപവാസവും ഉറക്കമില്ലായ്മയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളര്‍ത്തി. പുരോഹി തരുടെ പ്രായച്ഛിത്തപ്രവൃത്തികള്‍ തീവ്രമാക്കണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയന്‍. അടിയേറ്റ് വേദനകൊണ്ടു പുളയുക അദ്ദേഹം കണ്ടെത്തിയ പ്രായച്ഛിത്തങ്ങളിലൊന്നായിരുന്നു. തിരുസഭയുടെ നവീകരണത്തിലും അദ്ദേഹം ശ്രദ്ധവച്ചു. പലപ്പോഴും വത്തിക്കാനില്‍ നിന്ന് അദ്ദേഹത്തിന് നേരിട്ട് ഉത്തരവാദിത്തങ്ങള്‍ കിട്ടുമായിരുന്നു. സഭകളും ആശ്രമങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയായിരുന്നു അതിലേറെയും. 1057ല്‍ അദ്ദേഹം ഒസ്റ്റിയായിലെ കര്‍ദിനാളായി. 1072 വരെ ആ സ്ഥാനത്തു തുടര്‍ന്നു. ആ വര്‍ഷം ഫെബ്രുവരി 21ന് അദ്ദേഹം മരിച്ചു.


Wednesday 22nd of February

വി. മാര്‍ഗരറ്റ് (1247-1297)


published-img
 

                      ഇറ്റലിയിലെ ലുവിയാനോയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് മാര്‍ഗരറ്റ് ജനിച്ചത്. അവള്‍ക്കു ഏഴു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ മാര്‍ഗരറ്റിന്റെ ജീവിതം ദുസ്സഹമായി. രണ്ടാനമ്മ ഒരു ശല്യക്കാരിയായാണ് അവളെ കണ്ടിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവസ്ഥ. ഇക്കാലത്താണ് ഒരു യുവാവുമായി മാര്‍ഗരറ്റ് അടുക്കുന്നത്. ഒരു പ്രഭുകുമാരനായിരുന്നു അയാള്‍. പ്രണയം വളരെ വേഗം പുഷ്പിച്ചു. അധികം വൈകാതെ മാര്‍ഗരറ്റ് വീട്ടുകാരോടു പറയാതെ ഒരു രാത്രി അയാള്‍ക്കൊപ്പം ഒളിച്ചോടി. പിന്നീടുള്ള ഒന്‍പതു വര്‍ഷം അയാള്‍ക്കൊപ്പമാണ് മാര്‍ഗരറ്റ് ജീവിച്ചത്. അവര്‍ക്ക് ഒരു മകനുമു ണ്ടായി. 1274 ല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെ മാര്‍ഗരറ്റും മകനും അനാഥരായി. ഭര്‍ത്താവിന്റെ മരണം താന്‍ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷയായാണ് മാര്‍ഗരറ്റ് കണ്ടത്. കുറ്റബോധത്തോടെ അവള്‍ തന്റെ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോയി. എന്നാല്‍, പിതാവ് മകളെ നിഷ്‌സക്കരുണം മടക്കി അയച്ചു. മാര്‍ഗരറ്റിനു മകനുമായി എങ്ങോട്ടു പോകണമെന്ന് നിശ്ചയമില്ലായിരുന്നു. ഒടുവില്‍ കോര്‍ടോണയിലെ കത്തോലിക്കാ സന്യാസി കളുടെ ഒരു ആശ്രമത്തില്‍ അവള്‍ അഭയം തേടി. മാര്‍ഗരറ്റ് അതീവസുന്ദരിയായിരുന്നു. അവളെ കാണുന്ന യുവാക്കളൊക്കെ അവളെ മോഹിച്ചു. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ അവളെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പ്രാര്‍ഥനയിലൂടെയാണ് അവള്‍ പാപത്തെ തോല്‍പിച്ചത്. തന്റെ സൗന്ദര്യം യുവാക്കളെ പാപത്തിലേക്കു നയിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മനസിലാക്കിയ മര്‍ഗരറ്റ് സ്വയം വിരൂപയാകാന്‍ ശ്രമിച്ചുവെങ്കിലും ഒരു സന്യാസി തക്കസമയത്ത് അവളെ തടഞ്ഞു. ദരിദ്രരായ സ്ത്രീകളെ സഹായിച്ച് അവര്‍ക്കൊപ്പം ജീവിക്കാന്‍ മാര്‍ഗരറ്റ് തീരുമാനിച്ചു. രാവും പകലും അവരെ ശുശ്രൂഷിച്ചു. 1277ല്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്ന മാര്‍ഗരറ്റിന്റെ പ്രാര്‍ഥന കള്‍ക്ക് സ്വര്‍ഗത്തില്‍ നിന്നു മറുപടികള്‍ കിട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനായി സമാനമനസ്‌കരായ സ്ത്രീകളെ ചേര്‍ത്ത് സന്യാസസമൂഹത്തിനു മാര്‍ഗരറ്റ് തുടക്കം കുറിച്ചു. ദരിദ്രര്‍ക്കുവേണ്ടി ആശുപത്രി സ്ഥാപിച്ചു. വിശുദ്ധ കുര്‍ബാനയോടുള്ള അടങ്ങാത്ത ഭക്തിയായിരുന്നു മാര്‍ഗരറ്റിന്റെ ശക്തി. പ്രവചനങ്ങളും അദ്ഭുതങ്ങളും മാര്‍ഗരറ്റ് പ്രവര്‍ത്തിച്ചു. തന്റെ മരണദിവസം മാര്‍ഗരറ്റ് മുന്‍കൂട്ടി പ്രവചിച്ചു. 1297 ഫെബ്രുവരി 22ന് മാര്‍ഗരറ്റ് മരിച്ചു. 1728ല്‍ പോപ് ബെനഡിക്ട് പതിമൂന്നാമന്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Thursday 23rd of February

വി. പോളികാര്‍പ് (69-155)


published-img
       

                        യേശുവിന്റെ ശിഷ്യനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളി കാര്‍പ്. അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നതും യോഹന്നാന്‍ ശ്ലീഹായായിരുന്നു. സ്മിര്‍ണായിലെ (ഇന്നത്തെ തുര്‍ക്കിയുടെ ഒരു ഭാഗം) ആദ്യ മെത്രാനായി യോഹന്നാന്‍ പോളി കാര്‍പിനെ വാഴിച്ചു. ബൈബിളിലെ വെളിപാടു പുസ്തകത്തില്‍ യോഹന്നാന്‍ 'സ്മിര്‍ണായിലെ മാലാഖ' എന്നു വിശേഷിപ്പിക്കു ന്നതു പോളികാര്‍പിനെയാണെന്നു കരുതപ്പെടുന്നു. ''മരണം വരെ വിശ്വസ്തനായിരിക്കുക. അങ്ങനെയെങ്കില്‍ ജീവന്റെ കിരീടം നിനക്കു ഞാന്‍ നല്‍കും'' എന്നാണ് വെളിപാടു പുസ്തകത്തില്‍ സ്മിര്‍ണായിലെ സഭയ്ക്കുള്ള സന്ദേശത്തില്‍ യോഹന്നാന്‍ പറയുന്നത്. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലും ക്രിസ്തു വിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും പോളികാര്‍പ് പ്രത്യേക ശ്രദ്ധവച്ചിരുന്നു. അക്കാലത്ത്, ഏറെ പ്രചാരം നേടിയിരുന്ന നോസ്റ്റിക് ചിന്തയ്‌ക്കെതിരെ പോരാടിയതും പോളികാര്‍പ്പായിരുന്നു. ഈസ്റ്റര്‍ എന്ന് ആഘോഷിക്കണമെന്നതു സംബന്ധിച്ച് മാര്‍പാപ്പയായിരുന്ന അനിസെത്തസു മായി പോളികാര്‍പ് ചര്‍ച്ചകള്‍ നടത്തിയതായും വിശ്വിക്കപ്പെടുന്നു. പോളികാര്‍പ് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഫിലിപ്പിയാക്കാര്‍ക്കെഴുതിയ ലേഖനം മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഔറേലിയസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളികാര്‍പ് രക്തസാക്ഷിത്വം വരിച്ചു. അന്ന് അദ്ദേഹത്തിനു 86 വയസുണ്ടായിരുന്നു. ഇത്രയും പ്രായമുള്ള ഒരാളെ വധിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം മടിച്ചു. എന്നാല്‍, സമ്മര്‍ദം ശക്തമായപ്പോള്‍ അദ്ദേഹത്തെ ജീവനോടെ ദഹിപ്പിക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. എന്നാല്‍ അഗ്നിയിലേക്ക് അദ്ദേഹത്തെ ഇറക്കിനിര്‍ത്തിയിട്ടും ഒരു പൊള്ളല്‍ പോലും ഏല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ കുന്തംകൊണ്ടു കുത്തിയാണ് പോളികാര്‍പിനെ കൊലപ്പെടുത്തിയത്.


Friday 24th of February

ഇംഗ്ലണ്ടിലെ വി. അഡേല (1064-1137)


published-img
 

                     ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യത്തിന്റെ (ജേതാവായ വില്യം) മകളായിരുന്നു അഡേല. മധ്യകാല യൂറോപ്പിലെ ഏറ്റവും സമ്പന്ന രില്‍ ഒരാളായിരുന്ന ബ്ലോയിസിലെ പ്രഭുവായ സ്റ്റീഫനായിരുന്നു അഡേലയുടെ ഭര്‍ത്താവ്. അഡേലയുടെ ജീവിതകഥ മറ്റു വിശുദ്ധരു ടേതു പോലെയല്ല. ഇംഗ്ലണ്ടിലെ രാഷ്ട്രീയത്തിലും ജറുസലേം പിടിച്ച ടക്കാന്‍ നടന്ന കുരിശുയുദ്ധങ്ങളിലും സജീവമായി ഇടപെടുകയും പോരാടുകയുംചെയ്ത അഡേല എങ്ങനെയാണ് വിശുദ്ധ പദവിയി ലെത്തിയതെന്നു സംശയം തോന്നാം. ഇംഗ്ലണ്ടില്‍ ക്രിസ്തുമതം ശക്തിപ്രാപിപ്പിക്കാന്‍ അഡേല നടത്തിയ ശ്രമങ്ങളുടെ പേരിലാവും അവര്‍ എക്കാലവും സ്മരിക്കപ്പെടുക. നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ആശ്രമങ്ങളും ആശുപത്രികളും പണിയുകയും ചെയ്ത ധീരവനിതയായിരുന്നു അവര്‍. നോര്‍മാന്‍ഡിയിലെ അഡേല എന്നും ഈ വിശുദ്ധ അറിയപ്പെടുന്നു. ഇംഗ്ലണ്ടിന്റെ രാജാവായ സ്റ്റീഫന്റെയും വിന്‍ചെസ്റ്ററിലെ ബിഷപ്പായിരുന്ന ഹെന്റിയുടെയും മാതാവാകാനും അഡേല യ്ക്കു ഭാഗ്യം ലഭിച്ചു. സ്റ്റീഫനു മുന്‍പ് ഇംഗ്ലണ്ടിന്റെ രാജാവായിരുന്ന ഹെന്റി ഒന്നാമന്‍ അഡേലയുടെ പ്രിയപ്പെട്ട സഹോദരനായിരുന്നു. അഡേലയെ ബ്ലോയിസിലെ പ്രഭു സ്റ്റീഫന്‍ വിവാഹം ചെയ്യുന്നത് 1083ലാണ്. മൂന്നൂറോളം എസ്‌റ്റേറ്റുകളുടെ ഉടമയായിരുന്നു സ്റ്റീഫന്‍. സ്വന്തംകാര്യം മാത്രം നോക്കാന്‍ ആഗ്രഹിച്ചിരുന്ന സ്റ്റീഫനെ നിര്‍ബന്ധിച്ച് ആദ്യത്തെ കുരിശുയുദ്ധത്തിനയച്ചതു (1095-1098) അഡേലയായിരുന്നു. ജറുസലേമിന്റെ അധികാരത്തിനായി ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ നടന്ന കുരിശുയുദ്ധങ്ങളില്‍ ഇംഗ്ലണ്ടിലെ രാജാക്കന്‍മാര്‍ പടപൊരുതിയിരുന്നു. എന്നാല്‍ ഭീരുവായ സ്റ്റീഫന്‍ യുദ്ധസ്ഥലത്തുനിന്നു മടങ്ങിപ്പോന്നു. ഒന്നുരണ്ടു വര്‍ഷത്തിനകം സ്റ്റീഫന്‍ മരിച്ചു. രണ്ടാം കുരിശുയുദ്ധം 1102ല്‍ ആരംഭിച്ചപ്പോള്‍ അഡേലയും അതില്‍ പങ്കുചേര്‍ന്നു. തന്റെ മകന്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിന്റെ രാജാവാകുന്നതിനും മറ്റൊരു മകന്‍ ഹെന്‍ റി ബിഷപ്പാകുന്നതിനും സാക്ഷിയായ ശേഷം അഡേല 1137 ല്‍ മരിച്ചു.


Saturday 25th of February

വി. വാള്‍ബുര്‍ഗ (710-779)


published-img
 

                    വിശുദ്ധരുടെ കുടുംബത്തിലാണ് വാള്‍ബുര്‍ഗ ജനിച്ചത്. പിതാവ് റിച്ചാര്‍ഡ് രാജാവ് (ഫെബ്രുവരി ഏഴിലെ വിശുദ്ധന്‍), സഹോദരരായ വില്ലിബാള്‍ഡ്(ജൂലൈ ഏഴിലെ വിശുദ്ധന്‍), വിന്നിബാള്‍ഡ് (ഡിസം ബര്‍ 18 ലെ വിശുദ്ധന്‍) എന്നിവരെല്ലാം വിശുദ്ധ പദവിയിലെത്തിയ വരായിരുന്നു. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു വാള്‍ബുര്‍ഗ. സഹോദരന്‍ വിന്നിബാള്‍ഡ് പ്രേക്ഷിത പ്രവര്‍ത്തനത്തിനായി ജര്‍മനിയിലേക്കു പോയപ്പോള്‍ വാള്‍ബുര്‍ഗ അദ്ദേഹത്തെ അനുഗമിച്ചു.അവിടെ അക്രൈസ്തവമായ പ്രാകൃതമതങ്ങളില്‍ വിശ്വസിച്ച,് വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്ന നിരവധി പേരെ വാള്‍ബുര്‍ഗ മാനസാന്തരപ്പെടുത്തി ക്രൈസ്തവ വിശ്വാസികളാക്കി. ഏറെ അദ്ഭുതപ്രവൃത്തി കളുടെ കഥകള്‍ വാള്‍ബുര്‍ഗയുടെ പേരില്‍ പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ രോഗസൗഖ്യത്തിന്റെ മധ്യസ്ഥയായാണ് കണക്കാക്കുന്നത്.


Sunday 26th of February

വി. പോര്‍ഫിയറസ് (346-420)


published-img
 

                   തെലസലോനിക്കയില്‍ നാലാം നൂറ്റാണ്ടില്‍ ജനിച്ച പോര്‍ഫിയറ സിന്റെ മാതാപിതാക്കള്‍ സമ്പന്നരായിരുന്നു. മികച്ച വിദ്യാഭ്യാസം സ്വന്തമാക്കാന്‍ മാതാപിതാക്കളുടെ പണം അദ്ദേഹത്തെ സഹായിച്ചു. പഠനസമയത്തു തന്നെ ആശ്രമജീവിതം സ്വപ്നം കണ്ടിരുന്ന അദ്ദേഹം, പഠനം പൂര്‍ത്തിയാക്കി തിരികെയെത്തിയതോടെ ഇതേപ്പറ്റി കൂടുതല്‍ ചിന്തിക്കുവാന്‍ തുടങ്ങി. നിരന്തരമായ പ്രാര്‍ഥനകള്‍ അദ്ദേഹത്തിനു ഉത്തരം നല്‍കി. അപ്രകാരം ഇരുപത്തിയഞ്ചാം വയസില്‍ ജന്മനാടിനെ വിട്ട് അദ്ദേഹം ഈജിപിതിലേക്കു പോയി. അവിടെ മരുഭൂമിയില്‍ വി. മകേറിയസിന്റെ കൂടെ അദ്ദേഹം ജീവിച്ചു. ഇക്കാലയളവില്‍ അദ്ദേഹം വി. ജെറോമിനെയും പരിചപ്പെട്ടു. കുറെ വര്‍ഷങ്ങള്‍ അവിടെ കഴിഞ്ഞ ശേഷം അദ്ദേഹം ജറുസലേമി ലേക്ക് തീര്‍ഥയാത്ര പോയി. യേശുക്രിസ്തു തൂങ്ങിമരിച്ചുവെന്നു കരുതപ്പെടുന്ന കുരിശു കാണുകയായിരുന്നു ലക്ഷ്യം. പിന്നീട് ജോര്‍ദാനിലെക്കു പോയി. ഗാസയിലെ ബിഷപ്പായി നിയമിതനായപ്പോഴാണ് അദ്ദേഹം പൂര്‍ണമായി ഒരു പ്രദേശത്തു മാത്രമായി പ്രവര്‍ത്തിക്കുന്നത്. തന്റെ പുതിയ ചുമതലകള്‍ അദ്ദേഹം പൂര്‍ണ ഉത്തരവാദിത്തത്തോടെയും വിശ്വസ്തതയോടെയും നിറവേറ്റി. പതിനായരിക്കണക്കിനു വിജാതീയരെ അദ്ദേഹം ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നു. പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരെ നേര്‍വഴിക്കു കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതില്‍ അദ്ദേഹംവിജയിക്കുകയുംചെയ്തു. മരണം വരെ സുവിശേഷം പ്രസംഗിച്ച അദ്ദേഹം നിരവധി അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു. അനവധി പേര്‍ക്കു രോഗസൗഖ്യം നല്‍കി. എ.ഡി. 420 ല്‍ അദ്ദേഹം മരിച്ചു.


Monday 27th of February

വ്യാകുലമാതാവിന്റെ വി. ഗബ്രിയേല്‍ ( 1828-1862)


published-img
 

                  ''എന്റെ ഇഷ്ടങ്ങള്‍ തകര്‍ത്തുകളയുവാനായി ഒരോ ദിവസവും ഞാന്‍ പ്രയത്‌നിക്കും. എന്റെ ഇഷ്ടമല്ല, എന്റെ ദൈവത്തിന്റെ ഇഷ്ടമാണ് നിറവേറേണ്ടത്''- ഇങ്ങനെ പ്രാര്‍ഥിച്ച വിശുദ്ധനായിരുന്നു വി. ഗബ്രിയേല്‍. ഇറ്റലിയിലെ അസീസിയില്‍ 1838ല്‍ ജനിച്ച വി. ഗബ്രിയേല്‍ തന്റെ യൗവനകാലത്ത് പൂര്‍ണമായും ലൗകിക സുഖങ്ങളില്‍ മുഴുകി യാണു ജീവിച്ചത്. ഒന്നാന്തരം നര്‍ത്തകനായിരുന്നു ഗബ്രിയേല്‍. കുതിരസവാരി, നാടകങ്ങള്‍ അങ്ങനെ സമസ്തരംഗങ്ങളിലും ഇടപെട്ടു പ്രവര്‍ത്തിച്ചിരുന്ന ഗബ്രിയേലിന്റെ ആദ്യ പേര് ഫാന്‍സെസ്‌കോ പൊസെറ്റിനി എന്നായിരുന്നു. ഒരേ സമയം രണ്ടു പെണ്‍കുട്ടികളുമായി പ്രണയത്തിലായിരുന്നു പൊസെറ്റിനി. മകന്റെ ജീവിതം വഴിവിട്ടുപോകുന്നതില്‍ ദുഃഖിച്ചിരുന്ന മാതാപിതാക്കള്‍ക്കു ഒരു അപ്രതീക്ഷിത വാര്‍ത്തയുമായാണ് പൊസെറ്റിനി വീട്ടിലേക്കു കടന്നുചെന്നത്. താന്‍ പാഷനിസ്റ്റ് സന്യാസസഭയില്‍ ചേരാന്‍ പോകുന്നുവെന്നതായിരുന്നു ആ വാര്‍ത്ത. തന്റെ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നപ്പോഴും എല്ലാവരും പറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ളില്‍ പൊസെറ്റിനി അവിടെനിന്നു തിരികെ വരുമെന്നായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, ഗബ്രിയേല്‍ എന്ന പേരു സ്വീകരിച്ചു പരിപൂര്‍ണായ ദൈവഭക്തിയില്‍ നിറഞ്ഞ് അദ്ദേഹം തന്റെ പുതിയ ജീവിതം തുടങ്ങി. ഗബ്രിയേലിന്റെ ജീവിതം വലിയ സംഭവങ്ങളാലോ അദ്ഭുതപ്രവൃത്തികളാലോ നിറഞ്ഞതല്ല. പക്ഷേ, അദ്ദേഹം വ്യത്യസ്തനായിരുന്നു. പരിശുദ്ധ കന്യാമറിയത്തോടുള്ള അടങ്ങാത്ത ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ ശക്തി. യേശുവിന്റെ അമ്മയെന്ന നിലയില്‍ മറിയം അനുഭവിച്ച ക്ലേശങ്ങളും ത്യാഗങ്ങളും വേദനകളും ഓര്‍ത്ത് ധ്യാനിച്ചിരുന്ന ഗബ്രിയില്‍ പില്‍ക്കാലത്ത് വ്യാകുലമാതാവിന്റെ ഗബ്രിയേല്‍ എന്ന പേരില്‍ അറിയപ്പെടുവാനും തുടങ്ങി. ക്ഷയരോഗം പിടിപെട്ട് ഇരുപത്തിനാലാം വയസില്‍ അദ്ദേഹം മരിച്ചു. യുവാക്കളുടെ മധ്യസ്ഥനായി പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ അദ്ദേഹത്തെ പ്രഖ്യാപിച്ചു. ഇറ്റലിയിലെ വി. ഗെമ്മ ഗല്‍വാനിയുടെ മാറാരോഗം സുഖപ്പെട്ടത് ഗബ്രിയേലിന്റെ മാധ്യസ്ഥതയാലായിരുന്നു. ഗബ്രിയേലിന്റെ ശവകുടീരത്തില്‍ വന്നുപ്രാര്‍ഥിച്ച നിരവധി പേര്‍ക്ക് രോഗസൗഖ്യം ഉണ്ടായതായി തെളിവുകളുണ്ട്.


Tuesday 28th of February

വി. വില്ലാന ഡിബോട്ടി (1332-1361)


published-img
 

                      ഇറ്റലിയിലെ ഫേïാറന്‍സില്‍ ജീവിച്ച വില്ലാന എന്ന വിശുദ്ധ അവരു ടെ ഇരുപത്തിയൊമ്പതാം വയസിലാണു മരിച്ചത്. മരണശേഷം മുപ്പതാം ദിവസമാണ് വില്ലാനയുടെ ഭൗതികശരീരം അടക്കം ചെയ്യു ന്നത്. അവരുടെ മൃതദേഹത്തില്‍ അവസാനമായി ചുംബിക്കുവാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി ജനം തടിച്ചുകൂടിക്കൊണ്ടിരുന്ന താണ് ഈ മുപ്പതുദിവസം സംസ്‌കാരം വൈകിച്ചത്. അത്രയ്ക്കു ജനങ്ങള്‍ക്കു പ്രിയങ്കരിയായിരുന്നു വില്ലാന. ഒരു വ്യാപാരിയുടെ മകളായിരുന്നു അവര്‍. ബാല്യകാലം മുതല്‍ തന്നെ ഭക്തിപൂര്‍വമുള്ള പ്രാര്‍ഥനകളും ഉപവാസവും ശീലമാക്കിയ വില്ലാന, പതിമൂന്നാം വയസില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. കന്യാസ്ത്രീയാകുക എന്ന തന്റെ ലക്ഷ്യത്തിനു മാതാപിതാക്കള്‍ എതിരുനില്‍ക്കുന്നതില്‍ ദുഃഖിതയായിരുന്നു അവര്‍. ഒരു കന്യാസ്ത്രീമഠത്തിലേക്കാണ് അവള്‍ ഒളിച്ചോടിയത്. പക്ഷേ, അവിടെ അവളെ സ്വീകരിച്ചില്ല. വീട്ടിലേക്കു മടങ്ങിപ്പോകുവാനാണ് അവര്‍ ആവശ്യപ്പെട്ടത്. വീട്ടില്‍ മടങ്ങിയെത്തിയ വില്ലാനയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. റോസോ ഡി പിയറോ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. കന്യാസ്ത്രീമഠത്തില്‍ നിന്നു തിരിച്ചയച്ചതും വിവാഹം കഴിക്കേണ്ടിവന്നതും വില്ലാനയെ ഏറെ വേദനിപ്പിച്ചു. അവളുടെ ജീവിതരീതിതന്നെ മാറി. അലസയായി. ലൗകികസുഖങ്ങളില്‍ തൃപ്തിപ്പെട്ടു ജീവിച്ചുതുടങ്ങി. ഒരിക്കല്‍ ഒരു സല്ക്കാര പാര്‍ട്ടിക്കു പോകുന്നതിനായി വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടിരിക്കെ കണ്ണാടിയില്‍ തന്റെ പ്രതിരൂപം ഒരു ദുര്‍ദേവതയുടെതായി അവര്‍ക്ക് അനുഭവപ്പെട്ടു. തന്റെ ജീവിതംവഴിതെറ്റി പോകുന്നതായി ദൈവം മനസിലാക്കിതരികയാണെന്നു തിരിച്ചറിഞ്ഞ വില്ലാന അപ്പോള്‍ തന്നെ വസ്ത്രങ്ങള്‍ മാറ്റി വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വീട്ടില്‍ നിന്നുമിറങ്ങി. ഡൊമിനികന്‍ സന്യാസസഭയുടെ കീഴിലുള്ള ഒരു ആശമത്തിലേക്കാണ് വില്ലാന പോയത്. അവളെ അവിടെ സ്വീകരിച്ചു. കൂടുതല്‍ സമയവും പ്രാര്‍ഥനയും വേദപുസ്തകപാരായണവുമായി വില്ലാന കഴിഞ്ഞു. ചെയ്തുപോയ പാപങ്ങളുടെ മോചനത്തിനായി വീടുകളില്‍ കയറിയിറങ്ങി ഭിക്ഷയാചിച്ചാണ് വില്ലാന പിന്നീട് ജിവിച്ചത്. ഇത് അവളുടെ പഴയ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും നാണക്കേടിനുകാരണമായി. ഭിക്ഷയാചിക്കുന്നതു അവസാനിപ്പിക്കാന്‍ അവര്‍ നിരന്തരം അഭ്യര്‍ ഥിച്ചുകൊണ്ടിരുന്നു. വി. കുര്‍ബാനയുടെ മധ്യേ പലതവണ അവള്‍ക്കു ഹര്‍ഷോന്മാദം അനുഭവ പ്പെടുമായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനവും നിരവധി തവണ വില്ലാനയ്ക്കു ലഭിച്ചു. പ്രവചനവരവും ശത്രുക്കളെ പോലും സ്‌നേഹിതരാക്കുന്നതിനുള്ള പ്രത്യേകകഴിവും അവള്‍ക്കുണ്ടായിരുന്നു. 1361ല്‍ വില്ലാന രോഗബാധിതയായി മരിച്ചു.


Wednesday 1st of March

വി. അല്‍ബീനസ്


published-img
 

                      എളിമയുടെ വിശുദ്ധനായിരുന്നു വി. അല്‍ബീനസ്. ഇംഗ്ലണ്ടിലെ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായിരുന്നു അദ്ദേഹം. വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അല്‍ബീനസ് ജനിച്ചത്. ചെറുപ്രായം മുതല്‍ തന്നെ ദൈവിക വിശുദ്ധിയിലും ചൈതന്യത്തിലുമാണ് അല്‍ബീനസ് വളര്‍ന്നത്. എന്തെങ്കിലും സ്വന്തമാക്കുക എന്നതിനെക്കാള്‍ എന്തെങ്കിലും ത്യജിക്കുക എന്നതിലായിരുന്നു അവന്റെ താത്പര്യം. എല്ലഫാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ദൈവത്തിനു സമര്‍പ്പിച്ച് അവയൊക്കെ ഉപേക്ഷിക്കുന്നതില്‍ അല്‍ബീനസ് സംതൃപ്തി കണ്ടെത്തി. വൈദികനാകണമെന്ന അതീവ ആഗ്രഹത്താല്‍ ചെറുപ്രായത്തില്‍ തന്നെ അല്‍ബീനസ് ആശ്രമത്തില്‍ ചേര്‍ന്നു. വൈദികനായും പിന്നീട് മെത്രാനായും (എ.ഡി. 529 ല്‍) പ്രവര്‍ത്തിക്കുമ്പോഴും ബാല്യകാലം മുതലേ ശീലമാക്കിയ എളിമയും ആശയടക്കവും അല്‍ബീനസ് കൈവിട്ടില്ലഫ. അതുകൊണ്ടു തന്നെ അല്‍ബീനസിന്റെ മഹത്വവും അദ്ദേഹം വഴിയുള്ള അദ്ഭുത പ്രവര്‍ത്തികളും നാടെങ്ങും സംസാരവിഷയമായി. രാജാക്കന്‍മാര്‍ വരെ അദ്ദേഹത്തെ ബഹുമാനിച്ചു. അപ്പോഴും താന്‍ വെറും ദാസനാണെന്ന വിശ്വാസം അദ്ദേഹം മാറ്റിയില്ലഫ. എളിമയാണ് എഫല്ലാ മഹത്വത്തിനും കാരണമെന്നു അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ജീവിച്ചിരിക്കെ തന്നെ അല്‍ബീനസ് വഴി ദൈവം ഒട്ടെറെ അദ്ഭുതങ്ങള്‍ കാണിച്ചു. മരണശേഷം അദ്ദേഹത്തിന്റെ ശവകുടീരത്തിനരികില്‍ തീര്‍ഥാടകരുടെ പ്രവാഹമായി. അവിടം അദ്ഭുതങ്ങളുടെ കേന്ദ്രമായി മാറി.


Thursday 2nd of March

വിശുദ്ധ ആഗ്നസ് (1205-1282)


published-img
 

                      ''ഒരിടത്ത് ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. അവള്‍ അതീവ സുന്ദരിയായിരുന്നു. പല രാജാക്കന്‍മാരും അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു..'' വേണമെങ്കില്‍ ഇങ്ങനെ, ഒരു നാടോടിക്കഥ പറയുന്നതു പോലെ വിശുദ്ധ ആഗ്നസിന്റെ കഥ പറഞ്ഞു തുടങ്ങാം. ആഗ്നസിന്റെ ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും അതിനായി അവള്‍ ചെയ്ത ത്യാഗത്തിന്റെയും കഥ ഒരു നാടോടിക്കഥ പോലെ അവിശ്വസനീയമാണുതാനും. ബൊഗീമിയ എന്ന രാജ്യത്തെ രാജകുമാരിയായിരുന്നു ആഗ്നസ്. ഒട്ടോക്കര്‍ ഒന്നാമന്‍ രാജാവിന്റെയും കോണ്‍സ്റ്റന്‍സ് രാജ്ഞിയുടെയും മകള്‍. ആഗ്നസിനു മുന്നു വയസുള്ളപ്പോള്‍ തന്നെ സൈലേഷ്യയിലെ പ്രഭു അവളെ വിവാഹവാഗ്ദാനം ചെയ്തു. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രഭു മരിച്ചു. ആഗ്നസ് വളര്‍ന്നു വരും തോറും ദൈവത്തിലേക്കു അടുത്തുകൊണ്ടേയിരുന്നു. ജര്‍മനിയിലെ രാജാവ് ഹെന്റി ഏഴാമന്‍, ഇംഗ്ലണ്ടിലെ ഹെന്റി മൂന്നാമന്‍ എന്നിവര്‍ ആഗ്നസിനെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ആഗ്നസ് അതിനു തയാറായില്ല. റോമന്‍ ചക്രവര്‍ത്തിയായ ഫെഡറിക് രണ്ടാമന്‍ അവളെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ആഗ്നസ് പോപ്പ് ഗ്രിഗറി ഒന്‍പതാമന്റെ സഹായം തേടി. പോപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ചക്രവര്‍ത്തി തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറി. 1236 ല്‍ മറ്റു ഏഴു സ്ത്രീകളോടൊപ്പം ആഗ്നസ് ആശ്രമത്തില്‍ ചേര്‍ന്നു. പ്രാര്‍ഥന, അച്ചടക്കം, ത്യാഗം എന്നിവയായിരുന്നു ആഗ്നസിന്റെ കരുത്ത്. മറ്റു സന്യാസിനികളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തിരുന്നതും അവര്‍ക്കു ഭക്ഷണമൊരുക്കിയിരുന്നതും ആഗ്നസായിരുന്നു. രോഗികളെ ശുശ്രൂക്ഷിക്കുവാനും അവരുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുവാനും ഈ രാജകുമാരി മടി കാണിച്ചില്ല. 45 വര്‍ഷത്തോളം ഇങ്ങനെ പാവങ്ങള്‍ക്കൊപ്പം ജീവിച്ച ആഗ്നസ് ക്ഷമയുടെയും അനുകമ്പയുടെയും പര്യായമായിരുന്നു.


Friday 3rd of March

വിശുദ്ധ കാതറിന്‍ ഡെക്‌സല്‍ (1858-1955)


published-img
 

                  ഫിലാഡല്‍ഫിയയിലെ വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ 1858ലാണു കാതറിന്‍ ജനിച്ചത്. അവളുടെ മാതാപിതാക്കള്‍ സമ്പന്നരായിരുന്നുവെങ്കിലും ദൈവവിശ്വാസവും മനുഷ്യസ്‌നേ ഹവും ഉള്ളവരായിരുന്നു. പാവപ്പെട്ടവര്‍ക്കായി ജീവിക്കാന്‍ അവര്‍ കാതറിനെ പഠിപ്പിച്ചു. ആഴ്ചയില്‍ രണ്ടു ദിവസം വീട്ടില്‍ പാവപ്പെട്ട വര്‍ക്കു ഭക്ഷണവും വസ്ത്രവും കൊടുക്കുക പതിവായിരുന്നു. മാതാപിതാക്കളുടെ മനുഷ്യസ്‌നേഹവും കാരുണ്യപ്രവര്‍ത്തികളും കണ്ടു കാതറിന്‍ വളര്‍ന്നു. ഒരിക്കല്‍ തന്റെ പിതാവിനൊപ്പം ഉത്തര അമേരിക്ക സന്ദര്‍ശിച്ച കാതറിന്‍ അവിടെ കറുത്ത വര്‍ഗക്കാരോടുള്ള പീഡനവും മനുഷ്യാവകാശ ധ്വംസനങ്ങളും കണ്ടു അസ്വസ്ഥയായി. തന്റെ ജീവിതം പൂര്‍ണമായി അവര്‍ക്കു വേണ്ടി ഒഴിഞ്ഞുവയ്ക്കാന്‍ അവള്‍ തീരുമാനിച്ചു. 33 വയസു മുതല്‍ 1955ല്‍ മരിക്കുന്നതു വരെ അവളുടെ ജീവിതവും കുടുംബസ്വത്തായ രണ്ടു കോടി ഡോളറും പാവപ്പെട്ടവര്‍ക്കായി മാറ്റിവച്ചു. കറുത്തവര്‍ഗക്കാര്‍ക്കായി സ്‌കൂളുകളും 40 സന്യാസ കേന്ദ്രങ്ങളും ഒരു സര്‍വകലാശാലയും തന്റെ ജീവിതകാലത്തു സ്ഥാപിക്കാന്‍ കാതറിനു കഴിഞ്ഞു.


Saturday 4th of March

വി. കാസിമീര്‍ (1458-1483)


published-img
 

                           രാജകൊട്ടാരവും സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു യഥാര്‍ഥ രാജാവിനെ തേടി ഇറങ്ങിയ രാജകുമാരനാണു വിശുദ്ധ കാസിമീര്‍. പോളണ്ടിലെ രാജാവായിരുന്ന കാസിമീര്‍ നാലാമന്റെയും ഓസ്ട്രിയിലെ എലിസബത്ത് രാജകുമാരിയുടെയും മകനായിരുന്നു കാസിമീര്‍. എന്നാല്‍ ചെറുപ്രായം മുതല്‍ തന്നെ അച്ഛനെക്കാള്‍ വലിയ രാജാവിനെയാണ് കാസിമീര്‍ തിരഞ്ഞത്. കാനന്‍ ജോണ്‍ ഡഗ്ലോസായുടെ ശിക്ഷണത്തില്‍ ദൈവവിശ്വാസത്തില്‍ അടിയുറച്ച ജീവിതമാണ് കാസിമീര്‍ നയിച്ചത്. രാജകൊട്ടാരവും അവിടുത്തെ സൗകര്യങ്ങളും മുള്ളുമെത്ത പോലെയായിരുന്ന കാസിമീറിന്. ദൈവസന്നിധിയിലേക്ക് അടുക്കുന്നതില്‍ നിന്നു തന്നെ തടയുന്ന പ്രതിബന്ധങ്ങളായാണ് ഇവയൊക്കെയും കാസിമീര്‍ കണ്ടത്. രാജവസ്ത്രങ്ങള്‍ അണിയാനോ ആഡംബരമായി നടക്കാനോ അദ്ദേഹം ഇഷ്ടപ്പെട്ടിഫല്ല. കാസിമീറിന്റെ ഈ തരം ജീവിതത്തില്‍ അസ്വസ്ഥനായി രുന്നു അച്ഛന്‍. ഒരിക്കല്‍ ഹങ്കറിയിലേക്കു സൈന്യത്തെ നയിക്കാന്‍ രാജാവ് മകനോടു കല്‍പിച്ചു. കാസിമീറിനു താത്പര്യമിഫല്ലായിരുന്നെങ്കിലും അച്ഛന്റെ ആഗ്രഹപ്രകാരം സൈന്യത്തെ നയിച്ചു. എന്നാല്‍, ഇടയ്ക്കു വച്ചു മുന്നോട്ടു പോകാന്‍ താത്പര്യമിഫല്ലാതെ അദ്ദേഹം മടങ്ങിപ്പോന്നു. ക്ഷുഭിതനായ രാജാവ് കാസിമീറിനെ നാടുകടത്തി. 23-ാം വയസില്‍ കരള്‍രോഗം വന്നു കാസിമീര്‍ മരിച്ചു. കന്യകാമറിയത്തിന്റെ വലിയ ഭക്തനായിരുന്നു കാസിമീര്‍. ''എന്നും മാതാവിനെ ഓര്‍ത്തു പാടുക'' എന്ന ഗാനം അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ടതായിരുന്നു.


Sunday 5th of March

വിശുദ്ധ ജോണ്‍ ജോസഫ് (1654- 1734)


published-img
                   

                   പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച ജോണ്‍ ബാല്യകാലം മുതല്‍ തന്നെ നന്മയുടെ പ്രതീകമായിരുന്നു. പതിനാ റാം വയസില്‍ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തി നകം തന്നെ ജോണിനു കനത്ത ചുമതല ലഭിച്ചു. പുതുതായി ഒരു സന്യാസിമഠം സ്ഥാപിക്കുക എന്നതായിരുന്നു അത്. ജോണ്‍ ആ സ്ഥലത്തേയ്ക്കു പോയി തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം അവിടെ ഒരുക്കുവാന്‍ ജോണിനു കഴിഞ്ഞു. മറ്റു മതസ്ഥര്‍ക്കും സ്വീകാര്യനായിരുന്നു ജോണ്‍. അനുസരണയും കൃത്യനിഷ്ഠയും കൊണ്ടു മറ്റു വൈദികര്‍ക്കും ജോണിനെ ഏറെ ഇഷ്ടമായി രുന്നു. തന്റെ അമ്മ മരിക്കാറായി കിടന്നപ്പോള്‍ ജോണ്‍ അവരെ കാണാനെത്തി. ജോണിനെ കണ്ടതോടെ മരണാവസ്ഥയില്‍ നിന്നു അവര്‍ക്കു ആശ്വാസം കിട്ടി. അവര്‍ക്കുവേണ്ടി രോഗീലേ പന പ്രാര്‍ഥനയും കുര്‍ബാനയും ജോണ്‍ നടത്തി. എല്ലഫാ പ്രാര്‍ഥനകളും കഴിഞ്ഞതിനു ശേഷമാണ് അമ്മ മരിച്ചത്. ജീവിച്ചിരിക്കെ തന്നെ ജോണ്‍ വഴി ദൈവം ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ജോണിന്റെ പ്രവചനങ്ങള്‍ സത്യമായി ഭവിച്ചു. മരണശേഷവും ഒട്ടേറെ അദ്ഭുതങ്ങള്‍ ജോണിന്റെ മധ്യസ്ഥപ്രാര്‍ഥന വഴി ലഭിച്ചു. 1839 ല്‍ പോപ് ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Monday 6th of March

വിശുദ്ധ കോളെറ്റ് കന്യക (1381-1447)


published-img
ഒരു മരപ്പണിക്കാരന്റെ മകളായി 1381 ജനുവരി 13 ന് ഫ്രാന്‍സിലെ പിക്കാര്‍ഡിയിലാണ് കോളെറ്റ് ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ സന്യാസജീവിതത്തോട് ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന കോളെറ്റിനു 17-ാം വയസില്‍ മാതാപിതാക്കളെ നഷ്ടമായി. തുടര്‍ന്ന പിക്കാര്‍ഡി ദേവാലയത്തിനരികെ ഒരു കുടിലില്‍ താമസമാക്കി. 1406 ല്‍ വി. ഫ്രാന്‍സീസ് അസീസിയുടെ ദര്‍ശനം കോളെറ്റിനുണ്ടായി. പൂവര്‍ ക്ലെയേഴ്‌സിന്റെ സഭയില്‍ ചേര്‍ന്ന സഭയെ നവീകരിക്കണ മെന്നായിരുന്നു ഫ്രാന്‍സീസ് അസീസി ആവശ്യപ്പെട്ടത്. ഏറെ തടസങ്ങളുണ്ടായിരുന്നെങ്കിലും ഫ്രാന്‍സീസ് അസീസിയുടെ നിര്‍ദേശ പ്രകാരം മൂന്നോട്ടു നീങ്ങാന്‍ കോളെറ്റിനു കഴിഞ്ഞു. 17 സന്യാസ മഠങ്ങള്‍ സ്ഥാപിച്ചു. കോളെറ്റിന്റെ ജീവിതവിശുദ്ധിയും ആത്മീയ കാഴ്ചപ്പാടും ഏറെ അംഗീകരിക്കപ്പെട്ടു. തന്റെ മരണം ബെല്‍ജിയത്തിലെ ഹെന്റ് സന്യാസിമഠത്തില്‍ വച്ചാകുമെന്നു മുന്‍കൂട്ടി പ്രവചിക്കുവാനും കോളറ്റിനു കഴിഞ്ഞു. 1447 മാര്‍ച്ച് ആറിനു പ്രവചനം പോലെ തന്നെ കോളെറ്റ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.


Tuesday 7th of March

രക്തസാക്ഷികളായ വി. പെര്‍പെത്തു വായും ഫെലിച്ചിത്താസും (മൂന്നാം നൂറ്റാണ്ട്)


published-img
 

                            ദൈവത്തെ മുറുകെ പിടിച്ചതിനു സ്വന്തം ജീവിതം തന്നെ ബലിയര്‍ പ്പിക്കേണ്ടി വന്ന ധീരരായ രണ്ടു രക്തസാക്ഷികളാണു പെര്‍പെത്തു വായും ഫെലിച്ചിത്താസും. അവരുടെ കഥ ഇങ്ങനെ: എ.ഡി. 202ല്‍ സെവേരൂസു ചക്രവര്‍ത്തിയുടെ മതപീഡനകാലം. പെര്‍പെത്തുവാ കുലീന കുടുംബത്തില്‍ ജനിച്ച സുന്ദരിയും വിദ്യാസമ്പന്നയുമായ യുവതിയായിരുന്നു. വിവാഹിതയായി ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയായിരിക്കെയാണു പെര്‍പെത്തുവായെയും മറ്റു അഞ്ചു സ്ത്രീകളെയും അറസ്റ്റു ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറായില്ല എന്നതായിരുന്നു ഇവര്‍ ചെയ്ത കുറ്റം. വന്യമൃഗങ്ങളുടെ മുന്നിലേക്കു ഇട്ടുകൊടുത്തു കൊല്ലുകയായിരുന്നു ക്രൂരനായ സെവേരൂസിന്റെ ശിക്ഷാസമ്പ്രദായം. പെര്‍പെത്തുവായുടെ അച്ഛന്‍ ക്രിസ്ത്യാനിയായിരുന്നില്ല. തടവിലായിരിക്കെ പെര്‍പെത്തുവായെ സന്ദര്‍ശിക്കാന്‍ അച്ഛന്‍ എത്തി. തന്റെ മനസുമാറ്റാന്‍ ശ്രമിച്ച പിതാവിനോട് ഒരു കുടം കാണിച്ചിട്ട് അവര്‍ ചോദിച്ചു. ''ഈ കാണുന്നതു ഒരു കുടമാണ്. ഇതിനെ മറ്റെന്തെങ്കിലും വിളിക്കാനാകുമോ?.'' ''ഇല്ല''അയാള്‍ പറഞ്ഞു. ''അതുപോലെ തന്നെയാണു ഞാന്‍. ഒരു ക്രിസ്ത്യാനിയാണ്. എനിക്കിനി മാറാനാവില്ല.'' പെര്‍പെത്തുവാ പറഞ്ഞു. തന്റെ കുഞ്ഞുകൊച്ചിനെ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണു പെര്‍പെത്തുവാ വന്നതെങ്കില്‍ ഫെലിച്ചിത്താ സ് അറസ്റ്റിലാകുമ്പോള്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. റോമന്‍ നിയമപ്രകാരം ഗര്‍ഭിണികളെ കൊല്ലാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് അവള്‍ പ്രസവിക്കുന്നതു വരെ ശിക്ഷ നീട്ടിവച്ചു. ശിക്ഷ നടപ്പിലാക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അവള്‍ക്കു പ്രസവവേദന തുടങ്ങി. ''ഈ വേദന നിനക്കു സഹിക്കാന്‍ പറ്റില്ലെങ്കില്‍ മൃഗങ്ങള്‍ കടിച്ചു കീറുമ്പോള്‍ നീ എങ്ങനെ സഹിക്കും.'' എന്നു ചോദിച്ചു കൊണ്ടു പടയാളികള്‍ അവളെ പരിഹസിക്കാനും മനസുമാറ്റാനും ശ്രമിച്ചു. എന്നാല്‍ ഫെലിച്ചിത്താസ് ധീരയായി മറുപടി പറഞ്ഞു. ''ഇപ്പോള്‍ ഞാന്‍ മാത്രമാണു ഈ വേദന അനുഭവിക്കുന്നത്. എന്നാല്‍ അപ്പോള്‍ എനിക്കു വേണ്ടി മറ്റൊരാള്‍ വേദന സഹിക്കും. കാരണം ഞാന്‍ അവനു വേണ്ടിയാണു ആ വേദന അനുഭവിക്കുന്നത്.'' ശിക്ഷ നടപ്പിലാക്കുന്ന ദിവസമെത്തി. വലിയൊരു ജനക്കൂട്ടം അതു കാണാനെത്തിയിരുന്നു. വിജാതീയ ദൈവത്തിന്റെ വേഷം അവരെ അണിയിക്കാന്‍ കൊണ്ടുവന്നു. എന്നാല്‍ പെര്‍പ്പെത്തുവാ അതണിയാന്‍ തയാറായില്ല. ''ഞങ്ങളുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ഫ മരിക്കാന്‍ തന്നെ തയാറായത്. ഇപ്പോള്‍ ഈ വേഷം ധരിക്കുന്നില്ലെങ്കില്‍ ഇതില്‍ കൂടുതല്‍ എന്തു ശിക്ഷയാണ് ഞങ്ങള്‍ക്കു ലഭിക്കുക. ശിക്ഷ തുടങ്ങി. പുരുഷന്‍മാരെ കരടി, പുള്ളിപ്പുലി തുടങ്ങിയവയുടെ മുന്നിലേക്ക് എറിഞ്ഞു. വെകിളി പിടിച്ച പശുവിന്റെ മുന്നിലേക്ക് സ്ത്രീകള്‍ എറിയപ്പെട്ടു. പിന്നീട് അവരുടെ ശിരസ് അറുത്തു. ''നിന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക, പരസ്പരം സ്‌നേഹിക്കുക'' ഇതായിരുന്നു പെര്‍പെത്തുവായുടെ അവസാന വാക്ക്.


Wednesday 8th of March

ദൈവത്തിന്റെ വിശുദ്ധ ജോണ്‍ (1495- 1550)


published-img
 

               ഒരു ആട്ടിടയനായിരുന്നു ജോണ്‍. പിന്നീട് ക്രൂരനായ ഒരു പട്ടാളക്കാര നായി മാറി. ഒടുവില്‍ വീണ്ടും ആട്ടിടയനായി; ദൈവത്തിന്റെ ആട്ടി ടയന്‍. വളരെ കുത്തഴിഞ്ഞ യുവത്വമായിരുന്നു ജോണിന്റെത്. ദൈവഭയം തീര്‍ത്തും ഇല്ലാതെ ജീവിച്ച ജോണ്‍ സ്‌പെയിനിലെ രാജാവായിരുന്ന ചാള്‍സ് അഞ്ചാമന്റെ സൈന്യത്തില്‍ ചേര്‍ന്ന് ഫ്രാന്‍സുമായുള്ള യുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധം കഴിഞ്ഞു സൈന്യത്തെ പിരിച്ചുവിട്ടപ്പോള്‍ അദ്ദേഹം വീണ്ടും ആട്ടിടയനായി ജോലി നോക്കി. അക്കാലത്താണ് ഉണ്ണിയേശുവിന്റെ ദര്‍ശനം ജോണിനുണ്ടാകുന്നത്. സ്വപ്നത്തില്‍ ഉണ്ണിയേശു ജോണിനെ ''ദൈവത്തിന്റെ ജോണ്‍'' എന്നു വിളിച്ചു. ആവിലായിലെ വിശുദ്ധ ജോണിന്റെ പ്രസംഗം കേള്‍ക്കുക കൂടി ചെയ്തതോടെ അദ്ദേഹം കുറ്റബോധം കൊണ്ടു ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു. ആളുകള്‍ ജോണിനെ ഭ്രാന്താലയത്തില്‍ അടച്ചു. ഭ്രാന്താലയത്തില്‍ നിന്നു പുറത്തിറങ്ങി യ ശേഷം സ്‌പെയിനിലെ ഒരു ഗ്രാമത്തില്‍ താമസമാക്കിയ ജോണ്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പിന്നീട് ജീവിച്ചത്. താന്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്യുന്നതിനു വേണ്ടി ഭക്ഷണമില്ലാത്തവരെയും വീടില്ലാത്തവരെയും രോഗികളെയും ശുശ്രൂക്ഷിച്ചു. പാവങ്ങള്‍ക്കു ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനു വേണ്ടി ജോണ്‍ തെരുവില്‍ ഭിക്ഷയാചിച്ചു. അവര്‍ക്കു വേണ്ടി കൂലിപ്പണി ചെയ്തു, അവര്‍ക്കു വേണ്ടി ജീവിച്ചു.


Thursday 16th of March

വി. ഏബ്രഹാം (എ.ഡി. 296-366)


published-img
 

               സിറിയയിലെ എദേസയിലാണ് വിശുദ്ധ ഏബ്രഹാം ജനിച്ചത്. ചെറുപ്രായത്തില്‍ വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി ഏബ്രഹാം വിവാഹിതനാകാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ വിവാഹ ചടങ്ങു കള്‍ നടക്കുന്ന ദിവസം ഏബ്രഹാം ഓടി രക്ഷപ്പെട്ടു. ഒരു കെട്ടിടത്തി ന്റെ അടച്ചിട്ട മുറിയില്‍ കയറി ഒളിച്ചിരുന്നു. ആത്മീയ ജീവിതമാണ് തന്റെ ആഗ്രഹമെന്നു ഏബ്രഹാം തന്റെ വീട്ടുകാരോടു ആവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ ഏബ്രഹാമിന്റെ ആഗ്രഹപ്രകാരം വിവാഹം ഉപേക്ഷിച്ചു. പിന്നീട് എഡെസയിലെ ബിഷപ്പ് ഏബ്രഹാമിനെ പുറത്തേക്കു കൊണ്ടുവരുന്നതു വരെച്ച പത്തുവര്‍ഷക്കാലത്തോളം ആ അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും ഉപവാസവുമായി ഏബ്രഹാം ജീവിച്ചു. ബിഷപ്പിന്റെ നിര്‍ബന്ധപ്രകാരം കിഡുന എന്ന കുഗ്രാമത്തിലേക്ക് ഏബ്രഹാം പ്രേഷിതപ്രവര്‍ത്തന ത്തിനായി പോയി. അവിടെ പുതിയ ദേവാലയം പണിയുകയും ആ പ്രദേശത്തുള്ള സകലരെയും ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്ത ശേഷം ഏബ്രഹാം തന്റെ മുറിയിലേക്കു മടങ്ങിപ്പോയി. കിഡുനയിലെ വിജയകരമായ പ്രേഷിതപ്രവര്‍ത്തനം 'ഏബ്രഹാം കിഡൂനെയിയ' എന്ന പേര് അദ്ദേഹത്തിനു നേടിക്കൊടുത്തു. പിന്നീട് ഒരിക്കല്‍ മാത്രമേ ഏബ്രഹാം തന്റെ മുറിയില്‍ നിന്നു പുറത്തിറങ്ങിയുള്ളൂ. വിശുദ്ധയായി തീര്‍ന്ന മേരി എന്ന യുവതിയെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. പാപത്തില്‍ മുഴുകി ജീവിച്ചിരുന്ന മേരിയെ ഒരു സൈനികന്റെ വേഷം ധരിച്ചു ഏബ്രഹാം സന്ദര്‍ ശിച്ചു. അവള്‍ ചെയ്ത പാപങ്ങളെ കുറിച്ചു പറഞ്ഞു മനസിലാക്കി ദൈവികമായ ജീവിതത്തി ലേക്ക് അവരെ കൊണ്ടുവരികയു ചെയ്തു.


Friday 17th of March

വി. പാട്രിക് (381-461)


published-img
 

                           അയര്‍ലന്‍ഡ് എന്ന ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്രിസ്തു വിന്റെ അനുയായികളായി മാറ്റിയ വിശുദ്ധനാണ് പാട്രിക്. ഒട്ടെറെ അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള പാട്രിക് 39 പേരെ മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. സ്‌കോ ട്‌ലന്‍ഡിലെ ഒരു റോമന്‍ കുടുംബത്തില്‍ ജനിച്ച പാട്രിക്കിന്റെ ജീവിതം സംഭവബഹുലമായിരുന്നു. 16-ാം വയസില്‍ കടല്‍ക്കൊ ള്ളക്കാര്‍ പാട്രിക്കിനെ തട്ടിക്കൊണ്ടു പോയി അയര്‍ലന്‍ഡില്‍ അടിമയാക്കി. അവിടെ ആട്ടിടയനായി പട്ടിണിയില്‍ ആറു മാസം കഴിച്ചുകൂട്ടി. ഇക്കാലത്താണ് യേശുക്രിസ്തുവിലുള്ള വിശ്വാസം ശക്തിപ്പെട്ടത്. മുടങ്ങാതെ പ്രാര്‍ഥിച്ചുകൊണ്ടാണ് പാട്രിക് തന്റെ വേദനകള്‍ മറന്നത്. പാട്രിക്കിന്റെ പ്രാര്‍ഥന ദൈവം കേട്ടു. തന്റെ നാട്ടില്‍ നിന്നുള്ള കപ്പല്‍ജോലിക്കാരുടെ സഹായ ത്താല്‍ പാട്രിക് അയര്‍ലന്‍ഡിലെ അടിമജോലിയില്‍ നിന്നു രക്ഷപ്പെട്ടു വീട്ടില്‍ മടങ്ങിയെത്തി. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മെത്രാനായി മാറിയ പാട്രിക് പോപ്പ് സെലസ്റ്റിന്റെ കല്‍പന പ്രകാരം അയര്‍ലന്‍ഡിലേക്കു തന്നെ പോയി. അവിടെ 33 വര്‍ഷം അദ്ദേഹം മിഷന്‍വേല ചെയ്തു. അയര്‍ലന്‍ഡിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു അനേകരെ മാനസാന്തരപ്പെടുത്തി. ഒട്ടെറെ അദ്ഭുതങ്ങള്‍ ചെയ്തു. നൂറുകണക്കിനു പുരോഹിതരെ വാഴിച്ചു. കന്യാസ്ത്രീ മഠങ്ങള്‍ സ്ഥാപിച്ചു. അയര്‍ലന്‍ഡിലെ അക്കാലത്ത് അടിമവേലയും മന്ത്രവാദവും വ്യാപകമായിരുന്നു. പുരാതനമതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു മുഴുവന്‍ ജനങ്ങളും. തന്റെ അദ്ഭുത പ്രവര്‍ത്തനങ്ങളിലൂടെയാണ് പാട്രിക് ഈ ജനത്തെ മുഴവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയത്. ഒരിക്കല്‍, ഒരു ഗോത്രത്തിന്റെ തലവന്‍ പാട്രിക്കിനെ വെല്ലുവിളിച്ചു. ''നിന്റെ ദൈവം മരിച്ചവരെ ഉയര്‍പ്പിക്കുമെന്നു ഞാനും എന്റെ ജനങ്ങളും വിശ്വസിക്കണമെങ്കില്‍ നീ അതു നേരില്‍ കാണിക്കണം'' എന്നു പറഞ്ഞു. ''ആരെയാണ് ഉയര്‍പ്പിക്കേണ്ടത്?'' പാട്രിക് ചോദിച്ചു. ആ ഗോത്രത്തലവന്‍ നാലു വര്‍ഷം മുന്‍പ് മരിച്ച തന്റെ അമ്മയുടെ പേരു പറഞ്ഞു. അവര്‍ കുഴിമാടത്തിലെത്തി. മൂടി തുറന്ന ശേഷം പാട്രിക് പറഞ്ഞു. ''യേശുവിന്റെ നാമത്തില്‍ ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എഴുന്നേല്‍ക്കുക.'' നാലു വര്‍ഷം മുന്‍പ് മരിച്ച സ്ത്രീ ജീവനിലേക്കു തിരികെ വന്നു. അതോടെ ആ സമൂഹം മുഴുവന്‍ യേശുവിലും പാട്രിക്കിലും വിശ്വസിച്ചു. അയര്‍ലന്‍ഡിലെ മന്ത്രവാദം പൂര്‍ണമായി ഇല്ലാതാക്കിയതും പാട്രിക്കായിരുന്നു. ഒരിക്കല്‍ കുറെ മന്ത്രവാദികള്‍ കൂടി പാട്രിക്കിനെ അപമാനിക്കാനായി തീരുമാനിച്ചു. അവരിലൊരാള്‍ മരിച്ചവനെ പോലെ കിടന്നു. ബാക്കിയുള്ളവര്‍ പാട്രിക്കിന്റെ സമീപത്തെത്തി മരിച്ചുപോയ തങ്ങളുടെ സുഹൃത്തിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കണമെന്നു അഭ്യര്‍ഥിച്ചു. പാട്രിക് അവിടെയെത്തി മരിച്ചവനെപോലെ കിടക്കുന്ന മന്ത്രവാദിയെ നോക്കി പറഞ്ഞു. ''ശരിയാണ്, ഇവന്‍ മരിച്ചു പോയി.'' പാട്രിക് തിരിച്ചു പോയി. മന്ത്രവാദികള്‍ തങ്ങളുടെ കൂട്ടുകാരനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവന്‍ എഴുന്നേറ്റില്ല. അയാള്‍ യഥാര്‍ഥത്തില്‍ മരിച്ചു പോയിരുന്നു. ഭയചകിതരായി അവര്‍ പാട്രിക്കിന്റെ അടുത്തെത്തി മാപ്പുപറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ആ മൃതദേഹത്തിനരികിലെത്തി പാട്രിക് അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. മറ്റൊരിക്കല്‍ പാട്രിക് യേശുവിന്റെ നാമത്തില്‍ അയര്‍ലന്‍ഡിലെ മുഴുവന്‍ പാമ്പുകളെയും നശിപ്പിച്ചു. അയര്‍ലന്‍ഡ് വിഷപാമ്പുകളുടെ നാടായിരുന്നു അതുവരെ. എന്നാല്‍ പീന്നീട് ഇന്നുവരെ അയര്‍ലന്‍ഡില്‍ പാമ്പുകള്‍ ഉണ്ടായിട്ടേയില്ല.


Saturday 18th of March

ജറുസലേമിലെ വി. സിറില്‍ (315-386)


published-img
 

             ജറുസലേമിലെ മെത്രാനായിരുന്നു സിറില്‍. ആര്യന്‍മാരുടെ പീഡന ങ്ങളേറ്റു വാങ്ങി മൂന്നു തവണ നാടുകടത്തപ്പെട്ട വി. സിറിലിന്റെ പ്രസംഗങ്ങള്‍ ഏറെശ്രദ്ധേയമായിരുന്നു. വി. സിറില്‍ ജറുസലേം ബിഷപ്പായിരുന്ന കാലത്ത് ജൂലിയാന്‍ ചക്രവര്‍ത്തി ജറുസലേം ദേവാലയം വീണ്ടും പണിയാന്‍ തീരുമാനിച്ചു. ജറുസലേം ദേവാലയത്തെ പറ്റി യേശു പറയുന്ന ബൈബിള്‍ വാക്യം മറന്നായിരുന്നു ചക്രവര്‍ത്തി ഇങ്ങനെ ചെയ്തത്. ''നിങ്ങള്‍ ഈ കാണുന്നവയില്‍ തകര്‍ക്കപ്പെടാത്തതായി കല്ലിന്മേല്‍ കല്ലു ശേഷിക്കയില്ലാത്ത ദിവസങ്ങള്‍ വരും.'' (ലൂക്കാ: 21:6) ഒട്ടെറെ പണം ചെലവഴിച്ച് ആയിരക്കണക്കിനു പണിക്കാരെക്കൊണ്ട് ദേവാലയം പണിയാനാ യിരുന്നു ചക്രവര്‍ത്തിയുടെ തീരുമാനം. എന്നാല്‍ സിറില്‍ ഒരു കാര്യം മാത്രം പറഞ്ഞു. ''ദൈവ ത്തിന്റെ വാക്കുകള്‍ നിലനില്‍ക്കും.'' ദേവാലയം പണിയാന്‍ തുടങ്ങിയപ്പോള്‍ ഭൂമിക്കടിയില്‍ നിന്നു അഗ്നി വമിച്ചു. പലതവണ ശ്രമിച്ചപ്പോഴും ഇതുതന്നെ സംഭവിച്ചു. ഒടുവില്‍ ചക്രവര്‍ത്തി ദേവാലയം പണിയാനുള്ള ശ്രമം ഉപേക്ഷിച്ചു. വലിയ മതപണ്ഡിതനായാണ് സിറില്‍ അറിയപ്പെട്ടിരുന്നത്. വി. കുര്‍ബാന സ്വീകരിക്കുന്നതിനെ പറ്റി സിറിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നും പാലിക്കപ്പെട്ടു പോരുന്നുണ്ട്. ''നിങ്ങള്‍ കൈകള്‍ കൊണ്ടൊരു സിംഹാസനം തീര്‍ക്കുക. ഇടതു കൈയുടെ മുകളില്‍ വലതു കൈ വച്ച് ഉള്ളം കൈ കുഴിച്ചു പിടിച്ചു ആ സിംഹാസനത്തിലേക്ക് മിശിഹായുടെ ശരീരം സ്വീകരിക്കുക. പരിശുദ്ധമായ യേശുവിന്റെ ശരീരത്തില്‍ തൊടുമ്പോള്‍ നിറഞ്ഞ ഭക്തിയോടെ 'ആമേന്‍' എന്നു പറയുക. ഒരു പൊടി പോലും താഴെ വീഴാതെ കഴിക്കുക.''


Sunday 19th of March

വി. യൗസേപ്പ് പിതാവ്


published-img
 

                   ദൈവപുത്രന്റ വളര്‍ത്തച്ഛന്‍. കന്യകാമറിയത്തിന്റെ ഭര്‍ത്താവ്. ദൈവം തന്റെ പുത്രനെ വളര്‍ത്താന്‍ ഏല്‍പ്പിച്ചത് വി. യൗസേപ്പ് പിതാവിനെയാണ് എന്നതില്‍ നിന്നു തന്നെ ആ മഹത്‌വ്യക്തി ത്വത്തെ മനസിലാക്കാം. ബൈബിളില്‍ യൗസേപ്പിനെ കുറിച്ചു പറയുന്ന ഭാഗങ്ങള്‍ ഏറെയുണ്ട്. ''യൗസേപ്പ് നീതിമാനായിരുന്നു'' (മത്തായി 1:19) എന്ന വാക്യം കൊണ്ടു തന്നെ വെറുമൊരു മരപ്പണിക്കാരനായിരുന്ന ആ മനുഷ്യന്‍ ദൈവത്തിനു എത്ര പ്രിയപ്പെട്ട വനായിരുന്നു എന്നു മനസിലാക്കാം. ലോകത്ത് കന്യകാമറിയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ നടക്കുന്നത് വി. യൗസേപ്പിന്റെ മാധ്യസ്ഥതയിലാണ്. മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം 18-ാം വാക്യം മുതല്‍ രണ്ടാം അധ്യായം തീരുന്നതു വരെ യൗസേപ്പിനെ പറ്റി പറയുന്നു. ദൈവം പലപ്പോഴായി യൗസേപ്പിനോടു പല കാര്യങ്ങളും തന്റെ ദൂതന്‍ വഴി അരുള്‍ ചെയ്തു. അവയൊന്നും യൗസേപ്പിനെ സംബന്ധിച്ച് അത്ര സുഖകരമായതായിരുന്നില്ല. പക്ഷേ, ഒരു എതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ഇഷ്ടം യൗസേപ്പ് നടപ്പില്‍ വരുത്തി. താന്‍ വിവാഹം ചെയ്യാനായി വാഗ്ദാനം ചെയ്തിരുന്ന കന്യക ഗര്‍ഭിണിയാണെന്ന് അറിഞ്ഞാന്‍ ഏത് മനുഷ്യനാണ് ക്ഷോഭിക്കാത്തത്. എന്നാല്‍, നീതിമാനായിരുന്ന യൗസേപ്പ് അവള്‍ക്ക് ദോഷമൊന്നും വരാതിരിക്കാന്‍ രഹസ്യമായി ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. അന്നു രാത്രിയില്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ''ദാവീദിന്റെ പുത്രനായ യൗസേപ്പേ, മറിയത്തെ നിന്റെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. മറിയം ഗര്‍ഭവതിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്.'' (മത്തായി 1:20)യൗസേപ്പ് ഉറക്കത്തില്‍ നിന്നുണര്‍ന്നു കര്‍ത്താവിന്റെ ദൂതന്‍ കല്‍പ്പിച്ചതു പോലെ പ്രവര്‍ത്തിക്കുകയും മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. മറിയം പുത്രനെ പ്രസവിച്ചതു വരെ അദ്ദേഹം അവരുമായി സംഗമിച്ചില്ല. (മത്തായി 1: 24,25) പിന്നീട് പല ഘട്ടങ്ങളിലും ദൈവദൂതന്‍ യൗസേപ്പിനോട് ആജ്ഞകള്‍ കൊടുത്തുകൊണ്ടേ യിരുന്നു. അവയൊക്കെയും അദ്ദേഹം അനുസരിച്ചു. അഗസ്റ്റസ് സീസറിന്റെ കല്‍പന പ്രകാരം നസ്രത്തില്‍ നിന്നു പൂര്‍ണഗര്‍ഭിണിയായ മറിയത്തെയും കൊണ്ടു ബേത്‌ലേഹമിലേക്കു പോയ യൗസേപ്പ് ശിശു ജനിച്ച ശേഷം ദൈവദൂതന്റെ നിര്‍ദേശമനുസരിച്ച് ജറുസലേമിലേക്കു പോയി. അവിടെ നിന്നു പിന്നീട് വീണ്ടും ദൈവദൂതന്‍ പറഞ്ഞതനുസരിച്ച് നസ്രത്തിലേക്കും. ഈ സമയത്തൊക്കെ ഒരു മനുഷ്യന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും എത്ര വലുതായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, അവയൊക്കെയും ദൈവത്തിന്റെ സഹായത്താല്‍ അദ്ദേഹം തരണം ചെയ്തു. ദൈവം നമ്മളെയെല്ലാം സംരക്ഷിക്കുമ്പോള്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ വ്യക്തിത്വമാണ് യൗസേപ്പിന്റേത്. ദൈവത്തിന്റെ ആജ്ഞകള്‍ യൗസേപ്പ് അനുസരിച്ചപ്പോള്‍ യൗസേപ്പിന്റെ ആജ്ഞകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ദൈവപുത്രന്‍ വളര്‍ന്നു. യേശുവിനു 15 വയസുള്ളപ്പോള്‍ യൗസേപ്പ് മരിച്ചതായാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. തിരുസഭയുടെ സംരക്ഷകനായാണ് വി. യൗസേപ്പ് അറിയപ്പെടുന്നത്. കന്യകകളുടെ സംരക്ഷകന്‍, ജനിക്കാനിരിക്കുന്ന കുട്ടികളുടെ മധ്യസ്ഥന്‍, തൊഴിലാളികളുടെ സംരക്ഷകന്‍, കുടുംബങ്ങളുടെ മധ്യസ്ഥന്‍ എന്നിങ്ങനെ വി. യൗസേപ്പ് അദ്ഭുതങ്ങളുടെ തോഴനാണ്. എല്ലാ ആവശ്യങ്ങളിലും എല്ലാ ഉദ്യമങ്ങളിലും നമ്മെ സഹായിക്കുന്ന വിശുദ്ധനാണ് യൗസേപ്പ് പിതാവെന്നു വി. തോമസ് അക്വിനാസും, 'യൗസേപ്പിന്റെ സഹായം അഭ്യര്‍ഥിച്ച ഒരു കാര്യം പോലും എനിക്കു നടക്കാതിരുന്നിട്ടില്ല' എന്നു ആവിലായിലെ വി. ത്രേസ്യയും സാക്ഷ്യപ്പെടുത്തുന്നു.


Monday 20th of March

വി. ബെനഡിക്ട ( 1791- 1858)


published-img
 

                  ഇറ്റലിയിലെ പാവിയായില്‍ ജനിച്ച ബെനഡിക്ട കുട്ടിക്കാലം മുതല്‍ തന്നെ യേശുവിന്റെ പിന്‍ഗാമിയായി ജീവിക്കാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി അവള്‍ക്കു 25-ാം വയസില്‍ വിവാഹിതയാകേണ്ടി വന്നു. ബാറ്റിസ്റ്റ എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. രണ്ടു വര്‍ഷക്കാലം അവര്‍ ഒന്നിച്ചു ജീവിച്ചു. ഈ കാലയളവില്‍ ബെനഡിക്ടയുടെ ഭക്തിയും വിശുദ്ധിയും മനസിലാക്കിയ ഭര്‍ത്താവ് അവളെ ദൈവിക ജീവിതം നയിക്കാന്‍ അനുവദിച്ചു. അവള്‍ പിരിഞ്ഞു താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കാന്‍സര്‍ രോഗിയായിരുന്ന ബെനഡിക്ടയുടെ ഇളയ സഹോദരിയെ ശുശ്രൂക്ഷിക്കുന്നതിനു വേണ്ടി കുറച്ചുകാലം കൂടി അവര്‍ ഒന്നിച്ചു ജീവിച്ചു. അനുജത്തിയുടെ മരണത്തെ തുടര്‍ന്ന് ബാറ്റിസ്റ്റയും ബെനഡിക്ടയും രണ്ടു വിദൂര സ്ഥലങ്ങളില്‍ സന്യാസജീവിതം തുടങ്ങി. ഉര്‍സുലിന്‍ സന്യാസിനി മഠത്തിലായിരുന്നു ബെനഡിക്ട പ്രവേശിച്ചത്. അവിടെവച്ച് ഗുരുതരമായ രോഗങ്ങള്‍ ബെനഡിക്ടയെ ബാധിച്ചു. അതോടെ അവര്‍ പാവിയായിലേക്കു മടങ്ങിയെത്തി. അവിടെയുള്ള യുവതികളെ സംഘടിപ്പിച്ചു പ്രേഷിത പ്രവര്‍ത്തനം നടത്തുകയായിരുന്നു അവര്‍ പിന്നീട് ചെയ്തത്. അവളുടെ ഭര്‍ത്താവ് ബാറ്റിസ്റ്റയും ഈ സമയത്ത് അവരെ സഹായിക്കാനെത്തി. ബെനഡിക്ട തുടങ്ങിയ സ്‌കൂളുകളുകള്‍ വളരെ പെട്ടെന്ന് പ്രശസ്തിയാര്‍ജിച്ചതോടെ പാവിയായിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചുമതല ബിഷപ്പ് ബെനഡിക്ടയ്ക്കു നല്‍കി. ബാറ്റിസ്റ്റയും ബെനഡിക്ടയും ദൈവികമായി അടുത്തും ലൈംഗികമായി അകന്നും തന്നെയായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍, വിമര്‍ശനങ്ങളും പരദൂഷണങ്ങളും വന്നു തുടങ്ങി. ഇതറിഞ്ഞതോടെ നിരാശയായ ബെനഡിക്ട പാവിയായിലെ ജീവിതം അവസാനിപ്പിച്ചു ദൂരദേശത്തേക്കു പോയി ഒറ്റയ്ക്കു ജീവിതം ആരംഭിച്ചു. പക്ഷേ, പോയ സ്ഥലത്തും പ്രേഷിത പ്രവര്‍ത്തനം അവര്‍ തുടര്‍ന്നു. സ്‌കൂളുകളും സന്യാസമഠങ്ങളും സ്ഥാപിച്ചു. പിന്നീട് മരിക്കുന്നതു വരെ പ്രാര്‍ഥനയിലും ഉപവാസത്തിലും അവര്‍ കഴിഞ്ഞുകൂടി. മരണശേഷം ധാരാളം അദ്ഭുതങ്ങള്‍ ബെനഡിക്ടയുടെ മാധ്യസ്ഥതയില്‍ വിശ്വാസികള്‍ക്കു ലഭിച്ചു. 2002 മേയ് 10നാണ് ബെനഡിക്ടയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്.


Wednesday 22nd of March

വി. ഡെറേക്ക (നാലാം നൂറ്റാണ്ട്)


published-img
 

                 17 ആണ്‍കുട്ടികളെയും രണ്ടു പെണ്‍കുട്ടികളെയും പ്രസവിച്ചു വളര്‍ത്തിയ അമ്മയായിരുന്നു വിശുദ്ധ ഡെറേക്ക. എന്നാല്‍ ഈ വിശുദ്ധയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ മഹത്വം അവരുടെ 19 മക്കളും വിശുദ്ധരായി മാറി എന്നതാണ്. ഇവരുടെ 17 ആണ്‍മക്കളും ബിഷപ്പുമാരുമായിരുന്നു. തീരുന്നില്ല. അയര്‍ലന്‍ഡില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തി ആ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയ വി. പാട്രിക്കിന്റെ ( മാര്‍ച്ച് 17 ലെ വിശുദ്ധന്റെ കഥ വായിക്കുക) സഹോദരി കൂടിയായിരുന്നു അവര്‍. അയര്‍ലന്‍ഡില്‍ തന്നെയായിരുന്നു ഡെറേക്കയുടെയും പ്രേഷിത പ്രവര്‍ത്തനം. ഇവരുടെ ജീവിതത്തെ പറ്റി ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഡെറേക്ക രണ്ടു തവണ വിവാഹം കഴിച്ചു. ആദ്യ ഭര്‍ത്താവ് റെസ്റ്റീഷ്യസ് മരിച്ചതിനെ തുടര്‍ന്നാണ് അവര്‍ രണ്ടാമതും വിവാഹിതയായത്. രണ്ടു വിവാഹത്തിലുമായി അവര്‍ക്കു ജനിച്ച കുട്ടികള്‍ക്കു മുഴുവന്‍ ദൈവിക ചൈതന്യം പകര്‍ന്നു കൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. വി. പാട്രിക്കിനൊപ്പം അയര്‍ലന്‍ഡില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ ആ കുടുംബം ശ്രദ്ധയൂന്നി. അയര്‍ലന്‍ഡിനു വേണ്ടിയാണ് ഡെറേക്കയെ ദൈവം ഇത്രയും മക്കളുടെ അമ്മയാക്കിയതെന്നു വിശ്വസിക്കുന്നവരുണ്ട്. ആ കുടുംബത്തിന്റെ പ്രേഷിതപ്രവര്‍ത്തനം വഴി ഒരു രാജ്യം മുഴുവന്‍ ക്രിസ്തുവിന്റെ അനുയായികളായി മാറി.


Thursday 23rd of March

വി. റാഫ്ഖ (1832 - 1914)


published-img
 

                      യേശുക്രിസ്തു പീഡാനുഭവ വേളയില്‍ അനുഭവിച്ച വേദനയുടെ തീവ്രത അളക്കാന്‍ ആര്‍ക്കു കഴിയും? ആ വേദന അനുഭവിക്കാനുള്ള ഭാഗ്യം തനിക്കു തരേണമേ എന്നു പ്രാര്‍ഥിച്ച വിശുദ്ധയാണ് റാഫ്ഖ. ദൈവം അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തു. 1832 ല്‍ ലബനനിലെ കുലീന കുടുംബത്തിലാണ് റാഫ്ഖ ജനിച്ചത്. റാഫ്ഖയ്ക്കു ആറു വയസു പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നെ, രണ്ടാനമ്മയാണ് അവളെ വളര്‍ത്തിയത്. 11 വയസു മുതല്‍ നാലു വര്‍ഷക്കാലം വീട്ടുജോലിയെടു ക്കേണ്ട സ്ഥിതിയിലേക്കാണ് രണ്ടാനമ്മയുടെ പീഡനം അവളെ കൊണ്ടെത്തിച്ചത്. 14-ാം വയസു മുതല്‍ യേശുവിനെ മാത്രം മനസില്‍ ധ്യാനിച്ചാണ് റാഫ്ഖ കഴിച്ചുകൂട്ടിയത്. പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും തന്റെ ജോലിഭാരം കുറയ്ക്കാന്‍ അവള്‍ക്കു സാധിച്ചു. ഒരു കന്യാസ്ത്രീ യായി തന്റെ ജീവിതം എന്നും ക്രിസ്തുവിനോടൊപ്പം ചെലവഴിക്കാനുള്ള തീരുമാനം റാഫ്ഖ എടുക്കുന്നത് ഇക്കാലത്താണ്. അച്ഛന്റെ എതിര്‍പ്പുണ്ടായിരുന്നിട്ടും അവള്‍ തന്റെ തീരുമാനം മാറ്റിയില്ല. 21-ാം വയസില്‍ റാഫ്ഖ മഠത്തില്‍ ചേര്‍ന്നു. പ്രേഷിത പ്രവര്‍ത്തങ്ങളും കാരുണ്യപ്രവര്‍ത്തികളും വഴി ഏവരുടെയും പ്രീതി പിടിച്ചു പറ്റിയ റാഫ്ഖ എപ്പോഴും ധ്യാനിച്ചിരുന്നത് ക്രിസ്തുവിന്റെ പീഡാനുഭവവേളയിലെ വേദനകളെ പറ്റിയായിരുന്നു. ഒരിക്കല്‍ വിശുദ്ധ ജപമാലയുടെ പെരുന്നാള്‍ ദിനത്തില്‍ റാഫ്ഖ യേശുവിനോടു പ്രാര്‍ഥിച്ചു: ''എന്റെ ദൈവമേ, നീ അനുഭവിച്ച വേദനകള്‍ നിന്നോടൊപ്പം ചേര്‍ന്ന് അനുഭവിക്കാന്‍ എന്നെ യോഗ്യയാക്കേണമേ..'' പിറ്റേന്ന് മുതല്‍ റാഫ്ഖയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. അവളുടെ കാഴ്ച മങ്ങി വന്നു. കാലുകള്‍ക്കു ശേഷി നഷ്ടമായി. മുടന്തി മാത്രം നടക്കാനാവുന്ന അവസ്ഥയെത്തി. 30 വര്‍ഷം കൂടി ഈ അവസ്ഥയില്‍ അവര്‍ ജീവിച്ചു. പ്രാര്‍ഥനയും ഉപവാസവും വഴി വേദനകള്‍ ദൈവത്തോടൊപ്പം അനുഭവിച്ചു. എന്നാല്‍ ആ സമയത്തും കോണ്‍വന്റിലെ ജോലികള്‍ ചെയ്യാതിരിക്കാന്‍ അവര്‍ തയാറായില്ല. ഇരുന്നു കൊണ്ടു ചെയ്യാവുന്ന ജോലികളെല്ലാം അവര്‍ ചെയ്തു. 1907 ല്‍ റാഫ്ഖയുടെ ശരീരം പൂര്‍ണമായി തളര്‍ന്നു. കാഴ്ച പൂര്‍ണമായി നഷ്ടമായി. അപ്പോഴൊക്കെയും തനിക്കു തരുന്ന വേദനകള്‍ക്കു അവര്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. കൂടുതല്‍ വേദന അനുഭവിക്കാന്‍ അവര്‍ പിന്നെയും ആഗ്രഹിച്ചു. ആ സമയത്ത് മദര്‍ സുപ്പീരിയറും റാഫ്ഖയുടെ ഉറ്റ സ്‌നേഹിതയുമായിരുന്ന മദര്‍ ഉര്‍സുല ഡ്യുമിത്തിന്റെ നിര്‍ബന്ധ പ്രകാരം ആത്മകഥ എഴുതുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചു മരണത്തോട് അടുത്തു. മദര്‍ ഉര്‍സുലയോടു അവര്‍ യാത്ര ചോദിച്ചു. തന്റെ പ്രിയ സ്‌നേഹിതയെ ഒരിക്കല്‍ കൂടി കാണുവാനുള്ള അതിയായ മോഹത്താല്‍ തന്റെ കാഴ്ച ഒരു മണിക്കൂര്‍ നേരത്തേക്കു തിരിച്ചു നല്‍കണമേ എന്നു റാഫ്ഖ പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്കു കാഴ്ച ശക്തി തിരികെ കിട്ടി. ഒരു മണിക്കൂര്‍ നേരം അവര്‍ തന്റെ പ്രിയസ്‌നേഹിതയെ കണ്ടു സംസാരിച്ചു. വൈകാതെ അവര്‍ മരിച്ചു. റാഫ്ഖയുടെ മരണശേഷം നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ശവകുടീരത്തില്‍ നിന്നു അദ്ഭുതങ്ങള്‍ സംഭവിച്ചു തുടങ്ങി. മദര്‍ ഉര്‍സുലയ്ക്കായിരുന്നു ആദ്യമായി അനുഗ്രഹം കിട്ടിയത്. ശ്വാസകോശാര്‍ബുദം ബാധിച്ചു മരണത്തോട് അടുത്തു കൊണ്ടിരുന്ന അവരുടെ രോഗം പെട്ടെന്നു സുഖമായി. പിന്നീട് വളരെ പേര്‍ക്കും അനുഗ്രഹങ്ങളുണ്ടായി. 2001 ജൂണ്‍ 10 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റാഫ്ഖയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Friday 24th of March

വി. കാതറീന്‍ ( 1331-1381)


published-img
 

                    വിശുദ്ധയായ അമ്മയുടെ വിശുദ്ധയായ മകള്‍. അതായിരുന്നു കാതറീന്‍. സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റിന്റെ മകള്‍. കാതറീനു പതിമൂന്നുവയസു പ്രായമുള്ളപ്പോള്‍ ജര്‍മന്‍കാരനായ എഗ്ഗേര്‍ഡിനെ അവള്‍ വിവാഹം കഴിച്ചു. നിരന്തര രോഗിയായിരുന്നു എഗ്ഗേര്‍ഡ്. അതു കൊണ്ട് അവള്‍ കന്യകയായി തന്നെ ജീവിച്ചു. പിന്നീട് കാതറീന്‍ ഭര്‍ത്താവിന്റെ അനുവാദത്തോടെ റോമില്‍ തന്റെ അമ്മയുടെ അടുത്തേക്കു പോയി. അധികം വൈകാതെ എഗ്ഗേര്‍ഡ് മരിച്ചു. വിധവയായ ശേഷം പിന്നീടുള്ള 25 വര്‍ഷക്കാലം വിശുദ്ധ ബ്രിജിറ്റും കാതറീനും റോം കേന്ദ്രമാക്കി പ്രേഷിത പ്രവര്‍ത്തനം നടത്തി. ഇതിനിടയ്ക്കു ജറുസലേം അടക്കമുള്ള പല വിശുദ്ധ നഗരങ്ങളിലും അമ്മയോടൊത്ത് സന്ദര്‍ശിച്ചു. റോമിലുള്ള സമയത്ത് അവര്‍ പ്രാര്‍ഥനയും ഉപവാസത്തിനും ഏറെ സമയം നീക്കിവച്ചു. പാവങ്ങളോടൊത്ത് ജീവിച്ചു. അവര്‍ക്കു വേണ്ടി ജോലി ചെയ്തു. ആയിരക്കണക്കിനാളുകളെ യേശുവിലേക്ക് അടുപ്പിക്കാനും അമ്മയ്ക്കും മകള്‍ക്കും കഴിഞ്ഞു. വിശുദ്ധ ബ്രിജിറ്റ് മരിച്ചതോടെ കാതറീന്‍ സ്വീഡനിലേക്ക് പോയി. അവിടെ തന്റെ അമ്മ തന്നെ സ്ഥാപിച്ച വാഡ്‌സ്‌റ്റേനാ മഠത്തില്‍ ബ്രിജിറ്റിന്റെ ശവസംസ്‌കാരം നടത്തി. പിന്നീട് ആ മഠത്തിന്റെ ചുമതല വഹിച്ചു അവിടെ തന്നെ കഴിഞ്ഞു. കാതറീന്റെയും ബ്രിജിറ്റിന്റെയും നാമത്തില്‍ ഒട്ടേറെ അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഈ അദ്ഭുതങ്ങളുടെ വെളിച്ചത്തില്‍ 1485ല്‍ പോപ്പ് ഇന്നസെന്റ് എട്ടാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. അവിഹിത ഗര്‍ഭിണികളുടെ സംരക്ഷകയായി കാതറീന്‍ അറിയപ്പെടുന്നു.


Saturday 25th of March

വി. ഡിസ്മസ് (യേശുവിന്റെ കാലം)


published-img
 

              ''സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടു കൂടി പറുദീസയിലായിരിക്കും.'' യേശുക്രിസ്തു നേരിട്ടു വിശുദ്ധനായി പ്രഖ്യാപിച്ച ഏക വിശുദ്ധനാണ് ഡിസ്മസ്. ഗാഗുല്‍ത്തായില്‍ ഈശോയോടു കൂടി കുരിശില്‍ തറയ്ക്കപ്പെട്ട 'നല്ല കള്ളന്‍'. ഡിസ്മസിന്റെ ഓര്‍മദിവസം മാര്‍ച്ച് 25 ന് ആചരിക്കുന്നത് യേശുവിന്റെ കുരിശു മരണം നടന്നത് ഈ ദിവസമാണ് എന്ന വിശ്വാസത്തിലാണ്. യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ അവിടുത്തെ ഇരുവശങ്ങളിലുമായി ഡിസ്മസിനെയും മറ്റൊരു കള്ളനെയും കുരിശില്‍ തറച്ചിരുന്നു. ഗെസ്റ്റാസ് എന്ന പേരുള്ള കള്ളന്‍ കുരിശില്‍ കിടന്നു കൊണ്ട് യേശുവിനെ പരിഹസിച്ചു സംസാരിച്ചു. ''നീ മിശിഹായാണെങ്കില്‍ നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.'' എന്നാല്‍ അതു കേട്ട് ഡിസ്മസ് അയാളെ ശകാരിച്ചു. ''നിനക്കു ദൈവത്തെ പോലും ഭയമില്ലേ? തെറ്റു ചെയ്ത നമുക്കും തെറ്റുചെയ്യാത്ത ഈ മനുഷ്യനും ഒരേ ശിക്ഷയല്ലേ ലഭിച്ചിരിക്കുന്നത്.'' പിന്നെ ഡിസ്മസ് യേശുവിന്റെ നേര്‍ക്കു തിരിഞ്ഞു കൊണ്ട് അപേക്ഷിച്ചു. '' ഈശോയെ അങ്ങയുടെ രാജ്യത്ത് വച്ച് അങ്ങ് എന്നെയും ഓര്‍ക്കേണമേ.'' യേശു അവനോട് അരുള്‍ ചെയ്തു. ''സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടു കൂടെ പറുദീസയിലായിരിക്കും.'' (ലൂക്കാ 23: 40-43) ചില പുരാതന പുസ്തകങ്ങളില്‍ ഡിസ്മസും യേശുവിന്റെ കുടുംബവുമായുള്ള മറ്റൊരു ബന്ധം വിവരിക്കുന്നുണ്ട്. യേശു പിറന്നതറിഞ്ഞ് ഹേറോദേസ് രാജാവ് രണ്ടു വയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊല്ലാന്‍ കല്‍പിച്ചു. കര്‍ത്താവിന്റെ ദൂതന്‍ നിര്‍ദേശിച്ചതനുസരിച്ച് ഈ സമയത്ത് യൗസേപ്പും മറിയവും ഈജിപ്തിലേക്കു ഓടിപ്പോവുകയായിരുന്നു. ഡിസ്മസും മറ്റു ചില കള്ളന്‍മാരും ഇവരെ വഴിയില്‍ വച്ചു തടഞ്ഞു. എന്നാല്‍ ഡിസ്മസിന് ഇവരോട് വല്ലാത്തൊരു അടുപ്പം തോന്നി. മറ്റു കള്ളന്‍മാരോട് അഭ്യര്‍ഥിച്ച് തിരുക്കുടുംബത്തെ ഉപദ്രവിക്കാതെ ഡിസ്മസ് യാത്രയാക്കി. ജയില്‍പ്പുള്ളികളുടെയും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നവരുടെയും മാനസാന്തരപ്പെടുന്ന കള്ളന്‍മാരുടെയും മധ്യസ്ഥനായാണ് ഡിസ്മസ് അറിയപ്പെടുന്നത്.


Sunday 26th of March

വി. മാര്‍ഗരറ്റ് (1555-1586)


published-img
 

                     പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ മതപീഡന കാലത്തു രക്തസാക്ഷിത്വം വഹിച്ച ആദ്യ വനിതയാണ് വി. മാര്‍ഗരറ്റ്. കത്തോലിക്ക വിശ്വാസത്തില്‍ ചേരുകയും പുരോഹി തന്‍മാരെ ഒളിച്ചു താമസിപ്പിക്കുകയും ചെയ്തു എന്നതായിരുന്ന മാര്‍ഗരറ്റ് ചെയ്ത കുറ്റം. പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളായ മാതാപിതാക്കളുടെ മകളായി 1555 ലായിരുന്നു മാര്‍ഗരറ്റ് ജനിച്ചത്. പതിനാറാം വയസില്‍ അവള്‍ വിവാഹിതയായി. ജോണ്‍ ക്ലീത്തെറോ എന്ന പ്രൊട്ടസ്റ്റന്റ് മതക്കാരനായിരുന്നു ഭര്‍ത്താവ്. വിവാഹത്തിനു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ഗരറ്റ് ഭര്‍ത്താവിന്റെ അനുമതിയോടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ക്ലീത്തെറോയ്ക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. അത്രയ്ക്കു ശക്തമായിരുന്നു അവരുടെ ദാമ്പത്യം. ഇറച്ചിവില്‍പനക്കാരനായിരുന്ന ക്ലീത്തറൊയെ കച്ചവടത്തിലും മാര്‍ഗരറ്റ് സഹായിച്ചു. അവര്‍ക്കു മുന്നു മക്കളും ഉണ്ടായിരുന്നു. എല്ലാ തിരക്കുകള്‍ക്കിടയിലും ദിവസവും ഒന്നരമണിക്കൂര്‍ നേരം മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. ആഴ്ചയില്‍ നാലു ദിവസം ഉപവസിച്ചു. എല്ലാദിവസവും ഒളിവില്‍ പോയി വി. കുര്‍ബാന കണ്ടു. അക്കാലത്ത് കത്തോലിക്ക പുരോഹിതന്‍മാരെല്ലാം ഒളിവില്‍ കഴിഞ്ഞായിരുന്നു പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്. പിടിക്കപ്പെട്ട പുരോഹിതരെല്ലാം വധിക്കപ്പെട്ടു. തന്റെ വീടിന്റെ അടുത്തുള്ള കെട്ടിടത്തില്‍ ചില പുരോഹിതരെ ഒളിച്ചുപാര്‍ക്കാന്‍ മാര്‍ഗരറ്റ് സഹായിച്ചു. അവിടെ വി. കുര്‍ബാന അര്‍പ്പിക്കാനും അവര്‍ക്കു സൗകര്യങ്ങളൊരുക്കി കൊടുത്തു. മാത്രമല്ല, ഒട്ടേറെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരെ കത്തോലിക്ക വിശ്വാസത്തിലേക്കു മടക്കികൊണ്ടുവരാനും മാര്‍ഗരറ്റിനു സാധിച്ചു. ഇവയൊക്കെയും മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അന്ന്. പക്ഷേ, മാര്‍ഗരറ്റ് ഭയപ്പെട്ടില്ല. തന്റെ മകന്‍ ഹെന്റിയെ കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ത്തണമെന്നായിരുന്നു മാര്‍ഗരറ്റിന്റെ ആഗ്രഹം. അതിനു വേണ്ടി അവള്‍ ഹെന്റിയെ ഇംഗ്ലണ്ടിനു പുറത്തയച്ചാണ് പഠിപ്പിച്ചത്. ഇതും ഗുരുതരമായ കുറ്റമായിരുന്നു. ഒടുവില്‍ അധികാരികള്‍ മാര്‍ഗരറ്റിനെ പിടികൂടുകയും ചെയ്തു. മാര്‍ഗരറ്റിന്റെ വീടു മുഴുവന്‍ സൈനികര്‍ പരിശോധിച്ചെങ്കിലും ഒളിവില്‍ കഴിഞ്ഞ പുരോഹിതരെ പിടിക്കാനായില്ല. അവര്‍ രക്ഷപ്പെട്ടു. തെറ്റുകള്‍ മനസിലാക്കി ക്ഷമ ചോദിക്കാത്ത എല്ലാവര്‍ക്കും മരണശിക്ഷ നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, തെറ്റുകള്‍ ക്ഷമിക്കണമെന്നു യാചിക്കാന്‍ അവള്‍ തയാറായില്ല. ''ഞാന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ല. പിന്നെയെന്തിനാണ് എന്നെ വിചാരണ ചെയ്യുന്നത്'' - അവള്‍ ന്യായാധിപന്‍മാരോടു ചോദിച്ചു. മാര്‍ഗരറ്റിനു മരണശിക്ഷ വിധിക്കപ്പെട്ടു. തടികൊണ്ടുള്ള ഒരു പലകയ്ക്കും പാറയ്ക്കുമിടയില്‍ കിടത്തി വലിയ ഭാരം ഇട്ട് ഞെരുക്കി കൊല്ലാനായിരുന്നു തീരുമാനം. അതിഭീകരമായ ശിക്ഷയെ പറ്റി കേട്ടിട്ടും മാര്‍ഗരറ്റിന്റെ മുഖത്തു നിന്നു ചിരി മാഞ്ഞില്ല. ''ഞാന്‍ ഭാഗ്യവതിയാണ്. ഇതിലും നല്ലൊരു മരണം എനിക്കു ലഭിക്കാനില്ല.'' മരിക്കുന്നതിനു തൊട്ടു മുന്‍പും മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. '' യേശു, യേശു, യേശു...എന്നോടു കരുണ തോന്നണമേ...'' മാര്‍ഗരറ്റ് കൊല്ലപ്പെടുമ്പോള്‍ അവര്‍ക്കു 30 വയസുമാത്രമായിരുന്നു പ്രായം. 1970 ഒക്‌ടോബര്‍ 25ന് പോപ്പ് പോള്‍ ആറാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Monday 27th of March

ഈജിപ്തിലെ വി. ജോണ്‍(എ.ഡി. 305-394)


published-img
 

                ഒരു തച്ചന്റെ മകനായിരുന്നു ജോണ്‍. ചെറുപ്രായം മുതില്‍ തന്നെ ദൈവസ്‌നേഹത്തില്‍ അലിഞ്ഞു ചേര്‍ന്നാണ് ജോണ്‍ വളര്‍ന്നത്. ജോണിനു 25 വയസായപ്പോള്‍ ദൈവവിളി കേട്ട് അവന്‍ വീടുവി ട്ടിറങ്ങി. പിന്നീട് വര്‍ഷങ്ങളോളം മരുഭൂമിയില്‍ ഒരു സന്യാസിയുടെ ശിഷ്യനായി ജീവിച്ചു. ജോണിനെ പരീക്ഷിക്കുന്നതിനു വേണ്ടി സന്യാസി ഒരു പ്രയോജനവുമില്ലാത്ത ജോലികള്‍ അവനെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. വലിയ പാറകള്‍ മലയുടെ മുകളില്‍ വലിച്ചു കയറ്റുക, കരിഞ്ഞുണങ്ങിയ ചെടിക്കു വെള്ളമൊഴിപ്പിക്കുക തുടങ്ങിയ ജോലികള്‍ ഒരു മടിയും കൂടാതെ ജോണ്‍ ചെയ്തു. പരിപൂര്‍ണമായ അനുസരണയും വിനയവും വഴി ജോണ്‍ തന്റെ ഗുരുവിനെ പ്രീതിപ്പെടുത്തി. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാനുള്ള ശക്തി ദൈവം ജോണിനു കൊടുത്തിരുന്നു. ഒരിക്കല്‍ പല്ലേഡിയസ് എന്നൊരു യുവ സന്യാസി ജോണിനെ സന്ദര്‍ശിച്ചു. ജോണ്‍ അയാളോടു പറഞ്ഞു. ''ഒരു കാലത്ത് നീ ഒരു ബിഷപ്പായി തീരും'' എന്നാല്‍ യുവസന്യാസി അത് ചിരിച്ചു തള്ളി. ''ആശ്രമത്തിലെ വെറുമൊരു പാചകക്കാരനായ ഞാന്‍ ഒരു ബിഷപ്പാകുമെന്നോ?.'' ജോണ്‍ പറഞ്ഞു: ''അത് സംഭവിച്ചിരിക്കും.'' കുറെ കാലം കഴിഞ്ഞപ്പോള്‍ പല്ലേഡിയസ് രോഗബാധി തനായതിനെ തുടര്‍ന്ന് അയാളെ അലക്‌സാണ്ട്രിയയിലേക്ക് അയച്ചു. ഏറെ വൈകാതെ പല്ലേഡിയസ് ബിഷപ്പായി പ്രഖ്യാപിക്കപ്പെട്ടു. പതിനാറു വര്‍ഷം സന്യാസിയോടൊത്ത് ആശ്രമത്തില്‍ കഴിഞ്ഞ ശേഷം ജോണ്‍ അവിടം വിട്ടു. ലിക്കോപോളിസില്‍ ഒരു ഉയര്‍ന്ന പാറയുടെ മുകളില്‍ കയറി അവിടെ ഒരു ചെറിയ ഗുഹയില്‍ താമസം തുടങ്ങി. മറ്റാരുമായും ബന്ധപ്പെടാതെ ദൈവത്തോടു മാത്രം ചേര്‍ന്നു നിന്നായിരുന്നു ജോണിന്റെ ജീവിതം. ആഴ്ചയില്‍ അഞ്ചു ദിവസം മറ്റാരെയും കാണാതെ അവിടെ കഴിഞ്ഞു. ശനിയും ഞായറും തന്നെ തേടിയെത്തുന്ന രോഗികളെ സുഖപ്പെടുത്തി. പ്രശ്‌നങ്ങളാല്‍ വലയുന്നവര്‍ക്കു ഉപദേശം നല്‍കി. പകല്‍സമയം മുഴുവന്‍ ഉപവസിച്ചു. രാത്രിയില്‍ അല്‍പമെന്തെങ്കിലും കഴിക്കും. 42-ാം വയസു മുതല്‍ 90-ാംവയസു വരെ ഈ ഗുഹയിലായിരുന്നു ജോണിന്റെ താമസം. മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങള്‍ പോലും മനസിലാക്കാനുള്ള കഴിവു ദൈവം ജോണിനു നല്‍കിയിരുന്നു. ഒരിക്കല്‍ ഒരു പുരോഹിതന്‍ മറ്റു ആറു പേരോടൊപ്പം ജോണിനെ സന്ദര്‍ശിച്ചു. അയാള്‍ താനാരാണെന്നു ജോണിനോടു പറഞ്ഞിരുന്നില്ല. ജോണ്‍ അയാളുടെ കൈകളില്‍ ചുംബിച്ചു കൊണ്ടു പറഞ്ഞു. ''ഒരിക്കലും കള്ളം പറയരുത്. നല്ലതിനുവേണ്ടിയാണെങ്കില്‍ പോലും. കള്ളം ഒരിക്കലും ദൈവത്തില്‍ നിന്നു വരില്ല. മറിച്ച് അത് വരുന്നത് സാത്താനില്‍ നിന്നാണ് എന്നാണ് നമ്മുടെ രക്ഷകന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത.്'' ജോണിന്റെ ജീവിതത്തിലെ അവസാന മൂന്നുവര്‍ഷം പൂര്‍ണമായും ദൈവത്തിനു വേണ്ടി നീക്കിവച്ചു. മറ്റാരെയും കാണാന്‍ ജോണ്‍ തയാറായില്ല. മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു ജോണ്‍ മരിച്ചത്.


Tuesday 28th of March

വി. ഗോന്ത്രാമനസ് എന്ന ഗോന്ത്രാന്‍ രാജാവ് ( 525-593)


published-img
 

                         ഫ്രാന്‍സിലെ ക്‌ളോട്ടയര്‍ രാജാവിന്റെ നാലു മക്കളിലൊരാളായിരുന്നു ഗോന്ത്രാന്‍. എ.ഡി. 561 ല്‍ ക്‌ളോട്ടയര്‍ രാജാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സാമ്രാജ്യം നാലായി ഭാഗിച്ചു നാലു മക്കളും ഒരോ ഭാഗം ഭരിച്ചു. മൂത്ത സഹോദരന്‍ ചാരിബെര്‍ട്ടായിരുന്നു പാരീസ് ഭരിച്ചത്. ഓര്‍ലീന്‍സിന്റെയും ബര്‍ഗന്റിയുടെയും രാജാവായിരുന്നു ഗോന്ത്രാന്‍. ചലോണ്‍സായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. ഒരിക്കല്‍ ഗോന്ത്രാന്റെ ഭാര്യ രോഗം ബാധിച്ചു മരണാസന്നയായി. തന്റെ ഭാര്യയുടെ രോഗം സുഖപ്പെടുത്താന്‍ കഴിയാഞ്ഞതി നു വൈദ്യനെ ഗോന്ത്രാന്‍ കൊലപ്പെടുത്തി. എന്നാല്‍, ഈ സംഭവത്തെ കുറി ച്ചോര്‍ത്തു പിന്നീട് ജീവിതകാലം മുഴുവന്‍ ഗോന്ത്രാന്‍ ദുഃഖിച്ചു. ക്രൈസ്തവ മതം സ്വീകരിച്ച ശേഷം താന്‍ ചെയ്ത തെറ്റുകള്‍ മനസിലാക്കിയ ഗോന്ത്രാന്‍ കുറ്റബോധം നിമിത്തം അസ്വസ്ഥനായി. പ്രായശ്ചിത്തമെന്ന നിലയില്‍ ക്രൈസ്തവ ദേവാലയം പണിയുകയും പാവങ്ങള്‍ക്കു വേണ്ടി ജീവിക്കുകയും ചെയ്തു. തന്റെ സഹോദരന്‍മാര്‍ക്കെതിരെ യുദ്ധം ചെയ്തു അവരെ പരാജയപ്പെടുത്തേണ്ട അവസ്ഥയാ ണു ഗോന്ത്രാനു പിന്നീട് ഉണ്ടായത്. എന്നാല്‍ അവരുടെ ഒരു തുണ്ടു ഭൂമി പോലും സ്വന്തമാക്കാ തെ അവരെ സമാധാനത്തില്‍ വിടുകയാണ് അദ്ദേഹം ചെയ്തത്. പുരോഹിതന്‍മാരെയും സന്യാസികളെയും ഏറെ ബഹുമാനിച്ചിരുന്ന ഗോന്ത്രാന്‍ മര്‍ദ്ദിതരുടെ സംരക്ഷകനും പ്രജകളുടൈ പ്രിയപ്പെട്ടവനുമായി മാറി. പ്രജകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി അദ്ദേഹം പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്തു. തന്റെ പടയാളികള്‍ ജനങ്ങളെ മര്‍ദിക്കുന്നതും പീഡിപ്പിക്കുന്നതും അദ്ദേഹം തടഞ്ഞു. തെറ്റുചെയ്യുന്നവരെ ന്യായമായി ശിക്ഷിക്കാനും അദ്ദേഹം മടിച്ചില്ല. എന്നിരുന്നാലും, തനിക്കു നേരെ തെറ്റുചെയ്യുന്നവരോട് ഗോന്ത്രാന്‍ ക്ഷമിച്ചു. 32 വര്‍ഷം രാജ്യം ഭരിച്ച ഗോന്ത്രാന്‍ 68-മത്തെ വയസില്‍ മരിച്ചു.

 


Wednesday 29th of March

വി. ഗ്ലാഡിസ്


published-img
 

              ആര്‍തര്‍ ചക്രവര്‍ത്തിയുടെ കാലത്ത് വെയില്‍സിലെ ബ്രക്‌നോക്കിന്റെ രാജാവായിരുന്ന ബ്രിച്ചാന്റെ മകളായിരുന്നു ഗ്ലാഡിസ്. ഗുണ്ടാത്തലവനായിരുന്ന ഗുണ്ടെലെസും ഗ്‌ളാഡിസും പ്രണയബദ്ധരായിരുന്നു. എന്നാല്‍ ബ്രിച്ചാന് ഇത് ഇഷ്ടമായിരുന്നില്ല. ഗ്ലാഡിസിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഗുണ്ടെലസ് തന്റെ 300 അംഗ സംഘവുമായി ബ്രിച്ചാനെ ആക്രമിച്ചു. എന്നാല്‍ ഗുണ്ടെലെസിനൊപ്പ മുണ്ടായിരുന്നവരില്‍ 200 പേരും കൊല്ലപ്പെട്ടു. ഗുണ്ടെലെസ് പരാജയപ്പെട്ടു. പക്ഷേ, ആരുമറിയാതെ ഗുണ്ടെലെസ് ഗ്ലാഡിസിനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചു. ദൈവത്തില്‍ നിന്നകന്നു പാപങ്ങളില്‍ മുഴുകിയാണിവര്‍ ജീവിച്ചത്. എന്നാല്‍ ഇവരുടെ മകന്‍ കാഡോക് ദൈവികമാര്‍ഗത്തില്‍ നീങ്ങി പുരോഹിതനായി മാറി. കാഡോകിന്റെ ഉപദേശത്തെ തുടര്‍ന്ന്, മാനസാന്തരപ്പെട്ട ഗ്ലാഡിസും ഗുണ്ടെലെസും തെറ്റുകള്‍ തിരുത്തി ദൈവത്തിലേക്കു മടങ്ങിവന്നു. ദൈവവിളിയെ തുടര്‍ന്നു ലൗകിക ജീവിതം ഉപേക്ഷിച്ച് ഗ്ലാഡിസ് സന്യാസി നിയായി മാറി. ഗുണ്ടെലെസും സന്യാസജീവിതം തുടങ്ങി. പ്രേഷിത പ്രവര്‍ത്തനവും കാരുണ്യ പ്രവര്‍ത്തികളും വഴി ചെയ്തു പോയ തെറ്റുകള്‍ക്കു ഇവര്‍ മാപ്പിരന്നു. ഗ്ലാഡിസ്, ഭര്‍ത്താവ് ഗുണ്ടെലെസ്, മകന്‍ കാഡോക് എന്നീ മുന്നു പേരും അവരുടെ ജീവിതം കൊണ്ടു തന്നെ വിശുദ്ധരായി മാറി.


Thursday 30th of March

വി. ജോണ്‍ ക്ലൈമാക്കസ് (525-605)


published-img
 

                 പരിപൂര്‍ണതയിലേക്കുള്ള ഗോവണിയെന്നാണ് വി. ജോണിന്റെ വിഖ്യാത ഗ്രന്ഥമായ 'ക്ലൈമാക്‌സ്' അറിയപ്പെടുന്നത്. വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഇത്രയധികം പ്രചോദനം നല്‍കുന്ന മറ്റൊരു പുസ്തകമില്ല. പലസ്തീനായില്‍ ജനിച്ച ജോണ്‍ പതിനാറാം വയസില്‍ തന്റെ സന്യാസ ജീവിതത്തിനു തുടക്കമിട്ടു. സീനായ് മലയില്‍ ഏകാന്തജീവിതം നയിക്കുകയായിരുന്നു ജോണ്‍ ചെയ്തത്. പിന്നീട് അവിടെ അദ്ദേഹം ഒരു സന്യാസിയുടെ ശിഷ്യനായി ജീവിക്കാന്‍ തുടങ്ങി. വളരെ ദൈവികമായ ഒരു ജീവിതമായിരുന്നു ജോണ്‍ നയിച്ചിരുന്നത്. മല്‍സ്യമോ മാംസമോ കഴിക്കില്ല. ഭക്ഷണം തന്നെ വല്ലപ്പോഴും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം. വേദപുസ്തക ങ്ങളും മറ്റു മതഗ്രന്ഥങ്ങളും വായിച്ചു പഠിക്കാനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്. നാല്‍പതു വര്‍ഷത്തോളം അദ്ദേഹം ഇങ്ങനെ ജീവിച്ചു. പിന്നീട് സീനായ് മലയിലുള്ള ഒരു സന്യാസമഠത്തിന്റെ അധിപനായി സേവനം ചെയ്തു. ഇവിടെ വച്ചാണ് അദ്ദേഹം 'ക്ലൈമാക്‌സ്' എന്ന ഗ്രന്ഥം രചിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പേരിലാണ് അദ്ദേഹം പിന്നീട് വി. ജോണ്‍ ക്ലൈമാക്കസ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വി. ജോണ്‍ ഈ പുസ്തകത്തിലെഴുതിയ എഴുതിയ ഒരോ വാക്കുകളും സ്വര്‍ഗത്തിലേക്കുള്ള ചവിട്ടുപടികളാണ്. ''ദൈവത്തിന്റെ ദാസന്‍മാര്‍ ശാരീരികമായി ഈ ലോകത്ത് തന്നെയായിരിക്കും. പക്ഷേ, മാനസികമായി അവര്‍ സ്വര്‍ഗത്തിന്റെ വാതിലില്‍ മുട്ടിവിളിച്ചുകൊണ്ടിരിക്കുകയാണ്.'', ''നല്ല കപ്പിത്താന്‍ ഉള്ള കപ്പല്‍ ദൈവകൃപയുണ്ടെങ്കില്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തിച്ചേരും. അതുപോലെയാണ് നല്ല ഇടയനുള്ള മനസുകളും. എന്തൊക്കെ തെറ്റുകള്‍ ചെയ്തിട്ടുള്ളവരാണെങ്കിലും ആ ഇടയന്റെ സഹായത്തോടെ അവര്‍ സ്വര്‍ഗത്തിലെത്തും'', ''ഭാരമുള്ള പക്ഷികള്‍ക്കു കൂടുതല്‍ ഉയരത്തില്‍ പറക്കാനാവില്ല. അതുപോലെയാണ് പാപങ്ങളെ വഹിക്കുന്ന മനുഷ്യനും'', ''ആഗ്രഹങ്ങള്‍ നിങ്ങളെ നിയന്ത്രിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ആഗ്രഹങ്ങളെ നിയന്ത്രിക്കുവിന്‍.'' വി. ജോണ്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ് അദ്ദേഹം തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചു. ധ്യാനത്തില്‍ മുഴുകി. പരിപൂര്‍ണതയിലേക്കുള്ള ഗോവണി കയറി അദ്ദേഹം യാത്രയായി.


Friday 31st of March

വി. സൈമണ്‍ എന്ന രണ്ടുവയസുകാരന്‍ (1472-1475)


published-img
 

                     രണ്ടാം വയസില്‍ യേശുവിനുവേണ്ടി പീഡനങ്ങളേറ്റു വാങ്ങി മരിച്ച ബാലനാണ് ട്രെന്റിലെ വി. സൈമണ്‍. നമുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത പോലെ അതിക്രൂരമായിട്ടായിരുന്നു ഒരു പറ്റം യഹൂദര്‍ ചേര്‍ന്ന് സൈമണിനെ കൊലപ്പെടുത്തിയത്. അന്നൊരു പെസഹാ വ്യാഴാഴ്ചയായിരുന്നു. യേശുവിനോടുള്ള വെറുപ്പ് മാറിയിട്ടില്ലാത്ത ചില യഹൂദര്‍ ചേര്‍ന്ന് പെസഹാദിവസം ഒരു ക്രിസ്ത്യാനിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അവര്‍ തെരുവിലൂടെ ഇറങ്ങി നടന്നു. സൈമണിന്റെ മാതാപിതാക്കള്‍ ദേവാലയത്തില്‍ പ്രാര്‍ഥനയ്ക്കായി പോയിരിക്കയായിരുന്നു. വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന സൈമണിനെ യഹൂദസംഘം പിടികൂടി അവരിലൊരാളായിരുന്ന സാമുവലിന്റെ വീട്ടിലേക്കു കൊണ്ടു പോയി. അവിടെ വച്ച് അവര്‍ അവന്റെ കൈകള്‍ കുരിശിന്റെ ആകൃതിയിലാക്കി കെട്ടിയിട്ടു. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. കുഞ്ഞിന്റെ നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി കുത്തിത്തിരുകി. ഈശോ കുരിശില്‍ അനുഭവിച്ച പീഡനങ്ങളെ പരിഹസിച്ച് അവര്‍ ആണികള്‍ അവന്റെ ദേഹത്തു കുത്തിയിറക്കി. സൈമണിന്റെ കൈയില്‍ നിന്നും തുടകളില്‍ നിന്നും മാംസം മുറിച്ചുനീക്കി. മോസസ് എന്നു പേരായ ഒരു യഹൂദന്‍ അവന്റെ കഴുത്തില്‍ തൂവാല കൊണ്ടു കെട്ടിയിട്ടു. മറ്റൊരാള്‍ സൈമണിന്റെ കഴുത്തറത്തു. രക്തം ഒരു പാത്രത്തില്‍ ശേഖരിച്ചു. ഒരു മണിക്കൂര്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം ആ കുഞ്ഞുകണ്ണുകള്‍ അടഞ്ഞു. സൈമണിന്റെ മൃതദേഹം ഒരു പുഴയിലേക്കു വലിച്ചെറിഞ്ഞ ശേഷം കൊലപാതകികള്‍ പെസഹ ആചരിക്കാനായി പോയി. പിറ്റേന്ന് കൊലപാതകികള്‍ തന്നെ പൊലീസിനോട് പുഴയില്‍ ഒരു മൃതദേഹം കിടക്കുന്നതായി അറിയിച്ചു. അതിനാല്‍ അവരെയാരും ആദ്യം സംശയിച്ചില്ല. സൈമണിന്റെ മൃതദേഹം ട്രെന്റിലെ സെയ്ന്റ് പീറ്ററിന്റെ ദേവാലയത്തിലേക്കു കൊണ്ടു പോയി. അന്നു മുതല്‍ സൈമണിന്റെ ശവകുടീരത്തില്‍ നിന്നു അദ്ഭുതങ്ങള്‍ പ്രവഹിച്ചു തുടങ്ങി. ആ പിഞ്ചുബാലനെ ക്രൂരമായി ബലികഴിച്ച യഹൂദന്‍മാരും പിന്നീട് പിടിയിലായി.


Saturday 1st of April

ഈജിപ്തിലെ വി. മേരി (344-421)


published-img
 

             പതിനേഴു വര്‍ഷം മദ്യശാലയിലെ നര്‍ത്തകിയും പാട്ടുകാരിയുമായി ജീവിച്ച വേശ്യയായിരുന്നു മേരി. അതീവ സുന്ദരിയായിരുന്നു അവര്‍. വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ മാതാപിതാക്കളുടെ മകളായി ജനിച്ച മേരി തന്റെ പന്ത്രണ്ടാം വയസില്‍ വീട്ടില്‍ നിന്നു ഒളിച്ചോടി ഈജിപ്തിലെ അലക്‌സാണ്ട്രിയയിലെത്തി. പിന്നീട് വേശ്യവൃത്തി തൊഴിലാക്കിയാണ് മേരി ജീവിച്ചത്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു തീര്‍ഥാടകസംഘത്തിനൊപ്പം മേരി പാലസ്തീനിലേക്കു പോയി. അവിടെ തീര്‍ഥാടകര്‍ക്കിടയില്‍ ജീവിച്ച് വേശ്യവൃത്തിയിലൂടെ കൂടുതല്‍ ധനം സമ്പാദിക്കാമെന്ന ലക്ഷ്യമായിരുന്നു അവള്‍ക്ക്. അതിനൂ ശേഷം ജറുസലേമിലേക്കു പോകാനായിരുന്നു മേരിയുടെ പദ്ധതി. കുരിശിന്റെ മഹത്വത്തിന്റെ തിരുനാള്‍ ദിവസം അവള്‍ ദേവാലയത്തിലെത്തി. വന്‍ജനക്കൂട്ടം അവിടെയെത്തിയിരുന്നു. ജനങ്ങളെ വശീകരിച്ച് തന്നിലേക്ക് ആകര്‍ഷിക്കുന്നതിനായി അവള്‍ അവര്‍ക്കിടയിലൂടെ ചുറ്റിത്തിരിഞ്ഞു. എന്നാല്‍ ജനക്കൂട്ടത്തിനൊപ്പം ദേവാലയത്തിലേക്ക് കടക്കാന്‍ അവള്‍ ശ്രമിച്ചപ്പോള്‍ അജ്ഞാതമായ ഏതോ ശക്തി ഒരു മതിലു പോലെ അവളെ തടഞ്ഞു. എത്ര ശ്രമിച്ചിട്ടും വാതിലിനുള്ളിലേക്കു കടക്കാന്‍ അവള്‍ക്കായില്ല. ദൈവസന്നിധിയിലേക്ക് കടക്കാനുള്ള യോഗ്യത തനിക്കില്ലെന്നു തരിച്ചറിഞ്ഞ മേരി പശ്ചാത്തപിച്ചു. ദേവാലയത്തിനു മുന്നിലുണ്ടായിരുന്ന കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് അവള്‍ കരഞ്ഞു. ''വേശ്യയായ മഗ്ദലമറിയത്തിന് കര്‍ത്താവായ യേശുവിന്റെ സമീപത്തു നില്‍ക്കാന്‍ ഭാഗ്യമുണ്ടായതു പോലെ തന്നോടും ക്ഷമിക്കണമേ'' എന്നു പ്രാര്‍ഥിച്ചു. അന്നു രാത്രി മേരിക്ക് കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി. ശാന്തിയും സമാധാനവും പാപമോചനവും ആഗ്രഹിക്കുന്നെങ്കില്‍ ജോര്‍ദാന്‍ നദി കടന്ന് മരുഭൂമിയിലേക്ക് പോകാന്‍ കന്യാമറിയം അവളോടു പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ തന്നെ അവള്‍ നദി കടന്നു മരുഭൂമിയിലേക്ക് പോയി. അവിടെ ഒരു സന്യാസിനിയെ പോലെ 50 വര്‍ഷം ജീവിച്ചു. മരുഭൂമിയില്‍ കിട്ടിയ പച്ചിലകളും പഴങ്ങളും മാത്രമാണവള്‍ ഭക്ഷിച്ചത്. നീണ്ട അന്‍പതു വര്‍ഷക്കാലം മറ്റൊരു മനുഷ്യജീവിയെ പോലും കാണാതെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി അവള്‍ ജീവിച്ചു. ചെയ്തു പോയ ഒരോ പാപങ്ങളെ കുറിച്ചു കണ്ണീരോടെ മാപ്പിരന്നു. അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ച്ച ഒരു ദിവസം പലസ്തീനിലെ വിശുദ്ധ സോസിമസ് മേരിയെ മരുഭൂമിയില്‍ വച്ചു കണ്ടുമുട്ടി. അവള്‍ അദ്ദേഹത്തോട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് തന്നെ കാണാന്‍ എത്തണമെന്നു പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് സോസിമസ് എത്തിയപ്പോള്‍ ജോര്‍ദാന്‍ നദിക്കരയില്‍ മേരി മരിച്ചു കിടക്കുകയായിരുന്നു. ഒരു സിംഹം അവളുടെ ശരീരത്തിനു സമീപത്തായി മണ്ണുമാന്തി ഒരു കുഴിമാടം ഒരുക്കി വച്ചിരിക്കുന്നതും സോസിമസ് കണ്ടു. വി. സോസിമസാണ് മേരിയുടെ കഥ ലോകത്തെ അറിയിച്ചത്. പശ്ചാത്തപിക്കുന്ന വേശ്യകളുടെ മധ്യസ്ഥയായാണ് വി. മേരി അറിയപ്പെടുന്നത്. ലൈംഗിക അത്യാസക്തിയില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയും വി. മേരിയോട് പ്രാര്‍ഥിക്കാറുണ്ട്. ചില സഭകള്‍ ഏപ്രില്‍ മൂന്നിനും മറ്റു ചില സഭകള്‍ ഏപ്രില്‍ ഒന്‍പതിനുമാണ് വി.മേരിയുടെ ഓര്‍മദിവസം ആചരിക്കുന്നത്.


Sunday 2nd of April

പൗലയിലെ വി. ഫ്രാന്‍സീസ് (1416-1508)


published-img
 

                      ഇറ്റലിയിലെ പൗലയില്‍ ദരിദ്രരായ മാതാപിതാക്കള്‍ക്കു ജനിച്ച ഫ്രാന്‍സീസ് ചെറുപ്രായം മുതല്‍ തന്നെ ആഴത്തിലുറച്ച ദൈവവിശ്വാസത്തിലാണ് വളര്‍ന്നത്. ഫ്രാന്‍സീസ് പഠിച്ചത് ഫ്രാന്‍സീഷ്യന്‍ സഭയുടെ സ്‌കൂളിലായിരുന്നു. അവിടെയുള്ള പുരോഹിതരെക്കാള്‍ വിശ്വാസതീഷ്ണത പ്രകടിപ്പിച്ച ഫ്രാന്‍സീസ് ഒരിക്കല്‍ തന്റെ അച്ഛനോടൊപ്പം അസീസിയിലേക്കൊരു തീര്‍ഥയാത്ര നടത്തി. വി. ഫ്രാന്‍സീസ് അസീസിയെ പോലെ തന്റെ മകനും ആയി തീരണമെന്നു ആഗ്രഹിച്ചിരുന്ന ഒരു സാധുവായ മനുഷ്യനായിരുന്നു ഫ്രാന്‍സീസിന്റെ അച്ഛന്‍. അസീസിയിലേക്കുള്ള യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ ഫ്രാന്‍സീസ് വീടിനടുത്തുള്ള ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഏകാന്ത ജീവിതം നയിക്കാന്‍ തുടങ്ങി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു യുവാക്കള്‍ കൂടി ഫ്രാന്‍സീസിനൊപ്പം ഏകാന്തജീവിതം തുടങ്ങി. ഏറെ നാള്‍ കഴിയും മുന്‍പ് കൂടുതല്‍ യുവാക്കള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. 'ചെറിയവരുടെ സഭ' എന്ന പേരില്‍ ഒരു സന്യാസ സമൂഹത്തിനു അവര്‍ തുടക്കമിട്ടു. കഠിനമായ ജീവിതചര്യകളാണ് അവര്‍ സ്വീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ഭക്ഷണം മാത്രമാണ് ഫ്രാന്‍സീസ് കഴിച്ചത്. ചിലപ്പോള്‍ രണ്ടുദിവസത്തിലൊരിക്കല്‍ മാത്രം. മല്‍സ്യം, മാംസം, മുട്ട, ക്ഷീരോല്‍പന്നങ്ങള്‍ തുടങ്ങിയവയൊക്കെ 'ചെറിയവരുടെ സഭ' വര്‍ജിച്ചു. പരസ്‌നേഹം, എളിമ, സേവനം ഇവയായിരുന്നു ലക്ഷ്യം. ഏകാന്തതയില്‍ പ്രാര്‍ഥനാജീവിതം നയിക്കാനാണ് ഫ്രാന്‍സീസ് ആഗ്രഹിച്ചതെങ്കിലും ഒരു അദ്ഭുതപ്രവര്‍ത്തകനായി ജനങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് ദൈവം അദ്ദേഹത്തെ നിയോഗിച്ചത്. ധാരാളം ആളുകള്‍ ഫ്രാന്‍സീസിനെ കാണുവാനും വിഷമങ്ങള്‍ പറയാനും അനുഗ്രഹങ്ങള്‍ യാചിക്കുവാനും എത്തിക്കൊണ്ടിരുന്നു. ഫ്രാന്‍സീസിലൂടെ ദൈവം പല അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുവാനുള്ള കഴിവും ദൈവം ഫ്രാന്‍സീസിനു കൊടുത്തു. ഒരിക്കല്‍ ഫ്രാന്‍സീനും അനുയായികള്‍ക്കും ഒരു കടലിടുക്ക് കടന്നു യാത്രചെയ്യേണ്ടി വന്നു. എന്നാല്‍, കടത്തുവള്ളക്കാരന്‍ അവരെ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. ഫ്രാന്‍സീസ് തന്റെ കുപ്പായം ഊരിയെടുത്തു വെള്ളത്തിലേക്കിട്ടു. പിന്നീട് തന്റെ ദണ്ഡ് തുഴയാക്കി തന്റെ അനുയായികള്‍ക്കൊപ്പം അതില്‍ കയറി യാത്രയാകുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് ഫ്രാന്‍സീസിന്റെ പ്രശസ്തി വ്യാപിച്ചു. ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് പതിനൊന്നാമന്‍ തന്റെ മരണസമയത്ത് ഫ്രാന്‍സീസിന്റെ സാമീപ്യം ആഗ്രഹിച്ചു. മാര്‍പാപ്പയുടെ കല്‍പന മാനിച്ച് അദ്ദേഹം രാജാവിനെ സന്ദര്‍ശിച്ച് നല്ല മരണത്തിനുള്ള പ്രാര്‍ഥനകളും മറ്റും നടത്തി മരണത്തിന് ഒരുക്കി. അവസാന കാലത്ത് പരിപൂര്‍ണ ഏകാന്തതയിലാണ് അദ്ദേഹം ജീവിച്ചത്. ഒരു ദുഃഖവെള്ളിയാഴ്ച ദിവസം പ്രാര്‍ഥനയ്ക്കിടെ യേശു കുരിശില്‍ കിടന്നു പ്രാര്‍ഥിച്ച പോലെ 'കര്‍ത്താവെ അങ്ങേ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു' എന്നു പറഞ്ഞു. അധികം വൈകാതെ ഫ്രാന്‍സീസ് മരിച്ചു.


Monday 3rd of April

വി. ഐറേന്‍ (നാലാം നൂറ്റാണ്ട്)


published-img
 

                           ഉത്തര ഇറ്റലിയിലെ ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനക്കാലത്ത് അതിക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധയാണ് ഐറേന്‍. 'ഐറേന്‍' എന്ന വാക്കിന് 'സമാധാനം' എന്നാണ് അര്‍ഥം. വിശുദ്ധരായ അഗപ്പെ, ഷിയോനിയ എന്നിവരുടെ സഹോദരിയായിരുന്നു ഐറേന്‍. തെസലോനിക്കയില്‍ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇവരെ മൂന്നു പേരെയും വിശുദ്ധ ഗ്രന്ഥം കൈവശം വച്ചു എന്ന കുറ്റത്തിനാണ് ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തി അറസ്റ്റ് ചെയ്തത്. എ.ഡി. 303ല്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നു കാട്ടി ചക്രവര്‍ത്തി ഉത്തരവിറക്കിയിരുന്നു. തന്റെ ദേവനില്‍ വിശ്വസിച്ച് ആരാധിക്കാന്‍ ചക്രവര്‍ത്തി ഇവരോട് ആവശ്യപ്പെട്ടു. മൂവരും അതു നിരസിച്ചു. വെറുമൊരു കല്ലിനെ കുമ്പിടാന്‍ തനിക്കാവില്ലെന്നു ഐറേന്‍ ധീരയായി ചക്രവര്‍ത്തിയോട് പറഞ്ഞു. സഹോദരിമാര്‍ മൂന്നു പേരുടെയും ശിക്ഷ നടപ്പാക്കാനായി ചക്രവര്‍ത്തി ഗവര്‍ണറായ ഡള്‍സീഷ്യസിനെ ചുമതലപ്പെടുത്തി. കാമഭ്രാന്തനായ ഗവര്‍ണര്‍, ഐറേനെ കീഴ്‌പ്പെടുത്താന്‍ മോഹിച്ചിരുന്നു. പ്രായത്തില്‍ മുതിര്‍ന്നവരായ അഗപ്പെയെയും ഷിയോനിയയെയും ചുട്ടുകൊന്ന ഡള്‍സീഷ്യസ് ഐറേനെ മാത്രം വീണ്ടും തടവില്‍ പാര്‍പ്പിച്ചു. കന്യകയും സുന്ദരിയുമായിരുന്ന ഐറേനെ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ഡള്‍സീഷ്യസ് പല തവണ ശ്രമിച്ചു. പക്ഷേ, മരണം ഉറപ്പായിരുന്നിട്ടു പോലും പ്രലോഭനങ്ങള്‍ക്കു മുന്നില്‍ ഐറേന്‍ വഴങ്ങിയില്ല. ഐറേന്റെ മരണശിക്ഷ ഒഴിവാക്കുന്നതിനു വേണ്ടി തന്റെ ദേവനെ ആരാധിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ''ജീവിക്കുന്ന ദൈവമായ യേശുക്രിസ്തുവിനെ അല്ലാതെ ആരെയും ഞാന്‍ ആരാധിക്കുകയില്ല''- ഐറേന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. കുപിതനായ ഗവര്‍ണര്‍ ഐറേനെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയയാക്കി. പിന്നീട് പൂര്‍ണ നഗ്നയാക്കി ഒരു വേശ്യാലയത്തിലേക്ക് അവളെ കൊണ്ടുപോകാന്‍ ഉത്തരവിട്ടു. എന്നാല്‍, ഐറേനുമായി വേശ്യാലയത്തിലേക്ക് പോയ ഭടന്‍മാര്‍ വഴിയില്‍ വച്ച് തളര്‍ന്നുവീണു. ഐറേന്‍ ഒരു മലമുകളിലേക്ക് ഓടി രക്ഷപ്പെട്ടു. പിറ്റേന്ന് ഗവര്‍ണര്‍ തന്റെ സൈനികരുമായി അവിടെയെത്തി ഐറേനെ അമ്പെയ്തു കൊന്നു. (ചില പുരാതന ഗ്രന്ഥങ്ങളില്‍ ഐറേനെയും ചുട്ടുകൊല്ലുകയായിരുന്നു എന്നു പറയുന്നു)


Tuesday 4th of April

സെന്റ് ബെനഡിക്ട് (1526-1589)


published-img
 

                              നീഗ്രോവംശജനായിരുന്ന സെന്റ് ബെനഡിക്ട് കുഞ്ഞുനാള്‍ മുതല്‍ തന്നെ വലിയ ദൈവവിശ്വാസിയായിരുന്നു. പരിശുദ്ധ കന്യാമറിയത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി അതിതീവ്രമായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി സേവനം ചെയ്യുകയുമായിരുന്നു ബെനഡിക്ടിന്റെ പ്രധാന ജോലി. എല്ലാ ദിവസവും മണിക്കൂറുകളോളം മുട്ടുകുത്തി നിന്നു ബെനഡിക്ട് പ്രാര്‍ഥിക്കുമായിരുന്നു. ബെനഡിക്ടിന്റെ ഈ ശീലം മൂലം അദ്ദേഹത്തിന് ധാരാളം പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍, ബെനഡിക്ടിന്റെ സമപ്രായക്കാരായ സുഹൃത്തുക്കളുടെ പരിഹാസം വകവയ്ക്കാതെ അദ്ദേഹം പ്രാര്‍ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. ''മനുഷ്യര്‍ എന്നെ പ്രതി നിങ്ങളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്കെതിരായി പലതരത്തിലുള്ള അപവാദങ്ങള്‍ പരത്തുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്‍മാരാകുന്നു. അപ്പോള്‍ നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; എന്തെന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായിരിക്കും. '' (മത്തായി 5: 11,12) യേശുവിന്റെ ഈ വാക്കുകളായിരുന്നു ബെനഡിക്ടിന്റെ ശക്തി. യേശുവിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കണമെന്നു തീരുമാനിച്ച ബെനഡിക്ട് സന്യാസജീവിതം ആരംഭിച്ചു. ബെനഡിക്ടിനെ കാണാനും അനുഗ്രങ്ങള്‍ യാചിക്കുവാനുമായി നിരവധി പേര്‍ വന്നുകൊണ്ടേയിരുന്നു. ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം ബെനഡിക്ട് വഴിയായി പ്രവര്‍ത്തിച്ചു. ബെനഡിക്ടിന്റെ മരണശേഷം അദ്ദേഹത്തി്‌ന്റെ ശവകുടീരത്തില്‍ നിന്നും ധാരാളം അദ്ഭുതങ്ങളുണ്ടായി. ബെനഡിക്ടിന്റെ മരണശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം അദ്ദേഹത്തിന്റെ കല്ലറ തുറന്നു. പക്ഷേ, അപ്പോഴും മൃതദേഹം അഴുകിയിരുന്നില്ല.


Wednesday 5th of April

വി. വിന്‍സെന്റ ഫെറെര്‍ (1350-1419)


published-img
 

                     പതിനായിരക്കണക്കിന് അന്യമതസ്ഥരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയ പുണ്യവാളനാണ് വി. വിന്‍സെന്റ്. സ്‌പെയിനിലെ വലെന്‍സിയ എന്ന സ്ഥലത്ത് വിശുദ്ധമായ ജീവിതം നയിച്ചിരുന്ന മാതാപിതാക്കളുടെ മകനായി പിറന്ന വിന്‍സെന്റ് തന്റെ പതിനെട്ടാം വയസില്‍ മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. തത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും പണ്ഡിതനായിരുന്നു അദ്ദേഹം. വിന്‍സെന്റിന്റെ മതപ്രഭാഷണങ്ങള്‍ വളരെ പ്രശസ്തമായിരുന്നു. തന്റെ പ്രസംഗം കേള്‍ക്കുന്നവരെയെല്ലാം യേശുവിലേക്ക് അടുപ്പിക്കാന്‍ ഈ വിശുദ്ധനു കഴിഞ്ഞു. വിന്‍സെന്റിന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ തങ്ങള്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്തു പൊട്ടിക്കരയുമായിരുന്നു. 'വിധിയുടെ മാലാഖ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌കോട്ട്‌ലന്‍ഡ്, ഹോളണ്ട്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അദ്ദേഹം പ്രേഷിത പ്രവര്‍ത്തനം നടത്തി. വിന്‍സെന്റിന്റെ പ്രസംഗം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഒട്ടേറെ അദ്ഭുതങ്ങളും നടക്കുമായിരുന്നു. അറുപതാം വയസില്‍ അദ്ദേഹം തന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോയി. അവിടെ രോഗാവസ്ഥയിലും അദ്ദേഹം നിരവധി രോഗികളെ സുഖപ്പെടുത്തി. രോഗം മൂര്‍ച്ഛിച്ച് പത്തു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ സഹായികളിലൊരാളെ അടുത്തു വിളിച്ച് കര്‍ത്താവിന്റെ പീഡാനുഭവം വായിച്ചു കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതു കേട്ട് കിടന്നു കൊണ്ട് അദ്ദേഹം മരിച്ചു. തൊഴിലാളികളുടെ മധ്യസ്ഥനായാണ് വി. വിന്‍സെന്റ് അറിയപ്പെടുന്നത്.


Thursday 6th of April

പീയറീന മോറോസിനി (1931-1957)


published-img
 

       അക്രമവും ചതിയും നിറഞ്ഞ ആധുനിക ലോകത്തിലെ വിശുദ്ധിയുടെ അടയാളമാണ് പീയറീന മോറോസിനി' എന്നാണ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ വിശുദ്ധയെ വിശേഷിപ്പിച്ചത്. 1957ല്‍ ഇറ്റലിയില്‍ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി കൊല്ലപ്പെട്ട ഈ ഇരുപത്തിയാറുകാരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു പോപ്പ് ഈ വിശേഷണം അവര്‍ക്കു കൊടുത്തത്. ഇറ്റലിയിലെ ബെര്‍ഗാമോ രൂപതയിലുള്ള ഒരു കുടുംബത്തിലെ ദരിദ്രരായ മാതാപിതാക്കളുടെ എട്ടു മക്കളില്‍ ഒരുവളായി 1931 ലാണ് പീയറീന ജനിച്ചത്. കുടുംബത്തിന്റെ പട്ടിണി മാറ്റുന്നതിനു വേണ്ടി പതിനഞ്ചാം വയസില്‍ ഒരു നെയ്ത്തുശാലയില്‍ അവള്‍ ജോലിക്കു പോയിത്തുടങ്ങി. ചെറുപ്രായം മുതലെ അടിയുറച്ച ദൈവവിശ്വാസിയായിരുന്നു അവര്‍. വില പിടിച്ച വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലായിരുന്നെങ്കിലും അതിനെക്കാളൊക്കെ വിലപിടിച്ചതായി അവള്‍ കണ്ടത് തന്റെ കന്യകാത്വമായിരുന്നു. ഒരു കന്യകയായി എന്നും ദൈവത്തിനു വേണ്ടി ജീവിക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു. എട്ടു മക്കളെ വളര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്ന അമ്മയെ സഹായിക്കുന്നതിനു വേണ്ടി കുടുംബഭാരം പകുതി ഏറ്റെടുത്തതിനാല്‍ മഠത്തില്‍ ചേര്‍ന്നു കന്യകാസ്ത്രീയാകാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എന്നിരുന്നാലും മതാധ്യാപികയായും സാമൂഹിക പ്രവര്‍ത്തകയായും അവള്‍ പ്രവര്‍ത്തിച്ചു. ജോലിയുടെ ഇടവേളകളില്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും പീയറിന സമയം കണ്ടെത്തി. പീയറീനയ്ക്കു 26 വയസു പ്രായമുള്ളപ്പോള്‍ ഒരു ദിവസം ജോലി കഴിഞ്ഞ് അവള്‍ വീട്ടിലെത്തിയപ്പോള്‍ കാമഭ്രാന്തനായ ഒരു മനുഷ്യന്‍ അവളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. അവള്‍ വഴങ്ങിയില്ലഫ. പലവിധ പ്രലോഭനങ്ങള്‍ കൊണ്ട് അയാള്‍ അവളെ വശീകരിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അവളെ അയാള്‍ കല്ലെറിഞ്ഞു വീഴ്ത്തി. മാനഭംഗപ്പെടുത്തിയ ശേഷം അവളെ കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധയായ മരിയ ഗൊരേത്തിയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഒരു തരത്തില്‍ പിയറീനയുടെ ജീവിതം. മരിയയെ പോലെ കാമഭ്രാന്തനായ മനുഷ്യനാല്‍ പിയറീനയും കൊല്ലപ്പെട്ടു. പിയറീനയുടെ വിശുദ്ധമായ ജീവിതത്തെ ഏവരും അംഗീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത് ഇറ്റലി കണ്ട ഏറ്റവും വലിയ ശവസംസ്‌കാര ചടങ്ങായിരുന്നു അവളുടേത്. തന്റെ ചാരിത്ര്യം നിലനിര്‍ത്തുന്നതിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച പിയറീനയെ മാനംഭംഗത്തിനിരയാകുന്നവരുടെ മധ്യസ്ഥയായാണ് കണക്കാക്കുന്നത്.


Friday 7th of April

വി. ജൂലിയാന (1193-1258)


published-img
 

                     ബെല്‍ജിയത്തിലെ ലീജിയില്‍ ജനിച്ച ജൂലിയാനയ്ക്കു അഞ്ച് വയസുള്ളപ്പോള്‍ അച്ഛനെയും അമ്മയെയും നഷ്ടമായി. അടുത്തുള്ള ഒരു കോണ്‍വന്റിലാണ് ജൂലിയാനയും സഹോദരി ആഗ്നസും പിന്നീട് ജീവിച്ചത്. കോണ്‍വന്റിലെ ജീവിതം യേശുവുമായി അവളെ കൂടുതല്‍ അടുപ്പിച്ചു. കന്യകാമറിയത്തോടുള്ള സ്‌നേഹമായിരുന്നു അവളുടെ ജീവിതത്തിന്റെ അടിസ്ഥാനം. യേശുവിന്റെ തിരുവത്താഴ രഹസ്യങ്ങളെ ധ്യാനിക്കുവാനും അവള്‍ ഏറെ ഇഷ്ടപ്പെട്ടു. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലുമാണവള്‍ ജീവിച്ചത്. സ്വന്തം ശരീരവും രക്തവും മറ്റുള്ളവര്‍ക്കു വേണ്ടി ഭാഗിച്ചു നല്‍കിയ യേശുവിനെ പോലെ ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു. കന്യാസ്ത്രീ മഠത്തിനോടു ചേര്‍ന്നുള്ള ആശുപത്രിയില്‍ രോഗികളെ ശുശ്രൂക്ഷിച്ചാണ് കൂടുതല്‍ സമയവും ജൂലിയാന ചെലവിട്ടത്. പതിമൂന്നാം വയസില്‍ ജൂലിയാന സന്യാസിനിയായി മാറി. ജൂലിയാനയ്ക്ക് 16 വയസുള്ളപ്പോള്‍ അസാധാരണമായ ഒരു സ്വപ്നം അവള്‍ കണ്ടു. തൂങ്ങിയാടു ന്ന ഒരു ചന്ദ്രനെയാണ് അവള്‍ സ്വപ്നത്തില്‍ കണ്ടത്. ഒരു വലിയ കറുത്ത പാട് ചന്ദ്രനില്‍ കാണാമായിരുന്നു. വെറുമൊരു സ്വപ്നം മാത്രമായി കരുതി അവള്‍ അതു തള്ളിക്കളഞ്ഞെങ്കിലും ഇതേ സ്വപ്നം പിന്നീട് ആവര്‍ത്തിച്ച് കാണുക പതിവായി. ഈ സ്വപ്നത്തിന്റെ അര്‍ഥം മനസിലാക്കാനായി ജൂലിയാന പലരോടും ചോദിച്ചു. എന്നാല്‍ ആര്‍ക്കും അതിനെ പറ്റി വിശദീകരിക്കാനായില്ല. ഒടുവില്‍ ഒരു രാത്രിയില്‍ യേശുക്രിസ്തു തന്നെ സ്വപ്നത്തില്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. തന്റെ പീഡാനുഭവത്തിന്റെ സ്മരണയ്ക്കായി ഒരു ദിവസം ആചരിക്കണമെന്നായി രുന്നു ഈശോ അവളോട് പറഞ്ഞത്. ചന്ദ്രന്‍ തിരുസഭയുടെ പ്രതീകമാണെന്നും ചന്ദ്രനിലെ കറുത്ത് പാട് യേശുവിന്റെ തിരുശരീരത്തിന്റെ ആചരണം ഇല്ലാത്തതിനാലാണെന്നും ഈശോ പറഞ്ഞു. പെസഹാവ്യാഴാഴ്ചകളില്‍ മാത്രമായിരുന്നു തിരുവത്താഴ രഹസ്യം അതുവരെ ആചരിച്ചിരുന്നത്. യേശു സ്വപ്നത്തില്‍ അവളോടു സംസാരിച്ചുവെങ്കിലും താന്‍ കണ്ടത് വെറുമൊരു രാത്രിസ്വപ്നം മാത്രമാണെന്നു കരുതി അവള്‍ അത് ആരോടും പറഞ്ഞില്ല. യേശുവിന്റെ ആഗ്രഹപ്രകാരം തിരുശരീരത്തിന്റെ പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ട നടപടികളുമെടുത്തില്ല. അങ്ങനെ നാളുകള്‍ കടന്നു പോയി. 1230ല്‍ ജൂലിയാന തന്റെ സന്യാസമഠത്തിന്റെ അധികാരിയായി. അന്ന് രാത്രി ജൂലിയാന വീണ്ടും ചന്ദ്രന്റെ സ്വപ്നം കണ്ടു. പിറ്റേന്ന് തന്റെ സ്വപ്നത്തെ പറ്റിയും യേശുവിന്റെ ദര്‍ശനത്തെ പറ്റിയും അവള്‍ മതപണ്ഡിതരോടു സംസാരിച്ചു. എല്ലാവരും ക്രിസ്തുവിന്റെ തിരുശരീരത്തിന്റെ പെരുന്നാള്‍ ആചരിക്കുന്നതിനോട് യോജിച്ചു. എന്നാല്‍ ജുലിയാന്റെ നിര്‍ദേശത്തോട് മഠത്തിന്റെ തലവനായ റോജര്‍ എന്ന പുരോഹിതന്‍ യോജിച്ചില്ല. വെറുമൊരു ദിവാസ്വപ്നക്കാരിയാണ് ജൂലിയാന എന്നു കളിയാക്കിയ ഈ പുരോഹിതന്‍ തിരുശരീരത്തിന്റെ ഓര്‍മയാചരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞു പരത്തുവാനും ശ്രമിച്ചു. തനിക്കെതിരെ വിശ്വാസികളെ ഇളക്കി വിടുവാനുള്ള തീരുമാനം മനസിലാക്കിയ ജൂലിയാന ഇതില്‍ മനംനൊന്ത് മറ്റൊരു ദേശത്തേക്ക് പോയി. പിന്നീട് ലീജിയിലെ ബിഷപ്പിന്റെ സഹായ ത്തോടെ അവര്‍ വീണ്ടും തിരികെയെത്തുകയും തന്റെ പഴയശ്രമങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഒട്ടെറെ ശ്രമങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ തിരുവത്താഴത്തിന്റെ രഹസ്യം ആചരിക്കാന്‍ തീരുമാനമായി. 1258 ജൂലിയാന മരിച്ചു.


Saturday 8th of April

വി. മേരി അസൂന്ത (1878-1905)


published-img
 

                     ''എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാനവനിലും ജീവിക്കും. അവസാന ദിവസം ഞാന്‍ അവനെ ഉയര്‍പ്പിക്കും.'' (യോഹന്നാന്‍ 6: 56.57) ഇറ്റലിയിലെ വി. മേരിയുടെ ജീവിതം യേശുവിന്റെ ഈ തിരുവചനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കും. ഒരു ദരിദ്ര കുടുബത്തിലെ അഞ്ചു മക്കളില്‍ മൂത്തവളായി 1878 ലാണ് മേരി ജനിച്ചത്. വളരെ ശാന്തസ്വഭാവക്കാരിയായിരുന്നു മേരി. ഒരിക്കലും ആരോടും കോപിച്ചിരുന്നില്ല. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ പോലും അനുസരണക്കേട് കാട്ടിയിട്ടില്ല. അധികമൊന്നും വിദ്യാഭ്യാസം സിദ്ധിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും എപ്പോഴും ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കുവാന്‍ അവള്‍ ഇഷ്ടപ്പെട്ടു. പതിനഞ്ചു വയസായപ്പോഴേയ്ക്കും പ്രായത്തില്‍ ഏറെ മുതിര്‍ന്നവരെ പോലെ പെരുമാറുകയും കഠിനമായി അധ്വാനിക്കുകയും ചെയ്ത മേരി ആഴ്ചയില്‍ മൂന്നു ദിവസം പൂര്‍ണമായി ഉപവസിക്കുമായിരുന്നു. ത്യാഗജീവിതം നയിക്കുന്നതിനു വേണ്ടി കല്ലിന്റെ പുറത്ത് കിടന്നാണ് അവള്‍ ഉറങ്ങിയിരുന്നത്. ദൈവവിളി ഉണ്ടായെങ്കിലും വീട്ടിലെ ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍ ഒരു സന്യാസിനിയാകാന്‍ അവള്‍ക്കു സാധിക്കുമായിരുന്നില്ല. എങ്കിലും ഇരുപതാം വയസില്‍ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേരുവാന്‍ മേരിക്കു സാധിച്ചു. എപ്പോഴും ചിരിച്ച് പ്രസന്നവദനയായി കാണപ്പെട്ട മേരി ആശ്രമത്തിലെ ഏതു ജോലിയും ചെയ്യുവാന്‍ പൂര്‍ണമനസോടെ തയാറായി. എഴുതുവാനും വായിക്കുവാനുമുള്ള അറിവു കുറവായിരുന്നതിനാല്‍ മൃഗങ്ങളെ പരിപാലിക്കുകയും മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുകയുമാണ് മേരി ചെയ്തത്. മഠത്തില്‍ ചേര്‍ന്ന് പത്തുവര്‍ഷങ്ങള്‍ തികയുന്നതിനു മുന്‍പ് ഒരു ദിവസം മദര്‍ സുപ്പീരിയറിനെ സന്ദര്‍ശിച്ച് കുഷ്ഠരോഗികളെ ശുശ്രൂക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മേരി പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരം അടുത്ത വര്‍ഷം മേരിയെ ചൈനയിലേക്ക് വിട്ടു. ചൈനയിലെ ടോങ് ഉല്‍ ക്യു എന്ന സ്ഥലത്തുള്ള ഒരു അനാഥാലയത്തില്‍ പാചകക്കാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു മേരി പിന്നീട്. അങ്ങനെയിരിക്കെ ഒരിക്കല്‍ അവിടെ ടൈഫോയ്ഡ് പടര്‍ന്നു പിടിച്ചു. മേരിയോടൊപ്പമുണ്ടായിരുന്ന ആറു സന്യാസിനികളില്‍ മൂന്നു പേരെ ഗുരുതരമായി രോഗം ബാധിച്ചു. അവരില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നാമത്തവളുടെ രോഗം മൂര്‍ച്ഛിച്ച് മരണത്തോട് അടുത്തപ്പോള്‍ രോഗം തനിക്കു തരണമെന്നും അവര്‍ക്കു വേണ്ടി മരണം താന്‍ ഏറ്റെടുത്തുകൊള്ളാമെന്നും മേരി പ്രാര്‍ഥിച്ചു. അവളുടെ പ്രാര്‍ഥന ദൈവം കേട്ടു. 1905 ല്‍ വി. മേരി മരിച്ചു. മേരി മരിച്ച ഉടനെ ആ മുറിയില്‍ സുഗന്ധം നിറഞ്ഞു. ആ സുഗന്ധം പിന്നീട് ആ പരിസരങ്ങളിലാകെ വ്യാപിച്ചു. മേരിയെ അവിടെ തന്നെ സംസ്‌കരിച്ചു. ആ വിശുദ്ധയുടെ മരണത്തെ തുടര്‍ന്ന് അദ്ഭുതങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി.


Sunday 9th of April

ക്ലെയോഫോസിന്റെ ഭാര്യയായ വി. മറിയം


published-img
 

                  യേശുവിന്റെ കുരിശുമരണത്തിനും പുനരുദ്ധാനത്തിനും സാക്ഷ്യം വഹിച്ച വിശുദ്ധയാണ് വി. മറിയം. യേശുവിന്റെ മാതൃസഹോദരി യെന്നാണ് ബൈബിളില്‍ മറിയത്തെ വിശേഷിപ്പിക്കുന്നത്. യേശുവിന്റെ മരണത്തിനു സാക്ഷികളായ മൂന്നു 'മറിയ'മാരെ പറ്റി ബൈബിളില്‍ പറയുന്നുണ്ട്. 1. കന്യകാമറിയം. 2. മഗ്ദലേന മറിയം. 3. ക്ലെയോഫോസിന്റെ ഭാര്യയും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയുമായ മറിയം. യാക്കോബിന്റെ അമ്മയും ക്ലെയോഫോസിന്റെ ഭാര്യയുമായ മറിയത്തിന്റെ ഓര്‍മദിവസമാണ് ഏപ്രില്‍ ഒന്‍പതിന് ആചരിക്കുന്നത്. ബൈബിളില്‍ യേശുവിന്റെ കുരിശുമരണം വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ക്ലെയോഫോസിന്റെ ഭാര്യയായ മറിയത്തെ പറ്റി പറയുന്നുണ്ട്. ''ഈശോയുടെ കുരിശിന്റെ സമീപം അവിടുത്തെ അമ്മയും മാതൃസഹോദരിയും ക്ലെയോഫോസിന്റെ ഭാര്യയായ മറിയവും മഗ്ദലനാമറിയവും നിന്നിരുന്നു. '' (യോഹന്നാന്‍ 19:25) ''ഇതെല്ലാം വീക്ഷിച്ചുകൊണ്ട് കുറെ സ്ത്രീകളും ദൂരെ നിന്നിരുന്നു. ആ കൂട്ടത്തില്‍ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയവും ശലോമിയും ഉണ്ടായിരുന്നു (മര്‍ക്കോസ് 15:40) ''ഗലീലിയോ മുതല്‍ ഈശോയെ പിന്തുടര്‍ന്നു ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒട്ടെറെ ഭക്തസ്ത്രീകള്‍ ഇവയെല്ലാം നോക്കിക്കൊണ്ട് അകലെ മാറി നിന്നിരുന്നു. അവരില്‍ മഗ്ദലേന മറിയവും യാക്കോബിന്റെയും യൗസേപ്പിന്റെയും അമ്മയായ മറിയവും സെബദീ പുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.'' (മത്തായി 27:55, 56) മര്‍ക്കോസിന്റെ സുവിശേഷം 16-ാം അധ്യായം ഒന്നാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു. ''ശാബത്തുകഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും ശാലോമിയും അവിടുത്തെ മൃതശരീരം പൂശേണ്ടതിനു സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. പിന്നീട് യേശുവിനെ അടക്കിയിരുന്ന കല്ലറയില്‍ ഇവര്‍ എത്തിയപ്പോള്‍ കല്ലറ തുറന്നുകിടന്നതായും അതില്‍ യേശുവിന്റെ ശരീരം ഇല്ലായിരുന്നതായും കാണപ്പെട്ടു.'' ഈശോമിശിഹായുടെ ഉയര്‍പ്പിന് ആദ്യ സാക്ഷികളായവരില്‍ ഈ മറിയവും ഉണ്ടായിരുന്നുവെന്ന് ഈ വാക്യത്തില്‍ നിന്നു മനസിലാക്കാം. യേശുവിന്റെ അമ്മയായ കന്യാമറിയവുമായി ഈ മറിയത്തിനുള്ള ബന്ധത്തെ പറ്റി പല തര്‍ക്കങ്ങളും പണ്ഡിതന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. യേശുവിന്റെ മാതൃസഹോദരിയാണ് ക്ലെയോഫോസിന്റെ അമ്മയായ മറിയമെന്ന് യോഹന്നാന്റെ സുവിശേഷം പറയുന്നു. യൗസേപ്പ് പിതാവിന്റെ സഹോദരനായിരുന്നു ക്ലെയോഫോസ് എന്നു ചില രേഖകളില്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ, ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ എന്നര്‍ഥത്തിലാവും കന്യകാമറിയത്തിന്റെ സഹോദരി എന്നു മറിയത്തെ വിശേഷിപ്പിക്കുന്നതെന്നു കരുതണം. യേശുവിന്റെ മരണശേഷം മറിയം സ്‌പെയിനിലേക്ക് പ്രേഷിതപ്രവര്‍ത്തനത്തിനായി പോകുകയും ഒട്ടെറെ പേരെ യേശുവിന്റെ അനുയായികളാക്കി മാറ്റുകയും ചെയ്തു. സ്‌പെയിനില്‍ വച്ചു തന്നെ മറിയം മരിച്ചു. യേശുവിനെയും തന്റെ മക്കളായ യൗസേപ്പ്, യാക്കോബ് തുടങ്ങിയവരെയും മടിയില്‍ വച്ചിരിക്കുന്ന വി. മറിയത്തിന്റെ ചിത്രം വളരെ പ്രശസ്തമാണ്.


Monday 10th of April

വി. ബഡേമൂസ് (നാലാം നൂറ്റാണ്ട്)


published-img
 

                           തനിക്കുള്ളതെല്ലാം ദൈവത്തിനു സമര്‍പ്പിച്ച് പ്രേഷിത പ്രവര്‍ത്തനത്തിനിറങ്ങി ഒടുവില്‍ യേശുവിന്റെ നാമത്തെപ്രതി മരിക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധനാണ് ബഡേമൂസ്. പേര്‍ഷ്യയിലെ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് തന്റെ സ്വത്തെല്ലാം അദ്ദേഹം വീതിച്ചു നല്‍കി. ബാക്കിയുള്ള പണം കൊണ്ട് ഒരു ആശ്രമം സ്ഥാപിച്ച് പ്രേഷിതപ്രവര്‍ത്തനം നടത്തി. എന്നാല്‍, അധികം വൈകാതെ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പേര്‍ഷ്യയിലെ സപോര്‍ രാജാവ് ബഡേമൂസിനെയും മറ്റ് ആറ് സന്യാസികളെയും തടവിലാക്കി. പീഡനങ്ങളുടെ കാലമായിരുന്നു പിന്നീടുള്ള നാലു മാസം. എല്ലാ ദിവസവും കുറച്ചുസമയത്തേക്ക് ക്രൂരമായ പീഡനങ്ങള്‍. ബാക്കിയുള്ള സമയം വിശന്നും ദാഹിച്ചും ഒരു ഇരുട്ടറയ്ക്കുള്ളില്‍ കഴിയേണ്ടി വന്നു. ഭാരമേറിയ ചങ്ങലക്കൊണ്ട് ബഡേമൂസിനെ ബന്ധിച്ചിരുന്നു. എന്നാല്‍ അപ്പോഴും തന്റെ വേദനകളൊക്കെയും യേശുവിന്റെ പീഡകളെക്കാള്‍ എത്ര നിസാരമാണെന്നു കരുതാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ആ സമയത്ത് നെര്‍സന്‍ എന്നൊരു പ്രഭുകുമാരനും ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ തടവിലായി. നെര്‍സനും ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങേണ്ടിവന്നു. ആദ്യമൊക്കെ യേശുവില്‍ അടിയുറച്ചു നില്‍ക്കുവാന്‍ നെര്‍സനു കഴിഞ്ഞെങ്കിലും പിന്നീട് പീഡനങ്ങള്‍ വര്‍ധിച്ചതോടെ അയാള്‍ തളര്‍ന്നു. ഒടുവില്‍ തന്നെ വിട്ടയയ്ക്കുകയാണെങ്കില്‍ ക്രിസ്തുവിനെ തള്ളിപ്പറയാമെന്നു നെര്‍സന്‍ പറഞ്ഞു. ഇതു കേട്ട രാജാവ് ബഡേമൂസിനെയും നെര്‍സനെയും തന്റെ സമീപത്തു കൊണ്ടുവരാന്‍ കല്‍പിച്ചു. ഒരു വാളെടുത്ത് നെര്‍സനു കൊടുത്തു. ബഡേമൂസിന്റെ ശിരസ്സറുത്താല്‍ നെര്‍സന് തടവറയില്‍ നിന്നുള്ള മോചനം മാത്രമല്ല, പ്രഭുകുമാരനെന്ന പദവിയും തിരികെ കൊടുക്കാമെന്ന് രാജാവ് പറഞ്ഞു. അയാള്‍ അത് സമ്മതിച്ചു. ബഡേമൂസിന്റെ നെഞ്ചിലേക്ക് വാള്‍ കുത്തിയിറ ക്കാനായി നെര്‍സന്‍ ഓടിയെത്തിയെങ്കിലും പെട്ടെന്ന് അയാള്‍ പേടിച്ച് കൈ പിന്‍വലിച്ചു. കുറച്ചുനേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ അയാള്‍ പകച്ചു നിന്നു. യേശുവിനെ തള്ളിപ്പറഞ്ഞുള്ള ജീവിതം വേണ്ടെന്ന വച്ച ബഡേമൂസിനെ പോലെയാവാന്‍ അയാള്‍ക്കു മരണഭീതി മൂലം കഴിഞ്ഞിരുന്നില്ല. പക്ഷേ, ബഡേമൂസിനെ കൊല്ലാനും അയാള്‍ അശക്തനായിരുന്നു. കുറെ നേരം ചിന്തിച്ചു നിന്ന ശേഷം നെര്‍സന്‍ വാളെടുത്ത് ബഡേമൂസിനെ വെട്ടി. തെറ്റുചെയ്യുന്നു എന്ന പേടി മുലം ശക്തിയില്ലാതെയാണ് വാള്‍ പ്രയോഗിച്ചത് എന്നതിനാല്‍ ഒരോ വെട്ടും ബഡേമൂസിന്റെ ദേഹത്ത് ഒരോ മുറിവുകളായി മാറിയെന്നതല്ലാതെ ബഡേമൂസ് മരിച്ചില്ല. തന്റെ ശരീത്തില്‍ നിന്നു രക്തം ഒഴുകുമ്പോഴും സമചിത്തനായി യേശുവിനെ സ്തുതിച്ചുകൊണ്ട് ബഡേമൂസ് നിന്നു. തന്നെ ശരിക്കു വെട്ടിക്കൊലപ്പെടുത്തുക പോലും ചെയ്യാതെ ദേഹം മുഴുവന്‍ മുറിവുകള്‍ സൃഷ്ടിച്ചു കൊണ്ട് പിന്നെയും വാളുയര്‍ത്തി നില്‍ക്കുന്ന നെര്‍സനോട് ബഡേമൂസ് ചോദിച്ചു: ''നീ ചെയ്യുന്ന ഒരോ പ്രവര്‍ത്തിയുടെയും കണക്ക് ദൈവം ചോദിക്കുമ്പോള്‍ എന്തു മറുപടിയാണ് നീ പറയുവാന്‍ പോകുന്നത്? സര്‍വശക്തനായ ദൈവത്തിനു വേണ്ടി മരിക്കുവാന്‍ ഞാന്‍ തയാറാണ്. പക്ഷേ, നിന്നെപ്പോലൊരാളുടെ കൈ കൊണ്ട് മരിക്കുന്നതിലും ഭേദം മറ്റാരെങ്കിലും എന്നെ കൊന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുകയാണ്.'' പിന്നീട് നെര്‍സന്റെ വാള്‍ കൊണ്ടു തലയറുക്കപ്പെട്ട് ബഡേമൂസ് മരിച്ചു. എ.ഡി. 376 ഏപ്രില്‍ മാസം പത്താം തീയതിയായിരുന്നു അത്. ബഡേമൂസിന്റെ മൃതശരീരം നായ്ക്കള്‍ക്കു ഭക്ഷണമായി ഇട്ടുകൊടുത്തു. എന്നാല്‍, ക്രിസ്തുവിന്റെ അനുയായികളായ ചിലര്‍ ചേര്‍ന്ന് മൃതദേഹം എടുത്തുകൊണ്ട് പോയി മറ്റൊരിടത്ത് സംസ്‌കരിച്ചു.


Tuesday 11th of April

വി. ജെമ്മ ഗല്‍വനി (1878-1903)


published-img
 

                     യേശുവിന്റെ അഞ്ചു തിരുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ അതേപോലെ പ്രത്യക്ഷപ്പെട്ട വിശുദ്ധ. യേശുവിനു വേണ്ടി വേദനകള്‍ സഹിച്ചു മരിച്ച അദ്ഭുതപ്രവര്‍ത്തക. എല്ലാ ദിവസവും മാലാഖയുടെ ദര്‍ശനം കിട്ടിയ പുണ്യവതി....ജെമ്മ ഇതെല്ലാമോ ഇതിനപ്പുറമോ ആണ്. യേശുവിനു വേണ്ടി നമ്മള്‍ സഹിക്കുന്ന ത്യാഗങ്ങള്‍ എത്രയോ നിസാരങ്ങളാണെന്നു വി. ജെമ്മയുടെ ജീവിതം നമുക്കു കാണിച്ചു തരുന്നു. ഇറ്റലിയിലെ ലൂക്ക എന്ന ഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തില്‍ ഒരു മരുന്നുകച്ചവടക്കാരന്റെ മകളായാണ് ജെമ്മ ജനിച്ചത്. ഏഴാം വയസില്‍ അമ്മയെയും പതിനെട്ടാം വയസില്‍ അച്ഛനെയും അവള്‍ക്കു നഷ്ടപ്പെട്ടു. തന്റെ ഏഴു സഹോദരങ്ങളെ വളര്‍ത്തുന്നതിനു വേണ്ടിയാണ് പിന്നെ അവള്‍ ജീവിച്ചത്. ജീവിതത്തോട് മല്ലിട്ടുകൊണ്ടിരിക്കെ അവള്‍ക്ക് ക്ഷയരോഗം പിടിപ്പെട്ടു. ജെമ്മയുടെ രോഗം സുഖപ്പെടുത്താനാവില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ, അവള്‍ നിരാശയായില്ല. തന്റെ വേദനകള്‍ യേശുവിന്റെ മുന്നില്‍ അവള്‍ സമര്‍പ്പിച്ചു. വി. ഗബ്രിയേല്‍ ദൈവദൂതന്റെ മധ്യസ്ഥയില്‍ പ്രാര്‍ഥിച്ച ജെമ്മയുടെ രോഗം ഒരു ദിവസം അദ്ഭുതകരമായി സുഖപ്പെട്ടു. രോഗം സൗഖ്യമായതോടെ ഒരു കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു ദൈവത്തിനു വേണ്ടി തന്റെ ജീവിതം പൂര്‍ണമായി നീക്കിവയ്ക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍, ക്ഷയരോഗിയായിരുന്ന ജെമ്മയെ ഒരു കന്യാസ്ത്രീമഠത്തിലും പ്രവേശിപ്പിച്ചില്ല. അവളുടെ രോഗം സുഖപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ ആരും തയാറല്ലായിരുന്നു. അതോടെ കന്യാസ്ത്രീ മഠത്തില്‍ ചേരുന്നില്ലെന്ന് അവള്‍ തീരുമാനിച്ചു. ദരിദ്രര്‍ക്ക് അവരുടെ ഭവനങ്ങളില്‍ സഹായമെത്തിച്ചും അവരുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസവും മതപരിശീലനവും കൊടുത്തും അവര്‍ തന്റെ പ്രേഷിതപ്രവര്‍ത്തനം തുടര്‍ന്നു. 'പരിശുദ്ധ മറിയമേ, എന്നെ ഒരു പുണ്യവതിയാക്കണേ..' എന്നായിരുന്നു അവള്‍ എപ്പോഴും പ്രാര്‍ഥിച്ചിരുന്നത്. വി. ഗബ്രിയേല്‍ മാലാഖ എല്ലാ ദിവസവും ജെമ്മയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. തന്റെ വേദനകള്‍ വി. ഗബ്രിയേലുമായി അവള്‍ പങ്കുവച്ചു. 1899 ജൂണ്‍ മാസത്തില്‍ ഒരു ദിവസം യേശു തന്നില്‍ അദ്ഭുതം പ്രവര്‍ത്തിക്കാന്‍ പോകുന്നതായി അവള്‍ക്കു തോന്നി. അല്‍പസമയത്തിനുള്ളില്‍ അവളുടെ കൈകളിലും കാലുകളിലും വേദന അനുഭവപ്പെടാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ മുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. രക്തം വാര്‍ന്നൊഴുകി. യേശുവിന്റെ തിരുമുറിവുകള്‍ പോലെ ജെമ്മയുടെ ശരീരത്തിലും മുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ തീവ്രമായ വേദന അവള്‍ ആസ്വദിച്ചു. എല്ലാ വ്യാഴാഴ്ചകളിലും മുറിവുകളില്‍ നിന്ന് രക്തമൊഴുകും. വെള്ളിയാഴ്ച ഉച്ച വരെ അതിതീവ്രമായ വേദന അനുവിക്കേണ്ടി വരും. 1901 വരെ ഈ അദ്ഭുതപ്രതിഭാസം തുടര്‍ന്നു.''എന്റെഎല്ലാ മുറിവുകളും നീക്കി ഈശോ എന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകാമെന്നു പറഞ്ഞാലും ഈ വേദനകള്‍ സഹിച്ചു കൂടുതല്‍ നാള്‍ ജീവിച്ച് കൂടുതല്‍ ദൈവത്തെ മഹത്വപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്''-ജെമ്മ ഒരിക്കല്‍ പറഞ്ഞു. 1902 ല്‍ ജെമ്മയ്ക്കു വീണ്ടും ക്ഷയരോഗം പിടിപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം ഒരു ദുഃഖശനിയാഴ്ച ദിവസം അവള്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ജെമ്മയുടെ മരണസമയത്ത് ഒരു പുരോഹിതന്‍ അവളുടെ സമീപത്തുണ്ടായിരുന്നു. പിന്നീട്, ജെമ്മയുടെ മരണത്തെ പറ്റി അദ്ദേഹം ഇങ്ങനെ എഴുതി. ''ജെമ്മയുടെ മുഖത്ത് നിന്നു ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് അവള്‍ മരിച്ചു. അതുകൊണ്ടു തന്നെ കുറെ സമയത്തേക്ക് ജെമ്മ മരിച്ചു എന്ന് എനിക്കു മനസിലായില്ല.''രോഗികളുടെയും, അനാഥരുടെയും മധ്യസ്ഥയായാണ് ജെമ്മ അറിയപ്പെടുന്നത്. 1940 ല്‍ ജെമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.


Wednesday 12th of April

ചിലിയിലെ വി. തെരേസ (1900-1920)


published-img
 

                     ലോകത്തിനു മുന്നില്‍ തന്റേതായ വ്യക്തിമുദ്ര പതിപിക്കാന്‍ ഏറെ വര്‍ഷമൊന്നും ജീവിച്ചിരിക്കേണ്ടതില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്നതാണ് വി. തെരേസയുടെ ജീവിതകഥ. ചിലിയിലെ ഒറു ചെറിയ ഗ്രാമത്തില്‍ 1900ലാണ് തെരേസ ജനിച്ചത്. കുട്ടിയായിരിക്കുമ്പോള്‍ ഒരു ദിവസം ഫ്രാന്‍സിലെ കൊച്ചുത്രേസ്യപുണ്യവതിയുടെ ആത്മകഥ വായിക്കാന്‍ തെരേസയ്ക്കിട വന്നു. ആ വിശുദ്ധയുടെ ജീവിതകഥ അവളുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. കൊച്ചുത്രേസ്യപുണ്യവതിയെ പോലെ തന്റെ ജീവിതവും യേശുവിനു വേണ്ടി മാറ്റിവയ്ക്കുമെന്ന് അവള്‍ തീരുമാനിച്ചു. 19-ാം വയസില്‍ തെരേസ കര്‍മലീത്ത സഭയില്‍ കന്യാസ്ത്രീയായി. പ്രാര്‍ഥനയും ത്യാഗവുമായിരുന്നു തെരേസയുടെ മാര്‍ഗം. ''എന്റെ ആരംഭവും എന്റെ അവസാനവും ഈശോയാണ്. ഞാന്‍ അങ്ങയുടേതാണ്''- മരിക്കും മുന്‍പ് തന്റെ ഡയറിയില്‍ തെരേസ എഴുതി. കത്തുകളെഴുതിയാണ് കൂടുതല്‍ സമയവും തെരേസ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്. ഒട്ടെറെ ആളുകളെ കത്തുകളിലൂടെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇരുപതാം വയസില്‍ തെരേസയെ ടൈഫോയ്ഡ് ബാധിച്ചു. വലിയ ആഴ്ചയിലെ ഒരു ദിവസം അവര്‍ മരിച്ചു. ചിലിയിലെ ആദ്യത്തെ വിശുദ്ധയാണ് വി. തെരേസ. ഇരുപതാം വയസില്‍ ടൈഫോയ്ഡ് ബാധിച്ചു മരിച്ച തെരേസയുടെ ശവകുടീരം ഒരു ലക്ഷത്തോളം തീര്‍ഥാടകരാണ് ഒരോ വര്‍ഷവും സന്ദര്‍ശിക്കുന്നത്. തെരേസയുടെ മാധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ ലഭിച്ച ആയിരക്കണക്കിനാളുകള്‍ ഇപ്പോഴുമുണ്ട്.


Thursday 13th of April

വി. ഹെര്‍മെനെജില്‍ഡ് (ആറാം നൂറ്റാണ്ട്)


published-img
 

                     കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സ്വന്തം അച്ഛന്‍ തടവിലാക്കി പീഡിപ്പിച്ചു കൊന്ന സ്‌പെയിനിലെ രാജകുമാരനായിരു ന്നു ഹെര്‍മെനെജില്‍ഡ്. സ്പാനിഷ് രാജാവായിരുന്ന ലെവിജില്‍ഡി ന്റെ രണ്ടു മക്കളില്‍ ഒരാളായിരുന്നു ഹെര്‍മെനെജില്‍ഡ്. ആര്യന്‍ വിശ്വാസത്തിന്റെ കീഴിലായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. ഫ്രാന്‍സിലെ രാജാവായിരുന്ന സിജിബെര്‍ട്ടിന്റെ മകളെ വിവാഹം കഴിച്ചതോടെയാണ് ഇദ്ദേഹം കത്തോലിക്കാ വിശ്വാസിയായത്. തന്റെ മകന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതറിഞ്ഞു ക്ഷുഭിതനായ ലെവിജില്‍ഡ് മകനെ തടവിലാക്കി. ക്രൂരമായ പീഡനങ്ങളിലൂടെ മകന്റെ മനസുമാറ്റാന്‍ രാജാവ് ശ്രമിച്ചു. എന്നാല്‍ ഹെര്‍മെനെജില്‍ഡ് വഴങ്ങിയില്ല. തടവറയില്‍ നിന്ന് രാജാവിന് ഒരു സന്ദേശം ഹെര്‍മെനെജില്‍ഡ് കൊടുത്തയച്ചു. ''കിരീടം എനിക്കു വേണ്ട. ലൗകികമായ ജീവിതത്തെക്കാളും അതിന്റെ സുഖസൗകര്യങ്ങളെക്കാളും ആത്മാവിന്റെ രക്ഷയാണ് വലുതായി ഞാന്‍ കാണുന്നത്. ദിവ്യസത്യം വെടിയുന്നതിനെക്കാള്‍ കിരീടവും ചെങ്കോലും വെടിയാനാണ് എനിക്കിഷ്ടം.'' സ്‌പെയിനിലെ കത്തോലിക്കരെല്ലാം തന്റെ പക്ഷത്ത് നില്‍ക്കുമെന്ന വിശ്വാസം ഹെര്‍മെനെജില്‍ഡിനുണ്ടായിരുന്നു. എന്നാല്‍ രാജാവിനോട് എതിരിടാനുള്ള ശക്തിയോ മനക്കരുത്തോ അവര്‍ക്കുണ്ടായിരുന്നില്ല. മകനെ തന്റെ വിശ്വാസത്തിലേക്ക് മകനെ മടക്കിക്കൊണ്ടുവരാനുള്ള അവസാനശ്രമമെന്ന നിലയ്ക്ക് രാജാവ് ഒരു ആര്യന്‍ ബിഷപ്പിനെ ഹെര്‍മെനെജില്‍ഡിന്റെ സമീപത്തേക്ക് അയച്ചു. ഹെര്‍മെനെജില്‍ഡ് ആ ബിഷപ്പിനെ മടക്കി അയച്ചു. ക്ഷുഭിതനായ രാജാവ് അപ്പോള്‍ തന്നെ മകനെ കഴുത്തറത്തു കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തു. 585 ഏപ്രില്‍ 13 ന് ഹെര്‍മെനെജില്‍ഡ് കൊല്ലപ്പെട്ടു. മകന്റെ മരണശേഷവും രാജാവ് മാനസാന്തരപ്പെട്ടില്ല. എന്നാല്‍, ഈ സംഭവത്തോടെ ഹെര്‍മെനെജില്‍ഡിന്റെ സഹോദരനും പുതിയ രാജാവുമായ റെക്കാര്‍ഡ് കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയുള്ള മധ്യസ്ഥനായാണ് ഹെര്‍മെനെജില്‍ഡിനെ കണക്കാക്കുന്നത്.


Friday 14th of April

പാലം പണിക്കാരനായ വി. ബെനഡിക്ട് (1165-1184)


published-img
 

                    ഫ്രാന്‍സിലെ സാവോയില്‍ ജനിച്ച ബെനഡിക്ട് ഒരു ആട്ടിടയ നായിരുന്നു. ചെറുപ്രായം മുതല്‍ തന്നെ യേശുവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ബെനഡിക്ട് അവിഞ്ഞോണിലെ റോണ്‍ നദിക്കരയിലായിരുന്നു ആടുകളെ മേയ്ക്കാന്‍ കൊണ്ടു പോയിരുന്നത്. ഒരിക്കല്‍ ബെനഡിക്ട് നോക്കി നില്‍ക്കെ ഒരു പാവപ്പെട്ട ജൂതവൃദ്ധ നദി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ശക്തമായ ഒഴുക്കു മൂലം അക്കരെ കടക്കാന്‍ അവര്‍ ബുദ്ധിമുട്ടി. നദിക്കരയില്‍ നിന്നിരുന്ന കുറെ ചെറുപ്പക്കാര്‍ അവരെ കൂകിവിളിച്ചു കളിയാക്കി. ബെനഡിക്ട് ദൂരെ നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവന്‍ ഓടിയെത്തി ആ വൃദ്ധയെ സഹായിച്ചു. പ്രത്യുപകാരമായി യഹൂദന്‍മാരുടെ സ്വര്‍ണശേഖരം ഒളിച്ചുവച്ചിരുന്ന സ്ഥലം ബെനഡിക്ടിനു പറഞ്ഞു കൊടുത്തിട്ട് ''നീ വലിയ കാര്യങ്ങള്‍ ചെയ്യാനായി പിറന്നവനാണ്.ഫ'' എന്നു പറഞ്ഞ് അവര്‍ അനുഗ്രഹിച്ചു. കാലം കടന്നു പോയി. നിധിശേഖരം തപ്പി ബെനഡിക്ട് പോയില്ല. പതിനഞ്ചു വയസുകാരനായ വെറുമൊരു ആട്ടിടയന് അത് അത്ര വലിയ കാര്യമായി തോന്നിയില്ല. റോണ്‍ നദിയില്‍ പിന്നീട് പലയാളുകളും ഒഴുക്കില്‍ പെട്ടു മരിച്ചു. പല അപകടത്തിനും ബെനഡിക്ട് സാക്ഷിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു. അതൊരു സൂര്യഗ്രഹണദിവസ മായിരുന്നു. പകല്‍വെളിച്ചം മാഞ്ഞ് കൂരിരുട്ട് വന്നു. ഇരുട്ടില്‍ ഇരിക്കെ ബെനഡിക്ട് ഒരു ശബ്ദം കേട്ടു. ''യേശുവിന്റെ നാമം നിന്നോട് ആവശ്യപ്പെടുന്നു. പോയി റോണ്‍ നദിക്കരയില്‍ ഒരു പാലം പണിയുക.'' അക്കാലത്ത് പാലം പണിയുക എന്നത് ഒരു പ്രേഷിതപ്രവര്‍ത്തനമായാണ് കണക്കാക്കിയിരുന്നത്. ബെനഡിക്ട് മറുപടിയായി ചോദിച്ചു. ''എന്റെ ആടുകളെ ഉപേക്ഷിച്ചിട്ട് ഞാന്‍ എങ്ങനെ പോകും?'' ''അവയെ ഞാന്‍ കാത്തുപരിപാലിച്ചുകൊള്ളാം. മാത്രമല്ല. നിനക്കു തുണയായി ഞാന്‍ മാലാഖമാരെ അയയ്ക്കുകയും ചെയ്യും.'' ബെനഡിക്ട് അശരീരി ആവശ്യപ്പെട്ടതു പോലെ ചെയ്തു. മറ്റ് ആട്ടിടയലന്‍മാര്‍ ആടുകളുമായി ബേത്‌ലേഹമിലേക്ക് പോയ തക്കം നോക്കി തന്റെ ആടുകളെ ഉപേക്ഷിച്ച് റോണ്‍ നദി കടന്ന് ബെനഡിക്ട് അക്കരയ്ക്കു പോയി. ഒരു മാലാഖ അവന്റെ കൂടെയുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് മാലാഖ അദൃശ്യയായിരുന്നു. ബിഷപ്പിന്റെ താമസ സ്ഥലത്താണ് ബെനഡിക്ട് എത്തിചേര്‍ന്നത്. റോണ്‍ നദിക്കു കുറുകെ പാലം പണിയണമെന്ന് ദൈവം തന്നോട് ആവശ്യപ്പെട്ടതായി ബെനഡിക്ട് പറഞ്ഞു. എന്നാല്‍ ബിഷപ്പ് അതു വിശ്വസിച്ചില്ലെന്നു മാത്രമല്ല, അവിടുത്തെ ന്യായാധിപന്‍ അവനെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ദൈവത്തിന്റെ ദൂതന്‍ അവനോടു പറഞ്ഞു. ''മുന്നോട്ടു തന്നെ പോകുക.'' ''ഭൂമിക്കു കീഴെ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്ത നീ എങ്ങനെയാണ് പാലം പണിയാന്‍ പോകുന്നത്?'' ന്യായാധിപന്‍ അവനെ പരിഹസിച്ചു. ''എന്നെ സഹായിക്കാന്‍ ദൈവ ദൂതന്‍മാരുണ്ട്''- ബെനഡിക്ട് പറഞ്ഞു. അവര്‍ അവനെ കളിയാക്കി ചിരിച്ചു. ''എങ്കില്‍ നീ അതു തെളിയിക്കുക.'' അവിടെ കിടന്നിരുന്ന ഒരു വലിയ പാറ ചൂണ്ടിക്കാണിച്ചിട്ട് ന്യായാധിപന്‍ പറഞ്ഞു. ''ജനങ്ങളെ എല്ലാം വിളിച്ചുകൂട്ടിയിട്ട് ഈ കിടക്കുന്ന വലിയ പാറ എടുത്ത് നീ നദിക്കരയില്‍ കൊണ്ടു പോകുക. നിന്റെ ശക്തി എല്ലാവരും കാണട്ടെ.'' ഇതുകേട്ട് ബെനഡിക്ടിന്റെ ഒപ്പമുണ്ടായിരുന്ന മാലാഖ അവനെ നോക്കി ചിരിച്ചു. ഒട്ടും ആയാസമെടുക്കാതെ ഏതാണ്ട് 100 ക്വിന്റലോളം ഭാരമുണ്ടായിരുന്ന ആ കല്ല് ബെനഡിക്ട് ചുമന്നു നദിക്കരയിില്‍ കൊണ്ടിട്ടു. ''ഇതായിരിക്കും പാലത്തിന്റെ അടിത്തറ.'' അവന്‍ പറഞ്ഞു. അതുകണ്ടു നിന്നവരെല്ലാം അദ്ഭുതസ്തബ്ദരായി. ''അദ്ഭുതം, അദ്ഭുതം'': അവര്‍ വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ 18 അദ്ഭുതങ്ങള്‍ കൂടി അവിടെ സംഭവിച്ചു. ആള്‍ക്കൂട്ടത്തിനിടെ ഉണ്ടായിരുന്ന അന്ധര്‍ക്ക് കാഴ്ച ലഭിച്ചു. കുഷ്ഠരോഗികള്‍ സുഖപ്പെട്ടു. അദ്ഭുതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പ്രവഹിച്ചു. എല്ലാം കണ്ട് വിശ്വസിച്ച് ന്യായാധിപന്‍ പാലം പണിയാന്‍ അനുമതി കൊടുത്തു. ചെലവിലേക്കായി ഒരു നല്ല തുകയും കൊടുത്തു. ജനങ്ങളെല്ലാം ചേര്‍ന്ന് പിരിവെടുത്തു കൂടുതല്‍ പണം കണ്ടെത്തി. അതുവരെ ആരോടും പറയാതെ വച്ചിരുന്ന 'ജൂതരുടെ നിധി' ബെനഡിക്ട് പാലം നിര്‍മാണത്തിനായി എടുത്തു. എന്നാല്‍, പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ ദൈവം ബെനഡിക്ടിനെ അനുവദിച്ചില്ല. 1184 ല്‍ ആ വിശുദ്ധന്‍ മരിച്ചു. ആ പാലത്തില്‍ തന്നെ ബെനഡിക്ടിനെ അടക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയായി. ബെനഡിക്ടിന്റെ ശവകുടീരത്തിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു. വൈകാതെ, അധികാരികള്‍ പാലത്തോട് ചേര്‍ന്നു ഒരു പള്ളിയും പണിതു. ബെനഡിക്ട് മരിച്ച് 500 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അതായത്, 1669 ല്‍, പാലത്തിന്റെ ഒരു ഭാഗം കനത്ത വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. ബെനഡിക്ടിന്റെ ശവകുടീരം നശിച്ചിരുന്നില്ല. മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടി ബെനഡിക്ടിന്റെ ശവകുടീരം തുറന്നു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞിട്ടും മൃതദേഹം അഴുകിയിരുന്നില്ല. ഒരു കേടുപാടും സംഭിവിക്കാതെ മരിച്ചദിവസത്തെ പോലെ തന്നെയിരുന്നു. കണ്ണുകള്‍ക്കു പോലും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. അതേസമയം, കല്ലറയ്ക്കുള്ളിലെ ഇരുമ്പുകട്ടികള്‍ പോലും ദ്രവിച്ചിരുന്നു. അവിഞ്ഞോണിലെ കത്തീഡ്രലിലേക്ക് ബെനഡിക്ടിന്റെ ശവകുടീരം പിന്നീട് മാറ്റി സ്ഥാപിച്ചു.


Saturday 15th of April

വി. പീറ്റര്‍ ഗോണസലസ് (1190-1248)


published-img
 

                   സ്‌പെയിനിലെ ഒരു സമ്പന്ന കുടുംബത്തിലാണ് പീറ്റര്‍ ജനിച്ചത്. പീറ്ററിന്റെ അമ്മാവന്‍ ഒരു ബിഷപ്പായിരുന്നു. സമ്പന്നതയിലും പ്രൗഢിയിലും വളര്‍ന്നിരുന്നതു കൊണ്ട് അതിന്റെ ഒരു അഹങ്കാരത്തിലാണ് പീറ്റര്‍ തന്റെ യൗവനകാലത്ത് ജീവിച്ചത്. ബിഷപ്പ് അമ്മാവനായിരുന്നതിനാല്‍ ദേവാലയത്തിലും മറ്റും പീറ്ററിനും പല പദവികളും ലഭിച്ചിരുന്നു. ഒരു ദിവസം ക്രിസ്മസിനോടനുബന്ധിച്ചുള്ള ഒരു പൊതുചടങ്ങിനിടയില്‍ ആയിരക്കണക്കിനു ജനങ്ങള്‍ നോക്കി നില്‍ക്കെ പീറ്റര്‍ കുതിരപ്പുറത്തു നിന്നു വീണു. എല്ലാവരും പൊട്ടിച്ചിരിച്ചു. കൂകിവിളിച്ചു. പരിഹസിച്ചു. പീറ്റര്‍ ലജ്ജിതനായി. ആ സംഭവം തന്റെ ജീവിതത്തെപ്പറ്റി മാറ്റിചിന്തിക്കുവാന്‍ പീറ്ററിനെ പ്രേരിപ്പിച്ചു. എളിമയുടെ മഹത്വം മനസിലാക്കിയ പീറ്റര്‍ യേശുവില്‍ തന്റെ ജീവിതം ആരംഭിച്ചു. കുറെക്കാലം പ്രാര്‍ഥനയിലും ഉപവാസത്തിലും ഏകാന്തജീവിതം നയിച്ച ശേഷം തന്റെ ജീവിതത്തിന്റെ യഥാര്‍ഥ വിജയം എന്തെന്നു മനസിലാക്കാന്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു പുരോഹിതനായി. പീറ്ററിന്റെ മതപ്രഭാഷണങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുനില്‍ക്കുന്ന കൊടുംപാപികള്‍ പോലും മാനസാന്തരപ്പെട്ടു. ചിലര്‍ പ്രസംഗത്തിനിടയില്‍ ഓടി വന്നു അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു പൊട്ടിക്കരയുമായിരുന്നു. ഒരിക്കല്‍ ഫെര്‍ഡിനന്‍ഡ് മൂന്നാമന്‍ രാജാവ് തന്റെ ആതിഥ്യം സ്വീകരിച്ചു കൊട്ടാരത്തില്‍ താമസിക്കുവാന്‍ പീറ്ററിനെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു കൊട്ടാരത്തിലെത്തി. പീറ്ററിനോട് അസൂയയുണ്ടായിരുന്ന പലര്‍ക്കും ഇത് ഇഷ്ടമായില്ല. പീറ്ററിനെ പ്രലോഭനത്തിലൂടെ പാപത്തില്‍ വീഴിക്കാന്‍ അവര്‍ ശ്രമിച്ചു. പീറ്റര്‍ കൊട്ടാരത്തിലായിരിക്കെ, അവിടുത്തെ ഒരു ദാസി അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു. പീറ്റര്‍ വഴങ്ങിയില്ല. കുമ്പസാരിപ്പിക്കണമെന്നു അഭ്യര്‍ഥിച്ച് അവള്‍ പീറ്ററിന്റെ മുറിയില്‍ കയറി. തന്നെ വശീകരിച്ചു തെറ്റു ചെയ്യിക്കാനാണ് അവളുടെ ശ്രമമെന്നു മനസിലാക്കിയ പീറ്റര്‍ ഉടനെ മടങ്ങിവരാമെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിലേക്ക് പോയി. അല്‍പസമയം കഴിഞ്ഞ് അദ്ദേഹം അവളെ വിളിച്ചു. അവള്‍ മുറിയിലെത്തിയപ്പോള്‍ തീയുടെ നടുവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ നില്‍ക്കുകയായിരുന്നു പീറ്റര്‍. ദൈവത്തിന്റെ അദ്ഭുതശക്തിയാല്‍ ഒട്ടും പൊള്ളലേല്‍ക്കാതെ നില്‍ക്കുന്ന പീറ്ററിനെ കണ്ട് അവള്‍ പശ്ചാത്തപിച്ചു. തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു അവള്‍ കുമ്പസാരിച്ചു. മറ്റൊരിക്കല്‍ പ്രേഷിതപ്രവര്‍ത്തനവുമായി ദൂരയാത്ര ചെയ്യവേ, അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവര്‍ ഭക്ഷണം കിട്ടാതെ വിശന്നു കരഞ്ഞു. മറ്റൊരു മാര്‍ഗവും കാണാതായപ്പോള്‍ പീറ്റര്‍ നദിക്കരയില്‍ ചെന്നു മുട്ടുകുത്തി പ്രാര്‍ഥിച്ചു. സര്‍വരും നോക്കി നില്‍ക്കെ നദിയില്‍ നിന്നു മല്‍സ്യങ്ങള്‍ കരയിലേക്ക് ചാടി വന്നു. പീറ്റര്‍ ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അനേകം രോഗികളെ സുഖപ്പെടുത്തി. എല്ലാറ്റിനുമുപരിയായി തന്റെ പ്രസംഗങ്ങളിലൂടെ ഒട്ടെറെ പേരെ മാനസാന്തരപ്പെടുത്താനും പീറ്ററിനു കഴിഞ്ഞു. 1248ലെ വലിയ ആഴ്ചയില്‍ അദ്ദേഹം രോഗബാധിതനായി. യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തിരുനാള്‍ ദിവസം അദ്ദേഹം മരിച്ചു.


Monday 17th of April

വി. ബെനഡിക്ട് ജോസഫ് ലാബ്രെ (1748-1783)


published-img
 

               തീര്‍ഥാടകനായ വിശുദ്ധനായിരുന്നു ബെനഡിക്ട്. ഒരു ഭിക്ഷക്കാ രനെപ്പോലെയാണ് അദ്ദേഹം ജീവിച്ചത്. തീര്‍ഥാടകസ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി, അനാഥരുടേയും രോഗികളുടേയുമൊപ്പം ജീവിച്ച മനുഷ്യന്‍. ഫ്രാന്‍സിലെ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തില്‍ ജീന്‍ബാപ്റ്റിസ്റ്റ് ലാബ്രയുടെയും അന്നയുടെയും മകനായി ജനിച്ച ബെനഡിക്ടിനു 14 ഇളയസഹോദരങ്ങളു മുണ്ടായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പിതൃസഹോദരനായ പുരോഹിതന്റെയടുത്തേക്കു പിതാവ് ബെനഡിക്ടിനെ വിദ്യാഭ്യാസത്തിനായി അയച്ചു. പ്ലേഗ് പടര്‍ന്നു പിടിച്ച സമയമായിരുന്നു അത്. പ്ലേഗ് ബാധിച്ചവര്‍ക്കിടയില്‍ ആശ്വാസത്തിന്റെ ദൂതനായി ബെനഡിക്ട് ഉണ്ടായിരുന്നു. ഒരു പുരോഹിതനാകണമെന്നതായിരുന്നു ബെനഡിക്ടിന്റെ ആഗ്രഹം. പല സഭകളിലും ചേര്‍ന്നെങ്കിലും ഒന്നിലും ഉറച്ചുനില്‍ക്കാന്‍ ബെനഡിക്ടിനു കഴിഞ്ഞില്ല. ''ഒരു പുരോഹിതനായിരിക്കുന്നത് വളരെ സുന്ദരമായ കാര്യമാണ്. പക്ഷേ, അതുവഴി എനിക്ക് എന്റെ ആത്മാവിനെ തന്നെ നഷ്ടമാകുമെന്നു ഞാന്‍ പേടിക്കുന്നു''-ബെനഡിക്ട് ചിന്തിച്ചത് ഇങ്ങനെയായിരുന്നു. പിന്നീട് ഒരു സഭയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാതെ തീര്‍ഥാടകനായി യൂറോപ്പില്‍ മുഴുവന്‍ ചുറ്റിത്തിരിയുകയാണ് ബെനഡിക്ട് ചെയ്തത്. പരിപൂര്‍ണമായ പട്ടിണിയായിരുന്നു ബെനഡിക്ട് സ്വീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി മാത്രം ഭിക്ഷ ചോദിച്ച് വീടുകള്‍ കയറി ഇറങ്ങി. ദേവാലയങ്ങളില്‍ കിടന്നുറങ്ങി. ഒരു ജപമാല കഴുത്തിലണിഞ്ഞ്, കൈയില്‍ ഒരു കുരിശും ബൈബിളും പിടിച്ചായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. കൂടുതലായി ഭിക്ഷ കിട്ടിയാല്‍ അതു തിരിച്ചുകൊടുക്കുകയോ മറ്റുള്ള ഭിക്ഷക്കാര്‍ക്കു കൊടുക്കുകയോ ചെയ്തു. ഒരു പറ്റം അനാഥര്‍ അദ്ദേഹത്തോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. എല്ലാവരും ഭിക്ഷ യാചിച്ചു തന്നെയാണു ജീവിച്ചിരുന്നത്. ബെനഡിക്ട് ഒരു വിശുദ്ധനാണെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒട്ടേറെ അദ്ഭുതങ്ങളും ഈ കാലയളവില്‍ ബെനഡിക്ട് വഴി ദൈവം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ബെനഡിക്ടിന്റെ ഒപ്പമുണ്ടായിരുന്നവര്‍ കഴിക്കാന്‍ ഒന്നും കിട്ടാതെ വിശന്നിരിക്കുകയായിരുന്നു. ഭക്ഷണത്തിനുള്ള വക ആര്‍ക്കും കിട്ടിയില്ല. ബെനഡിക്ടിന്റെ കൈയില്‍ മാത്രം ഒരു റൊട്ടികക്ഷണമുണ്ടായിരുന്നു. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ ഈശോയോട് ബെനഡിക്ട് കണ്ണടച്ചു പ്രാര്‍ഥിച്ചു. അവര്‍ക്കെല്ലാം ആവശ്യത്തിനു വേണ്ട അപ്പം അങ്ങനെ ലഭിച്ചു. ഇത്തരം ഒട്ടെറെ അദ്ഭുതങ്ങള്‍ ബെനഡിക്ട് പ്രവര്‍ത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന 136 രോഗികളെ ബെനഡിക്ട് അദ്ഭുതകരമായി സുഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വായിക്കാം. 1783 ഏപ്രില്‍ 17 ന് ബെനഡിക്ട് മരിച്ചു. റോമിലെ ഒരു ദേവാലയത്തില്‍ രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം പ്രാര്‍ഥിച്ചു. പിന്നീട് അവിടെ തന്നെ കുഴഞ്ഞുവീണു മരിച്ചു. 1883 ല്‍ പോപ് ലിയോ പതിമൂന്നാമന്‍ ബെനഡിക്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഭിക്ഷക്കാരു ടെയും അനാഥരുടെയും മാനസിക രോഗികളുടെയും മധ്യസ്ഥനായി ബെനഡിക്ട് അറിയപ്പെടുന്നു.


Tuesday 18th of April

വാഴ്ത്തപ്പെട്ട മേരി (1565-1618)


published-img
 

               പാരീസിലെ വി. മേരിയുടെ ജനനം പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹത്താലായിരുന്നു. ഫ്രഞ്ച് സര്‍ക്കാരില്‍ വളരെ ഉന്നതമായ ഒരു പദവി വഹിച്ചിരുന്ന നിക്കോളോസ് ഓവ്‌റിലോട്ട് എന്ന മനുഷ്യന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയ്ക്കുള്ള പ്രതിഫലമായിരുന്നു മേരി. അവര്‍ക്കു ജനിക്കുന്ന കുട്ടികളെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു പോകുകയായിരുന്നു പതിവ്. നിരവധി ചികിത്സകള്‍ നടത്തിനോക്കിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്‍കിയാല്‍ പരിപൂര്‍ണമായ ദൈവവിശ്വാസത്തില്‍ വളര്‍ത്തി അവളെ കന്യാസ്ത്രീയാക്കിക്കൊള്ളാം എന്നവര്‍ നേര്‍ച്ച നേര്‍ന്നു. ഒടുവില്‍, കന്യാമറിയം അവരുടെ പ്രാര്‍ഥന ദൈവസന്നിധിയിലെത്തിച്ചു. ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ബാര്‍ബെറ എന്ന് അവര്‍ അവള്‍ക്കു പേരിട്ടു. ചെറുപ്രായം മുതല്‍ തന്നെ വിശുദ്ധമായൊരു ജീവിതമാണ് ബാര്‍ബെറ നയിച്ചത്. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിയാന്‍ ആ ബാലിക ശ്രമിച്ചു. ബാര്‍ബെറയ്ക്കു പതിനാലു വയസ് പ്രായമായപ്പോള്‍ പാരീസിലെ അനാഥ രെയും രോഗികളെയും ശുശ്രൂഷിച്ച് ജീവിക്കാക്കാനും ഒരു കന്യാസ്ത്രീയായി മാറാനും താന്‍ ആഗ്രഹിക്കുന്നതായി അവള്‍ തന്റെ മാതാപിതാക്കളോടു പറഞ്ഞു. എന്നാല്‍, അവര്‍ അതിനു സമ്മതിച്ചില്ല. പരിശുദ്ധ കന്യാമറിയത്തോടുള്ള വാഗ്ദാനം അവര്‍ മറന്നു. തന്റെ അമ്മ വഴിയാണ് ദൈവം തന്നോട് സംസാരിക്കുന്നതെന്ന് അവള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അമ്മ നിര്‍ബന്ധിച്ചപ്പോള്‍, ദൈവത്തിന്റെ ആഗ്രഹം അതാവും എന്നു കരുതി അവള്‍ വിവാഹത്തിനു സമ്മതിച്ചു. അവളുടെ സ്വഭാവത്തിനിണങ്ങിയ ഒരു വരനെ തന്നെയാണ് ബാര്‍ബെറയ്ക്കു ലഭിച്ചത്. പീയറി അകാറി എന്നായിരുന്നു മനുഷ്യസ്‌നേഹിയും ഈശ്വരവിശ്വാസിയുമായ ആ സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്റെ പേര്. അവര്‍ക്കു ആറു മക്കള്‍ ജനിച്ചു. മക്കളെയെല്ലാം ഈശ്വരചൈതന്യത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഇരുവരും ശ്രദ്ധിച്ചു. ഇവരുടെ മൂന്നു പെണ്‍മക്കള്‍ പിന്നീട് കന്യാസ്ത്രീകളായി. ഒരാള്‍ പുരോഹിതനുമായി. ഹെന്റി നാലാമന്‍ രാജാവായ സമയത്ത് പീയറി യെ ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ തടവിലാക്കി. പീയറിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി. ഈ സമയത്ത് ഒട്ടേറെ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ ബാര്‍ബെറ അനുഭവിക്കേണ്ടി വന്നു. എന്നാല്‍, എല്ലാ വേദനകളിലും അവള്‍ക്കു തുണയായി ഈശോയുണ്ടായിരുന്നു. ബാര്‍ബെറയുടെ 47-ാം വയസില്‍ പീയറി മരിച്ചു. ശിഷ്ടജീവിതം ഒരു സന്യാസിനിയായി ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു. മേരി എന്ന പേരു സ്വീകരിച്ച് കര്‍മലീത്ത സഭയിലാണ് അവള്‍ ചേര്‍ന്നത്. ''ഞാന്‍ ദൈവത്തിന്റെ കാരുണ്യത്തിനായി കേഴുന്ന ഒരു സാധു സ്ത്രീയാണ്. എന്റെ ഇനിയുള്ള ജീവിതം ഈശോയ്ക്കു വേണ്ടി മാറ്റിവയ്ക്കാന്‍ എന്നെ അനുവദിക്കണം'' ഇതായിരുന്നു മേരിയുടെ പ്രാര്‍ഥന. മേരി വഴി ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. കന്യാമ റിയത്തിന്റെ ദര്‍ശനം അവള്‍ക്കുണ്ടായി. ഒട്ടേറെപേരെ രോഗങ്ങളില്‍ നിന്നു സുഖപ്പെടുത്താനും മേരിക്കു കഴിഞ്ഞു. മേരിക്ക് 52 വയസുള്ളപ്പോള്‍ വിശുദ്ധവാരത്തിലെ ബുധനാഴ്ച അവള്‍ മരിച്ചു.


Wednesday 19th of April

വി. ലുക്കേഷ്യോയും ബോണഡോണയും (1260)


published-img
 

                    വിശുദ്ധ ദമ്പതികളാണ് ലുക്കേഷ്യോയും ബോണഡോണയും. ലുക്കേഷ്യോ ഒരു കച്ചവടക്കാര നായിരുന്നു. ഒരു കഴുത്തറപ്പന്‍ കച്ചവടക്കാരന്‍. ആളുകളെ പറ്റിച്ചു പണം സമ്പാദിക്കുവാന്‍ ശ്രമിച്ച ഈ മനുഷ്യന്റെ ജീവിതം മാറിമറിയുന്നത് 1213 ല്‍ വി. ഫ്രാന്‍സീസിനെ കണ്ടുമുട്ടിയതിനു ശേഷമാണ്. അതോടെ ലുക്കേഷ്യോ പുതിയൊരു ജീവിതത്തിനു തുടക്കം കുറിച്ചു. അത്രയും നാള്‍ പിശുക്കിയും ആളുകളെ പറ്റിച്ചും സമ്പാദിച്ചതും അതിന്റെ ഇരട്ടിയിലധികവും ലുക്കേഷ്യോ പാവങ്ങള്‍ക്കു നല്‍കി. അനാഥരെയും രോഗികളെയും സഹായിക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ ഈ മനുഷ്യന്‍ മാറ്റിവച്ചു. ഭാര്യയായ ബോണഡോണയ്ക്ക് ആദ്യമാദ്യം ഈ ദാനശീലത്തോടു താത്പര്യമുണ്ടായിരുന്നില്ല. ഒരു ദിവസം അവള്‍ തന്റെ ഭര്‍ത്താവിനോട് ഈ ജീവിതശൈലിയെ പറ്റി പരാതി പറയാനെത്തി. അപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ലുക്കേഷ്യോയുടെ കൈയില്‍ നിന്നു സഹായം ചോദിക്കാന്‍ ആരെങ്കിലും എത്തിയതായിരിക്കുമെന്നറിഞ്ഞു കൊണ്ട് അവള്‍ വാതില്‍ തുറന്നു. കുറെ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലാത്ത ഒരു വൃദ്ധന്‍. മനസില്ലാമനസോടെ ബോണ ഡോണ ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ഭക്ഷണമെടുക്കാനായി അടുക്കളയിലേക്കു പോയി. അവിടെ ചെന്നു നോക്കിയതോടെ ആ സ്ത്രീ അദ്ഭുതസ്തബ്ധയായി. താനുണ്ടാക്കി വച്ചിരിക്കുന്നതിന്റെ ഇരട്ടിയിലധികം അപ്പം അവിടെയിരിക്കുന്നു. ആ സംഭവത്തോടെ ബോണഡോണയും മാനസാന്തരപ്പെട്ടു. കച്ചവടസ്ഥാപനം വിറ്റ് ആ പണം കൂടി ദരിദ്രര്‍ക്കു നല്‍കി ഇരുവരും പ്രേഷിതപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചു. ആ കാലത്ത് മറ്റ് പല ദമ്പതികളും കുടുംബജീവിതം ഉപേക്ഷിച്ച് വേര്‍പിരിഞ്ഞ ശേഷം സന്യാസസഭകളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ഇവര്‍ ആ വഴി തിരഞ്ഞെടുത്തില്ല. പകരം പുതിയൊരു സന്യാസ സഭയ്ക്കു തുടക്കമിട്ട് ഒന്നിച്ചു പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ലുക്കേഷ്യോ വഴിയരികില്‍ ബോധരഹിത നായി കിടന്നിരുന്ന ഒരാളെ കണ്ടു. അയാള്‍ ഒരു ഭിക്ഷക്കാരനായിരുന്നു. ചീഞ്ഞുനാറുന്ന വേഷം. പക്ഷേ, ഒരു മടിയും കൂടാതെ ആയാളെ എടുത്തു തോളത്തിട്ടു കൊണ്ട് ലുക്കേഷ്യോ നടന്നൂ നീങ്ങി. ഇതു കണ്ടു കൊണ്ടു നിന്ന ഒരു യുവാവ് ലുക്കോഷ്യോയോടു ചോദിച്ചു. ''ഇത്രയും വൃത്തിക്കെട്ട ഒരു മനുഷ്യനെ നിങ്ങളെന്തിനാണ് തോളത്തിട്ടു കൊണ്ടു പോകുന്നത്?'' ലുക്കേഷ്യോ മറുപടി പറഞ്ഞു: ''ഞാന്‍ തോളത്തിട്ടുകൊണ്ടു കൊണ്ടുപോകുന്നത് എന്റെ ഈശോയെയാണ്.'' ഇതു കേട്ടതോടെ ആ യുവാവും ലുക്കേഷ്യോയുടെ പാത പിന്തുടര്‍ന്നു. ലുക്കേഷ്യോയും ബോണഡോണയും ഒരേ ദിവസമാണ് മരിച്ചത്. 1260 ഏപില്‍ 28 ന്. ലുക്കേഷ്യോയെ 1273 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.


Thursday 20th of April

വി. ആഗ്നസ് ( 1268-1317)


published-img
 

                ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒട്ടെറെ അദ്ഭുതപ്രവര്‍ത്തികള്‍ വഴി വിശ്വാസികളുടെ മനസ് കീഴടക്കിയ വിശുദ്ധയായിരുന്നു വി. ആഗ്നെസ്. ഡൊമിനിക്കന്‍ കന്യാസ്ത്രീയായിരുന്നു ഇവര്‍. ഒരു സമ്പന്ന കുടുംബത്തിലാണ് ആഗ്നെസ് ജനിച്ചത്. ആറു വയസുമാത്രം പ്രായമായപ്പോള്‍ മുതല്‍ ആഗ്നെസ് തനിക്കു ഒരു കന്യാസ്ത്രീയാകണമെന്നു പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധിച്ചു തുടങ്ങി. ഒന്‍പതാം വയസില്‍ അവള്‍ കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്നു. ആഗ്നെസിന്റെ വിശുദ്ധ ജീവിതം മറ്റു പല പെണ്‍കുട്ടികളെയും ആകര്‍ഷിച്ചു. അവരെല്ലാം ആഗ്നെസിന്റെ പാത പിന്തുടര്‍ന്ന് കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു. വെറും പതിനഞ്ചു വയസു പ്രായമായപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക അനുവാദം വാങ്ങി കന്യാസ്ത്രീയായി. ഒരു പാറക്കല്ല് തലയണയാക്കിഅവള്‍ നിലത്തു കിടന്നാണ് ഉറങ്ങിയിരുന്നത്. 15 വര്‍ഷം അപ്പവും വെള്ളവും മാത്രമേ അവള്‍ ഭക്ഷിച്ചുള്ളു. ആഗ്നെസിന്റെ വിശുദ്ധജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ആഗ്നെസ് പ്രാര്‍ഥിക്കുന്ന സമയത്ത് അവരുടെ ശരീരം ഭൂമിയില്‍ നിന്നു രണ്ടടി ഉയര്‍ന്നു നില്‍ക്കുമായിരു ന്നത്രേ. പല തവണ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം അവള്‍ക്കുണ്ടായി. ഒരു ദിവസം അവള്‍ക്ക് ഒരു മാലാഖ പ്രത്യക്ഷയായി. വിശുദ്ധ കുര്‍ബാന മാലാഖ അവളുടെ നാവില്‍ വച്ചു കൊടുത്തു. ആഗ്നെസ് പ്രാര്‍ഥിക്കുമ്പോള്‍ ലില്ലിപൂക്കള്‍ വര്‍ഷിക്കപ്പെടുമായിരുന്നു എന്നും വിശ്വാസമുണ്ട്. ഒരു ദിവസം വെള്ളത്തില്‍ മുങ്ങി മരിച്ചു പോയ ഒരു പിഞ്ചു കുഞ്ഞിനെ ആഗ്നെസ് ഉയര്‍പ്പിക്കുകയും ചെയ്തു. ആഗ്നെസ് രോഗത്തിന്റെ തീവ്രതയില്‍ വേദന അനുഭവിച്ചിരിക്കു മ്പോഴും മറ്റു രോഗികളെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു. 1317 ഏപ്രില്‍ 20 ന് ജന്മനാടായ മോന്റെപൂള്‍സിയാനോയിലെ കോണ്‍വന്റില്‍ വച്ച് ആഗ്നെസ് മരിച്ചു. മരണശേഷവും ഒട്ടേറെ അദ്ഭുതങ്ങള്‍ ആഗ്നെസിന്റെ നാമത്തില്‍ സംഭവിച്ചു. ആ വിശുദ്ധയുടെ മൃതശരീരം കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 1534ല്‍ ആഗ്നെസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

 


Friday 21st of April

വി. കോണ്‍റാഡ് (1818-1894)


published-img
 

                     ഒരു കര്‍ഷകകുടുംബത്തില്‍ ഒന്‍പതു മക്കളില്‍ ഇളയവനായി ജനിച്ച ജോഹാനാണ് പിന്നീട് കോണ്‍റാഡ് എന്ന പേര് സ്വീകരിച്ചു വൈദി കനായി വിശുദ്ധ ജീവിതത്തിലൂടെ ലോകത്തിനു മാതൃകയായത്. ജോഹാന് 14 വയസുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയുടെ മരണ ത്തോടെ ജോഹാന്‍ ആത്മീയമായ മാറ്റങ്ങള്‍ക്കു വിധേയനായി. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിയാന്‍ ആഗ്രഹിച്ച ജോഹാന്‍ ആ പ്രദേശത്തുള്ള ദേവാലയങ്ങളിലെയെല്ലാം നിത്യസന്ദര്‍ ശകനായിരുന്നു. വി. കുര്‍ബാനയില്‍ പങ്കെടുക്കാനായി സൂര്യോദയത്തിനു മുന്‍പു തന്നെ ദേവാല യത്തിന്റെ വാതില്‍ക്കല്‍ കാത്തുനിന്നിരുന്ന ജോഹാന്‍ നാട്ടുകാര്‍ക്കെല്ലാം കൗതുകമായിരുന്നു. 31 വയസില്‍ കപ്യൂച്ച്യന്‍ സഭയില്‍ ചേര്‍ന്നപ്പോള്‍ ജോഹാന്‍ കോണ്‍റാഡ് എന്ന പേരു സ്വീകരിച്ചു. നാല്‍പതു വര്‍ഷത്തോളം ഒരു ചുമടെടുപ്പുകാരനെ പോലെയാണ് അദ്ദേഹം ജീവിച്ചത്. ഒട്ടേറെ തീര്‍ഥാടകരെത്തുമായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ള ഒരു ദേവാലയത്തിലാ യിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനം. രോഗികളെ ശുശ്രൂഷിക്കു ന്നതില്‍ ആനന്ദം കണ്ടെത്തിയ കോണ്‍റാഡ് തീര്‍ഥാടകരായെത്തുന്ന രോഗികളെ ചുമന്നുകൊണ്ട് ദേവാലയ ത്തിലേക്കു പോകുമായിരുന്നു. ആ നാട്ടിലുള്ള കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസവും മതപരിശീലനവും നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടം. '' എനിക്കു ഒരു ആത്മീയ ജീവിതം നയിക്കാനുള്ള ഭാഗ്യം നല്‍കിയതിനു ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ഇത്രയും സന്തോഷകരവും സുഖകരവുമായ മറ്റൊരു പ്രവര്‍ത്തിയില്ല''- കോണ്‍റാഡ് എപ്പോഴും ഇങ്ങനെ പറയുമായിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ അദ്ഭുതങ്ങള്‍ കോണ്‍റാഡിലൂടെ ദൈവം പ്രവര്‍ത്തിച്ചു. പല കാര്യങ്ങളും അദ്ദേഹം മുന്‍കൂട്ടി പ്രവചിച്ചു. ആളുകളുടെ മനസ് വായിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ഏറെ പ്രസിദ്ധമായിരുന്നു. രോഗബാധിതനായി 76-ാം വയസിലാണ് അദ്ദേഹം മരിച്ചത്. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം മറ്റു ചുമതലകളെല്ലാം ഒഴിഞ്ഞ് തന്റെ കിടക്കയില്‍ പോയി മരണം കാത്തുകിടന്നു. കുട്ടികള്‍ അദ്ദേഹത്തിന്റെ ചുറ്റും നിന്നു ജപമാല ചൊല്ലി. മൂന്നാം ദിവസം അദ്ദേഹം മരിച്ചു. 1934 പോപ് പയസ് പതിനൊന്നാമന്‍ കോണ്‍റാഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Saturday 22nd of April

വി. മരിയ ഗബ്രിയേല (1914-1939)


published-img
 

             ഇറ്റലിയിലെ സര്‍ഡിനിയയില്‍ ഒരു ആട്ടിടയന്റെ മകളായാണ് മരിയ ജനിച്ചത്. ചെറുപ്രായത്തില്‍ വളരെ നിര്‍ബന്ധ ബുദ്ധിക്കാരിയായി രുന്നു അവര്‍. എന്തിനെയും വിമര്‍ശിക്കും, എന്തിനെയും എതിര്‍ക്കും, എപ്പോഴും ക്ഷോഭിക്കും. എന്നാല്‍, അതേസമയം തന്നെ വിനീതയും വിധേയയുമായിരുന്നു അവര്‍. മരിയയെ എന്തെങ്കിലും ചുമതലകള്‍ ഏല്‍പ്പിക്കുകയോ എന്തെങ്കിലും ചെയ്യണമെന്നു പറയുകയോ ചെയ്താല്‍ ആദ്യം അവള്‍ അതിനെ എതിര്‍ക്കും. പറ്റില്ലെന്നു പറയും. എന്നാല്‍, അടുത്ത നിമിഷം തന്നെ അതു ചെയ്യും. പതിനെട്ട് വയസു പ്രായമായപ്പോള്‍ മരിയ തന്റെ നാട്ടിലുള്ള യുവാക്കളുടെ ഒരു ക്രിസ്തീയ സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അതോടെ മരിയയുടെ സ്വഭാവവും മാറി. പൂര്‍ണമായും ശാന്തസ്വഭാവക്കാരിയായി. മുന്‍കോപം ഇല്ലാതായി. 21-ാം വയസില്‍ സന്യാസിനിയാകണമെന്ന ആഗ്രഹത്തോടെ അവള്‍ മഠത്തില്‍ ചേര്‍ന്നു. എപ്പോഴും പ്രാര്‍ഥിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു മരിയയുടെ രീതി. വിവിധ ക്രൈസ്തവ വിശ്വാസികളെ യോജിപ്പിക്കണമെന്നുള്ള ആഗ്രഹത്തോ ടെയാണ് അവള്‍ പ്രവര്‍ത്തിച്ചത്. അതിനു വേണ്ടി തന്റെ ജീവിതം തന്നെ അവള്‍ മാറ്റിവച്ചു. കൂടുതല്‍ സമയവും പ്രാര്‍ഥനയിലും ധ്യാനത്തിലുമായിരുന്നു അവര്‍. പ്രാര്‍ഥനകളാകട്ടെ, ക്രൈസ്തവ കൂട്ടായ്മയ്ക്കു വേണ്ടിയായിരുന്നുതാനും. വി. യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തില്‍ അനുയായികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന ഈശോയെ ആണ് അവള്‍ എപ്പോഴും ധ്യാനിച്ചിരുന്നത്. ക്ഷയരോഗം ബാധിച്ചു അവശയായി കിടപ്പിലായപ്പോഴും തന്റെ പ്രാര്‍ഥനകള്‍ ക്രൈസ്തവ വിഭാഗങ്ങളുടെ യോജിപ്പിനു വേണ്ടി മാത്രമാണ് അവള്‍ സമര്‍പ്പിച്ചത്. 1939ല്‍ ഇരുപത്തിയഞ്ചു വയസു മാത്രം പ്രായമുള്ളപ്പോള്‍ മരിയ മരിച്ചു. 1983 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. പാവപ്പെട്ടവരുടെയും രോഗികകളുടെയും മധ്യസ്ഥയാണ് മരിയ. മരിയയുടെ ചില വാക്കുകള്‍ ശ്രദ്ധിക്കുക: ''എന്റെ ഈശോയാണ് എന്നെ ചുമതലപ്പെടുത്തിയത്. ഈ യുദ്ധത്തില്‍ എന്നെ അവിടുന്ന് പരാജയപ്പെടുത്തില്ല.'' ''ഞാന്‍ എനിക്കു മുന്നില്‍ ഒരു വലിയ കുരിശു കാണുന്നു. അവിടുത്തെ ത്യാഗത്തിനു മുന്നില്‍ എന്റെ ത്യാഗം ഒന്നുമല്ല.'' ''ദൈവം ആഗ്രഹിക്കുന്നത് എന്താണെങ്കിലും അതിലാണ് എന്റെ സന്തോഷവും സമാധാനവും.''


Sunday 23rd of April

വി. ജോര്‍ജ് (എ.ഡി. 303)


published-img
 

               വിജയം കൊണ്ടുവരുന്ന വിശുദ്ധന്‍ എന്നാണ് വി. ജോര്‍ജ് അറിയപ്പെടുന്നത്. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം. ഈ വിശുദ്ധന്റെ നാമത്തിലുള്ള ദേവാലയങ്ങളും ഇവിടെ ഏറെയുണ്ട്. ലോകം മുഴുവന്‍ ക്രൈസ്തവര്‍ ഉള്ള സ്ഥലങ്ങളിലെല്ലാം വി. ജോര്‍ജ് അനുസ്മരിക്കപ്പെടുന്നു. മറ്റു മതസ്ഥര്‍ക്കിടയിലും വി. ജോര്‍ജിന്റെ ശക്തി അംഗീകരിക്കുന്നവര്‍ ഏറെയുണ്ട്. വി. ജോര്‍ജിന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഒട്ടെറെ കഥകള്‍ നിലവിലുണ്ട്. ഇവയില്‍ ചിലതൊക്കെ പിന്നീട് രൂപപ്പെട്ടതാണെന്നു കരുതുന്നവരുമുണ്ട്. പലസ്തീനിലെ ഒരു ക്രൈസ്തവ കുടുംബത്തില്‍ മൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ജോര്‍ജ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ സൈന്യത്തില്‍ ചേര്‍ന്ന ജോര്‍ജ് ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ടവനായി മാറി. സന്തുഷ്ടനായ ചക്രവര്‍ത്തി ജോര്‍ജിനു മറ്റൊരു ഉയര്‍ന്ന പദവി നല്‍കുകയും ചെയ്തു. എന്നാല്‍ ചക്രവര്‍ത്തി ക്രൈസ്തവരെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ ജോര്‍ജ് ചക്രവര്‍ത്തിയുമായി ഇടഞ്ഞു. അസാമാന്യ ചങ്കൂറ്റത്തോടെ പരസ്യമായി തന്റെ രാജി അദ്ദേഹം പ്രഖ്യാപിച്ചു. അക്കാലത്ത് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ധൈര്യമായിരുന്നു ജോര്‍ജിന്റേത്. കാരണം, മരണശിക്ഷ ഉറപ്പായിരുന്നു. ജോര്‍ജിനും ഇതറിയാമായിരുന്നു. അതുകൊണ്ടു തന്നെ തന്റെ പേരിലുള്ള സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് നല്‍കി മരണത്തിനു അദ്ദേഹം തയാറെടുത്തിരുന്നു. ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ ക്രൂരതകള്‍ എണ്ണിയെണ്ണി പറഞ്ഞശേഷം അദ്ദേഹം രാജിപ്രഖ്യാപിച്ചു. ''ചെറുപ്പക്കാരാ. നിന്റെ ഭാവി എന്തായി തീരുമെന്നു ചിന്തിച്ചു നോക്കൂ.''-ഡിയോക്ലിഷ്യന്‍ പറഞ്ഞു. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ പല പദവികളും നല്‍കാമെന്നും ധാരാളം പണം സമ്പാദിക്കാനാകുമെന്നും പ്രലോഭനങ്ങളുണ്ടായി. ജോര്‍ജ് വഴങ്ങിയില്ല. ''ഞാനൊരു ക്രിസ്ത്യാനിയാണ്. ഈ ഭുമിയിലുള്ള ഒന്നിനും എന്റെ വിശ്വാസത്തെ തകര്‍ക്കാനാവില്ല.'' അദ്ദേഹം് ഉറക്കെ വിളിച്ചു പറഞ്ഞു. ''ഒരു ദൈവവും നിന്നെ രക്ഷിക്കുകയില്ല. നീ മരിക്കാന്‍ പോകുകയാണ്'' എന്നു പ്രഖ്യാപിച്ചുകൊണ്ട് മരണശിക്ഷ തന്നെ ഡിയോക്ലിഷ്യന്‍ വിധിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലടച്ചു. ദിവസങ്ങള്‍ നീണ്ട ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം ഒടുവില്‍ ആ വിശുദ്ധനെ തലയറുത്ത് കൊലപ്പെടുത്തി. അദ്ഭുതപ്രവര്‍ത്തകനായ വി. ജോര്‍ജിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് തീ തുപ്പുന്ന ഭീകരജീവിയായ വ്യാളിയുടെ പിടിയില്‍ നിന്നു രാജകുമാരിയെ രക്ഷിക്കുന്ന കഥയാണ്. കുതിരപ്പുറത്തിരുന്നു കുന്തം കൊണ്ട് വ്യാളിയെ കുത്തുന്ന വിശുദ്ധന്റെ ചിത്രം മലയാളികള്‍ക്കിടയിലും വളരെ പ്രസിദ്ധമാണല്ലോ. ആ കഥ ഇങ്ങനെ: ലിബിയയിലെ സിലേന എന്ന സ്ഥലത്ത് ഒരുവലിയ താടകത്തില്‍ ഒരു വ്യാളി ജീവിച്ചിരുന്നു. ഈ വ്യാളിയെ കൊല്ലാന്‍ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആ രാജ്യത്തെ പട്ടാളം ഒന്നിച്ച് വ്യാളിയെ നേരിട്ടു. പക്ഷേ, അവരെയും അത് തോല്‍പിച്ചു. പലരെയും കൊന്നു. ഒരു ദിവസം രണ്ട് ആടുകളെ വീതം നാട്ടുകാര്‍ വ്യാളിക്ക് ഭക്ഷണമായി എത്തിച്ചിരുന്നു. എന്നാല്‍ ആടുകളെല്ലാം തീര്‍ന്നപ്പോള്‍ വ്യാളിക്ക് തന്റെ ഭക്ഷണം കിട്ടാതായി. അതോടെ ഒരു ദിവസം ഒരു കന്യകയായ പെണ്‍കുട്ടിയെ വീതം ഭക്ഷിക്കാന്‍ തുടങ്ങി. ഒരോ ദിവസവും ഒരോ കുടുംബത്തിന്റെ ഊഴമായിരുന്നു. ഒടുവില്‍ ആ നാട്ടിലെ രാജകുമാരിയുടെ ഊഴമെത്തി. കരഞ്ഞു പ്രാര്‍ഥിച്ച രാജകുമാരിയുടെ പ്രാര്‍ഥന ദൈവം കേട്ടു. സൈനിക വേഷത്തില്‍ വി. ജോര്‍ജ് ഒരു കുതിരപ്പുറത്ത് കയറി അവിടെയെത്തി. വ്യാളിയുമായി ഏറ്റുമുട്ടി. അതിനെ കുന്തം കൊണ്ട് കുത്തി കൊന്നു. ഒരു നാട് മുഴുവന്‍ സന്തോഷത്താല്‍ മതിമറന്നു. ജോര്‍ജിന്റെ അദ്ഭുതപ്രവര്‍ത്തി കണ്ട് ആ നാട്ടുകാരെല്ലാം ക്രിസ്തുമതത്തില്‍ വിശ്വസിച്ചു. തന്റെ മകളെ രക്ഷിച്ച ജോര്‍ജിനു രാജാവ് നിരവധി സമ്മാനങ്ങള്‍ നല്‍കി. എന്നാല്‍, അവയെല്ലാം അവിടെയുള്ള പാവപ്പെട്ടവര്‍ക്കു തന്നെ ജോര്‍ജ് വീതിച്ചു നല്‍കി. ഒരു ഇറ്റാലിയന്‍ ഐതിഹ്യമാണിത്. എങ്കിലും അപകടങ്ങളില്‍ മധ്യസ്ഥനായി ജോര്‍ജ് എത്തുമെന്നു വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍ ഈ കഥ ലോകം മുഴുവന്‍ വളരെ വേഗം പ്രചരിച്ചു. ആദിമ ക്രൈസ്തവര്‍ക്കിടയില്‍ തന്നെ ജോര്‍ജിന്റെ വിശുദ്ധജീവിതവും രക്തസാക്ഷിത്വവും പ്രകീര്‍ത്തിക്കപ്പെട്ടു. പത്താം നൂറ്റാണ്ടോടെ വി. ജോര്‍ജിന്റെ മഹത്വം യൂറോപ്പിലെങ്ങും വ്യാപിച്ചു. സ്ത്രീകളുടെ സംരക്ഷകന്‍, സര്‍പ്പം, പിശാച് തുടങ്ങിയവയില്‍ നിന്നുള്ള സംരക്ഷകന്‍, പാവപ്പെട്ടവരുടെ മധ്യസ്ഥന്‍ എന്നിങ്ങനെയൊക്കെ വി. ജോര്‍ജ് അറിയപ്പെടുന്നു.


Monday 24th of April

വി. മേരി എവുപ്രാസിയ (1796-1868)


published-img
 

                   ഫ്രഞ്ച് വിപ്ലവം ശക്തമായിരുന്ന സമയത്താണ് ഫ്രാന്‍സിലെ നോര്‍മോഷ്യര്‍ എന്ന ദ്വീപില്‍ ക്രൈസ്തവ വിശ്വാസമുള്ള കുടുംബത്തില്‍ റോസ് വിര്‍ജിനിയ എന്ന മേരി എവുപ്രാസിയ ജനിക്കുന്നത്. മതപീഡനങ്ങള്‍ വ്യാപകമായിരുന്ന സമയമായിരുന്നതിനാല്‍ റോസിന്റെ വിശ്വാസജീവിതം രൂപപ്പെട്ടത് വീട്ടില്‍ തന്നെയായിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി രാപകലില്ലാതെ പണിയെടുക്കുന്നതിനിടയിലും റോസിന്റെ അമ്മ മകളെ ഈശോയുടെ ജീവിതം മുഴുവന്‍ പഠിപ്പിച്ചു. ബൈബിളിലെ ഒരോ സംഭവങ്ങളും അമ്മയുടെ കാല്‍ക്കീഴിലിരുന്ന് അവള്‍ മനഃപാഠമാക്കി. തന്റെ പതിനെട്ടാം വയസില്‍ കന്യാസ്ത്രി മഠത്തില്‍ ചേരുമ്പോള്‍ മേരി എവുപ്രാസിയ എന്ന പേരു റോസ് സ്വീകരിച്ചു. വിശുദ്ധമായ ഒരു ജീവിതം നയിക്കണമെന്നതു മേരിയുടെ സ്വപ്നമായിരുന്നു. എല്ലാവരെയും അനുസരിച്ചു ജീവിച്ച് വിശുദ്ധനായ ഒരു മനുഷ്യന്റെ കഥ ഒരിക്കല്‍ മേരി കേട്ടു. അന്നുമുതല്‍ 'അനുസരണം' എന്നത് തന്റെ ജീവിതമന്ത്രമാക്കി മേരി മാറ്റി. തന്റെ മേലധികാരികളോട് ചോദിച്ച് അനുവാദം വാങ്ങിയ ശേഷം എല്ലാവരെയും അനുസരിച്ചു ജീവിക്കുമെന്നുള്ള നേര്‍ച്ച മേരി പരസ്യമായി പ്രഖ്യാപിച്ചു. തന്റെയൊപ്പം ജീവിക്കുന്ന സന്യാസിനികളിലേറെയും പൂര്‍ണമായ വിധേയത്തോടെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി കഴിയാനാണ് ആഗ്രഹിക്കുന്നതെന്നു മനസിലാക്കിയ മേരി 1825 ല്‍ പുതിയൊരു സന്യാസ സമൂഹത്തിനു തുടക്കം കുറിച്ചു. വളരെ പെട്ടെന്നു തന്നെ ആ സമൂഹം ശ്രദ്ധിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പരിശീലനം നല്‍കിയ സന്യാസിനികളെ മേരി അയച്ചു. അവര്‍ അവിടെയെല്ലാം സന്യാസിനിമഠങ്ങള്‍ തുടങ്ങി. ഇന്ത്യയടക്കം ഇരുപതിലേറെ രാജ്യങ്ങളില്‍ കന്യാസ്ത്രീ മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 1868 ല്‍ മേരി മരിക്കുമ്പോള്‍ അഞ്ചു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കന്യാസ്ത്രീമഠങ്ങളും രണ്ടായിരത്തോളം കന്യാസ്ത്രീകളും ആ സന്യാസസമൂഹത്തിന്റെ കീഴില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. 1940 മേയ് രണ്ടിനു പോപ്പ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്നുകൊണ്ട് വി. മേരി എവുപ്രാസിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന വി. മേരിയുടെ ആരാധനാസമൂഹത്തിന് ഇന്ന് വിവിധ രാജ്യങ്ങളിലായി മുന്നൂറിലേറെ മഠങ്ങളുണ്ട്. ദൂരയാത്ര ചെയ്യുന്നവരുടെ മധ്യസ്ഥയായാണ് വി. മേരി എവുപ്രാസിയ അറിയപ്പെടുന്നത്.


Tuesday 25th of April

സുവിശേഷകനായ വി. മര്‍ക്കോസ് (ഒന്നാം നൂറ്റാണ്ട്)


published-img
 

                 ഈശോയുടെ ശിഷ്യനായിരുന്ന വി. പത്രോസ് ശ്ലീഹായുടെ ശിഷ്യനായിരുന്നു വി. മര്‍ക്കോസ്. വിജാതീയരായ ക്രൈസ്തവര്‍ക്കു വേണ്ടി എ.ഡി. 60-70 കാലഘട്ടത്തില്‍ റോമില്‍ വച്ചു ഗ്രീക്ക് ഭാഷയിലാണ് വി. മര്‍ക്കോസ് സുവിശേഷമെഴുതിയത്. ആദ്യമായി എഴുതപ്പെട്ട സുവിശേഷം വി. മര്‍ക്കോസിന്റെ സുവിശേഷമാണെന്നാണ് ബൈബിള്‍ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. പിന്നീട് മത്തായിയും ലൂക്കായും സുവിശേഷമെഴുതിയപ്പോള്‍ അവര്‍ ആശ്രയിച്ചതും മര്‍ക്കോസിന്റെ സുവിശേഷത്തെയായിരുന്നു. അഹറോന്റെ ഗോത്രത്തില്‍ പെട്ട ഒരു യഹൂദനായിരുന്നു മര്‍ക്കോസ്. ഈശോയുടെ കാലത്തു തന്നെ മര്‍ക്കോസ് ശിഷ്യന്‍മാര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നത് വി. മര്‍ക്കോസിന്റെ തന്നെ സുവിശേഷത്തില്‍ നിന്നാണ്. ഈശോയെ പടയാളികള്‍ തടവിലാക്കിയപ്പോള്‍ ശിഷ്യന്‍മാരെല്ലാവരും അവിടുത്തെ വിട്ട് ഓടിപ്പോയി. ''എന്നാല്‍, ഒരു പുതപ്പുമാത്രം ദേഹത്തുചുറ്റിയിരുന്ന ഒരു യുവാവ് അവിടുത്തെ പിന്നാലെ പോയിരുന്നു. അവര്‍ അയാളെ പിടികൂടി. അയാള്‍ ആ പുതപ്പും ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി.'' (മര്‍ക്കോസ് 14:51.52) ഈ യുവാവ് മര്‍ക്കോസ് ആയിരുന്നുവെന്നാണ് വിശ്വാസം. വി. പത്രോസ് ശ്ലീഹാ ഒരിക്കല്‍ കാരാഗൃഹത്തില്‍ നിന്നു രക്ഷപ്പെട്ടതിനു ശേഷം അഭയം പ്രാപിച്ചത് മര്‍ക്കോസിന്റെ ഭവനത്തിലായിരുന്നുവെന്ന് നടപടി പുസ്തകത്തില്‍ പറയുന്നുണ്ട്. മര്‍ക്കോസിന്റെ ഭവനത്തില്‍ അദ്ദേഹത്തിന്റെ അമ്മയായ മറിയത്തിന്റെ നേതൃത്വത്തില്‍ ഒെേട്ടറെ പേര്‍ ഒന്നിച്ചുചേര്‍ന്നു പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന് നടപടി പുസ്തകത്തില്‍ വായിക്കാം. പത്രോസിന്റെ ഒന്നാം ലേഖനത്തില്‍ അദ്ദേഹം മര്‍ക്കോസിനെ 'മകന്‍' എന്നാണ് വിളിക്കുന്നത്. പത്രോസ് ശ്ലീഹായുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു മര്‍ക്കോസ് എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. വി. പത്രോസിന്റെ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി കിട്ടണമെന്ന റോമാക്കാരുടെ ആഗ്രഹത്തെ തുടര്‍ന്നാണ് മര്‍ക്കോസ് സുവിശേഷം രചിച്ചത്. ഈ സുവിശേഷത്തിലുടനീളം വി. പത്രോസില്‍ നിന്നു മര്‍ക്കോസ് കേട്ട കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്രോസ് ഈശോയെ തള്ളിപ്പറയുന്ന സംഭവം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തില്‍ സുവിശേഷം പ്രചരിപ്പിക്കാനായി അലക്‌സാന്‍ട്രിയായിലെ മെത്രാനായി പത്രോസ് ശ്ലീഹാ മര്‍ക്കോസിനെ നിയമിച്ചു. അവിടെ വച്ച് വിജാതീയര്‍ മര്‍ക്കോസിനെ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എ.ഡി. 68 ല്‍ വി. മര്‍ക്കോസ് കൊല്ലപ്പെട്ടു. വെനീസിലെ ബസലിക്കയില്‍ വി. മര്‍ക്കോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


Wednesday 26th of April

വിശുദ്ധ ക്ലീറ്റസ് പാപ്പ


published-img
 

                  ഈശോ തന്റെ സഭ പടുത്തുയര്‍ത്തിയത് വി. പത്രോസിലൂടെയാണ്. ആദ്യത്തെ മാര്‍പാപ്പയായി പത്രോസ് ശ്ലീഹാ അറിയപ്പെടുന്നു. പത്രോസിന്റെ കാലശേഷം വി. ലീനസ് മാര്‍പാപ്പയായി. അതിനു ശേഷം സഭയെ നയിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് വി. ക്ലീറ്റസ് പാപ്പയ്ക്കാണ്. പത്രോസ് ശ്ലീഹാ തന്നെയാണ് ക്ലീറ്റസിനെ ക്രിസ്തുമതത്തിലേക്കു കൊണ്ടുവന്നതെന്നാണ് വിശ്വാസം. പീഡനങ്ങള്‍ സഹിച്ചു വളര്‍ന്നു വന്ന സഭയെ എ.ഡി. 76 മുതല്‍ 89 വരെ പതിമൂന്നു വര്‍ഷക്കാലം ക്ലീറ്റസ് പാപ്പ നയിച്ചു. ക്ലീറ്റസ് പാപ്പയുടെ കാലത്ത് നിരവധി പുതിയ വൈദികരെ നിയമിച്ചു. അദ്ദേഹം നിര്‍മിച്ച ഒരു ദേവാലയവും ആശുപത്രിയും പതിനെട്ടാം നൂറ്റാണ്ടുവരെ തകരാതെ നിന്നിരുന്നു. ടൈറ്റസ് റോമിന്റെ ചക്രവര്‍ത്തിയായിരുന്ന കാലത്ത് വി. ക്ലീറ്റസിന് സഭയെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം സഹോദരനായ ഡൊമിഷ്യന്‍ ചക്രവര്‍ത്തിയായതോടെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടു. മതവികാരം മറ്റേതു സാഹൂഹിക വികാരത്തെയുംകാള്‍ ശക്തമാണെന്നു മനസിലാക്കിയിരുന്ന ഡൊമിഷ്യന്‍ തന്റെ സാമ്രാജ്യത്തെ ഒരു മതാചാരത്തിന്റെ ചട്ടക്കൂട്ടില്‍ ഐക്യപ്പെടുത്താനാണ് ശ്രമിച്ചത്. എല്ലാവരും തന്നെ ആരാധിക്കണമെന്നായിരിരുന്നു ഡൊമിഷ്യന്റെ കല്‍പന. 'ഞങ്ങളുടെ കര്‍ത്താവും ദൈവവും' എന്ന് എല്ലാവരും തന്നെ വിളിക്കണമെന്ന് അയാള്‍ കല്‍പന പുറപ്പെടുവിച്ചു. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (81-96) എ.ഡി. 91ല്‍ ഏപ്രില്‍ 26 നാണ് ക്ലീറ്റസ് പാപ്പ കൊല്ലപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വി. പത്രോസിന്റെ ശവകുടീരത്തിനരികിലായി വി. ക്ലീറ്റസിന്റെ ഭൗതികാവശിഷ്ടങ്ങളും സൂക്ഷിച്ചിട്ടുണ്ട്.


Thursday 27th of April

വി. സിത (1218 - 1278)


published-img
 

                    നാല്‍പത്തിയെട്ടു വര്‍ഷം വീട്ടുവേലക്കാരിയായി ജോലി ചെയ്ത് ജീവിച്ച വിശുദ്ധയാണ് സിത. ഇറ്റലിയിലെ ലുക്ക എന്ന സ്ഥലത്ത് വളരെ ദരിദ്രമായൊരു കുടുംബത്തിലാണ് അവള്‍ ജനിച്ചത്. വീട്ടിലെ സാഹചര്യങ്ങള്‍ മൂലം പന്ത്രണ്ടാം വയസില്‍ അവള്‍ വീട്ടുജോലി ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് മരണം വരെ ആ വീട്ടില്‍ വേലക്കാരിയായി കഴിഞ്ഞു. രാത്രി ഏറെ വൈകി മാത്രമേ അവളുടെ ജോലികള്‍ കഴിഞ്ഞിരുന്നുള്ളു. പക്ഷേ, എത്ര വൈകി കിടന്നാലും അതിരാവിലെ എഴുന്നേല്‍ക്കും. അടുത്തുള്ള ദേവാലയത്തിലേക്ക് ഓടിപ്പോകും. വീട്ടിലുള്ളവര്‍ എഴുന്നേല്‍ക്കും മുന്‍പ് ദേവാലയത്തില്‍ നിന്ന് അവള്‍ മടങ്ങിയെത്തും. ഒരിക്കലും തന്റെ ജോലികളില്‍ ഒരു വീഴ്ചയും അവള്‍ വരുത്തിയിരുന്നില്ല. എന്നാല്‍, ഒരു ദിവസം പ്രാര്‍ഥനയില്‍ മുഴുകിപ്പോയ സിത വീട്ടിലെത്താന്‍ വൈകി. വീട്ടില്‍ പ്രഭാതഭക്ഷണം ഉണ്ടാക്കേണ്ട സമയം മുഴുവന്‍ അങ്ങനെ ദേവാലയത്തില്‍ അറിയാതെ ചിലവഴിച്ചുപോയി. പ്രാര്‍ഥനയില്‍ നിന്നുണര്‍ന്നപ്പോള്‍ സമയം വൈകിയത് അറിഞ്ഞ് അവള്‍ ദുഃഖിതയായി. കരഞ്ഞുകൊണ്ട് അവള്‍ വീട്ടിലേക്ക് ഓടി. എന്നാല്‍, സിത വീട്ടിലെത്തിയപ്പോള്‍ അടുക്കളയില്‍ ഒരു പാത്രം നിറയെ അപ്പം. തന്റെ യജമാനത്തിയാവും പ്രഭാതഭക്ഷണം ഉണ്ടാക്കിയതെന്ന് അവള്‍ കരുതി. വൈകിപ്പോയതിനു അവള്‍ അവരോട് ക്ഷമ ചോദിച്ചു. തന്റെ ജോലികള്‍ ചെയ്തതിന് അവരോടു നന്ദിയും പറഞ്ഞു. എന്നാല്‍, സിതയുടെ യജമാനത്തി അദ്ഭുതസ്തബ്ധയായി. താനല്ല അപ്പമുണ്ടാക്കിയതെന്ന് അവര്‍ ആണയിട്ടു പറഞ്ഞു. എപ്പോഴും സൗമ്യമായി മാത്രമേ സിത സംസാരിക്കുമായിരുന്നുള്ളൂ. ഒരിക്കല്‍ പോലും അവള്‍ ആരോടും ക്ഷുഭിതയായി സംസാരിച്ചിട്ടില്ല. അവളുടെ കൂടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ പലപ്പോഴും സിതയെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍, എല്ലാം യേശുവിന്റെ നാമത്തില്‍ സഹിക്കുവാനും കൂടുതല്‍ സൗമ്യമായി പെരുമാറാനും അവള്‍ക്കു കഴിഞ്ഞു. ആ വീട്ടില്‍ ഭിക്ഷ യാചിച്ചു വരുന്ന പാവങ്ങള്‍ക്കെല്ലാം അവള്‍ ധാരാളം ഭക്ഷണം കൊടുക്കുമായിരുന്നു. ഉടമസ്ഥര്‍ക്ക് ഇതില്‍ അസ്വസ്ഥതയുണ്ടായി. അവര്‍ അവളോട് ഇതു പറയുകയും ചെയ്തു. വീട്ടുടമസ്ഥനും ഭാര്യയ്ക്കും സിതയോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, സാധുക്കള്‍ക്കു തനിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഭക്ഷണം അവള്‍ കൊടുത്തുകൊണ്ടേയിരുന്നു. തനിക്കു കിട്ടുന്ന ശമ്പളവും പാവങ്ങള്‍ക്കു വീതിച്ചുകൊടുക്കുകയാണ് അവള്‍ ചെയ്തത്. മറ്റു ജോലിക്കാര്‍ അവളെ പീഡിപ്പിച്ചു കൊണ്ടേയിരുന്നുവെങ്കിലും അവള്‍ അവര്‍ക്കുവേണ്ടി കൂടി പ്രാര്‍ഥിച്ചു. മെല്ലെ വീട്ടുകാര്‍ക്കും മറ്റു ജോലിക്കാര്‍ക്കും അവളോടുള്ള അനിഷ്ടം നീങ്ങി. സിത മൂലമാണ് ആ വീടിന് ഐശ്വര്യം കൈവരുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. 1272 ല്‍ സിത മരിച്ചപ്പോള്‍ ആ വീടിനു മുകളില്‍ അസാധാരണ പ്രകാശത്തോടെ ഒരു നക്ഷത്രം വന്നു നിന്നതായി പറയപ്പെടുന്നു. 1696 ല്‍ സിതയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പാചകക്കാരുടെയും വീട്ടുജോലിക്കാരുടെയും മധ്യസ്ഥയായാണ് സിത അറിയപ്പെടുന്നത്.


Friday 28th of April

വി. ലൂയിസ് മേരി ഡി മോണ്‍ഡ്‌ഫോര്‍ട്ട് (1673- 1716)


published-img
     

              പരിശുദ്ധ കന്യാമറിയത്തെ ഏറെ സ്‌നേഹിച്ച വിശുദ്ധനാണ് വി. ലൂയിസ്. ഫ്രാന്‍സിലെ സെയ്ന്റ് മലോയിലുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എട്ടു മക്കളില്‍ മൂത്തവനായിരുന്നു ലൂയിസ്. പാരീസില്‍ ജസ്യൂട്ട് സഭയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ ഈശ്വര ചൈതന്യത്തിലാണ് ലൂയിസ് വളര്‍ന്നു വന്നത്. പത്തൊന്‍പതാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. ഇരുപത്തിയേഴാം വയസില്‍ ലൂയിസ് പുരോഹിതപട്ടം സ്വീകരിച്ചു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥനയും വിശ്വാസവുമായിരുന്നു ലൂയിസിന്റെ കൈമുതല്‍. എപ്പോഴും ജപമാല ചെല്ലുകയും മറ്റുള്ളവരെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയെ സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്ന സമയമായിരുന്നു അത്. മറിയത്തോട് പ്രാര്‍ഥിക്കുന്നത് ദൈവത്തിന് ഇഷ്ടമില്ലെന്നുള്ള ചിലരുടെ പ്രചാരണങ്ങള്‍ക്കെതിരെ ലൂയിസ് ശബ്ദമുയര്‍ത്തി. മറിയത്തോടുള്ള പ്രാര്‍ഥനകളെ പ്രോത്സാഹിപ്പിക്കുവാന്‍ ലൂയിസ് ശ്രമിച്ചു. പരിശുദ്ധ മറിയത്തിന്റെ ജപമാല ചൊല്ലുന്നതിന് ഒരു രൂപമുണ്ടാക്കിയത് ലൂയിസായിരുന്നു. എല്ലാം പരിപൂര്‍ണമായി മറിയത്തിനു സമര്‍പ്പിച്ചു പ്രാര്‍ഥിക്കണമെന്നായിരുന്നു ലൂയിസ് പഠിപ്പിച്ചിരുന്നത്. തന്റെ ജീവിതത്തിലൂടെ അദ്ദേഹം അതു തെളിയിക്കുകയും ചെയ്തു. ലൂയിസിന്റെ ജീവിതം മരിയഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. 'മറിയത്തോടുള്ള യഥാര്‍ഥ ഭക്തി', 'പരിശുദ്ധ ജപമാലയുടെ രഹസ്യം' എന്നീ പുസ്തകങ്ങള്‍ ലൂയിസ് എഴുതി. ഈ പുസ്തകങ്ങള്‍ വായിച്ചു ധ്യാനിച്ചവര്‍ക്ക് ഒട്ടേറെ അദ്ഭുതങ്ങളുണ്ടായി. 1716ലാണ് വി. ലൂയിസ് മരിച്ചത്. 1947 ല്‍ പോപ് പയസ് പന്ത്രെണ്ടമാന്‍ ലൂയിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ വി. ലൂയിസിന്റെ ജീവിതമാതൃകയാണ് ജീവിതത്തില്‍ പകര്‍ത്താന്‍ ആഗ്രഹിച്ചിരുന്നത്. കന്യാമറിയത്തോടുള്ള ഭക്തി ജോണ്‍ പോള്‍ മാര്‍പാപ്പയുടെയും പ്രത്യേകതയായിരുന്നു.


Saturday 29th of April

സിയനയിലെ വി. കാതറീന്‍ (1347-1380)


published-img
 

               പതിനാലാം നൂറ്റാണ്ടില്‍ കുരിശുയുദ്ധത്തിന്റെ കാലത്ത് ജീവിച്ചിരുന്ന വിശുദ്ധയാണ് കാതറീന്‍. ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ഏറ്റവും മാനംകെട്ട സമയമായിരുന്നു അത്. തന്റെ ജീവിതത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും സഭയെ നേര്‍വഴിക്കു നയിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് കാതറീന്റെ ഏറ്റവും വലിയ പുണ്യം. വി. കാതറീന്റെ ജീവിതം സംഭവബഹുലമായിരുന്നു. 23 മക്കളുള്ള ഒരു കുടംബത്തിലെ ഇരുപത്തിമൂന്നാമത്തെ കുട്ടിയായിരുന്നു കാതറീന്‍. ആറു വയസുപ്രായമുള്ളപ്പോള്‍ അവള്‍ക്ക് ഈശോയുടെ ദര്‍ശനമുണ്ടായി. അന്നു മുതല്‍ തന്റെ മണവാളന്‍ ക്രിസ്തുവാണെന്ന് അവള്‍ പ്രഖ്യാപിച്ചു. വീട്ടിനുള്ളില്‍ ഒരു മുറിയില്‍ ഇരുന്നു പ്രാര്‍ഥിക്കുകയായിരുന്നു അവള്‍ എപ്പോഴും ചെയ്തിരുന്നത്. എന്നാല്‍, വിവാഹപ്രായമെത്തിയപ്പോള്‍ വീട്ടുകാര്‍ അവളെ വിവാഹത്തിനു നിര്‍ബന്ധിച്ചു. പക്ഷേ, അവള്‍ സമ്മതിച്ചില്ല. വിവാഹാലോചനയുമായി വീട്ടുകാര്‍ മുന്നോട്ടുപോയപ്പോള്‍ അവള്‍ തന്റെ സുന്ദരമായി മുടി വെട്ടിക്കളഞ്ഞു. വിലപിടിപ്പുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ അണിയുന്നതിനു കാതറീനു താത്പര്യമില്ലായിരുന്നു. അത് ഒരു പാപമാണെന്നാണ് അവള്‍ വിശ്വസിച്ചിരുന്നത്. കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവള്‍ വീട്ടില്‍ തന്നെ കന്യാസ്ത്രീയെ പോലെ ജീവിച്ചു. മുന്നു വര്‍ഷക്കാലം അവള്‍ മറ്റൊരോടും സംസാരിച്ചില്ല. കുമ്പസാരക്കൂട്ടില്‍ മാത്രമാണ് അവളുടെ ശബ്ദം പുറത്തുവന്നിരുന്നത്. അക്കാലത്ത് ആ പ്രദേശത്താകെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. നിരവധി പേര്‍ മരിച്ചു. എല്ലാവരും രോഗത്തെ പേടിച്ചപ്പോള്‍ കാതറീന്‍ മാത്രം രോഗികളെ ശുശ്രൂഷിക്കാന്‍ മുന്നോട്ടുവന്നു. അവളുടെ പ്രാര്‍ഥനയിലൂടെ നിരവധി പേര്‍ക്കു രോഗസൗഖ്യം ലഭിച്ചു. കാതറീന്റെ ശ്രമഫലമായി നിരവധി പേര്‍ മാനസാന്തരപ്പെട്ടു ക്രിസ്തുവിന്റെ അനുയായികളായി. പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സഭയ്ക്കുള്ളില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. യോഹന്നാന്‍ ഇരുപത്തിരണ്ടാം മാര്‍പാപ്പ അധികാരമേറ്റപ്പോള്‍ റോമില്‍ നിന്ന് സഭയുടെ ആസ്ഥാനം അവിഞ്ഞോണിലേക്കു മാറ്റുക പോലും ചെയ്തു. പിന്നീട് കുറെക്കാലത്തോളം അവിടെയായിരുന്നു സഭയുടെ ആസ്ഥാനം. പതിനൊന്നാം ഗ്രിഗറി പാപ്പ റോമിലേക്ക് സഭയുടെ ആസ്ഥാനം മാറ്റുമെന്ന് ദൈവത്തോട് നേര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, അത് പൂര്‍ത്തിയാക്കുവാന്‍ പാപ്പായ്ക്കു കഴിഞ്ഞില്ല. ഒരിക്കല്‍ പാപ്പ കാതറീനോട് അവളുടെ അഭിപ്രായം ചോദിച്ചു. 'ദൈവത്തോടുള്ള വാഗ്ദാനം നിറവേറ്റുക' എന്നായിരുന്നു അവളുടെ മറുപടി. താന്‍ ദൈവത്തോട് സ്വകാര്യമായി നേര്‍ച്ച ചെയ്തിരുന്ന കാര്യം കാതറീന്‍ അറിഞ്ഞത് മാര്‍പാപ്പയെ അദ്ഭുതപ്പെടുത്തി. കാതറീന്റെ നിരന്തരസമ്മര്‍ദത്തിന്റെ ഫലമായി പാപ്പ റോമിലേക്കു തിരിച്ചു പോയെങ്കിലും ഗ്രിഗറി പാപ്പയുടെ മരണത്തോടെ സഭയില്‍ വീണ്ടും പ്രശ്‌നങ്ങളായി. കര്‍ദിനാളുമാര്‍ ചേര്‍ന്ന് ഉബന്‍ ആറാമനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. എന്നാല്‍, ഉര്‍ബന്‍ മാര്‍പ്പാപ്പ തങ്ങളുടെ ഇഷ്ടത്തിനു നീങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ ഈ കര്‍ദിനാള്‍മാര്‍ തന്നെ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി ക്ലെമന്റ് ആറാമനെ മാര്‍പാപ്പയാക്കി തിരഞ്ഞെടുത്തു. ക്ലെമന്റിന്റെ ആസ്ഥാനം അവിഞ്ഞോണിലായിരുന്നു. സഭയുടെ ഏറ്റവും പ്രതിസന്ധിഘട്ടമായിരുന്നു അത്. ഒരേ സമയം മുന്നു മാര്‍പാപ്പമാര്‍ വരെ ഈ സമയത്ത് സഭയില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ പ്രതിസന്ധി 36 വര്‍ഷം നീണ്ടുനിന്നു. സഭയിലെ യോജിപ്പിനു വേണ്ടിയാണ് കാതറീന്‍ പരിശ്രമിച്ചത്. 33-ാം വയസില്‍ പെട്ടെന്നു കാതറീന്‍ മരിച്ചു. രോഗകാരണമെന്താണെന്നു പോലും തിരിച്ചറിയാനായില്ല. വളരെ ചെറിയ പ്രായമേ ജീവിച്ചുള്ളുവെങ്കിലും കാതറീന്‍ സഭയ്ക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഏറെയായിരുന്നു. 1461 ല്‍ പോപ്പ് പയസ് രണ്ടാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Sunday 30th of April

വി. ജോസഫ് ബെനഡിക്ട് കൊട്ടലെങ്കോ (1786-1842)


published-img
 

                 'ഈ എളിയവരില്‍ ഒരുവനു എന്തെങ്കിലും നിങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ എനിക്കു തന്നെയാണ് ചെയ്യുന്നത്' എന്ന യേശുവിന്റെ വചനമാണ് ജോസഫ് കൊട്ടലെങ്കോ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ഇറ്റലിയിലെ ട്യൂറിനു സമീപം ബ്രാ എന്ന സ്ഥലത്താണ് ജോസഫ് ജനിച്ചത്. ട്യൂറിനിലുള്ള ഒരു സെമിനാരിയിലായിരുന്നു മതപഠനം. എന്നാല്‍, പൗരോഹിത്യം എന്നത് ഒരു സേവനം എന്നതിനെക്കാള്‍ ഒരു ജീവിതമാര്‍ഗം എന്ന നിലയ്ക്കായിരുന്നു ജോസഫ് ആദ്യം കണ്ടത്. ഒരിക്കല്‍ ജോസഫ് ഒരു രോഗിയായ ഗര്‍ഭിണിയെ ശുശ്രൂഷിക്കാന്‍ നിയുക്തനായി. അവര്‍ പാവപ്പെട്ടവരായിരുന്നു. മരുന്നുവാങ്ങാനുള്ള പണമില്ലാതെയാണ് അവള്‍ രോഗിയായത്. ജോസഫ് അവരെ ശുശ്രൂഷിച്ചു. അവളുടെ കുമ്പസാരം കേട്ടു. പ്രാര്‍ഥിച്ചു. അന്ത്യകൂദാശ നല്‍കി. ഒരു മകള്‍ക്കു ജന്മം നല്‍കിയപ്പോള്‍ അവള്‍ മരിച്ചു. ജനിച്ചുവീണ കുഞ്ഞിനെ ജോസഫ് കൈകളിലെടുത്തു. അവള്‍ക്കു മാമോദീസ നല്‍കി. എന്നാല്‍ ആ കുഞ്ഞും അപ്പോള്‍ തന്നെ മരിച്ചു. ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കുമായി മാറ്റിവയ്ക്കാന്‍ ജോസഫ് അതോടെ തീരുമാനിച്ചു. ട്യൂറിനില്‍ വലിയൊരു അനാഥാലയം അദ്ദേഹം തുടങ്ങി. ഏതാണ്ട് പതിനായിരത്തോളം പേരെയാണ് ജോസഫ് ദിവസവും സംരക്ഷിച്ചുപോന്നത്. അനാഥരും വികലാംഗരും മന്ദബുദ്ധികളും അതില്‍ ഉള്‍പ്പെട്ടു. ജനങ്ങള്‍ നല്‍കുന്ന സംഭാവനയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം പോലും മുടക്കം വരാതെ ദൈവം അവരെ നോക്കി പരിപാലിച്ചു. ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. ബാക്കി സമയം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കാന്‍ അദ്ദേഹം സമയം മാറ്റിവച്ചു. രോഗിയായ ശേഷവും ഈ പതിവ് അദ്ദേഹം തെറ്റിച്ചില്ല. രോഗിയായിരിക്കെ ഒരു യാത്ര പോകാന്‍ ജോസഫ് ഒരുങ്ങി. അപ്പോള്‍ കന്യാസ്ത്രീകളിലൊരാള്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ''ഈ അവസ്ഥയില്‍ യാത്ര ചെയ്യരുത്. അങ്ങേയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞങ്ങള്‍ക്ക് എന്തു സംഭവിക്കും?'' എന്ന് അവര്‍ ചോദിച്ചു. 'സമാധാനത്തോടെ ഇരിക്കുക. ഞാന്‍ ഇവിടെയായിരിക്കുന്നതിനെക്കാള്‍ കൂടുതലായി നിങ്ങളെ സഹായിക്കാന്‍ സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ കഴിയും. ഞാന്‍ അവിടെ പരിശുദ്ധ മറിയത്തെ കാല്‍ക്കീഴിലിരുന്ന് നിങ്ങളെ നോക്കി ഇരുന്നുകൊള്ളാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, 1842 ല്‍ വി. ജോസഫ് അന്തരിച്ചു. 1934 പോപ് പയസ് പതിനൊന്നാമന്‍ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Monday 1st of May

വി. പനേഷ്യ (1378-1393)


published-img
 

 

 

 

                     പതിനഞ്ചാം വയസില്‍ രണ്ടാനമ്മയുടെ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി കൊല്ലപ്പെട്ട വിശുദ്ധയാണ് പനേഷ്യ. തന്റെ ബാല്യകാല ജീവിതം കൊണ്ടു തന്നെ ഒരു വിശുദ്ധയുടെ സ്ഥാനം നേടിയെടുക്കാന്‍ പനേഷ്യയ്ക്കു കഴിഞ്ഞു. ഇറ്റലിയിലെ നൊവാറയിലാണ് പനേഷ്യ ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ തന്റെ അമ്മയെ അവള്‍ക്കു നഷ്ടപ്പെട്ടു. അനാഥയെ പോലെയാണവള്‍ വളര്‍ന്നത്. അമ്മയില്ലാത്തതിന്റെ വേദന ആ പിഞ്ചുമനസ് വല്ലാതെ അനുഭവിച്ചിരുന്നു. തന്റെ അച്ഛന്‍ രണ്ടാമതു വിവാഹം കഴിച്ചപ്പോള്‍ ഈ കുറവ് നികത്തപ്പെടുമെന്ന് അവള്‍ പ്രതീക്ഷിച്ചു. സ്വന്തമല്ലെങ്കിലും തനിക്ക് ഒരു അമ്മയെ കിട്ടുമല്ലോ. എന്നാല്‍, ആ മോഹങ്ങള്‍ വെറുതെയായി. നാടോടിക്കഥകളിലെ പോലെ ഒരു ക്രൂരയായിരുന്നു ആ സ്ത്രീ. പനേഷ്യയെ അവര്‍ എപ്പോഴും പീഡിപ്പിച്ചു. അഞ്ചു വയസുമാത്രം പ്രായമുള്ളപ്പോള്‍ പനേഷ്യയെ ദുരസ്ഥലങ്ങളിലേക്ക് ആടുകളെ മേയ്ക്കാനായി അവര്‍ പറഞ്ഞയയ്ക്കുമായിരുന്നു. അവള്‍ ശരിയായി ജോലി ചെയ്യുന്നില്ലെന്നും ഒന്നിലും ശ്രദ്ധയില്ലെന്നും ആരോപിച്ച് അവര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. ദൈവവിശ്വാസമില്ലാത്ത ആ സ്ത്രീക്കു പനേഷ്യ പ്രാര്‍ഥിക്കുന്നതു കാണുന്നതു പോലും ഇഷ്ടമല്ലായിരുന്നു. എല്ലാ പീഡനങ്ങളും പനേഷ്യ സഹിച്ചു. തന്റെ വേദനകള്‍ ആ ബാലിക ദൈവത്തോടു പറഞ്ഞു. അവള്‍ക്ക് ഏക ആശ്രയവും അവിടുന്നായിരുന്നു. ഒരിക്കല്‍, പ്രാര്‍ഥനയില്‍ മുഴുകി മറ്റൊന്നുമറിയാതെ ഇരിക്കവേ, രണ്ടാനമ്മ എത്തി അവളെ മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങാനും ആ വേദനകള്‍ ദൈവത്തിന്റെ നാമത്തില്‍ സഹിക്കുവാനും ആ പിഞ്ചു മനസ് സന്നദ്ധമായിരുന്നുവെങ്കിലും ശരീരം അനുവദിച്ചില്ല. നൂല്‍ പിരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു ഉപകരണം കൊണ്ട് കുത്തേറ്റായിരുന്നു പനേഷ്യ മരിച്ചത്. മര്‍ദ്ദനമേറ്റ് മരിച്ച പനേഷ്യയുടെ കഥ വളരെ വേഗത്തില്‍ പ്രചരിച്ചു. അവളെ ഒരു വിശുദ്ധയായി ആ നാട്ടുകാര്‍ അന്നേ കണക്കാക്കിയിരുന്നു. പനേഷ്യയുടെ മരണശേഷം അവളുടെ നാമത്തില്‍ ഒട്ടേറെ അദ്ഭുതപ്രവര്‍ത്തികള്‍ നടന്നു. 1867ല്‍ ഒന്‍പതാം പയസ് മാര്‍പാപ്പ പനേഷ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആടുകളെ മേയ്ക്കുന്ന പെണ്‍കുട്ടികളുടെ മധ്യസ്ഥയായാണ് പനേഷ്യ അറിയപ്പെടുന്നത്.

 

 

 


Tuesday 2nd of May

ഈജിപ്തിലെ വി. അത്തനേഷ്യസ് (295-373)


published-img
 

             യേശു ഒരു സൃഷ്ടിയല്ലെന്നും അവിടുന്ന് പിതാവായ ദൈവത്തിന്റെ ഭാഗമാണെന്നും വിശ്വസിക്കുകയും സഭയെ നേര്‍വഴിക്കു നയിക്കുകയും ചെയ്ത വിശുദ്ധനാണ് അത്തനേഷ്യസ്. എ.ഡി. 325 ല്‍ നിഖ്യ സുനഹദോസില്‍ പങ്കെടുത്ത അത്തനേഷ്യസ് 45 വര്‍ഷത്തോളം അലക്‌സാന്‍ട്രിയായിലെ പേട്രിയര്‍ക്കായിരുന്നു. നിഖ്യാസുനഹദോസിലെ തീരുമാനങ്ങള്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നതില്‍ അത്തനേഷ്യസ് പ്രധാന പങ്കുവഹിക്കുകയും ചെയ്തു. പിന്നീട് അലക്‌സാണ്ട്രിയയിലെ ബിഷപ്പായി അത്തനേഷ്യസ് സ്ഥനമേറ്റു. രോഗികളെ ശുശ്രൂഷിക്കുവാനും പാവങ്ങളെ സഹായിക്കുവാനും സദാ സന്നദ്ധനായിരുന്നു അത്തനേഷ്യസ്. ആരോടും അമിതമായി കോപിക്കുകയോ വികാരം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. നിഖ്യ സുനഹദോസിലെ തന്റെ പങ്കാളിത്തം കൊണ്ടാണ് അത്തനേഷ്യസ് പ്രശസ്തനായത്. ജനങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. മുന്‍ ബിഷപ്പ് മരിച്ചപ്പോള്‍ ജനങ്ങളെല്ലാം അടുത്ത ബിഷപ്പായി അത്തനേഷ്യസിനെ ആവശ്യപ്പെടുകയും അങ്ങനെ ഈജിപ്തിലെ മെത്രാന്‍മാര്‍ എല്ലാവരും ചേര്‍ന്ന് ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കുകയുമായിരുന്നു. അത്തനേഷ്യസിനെ വധിക്കാന്‍ ആര്യന്‍ ചക്രവര്‍ത്തിമാര്‍ പലതവണയായി ശ്രമിച്ചു. യേശുവിന്റെ തിരുവചനങ്ങളും സുവിശേഷങ്ങളും അത്തനേഷ്യസിനു കാണാപാഠമായിരുന്നു. അപ്പസ്‌തോലന്‍മാര്‍ക്കു ശേഷം ക്രിസ്തുവിനെ ഇത്രയും അടുത്ത് പഠിക്കുകയും അവിടുത്തെ വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത മറ്റൊരാള്‍ അതുവരെ ഇല്ലായിരുന്നു. ഈജിപ്തിലെ അലക്‌സാണ്ട്രിയയിലാണ് അത്തനേഷ്യസ് ജനിച്ചത്. നിരവധി മതഗ്രന്ഥങ്ങള്‍ അത്തനേഷ്യസ് എഴുതിയിട്ടുണ്ടായിരുന്നു. എഴുപത്തിയെട്ടാം വയസില്‍ അദ്ദേഹം മരിച്ചു.


Wednesday 3rd of May

വി. പീലിപ്പോസ് ശ്ലീഹ (എ.ഡി. 80)


published-img
 

                        യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു പീലിപ്പോസ്. മറ്റൊരു ശിഷ്യനായിരുന്ന പത്രോസിന്റെ സ്‌നേഹിതനായിരുന്നു അദ്ദേഹം. ബേത്‌സയ്ദായിലാണ് പീലിപ്പോസ് ജനിച്ചത്. പത്രോസിനെപ്പോലെ തന്നെ, മല്‍സ്യബന്ധനമായിരുന്നു പീലിപ്പോസിന്റെയും തൊഴില്‍. വിവാഹിതനും ധാരാളം പെണ്‍മക്കളുടെ അച്ഛനുമായിരുന്നെങ്കിലും യേശുവിന്റെ പിന്നാലെ ഒരു മടിയും കൂടാതെ ഇറങ്ങിത്തിരിച്ച ശിഷ്യനാണ് അദ്ദേഹം. യേശുവിനെ അനുഗമിക്കുന്നതിനു മുന്‍പ് പീലിപ്പോസ് സ്‌നാപകയോഹന്നാന്റെ ശിഷ്യനായിരുന്നുവെന്ന് കരുതപ്പെടുന്നു. ഒരു ദിവസം ഈശോ ഗലീലിയയിലേക്കു പോകുമ്പോള്‍ പീലിപ്പോസിനെ കാണുകയും തന്റെ പിന്നാലെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 'എന്നെ അനുഗമിക്കുക' എന്ന് ഈശോ ആദ്യമായി പറഞ്ഞത് പീലിപ്പോസിനോടായിരുന്നു. അതുകൊണ്ടു തന്നെ, ഈശോ കണ്ടെത്തിയ ശിഷ്യന്‍ എന്നാണ് പീലിപ്പോസ് അറിയപ്പെടുന്നത്. മറ്റുള്ളവരെല്ലാം അവിടുത്തെ പിന്നാലെ പോകുകയായിരുന്നുവല്ലോ. യോഹന്നാന്റെ സുവിശേഷത്തിലാണ് പീലിപ്പോസിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളുള്ളത്. മറ്റ് സുവിശേഷങ്ങളില്‍ പേരു പറഞ്ഞു പോയിട്ടുണ്ടെന്നു മാത്രം. നഥാനിയേലിനോട് യേശുവിനെ അനുഗമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പീലിപ്പോസിനെ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തില്‍ കാണാം. ഈശോയുടെ അടുത്തേക്കു നഥാനിയേലിനെ അദ്ദേഹം കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഈശോ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റുന്ന സന്ദര്‍ഭത്തിലും പീലിപ്പോസ് കടന്നുവരുന്നു. ''എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ഇരുന്നൂറു ദനാറയെങ്കിലും വേണ്ടിവരും'' എന്ന് പീലിപ്പോസ് ഈശോയോട് പറയുന്നുണ്ട്. അന്ത്യത്താഴവേളയില്‍ 'കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണമേ' എന്നപേക്ഷിക്കുന്നതും പീലിപ്പോസാണ്. ''ഇത്രയും കാലം ഞാന്‍ നിങ്ങളോടുകൂടിയായിരുന്നിട്ടും പീലിപ്പോസെ, നീ എന്നെ അറിയുന്നില്ല. എന്നെ കാണുന്നവന്‍ എന്റെ പിതാവിനെയും കാണുന്നു'' എന്നാണ് ഈശോ ഇതിനു മറുപടി പറയുന്നത്. നടപടി പുസ്തകത്തിലും പീലിപ്പോസിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സമരിയായിലും ഗ്രീസിലും ഏഷ്യയിലെ ഹീരാപ്പോളിസിലുമൊക്കെ സുവിശേഷം പ്രസംഗിച്ച പീലിപ്പോസ് ഹീരോപ്പോളിസില്‍ വച്ചാണ് മരിക്കുന്നത്. ക്രിസ്തുവര്‍ഷം എണ്‍പതിനോടടുത്തായിരുന്നു അത്. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലം. ഹീരാപ്പോളിസില്‍ ഒരു രാജാവ് ഉണ്ടായിരുന്നില്ല. റോമന്‍ ഗവര്‍ണറുടെ കീഴിലായിരുന്നു ആ രാജ്യത്തിന്റെ ഭരണം. ക്രിസ്തുമതത്തെ നഖശിഖാന്തം എതിര്‍ക്കുകയും ക്രൈസ്തവരെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ക്രൂരനായ ഗവര്‍ണറായിരുന്നു അയാള്‍. ഒരിക്കല്‍ ഗവര്‍ണറുടെ ഭാര്യക്കു മാറാരോഗം പിടിപ്പെട്ടു. പീലിപ്പോസ് അവിടെയെത്തുകയും അദ്ദേഹത്തിന്റെ പ്രാര്‍ഥനയാല്‍ രോഗം സുഖപ്പെടുകയും ചെയ്തു. എന്നാല്‍, ഗവര്‍ണര്‍ ഇതോടെ കൂടുതല്‍ ക്ഷുഭിതനാകുകയാണ് ചെയ്തത്. അയാള്‍ പീലിപ്പോസിനെ തടവിലാക്കി. കാലിന്റെ കണ്ണയിലും തുടയിലും ദ്വാരങ്ങളുണ്ടാക്കി തലകീഴായി തൂക്കിയിട്ടു പീഡിപ്പിച്ചശേഷമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. പീലിപ്പോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു: ''നിന്റെ മഹത്വപൂര്‍ണമായ വസ്ത്രം എന്നെ അണിയിക്കുക. ഈ ലോകത്തിന്റെ ഭരണാധിപന്മാരെയും പൈശാചിക ശക്തികളെയും എതിര്‍ത്തു തോല്‍പിക്കും വരെ എന്നും വിളങ്ങുന്ന നിന്റെ അഭൗമപ്രകാശം എന്നെ വലയം ചെയ്യുക.'' യേശുവിന്റെ മറ്റൊരു ശിഷ്യനായിരുന്ന ചെറിയ യാക്കോബിന്റെ ഓര്‍മദിവസവും മേയ് മൂന്നിനാണ് ആചരിക്കുന്നത്.


Thursday 4th of May

വി. ഫേ്ാറിയാന്‍ (എ.ഡി. 304)


published-img
 

                      ഒരു ചെറിയ പാത്രത്തിലെ വെള്ളം കൊണ്ട് തീപടര്‍ന്നു പിടിച്ച ഒരു നഗരത്തെ തന്നെ രക്ഷിച്ച വിശുദ്ധനായാണ് വി. ഫേïാറിയാന്‍ അറിയപ്പെടുന്നത്. ഇന്നത്തെ ഓസ്ട്രിയയില്‍ തമ്പടിച്ചിരുന്ന റോമന്‍ സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഇദ്ദേഹം. യേശുവിന്റെ ഉറച്ച വിശ്വാസിയായിരുന്നു അദ്ദേഹം. റോമന്‍ സൈനികനായിരിക്കുമ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച ഫേïാറിയാന്‍ രഹസ്യമായി സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അക്കാലത്ത് ഇത് വളരെ ഗുരുതരമായ തെറ്റുകളായിരുന്നു. ഒരിക്കല്‍, ആ രാജ്യത്തെ ഒരു നഗരത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. പല വീടുകളും കത്തിനശിച്ചു. അവിടെ ഓടിയെത്തിയ ഫേïാറിയാന്‍ യേശുവിന്റെ നാമത്തില്‍ വന്‍ അദ്ഭുതം തന്നെ ചെയ്തു. ഒരു ചെറിയ പാത്രത്തില്‍ വെള്ളമെടുത്ത് തീയുടെ മുകളിലേക്ക് ഒഴിച്ചു. കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിബാധ പൂര്‍ണമായി അണഞ്ഞു. ഒരിക്കല്‍ ഡയോഷ്യന്‍ ചക്രവര്‍ത്തി അവിടെയുള്ള ഒരുപറ്റം ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ കല്‍പിച്ചു. എന്നാല്‍, ഈ ഉത്തരവ് അനുസരിക്കാന്‍ ഫേïാറിയാനു കഴിയുമായിരുന്നില്ല. അവന്‍ എതിര്‍ത്തു. തന്റെ വിശ്വാസം ഉറക്കെ വിളിച്ചുപറഞ്ഞ ഫേïാറിയാനെ ചക്രവര്‍ത്തി തടവിലാക്കി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവനെ കൊന്നൊടുക്കുകയും ചെയ്തു. ഫേïാറിയാന്റെ കഴുത്തില്‍ ഒരു ഭാരമുള്ള കല്ലു കെട്ടിയ ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫേïാറിയാന്റെ മൃതദേഹം പിന്നീട് ക്രൈസ്തവവിശ്വാസികളായ ചിലര്‍ ചേര്‍ന്ന് പുഴയില്‍ നിന്നു രഹസ്യമായി തപ്പിയെടുത്തു. 1138 ല്‍ ഫേïാറിയാന്റെ ഭൗതികാവശിഷ്ടങ്ങള്‍ റോമിലേക്ക് മാറ്റി. യുദ്ധങ്ങള്‍, അഗ്നിബാധ, വെള്ളത്തില്‍ വീണു മരണത്തോട് മല്ലടിക്കുന്നവര്‍, വെള്ളപ്പൊക്കബാധിതര്‍ തുടങ്ങിയവരുടെയൊക്കെ മധ്യസ്ഥനായാണ് ഫേïാറിയാന്‍ അറിയപ്പെടുന്നത്.


Friday 5th of May

വാഴ്ത്തപ്പെട്ട കാതറീന സിറ്റാഡിനി (1801-1857)


published-img
 

                    ഇറ്റലിയിലെ ബെര്‍ഗാമോയില്‍ 1801 നാണ് കാതറീന ജനിച്ചത്. ജിയോവന്നി ബാറ്റിസ്റ്റയുടെയും മാഗരിത്ത ലാന്‍സാനിയുടെയും മകളായ കാതറീനയ്ക്കു ഒരു ഇളയസഹോദരിയുമുണ്ടായിരുന്നു. പേര് ജൂഡിറ്റ. ആ രണ്ടു പെണ്‍മക്കളെയും ഈശ്വരചൈതന്യത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ അമ്മയായ മാഗരിത്ത ശ്രദ്ധവച്ചിരുന്നു. എന്നാല്‍, കാതറീന് ഏഴു വയസുള്ളപ്പോള്‍ പെട്ടെന്നൊരു ദിവസം അമ്മ മരിച്ചു. അതോടെ ആ കുരുന്നുകളുടെ ജീവിതം വഴിമുട്ടി. അച്ഛനായ ജിയോവന്നി അവരുടെ കാര്യത്തില്‍ ഒരു താത്പര്യവുമെടുത്തില്ലഫ. വേറെ വിവാഹം കഴിക്കുവാനും തന്റെ ഇഷ്ടത്തിനു ജീവിക്കാനുമാണ് ആ മനുഷ്യന്‍ ആഗ്രഹിച്ചത്. അയാള്‍ കാതറീനയെയും ജൂഡിറ്റയെയും ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്കു പോയി. കാതറീനയുടെ ജന്മനാട്ടില്‍ തന്നെയുള്ള ഒരു അനാഥാലയത്തിലാണ് ആ കുട്ടികള്‍ പിന്നീട് വളര്‍ന്നത്. കാതറീനയുടെ ജീവിതത്തെ മാറ്റിമറിച്ച ദിവസങ്ങളായിരുന്നു അത്. യേശുവിനെ അടുത്തറിയാനും ദൈവസ്‌നേഹത്തിന്റെ ആഴമറിയാനും അനാഥാലയത്തിലെ ജീവിതം അവളെ സഹായിച്ചു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥനയില്‍ എല്ലാ വേദനകളും അവര്‍ മറന്നു. തങ്ങള്‍ അനാഥരല്ലെന്നും ഈശോ തങ്ങളുടെ കൂടെയുണ്ടെന്നും കാതറീന വിശ്വസിച്ചു. ഏകദേശം 15 വര്‍ത്തോളം കാതറീനയും ജുഡിറ്റയും ആ അനാഥാലയത്തില്‍ ജീവിച്ചു. ഇവരുടെ ബന്ധുക്കളായ രണ്ടു പുരോഹിതരുടെ സംരക്ഷണയിലാണ് പിന്നീട് ഇവര്‍ ജീവിച്ചത്. അതില്‍ ഒരാളായിരുന്ന ഫാ. അന്റോണിയോ സിറ്റാഡിനിയായിരുന്നു കാതറീനയുടെ ആത്മീയ ഗുരുനാഥന്‍. പിന്നീട് സിറ്റാഡിനി എന്ന പേരിലാണ് കാതറീന അറിയപ്പെട്ടതും. ഫാ. അന്റോണിയോയുടെ സംരക്ഷണയില്‍ ജീവിക്കുന്ന സമയത്ത് ഇറ്റലിയിലെ തന്നെ സോമാസ്‌ക എന്ന സ്ഥലത്തുള്ള പെണ്‍കുട്ടികളുടെ ഒരു സ്‌കൂളില്‍ അധ്യാപികയായി കാതറീന ജോലി നോക്കി. ഒരു കന്യാസ്ത്രീയാകണമെന്ന മോഹം കാതറീനയ്ക്കുണ്ടായിരുന്നു. തന്റെ മോഹം അവള്‍ ഫാ. സിറ്റാഡിനിയോടു പറയുകയും ചെയ്തു. എന്നാല്‍, സോമാസ്‌കയില്‍ തന്നെ തുടരാനും പുതിയൊരു സന്യാസിനിമഠം തുടങ്ങാനുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. സോമാസ്‌കയില്‍ തന്നെ ഒരു വീട് വാടകയ്‌ക്കെടുത്ത് പെണ്‍കുട്ടികള്‍ക്കുള്ള ഒരു സ്‌കൂളിനു കാതറീന തുടക്കമിട്ടു. കാതറീനയുടെ വിദ്യാഭ്യാസരീതി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. കുട്ടികളെ ഈശ്വരവിശ്വാസത്തില്‍ നിറയ്ക്കുവാനും വ്യക്തമായ ദിശാബോധം നല്‍കുവാനും കഴിഞ്ഞു എന്നതായിരുന്നു കാതറീനയുടെ മഹത്വം. കൂടുതല്‍ കുട്ടികള്‍ ആ സ്‌കൂളിലെത്തി. വൈകാതെ രണ്ടു സ്‌കൂളുകള്‍ കൂടി തുടങ്ങാന്‍ കാതറീനയ്ക്കു കഴിഞ്ഞു. ഈ സമയത്ത് തന്നെ, സുവിശേഷപ്രസംഗങ്ങള്‍ നടത്തുവാനും കാതറീന സമയം കണ്ടെത്തി. അവളുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ എത്തുന്നവര്‍ പ്രത്യേകമായൊരു ആത്മീയ അനുഭൂതി കിട്ടുമായിരുന്നു. നിരവധി പേര്‍ യേശുവിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. 1840 വരെ കാതറീനയുടെ സഹോദരി ജൂഡിറ്റയായിരുന്നു സ്‌കൂളുകളുടെ ഭരണച്ചുമതല വഹിച്ചിരുന്നത്. എന്നാല്‍, പെട്ടെന്ന് ഒരു ദിവസം അവര്‍ മരിച്ചു. തൊട്ടടുത്ത വര്‍ഷം കാതറീനയുടെ സംരക്ഷകനും വൈദികനുമായിരുന്ന ഫാ. അന്റോണിയോ സിറ്റാഡിനിയും മരിച്ചു. ഈ മരണങ്ങള്‍ കാതറീനയെ തളര്‍ത്തി. അവളും രോഗബാധിതയായി. പൊതുവേദിയിലുള്ള സുവിശേഷപ്രസംഗങ്ങള്‍ക്കു പോകാതെയായി. കൂടുതല്‍ സമയവും സ്‌കൂളിലും തന്റെ നേതൃത്വത്തില്‍ നടന്നുവന്ന മഠത്തിലും അവള്‍ ചെലവഴിച്ചു. 1857 ല്‍ കാതറീന മരിച്ചു. 2001 ഏപ്രില്‍ 29 ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കാതറീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Saturday 6th of May

വാഴ്ത്തപ്പെട്ട അന്ന റോസ ഗറ്റോര്‍നോ (1831-1900)


published-img
 

                      വളരെ സമ്പന്നവും എന്നാല്‍, യേശുവിന്റെ വിശ്വാസികളുമായിരുന്ന ഇറ്റലിയിലെ ജനോയിലുള്ള ഒരു കുടുംബത്തിലാണ് റോസ ജനിച്ചത്. റോസ മരിയ ബെനഡിക്ട എന്നായിരുന്നു അവരുടെ യഥാര്‍ഥ പേര്. അച്ഛന്‍ ഫ്രാന്‍സെസോ വളരെ സമ്പന്നനായിരുന്നതിനാലും അവരുടെ കുടുംബം സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനം വഹിച്ചിരുന്നതിനാലും വീട്ടില്‍ തന്നെയായിരുന്നു റോസിന്റെ വിദ്യാഭ്യാസം. വീട്ടിലെത്തി അധ്യാപകര്‍ അവളെ പഠിപ്പിച്ചു. ബാല്യകാലം മുതല്‍ തന്നെ യേശുവിനെക്കുറിച്ച് മാതാപിതാക്കളില്‍ നിന്ന് അവള്‍ അറിഞ്ഞിരുന്നുവെങ്കിലും ഒരു ക്രൈസ്തവ പെണ്‍കുട്ടി എന്നതിലപ്പുറം ആഴത്തിലുള്ള ഒരു ബന്ധം യേശുവിനോട് അവള്‍ക്കുണ്ടായിരുന്നില്ല. 1852ല്‍ ജെറോലമോ കുസ്‌തോ എന്ന യുവാവിനെ അന്ന വിവാഹം കഴിച്ചു. അവരുടെ ജീവിതം സന്തുഷ്ടമായിരുന്നു. എങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറെ നേരിടേണ്ടി വന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അവര്‍ക്ക് ഒരു കുട്ടിയുണ്ടായി. എന്നാല്‍, അവന്‍ ജന്മനാ മൂകനും ബധിരനുമായിരുന്നു. അതോടെ, അവള്‍ മാനസികമായി തകര്‍ന്നു. പിന്നീട് രണ്ടു കുട്ടികള്‍ കൂടി ഈ ദമ്പതികള്‍ക്കു ജനിച്ചു. അന്നയുടെ വിവാഹം കഴിഞ്ഞ് ആറാം വര്‍ഷം ജെറോലമോ രോഗബാധിതനായി. ചികിത്സകള്‍ ഏറെ നടത്തിയെങ്കിലും അയാള്‍ മരിച്ചു. മൂന്നു കുട്ടികളെ വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍. ജീവിതം മുന്നോട്ടു നീക്കാന്‍ അന്ന ഏറെ ബുദ്ധിമുട്ടി. ഇതിനിടയ്ക്കു കൂനിന്‍മേല്‍ കുരു പോലെ ഇളയ കുട്ടിക്ക് മാറാരോഗം പിടിപ്പെടുകയും ചികിത്സകള്‍ ഫലിക്കാതെ മരിക്കുകയും ചെയ്തു. ആരായാലും ദൈവത്തെ ശപിച്ചു പോകും. യേശുവില്‍ വിശ്വസിച്ച്, അവിടുത്തെ മാര്‍ഗത്തിലൂടെ സഞ്ചരിച്ചിട്ടും അവള്‍ക്കു കിട്ടയത് വേദനകള്‍ മാത്രമാണ്. എന്നാല്‍, അവള്‍ ദൈവത്തെ കുറ്റപ്പെടുത്തിയില്ലï. ജീവിതത്തോടു മടുപ്പ് തോന്നിയില്ല. അവള്‍ യേശുവിനെ കൂടുതല്‍ സ്‌നേഹിക്കുകയാണ് ചെയ്തത്. തന്റെ ജീവിതാനുഭവങ്ങള്‍ തനിക്കുള്ള ദൈവത്തിന്റെ പാഠങ്ങളായി അവള്‍ കണ്ടു. വേദനയും പട്ടിണയും ഒറ്റപ്പെടുത്തലുമെല്ലാം അനുഭവിച്ചിട്ടും മറ്റുള്ളവര്‍ ഇതിനെക്കാള്‍ എത്രയോ വേദനകള്‍ സഹിക്കുന്നുണ്ട് എന്നാണ് അന്ന ചിന്തിച്ചത്. പാവങ്ങളെ സഹായിക്കുവാനും അവര്‍ക്കു വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കാനും അവള്‍ ആഗ്രഹിച്ചു. അതേസമയം തന്നെ, തന്റെ മക്കളുടെ ഭാവിയെക്കുറിച്ച് അവള്‍ ആകുലയായിരുന്നു. സ്വന്തമായി ഒരു സന്യാസിനി സമൂഹത്തിനു രൂപം കൊടുക്കാനുള്ള ആഗ്രഹം അവള്‍ മനസിലിട്ടു നടന്നു. 1866ല്‍ പോപ് പയസ് ഒന്‍പതാമനെ കണ്ടു തന്റെ ആഗ്രഹങ്ങളും തന്റെ ബലഹീനതകളും അവള്‍ വിവരിച്ചു. സന്യാസിനി സമൂഹത്തിനു തുടക്കം കുറിക്കാനായിരുന്നു പോപ്പും നിര്‍ദേശിച്ചത്. വൈകാതെ, പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയായ അന്നയുടെ നാമത്തില്‍ ഒരു ആരാധനാ സമൂഹത്തിന് റോസ് തുടക്കമിട്ടു. അതോടെ അന്ന റോസ എന്ന പേര് സ്വീകരിച്ചു. പാവങ്ങള്‍ക്കും രോഗികള്‍ക്കുമൊപ്പം അവരെപ്പോലെ ജീവിക്കുക എന്നതായിരുന്നു ആ സന്യാസിനി സമൂഹത്തിന്റെ അടിസ്ഥാന ലക്ഷ്യം. അവര്‍ ചെയ്ത പ്രേഷിതപ്രവര്‍ത്തനങ്ങള്‍ പെട്ടെന്നു തന്നെ ജനശ്രദ്ധ നേടി. അന്ന റോസ മരിക്കുമ്പോള്‍ വിവിധ രാജ്യങ്ങളിലായി 368 സന്യാസിനി മഠങ്ങള്‍ ഇവരുടെ കീഴിലായി സുവിശേഷ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. 1900ലാണ് റോസ് മരിച്ചത്. കൃത്യം നൂറു വര്‍ഷങ്ങള്‍ക്കു ശേഷം, 2000ത്തില്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ റോസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Sunday 7th of May

വി. അഗസ്റ്റിനോ റോസെല്ലി (1818-1902)


published-img
 

              ഒരു ആട്ടിടയനായിരുന്നു അഗസ്റ്റിനോ. ഇറ്റലിയിലെ വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച അഗസ്റ്റിനോ വര്‍ഷങ്ങളോളം ആടുകളെ മേയിച്ചു ജീവിച്ചു. വളരെ ചെറിയ പ്രായം മുതല്‍ തന്നെ യേശുവിനെ തന്റെ ജീവിതത്തിന്റെ വഴികാട്ടിയായി അഗസ്റ്റിനോ കണ്ടിരുന്നു. ആടുകളെ മേയ്ക്കാനായി കൊണ്ടുപോകുമ്പോള്‍, ഏകാന്തമായ കുന്നിന്‍ചെരിവുകളിലിരുന്ന് അവന്‍ പ്രാര്‍ഥിച്ചു. ഒരു ദിവസം പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെ, തന്റെ ജീവിതം യേശുവിനു വേണ്ടി മാറ്റിവയ്ക്കണമെന്ന ദൈവവിളി അവനുണ്ടായി. ഒരു പുരോഹിതനാകാനുള്ള തീരുമാനം അങ്ങനെയാണ് അഗസ്റ്റിനോ എടുക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു ആട്ടിടയന്‍ ഒരു പുരോഹിതനാകുന്നതെങ്ങനെ? ഈ ചിന്തയാണ് അവനെ അലട്ടിയിരുന്നത്. വിദ്യാഭ്യാസ ജീവിതം അഗസ്റ്റിനോയുടെ സ്വപ്നം മാത്രമായിരുന്നു. എന്നാല്‍, ദൈവം അവനു വഴി കാണിച്ചുകൊടുത്തു. സാമ്പത്തിക സഹായം ലഭിക്കുകയും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുകയും ചെയ്തു. 1846 ല്‍ പുരോഹിതസ്ഥാനം ലഭിച്ചു. 1874 മുതല്‍ 22 വര്‍ഷക്കാലം ഇറ്റലിയിലെ ഒരു അനാഥാലയത്തിന്റെ ചുമതലയായിരുന്നു അഗസ്റ്റിനോയ്ക്ക്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ജീവിതം വഴിതെറ്റി പോകുന്ന വേശ്യകളടക്കമുള്ള പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു സ്ഥാപനം അഗസ്റ്റിനോ തുടങ്ങി. അവിടെയെത്തിയവരില്‍ ഏറിയ പങ്കും വേശ്യകളായിരുന്നു. മറ്റാരും സഹായിക്കാനില്ലാതെ, പട്ടിണിയില്‍ നിന്നു രക്ഷ നേടാന്‍ പാപം ചെയ്യേണ്ടിവന്ന സ്ത്രീകളായിരുന്നു മറ്റുള്ളവര്‍. ഇത്തരം നിരവധി സ്ഥാപനങ്ങള്‍ക്ക് അഗസ്റ്റിനോ തുടക്കമിട്ടു. 1902ല്‍ മാറാരോഗം പിടിപ്പെട്ട് അഗസ്റ്റിനോ മരിച്ചു. 1995ലാണ് അഗസ്റ്റിനോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2001 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെ അഗസ്റ്റിനോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Monday 8th of May

വി. അകാസിയൂസ് (303)


published-img
 

                    ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് അകാസിയൂസ്. അഗാത്തിയൂസ്, അഗതസ് തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ത്രാസ് എന്ന സ്ഥലത്ത് തമ്പടിച്ചിരുന്ന റോമന്‍ സൈന്യത്തിലെ ഒരു ശതാധിപനായിരുന്നു അകാസിയൂസ്. ക്രിസ്തുവിന്റെ അനുയായിയായിരുന്നു അദ്ദേഹം. റോമന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ക്രൈസ്തവ കൂട്ടായ്മകളില്‍ പങ്കെടുക്കുകയും നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റുകയും ചെയ്ത അകാസിയൂസ്, ഡിയോക്ലിഷന്‍ ചക്രവര്‍ത്തി മതപീഡനം വ്യാപകമാക്കിയതോടെ അതിനെ എതിര്‍ക്കുകയായിരുന്നു. തന്റെ ആജ്ഞകള്‍ ലംഘിക്കുന്ന ശതാധിപനെ ഡിയോക്ലിഷന്‍ തടവിലാക്കി. വിശ്വാസം നിഷേധിച്ച് റോമന്‍ ദൈവത്തെ ആരാധിക്കാന്‍ തയാറാകുന്നവരെ ഡിയോക്ലീഷന്‍ മോചിപ്പിക്കുമായിരുന്നു. എന്നാല്‍, യേശുവിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടാണ് അകാസിയൂസ് എടുത്തത്. ദിവസങ്ങളോളം തടവില്‍ ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ദിവസവും ചമ്മട്ടികൊണ്ട് എണ്ണമില്ലാത്ത അടി കിട്ടി. ദേഹം മുഴുവന്‍ രക്തത്താല്‍ കുളിച്ച് തടവില്‍ കഴിഞ്ഞു. യേശുവിനെ തള്ളിപ്പറയാന്‍ തയാറാവുന്നില്ലെന്നു മനസിലാക്കിയതോടെ അകാസിയൂസിനെ തലയറുത്ത് കൊലപ്പെടുത്തി. 'നാല്‍പതു വിശുദ്ധ സേവകര്‍' എന്നറിയപ്പെടുന്ന വിശുദ്ധരില്‍ ഒരാളാണ് വി. അകാസിയൂസ്. വിവിധ രോഗങ്ങളില്‍ നിന്നുള്ള രക്ഷയ്ക്കു വിശുദ്ധരോട് പ്രാര്‍ഥിക്കുകയും രോഗം മാറുകയും ചെയ്യുന്നു എന്ന് അനുഭവപ്പെട്ടതോടെയാണ് നാല്‍പതു വിശുദ്ധ സേവകര്‍ എന്ന പേരില്‍ ഇവര്‍ അറിയപ്പെടാന്‍ തുടങ്ങിയത്. തലവേദനയില്‍ നിന്നുള്ള രക്ഷയ്ക്കാണ് അകാസിയൂസിനെ മധ്യസ്ഥനായി പ്രാര്‍ഥിക്കുന്നത്. പതിനാലാം നൂറ്റാണ്ടില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പ്ലേഗിന്റെ ലക്ഷണങ്ങള്‍ പലതായിരുന്നു. ഈ ഒരോ ലക്ഷണങ്ങള്‍ക്കും ഒരോ വിശുദ്ധരോട് പ്രാര്‍ഥിക്കുന്ന പതിവ് അന്നു മുതലാണ് തുടങ്ങിയത്. ഈ നാല്‍പതു വിശുദ്ധരില്‍ ഒരോരുത്തര്‍ക്കും ഒരോ ഓര്‍മദിവസമുണ്ടെങ്കിലും എല്ലാവരെയും ഒന്നിച്ച് അനുസ്മരിക്കുന്നത് ഓഗസ്റ്റ് എട്ടിനാണ്. നാല്‍പതു വിശുദ്ധരോടുള്ള പ്രാര്‍ഥനകളും നൊവേനകളും ലുത്തിനിയയും ഏറെ പ്രസിദ്ധമാണ്. നാല്‍പതു വിശുദ്ധ സേവകരെ അനുസ്മരിച്ചു പ്രാര്‍ഥിക്കുന്ന പതിവ് കത്തോലിക്കാ സഭ പിന്നീട് നിര്‍ത്തിയെങ്കിലും ഈ വിശുദ്ധരോട് പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ നേടുന്നവര്‍ ഇപ്പോഴും ഏറെയുണ്ട്.


Tuesday 9th of May

വി. പക്കേമിയൂസ് ( എ.ഡി. 292- )


published-img
 

                         ഈജിപ്തിലെ തെബസ് എന്ന നഗരത്തില്‍ ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ മകനായാണ് പക്കേമിയൂസ് ജനിച്ചത്. ഒരു സൈനികനായിരുന്നു ഇദ്ദേഹം. ഇരുപതാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം മാമോദീസ സ്വീകരിക്കുകയും ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു. സൈനിക ജീവിതം ഉപേക്ഷിച്ച ശേഷം എ.ഡി. 317ല്‍ പക്കേമിയൂസ് സന്യാസിയായി. വിശുദ്ധമായ ഒരു ജീവിതമായിരുന്നു പക്കേമിയൂസ് നയിച്ചിരുന്നത്. ഒരിക്കല്‍ ഉറക്കത്തില്‍ ഒരു മാലാഖ അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. പുതുതായി ഒരു സന്യാസസമൂഹത്തിനു രൂപം കൊടുക്കണമെന്നായിരുന്നു മാലാഖ നിര്‍ദേശിച്ചത്. എ.ഡി. 323 ല്‍ നൈല്‍നദിയിലുള്ള ഒരു ദ്വീപില്‍ പക്കേമിയൂസ് തന്റെ ആശ്രമം സ്ഥാപിച്ചു. നിരവധി സന്യാസിമാര്‍ പക്കേമിയൂസിനൊപ്പം പ്രേഷിതപ്രവര്‍ത്തനം നടത്താന്‍ തയാറായി മുന്നോട്ടു വന്നു. മുഴുവന്‍ സമയ പ്രാര്‍ഥനയല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആശ്രമ ജോലികള്‍ ചെയ്യാനും പറമ്പില്‍ പണിയെടുക്കാനും ഭക്ഷണം കഴിക്കാനും പ്രാര്‍ഥിക്കാനുമൊക്കെ കൃത്യമായി സമയം കണ്ടെത്തുകയും അതിനനുസരിച്ച് ആശ്രമനിയമങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തു. പക്കേമിയൂസ് നിയമങ്ങള്‍ എന്ന പേരില്‍ ഇവ പ്രസിദ്ധമായി. ഈജിപ്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നിരവധി ആശ്രമങ്ങള്‍ അദ്ദേഹം തുടങ്ങി. ഏതാണ്ട് നാല്‍പതു വര്‍ഷത്തോളം ഇങ്ങനെ നിരവധി സന്യാസിമാരുടെ ആത്മീയ ഗുരുനാഥനായി അദ്ദേഹം ജീവിച്ചു. പ്ലേഗ് രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ അദ്ദേഹം രോഗബാധിതനായി. മരിക്കുന്നതിനു മുന്‍പ് തന്റെ ശിഷ്യന്‍മാരെയെല്ലാം വിളിച്ചുകൂട്ടി അവര്‍ക്കെല്ലാം ചുമതലകള്‍ വിഭജിച്ചു നല്‍കിയ അദ്ദേഹം മരണം കാത്തു കിടന്നു. വൈകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി.


Wednesday 10th of May

വി. സോളാങ്കി (-880)


published-img
 

                      ഫ്രാന്‍സിലെ ബോര്‍ഗസില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിക്കുകയും തന്റെ പാതിവ്രത്യം സംരക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെടുകയും ചെയ്ത വിശുദ്ധയാണ് സോളാങ്കി. മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ദരിദ്രരായ മാതാപിതാക്കളുടെ മകളായാണ് സോളാങ്കി ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ ചാരിത്ര്യം ഒരിക്കലും നഷ്ടപ്പെടുത്താതെ യേശുവിനു വേണ്ടി ജീവിക്കുമെന്നു അവര്‍ പ്രതിജ്ഞ ചെയ്തിരുന്നു. അതീവ സുന്ദരിയായിരുന്നു അവള്‍. അതുകൊണ്ടു തന്നെ പലരും അവളെ മോഹിച്ചിരുന്നു. ബെര്‍ണാഡ് ഡി ലാ ഗോത്തി എന്നൊരു പ്രഭുകുമാരന്‍ അവളെ പ്രണയിച്ചിരുന്നു. സോളാങ്കിയെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി അയാള്‍ പറഞ്ഞു. എന്നാല്‍ അവള്‍ ആ വിവാഹാഭ്യര്‍ഥന നിഷേധിച്ചു. തന്റെ ജീവിതം യേശുവിനു സമര്‍പ്പിച്ചിരിക്കുകയാണെന്ന് സോളാങ്കി തീര്‍ത്തുപറഞ്ഞു. അയാള്‍ അവളെ ഏറെ നിര്‍ബന്ധിച്ചു. നിരവധി പ്രലോഭനങ്ങള്‍ അവള്‍ക്കു മുന്‍പില്‍ വച്ചെങ്കിലും സോളാങ്കി വഴങ്ങിയില്ല. അവളോട് തര്‍ക്കിച്ചിട്ടു കാര്യമില്ലെന്നു മനസിലാക്കിയ ബെര്‍ണാഡ് അവളെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചു. രാത്രി അവള്‍ ഉറങ്ങിക്കിടക്കവെ അവന്‍ എത്തി. അവളെ ബലമായി പിടിച്ചു കുതിരപ്പുറത്ത് കയറ്റി പാഞ്ഞുപോയി. സോളാങ്കി ബഹളം വയ്ക്കുകയും ചാടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു ചെറിയ പുഴയുടെ കുറകെ പോയിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ കുതിരപ്പുറത്തുനിന്ന് ചാടി. ക്ഷുഭിതനായ പ്രഭുകുമാരന്‍ അപ്പോള്‍ തന്നെ വാള്‍ കൊണ്ട് അവളുടെ തലയറുത്തു. സോളാങ്കിയുടെ ജീവിതത്തെക്കുറിച്ച് നിരവധി കഥകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. മരണശേഷം തലയില്ലാതെ അവള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നും തന്റെ കൈകളില്‍ മുറിഞ്ഞുവീണ തല എടുത്തുകൊണ്ട് അടുത്തുള്ള ദേവാലയത്തിലേക്ക് പോയിയെന്നും അതു കണ്ടു നിന്ന ജനങ്ങളോട് അവള്‍ സുവിശേഷം പ്രസംഗിച്ചെന്നുമാണ് അതിലൊരു കഥ. ഏതായാലും സോളാങ്കിയുടെ മരണശേഷം നിരവധി അദ്ഭുതങ്ങള്‍ അവളുടെ നാമത്തില്‍ സംഭവിച്ചു. ആട്ടിടയരുടെയും മാനഭംഗത്തിനിരയാകുന്നവരുടെയും മധ്യസ്ഥയായാണ് സോളാങ്കി അറിയപ്പെടുന്നത്.


Thursday 11th of May

വി. ഇഗ്നേഷ്യസ് (1701-1781)


published-img
 

                  ദരിദ്രനായ ഒരു കര്‍ഷകന്റെ മകനായിരുന്നു ഇഗ്നേഷ്യസ്. ഒരോ ദിവസവും തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബം. മറ്റ് ആറു സഹോദരങ്ങള്‍ കൂടിയുണ്ടായിരുന്നു ഇഗ്നേഷ്യസിന്. പട്ടിണിയുടെ ദിവസങ്ങളായിരുന്നു എന്നും. വളരെ ചെറിയ പ്രായം മുതല്‍ തന്നെ കര്‍ഷകനായ അച്ഛനൊപ്പം കൃഷിജോലികള്‍ ചെയ്യാന്‍ ഇഗ്നേഷ്യസ് നിര്‍ബന്ധിതനായി. എന്നാല്‍, 17 വയസു പ്രായമായപ്പോള്‍ പെട്ടെന്നൊരു ദിവസം അവന്‍ രോഗബാധിതനായി. ദാരിദ്ര്യത്തിനിടയില്‍ രോഗം കൂടിയായതോടെ ആ കുടുംബം ജീവിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. തന്റെ രോഗം മാറ്റിത്തരണമെന്നു കരഞ്ഞു പ്രാര്‍ഥിച്ച ഇഗ്നേഷ്യസ് രോഗം മാറിയാല്‍ പുരോഹിതനായി പ്രേഷിതപ്രവര്‍ത്തനം നടത്താമെന്നു ശപഥം ചെയ്തു. രോഗം മാറി. എന്നാല്‍, പുരോഹിതനാകാന്‍ ഇഗ്നേഷ്യസിനെ അച്ഛന്‍ അനുവദിച്ചില്ല. കുറച്ചുനാള്‍ കൂടി കാത്തിരിക്കാനായിരുന്നു അയാള്‍ ഇഗ്നേഷ്യസിനോട് ആവശ്യപ്പെട്ടത്. അങ്ങനെയിരിക്കെ ഒരു ദിവസം കുതിരപ്പുറത്തു യാത്ര ചെയ്യുകയായിരുന്ന ഇഗ്നേഷ്യസ് പെട്ടെന്നു കുതിരയുടെ മേലുള്ള നിയന്ത്രണം വിട്ടു. കുതിര ചീറിപ്പാഞ്ഞു. ഭയംകൊണ്ട് അവന്‍ ദൈവത്തെ വിളിച്ചു. തന്റെ ശപഥം പാലിച്ചുകൊള്ളാമെന്നു ആവര്‍ത്തിച്ചു പ്രാര്‍ഥിച്ചു. പെട്ടെന്ന് കുതിര ഓട്ടം നിര്‍ത്തി. തന്നെ പല തവണ മരണത്തില്‍ നിന്നു രക്ഷപ്പെടുത്തിയ ദൈവത്തെ അവന്‍ സ്തുതിച്ചു. വൈകാതെ വി. ബെനഡിക്ടിന്റെ കീഴിലുള്ള സന്യാസിമഠത്തില്‍ ചേര്‍ന്നു. അവിടെ 15 വര്‍ഷത്തോളം സേവനം ചെയ്തശേഷം അദ്ദേഹം വീടുകള്‍ തോറും കയറിയിറങ്ങി യേശുവിന്റെ നാമം പ്രസംഗിച്ചു. എല്ലാ വീടുകളിലും കയറി സംഭാവനകളും ഭക്ഷണസാമഗ്രികളും സ്വീകരിച്ച് സന്യാസിമഠത്തില്‍ എത്തിക്കുക ഇഗ്നേഷ്യസിന്റെ ചുമതലയായിരുന്നു. എന്നാല്‍, അവിടെയുള്ള പിശുക്കനായ ഒരു പണക്കാരന്റെ വീട്ടില്‍ മാത്രം ഇഗ്നേഷ്യസ് കയറാന്‍ തയാറായില്ല. തന്റെ വീട്ടില്‍ മാത്രം ഇഗ്നേഷ്യസ് കയറാതെ പോകുന്നു എന്നു മനസിലാക്കിയ അയാള്‍ ഇഗ്നേഷ്യസിന്റെ മേലധികാരികളോട് പരാതി പറഞ്ഞു. അവരുടെ ആവശ്യപ്രകാരം ഇഗ്നേഷ്യസ് അയാളുടെ വീട്ടില്‍ പോയി. ഒരു ചാക്ക് നിറയെ അരി അയാള്‍ കൊടുത്തയച്ചു. ആ ചാക്കില്‍ നിന്ന് അരി പൂര്‍ണമായി എടുത്തുകഴിഞ്ഞപ്പോള്‍ ചാക്കില്‍ഫ നിന്നു രക്തമൊഴുകാന്‍ തുടങ്ങി. ''ഇത് പാവങ്ങളുടെ രക്തമാണ്'' എന്നു ഇഗ്നേഷ്യസ് വിളിച്ചുപറഞ്ഞു. ആ വീട്ടില്‍ ഞാന്‍ ഭിഷയാചിക്കാന്‍ പോകാഞ്ഞതും ഇതു കൊണ്ടുതന്നെ. 1781 മേയ് 11ന് ഇഗ്നേഷ്യസ് മരിച്ചു. 1951ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ഇഗ്നേഷ്യസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Friday 12th of May

വി. പാന്‍ക്രസ് (290- 304)


published-img
 

                        പതിനാലാം വയസില്‍ മാതാപിതാക്കളെ നഷ്ടമായി അനാഥനായി തീര്‍ന്ന ബാലനായിരുന്നു പാന്‍ക്രസ്. മാതാപിതാക്കള്‍ മരിച്ചതോടെ അനാഥനായി തീര്‍ന്ന പാന്‍ക്രസിനെ അമ്മാവനായ ഡയോണിയൂസ് റോമിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് ഇരുവരും ക്രിസ്തു മതവിശ്വാസികളായി മാറി. ക്രിസ്തുമതം സ്വീകരിക്കുക എന്നാല്‍ മരണം വരിക്കുക എന്നായിരുന്നു ആ കാലത്ത് അര്‍ഥം. ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ചക്രവര്‍ത്തിയായിരുന്ന ഡിയോക്ലീഷ്യന്‍ ഉത്തരവിട്ടിരുന്ന സമയം. ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ഇരുവരും തടവിലാക്കപ്പെട്ടു. എന്നാല്‍, യേശുവിനെ തള്ളിപ്പറയുന്നതിലും ഭേദം മരണം വരിക്കുന്നതാണെന്നു പതിനാലു വയസുമാത്രം പ്രായമുള്ള പാന്‍ക്രസ് ഉറക്കെ വിളിച്ചുപറഞ്ഞു. ക്ഷുഭിതനായ സൈന്യാധിപന്‍ പാന്‍ക്രസിനെ തലയറുത്തു കൊന്നു. പാന്‍ക്രസിനൊപ്പം മൂന്നു പേര്‍ കൂടി മരണം വരിച്ചു. വി. നെറേസ്, വി. അഷിലേസ്, വി. ഡൊമിറ്റില എന്നിവരായിരുന്നു അവര്‍. എല്ലാവര്‍ക്കു പിന്നീട് വിശുദ്ധ പദവി ലഭിച്ചു. ഇംഗ്ലണ്ടില്‍ കത്തോലിക്ക സഭ സ്ഥാപിക്കപ്പെട്ടപ്പോള്‍ പാന്‍ക്രസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വിറ്റാലിയന്‍ മാര്‍പാപ്പ ഇംഗ്ലണ്ടിലേക്ക് അയച്ചു. പാന്‍ക്രസിന്റെ നാമത്തിലാണ് വി. അഗസ്റ്റിന്‍ ഇംഗ്ലണ്ടില്‍ ആദ്യത്തെ ദേവാലയം സ്ഥാപിച്ചത്. പാന്‍ക്രസിന്റെ ജീവിതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കുമറിയില്ല. പതിനാലാം വയസില്‍ കൊല്ലപ്പെട്ടു എന്നതു മാത്രമാണ് അറിവുള്ള കാര്യം. എന്നാല്‍, ആ വിശുദ്ധന്റെ നാമത്തില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് ഒട്ടേറെ അദ്ഭുതങ്ങള്‍ ലഭിച്ചു. കൗമാര പ്രായക്കാരുടെ മധ്യസ്ഥനാണ് വി. പാന്‍ക്രസ്.


Saturday 13th of May

വി. ജോണ്‍ എന്ന മൗനി ( 454-558)


published-img
 

                   അര്‍മീനിയായിലെ ഒരു കുലീന കുടുംബത്തിലാണ് ജോണ്‍ ജനിച്ചത്. ദൈവവിശ്വാസമുള്ള മാതാപിതാക്കള്‍ അവനെ യേശുവിനെക്കുറിച്ചു പഠിപ്പിച്ചു. ആത്മീയവിശുദ്ധിയില്‍ ജീവിക്കണമെന്നു വളരെ ചെറിയ പ്രായത്തില്‍ തന്നെ ജോണ്‍ പ്രതിജ്ഞയെടുത്തിരുന്നു. തന്റെ നാവ് പാപത്തിനു കാരണമാകുന്നുവെന്നു മനസിലാക്കിയ ജോണ്‍ വളരെ കുറച്ചുമാത്രമേ സംസാരിച്ചിരുന്നു. എപ്പോഴും ഒറ്റയ്ക്കിരുന്നു പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്തു. മാതാപിതാക്കളുടെ മരണശേഷം നിക്കോപൊലീസില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒരു ആശ്രമത്തിന് ജോണ്‍ തുടക്കമിട്ടു. ജോണിനെപോലെ തന്നെ തീവ്ര ദൈവവിശ്വാസികളായിരുന്ന പത്തുപേര്‍ കൂടി ആശ്രമത്തില്‍ ചേര്‍ന്നു. വര്‍ഷങ്ങളോളം പ്രാര്‍ഥനകളിലും ഉപവാസങ്ങളിലും നിറഞ്ഞ് പുരോഹിത ജോലി നിര്‍വഹിച്ച ജോണിനെ ഇരുപത്തിയെട്ടാം വയസില്‍ സെബസ്തയിലെ ആര്‍ച്ച് ബിഷപ്പ് അര്‍മീനിയയിലെ കൊളോണിയല്‍ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്തു. തന്റെ ചുമതലകള്‍ ജോണ്‍ ഭംഗിയായി നിര്‍വഹിച്ചു. എങ്കിലും തന്റെ തപസിനും പ്രാര്‍ഥനകള്‍ക്കും ഒരു മുടക്കവും ജോണ്‍ വരുത്തിയില്ല. അര്‍ഫമീനിയന്‍ ഗവര്‍ണര്‍ അനാവശ്യമായി പള്ളിക്കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ജോണ്‍ അസ്വസ്ഥനായിരുന്നു. ഒരു ദിവസം രാത്രി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെ ആകാശത്ത് കുരിശിന്റെ ആകൃതിയില്‍ വെളിച്ചം പ്രത്യക്ഷപ്പെട്ടതായും ആരോ തന്നോട് സംസാരിക്കുന്നതായും ജോണിനു തോന്നി. ''നീ രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വെളിച്ചത്തെ അനുഗമിക്കുക.'' ജോണ്‍ ആ വെളിച്ചം നീങ്ങിയതിനു പിന്നാലെ നടന്നു. വിശുദ്ധനായ സാബാസിന്റെ ആശ്രമത്തിന്റെ മുന്നില്‍ വരെ ജോണ്‍ എത്തിയപ്പോള്‍ വെളിച്ചം അപ്രത്യക്ഷമായി. നൂറ്റന്‍പതിലേറെ സന്യാസിനിമാര്‍ അവിടെയുണ്ടായിരുന്നു. ജോണ്‍ അവരോടൊപ്പം കൂടി. പ്രാര്‍ഥനകളില്‍ മുഴുകി ജീവിച്ചു. ആരും ജോണ്‍ ഒരു മെത്രാനാണെന്ന കാര്യം അറിഞ്ഞില്ല. ആശ്രമത്തിലെ എല്ലാ ജോലികളും ജോണ്‍ ചെയ്തു. വെള്ളം കോരി, കല്ലുകള്‍ ചുമന്നു, കൃഷിപ്പണികള്‍ ചെയ്തു. വി. സാബാസിനു ജോണിനെ ഇഷ്ടമായി. അവനെ ഒരു പുരോഹിതനാക്കാന്‍ സാബാസ് തീരുമാനിച്ചു. ഇതറിഞ്ഞ ജോണ്‍ സാബാസിന്റെ അടുത്തെത്തി സ്വകാര്യമായി പറഞ്ഞു. ''പിതാവേ, ഞാന്‍ മെത്രാന്‍ പദവി സ്വീകരിച്ചവനാണ്. എന്നാല്‍, എന്റെ പാപങ്ങള്‍ എന്നെ അസ്വസ്ഥനാക്കിയപ്പോള്‍ ഞാന്‍ അവിടെനിന്ന് ഓടി ഇവിടെയെത്തുക യായിരുന്നു. ദൈവത്തിന്റെ വരവ് പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്.'' തന്നെ എല്ലാവരും തിരിച്ചറിഞ്ഞതിനാല്‍ ജോണ്‍ അവിടെ നിന്നും പോയി. മരുഭൂമിയില്‍ പോയി തപസിരുന്നു. എഴുപത്തിയാറു വര്‍ഷം അവിടെ പ്രാര്‍ഥനയില്‍ മുഴുകി ജോണ്‍ ജീവിച്ചു.


Sunday 14th of May

വി. മത്തിയാസ് ശ്ലീഹാ (ഒന്നാം നൂറ്റാണ്ട്)


published-img
 

                       യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്തയ്ക്കു പകരക്കാരനായി ശ്ലൈഹികസ്ഥാനം ഏറ്റെടുത്ത മത്തിയാസ് യേശുവിന്റെ കുരിശുമരണത്തിനും സ്വര്‍ഗാരോഹണത്തിനും സാക്ഷിയായിരുന്നു. മത്തിയാസ് യേശുവിന്റെ ആദ്യശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവിന് 72 ശിഷ്യന്‍മാര്‍ ഉണ്ടായിരുന്നു. അവരില്‍ 12 പേര്‍ക്കു മാത്രമായിരുന്നു ശ്ലൈഹിക പദവി ഉണ്ടായിരുന്നത്. ആദിമസഭയുടെ പ്രതിനിധികളായ നൂറ്റിയിരുപതോളം പേരുടെ സാന്നിധ്യത്തിലായിരുന്നു മത്തിയാസിനെ ശ്ലീഹായായി തിരഞ്ഞെടുത്തത്. പത്രോസായിരുന്നു തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്. ഈ സംഭവം ബൈബിളില്‍ നടപടി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. യൂദാസ് മരിച്ച സംഭവം പത്രോസ് എല്ലാവരെയും അറിയിച്ചു. പകരക്കാരനായി മറ്റൊരു ശ്ലീഹായെ തിരഞ്ഞെടുക്കണമായിരുന്നു. രണ്ടു പേരെയാണ് കൂടുതല്‍ പേരും നിര്‍ദേശിച്ചത്. മത്തിയാസും .യൗസേപ്പ് ബര്‍സബാസുമായിരുന്നു ആ രണ്ടു പേര്‍. ഒടുവില്‍ അവര്‍ കുറിയിട്ടു. മത്തിയാസിന്റെ പേര് കിട്ടി. അവനു ശ്ലീഹപദവി കൊടുക്കുകയും ചെയ്തു. മത്തിയാസ് എന്ന പദത്തിന്റെ അര്‍ഥം യഹോവയുടെ ദാനം എന്നാണ്. യൂദാസിനു പകരക്കാരനായി ദൈവം സഭയ്ക്കു നല്‍കിയ ദാനമായിരുന്നു മത്തിയാസ്. പലസ്തീനയില്‍ വച്ചാണ് മത്തിയാസ് കൊല്ലപ്പെടുന്നത്. മോശയുടെ നിയമത്തിന്റെ ശത്രുവെന്ന് ആരോപിച്ച് യഹൂദന്‍മാര്‍ അവനെ കല്ലെറിഞ്ഞു കൊന്നു. മദ്യപാന ആസക്തിയുള്ളവര്‍, വസൂരിരോഗ ബാധിതര്‍, ശില്‍പികള്‍ തുടങ്ങിയവരുടെ മധ്യസ്ഥനായാണ് മത്തിയാസ് ശ്ലീഹാ അറിയപ്പെടുന്നത്.


Monday 15th of May

വി. ഡിംപ്ന (ഏഴാം നൂറ്റാണ്ട്)


published-img
 

                അയര്‍ലന്‍ഡിലെ ഒരു ഗോത്രവിഭാഗത്തിന്റെ തലവനായിരുന്ന ഡാമന്‍ എന്ന നീചനായ ഒരു ഭരണാധിപന്റെ മകളായിരുന്നു ഡിംപ്ന. അവളുടെ അമ്മ അതീവ സുന്ദരിയും യേശുവില്‍ വിശ്വസിച്ചിരുന്നവളുമായിരുന്നു. എന്നാല്‍, ഡിംപ്നയുടെ ബാല്യകാലത്തു തന്നെ അവള്‍ക്ക് അമ്മയെ നഷ്ടമായി. മറ്റൊരു സുന്ദരിയെ ഭാര്യയായി സ്വന്തമാക്കാനുള്ള അന്വേഷണത്തിലായി ഡാമന്‍ പിന്നീട്. പലരാജ്യങ്ങളിലും സഞ്ചരിച്ച് അയാള്‍ തനിക്കു പറ്റിയ ഭാര്യയെ തിരഞ്ഞു. എന്നാല്‍, അയാള്‍ മനസില്‍ ആഗ്രഹിച്ചതുപോലെ ആരെയും കണ്ടെത്താനായില്ല. നിരാശനായ ഡാമന്‍ തിരിച്ചെത്തി. ഡിംപ്ന അമ്മയെ പോലെ തന്നെ അതീവ സുന്ദരിയായിരുന്നു. അമ്മയിലൂടെ അവള്‍ അറിഞ്ഞ യേശുവിനെ സ്‌നേഹിക്കുകയും അവനു വേണ്ടി ജീവിക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം വളരെ നാളുകള്‍ കൂടി ഡാമന്‍ ഡിംപ്നയെ കണ്ടു. കാമഭ്രാന്തനായ ആ മനുഷ്യന്‍ തന്റെ ഭാര്യയെക്കാള്‍ സുന്ദരിയാണ് മകളെന്നു മനസിലായപ്പോള്‍ അവളെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അവള്‍ കുതറിമാറുകയും അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. അവളുടെ അമ്മയുടെ കുടുംബസുഹൃത്തായിരുന്ന ഒരു മുതിര്‍ന്ന വൈദികനാണ് അവള്‍ക്കു അഭയം നല്‍കിയത്. ആ വൈദികനൊപ്പം അവള്‍ ബെല്‍ജിയത്തിലേക്ക് കടന്നു. ഡാമന്‍ മകളെ കണ്ടുപിടിക്കാന്‍ ആവുന്നതും ശ്രമിച്ചു. ഒടുവില്‍ അയാളുടെ അന്വേഷണം ബെല്‍ജിയത്തിലു മെത്തി. പല സ്ഥലങ്ങളിലും അന്വേഷിച്ചു. ഒരു ദിവസം തന്റെ കൈയിലുണ്ടായിരുന്ന പണം മാറ്റി ബെല്‍ജിയം നാണയങ്ങള്‍ വാങ്ങുന്നതിനു വേണ്ടി ഡാമന്‍ ഒരു പണം വ്യാപാരിയുടെ അടുത്തെത്തി. ഡാമന്റെ പണം കണ്ടപ്പോഴെ വ്യാപാരി ഇതു മാറികിട്ടുകയില്ലെന്നു പറഞ്ഞു. അയാള്‍ ഡിംപ്നയുടെ കൈയില്‍ നിന്നു ഈ പണം കണ്ടിട്ടുണ്ടാവുമെന്നു മനസിലാക്കി ഡാമന്‍ ആ പ്രദേശത്ത് കൂടുതല്‍ അന്വേഷിക്കുകയും ഒടുവില്‍ ഗീല്‍ എന്ന സ്ഥലത്തു വച്ച് അവരെ കണ്ടെത്തുകയും ചെയ്തു. ആ വൈദികനെ അപ്പോള്‍ തന്നെ അയാള്‍ വെട്ടിക്കൊന്നു. ഡിംപ്നയോട് തന്റെ ഇംഗിതത്തിനു വഴങ്ങാന്‍ ആ നീചനായ അച്ഛന്‍ ആവശ്യപ്പെട്ടു. അവള്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവളെയും തലയറുത്തു കൊന്നു. ഡിംപ്ന കൊല്ലപ്പെട്ട സ്ഥലത്ത് പിന്നീട് അദ്ഭുതങ്ങളുടെ പ്രവാഹമായി. അവിടെയെത്തി പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം അദ്ഭുതങ്ങള്‍ കിട്ടിത്തുടങ്ങി. അപസ്മാര രോഗികള്‍, മാനസിക രോഗികള്‍, അനാഥര്‍, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നവര്‍, ബലാത്സംഗത്തിന് ഇരയാകുന്നവര്‍ തുടങ്ങിയവരുടെയെല്ലാം മധ്യസ്ഥയാണ് ഡിംപ്ന.


Tuesday 16th of May

വി. ജോണ്‍ നെപ്പോമൂസെന്‍ (1330-1383)


published-img
 

                  ജോണിന്റെ ജനനം മാരകമായ രോഗവും വഹിച്ചുകൊണ്ടായിരുന്നു. ബൊഹീമിയയിലെ നെപ്പോമുക്കിലായിരുന്നു ജോണിന്റെ വീട്. അവന്റെ മാതാപിതാക്കള്‍ ദൈവവിശ്വാസമുള്ളവരായിരുന്നു. അവര്‍ പരിശുദ്ധ കന്യാമറിയത്തോട് തന്റെ മകനു വേണ്ടി കരഞ്ഞുപ്രാര്‍ഥിച്ചു. അദ്ഭുതകരമായ അനുഗ്രഹത്താല്‍ അവന്റെ രോഗം മാറുകയും ചെയ്തു. ചെറിയ പ്രായം മുതല്‍ തന്നെ ജോണ്‍ യേശുവിനെ സ്വന്തം നാഥനും ദൈവവുമായി സ്വീകരിച്ചു. എന്നും ദേവാലയത്തില്‍ പോകുകയും പ്രാര്‍ഥനകളില്‍ ഉറച്ച വിശ്വാസത്തോടെ പങ്കാളിയാകുകയും ചെയ്തു. വൈകാതെ ജോണ്‍ പുരോഹിതനായി. ബൊഹീമിയയിലെ രാജാവായിരുന്ന വെഞ്ചശ്ലാസ് ഒരിക്കല്‍ ജോണിനെ നോമ്പുകാല പ്രസംഗത്തിനായി കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. യൂവാവായ രാജാവ് മദ്യപാനിയും അലസനുമായിരുന്നു. ജെയിന്‍ എന്നായിരുന്നു രാജാവിന്റെ പത്‌നിയുടെ പേര്. രാജ്ഞിയായ അവര്‍ വളരെ വിശുദ്ധമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. രാജാവ് അവളെ ഏറെ സ്‌നേഹിച്ചിരുന്നു. എന്നാല്‍, അവളുടെ അമിതഭക്തി അയാള്‍ക്കിഷ്ടപ്പെട്ടില്ല. രാജ്ഞിയുടെ ജീവിതത്തില്‍ അയാള്‍ക്കു ചില സംശയങ്ങള്‍ തോന്നി. അവള്‍ കുമ്പസാരിച്ചിരുന്ന പുരോഹിതന്‍ ജോണായിരുന്നു. രാജാവ് ജോണിനെ വിളിച്ചുവരുത്തുകയും രാജ്ഞി കുമ്പസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നോട് പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കുമ്പസാരരഹസ്യം ഒരിക്കലും പുറത്തുപറയാന്‍ഫ പാടില്ല എന്നറിയാവുന്ന ജോണ്‍ ഒന്നും പറയാന്‍ തയാറായില്ല. ജോണ്‍ കുമ്പസാരരഹസ്യം പറയുന്നതുവരെ പീഡനമേല്‍പ്പിക്കാന്‍ഫ രാജാവ് കല്‍പിച്ചു. മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. പീഡനങ്ങളെല്ലാം ജോണ്‍ യേശുവിന്റെ നാമത്തില്‍ സഹിച്ചു. എത്ര ശ്രമിച്ചിട്ടും കുമ്പസാരരഹസ്യം പറയാന്‍ ജോണ്‍ തയാറാവുന്നില്ലെന്നു കണ്ടപ്പോള്‍ രാജാവ് ജോണിനെ ചുട്ടുകൊന്നശേഷം മൃതദേഹം പുഴയില്‍ എറിഞ്ഞു. 1729 പോപ്പ് ഇന്നസെന്റ് പതിമൂന്നാമന്‍ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Wednesday 17th of May

വി. പാസ്‌കല്‍ ബേലോണ്‍ (1540-1592)


published-img
                       ഒരു കുഞ്ഞ് ആദ്യമായി വിളിക്കുന്നത് 'അമ്മേ' എന്നാവും. എന്നാല്‍ 'ഈശോ' എന്ന് വാക്ക് ആദ്യമായി പഠിക്കുകയും ആദ്യമായി വിളിക്കുകയും ചെയ്ത ബാലനായിരുന്നു പാസ്‌കല്‍. അവന്റെ മാതാപിതാക്കള്‍ അവനെ ആദ്യമായി പഠിപ്പിച്ച വാക്കുകളും ഈശോ, മറിയം, യൗസേപ്പ് എന്നിവയായിരുന്നു. 1540 മേയ് 24 ന് സ്‌പെയിനിലെ ഒരു ക്രൈസ്തവ കുടുംബത്തിലാണ് പാസ്‌കല്‍ ജനിച്ചത്. അന്ന് ഒരു പന്തകുസ്താ ദിനമായിരുന്നു. പന്തകുസ്ത എന്ന വാക്കിന്റെ സ്പാനിഷ് രൂപമായിരുന്നു പാസ്‌ക്. പരിശുദ്ധാത്മാവിന്റെ പാസ്‌ക് ദിനത്തില്‍ ജനിച്ചതിനാല്‍ ആ ബാലനു പാസ്‌കല്‍ എന്നു മാതാപിതാക്കള്‍ പേരിട്ടു. വി. കുര്‍ബാനയോടുള്ള ഭക്തിയാണു പാസ്‌കലിനെ ഒരു വിശുദ്ധനാക്കി മാറ്റിയത്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ വി. കുര്‍ബാനയെയും ദേവാലയത്തെയും സക്രാരിയെയും പാസ്‌കല്‍ സ്‌നേഹിച്ചു. ആദ്യമായി ദേവാലയത്തില്‍ പോയപ്പോള്‍ കൈകുഞ്ഞായിരുന്ന പാസ്‌കല്‍ സക്രാരിയിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നുവെന്ന് പാസ്‌കലിന്റെ അമ്മ എലിസബത്ത് ജുബേറ പിന്നീട് പറഞ്ഞിട്ടുണ്ട്. ഏഴാം വയസുമുതല്‍ 24-ാം വയസു വരെ പാസ്‌കല്‍ ഒരു ആട്ടിടയനായാണ് ജോലി നോക്കിയത്. ഇടയ്ക്കു പാചകക്കാരനായും കാവല്‍ക്കാരനായുമൊക്കെ ജോലി ചെയ്തു. ആട്ടിടയനായിരിക്കെ തനിക്കൊപ്പം ആടുകളെ മേയ്ക്കാനെത്തിയിരുന്ന ഒരു യുവ റൗഡി സംഘത്തെ തന്റെ ഉപദേശങ്ങളിലൂടെയും പ്രാര്‍ഥനയിലൂടെയും നേര്‍വഴിക്കു നയിക്കാന്‍ പാസ്‌കലിനു കഴിഞ്ഞു. ഒരിക്കല്‍, ഒരു മലമുകളില്‍ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ അങ്ങകലെയുള്ള ദേവാലയത്തില്‍ വി.കുര്‍ബാനയ്ക്കായി മണി മുഴങ്ങുന്നതു പാസ്‌കല്‍ കേട്ടു. അവന്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചു. അപ്പോള്‍ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും ഒരു സ്വര്‍ണ കാസയും തിരുവോസ്തിയും പാസ്‌കലിനു കാണിച്ചുകൊടുക്കുകയും ചെയ്തു. ബാല്യം മുതല്‍ തന്നെ പാവങ്ങളോടും രോഗികളോടും പാസ്‌കല്‍ വല്ലാത്തൊരു കാരുണ്യമാണ് പ്രദര്‍ശിപ്പിച്ചത്. തനിക്കു കിട്ടുന്നതില്‍ നിന്നു വീട്ടില്‍ കൊടുത്തശേഷം മിച്ചം കിട്ടിയിരുന്ന തുക മുഴുവന്‍ പാവങ്ങള്‍ക്ക് അവന്‍ ദാനം ചെയ്തു. 24-ാം വയസില്‍ മോണ്‍ഫോര്‍ട്ടിലെ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്നു. മണിക്കൂറുകളോളം മറ്റെല്ലാം മറന്ന് ദേവാലയത്തിലെ തിരുഹൃദയ സ്വരൂപത്തിന്റെ മുന്നില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കുക പാസ്‌കലിന്റെ പതിവായിരുന്നു. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തവേ, രണ്ടു തവണ പാസ്‌കലിനെ ചാരനെന്ന പേരില്‍ തടവിലാക്കി. എന്നാല്‍ പിന്നീട് തെറ്റുകാരനല്ലെന്നു കണ്ടു മോചിപ്പിച്ചു. എന്നാല്‍, ഒരു രക്തസാക്ഷിയായി മാറണമെന്നുള്ള തന്റെ മോഹം സാധിക്കാതെ പോയതില്‍ പാസ്‌കല്‍ ദുഃഖിതനാവുകയാണു ചെയ്തത്. 1592 ല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ പാസ്‌കല്‍ മരിച്ചു. മരണശേഷം മൃതദേഹം പൊതുദര്‍ശനത്തിനായി വച്ച മൂന്നു ദിവസവും അദ്ഭുതങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. പാസ്‌കലിനു അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ ആയിരങ്ങള്‍ ആ വിശുദ്ധന്റെ അനുഗ്രഹത്താല്‍ രോഗങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും മോചനം നേടി. 1690ല്‍ പാസ്‌കലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Thursday 18th of May

വി. ഫെലിക്‌സ് (1515-1587)


published-img
 

                    ഉണ്ണിയേശുവിനെ കൈയിലെടുക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധനാണ് ഫെലിക്‌സ് എന്നു വിശ്വസിക്കപ്പെടുന്നു. പരിശുദ്ധ കന്യാമറിയ ത്തിന്റെ ഭക്തനായിരുന്ന ഫെലിക്‌സിന് ഒരു ദിവസം മാതാവ് പ്രത്യക്ഷപ്പെടുകയും ഉണ്ണിയെ കൈകളില്‍ ഏല്‍പ്പിക്കുകയു മായിരുന്നു. ഇറ്റലിയിലെ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ഫെലിക്‌സ് ജനിച്ചത്. യേശുവില്‍ അടിയുറച്ചു വിശ്വസിച്ച ഒരു കുടുംബമായിരുന്നു അവന്റേത്. കുഞ്ഞുനാള്‍ മുതല്‍ ആട്ടിടയനായി ജോലി നോക്കിയ ഫെലിക്‌സിനെ ഒന്‍പതാം വയസില്‍ ഒരാള്‍ വാടകയ്‌ക്കെടുത്തു. അയാളുടെ ആടുകളെ നോക്കുക, കൃഷിപ്പണികള്‍ ചെയ്യുക തുടങ്ങിയ ചുമതലകളായിരുന്നു അവന്. ഇരുപതു വര്‍ഷത്തോളം അവിടെ ഫെലിക്‌സ് ജോലിനോക്കി. ഒരിക്കല്‍ കൃഷിപ്പണികള്‍ ചെയ്തുകൊണ്ടിരിക്കെ രണ്ടു കാളകള്‍ ഫെലിക്‌സിനെ കുത്താന്‍ ശ്രമിക്കുകയും അവന്‍ കലപ്പയുടെ മുകളില്‍ കിടന്ന് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍., ഫെലിക്‌സ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫെലിക്‌സിന്റെ യജമാനന്‍ ഈ സംഭവത്തിനു സാക്ഷിയായിരുന്നു. ദൈവത്തിന്റെ അദ്ഭുതകരമായ ഇടപെടല്‍ മൂലമാണ് ഫെലിക്‌സ് രക്ഷപ്പെട്ടതെന്നു ബോധ്യമായ യജമാനന്‍ അവനെ മതപഠനത്തിനായി പോകാന്‍ അനുവദിച്ചു. അപ്പോള്‍ 30 വയസു പ്രായമായിരുന്നെങ്കിലും ഫെലിക്‌സിന്റെ വിശ്വാസത്തിന്റെ ശക്തി മനസിലാക്കിയ കപ്യൂച്യന്‍ സഭാ പുരോഹിതര്‍ അവനെ സഭയില്‍ ചേരാന്‍ അനുവദിച്ചു. പുരോഹിതനായ ശേഷം പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ഫെലിക്‌സ് റോമിലേക്ക് പോയി. അവിടെ നാല്‍പതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. രോഗികളുടെ പ്രിയപ്പെട്ടവനായിരുന്നു ഫെലിക്‌സ്. താന്‍ സന്ദര്‍ശിച്ച രോഗികള്‍ക്കെല്ലാം ശാന്തിയും സമാധാനവും പകര്‍ന്നു കൊടുക്കുവാന്‍ ഫെലിക്‌സിനു കഴിഞ്ഞു. ''പ്രിയപ്പെട്ട സഹോദരാ, നമുക്കു പോകാം. കൈകളില്‍ ജപമാലയേന്തൂ, കണ്ണുകള്‍ ഭൂമിയുടെ നേര്‍ക്കും ആത്മാവിനെ സ്വര്‍ഗത്തിന്റെ നേരെയും ഉയര്‍ത്തു.'' പ്രേഷിതജോലികള്‍ക്കു പോകുമ്പോള്‍ ഫെലിക്‌സ് തന്റെയൊപ്പമുള്ളവരോട് ഇങ്ങനെ പറയുമായിരുന്നു. പരിശുദ്ധ മാതാവിനോടുള്ള ജപമാല ചൊല്ലുകയായിരുന്നു ഫെലിക്‌സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് ആ വിശുദ്ധന്‍ ഉറങ്ങിയിരുന്നത്. ബാക്കി സമയം മുഴുവന്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കുമായി മാറ്റിവച്ചു. രോഗിയായി കിടപ്പിലായപ്പോഴും അവശത മറന്ന് പ്രാര്‍ഥന തുടരുകയാണ് ഫെലിക്‌സ് ചെയ്തത്. മരണസമയത്ത് പരിശുദ്ധ കന്യാമറിയവും മാലാഖമാരും തന്നെ കൈനീട്ടി വിളിക്കുന്നതായുള്ള ദര്‍ശനം ഫെലിക്‌സിനുണ്ടായി. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെലിക്‌സ് മരിച്ചത്. 1712ല്‍ പോപ് ക്ലെമന്റ് പതിനൊന്നാമന്‍ ഫെലിക്‌സിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Friday 19th of May

വി. പീറ്റര്‍ സെലസ്റ്റിന്‍ പാപ്പ (1221-1296)


published-img
 

                             അഞ്ചു മാസക്കാലം മാര്‍പാപ്പയായിരിക്കുകയും താന്‍ ആ സ്ഥാനത്തിനു യോഗ്യനല്ലെന്നു പറഞ്ഞു രാജിവയ്ക്കുകയും ചെയ്ത വിശുദ്ധനാണ് പീറ്റര്‍ സെലസ്റ്റിന്‍. അതിനു മുന്‍പോ പിന്നീടോ ഇങ്ങനെയൊരു സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പീറ്ററിന്റെ ജീവിതകഥ പോലും വിശുദ്ധമാണ്. പന്ത്രണ്ടു മക്കളുള്ള ഒരു ഇറ്റാലിയന്‍ മാതാപിതാക്കളുടെ പതിനൊന്നാമത്തെ മകനായിരുന്നു പീറ്റര്‍. പീറ്റര്‍ പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു. എന്നാല്‍, പീറ്ററിന്റെ അമ്മ മക്കളെയെല്ലാം യേശുക്രിസ്തുവിന്റെ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിക്കൊണ്ടുവന്നു. ആ അമ്മ മക്കളെയെല്ലാം വിളിച്ച് എപ്പോഴും ചോദിക്കുമായിരുന്നു. ''നിങ്ങളില്‍ ആരാണ് ഒരു വിശുദ്ധനായി മാറുന്നത്?.'' എപ്പോഴും ആദ്യം ഉത്തരം പറഞ്ഞിരുന്നത് പീറ്ററായിരുന്നു. ''അമ്മേ, ഞാന്‍ ഒരിക്കല്‍ ഒരു വിശുദ്ധനായി മാറും.'' വീടിനടുത്തുള്ള ഒരു മലയുടെ മുകളില്‍ ഒരു ഗുഹയ്ക്കുള്ളിലിരുന്നു പ്രാര്‍ഥിക്കുക പീറ്ററിന്റെ പതിവായിരുന്നു. അമ്മയെ സഹായിക്കാനായി ജോലികള്‍ ചെയ്യാന്‍ പോകുമായിരുന്നുവെങ്കിലും ബാക്കി സമയം മുഴുവന്‍ ആ ഗുഹയ്ക്കുള്ളിലിരുന്ന് പ്രാര്‍ഥിക്കുയായിരുന്നു പീറ്റര്‍ ചെയ്തിരുന്നത്. പീറ്ററിന്റെ വിശുദ്ധി തിരിച്ചറിഞ്ഞ നാട്ടുകാര്‍ അവനെ ഒരു പുരോഹിതനാകാന്‍ സഹായിച്ചു. ഇരുപതു വയസുള്ളപ്പോള്‍ പീറ്റര്‍ ഒരു സന്യാസസഭയ്ക്കു തുടക്കം കുറിച്ചു. ഒട്ടെറെ ശിഷ്യന്‍മാര്‍ ആ ചെറുപ്രായത്തില്‍ തന്നെ പീറ്ററിനുണ്ടായിരുന്നു. റൊട്ടിയും വെള്ളവും മാത്രമായിരുന്നു പീറ്ററിന്റെ ഭക്ഷണം. മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ചു. ചില ദിവസങ്ങളില്‍ ഭക്ഷണം തന്നെ കഴിച്ചില്ല. തറയില്‍ കിടന്നുറങ്ങി. കല്ല് തലയിണയാക്കി. നിക്കോളോസ് നാലാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാളുമാര്‍ സമ്മേളിച്ചെങ്കിലും ദിവസങ്ങളോളം ആരെയും തിരഞ്ഞെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. രണ്ടുവര്‍ഷത്തോളം അങ്ങനെ കടന്നുപോയി. ഒരിക്കല്‍ പീറ്റര്‍ കര്‍ദിനാളുമാരെ സന്ദര്‍ശിച്ച് ഈ കാലതാമസം ദൈവത്തിന് ഇഷ്ടമാകുന്നില്ലെന്ന് അറിയിച്ചു. പിന്നീട് കര്‍ദിനാളുമാര്‍ യോഗം ചേര്‍ന്നപ്പോള്‍ പീറ്ററിനെ മാര്‍പാപ്പയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ പീറ്റര്‍ മാര്‍പാപ്പയായി. വത്തിക്കാനിലെ മാര്‍പാപ്പയുടെ അരമനയില്‍ പലകകള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു പര്‍ണശാലയിലാണ് പീറ്റര്‍ കഴിഞ്ഞത്. കാനന്‍ നിയമം ശരിക്കു പഠിച്ചിട്ടില്ലാത്തതിനാല്‍ മാര്‍പാപ്പയെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല പോകുന്നതെന്നു പീറ്റര്‍ വൈകാതെ തിരിച്ചറിഞ്ഞു. തന്റെ തെറ്റുകുറ്റങ്ങള്‍ക്കു പരസ്യമായി ക്ഷമ ചോദിച്ച ശേഷം പീറ്റര്‍ മാര്‍പാപ്പ സ്ഥാനം രാജിവയ്ക്കുകയും ഏകാന്തവാസവും തപസും പുനഃരാരംഭിക്കുകയും ചെയ്തു. 1313ല്‍ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Saturday 20th of May

സിയന്നയിലെ വി. ബെര്‍ണാഡീന്‍ (1380-1444)


published-img
 

                             വിശുദ്ധനായിരുന്ന വിന്‍സന്റ് ഫെററര്‍ ഒരിക്കല്‍ ഒരു ദേവാലയത്തില്‍ സുവിശേഷ പ്രസംഗം നടത്തുകയായിരുന്നു. ധാരാളം ആളുകള്‍ ഒത്തുചേര്‍ന്നിരുന്നു. എല്ലാവരും വളരെ ശ്രദ്ധയോടെ വിന്‍സന്റിന്റെ ഒരോ വാക്കും ശ്രവിച്ചു. പെട്ടെന്ന്, പ്രസംഗം ഇടയ്ക്കുവച്ചു നിര്‍ത്തിയശേഷം ഫെററര്‍ ജനങ്ങളോട് പ്രഖ്യാപിച്ചു. ''ഇവിടെ കൂടിയിരിക്കുന്നവരില്‍ എന്നെക്കാള്‍ വലിയ സുവിശേഷ പ്രാസംഗികനായി മാറുന്ന ഒരു യുവാവുണ്ട്.'' വിന്‍സന്റ് ഫെററര്‍ പ്രവചിച്ചതു പോലെ സംഭവിച്ചു. അന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന ഒരു യുവാവ് പിന്നീട് വളരെ പ്രശസ്തനായ സുവിശേഷ പ്രാസംഗികനായി മാറി. പേര് ബെര്‍ണാഡീന്‍. ഇറ്റലിയിലെ സിയന്നയില്‍ ജനിച്ച ബെര്‍ണാഡീന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അനാഥനായി തീര്‍ന്നു. അവന്റെ മൂന്നാമത്തെ വയസില്‍ അമ്മയെയും ഏഴാം വയസില്‍ അച്ഛനെയും നഷ്ടമായി. പിന്നീട് തന്റെ അമ്മയുടെ സഹോദരിയായ ഡിയാന എന്ന സ്ത്രീയാണ് ബെര്‍ണാഡീനെ വളര്‍ത്തിയത്. പിന്നീട് വലിയ പ്രാസംഗികനായി തീര്‍ന്ന ബെര്‍ണാഡീനു ചെറുപ്പത്തില്‍ വിക്കുണ്ടായിരുന്നു. എന്നാല്‍, ബെര്‍ണാഡീന്‍ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചതോടെ, അവന്റെ വിക്ക് അദ്ഭുതകരമായി ഇല്ലാതായി. ബെര്‍ണാഡീന്റെ പ്രസംഗം കേള്‍ക്കാനെത്തുന്നവര്‍ക്ക് ദൈവികമായ അനുഭൂതി പകര്‍ന്നുകിട്ടുമായിരുന്നു. ധാരാളം പേര്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ച് യേശുവിനെ നാഥനും ദൈവവുമായി സ്വീകരിച്ചു. ഇറ്റലി മുഴുവന്‍ ബെര്‍ണാഡീന്റെ വിശുദ്ധിയെപ്പറ്റി പ്രചരിച്ചു. ഏതാണ്ട് പതിനെട്ടു വര്‍ഷത്തോളം സുവിശേഷ പ്രസംഗം നടത്താത്ത ഒരു ദിവസം പോലും ബെര്‍ണാഡീന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി രോഗികളെ ബെര്‍ണാഡീന്‍ സുഖപ്പെടുത്തി. അവരില്‍ ഏറിയ പങ്കും കുഷ്ഠ രോഗികളായിരുന്നു. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ഒരു ഭയവും കൂടാതെ സന്ദര്‍ശിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് ബെര്‍ണാഡീന്‍ ശീലമാക്കിയിരുന്നു. മരണ സമയത്ത്, ബെര്‍ണാഡീന്‍ ഇങ്ങനെയാണ് പ്രാര്‍ഥിച്ചത്. ''എന്റെ പിതാവേ, അങ്ങയുടെ നാമം ഞാന്‍ ജനങ്ങളുടെ മുന്നില്‍ എത്തിച്ചു. എന്നെ അനുഗ്രഹിക്കണമേ..''


Sunday 21st of May

വി. ഗോഡ്രിക് (1107-1170)


published-img
 

                               സാഹസികനായ ഒരു വിശുദ്ധനായിരുന്നു ഗോഡ്രിക്. പാപം നിറഞ്ഞ ഒരു ജീവിതത്തില്‍ നിന്നു വിശുദ്ധിയിലേക്ക് കടന്നുവന്നതായിരുന്നു ആ ജീവിതം. കരയിലൂടെയും കടലിലൂടെയും പതിനായിരക്ക ണക്കിനു കിലോമീറ്റര്‍ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ടാവും. ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളിലൂടെ തുടങ്ങിയ ആ യാത്ര പിന്നീട് യൂറോപ്പ് മുഴുവന്‍ വ്യാപിപ്പിച്ചു. ഇംഗ്ലണ്ടിലെ ഒരു കര്‍ഷകകുടുംബത്തിലാണ് ഗോഡ്രിക് ജനിച്ചത്. മൂന്നു മക്കളില്‍ മൂത്തവന്‍. യുവാവായിരിക്കെ വീടുകളിലെത്തി കച്ചവടം നടത്തുകയായിരുന്നു ഗോഡ്രിക്കിന്റെ തൊഴില്‍. പിന്നീട് ദൂരസ്ഥലങ്ങളിലേക്കും കച്ചവടം വ്യാപിപ്പിച്ചു. യാത്രകള്‍ക്കിടയില്‍ വളരെ മോശപ്പെട്ട ഒരു ജീവിതമായിരുന്നു അയാള്‍ നയിച്ചത്. മദ്യപാനം പതിവായിരുന്നു. കുടിച്ചു ലക്കു കെട്ട് ആളുകളോട് വഴക്കുകൂടുക, അവരെ മര്‍ദിക്കുക, വേശ്യകളോടൊപ്പം അന്തിയുറങ്ങുക... ഇങ്ങനെയായിരുന്നു ജീവിതം. ഗോഡ്രിക്കിന്റെ ജീവിതത്തെ പറ്റിയുള്ള ചില പുസ്തകങ്ങളില്‍ അയാള്‍ ഒരു കടല്‍ക്കൊള്ളക്കാരനായിരുന്നുവെന്നും കാണാം. വിശുദ്ധനായിരുന്ന കത്ത്ബര്‍ട്ടിന്റെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിച്ചതോടെയാണ് ഗോഡ്രിക്കില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. കത്ത്ബര്‍ട്ടിന്റെ ജീവിതം ഗോഡ്രിക്കിനെ വല്ലാതെ ആകര്‍ഷിച്ചു. ആ വിശുദ്ധനെ പോലെ ജീവിക്കാനായിരുന്നെങ്കില്‍... ജറുസലേമിലേക്കു ഒരു തീര്‍ഥയാത്ര നടത്തിയാണ് തന്റെ വിശുദ്ധ ജീവിതത്തിനു ഗോഡ്രിക് തുടക്കം കുറിച്ചത്. പിന്നീട് വര്‍ഷങ്ങളോളം വനാന്തരത്തില്‍ തപസ് അനുഷ്ഠിച്ചു. താന്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കു പ്രായശ്ചിത്തമായിട്ടാണ് മരണം വരെ അദ്ദേഹം ജീവിച്ചത്. പകലും രാത്രിയും മുഴുവന്‍ അദ്ദേഹം പ്രാര്‍ഥനയില്‍ മുഴുകി. ആ സമയം തന്നെ അദ്ദേഹത്തിനു മതിയായില്ല. രോഗങ്ങള്‍ ബാധിച്ചപ്പോള്‍ അവയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. വന്യമൃഗങ്ങളോടുള്ള അടുപ്പമാണ് ഗോഡ്രിക്കിനെ പ്രശസ്തനാക്കിയത്. മൃഗങ്ങള്‍ അദ്ദേഹത്തിന്റെ ആജ്ഞകള്‍ അനുസരിച്ച് അദ്ദേഹത്തിനൊപ്പം കഴിഞ്ഞു. ഒട്ടേറെ അദ്ഭുതങ്ങളും ഗോഡ്രിക് പ്രവര്‍ത്തിച്ചു.


Monday 22nd of May

വി. റീത്ത (1386- 1457)


published-img
 

                        അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയാണ് വി. റീത്ത. ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ല എന്നു കരുതുന്ന അപേക്ഷകള്‍ പോലും ദൈവസന്നിധിയില്‍ നിന്നു വിശ്വാസികള്‍ക്കു വാങ്ങിക്കൊടുക്കുന്ന വിശുദ്ധയായി റീത്ത അറിയപ്പെടുന്നു. ഇറ്റലിയിലെ ഉംബ്രിയ എന്ന സ്ഥലത്ത് ജനിച്ച റീത്ത സന്യാസിനിയാകും മുന്‍പ് ഒരു കുടുംബിനിയായിരുന്നു. ഇരുപതാം വയസില്‍ വിവാഹിതയായി. രണ്ടു മക്കളുടെ അമ്മയായി. ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെ വിധവയായി. മക്കള്‍ കൂടി നഷ്ടപ്പെട്ടതോടെ അനാഥയായി. ഒടുവില്‍ സന്യാസിനിയുമായി. നഷ്ടങ്ങള്‍ ഏറെയുണ്ടായിട്ടുള്ള ജീവിതമായിരുന്നുവെങ്കിലും എന്നും അവള്‍ക്കു തുണയായി ഈശോയുണ്ടായിരുന്നു. പ്രാര്‍ഥനയുടെയും അടിയുറച്ച വിശ്വാസത്തിന്റെയും ശക്തിയില്‍ അവള്‍ വേദനകളെ നിഷ്പ്രയാസം നേരിട്ടു. റീത്തായുടെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്നു. കുട്ടികളില്ലാത്തതിന്റെ വേദനയൊഴിച്ചാല്‍ മറ്റെല്ലാംകൊണ്ടും അവര്‍ സന്തുഷ്ടരായിരുന്നു. 'യേശുവിന്റെ സമാധാനപാലകര്‍' എന്നാണ് നാട്ടുകാര്‍ അവരെ വിളിച്ചിരുന്നത്. വാര്‍ധക്യത്തിനടുത്ത് എത്തിയിരുന്ന അവര്‍ക്ക് വളരെ നാളുകള്‍ നീണ്ട പ്രാര്‍ഥനയുടെ ഫലമായി റീത്ത ജനിച്ചു. മാര്‍ഗരീത്ത എന്നായിരുന്നു അവളുടെ ദേവാലയത്തിലെ പേര്. മാതാപിതാക്കളുടെ വിശ്വാസത്തിനൊപ്പം അവള്‍ വളര്‍ന്നു. പന്ത്രണ്ടാം വയസില്‍ യേശുവിനു വേണ്ടി തന്റെ ജീവിതം നീക്കിവയ്ക്കുമെന്നു കന്യാസ്ത്രീയാകുമെന്നും അവള്‍ പ്രതിജ്ഞ ചെയ്തു. എന്നാല്‍, റീത്തായുടെ തീരുമാനത്തോട് അവരുടെ മാതാപിതാക്കള്‍ യോജിച്ചില്ല. അവളെ വിവാഹിതയായി കാണാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. റീത്തയ്ക്കു തന്റെ മാതാപിതാക്കളെ അനുസരിക്കേണ്ടി വന്നു. അങ്ങനെ പതിനെട്ടാം വയസില്‍ അവള്‍ വിവാഹിതയാകുകയും ഇരട്ട ആണ്‍കുട്ടികളുടെ അമ്മയാകുകയും ചെയ്തു. പൗലോ മാന്‍സിനി എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. പൗലോ ഒരു കാവല്‍ക്കാരനായാണ് ജോലി നോക്കിയുരുന്നത്. ഒരു മുഴുക്കുടിയനായിരുന്നു അയാള്‍. റീത്തയെ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നത് അയാളുടെ വിനോദമായിരുന്നു. പൗലോയ്ക്ക് ഒട്ടേറെ ശത്രുക്കളുമുണ്ടായിരുന്നു. റീത്ത എന്നും തന്റെ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ഥിച്ചു. പതിനെട്ടു വര്‍ഷത്തോളം റീത്തായ്‌ക്കൊപ്പം ജീവിച്ച ആ മനുഷ്യന്‍ അവളുടെ പ്രാര്‍ഥനകളുടെ ഫലമായി ഒടുവില്‍ നേര്‍വഴിയിലേക്കു വന്നു. തെറ്റുകള്‍ തിരുത്തി പുതിയൊരു ജീവിതം തുടങ്ങാന്‍ അയാള്‍ തീരുമാനിച്ചു. എന്നാല്‍, ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. പെട്ടെന്ന് ഒരു ദിവസം തന്റെ പഴയ ശത്രുക്കളുടെ കൈകളാല്‍ പൗലോ കൊല്ലപ്പെട്ടു. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരോടു പോലും ക്ഷമിക്കാന്‍ റീത്തയ്ക്കു കഴിഞ്ഞു. അവള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍, റീത്തയുടെ രണ്ട് ആണ്‍മക്കളും അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ രണ്ടു മക്കളെയും റീത്തയ്ക്കു നഷ്ടപ്പെട്ടു. അവരും കൊല്ലപ്പെട്ടു. ഭര്‍ത്താവും മക്കളും നഷ്ടമായതോടെ, സന്യാസിനിയായി ജീവിക്കാന്‍ അവള്‍ തീരുമാനിച്ചു. അഗസ്റ്റീനിയന്‍ മഠത്തില്‍ ചേരാനായിരുന്നു അവളുടെ ആഗ്രഹം. റീത്തായുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരുടെ ബന്ധുക്കളായി ചില സന്യാസിനികള്‍ അവിടെയുണ്ടായിരുന്നു. റീത്ത അവരോട് പ്രതികാരം ചെയ്യാനാണ് മഠത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതെന്നു കരുതി മഠാധിപര്‍ അവളെ സഭയില്‍ ചേര്‍ത്തില്ല. റീത്ത കണ്ണീരോടെ പ്രാര്‍ഥിച്ചു. ഒരിക്കല്‍, പ്രാര്‍ഥനയ്ക്കിടയില്‍ വി. അഗസ്റ്റീനും വി. നിക്കോളാസും സ്‌നാപകയോഹന്നാനും അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. അവര്‍ അവളെ ആ രാത്രിയില്‍ തന്നെ മഠത്തില്‍ കൊണ്ടു ചെന്നാക്കി. മഠത്തിന്റെ വാതിലുകളെല്ലാം ഭദ്രമായി അടച്ചിരുന്നതിനാല്‍ റീത്ത മഠത്തിനുള്ളില്‍ എത്തിയത് മറ്റു സന്യാസിനികളെ അദ്ഭുതപ്പെടുത്തി. റീത്ത പറഞ്ഞത് അവര്‍ വിശ്വസിച്ചു. അവളെ സന്യാസിനിയാകാന്‍ അനുവദിച്ചു. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന റീത്ത രോഗികളെ ശുശ്രൂക്ഷി ക്കുവാനും അനാഥരെ സംരക്ഷിക്കുവാനും മുന്നിട്ടിറങ്ങി. നാല്‍പതു വര്‍ഷത്തോളം ആ മഠത്തില്‍ റീത്ത ജീവിച്ചു. അവളുടെ അവസാന കാലത്ത് ഒരു ദിവസം യേശു കുരിശില്‍ സഹിച്ച പീഡനങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടിരിക്കവേ, പെട്ടെന്ന് ഭിത്തിയിലുണ്ടായിരുന്ന യേശുവിന്റെ കുരിശുരൂപത്തില്‍ നിന്നു തെറിച്ചുവന്ന എന്തോ ഒന്ന് അവളുടെ നെറ്റിയില്‍ വന്നു കൊള്ളുകയും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ആ മുറിവ് പിന്നീട് പഴുക്കുകയും ദു:സഹമായ വേദന അനുഭവിക്കുകയും ചെയ്തുവെങ്കില്‍ അതെല്ലാം യേശുവിന്റെ നാമത്തില്‍ അവള്‍ സഹിച്ചു. ക്ഷയരോഗം കൂടി ബാധിച്ചതോടെ റീത്ത തീര്‍ത്തും അവശയായി. അധികം വൈകാതെ അവള്‍ മരിച്ചു. 1900 ല്‍ റീത്തയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Tuesday 23rd of May

വി.ജോവാന്‍ ആന്റിഡ് തോററ്റ് (1756-1826)


published-img
 

                       തുകല്‍കൊണ്ട് വസ്ത്രങ്ങളുണ്ടാക്കിയിരുന്ന ഒരു പാവപ്പെട്ട ഫ്രഞ്ചുകാരന്റെ മകളായിരുന്നു ജോവാന്‍. അവള്‍ക്കു പതിനാറു വയസു പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചതിനാല്‍ അച്ഛനെ സഹായിക്കുവാനും തന്റെ ഇളയസഹോദരങ്ങളെ വളര്‍ത്തു വാനുമുള്ള ചുമതലകള്‍ ജോവാന്റെ കൈകളിലായി. പ്രാര്‍ഥന യായിരുന്നു അവളുടെ ശക്തി. യേശുവിലുള്ള ഉറച്ച വിശ്വാസം എല്ലാ ചുമതലകളും ഭംഗിയായി നിര്‍വഹിക്കാന്‍ അവളെ സഹായിച്ചു. 1787 ല്‍ അവള്‍ സെന്റ് വിന്‍സന്റ് ഡി പോളിന്റെ നാമത്തിലുള്ള സന്യാസിനി മഠത്തില്‍ ചേര്‍ന്നു. മഠത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ സേവനം ചെയ്യുകയായിരുന്നു ജോവാന്റെ പ്രധാന ചുമതല. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നുള്ള മതപീഡനം മൂലം സന്യാസിനി ജീവിതം അവസാനിപ്പിക്കണമെന്ന് ഉത്തരവുണ്ടായെങ്കിലും അവള്‍ അതു നിരസിക്കുകയും അധികാരികളെ ധിക്കരിക്കുകയും ചെയ്തു. ക്രൂരമായ പീഡനങ്ങളായിരുന്നു ശിക്ഷ. പിന്നീട് വര്‍ഷങ്ങളോളം ആ പീഡനകളുടെ വേദന ജോവാന് അനുഭവിക്കേണ്ടിവന്നു. 1790ല്‍ അവള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു പോകുകയും അവിടെ പ്രേഷിതപ്രവര്‍ത്തനം തുടരുകയും ചെയ്തു. എന്നാല്‍, അവിടെയും എതിര്‍പ്പുകളുണ്ടായി. അങ്ങനെ ജോവാന്റെ നേതൃത്വത്തിലുള്ള സംഘം കുറച്ചുകാലം ജര്‍മനിയിലേക്ക് പ്രവര്‍ത്തനം മാറ്റി. പിന്നീട് സഭാനേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ അവള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തിരിച്ചെത്തുകയും അവിടെ സ്‌കൂളുകളും ആശുപത്രിയും തുടങ്ങുകയും ചെയ്തു. ജോവാന്റെ നേതൃത്വത്തിലുള്ള സന്യാസിനി സമൂഹത്തില്‍ ധാരാളം സന്യാസിനികള്‍ അംഗമായി. പല സ്ഥലങ്ങളിലും മഠങ്ങള്‍ തുടങ്ങി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങിലൊക്കെ പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1828 ല്‍ ജോവാന്‍ രോഗബാധിതയായി മരിച്ചു. 1934ല്‍ പോപ് പയസ് പതിനൊന്നാമന്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Wednesday 24th of May

വി. യൊഹാന്ന (ഒന്നാം നൂറ്റാണ്ട്)


published-img
 

                         യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സാക്ഷിയാകാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധയാണ് യൊഹാന്ന. വി. ലൂക്കായുടെ സുവിശേഷം 24-ാം അധ്യായം 10-ാം വാക്യത്തില്‍ യൊഹാന്നയെപ്പറ്റി പറയുന്നുണ്ട്. യേശുവിനെ അടക്കിയിരുന്ന കല്ലറയ്ക്കു മുന്നില്‍ സുഗന്ധദ്രവ്യങ്ങളുമായി എത്തിയ സ്ത്രീകളുടെ സംഘത്തില്‍ അംഗമായിരുന്നു യൊഹാന്ന. എന്നാല്‍, ഒഴിഞ്ഞുകിടക്കുന്ന ഒരു കല്ലറയാണ് അവര്‍ക്കു കാണാന്‍ കഴിഞ്ഞത്. ''മഗ്ദലേന മറിയവും യൊഹാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യം ശിഷ്യന്‍മാരോട് പറഞ്ഞത്'' എന്നു ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കാം. ജെസിക്ക എന്ന പേരിലും യൊഹാന്ന അറിയപ്പെടുന്നു. ഹേറോദോസ് രാജാവിന്റെ കാര്യസ്ഥന്‍മാരില്‍ ഒരാളായിരുന്ന 'കൂസ' എന്നയാളായിരുന്നു യൊഹാന്നയുടെ ഭര്‍ത്താവ്. യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തപ്പോഴൊക്കെ പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കൊപ്പം യൊഹാന്നയും അവിടുത്തോടൊപ്പമുണ്ടായിരുന്നു. ലൂക്കായുടെ സുവിശേഷത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ''അശുദ്ധാത്മാക്കളില്‍ നിന്നും വ്യാധികളില്‍നിന്നും മോചിതരായ ഏതാനും സ്ത്രീകളും ഏഴു പിശാചുകള്‍ വിട്ടുപോയവളും മഗ്ദലേന എന്നറിയപ്പെട്ടിരുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥനായ 'കൂസാ'യുടെ ഭാര്യ യൊഹാന്നയും ശോശന്നയും തങ്ങള്‍ക്കുണ്ടായിരുന്നവകൊണ്ട് അവരെ സഹായിച്ചുപോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു'' (ലൂക്ക 8:2-3) ഹേറോദേസ് രാജാവ് തലയറുത്തു കൊന്ന സ്‌നാപകയോഹന്നാനെ അടക്കം ചെയ്തത് യൊഹാന്നയാണെന്ന് വിശ്വസിക്കപ്പെടുന്നു. സ്‌നാപകയോഹന്നാന്റെ തല മാത്രമാണ് അവള്‍ക്കു കിട്ടിയത്. അവള്‍ അത് എടുത്തുകൊണ്ടുപോയി സംസ്‌കരിച്ചു. യൊഹാന്നയുടെ മരണം എങ്ങനെയായിരുന്നവെന്നത് സംബന്ധിച്ച് വ്യക്തമായ അറിവുകളൊന്നും ഇന്നില്ല.


Thursday 25th of May

പാസിയിലെ വി. മേരി മഗ്ദലേന (1566-1607)


published-img
 

                       ഇറ്റലിയിലെ ഫേïാറന്‍സില്‍ കാതറീന്‍ എന്ന പേരില്‍ വളര്‍ന്ന ബാലികയാണ് പിന്നീട് മേരി മഗ്ദലേന എന്ന പേരില്‍ കന്യാസ്ത്രീയായി മാറിയത്. യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിച്ച വിശുദ്ധയായാണ് മേരി മഗ്ദലേന അറിയപ്പെടുന്നത്. പതിനാറാം വയസില്‍ ഫേïാറന്‍സിലെ കര്‍മലീത്ത മഠത്തില്‍ ചേര്‍ന്ന മേരി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാരകമായ രോഗത്തിന് അടിമയായി. അതികഠിനമായ വേദനകള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും അവ യേശുവിന്റെ നാമത്തില്‍ അവള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി. 'മരണം വരെ സഹിക്കും' എന്ന വിശ്വാസപ്രഖ്യാപനത്തെ അവള്‍ 'മരിക്കാതെ സഹിക്കും' എന്നാക്കി മാറ്റി. ഒരിക്കല്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് അവളുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് 40 ദിവസം തുടര്‍ച്ചയായി ഇങ്ങനെ ആവര്‍ത്തിച്ചു. ഈ സമയത്ത് അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായതായും യേശുവില്‍ ആനന്ദനിര്‍വൃതി അനുഭവിക്കാന്‍ കഴിഞ്ഞതായും കരുതപ്പെടുന്നു. ഈ സമയത്ത് അവള്‍ക്കുണ്ടായ അനുഭവങ്ങളും ദര്‍ശനങ്ങളും ഒരു കന്യാസ്ത്രീയുടെ സഹായത്താല്‍ അവള്‍ കുറിച്ചുവച്ചു. ഇങ്ങനെ നാലു പുസ്തകങ്ങള്‍ എഴുതി. മേരിയിലൂടെ ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കുവാനും മറ്റുള്ളവരുടെ ഹൃദയം വായിക്കുവാനും അവള്‍ക്കു കഴിഞ്ഞു. 1607 ല്‍ 41 -ാം വയസില്‍ മേരി മഗ്ദലേന മരിച്ചു. 1669ല്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Friday 26th of May

വി. മേരി ആന്‍ ഡി പരേഡസ് (1618-1645)


published-img
 

                        'യേശുവിന്റെ മരിയാന' എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധയാണ് വി. മേരി ആന്‍. ഇക്വഡോറിലെ ക്വിറ്റോയിലുള്ള ഒരു കുലീന കുടുംബത്തിലാണ് മേരി ജനിച്ചത്. മേരിയുടെ ജനനം തന്നെ സ്വര്‍ഗീയമായ ഒരു അനുഭവമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദൈവികമായ പല സംഭവങ്ങളും അവളുടെ ജനനത്തോട് അനുബന്ധിച്ച് ഉണ്ടായി. വളരെ ചെറിയ പ്രായത്തില്‍ തന്നെ മേരി അനാഥയായി. മേരിയുടെ മൂത്ത സഹോദരിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണയിലാണ് അവള്‍ പിന്നീട് ജീവിച്ചത്. പരിശുദ്ധ കന്യാമറിയത്തോടു ള്ള അവളുടെ ഭക്തി എല്ലാവരിലും കൗതുകമുണര്‍ത്തുന്നതായിരുന്നു. അത്രയ്ക്കു തീവ്രമായി അവള്‍ മാതാവിനോട് പ്രാര്‍ഥിച്ചു. ഉപവാസം, ദാനധര്‍മം, അച്ചടക്കം എന്നിവയിലൂടെ തന്റെ വിശ്വാസത്തെ വളര്‍ത്താനാണ് അവള്‍ ആഗ്രഹിച്ചത്. മേരിയ്ക്കു പത്തുവയസു മാത്രമുള്ളപ്പോള്‍ താനൊരു കന്യാസ്ത്രീയാകുമെന്ന് അവള്‍ ശപഥം ചെയ്തു. ഡൊമിനിക്കന്‍ സന്യാസിനിസമൂഹത്തില്‍ ചേരാനായിരുന്നു അവളുടെ ആദ്യ ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതു സാധ്യമല്ല എന്നു മനസിലാക്കിയപ്പോള്‍ മേരി ഒരു സന്യാസിനിയെ പോലെ ജീവിക്കാന്‍ തീരുമാനിച്ചു. സഹോദരിയുടെ വീട്ടില്‍ അടച്ചിട്ട മുറിയില്‍ പ്രാര്‍ഥനയും ഉപവാസവുമായി അവള്‍ കഴിഞ്ഞു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലേക്കു പോകാനല്ലാതെ അവള്‍ വീടിനു പുറത്തിറങ്ങി പോലുമില്ല. വളരെ കുറച്ചു സമയം മാത്രമാണ് അവള്‍ ഉറങ്ങിയിരുന്നത്. എട്ടോ പത്തോ ദിവസം കൂടുമ്പോള്‍ മാത്രമാണ് അവള്‍ ഭക്ഷണം തന്നെ കഴിച്ചിരുന്നത്. അതും ഒന്നോ രണ്ടോ കഷണം ഉണക്ക റൊട്ടി. വിശുദ്ധ കുര്‍ബാനയ്ക്കിടെ ലഭിക്കുന്ന തിരുവോസ്തി മാത്രമായിരുന്നു ഭക്ഷണം. മേരിയുടെ വിശുദ്ധിയുടെ തെളിവായിരുന്നു അവളുടെ ജീവിതം. മേരി പ്രവചിക്കുന്നതു പോലെയൊക്കെ സംഭവിച്ചു. മറ്റുള്ളവരുടെ മനസിലുള്ളത് അവര്‍ പറയാതെ തന്നെ അറിയാനുള്ള കഴിവും അവള്‍ക്കുണ്ടായിരുന്നു. ഒട്ടെറെ രോഗികളെ സുഖപ്പെടുത്തി. രോഗികളെ യേശുവിന്റെ ക്രൂശിത രൂപം കൊണ്ട് അനുഗ്രഹിക്കുകയാണ് അവള്‍ ചെയ്തിരുന്നത്. അവരെല്ലാം അദ്ഭുതകരമായി സുഖം പ്രാപിച്ചു. രോഗബാധിതനായി മരിച്ച ഒരാളെ മേരി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. മേരിയുടെ മരണവും ഒരു അദ്ഭുതമായിരുന്നു. അക്കാലത്ത് ക്വിറ്റോയില്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. നിരവധി പേര്‍ മരിച്ചു. തന്റെ ജീവനും അവര്‍ക്കൊപ്പം എടുക്കപ്പെടട്ടേ എന്നവള്‍ പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ മേരിയും മരിച്ചുവീണു. അവള്‍ മരിച്ചുവീണതോടെ അവിടെയെങ്ങും ലില്ലിപ്പൂക്കളുടെ സുഗന്ധം പരന്നു. അനാഥരുടെയും രോഗികളുടെയും മധ്യസ്ഥയായാണ് മേരി അറിയപ്പെടുന്നത്. 1950ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Saturday 27th of May

വി. അഗസ്റ്റിന്‍ കാന്റര്‍ബറി (എ.ഡി.605)


published-img
 

                     കാന്റര്‍ബറിയിലെ ആദ്യ ആര്‍ച്ച് ബിഷപ്പായി തീര്‍ന്ന അഗസ്റ്റിന്‍ ഇറ്റലിയിലെ റോമിലാണ് ജനിച്ചത്. അവിടെ വിശുദ്ധനായിരുന്ന ആന്‍ഡ്രുവിന്റെ സന്യാസിമഠത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മഠാധിപതിയായുള്ള സേവനം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്കു പോകാന്‍ അഗസ്റ്റിനോട് ആവശ്യപ്പെട്ടത് പോപ്പ് ഗ്രിഗറി ഒന്നാമനായിരുന്നു. തന്റെ മഠത്തില്‍ തന്നെയുണ്ടായിരുന്ന മറ്റു 40 സന്യാസികള്‍ക്കൊപ്പം അഗസ്റ്റിന്‍ ഇംഗ്ലണ്ടിലേക്കു പോയി. ഇംഗ്ലണ്ടില്‍ ആഗ്ലി എന്ന അറിയപ്പെട്ടിരുന്ന ഒരു വിഭാഗം കാട്ടുജാതിക്കാരുണ്ടായിരുന്നു. ഇവരോട് യേശുവിനെക്കുറിച്ചു പഠിപ്പിക്കുകയും അങ്ങനെ അവരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയു മായിരുന്നു അഗസ്റ്റിന്റെ പ്രധാന ചുമതല. എന്നാല്‍, ആഗ്ലി വിഭാഗക്കാരുടെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ കേട്ടതോടെ അഗസ്റ്റിനു ഭയമായി. അവര്‍ തന്നെ കൊന്നുകളയുമെന്നു പേടിച്ച് അയാള്‍ തിരിച്ച് റോമിലേക്ക് പോയി. ഇതറിഞ്ഞ ഗ്രിഗറി പാപ്പ അഗസ്റ്റിനു കത്തെഴുതി. ''യേശുവിന്റെ നാമത്തില്‍ നീ മുന്നോട്ടു പോകുക. നീ അനുഭവിക്കുന്ന വേദനകള്‍ക്കെല്ലാം മധുരമുള്ള പ്രതിഫലം നിനക്കു ദൈവംതരും.'' മാര്‍പാപ്പയുടെ കത്തുവായിച്ചതോടെ അഗസ്റ്റിന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ദൈവം അവരെ വഴിനടത്തി. ഇംഗ്ലണ്ടിലെ കെന്റിലെ രാജാവായിരുന്ന എഥെല്‍ബര്‍ട്ടിന്റെ ഭാര്യ ഒരു ക്രൈസ്തവ വിശ്വാസി യായിരുന്നത് അവര്‍ക്കു തുണയായി. അവര്‍ അവരെ സഹായിച്ചു. അഗസ്റ്റിന്റെ പ്രാര്‍ഥനയും ദൈവികശക്തിയും മനസിലാക്കിയതോടെ എഥെല്‍ബര്‍ട്ട് രാജാവും ക്രിസ്തു മതത്തില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു. രാജാവും 10000 പേരും മാമോദീസ സ്വീകരിച്ചു ക്രിസ്തുവിന്റെ അനുയായികളായി. ഇതെത്തുടര്‍ന്ന് ഇംഗ്ലണ്ടില്‍ പല വിഭാഗത്തിലുള്ള ആയിരക്കണക്കിനാളുകള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നു.


Sunday 28th of May

വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ് പോളി (1471-1541)


published-img
 

                 ലണ്ടനിലെ ടവര്‍ ഹില്ലില്‍ വച്ച് തലയറുത്ത് കൊല്ലപ്പെട്ട വിശുദ്ധയാണ് മാര്‍ഗരറ്റ്. ഒരു പ്രഭുവിന്റെ മകളായിരുന്നു മാര്‍ഗരറ്റ്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് നാലാമന്‍, റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ് എന്നിവരുടെ സഹോദരിയായിരുന്നു മാര്‍ഗരറ്റിന്റെ അമ്മ. മാര്‍ഗരറ്റിന് 20 വയസു പ്രായമുള്ളപ്പോള്‍ സര്‍ റിച്ചാര്‍ഡ് പോളി എന്നൊരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ചു മക്കള്‍ ജനിച്ചു. മാര്‍ഗരറ്റിന്റെ മക്കളിലൊരാള്‍ പിന്നീട് കര്‍ദിനാള്‍ ആയി മാറുകയും ചെയ്തു. അധികം വൈകാതെ മാര്‍ഗരറ്റ് വിധവയുമായി. അപ്പോള്‍ രാജാവായിരുന്ന ഹെന്റി എട്ടാമന്റെ സംരക്ഷകയായിരുന്നു മാര്‍ഗരറ്റ്. സാലിസ്ബറിയിലെ പ്രഭ്വിയായി മാര്‍ഗരറ്റിനെ രാജാവ് നിയമിക്കുകയും തന്റെ മകളായ മേരി രാജകുമാരിയുടെ ഗാര്‍ഹിക അധ്യാപിക എന്ന സ്ഥാനം കൊടുക്കുകയും ചെയ്തു. എന്നാല്‍, രാജാവിന്റെ അധാര്‍മിക പ്രവൃത്തികളെ എതിര്‍ക്കാന്‍ മാര്‍ഗരറ്റ് ശ്രമിച്ചതോടെ ഹെന്റി അസ്വസ്ഥനായി. മതപരമായ കാര്യങ്ങളില്‍ താന്‍ പറയുന്നതാണ് അവസാന വാക്കെന്ന രാജാവിന്റെ നയത്തെ മാര്‍ഗരറ്റിന്റെ മകനും കാര്‍ദിനാളുമായ റെഡിനാള്‍ഡ് പോളി എതിര്‍ത്തതോടെ മാര്‍ഗരറ്റിന്റെ കുടുംബത്തെ മുഴുവന്‍ തകര്‍ക്കാന്‍ രാജാവ് തീരുമാനിച്ചു. മാര്‍ഗരറ്റിന്റെ രണ്ടു മക്കളെ കൊല്ലുകയും അവളെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം അവള്‍ തടവറയില്‍ കഴിഞ്ഞു. പീഡനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍, യേശുവിനു വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ഒരു ഭാഗ്യമായാണ് മാര്‍ഗരറ്റ് കണ്ടത്. ഒടുവില്‍ തലയറുത്ത് കൊല്ലപ്പെട്ടതോടെ യേശുവിന്റെ നാമത്തില്‍ ഒരു രക്തസാക്ഷിയാകാനും അവള്‍ക്കു സാധിച്ചു. 1886 പോപ് ലിയോ പതിമൂന്നാമന്‍ മാര്‍ഗരറ്റിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Monday 29th of May

പിസയിലെ വി. ബോണ (1156-1207)


published-img
 

                    ബോണ' എന്ന വാക്കിന്റെ ലത്തീന്‍ ഭാഷയിലുള്ള അര്‍ഥം 'നല്ലത്' എന്നാണ്. ഇറ്റലിയിലെ പിസായില്‍ ജനിച്ച ബോണയുടെ ജീവിതവും നല്ലതിന്റെ അല്ലെങ്കില്‍ നന്മയുടെ പ്രതീകമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിശുദ്ധയായി ജീവിക്കാന്‍ ബോണയ്ക്കു കഴിഞ്ഞു. പത്താം വയസില്‍ അഗസ്റ്റീനിയന്‍ സമൂഹത്തില്‍ ചേര്‍ന്നു. പതിനാലാം വയസില്‍ വിശുദ്ധ നാടുകളിലേക്ക് തീര്‍ഥാടനം നടത്തി. പലസ്തീന്‍ രാജ്യം തുര്‍ക്കികളുടെ പക്കല്‍ നിന്നു തിരിച്ചു പിടിക്കുന്നതിനു വേണ്ടി ക്രിസ്തുമതവിശ്വാസികള്‍ നടത്തിയ യുദ്ധത്തിന്റെ കാലമായിരുന്നു അത്. കുരിശുയുദ്ധം എന്നറിയപ്പെട്ട ഈ പോരാട്ടത്തില്‍ ബോണയുടെ അച്ഛനും പങ്കെടുത്തി രുന്നു. അച്ഛനെ കാണാന്‍ വേണ്ടിയാണ് വിശുദ്ധ നാടുകളിലേക്കുള്ള യാത്ര ബോണ നടത്തിയത്. തിരിച്ചു നാട്ടിലേക്കു മടങ്ങവേ, മുസ്‌ലിം തീവ്രവാദി സംഘത്തില്‍ പെട്ട ചിലയാളുകള്‍ ചേര്‍ന്ന് അവളെ തടവിലാക്കി. എന്നാല്‍ അവളുടെ നാട്ടില്‍ നിന്നുള്ള ചില ക്രൈസ്തവവിശ്വാസികള്‍ ചേര്‍ന്ന് ബോണയെ അവിടെനിന്ന് രക്ഷിച്ചു. പിന്നീട് റോം, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തുകയും ദേവാലയങ്ങളും വിശുദ്ധസ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. എല്ലാ തവണയും തീര്‍ഥാടനസംഘത്തെ നയിച്ചത് ബോണയായിരുന്നു. ബോണയ്ക്ക് അന്‍പതു വയസുള്ളപ്പോള്‍ അവള്‍ രോഗബാധിതയാകുകയും പെട്ടെന്നു തന്നെ മരിക്കുകയും ചെയ്തു. എയര്‍ ഹോസ്റ്റസുമാരുടെ മധ്യസ്ഥയായി ബോണയെ പ്രഖ്യാപിച്ചത് പോപ് ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു. 1962ലായിരുന്നു ആ പ്രഖ്യാപനം. തീര്‍ഥാടകള്‍, യാത്ര ചെയ്യുന്നവര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങിയവരുടെയും മധ്യസ്ഥയാണ് ബോണ.


Tuesday 30th of May

ജോവാന്‍ ഓഫ് ആര്‍ക് (1412-1431)


published-img
 

                       ജോവാന്‍ ഓഫ് ആര്‍ക് എന്ന ധീരവനിതയെ കുറിച്ച് കേട്ടിട്ടിഫല്ലാത്തവര്‍ കുറവായിരിക്കും. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ജോവാന്റെ കഥ ഒരു വിശുദ്ധയുടെ കഥ കൂടിയാണ്. ജോവാന്റെ മരണത്തിനും അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവരെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സംഭവ ബഹുലമാണ് ജോവാന്റെ കഥ. ഫ്രാന്‍സിലെ ലൊറൈനിലാണ് അവര്‍ ജനിച്ചത്. യേശുവിനെ കുഞ്ഞുനാള്‍ മുതല്‍ സ്‌നേഹിച്ച ജോവാന് 13-ാം വയസു മുതല്‍ ദര്‍ശനങ്ങള്‍ ലഭിച്ചു തുടങ്ങി. മിഖായേല്‍ ദൈവദൂതല്‍, നാലാം നൂറ്റാണ്ടില്‍ ജീവിച്ച വി. മാര്‍ഗരറ്റ്, കന്യകയായ വി. കാതറിന്‍ എന്നിവര്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. ആടുകളെ മേയ്ക്കുകയായിരുന്നു ജോവാന്റെ തൊഴില്‍. വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ ദൈവം വലിയ ചുമതലകളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അവള്‍ മനസിലാക്കി. അക്കാലത്ത് ഫ്രാന്‍സിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ടിന്റെ കീഴിലായിരുന്നു. ഫ്രാന്‍സിന്റെ യഥാര്‍ഥ രാജാവിനെ കണ്ടെത്തി അദ്ദേഹത്തിനു രാജ്യം തിരിച്ചുനേടിക്കൊടുക്കുക എന്നതായിരുന്നു അവള്‍ക്കു ദൈവം കൊടുത്ത ചുമതല. കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഒരു ആട്ടിടയത്തി ഇംഗ്ലണ്ട് പോലെ ഒരു വലിയ സാമ്രാജ്യത്തോട് എങ്ങനെ പോരാടും? ഏതാണ്ട് മൂന്നുവര്‍ഷത്തോളം അവള്‍ ഇതു മനസിലിട്ടുകൊണ്ടു നടന്നു. ദര്‍ശനങ്ങള്‍ വീണ്ടും ലഭിച്ചതോടെ അവള്‍ രംഗത്തിറങ്ങി. കിരീടാവകാശിയായ ചാള്‍സ് ഏഴാമനെ കണ്ടെത്തി തനിക്കുണ്ടായ ദര്‍ശനങ്ങളെക്കുറിച്ചു പറഞ്ഞു. ഫ്രഞ്ച് സൈന്യത്തെ നയിക്കുന്ന ചുമതല ജോവാന്‍ ഏറ്റെടുത്തു. 'ഈശോ, മറിയം' എന്നെഴുതിയ വലിയൊരു ബാനറും മുന്നില്‍ പിടിച്ചുകൊണ്ട് അവള്‍ പടനയിച്ചു. യുദ്ധത്തിനിടെ പരുക്കേറ്റിട്ടും ജോവാന്‍ പിന്‍മാറിയില്ല. ഫ്രാന്‍സിന്റെ പ്രദേശങ്ങള്‍ ഒരോന്നായി തിരിച്ചുപിടിച്ചു. ചാള്‍സ് ഏഴാമനു തന്റെ സിംഹാസനം തിരികെ കൊടുക്കുന്നതിന് ജോവാന്റെ പോരാട്ടങ്ങള്‍ സഹായിച്ചു. പാരീസ് പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിനിടെ ജോവാനു വീണ്ടും പരുക്കേറ്റു. വൈകാതെ അവള്‍ പിടിയിലായി. ക്രൂരമായ പീഡനങ്ങള്‍ അവള്‍ക്കു ഏറ്റുവാങ്ങേണ്ടി വന്നു. അവളെ വിവസ്ത്രയാക്കി പീഡിപ്പിച്ചു. ഇംഗ്ലീഷ് സൈന്യം അവളെ വിചാരണ നടത്തുകയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു. ജോവാനെ വിചാരണ നടത്തിയ ഇംഗ്ലീഷുകാരനായ ബിഷപ്പ് അവളെ കൊല്ലാനാണ് ഉത്തരവിട്ടത്. എന്നാല്‍, ജോവാന്റെ മരണശേഷം 23 വര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ കേസ് വീണ്ടും വിചാരണ നടത്തുകയും അവളെ സഭ കുറ്റവിമുക്തയാക്കുകയും ചെയ്തു. 1920ല്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു. തടവുകാരുടെയും സൈനികരുടെയും, ന്യായീകരണമില്ലാതെ സഭാ അധികൃതര്‍ കൈവിടുന്നവരുടെയും ബലാത്സംഗത്തിന് ഇരയാകുന്നവരുടെയുമൊക്കെ വിശുദ്ധയാണ് ജോവാന്‍.


Wednesday 31st of May

വി. പെട്രോനില (ഒന്നാം നൂറ്റാണ്ട്)


published-img
 

                   പെട്രോനില എന്ന വിശുദ്ധയുടെ ജീവിതത്തെപ്പറ്റി ഒട്ടെറെ കഥകളുണ്ട്. യേശുവിന്റെ ശിഷ്യനായിരുന്ന വി. പത്രോസ് ശ്ലീഹായുടെ പുത്രിയാണ് പെട്രോനില എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അതിസുന്ദരിയായിരുന്നു അവള്‍ എന്നതിനാല്‍ പുരുഷന്‍മാരുടെ കണ്ണില്‍പെടാതിരിക്കാനായി പത്രോസ് ശ്ലീഹാ അവളെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വളര്‍ത്തിയതെന്നും ചില കഥകളുണ്ട്. എന്നാല്‍ ഇവയൊക്കെയും വെറും കെട്ടുകഥകളാണെന്നും പത്രോസിന്റെ ആത്മീയ മകള്‍ മാത്രമാണ് പെട്രോനില എന്നുമുള്ള വിശ്വാസത്തിനാണ് കൂടുതല്‍ ചരിത്രകാരന്‍മാരുടെ പിന്തുണയുള്ളത്. യേശു പത്രോസിനെ ശിഷ്യനാക്കുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തിന് മക്കളുണ്ടായിരുന്നോ എന്ന് ഉറപ്പില്ല. പത്രോസിന്റെ ജോലിക്കാരിയായിരുന്നു പെട്രോനില എന്നും അദ്ദേഹത്തിനൊപ്പം പ്രേഷിതപ്രവര്‍ത്തനത്തി നിറങ്ങിയ പെണ്‍കുട്ടിയാണ് അവളെന്നും വിശ്വസിക്കുന്നവരുമുണ്ട്. രോഗിയായ അവളെ പത്രോസ് ശ്ലീഹാ സുഖപ്പെടുത്തുകയായിരുന്നുവത്രേ. കന്യകയായിരുന്ന പെട്രോനിലയുടെ മരണത്തെ പ്പറ്റിയും പല കഥകളുണ്ട്. ഫïാകസ് എന്നു പേരുള്ള ഒരു ഗോത്രവര്‍ഗക്കാരനായ രാജാവ് അവളോട് വിവാഹഅഭ്യര്‍ഥന നടത്തി. എന്നാല്‍, അവള്‍ അതു നിരസിച്ചു. ഫïാകസ് വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കാന്‍ അയാള്‍ കച്ചകെട്ടിയിറങ്ങി. പെട്രോനില കരഞ്ഞു പ്രാര്‍ഥിക്കുകയും നിരാഹാരവ്രതം ആരംഭിക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ കഴിക്കാതിരുന്ന അവള്‍ മൂന്നാം ദിവസം മരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പെട്രോനിലയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


Thursday 1st of June

രക്തസാക്ഷിയായ വി. ജസ്റ്റിന്‍ (103-167)


published-img
 

                     ഒരു സത്യാന്വേഷകനായിരുന്നു ജസ്റ്റിന്‍. പ്രപഞ്ചത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പഠിക്കാനായി തന്റെ ജീവിതം മാറ്റിവച്ച ഈ വിശുദ്ധന്‍ ഒടുവില്‍ യേശുവിന്റെ അനുയായി ആയി മാറുകയും യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിക്കെ എന്ന പ്രദേശത്താണ് ജസ്റ്റിന്‍ ജനിച്ചത്. സോക്രട്ടീസ്., പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ചിന്തകരുടെ പുസ്തകങ്ങള്‍ പഠിച്ച് സൃഷ്ടാവിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കുകയായിരുന്ന ജസ്റ്റിന് പക്ഷേ, അവനെ തൃപ്തിപ്പെടുത്തുന്ന ഉത്തരമൊന്നും ആ ഗ്രന്ഥങ്ങളില്‍ നിന്നു ലഭിച്ചില്ല. ഒടുവില്‍ അദ്ദേഹം വി.ഗ്രന്ഥം വായിക്കാന്‍ തുടങ്ങി. തന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവന് വി.ഗ്രന്ഥത്തില്‍ നിന്നു ലഭിച്ചു. ദൈവത്തിനു വേണ്ടി രക്തസാക്ഷിയായി മാറിയവരുടെ കഥകള്‍ അവനെ ആകര്‍ഷിച്ചു. മുപ്പതാം വയസില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് അവന്‍ ക്രിസ്തുവിന്റെ അനുയായി ആയി മാറി. താന്‍ എന്തുകൊണ്ട് യേശുവിന്റെ മാര്‍ഗത്തിലൂടെ ജീവിക്കുന്നു എന്നത് വ്യക്തമാക്കുന്ന ഒരു പുസ്തകവും അദ്ദേഹം രചിച്ചു. പിന്നീട് പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ച് ആളുകളെ യേശുവിനെ കുറിച്ചു പഠിപ്പിച്ചു. വി.കുര്‍ബാനയില്‍ യേശുവിന്റെ മാംസവും രക്തവുമായി കണക്കാക്കി അപ്പവും വീഞ്ഞും കൊടുക്കുന്നതിനപ്പറ്റി തെറ്റിധരിച്ച് ക്രൈസ്തവരെ കൊലയാളികളാക്കി ചിത്രീകരിക്കാന്‍ അക്കാലത്ത് ചില വിജാതീയര്‍ ശ്രമിച്ചു. ക്രിസ്ത്യാനികള്‍ അവരുടെ രഹസ്യയോഗങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് അതിന്റെ മാംസവും രക്തവും കഴിക്കുകയാണ് എന്നായിരുന്നു അവര്‍ പറഞ്ഞു പ്രചരിപ്പിച്ചത്. ഇത്തരം ആരോപണങ്ങളെയെല്ലാം താത്വികമായി നേരിടാനും ക്രിസ്തീയ ആചാരങ്ങളെ വ്യക്തമായി വിവരിക്കുവാനും ജസ്റ്റിന് ശ്രമിച്ചു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. എന്നാല്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്ന ചക്രവര്‍ത്തി ജസ്റ്റിനെ തടവിലാക്കി. ജസ്റ്റിനെ റോമന്‍ ന്യായാധിപന്‍ വിചാരണ ചെയ്യുന്നത് വായിച്ചിരിക്കുന്നത് നമ്മുടെ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ന്യായാധിപന്‍ ജസ്റ്റിനോട് റോമന്‍ ദൈവത്തെ ആരാധിക്കുവാനും ചക്രവര്‍ത്തിയെ അനുസരിക്കാനും കല്‍പിച്ചു. ജസ്റ്റിന്‍ പറഞ്ഞു: ''ഞങ്ങളുടെ കര്‍ത്താവായ യേശുവിനെ ആരാധിക്കുന്നതിന്റെ പേരില്‍ ഞങ്ങളെ തടവിലാക്കാനോ ശിക്ഷിക്കുവാനോ താങ്കള്‍ക്ക് അധികാരമില്ല.'' ന്യായാധിപന്‍: ''എന്താണ് നിങ്ങളുടെ ദൈവം പഠിപ്പിക്കുന്നത്?'' ജസ്റ്റിന്‍: ''ഞാന്‍ എല്ലാ തത്വജ്ഞാനികളുടെ ചിന്തകളും പഠിച്ചിട്ടുള്ളവനാണ്. എന്നാല്‍, സത്യം അവിടെയൊന്നുമല്ല, അത് യേശുവിലാണ് എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.'' ന്യായാധിപന്‍: എന്താണ് സത്യമെന്നാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്? ജസ്റ്റിന്‍: ''ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുക. അവിടുന്നാണ് നാം കാണുന്നതും കാണാത്തതുമായ സര്‍വതും സൃഷ്ടിച്ചത്. മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിലും വിശ്വസിക്കു.'' ന്യായാധിപന്‍: ''നീ ഒരു ക്രിസ്ത്യാനിയാണോ?'' ജസ്റ്റിന്‍: ''തീര്‍ച്ചയായും.'' ന്യായാധിപന്‍: ''നിന്നെ തലയറുത്ത് കൊലപ്പെടുത്തിയാല്‍ നീ സ്വര്‍ഗത്തിലേക്ക് പോകുമെന്ന് നിനക്കു തോന്നുന്നുണ്ടോ?'' ജസ്റ്റന്‍: ''അതൊരു തോന്നലല്ല. സത്യമാണ്. ഞാന്‍ യേശുവിന്റെ നാമത്തില്‍ പീഡകള്‍ സഹിച്ച് കൊല്ലപ്പെട്ടാല്‍ എനിക്കു സ്വര്‍രാജ്യത്തില്‍ പ്രവേശിക്കാനാകുമെന്ന് ഉറപ്പുണ്ട്.'' ജസ്റ്റിനും ന്യായാധിപനുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം ഒരു ഗ്രന്ഥമായി എഴുതപ്പെട്ടിട്ടുണ്ട്. എ.ഡി. 165ലാണ് ജസ്റ്റിനെ റോമന്‍ പടയാളികള്‍ കൊലപ്പെടുത്തിയത്.


Friday 2nd of June

വി. മാര്‍സിലനസും വി. പീറ്ററും (എ.ഡി. 304)


published-img
 

             വി. കുര്‍ബാനയുടെ പ്രാര്‍ഥനകളില്‍ സ്മരിക്കുന്ന രണ്ടു വിശുദ്ധരാണ് മാര്‍സിലനസും പീറ്ററും. മൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് റോമില്‍ ജീവിച്ചിരുന്ന ഇവര്‍ രണ്ടു പേരും ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് കൊല്ലപ്പെട്ട രക്തസാക്ഷികളാണ്. ആദ്യകാല സഭയുടെ ചരിത്രത്തില്‍ നിന്നു ഒഴിച്ചുനിര്‍ത്താനാവാത്ത രണ്ടു പേരുകളാണ് ഇവരുടേത്. മാര്‍സിലനസ് ഒരു വൈദികനായിരുന്നു. പിശാചു ബാധിതരെ സുഖപ്പെടുത്തുന്നതിനു വേണ്ടി സഭ ചുമതലപ്പെടുത്തിയ ഒരു വ്യക്തിയായിരുന്നു പീറ്റര്‍. ഇരുവരും യേശുവിനോടുള്ള സ്‌നേഹത്തില്‍ മതിമറന്നു ജീവിച്ചവരായിരുന്നു. നിരവധി പേരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിന് ഇവര്‍ക്കു സാധിച്ചു. ഒട്ടേറെ അദ്ഭുതങ്ങള്‍ ചെയ്യുവാനും നിരവധി പേരെ സുഖപ്പെടുത്തുവാനും അതുവഴി അവരെയെല്ലാം യേശുവിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു എന്നതായിരുന്നു ഇവരുടെ മഹത്വം. പിശാചുബാധിതരെ സുഖപ്പെടുത്തുകയായിരുന്നു പീറ്ററിന്റെ പ്രധാന പ്രവര്‍ത്തനം. യേശുവിന്റെ നാമത്തില്‍ അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി. അക്കാലത്ത് റോം ഭരിച്ചിരുന്നതു ക്രൈസ്തവ വിരോധിയായ ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയായിരുന്നു. ക്രിസ്തുവിന്റെ അനുയായികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിന് അദ്ദേഹം ശ്രമിച്ചുപോന്നു. ചക്രവര്‍ത്തി മാര്‍സിലനസിനെയും പീറ്ററിനെയും തിരഞ്ഞുപിടിച്ച് തടവിലാക്കിയത് ഇവര്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു എന്ന കുറ്റം ആരോപിച്ചായിരുന്നു. തെറ്റുകള്‍ക്കു ക്ഷമ ചോദിക്കുകയും മേലില്‍ ക്രിസ്തുവില്‍ വിശ്വസിക്കില്ലെന്നു ശപഥം ചെയ്യുകയും ചെയ്താല്‍ തടവറയില്‍ നിന്നു മോചിപ്പിക്കാമെന്നു ചക്രവര്‍ത്തി വാഗ്ദാനം ചെയ്തു. എന്നാല്‍, യേശുവിനെ കൈവിടാന്‍ അവര്‍ തയാറായില്ല. തടവറയില്‍ പീഡനങ്ങളേറ്റ് കഴിയുമ്പോഴും അവര്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. മറ്റു തടവുകാരെയെല്ലാം ക്രിസ്തുവിനെ കുറിച്ചു പഠിപ്പിച്ച് ക്രൈസ്തവമത വിശ്വാസികളാക്കി മാറ്റി. ഇവര്‍ ജയിലില്‍ കഴിയുന്ന സമയത്ത് അര്‍ത്തേമിയൂസ് എന്നു പേരായ ജയില്‍ ഉദ്യോഗസ്ഥന്റെ മകളെ പിശാച് ബാധിച്ചു. പോളിന എന്നായിരുന്നു അവളുടെ പേര്. മറ്റു തടവുകാരില്‍ നിന്ന് പീറ്ററിന്റെയും മാര്‍സിലനസിന്റെയും അദ്ഭുതപ്രവര്‍ത്തികള്‍ കേട്ടറിഞ്ഞ അര്‍ത്തേമിയൂസ് തന്റെ മകളെ സുഖപ്പെടുത്തണമെന്ന് അവരോട് അഭ്യര്‍ഥിച്ചു. അവര്‍ അപ്രകാരം ചെയ്തു. ഈ സംഭവത്തിനു സാക്ഷികളായി നിന്നിരുന്ന അര്‍ത്തേമിയൂസും കുടുംബവും ആ ക്ഷണത്തില്‍ ക്രിസ്തുവില്‍ വിശ്വസിച്ചു. ഈ സംഭവം കേട്ടറിഞ്ഞ് ക്ഷുഭിതനായ ചക്രവര്‍ത്തി മാര്‍സിലനസിനെയും പീറ്ററിനെയും വനത്തില്‍ കൊണ്ടു പോയി തലയറുത്ത് കൊല്ലുവാന്‍ ഉത്തരവിട്ടു. കൊല്ലാനായി കൊണ്ടുപോയ ആരാച്ചാരോടും അവര്‍ ക്രിസ്തുവിനെ കുറിച്ച് പറഞ്ഞു. വാള്‍ കൊണ്ട് തല മുറിച്ചു മാറ്റപ്പെടു ന്നതിനു തൊട്ടുമുന്‍പു വരെ അവര്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി. അവരുടെ ശിരസ് ഛേദിച്ച ആരാച്ചാര്‍ മാനസിക സംഘര്‍ഷത്തിന് അടിമയാകുകയും പിന്നീട് എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു.


Saturday 3rd of June

ഉഗാണ്ടയിലെ 22 രക്തസാക്ഷികള്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)


published-img
 

                        പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആഫ്രിക്കയിലെ ഉഗാണ്ട എന്ന രാജ്യത്തില്‍ ഒരാള്‍ പോലും യേശു എന്ന നാമം കേട്ടിട്ടുണ്ടായിരു ന്നില്ല. പൈശാചികമായ ഒരൂ സാമൂഹികാവസ്ഥയായിരുന്നു അന്ന് അവിടെ നിലനിന്നിരുന്നത്. അടിമത്തം, വ്യഭിചാരം, മന്ത്രവാദം എന്നിങ്ങനെയുള്ള സാമൂഹിക വിപത്തുകള്‍ വ്യാപകമായിരുന്ന ആ രാജ്യത്ത് യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിച്ച 22 വിശുദ്ധരുടെ കഥ ഏതൊരു ക്രൈസ്തവ വിശ്വാസിയും വായിച്ചിരിക്കേണ്ടതാണ്. ഫാ. ലൂര്‍ദല്‍, ഫാ. ലിവിന്‍ഹക് എന്നീ രണ്ടു പുരോഹിതരാണ് ഉഗാണ്ടയില്‍ ആദ്യമായി യേശു വിന്റെ നാമം വിളിച്ചുപറയുന്നത്. വൈറ്റ് ഫാദേഴ്‌സ് സൊസൈറ്റി എന്ന സന്യാസി സമൂഹത്തില്‍ നിന്നുള്ള വൈദികരായിരുന്നു ഇവര്‍. പട്ടിണിയില്‍ മുഴുകി ജീവിച്ചിരുന്ന ഈ രാജ്യത്തെ ജനങ്ങ ളുടെ ഇടയിലേക്ക് യേശുവിന്റെ നാമത്തില്‍ ഇവര്‍ കടന്നുചെന്നു. മ്യൂടെസ എന്ന പേരായ രാജാവായിരുന്നു അന്ന് ഉഗാണ്ട ഭരിച്ചിരുന്നത്. പുരോഹിതരെ ഇരുകൈകളും നീട്ടി രാജാവ് സ്വാഗതം ചെയ്തു. അവര്‍ അവിടെ പ്രേഷിത പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റാന്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവര്‍ക്കു കഴിഞ്ഞു. എന്നാല്‍, അന്ന് അവിടെ പ്രചാരത്തിലുണ്ടായിരുന്ന ചില പ്രാചീന മതങ്ങളുടെ നേതാക്കന്‍മാര്‍ എതിര്‍ത്തതോടെ മ്യുടെസ രാജാവ് ഇവരെ പുറത്താക്കി. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജാവ് മരിക്കുകയും മകന്‍ വാന്‍ഗ രാജാവാകുകയും ചെയ്തു. വാന്‍ഗ പുരോഹിതരെ തിരിച്ചുവരാന്‍ അനുവദിച്ചു. ക്രിസ്തുമതം വീണ്ടും പ്രചരിച്ചു തുടങ്ങി. വാന്‍ഗയുടെ മന്ത്രിസഭയിലെ പ്രധാനിക ളിലൊരാളായിരുന്ന ജോസഫ് മുഗാസ വലിയൊരു വിഭാഗം ക്രിസ്ത്യാനികളുടെ നേതാവായി രുന്നു. രാജാവിന് ഇയാള്‍ പ്രിയപ്പെട്ടവനായിരുന്നുവെങ്കിലും ശത്രുക്കളുടെ വാക്കു വിശ്വസിച്ച് അദ്ദേഹത്തെ ജീവനോടെ ചുട്ടെരിച്ചു. ഈ സംഭവത്തോടെ ക്രിസ്ത്യാനികളായ എല്ലാവരും ഭയപ്പെടുമെന്നും ക്രിസ്തുമതം ഉപേക്ഷിക്കുമെന്നുമാണ് രാജാവ് കരുതിയത്. എന്നാല്‍, നേരെ മറിച്ചാണ് സംഭവിച്ചത്. അവരുടെ വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടു നിരവധി പേര്‍ പുതുതായി ക്രിസ്തുമതത്തില്‍ ചേര്‍ന്നു. പിന്നീട് ഒന്നിനുപിറകെ ഒന്നായി 22 പേരെ രാജാവ് കൊലപ്പെടുത്തി. ചിലരെ ഒന്നിച്ചാണ് വധിച്ചത്. ചിലരെ തലയറുത്ത് കൊന്നു. മറ്റുചിലരെ അഗ്നിക്കിരയാക്കി. ഈ രക്തസാക്ഷികളില്‍ നിന്ന് കരുത്താര്‍ജിച്ച് ഉഗാണ്ടയില്‍ സഭ വളര്‍ന്നു. 1920 ന് ആറിന് 22 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 1964ല്‍ പോപ്പ് പോള്‍ ആറാമന്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചു.


Sunday 4th of June

വി. ഫ്രാന്‍സീസ് കരാക്കിയോളോ (1563-1608)


published-img
 

                 ഇറ്റലിയിലെ നേപ്പിള്‍സിലുള്ള കരാക്കിയോളോ എന്നു പേരായ ഒരു പ്രഭുകുടുംബത്തിലാണ് ഫ്രാന്‍സീസ് ജനിച്ചത്. അസ്‌കാനിയോ എന്നായിരുന്നു ഫ്രാന്‍സീസിന്റെ ആദ്യ പേര്. എല്ലാവിധ സൗകര്യങ്ങളും സ്വാധീനവും പണവുമുള്ള കുടുംബമായിരുന്നുവെങ്കിലും ഇവയെല്ലാം ഉപേക്ഷിച്ച്, മാതാവിന്റെ ജപമാല ചൊല്ലി, വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു ജീവിക്കാനാണു ബാലനായ ഫ്രാന്‍സീസ് ആഗ്രഹിച്ചത്. പാവപ്പെട്ടവരെ സഹായിക്കാനും നിത്യവും അവര്‍ക്കു ഭക്ഷണം എത്തിച്ചുകൊടുക്കുവാനും അവന്‍ തയാറായി. പ്രാര്‍ഥനയ്ക്കിടെ ചിലപ്പോഴൊക്കെ നായാട്ടിനു പോകുക ഫ്രാന്‍സീസ് പതിവാക്കിയിരുന്നു. എന്നാല്‍, ദൈവഹിതത്തിന് യോജിച്ച വിനോദമല്ലായിരുന്നു അത്. വൈകാതെ ഫ്രാന്‍സീസിനു കുഷ്ഠരോഗം പിടിപ്പെട്ടു. മുറിയില്‍ നിന്നു പുറത്തിറങ്ങാനാവാതെ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നതോടെ നായാട്ടും അവസാനിച്ചു. ഫ്രാന്‍സീസ് ദൈവത്തില്‍ അഭയം പ്രാപിച്ചു. തീഷ്ണത യോടെ പ്രാര്‍ഥിച്ചു. ഒടുവില്‍ മാറാവ്യാധിയായി അക്കാലത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കുഷ്ഠരോഗത്തില്‍ നിന്ന് അവന്‍ പൂര്‍ണമായും സുഖപ്പെട്ടു. തനിക്കുള്ള സ്വത്തുക്കളെല്ലാം വിറ്റ് ആ പണം മുഴുവന്‍ ദരിദ്രര്‍ക്കു വീതിച്ചു കൊടുത്ത ശേഷം മാതാപിതാക്കളെയും ഉപേക്ഷിച്ച് ഫ്രാന്‍സീസ് പൗരോഹിത്യപഠനത്തിനായി നേപ്പിള്‍സിലേക്കു പോയി. ജയില്‍പുള്ളികളെ നിത്യവും സന്ദര്‍ശിക്കുക, അടിമജോലി ചെയ്യുന്നവരെ സഹായിക്കുക വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്നവരെ മരണത്തിനായി ഒരുക്കുക തുടങ്ങിയവയില്‍ ശ്രദ്ധവച്ചാണ് ഫ്രാന്‍സീസ് പിന്നീട് ജീവിച്ചത്. ഒഴിവുസമയങ്ങളില്‍ മുഴുവന്‍ യേശുവിന്റെ തിരുഹൃദയത്തെ ക്കുറിച്ച് ധ്യാനിക്കുവാനും പ്രാര്‍ഥിക്കുവാനും ശ്രമിച്ചു. ഫ്രാന്‍സീസിനു 25 വയസുള്ളപ്പോള്‍ മറ്റു രണ്ടു യുവപുരോഹിതര്‍ക്കൊപ്പം പുതിയൊരു സന്യാസ സഭയ്ക്കു തുടക്കം കുറിച്ചു. വളരെ കര്‍ശനമായ നിയമങ്ങളായിരുന്നു ആ സഭയുടേത്. ചമ്മട്ടിയടി ഏല്‍ക്കുക, ഭക്ഷണം ഉപേക്ഷിക്കുക, രോമച്ചട്ട അണിയുക, വിശുദ്ധ കുര്‍ബാനയെ ആരാധിക്കുക തുടങ്ങിയ പ്രായശ്ചിത്തങ്ങള്‍ ഒരോ ദിവസവം ഒരോരുത്തര്‍ എന്ന കണക്കില്‍ അവര്‍ ചെയ്തു പോന്നു. ഒരു സ്ഥാനമാനങ്ങളും സ്വീകരിക്കുകയില്ല എന്നതായിരുന്നു അവരുടെ മറ്റൊരു ശപഥം. പിന്നീട് ഫ്രാന്‍സീസിന്റെ ജീവിതവിശുദ്ധി മനസിലാക്കി മാര്‍പാപ്പ അദ്ദേഹത്തെ മെത്രാനാക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥാനമാനങ്ങള്‍ സ്വീകരിക്കുകയില്ല എന്ന ശപഥത്തില്‍ ഫ്രാന്‍സീസ് ഉറച്ചു നിന്നു. കടുത്ത പനിയെ തുടര്‍ന്ന് 1608ലാണ് ഫ്രാന്‍സീസ് മരിച്ചത്. 1807ല്‍ പോപ് പയസ് ഏഴാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Monday 5th of June

വി. ബോനിഫസ് (680-755)


published-img
 

                     ജര്‍മനിയുടെ അപ്പസ്‌തോലികനായി അറിയപ്പെടുന്ന മെത്രാനാണ് വി. ബോനിഫസ്. ഇംഗ്ലണ്ടിലെ ഡെവണ്‍ഷയറില്‍ ജനിക്കുകയും ഇംഗ്ലണ്ടില്‍ തന്നെ വിദ്യാഭ്യാസം നടത്തുകയും ചെയ്ത ബോനിഫസിന്റെ യഥാര്‍ഥ പേര് വില്‍ഫ്രിഡ് എന്നായിരുന്നു. ഗ്രിഗറി ദ്വിതീയന്‍ മാര്‍പാപ്പയാണ് ബോനിഫസ് എന്ന പേര് അദ്ദേഹത്തിനു കൊടുക്കുന്നത്. ഒരു പറ്റം ക്രൈസ്തവ സന്യാസികളുടെ സ്വാധീനത്താലാണ് വില്‍ഫ്രിഡ് പുരോഹിതനാകാന്‍ തീരുമാനി ക്കുന്നത്. മുപ്പതാം വയസില്‍ അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചു. ജര്‍മനിയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്താനാണ് അദ്ദേഹം ചുമതലപ്പെട്ടത്. നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി എന്നതാണ് വില്‍ഫ്രിഡിന്റെ ഏറ്റവും വലിയ നേട്ടം. ഗ്രിഗറി തൃതീയന്‍, സക്കറി തുടങ്ങിയ മാര്‍പാപ്പമാരുടെ കീഴിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മെത്രാനായി നിയമിച്ചപ്പോഴാണ് ബോനിഫസ് എന്ന പേര് മാര്‍പാപ്പ നല്‍കുന്നത്. ഒരു വിശുദ്ധനായാണ് ബോനിഫസിനെ എല്ലാവരും കണ്ടിരുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കണ്ടെത്തി. ജീവിതരീതികളും ഒരു വിശുദ്ധനെ പോലെ തന്നെയായിരുന്നു. ജര്‍മനിയിലും ഹോളണ്ടിലും അക്കാലത്ത് അക്രൈസ്തവ മതങ്ങളായിരുന്നു നിലനിന്നിരുന്നത്. പ്രാചീനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള അവരെല്ലാം വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്നവരായിരുന്നു. ബോനിഫസ് ഇവരെയെല്ലാം മാനസാന്തരപ്പെടുത്തി. യേശുവിനെ കുറിച്ചു പഠിപ്പിച്ചു. ഒരിക്കല്‍ ബോനിഫസ് ഓക്കുതടികൊണ്ട് നിര്‍മിച്ച ജൂപ്പിറ്റര്‍ ദേവന്റെ പടുകൂറ്റന്‍ വിഗ്രഹത്തെ ആരാധിക്കുന്ന ഒരുപറ്റം ആളുകളുടെ ഇടയില്‍ കടന്നുചെന്നു. തടികൊണ്ടുള്ള ആ ദൈവത്തെ ആരാധിക്കുന്നവരെ കണ്ടു ക്ഷുഭിതനായ ബോനിഫസ് ആ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഒരു മഴുവുമായി കടന്നുചെന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ തടിദൈവം തകര്‍ന്നു വീണു. ''നിങ്ങളുടെ ദൈവം എന്റെ ഈ മഴുവില്‍ അവസാനിച്ചു. ഒരിക്കലും തകര്‍ക്കപ്പെടാനാവത്ത ശക്തനായ ദൈവമാണ് എന്റേത്'' - ബോനിഫസ് വിളിച്ചുപറഞ്ഞു. ജനങ്ങളില്‍ ചിലര്‍ പ്രതിഷേധസ്വരമുയര്‍ത്തി ബോനിഫസിനെ നേരിടാന്‍ ചെന്നു. എന്നാല്‍, അവരില്‍ നല്ലൊരു ശതമാനം പേരും അപ്പോള്‍ തന്നെ മാനസാന്തരപ്പെട്ട് യേശുവില്‍ വിശ്വസിച്ചു. ജര്‍മനിയുടെ പല ഭാഗങ്ങളിലും ബോനിഫസ് ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മിച്ചു. അദ്ദേഹത്തെ സഹായിക്കാനായി ഇംഗ്ലണ്ടില്‍ നിന്നു നിരവധി വൈദികരും സന്യാസിനികളും എത്തി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ജീവിച്ച് അവരെ ക്രിസ്തുവിലേക്ക് നയിക്കുകയായിരുന്നു ബോനിഫസിന്റെ രീതി. കേരളത്തിലെ നാടന്‍ കളികളിലൊന്നായി കുട്ടിയും കോലും പോലൊരു കളി അവിടെ പ്രചാരത്തിലുണ്ടായിരുന്നു. ചെറിയ ഒരു മരക്കമ്പിലേക്ക് വലിയൊരു കമ്പ് എറിയുന്ന കളി. വലിയ കമ്പ് പരിശുദ്ധാത്മാവും ചെറിയ കമ്പ് പിശാചുമാണെന്ന് വിവരിച്ച് ബോനിഫസ് അവര്‍ക്കൊപ്പം കളിക്കുമായിരുന്നു. ബോനിഫസിന്റെ ഇത്തരം ജനകീയ സുവിശേഷപ്രചാരണത്തിലൂടെ ജര്‍മനിയില്‍ വളരെ വേഗത്തില്‍ ക്രിസ്തുമതം പ്രചരിക്കപ്പെട്ടു. ബോനിഫസിന് ശത്രുക്കളും ഏറെയുണ്ടായിരുന്നു. ക്രിസ്തുമതം ശക്തിപ്രാപിച്ചതോടെ പിടിച്ചുനില്‍ക്കാനാവാതെ പിറകോട്ട് പോകേണ്ടി വന്ന പ്രാചീനമതങ്ങളുടെ പ്രചാരകര്‍ അദ്ദേഹത്തെ വധിക്കാന്‍ തക്കംപാത്തിരുന്നു. ഒരിക്കല്‍ ഒരു പ്രാര്‍ഥനാചടങ്ങില്‍ നില്‍ക്കവേ ആയുധധാരികളായി നിരവധി പേര്‍ ചാടിവീണു. ബോനിഫസിനെയും കൂടെയുണ്ടായിരുന്നു സന്യാസിനികളും വൈദികരുമടക്കം 52 പേരെ അവര്‍ വധിച്ചു.


Tuesday 6th of June

വി നോര്‍ബെര്‍ട്ട് (1080-1134)


published-img
 

                         ജര്‍മനിയിലെ ഒരു കുലീന രാജകുടുംബത്തിലാണ് നോര്‍ബെര്‍ട്ട് ജനിച്ചത്. രാജകീയ സുഖസൗകര്യങ്ങളില്‍ മതിമറന്നു ജീവിച്ചിരുന്ന നോര്‍ബെര്‍ട്ടിനെ വിശുദ്ധിയുടെ പാതയിലേക്ക് തിരിച്ചുവിട്ടത് ദൈവം തന്നെയായിരുന്നു. പുരോഹിതനാകാന്‍ വേണ്ടി ഇറങ്ങിത്തി രിച്ചെങ്കിലും അത് യേശുവിലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു കൊണ്ടായിരുന്നില്ല, മറിച്ച്, ഒരു ജോലി എന്ന നിലയ്ക്കായിരുന്നു. പുരോഹിതനായാല്‍ തന്റെ സുഖസൗകര്യങ്ങള്‍ക്കു നിയന്ത്രണം വരുത്തേണ്ടിവരുമെന്ന് മനസിലാക്കിയപ്പോള്‍ പഠനം പാതിവഴിയില്‍ നിറുത്തുകയും ചെയ്തു. ഒരിക്കല്‍ നോര്‍ബെര്‍ട്ട് ഒരു കുതിരയുടെ പുറത്ത് കയറി യാത്ര ചെയ്യുമ്പോള്‍ ഒരു അപകടമുണ്ടാവുകയും മരണം മുന്നില്‍ കാണുകയും ചെയ്തു. കുതിരപ്പുറത്തു നിന്നു വീണ് ബോധമില്ലാതെ മണിക്കൂറുകള്‍ വഴിയില്‍ കിടന്നു. ബോധം തിരികെ കിട്ടിയപ്പോള്‍ തനിക്കു ദൈവം തന്ന ജീവനാണ് എന്ന ബോധ്യപ്പെട്ട് ഉറച്ചവിശ്വാസത്തോടെ യേശുവിലേക്ക് മടങ്ങുകയും ചെയ്തു. അന്നുമുതല്‍ പുതിയൊരു ജീവിതത്തിനു തുടക്കമായി. രോമച്ചട്ട ധരിച്ചു. പ്രാര്‍ഥനകളും ഉപവാസവുമായി അടച്ചിട്ട മുറിയില്‍ കഴിഞ്ഞു. പിന്നീട് പുരോഹിതനായ ശേഷം തന്റെ പ്രസംഗങ്ങളിലൂടെ നിരവധി പേരെ ക്രിസ്തുവിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു. സുവിശേഷപ്രസംഗത്തിനുള്ള ഒരു അവസരം പോലും അദ്ദേഹം പാഴാക്കുമായിരുന്നില്ല. തന്റെ സന്യാസ സഭയില്‍ ഒട്ടെറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും നോര്‍ബെര്‍ട്ട് ശ്രമിച്ചു. പലതിലും അദ്ദേഹം വിജയം കണ്ടു. പിന്നീട് നോര്‍ബെര്‍ട്ടിന്റെ നേതൃത്വത്തില്‍ പുതിയൊരു സന്യാസ സഭയ്ക്കും തുടക്കംകുറിച്ചു. ദേവാലയചുമതലകള്‍ മാത്രം നിര്‍വഹിക്കുന്ന സാധാരണ വൈദികരില്‍ നിന്നു വ്യത്യസ്തമായ പുതിയൊരു ശൈലി രൂപപ്പെടുത്തിയെടുത്ത് പുരോഹിത ര്‍ക്കു മുഴുവന്‍ മാതൃകയാകാനും നോര്‍ബെര്‍ട്ടിനു കഴിഞ്ഞു. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തിരഞ്ഞുപിടിച്ച് അവരോടു സംസാരിച്ച് നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം പ്രത്യേക താത്പര്യം എടുത്തിരുന്നു. 1134 ല്‍ അദ്ദേഹം മരിച്ചു. പോപ് ഗ്രിഗറി പതിമൂന്നാമന്റെ കാലത്ത് 1582ല്‍ നോര്‍ബെര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Wednesday 7th of June

വാഴ്ത്തപ്പെട്ട ആനി ഗാര്‍സിയ (1549-1626)


published-img
 

                 വി. ത്രേസ്യയുടെ സന്തതസഹചാരിയായിരുന്നു ആനി ഗാര്‍സിയ. ആടുകളെ മേയ്ച്ചിരുന്ന ഒരു പാവം പെണ്‍കുട്ടിയായിരുന്നു ആനി. വളരെ ദരിദ്രമായ കുടുംബമായിരുന്നു അവളുടേത്. മലമുകളില്‍ ആടുകളെ മേയ്ക്കുമ്പോള്‍ അവള്‍ക്ക് കൂട്ട് യേശു മാത്രമായിരുന്നു. യേശുവിന്റെ മണവാട്ടിയാകാന്‍ തന്റെ ജീവിതം മാറ്റിവയ്ക്കുമെന്ന് വളരെ ചെറിയ പ്രായത്തില്‍ തന്നെ അവള്‍ ശപഥം ചെയ്തു. പതിമൂന്നു വയസ് മാത്രമുള്ളപ്പോള്‍ കന്യാസ്ത്രീയാകുവാനായി കര്‍മലീത്ത കോണ്‍വന്റില്‍ അവള്‍ എത്തി. എന്നാല്‍, ചെറിയ പ്രായത്തില്‍ കന്യാസ്ത്രീയാകാന്‍ അനുവാദമില്ലെന്നു പറഞ്ഞ് അധികാരികള്‍ അവളെ മടക്കി അയയ്ക്കുകയാണു ചെയ്തത്. പിന്നീടുള്ള വര്‍ഷങ്ങള്‍ തന്റെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് അവള്‍ ജീവിച്ചു. ആനിയുടെ സഹോദരന്‍മാര്‍ക്ക് അവളുടെ തീരുമാനത്തോടെ വിയോജിപ്പാണ് ഉണ്ടായിരുന്നത്. അവര്‍ കര്‍ശനമായി എതിര്‍ത്തു. കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ അവരില്‍ നിന്ന് ശാരീരിക പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. എന്നാല്‍, ആനി അതെല്ലാം നിശ്ശബ്ദയായി സഹിച്ചു. ഇരുപതാം വയസിള്‍ ആനി വീണ്ടും കാര്‍മലീത്ത കോണ്‍വന്റിലെത്തി. 1572 ല്‍ അവള്‍ വ്രതവ്യാഖ്യാനം നടത്തി. മഠത്തിന്റെ സുപ്പീരിയറായിരുന്ന അമ്മ ത്രേസ്യക്കു (വി. ത്രേസ്യ) ആനിയോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. വി. ത്രേസ്യയുടെ ഒരു സെക്രട്ടറിയെ പോലെയാണ് ആനി ജോലി ചെയ്തിരുന്നത്. അമ്മ ത്രേസ്യയുടെ യാത്രകളിലെല്ലാം ആനി കൂടെയുണ്ടാവും. 1582ല്‍ വി. ത്രേസ്യ മരിക്കുന്നതും ആനിയുടെ മടിയില്‍ കിടന്നായിരുന്നു. കന്യാസ്ത്രീയുള്ള ജീവിതത്തിനിടയ്ക്ക് ഒട്ടെറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നുവെങ്കിലും അപ്പോഴെല്ലാം വി. ത്രേസ്യയുടെ വാക്കുകളാണ് അവള്‍ക്കു തുണയായി നിന്നത്. ആനി കവിതകളെഴുതുമായിരുന്നു. പ്രാര്‍ഥനയ്ക്കും ഉപവാസത്തിനുമിടയ്ക്ക് കവിതകളിലൂടെ അവള്‍ ദൈവത്തോട് സംസാരിച്ചു. ആനിയുടെ കവിതകള്‍ പിന്നീട് പുസ്തകരൂപത്തില്‍ ഇറങ്ങി. കര്‍മലീത്ത സഭയുടെ വിവിധ സന്യാസിനി സമൂഹങ്ങള്‍ പല ഭാഗത്തായി തുടങ്ങുന്നതിനും ആനി മുന്‍കൈയെടുത്തു. 1826 ല്‍ ബെല്‍ജിയത്തില്‍ വച്ച് ആനി മരിച്ചു. 1917ല്‍ പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ ആനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.


Thursday 8th of June

യോര്‍ക്കിലെ വി. വില്യം (1154)


published-img
 

                    സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നു നീക്കം ചെയ്യപ്പെടുകയും പിന്നീട് നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ ആ സ്ഥാനം തിരിച്ചുകിട്ടുകയും ചെയ്ത വിശുദ്ധനാണ് വില്യം. ഇംഗ്ലണ്ടിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച വില്യത്തിന്റെ അച്ഛന്‍ ഹെന്റി ഒന്നാമന്‍ രാജാവിന്റെ ഖജാന്‍ജിയായിരുന്നു. അച്ഛന്‍ രാജാവിന്റെ പണം സൂക്ഷിപ്പു കാരനായിരുന്നെങ്കില്‍ മകന്‍ യോര്‍ക്കിലെ ദേവാലയത്തിന്റെ ഖജാന്‍ജിയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഈ സ്ഥാനം ഏറ്റെടുത്ത വില്യം തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു പോന്നു. പിന്നീട് സ്റ്റീഫന്‍ രാജാവിന്റെ ഔദ്യോഗിക പുരോഹിതനായി വില്യം മാറുകയും ചെയ്തു. 1140ല്‍ വില്യം ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. എന്നാല്‍, ഒരു വിഭാഗം പുരോഹിതര്‍ ഈ നിയമനത്തെ ചോദ്യം ചെയ്തു. വില്യം അഴിമതിക്കാരനാണെന്നും രഹസ്യമായി ലൈംഗിക ജീവിതം നയിക്കുന്നവനാണെന്നുമായിരുന്നു ആരോപണം. രാജകുടുംബവുമായുള്ള ബന്ധത്തിലും ദുരൂഹതകളുണ്ടെന്ന് അവര്‍ വാദിച്ചു. വത്തിക്കാന്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരു ആരോപണങ്ങള്‍ പോലും തെളിയിക്കാനായില്ല. എന്നാല്‍, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം പോപ് യൂജിന്‍ മൂന്നാമന്റെ കാലത്ത് വീണ്ടും ആരോപണങ്ങള്‍ എതിര്‍വിഭാഗം ഉയര്‍ത്തികൊണ്ടുവന്നു. പോപ് ആരോപണങ്ങള്‍ വിശ്വസിക്കുകയും ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വില്യമിനെ നീക്കുകയും ചെയ്തു. സഭാവിശ്വാസികളായ നല്ലൊരു ശതമാനം ആളുകളും ഈ തീരുമാനത്തില്‍ ദുഃഖിതരായി. അവര്‍ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. വില്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന പുരോഹിതരുടെ മഠം തീവച്ചു നശിപ്പിക്കാനും ചിലര്‍ തയാറായി. എന്നാല്‍, വില്യം എല്ലാ വിവാദങ്ങളില്‍ നിന്നും വിട്ടുനിന്നു. പ്രാര്‍ഥനയും ഉപവാസവുമായി ഒരു സന്യാസിയായി അദ്ദേഹം ജീവിച്ചു. ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം അനസ്റ്റാസിയസ് നാലാമന്‍ മാര്‍പാപ്പയായപ്പോള്‍ കേസില്‍ പുനരന്വേഷണം നടത്തുകയും നിരപരാധിയാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് വില്യത്തിനെ വീണ്ടും ആര്‍ച്ച് ബിഷപ്പാക്കുകയും ചെയ്തു. ആര്‍ച്ച് ബിഷപ്പ് സ്ഥാനം തിരികെ കിട്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ രോഗബാധിതനായി വില്യം മരിച്ചു. 1226 ല്‍ പോപ് ഹൊണോറിയസ് മൂന്നാമന്‍ വില്യത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. വില്യത്തിനെ എതിര്‍ത്തിരുന്ന പുരോഹിതര്‍ പോലും അപ്പോഴേക്കും തങ്ങളുടെ തെറ്റു മനസിലാക്കിയിരുന്നു. അവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.


Friday 9th of June

വി. അന്ന മരിയ തേഗി (1769-1837)


published-img
 

                ഏഴു മക്കളുടെ അമ്മയായിരുന്നു വി. അന്ന. പിന്നീട് മക്കളുടെ എണ്ണം എണ്ണിയാലൊതുങ്ങാത്ത പോലെ വ്യാപിച്ചു. ഇറ്റലിയിലെ സഭാമക്കളുടെയെല്ലാം അമ്മയായി അന്ന മാറി. 48 വര്‍ഷം അവള്‍ ദാമ്പത്യജീവിതം നയിച്ചു. ഇറ്റലിയിലെ സിയന്നയില്‍ ജനിച്ച അന്ന വളര്‍ന്നത് റോമിലായിരുന്നു. രണ്ടു വര്‍ഷം മാത്രമേ അന്നയെ അവളുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ വിട്ടുള്ളൂ. അവിടെവച്ച് അവള്‍ വായിക്കാന്‍ പഠിച്ചുവെന്നു മാത്രം. വീട്ടുകാരെ സഹായിക്കുവാനായി ചെറിയ പ്രായത്തില്‍ തന്നെ അന്ന ജോലികള്‍ ചെയ്തു. വിനയം, അച്ചടക്കം, എളിമ, അനുസരണം എന്നിങ്ങനെ എല്ലാ നല്ലഗുണങ്ങളും അവള്‍ക്കുണ്ടായിരുന്നു. മാതാപിതാക്കളില്‍ നിന്നു കയ്‌പേറിയ അനുഭവങ്ങള്‍ മാത്രമാണ് ലഭിച്ചതെങ്കിലും അന്ന അവരോട് വിധേയത്തോടെ പെരുമാറി. ഡൊമിനികോ തേഗി എന്ന ഇറ്റാലിയന്‍ യുവാവിനെയാണ് അന്ന വിവാഹം കഴിച്ചത്. അയാള്‍ സത്യസന്ധനായിരുന്നു. എന്നാല്‍, വലിയ മുന്‍കോപിയുമായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അണിഞ്ഞൊരുങ്ങി നടക്കാനും ആഭരണങ്ങളണിയാനും ഏറെ താത്പര്യം പ്രകടിപ്പിച്ച അന്ന മെല്ലെ ദൈവത്തില്‍ നിന്ന് അകന്നുതുടങ്ങി. ആത്മീയ ജീവിതവും ലൗകിക ജീവിതവും തമ്മില്‍ കൂട്ടിക്കുഴഞ്ഞു. ഒരിക്കല്‍, ദേവാലയത്തില്‍ കുമ്പസാരത്തിനിടെ ഒരു വൈദികന്‍ അവളെ തെറ്റുകള്‍ പറഞ്ഞു മനസിലാക്കി. അതോടെ, അന്ന പൂര്‍ണമായും ദൈവികപാതയിലേക്ക് തിരിച്ചുവന്നു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ഒരു ക്രൈസ്തവകൂട്ടായ്മയില്‍ അംഗമായി. അന്നയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണ ലഭിച്ചു. കുടുംബകാര്യ ങ്ങള്‍ ഭംഗിയായി നോക്കണമെന്നും കുടുംബസമാധാനം ഉറപ്പാക്കണമെന്നും മാത്രമായിരുന്നു ഡൊമിനികോ ഉപാധി വച്ചത്. എല്ലാ വീട്ടമ്മമാര്‍ക്കും ഉത്തമ മാതൃകയാണ് അന്നയുടെ ജീവിതം. ദാരിദ്ര്യത്തിനിടയിലും തന്റെ ഏഴുമക്കളെയും ഒരു കുറവും വരുത്താതെ അവള്‍ വളര്‍ത്തി. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് ദേവാലയത്തില്‍ പോകും. വിശുദ്ധ കുര്‍ബാന കൈക്കൊള്ളും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും രോഗം പിടിപെടുമ്പോള്‍ മാത്രം അവരെ ശുശ്രൂഷിക്കുന്നതിനു വേണ്ടി വിശുദ്ധ കുര്‍ബാന മുടക്കി. പകല്‍ മുഴുവന്‍ അവള്‍ കുടുംബത്തിനു വേണ്ടി ജോലികള്‍ ചെയ്തു. വൈകിട്ട് അത്താഴത്തിനു ശേഷം കുടുംബപ്രാര്‍ഥന ഒഴിവാക്കിയിരുന്നില്ല. മക്കളും ഭര്‍ത്താവുമായി ഒന്നിച്ചിരുന്നു പരിശുദ്ധ മാതാവിന്റെ ജപമാല ചൊല്ലി. ഒരോ ദിവസത്തെയും വിശുദ്ധരുടെ കഥകള്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു. എല്ലാ ഞായറാഴ്ചകളിലും ആ കുടുംബം ആശുപത്രികള്‍ സന്ദര്‍ശിച്ച് രോഗികളെ ശുശ്രൂഷിക്കുമായിരുന്നു. ഉപവാസവും പ്രാര്‍ഥനയും ദാനദര്‍മവും വഴി അന്ന ദൈവത്തിന്റെ പ്രിയങ്കരിയായി മാറി. മറ്റുള്ളവരുടെ മനസ് വായിക്കുവാനും പാപികളെ മാനസാന്തരപ്പെടുത്താനും സഭാവിരുദ്ധരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാനുമുള്ള കഴിവ് അവള്‍ക്കു ദൈവം കൊടുത്തു. ഏതാണ്ട് 47 വര്‍ഷത്തോളം സൂര്യന്റെ ആകൃതിയിലുള്ള ഒരു പ്രകാശരൂപത്തെ അവള്‍ക്ക് ദൈവം കാണിച്ചുകൊടുക്കുമായിരുന്നു. അതായിരുന്നു അന്നയുടെ ശക്തി. അന്നയെ കാണുവാനും ഉപദേശങ്ങള്‍ തേടുവാനുമായി നിരന്തരം സന്ദര്‍ശകര്‍ എത്തിക്കൊണ്ടേയിരുന്നു. പാവപ്പെട്ടവര്‍, രാജകുടുംബക്കാര്‍, പുരോഹിതര്‍, ബിഷപ്പുമാര്‍ എന്നു തുടങ്ങി മാര്‍പാപ്പ വരെ അന്നയുടെ ഉപദേശങ്ങള്‍ ശ്രവിച്ചു. എല്ലാവരോടും വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ അവള്‍ക്കു കഴിഞ്ഞു. അന്നയുടെ ഭര്‍ത്താവിന്റെ മുന്‍കോപം കുടുംബസമാധാനത്തില്‍ തകര്‍ച്ചകള്‍ക്കു സാധ്യതയിട്ടു വെങ്കിലും ഒരു ഉത്തമകുടുംബനാഥയായി തന്റെ കുടുംബത്തെ ഒരു സ്വര്‍ഗമാക്കി മാറ്റുവാന്‍ അന്നയ്ക്കു കഴിഞ്ഞു. പീഡാനുഭവവാരത്തിലെ തിങ്കളാഴ്ച ദിവസം തന്റെ മരണത്തെ കുറിച്ച് അവള്‍ക്കു സൂചന ലഭിച്ചു. ദുഃഖ വെള്ളിയാഴ്ച ദിവസം മരിക്കുമെന്നായിരുന്നു ദര്‍ശനം. തന്നെ സ്‌നേഹിച്ചിരുന്ന എല്ലാവരോടും യാത്ര പറഞ്ഞ്, അവരെയെല്ലാം അനുഗ്രഹിച്ച് അവള്‍ മരണത്തിനു വേണ്ടി കാത്തിരുന്നു. ദുഃഖ വെള്ളിയാഴ്ച ദിവസം തന്നെ അന്ന മരിക്കുകയും ചെയ്തു.


Saturday 10th of June

അയര്‍ലന്‍ഡിലെ വി. ബ്രിജിത്ത് (453-523)


published-img
 

                         വി. പാട്രിക്ക് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനു മുന്‍പു വരെ അയര്‍ലന്‍ഡ് അക്രൈസ്തവ മതങ്ങളുടെ കേന്ദ്രമായിരുന്നു. മന്ത്രവാദവും നരബലിയുമൊക്കെ വ്യാപകമായിരുന്ന ആ രാജ്യത്തു ള്ള മതങ്ങളെല്ലാം തന്നെ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിച്ചു പോന്നു. അത്തരം ഒരു മതത്തിന്റെ തലവനായിരുന്ന ഡ്യൂബാച്ച് എന്ന ഗോത്രരാജാവിനു തന്റെ അടിമയിലുണ്ടായ മകളായിരുന്നു ബ്രിജിത്ത്. വി. പാട്രിക്കില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ച ആ സ്ത്രീ കുഞ്ഞുബ്രിജിത്തിനെയും യേശുവിനെപ്പറ്റി പഠിപ്പിച്ചു. ബ്രിജിത്ത് ജനിച്ച് അധികം നാളുകള്‍ കഴിയും മുന്‍പു തന്നെ അവളുടെ അമ്മയെ മറ്റൊരാള്‍ വിലയ്ക്കു വാങ്ങി. ബ്രിജിത്തും അമ്മയ്‌ക്കൊപ്പം പോയി. പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ ദൈവികചൈതന്യത്തിലാണു ബ്രിജിത്ത് വളര്‍ന്നുവന്നത്. കുറെ വര്‍ഷങ്ങള്‍ അമ്മയ്‌ക്കൊപ്പം കഴിഞ്ഞശേഷം അവള്‍ തന്റെ അച്ഛനായ ഗോത്രരാജാവിന്റെ അടുത്തേക്കു മടങ്ങി. പാവങ്ങളോ ടുള്ള കരുണയും സ്‌നേഹവും മൂലം പലപ്പോഴും അവള്‍ തന്റെ അച്ഛന്റെ കൈവശമുള്ള പണവും സാധനങ്ങളും അവര്‍ക്കെടുത്തു കൊടുക്കുമായിരുന്നു. ഒരിക്കല്‍, ഡ്യൂബാച്ച് ഇതറിഞ്ഞു ക്ഷുഭിതനായി. എല്ലാ മനുഷ്യരിലും യേശുവുണ്ടെന്നും താന്‍ യേശുവിനെയാണു സഹായിച്ചതെന്നുമാണ് അവള്‍ മറുപടി പറഞ്ഞത്. വി. പാട്രിക്കിന്റെ പ്രസംഗങ്ങളില്‍ ആകര്‍ഷിതയായ ബ്രിജിത്ത് തന്റെ ജീവിതം യേശുവിനു വേണ്ടി സമര്‍പ്പിക്കുമെന്നു പ്രതിജ്ഞയെടുത്തു. എന്നാല്‍, അതീവ സുന്ദരിയായിരുന്ന ബ്രിജിത്തിനെ വിവാഹം കഴിക്കാന്‍ പലരും ആഗ്രഹിച്ചിരുന്നു. തന്നെ ഒരു യുവഗായകനു വിവാഹം കഴിച്ചു കൊടുക്കാന്‍ അച്ഛന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവള്‍ യേശുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. തന്നെയൊരു വിരൂപയാക്കണമെന്നായിരുന്നു അവളുടെ പ്രാര്‍ഥന. ബ്രിജിത്തിന്റെ പ്രാര്‍ഥന ദൈവം കേട്ടു. അവളുടെ കണ്ണില്‍ നീരു വന്നു. മുഖം വിരൂപമായി. ഇരുപതാമത്തെ വയസില്‍ വി. പാട്രിക്കിന്റെ ശിഷ്യനായിരുന്നു വി. മെല്ലില്‍ നിന്നു അവള്‍ വെള്ള ഉടുപ്പും ശിരോവസ്ത്രവും വാങ്ങി സന്യാസിനിയായി. ആ ക്ഷണത്തില്‍ അവളുടെ വൈരൂപ്യം മാറി. ഈ സംഭവത്തിനു ധാരാളം പേര്‍ സാക്ഷിയായിരുന്നു. അവരില്‍ പല സ്ത്രീകളും ബ്രിജിത്തിന്റെ ശിഷ്യരായി മാറി. അയര്‍ലന്‍ഡിലെ ആദ്യ സന്യാസിനി മഠത്തിനു ബ്രിജിത്ത് തുടക്കം കുറിച്ചു. പിന്നീട് അയര്‍ലന്‍ഡില്‍ നിരവധി സ്ഥലങ്ങളില്‍ അവള്‍ സന്യാസിനി മഠങ്ങള്‍ തുടങ്ങി. ആ രാജ്യത്തില്‍ അങ്ങോളമിങ്ങോളം അവള്‍ സഞ്ചരിച്ചു. 523 ഫെബ്രുവരി ഒന്നിനാണ് ബ്രിജിത്ത് മരിച്ചത്. അതുകൊണ്ടുതന്നെ പല സഭകളും അവളുടെ ഓര്‍മദിവസം ആചരിക്കുന്നത് ഫെബ്രുവരി ഒന്നിനാണ്. ബ്രിജിത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പോര്‍ചുഗലിലെ ലിസ്ബണിലുള്ള ദേവാലയത്തിലേക്കു മാറ്റിയ ദിവസമെന്ന നിലയിലാണ് ജൂണ്‍ 10ന് മറ്റു ചില സഭകള്‍ ഓര്‍മദിനം ആചരിക്കുന്നത്.


Sunday 11th of June

വി. ബര്‍ണാബാസ് (എ.ഡി. 61)


published-img
 

                     തനിക്കുള്ള സ്വത്തും പണവുമെല്ലാം ഒരു മടിയും കൂടാതെ ദൈവത്തിനു സമര്‍പ്പിച്ച വിശുദ്ധനായ വി. ബര്‍ണാബാസിന്റെ കഥ ബൈബിളില്‍ നടപടി പുസ്തകത്തില്‍ നമുക്കു വായിക്കാം. പെന്തകുസ്താദിനത്തില്‍ പരിശുദ്ധാത്മാവ് ശിഷ്യന്‍മാരിലേക്ക് തീനാളത്തിന്റെ രൂപത്തില്‍ ഇറങ്ങിവന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ശിഷ്യന്‍മാര്‍ സുവിശേഷപ്രസംഗങ്ങള്‍ ആരംഭിച്ചു. തനിക്കുള്ളതെല്ലാം വിറ്റ് ആ പണം ശിഷ്യന്‍മാരെ ഏല്‍പിച്ച ബര്‍ണാബാസിന്റെ യഥാര്‍ഥ പേര് യൗസേപ്പ് എന്നായിരുന്നു. നടപടി പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം: ''കര്‍ത്താവായ ഈശോയുടെ ഉത്ഥാനത്തിനു ശ്ലീഹന്‍മാര്‍ വലിയ പ്രാഭവത്തോടെ സാക്ഷ്യം നല്‍കി...വീടുകളും പുരയിടങ്ങളും ഉണ്ടായിരുന്നവര്‍ അവയെല്ലാം വിറ്റു കിട്ടിയ പണം ശ്ലീഹന്‍മാരുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു. ഒരോരുത്തരുടെയും ആവശ്യമനുസരിച്ച് അതു വിതരണം ചെയ്യപ്പെട്ടു. സൈപ്രസുകാരനായ യൗസേപ്പ് എന്നൊരു ലേവായനുണ്ടായിരുന്നു. ശ്ലീഹന്‍മാര്‍ അദ്ദേഹത്തെ 'ആശ്വാസത്തിന്റെ പുത്രന്‍' എന്നര്‍ഥമുള്ള 'ബര്‍ണബാ' എന്നാണു വിളിച്ചിരുന്നത്. അദ്ദേഹവും തനിക്കു സ്വന്തമായുണ്ടായിരുന്ന നിലം വിറ്റുകിട്ടിയ പണം ശ്ലീഹന്‍മാരുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു.'' നടപടി പുസ്തകത്തില്‍ മറ്റു പല ഭാഗങ്ങളില്‍ ബര്‍ണാബാസിനെപ്പറ്റി പറയുന്നുണ്ട്. പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിനുശേഷം ശ്ലീഹന്‍മാരോടൊപ്പം ബര്‍ണാബാസ് വിജാതീയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കാനായി പോയി. പൗലോസിന്റെയും ബര്‍ണാബാസിന്റെയും പ്രസംഗങ്ങളും അദ്ഭുതപ്രവര്‍ത്തികള്‍ക്കും സാക്ഷിയായവര്‍ പൗലോസിനെ ഗ്രീക്ക് ദൈവങ്ങളായ ഹെര്‍മസ് എന്നും സേവൂസ് എന്നും വിളിച്ചതായി നടപടി പുസ്തകത്തില്‍ പറയുന്നുണ്ട്. പൗലോസും ബര്‍ണാബാസും ജെറുസലേം സുനേഹദോസു വരെ ഒന്നിച്ചു യാത്ര ചെയ്തു. പല സ്ഥലങ്ങളിലും അവര്‍ സുവിശേഷം പ്രസംഗിച്ചു. പിന്നീട് ചെറിയ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും രണ്ടു വഴിക്കു പോയി. സൈപ്രസില്‍ വച്ച് എ.ഡി. 61 ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. 'ബര്‍ണാബാസിന്റെ സുവിശേഷം' എന്ന പേരില്‍ ഒരു അപോക്രിപ് ഗ്രന്ഥം കണ്ടെടുത്തിട്ടുണ്ട്.


Monday 12th of June

ഈജിപ്തിലെ വി. ഓണോഫിറസ് (നാലാം നൂറ്റാണ്ട്)


published-img
 

                           എഴുപതു വര്‍ഷത്തോളം മരുഭൂമിയില്‍ പ്രാര്‍ഥനയും ഉപവാസവു മായി യേശുവിനെ മാത്രം ധ്യാനിച്ചു കഴിഞ്ഞിരുന്ന വിശുദ്ധനാണ് ഓണോഫിറസ്. ശരിക്കും ഒരു സന്യാസി. സ്‌നാപകയോഹന്നാനെ പോലെയായിരുന്നു ഓണോഫിറസിന്റെ ജീവിതം. ഏകാന്തമായ ജീവിതം. ഒരു തരത്തിലുള്ള ജീവിതസുഖങ്ങളുമില്ല. മരുഭൂമിയില്‍ കിട്ടുന്ന ഈത്തപ്പഴം മാത്രമായിരുന്നു ഭക്ഷണം. വിശപ്പ്, ദാഹം, ഉറക്കം പോലുള്ള ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ ഓണോഫിറസിനെ ബാധിച്ചേയില്ല. വസ്ത്രങ്ങളൊന്നും ധരിക്കാതെ പൂര്‍ണനഗ്നനായാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. വളര്‍ന്നു കിടക്കുന്ന മുടി. ചിലപ്പോള്‍ ഇലകള്‍ കൊണ്ടു നഗ്നത മറച്ചു. ഓണോഫിറസിനെപ്പറ്റി കുറെക്കാല ത്തോളം ആര്‍ക്കും അറിവു തന്നെയുണ്ടായിരുന്നില്ല. മരുഭൂമികളിലൂടെ സഞ്ചരിക്കുന്ന ചില സന്യാസികളാണ് അദ്ദേഹത്തിന്റെ കഥ പുറംലോകത്ത് എത്തിച്ചത്. അപ്പോഴും ഓണോഫിറസി ന്റെ മറ്റു പശ്ചാത്തലങ്ങളോ വിവരങ്ങളോ പുറത്തറിഞ്ഞില്ല. അതു കൊണ്ടു തന്നെ, അദ്ദേഹം എവിടെയാണു ജനിച്ചതെന്നോ എങ്ങനെ മരുഭൂമിയിലെത്തി എന്നോ വ്യക്തമായ അറിവ് ഇപ്പോഴുമില്ല. എ.ഡി. 400 ല്‍ ഓണോഫിറസ് മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഫനൂഷ്യസ് എന്ന വിശുദ്ധനാണ് മരുഭൂമിയില്‍ വച്ച് ഓണോഫിറസിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്. ഓണോഫിറസിന്റെ ജീവിതമാതൃക പഠിക്കുവാനായി എത്തിയ ഫനൂഷ്യസ് രോഗബാധിതനായി മരിച്ച ഓണോഫിറസിനെ അദ്ദേഹം താമസിച്ചിരുന്ന ഗുഹയുടെ സമീപത്തുള്ള മറ്റൊരു ചെറിയ ഗുഹയില്‍ അടക്കം ചെയ്തു. അടക്കം ചെയ്ത ഉടന്‍ തന്നെ ആ ഗുഹ അപ്രത്യക്ഷമായതായി വിശ്വസിക്കപ്പെടുന്നു. ഓണോഫിറസിന്റെ ജീവിതകഥയ്ക്കു മരുഭൂമിയില്‍ സമാനരീതിയില്‍ ജീവിച്ച വിശുദ്ധ ജെറോമിന്റെ കഥയുമായി സാമ്യമുണ്ട്. ഇത് രണ്ടും ഒരാള്‍ തന്നെയാണെന്നു വിശ്വസിക്കുന്നവരുമുണ്ട്.


Tuesday 13th of June

പാദുവായിലെ അന്തോണി (1195-1231)


published-img
 

                  അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണി കേരളത്തിലെ ക്രൈസ്തവരുടെ ഇടയില്‍ പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ നിരവധി അനുഗ്രഹങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള എത്രയോ പേര്‍ നമ്മുടെ ചുറ്റുമുണ്ട്. എന്തുചോദിച്ചാലും യേശുവില്‍ നിന്ന് അതു നമുക്കു വാങ്ങിത്തരുന്ന വിശുദ്ധനാണ് അന്തോണിയെ ന്നാണ് വിശ്വസിക്കപ്പെടുന്നത്. വളരെ സമ്പന്നമായ ഒരു കുടുംബത്തി ലാണ് അന്തോണി (ആന്റണി) ജനിച്ചത്. എന്നാല്‍, യേശുവിനു വേണ്ടി വളരെ പാവപ്പെട്ടവനായി ആന്റണി ജീവിച്ചു. ഫ്രാന്‍സീഷ്യന്‍ സഭയിലെ ഒരു പുരോഹിതനായി മാറിയ ആന്റണി ആഫ്രിക്കയിലേക്കാണ് തന്റെ പ്രേഷിതദൗത്യവുമായി ആദ്യം പോയത്. അവിടെനിന്നു മടങ്ങുന്ന വഴിക്കു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെടുകയും ഒടുവില്‍ ഇറ്റലിയില്‍ എത്തിച്ചേരുകയും ചെയ്തു. സാന്‍പവോളയിലെ ഒരു ഗുഹയിലുള്ള ആശ്രമത്തില്‍ ഒന്‍പതു മാസത്തോളം അദ്ദേഹം ജീവിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്തു. വിറകുവെട്ടുക, മുറികള്‍ വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ അദ്ദേഹം തന്നെ ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ആശ്രമം വിട്ടത്. ഒരു ദിവസം ദേവാലയത്തില്‍ സുവിശേഷപ്രസംഗം നടത്തേണ്ടിയിരുന്ന പുരോഹിതന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്തോണി പ്രസംഗിക്കാന്‍ തയാറായി. അതോടെ അദ്ദേഹത്തിന്റെ പ്രസംഗചാതുര്യം ഏവര്‍ക്കും ബോധ്യമായി. മറ്റു സ്ഥലങ്ങളില്‍ പോയി മതപ്രഭാഷണം നടത്തുന്ന ചുമതല അന്തോണിക്കു ലഭിച്ചു. അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടം തടിച്ചുകൂടി. പല ഭാഷകളില്‍ ആന്റണി പ്രസംഗിക്കുമായിരുന്നു. നദിക്കരയില്‍ നിന്നു പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കുവാനായി മല്‍സ്യങ്ങള്‍ കൂട്ടത്തോടെ തീരത്തേക്ക് എത്തുമായിരുന്നുവെന്ന് കഥയുണ്ട്. നോഹയുടെ കാലത്ത്, ദൈവം എല്ലാ ജീവജാലങ്ങളെയും നശിപ്പിച്ചപ്പോള്‍ മല്‍സ്യങ്ങളെ മാത്രം സംരക്ഷിച്ചുവെന്നും ദൈവത്തിന്റെ ഇഷ്ടമനുസരിച്ചാണു മല്‍സ്യങ്ങള്‍ ജീവിച്ചതെന്നും അദ്ദേഹം അപ്പോള്‍ പ്രസംഗിച്ചു. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ മധ്യസ്ഥനായി വി. ആന്റണിയെയാണ് കരുതപ്പെടുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ യേശുവിനെ കുറിച്ചു പഠിപ്പിക്കാനായി ആന്റണി പ്രസംഗക്കുറിപ്പുകള്‍ തയാറാക്കി. എന്നാല്‍, പ്രസംഗിക്കേണ്ടതിന്റെ തലേദിവസം ആ കുറിപ്പുകള്‍ ആരോ മനഃപൂര്‍വം മോഷ്ടിച്ചുകൊണ്ടു പോയി. ആന്റണി ദുഃഖിതനായി. കുറിപ്പുകള്‍ മോഷ്ടിച്ച വ്യക്തി തന്റെ നേരെ ആരോ വാള്‍ ഉയര്‍ത്തി വരുന്നതായി സ്വപ്നത്തില്‍ കണ്ട് ആ കുറിപ്പുകള്‍ ആന്റണിയെ തിരികെ ഏല്‍പിച്ചു. ആന്റണിയിലൂടെ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ക്കു കണക്കില്ല. വി.കുര്‍ബാനയ്ക്കു മധ്യേ വിശ്വാസികള്‍ക്കു കൊടുക്കുന്ന തിരുവോസ്തി വെറും അപ്പക്കഷണം മാത്രമാണെന്നും അതില്‍ ദൈവമില്ലെന്നും ഒരിക്കല്‍ ഒരാള്‍ ആന്റണിയോടു പറഞ്ഞു. ഇത് താന്‍ തെളിയിക്കുമെന്നു അയാള്‍ പറഞ്ഞു. തന്റെ കഴുതയെ മൂന്നു ദിവസം പട്ടിണിക്കിട്ടിട്ട് അതിന്റെ നേരെ ഓട്‌സും ആന്റണി കൊണ്ടുവരുന്ന തിരുവോസ്തിയും നീട്ടുമ്പോള്‍ കഴുത എന്തു സ്വീകരിക്കുമെന്നു നോക്കാമെന്നായിരുന്നു പരിഹാസരൂപേണ അയാള്‍ പറഞ്ഞത്. ആന്റണി അതിനു തയാറായി. കഴുതയ്ക്കു നേരെ അയാള്‍ ഓട്‌സ് നീക്കി. കഴുത അതിലേക്കു നോക്കുക പോലും ചെയ്യാതെ ആന്റണി കൊണ്ടു വന്ന തിരുവോസ്തിയെ വണങ്ങി. 1231 ജൂണ്‍ 13ന് ആന്റണി മരിച്ചു.


Wednesday 14th of June

സ്‌തോത്ര കവിയായ ജോസഫ് (810-886)


published-img
 

                   ആയിരത്തിലേറെ പ്രാര്‍ഥനാഗീതങ്ങളും കവിതകളും രചിച്ചിട്ടുള്ള ജോസഫ് ഇറ്റലിയിലെ സിസിലിയിലാണു ജനിച്ചത്. ഒന്‍പതാം നൂറ്റാണ്ടില്‍. ക്രൈസ്തവ വിശ്വാസികളായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നതുകൊണ്ടു ജനിച്ചപ്പോള്‍ മുതല്‍ ക്രൈസ്തവ ചൈതന്യത്തിലാണു ജോസഫ് വളര്‍ന്നത്. അറബികളുടെ അധിനിവേശസമയത്ത് തെസലോനിക്കയിലേക്കു പോകുകയും അവിടെ സന്യാസജീവിതം തുടങ്ങുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ സന്യാസസഭയില്‍ ചേര്‍ന്നെങ്കിലും മതപീഡനകാലത്ത് ജോസഫിന് അവിടെ നിന്നു റോമിലേക്കു പോകേണ്ടിവന്നു. ഈ യാത്രയ്ക്കിടെ ഒരു കൊള്ളസംഘം ജോസഫിനെ തടവിലാക്കി. അവരുടെ വാസസ്ഥലത്തു വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞു. അടിമയെ പോലെ പണിയെടുത്തു. മര്‍ദ്ദനങ്ങളും പട്ടിണിയും സഹിച്ചു. അപ്പോഴെല്ലാം യേശു മാത്രമായിരുന്നു ജോസഫിന് ആശ്വാസം പകര്‍ന്നിരുന്നത്. തന്റെയൊപ്പം തടവില്‍ കഴിഞ്ഞിരുന്നവരെയും മറ്റ് അടിമകളെയും യേശുവിനെപ്പറ്റി പഠിപ്പിക്കാന്‍ ജോസഫ് ഈ അവസരം വിനിയോഗിച്ചു. അവരെല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ ആകര്‍ഷിതരായി ക്രിസ്തുമതം സ്വീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട അടിമജീവിതത്തിനൊടുവില്‍ ജോസഫും മറ്റു ചില തടവുകാരും ചേര്‍ന്ന് അവിടെ നിന്നു രക്ഷപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കാണ് പിന്നീട് ജോസഫ് പോയത്. അവിടെ പുതിയൊരു സന്യാസസഭയ്ക്കു തുടക്കം കുറിച്ചു. സലോനിക്കയിലെ ബിഷപ്പായി മാറിയ ശേഷം വിഗ്രഹാരാധകനായ ചക്രവര്‍ത്തി തിയോഫിലസിനെ എതിര്‍ത്തു. ഇതോടെ വീണ്ടും നാടുവിടേണ്ട അവസ്ഥ വരികയും മറ്റൊരു സ്ഥലത്തേക്കു പോകുകയും ചെയ്തു. ജോസഫ് എഴുതിയ സ്‌തോത്രഗീതങ്ങള്‍ വളരെ പ്രസിദ്ധങ്ങളായിരുന്നു. ആയിരത്തിലേറെ പ്രാര്‍ഥനാ ഗീതങ്ങള്‍ അദ്ദേഹം എഴുതപ്പെട്ടിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്.


Thursday 15th of June

വി. ജെര്‍മാനിയ കസിന്‍ (1579- 1601)


published-img
 

                ചില നാടോടികഥകളില്‍ കാണുന്ന ദുഷ്ടയായ രണ്ടാനമ്മ. അവരുടെ പീഡനങ്ങളേറ്റുവാങ്ങുന്ന സാധുവായ പെണ്‍കുട്ടി. ജെര്‍മാനിയയുടെ ജീവിതം ഇത്തരം നാടോടികഥകളുടെ തനിയാവര്‍ത്തനമായിരുന്നു. കര്‍ഷകനായ ലോറന്റ് കസിന്‍ എന്നയാളുടെ മകളായിരുന്നു ജെര്‍മാനിയ. ജനിച്ച് അധികം ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പു തന്നെ അമ്മയെ നഷ്ടമായി. പിഞ്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ മാറാരോഗം പിടിപ്പെടുകയും വലത്തെ കൈയുടെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തു. ലോറന്റ് രണ്ടാമതും വിവാഹം കഴിച്ചു. ദുഷ്ടയായ രണ്ടാനമ്മയുടെ പീഡനമായിരുന്നു പിന്നീട്. വീടിനോടു ചേര്‍ന്നുള്ള ഇടുങ്ങിയ ഒരു കുതിരാലയത്തിലാണു ജെര്‍മാനിയയ്ക്കു രണ്ടാനമ്മ അന്തിയുറങ്ങാന്‍ സ്ഥലം കൊടുത്തിരുന്നത്. വയ്‌ക്കോല്‍ വിരിച്ചു നിലത്താണ് അവള്‍ ഉറങ്ങിയത്. ഭക്ഷണം വല്ലപ്പോഴും മാത്രമേ കിട്ടിയുള്ളു. നിസാരകുറ്റങ്ങള്‍ ചുമത്തി ക്രൂരമായി പീഡിപ്പിക്കാനും ആ സ്ത്രീ ശ്രമിച്ചു. ഒരിക്കല്‍ തിളച്ച വെള്ളമെടുത്ത് അവളുടെ മുഖത്തേയ്ക്ക് ഒഴിച്ചു. ജെര്‍മാനിയയ്ക്കു ഒന്‍പതു വയസു പ്രായമായപ്പോള്‍ അവളെ ആടുകളെ മേയ്ക്കാന്‍ പറഞ്ഞു വിട്ടു. പ്രാര്‍ഥനായിരുന്നു ഈ സമയത്ത് പ്രധാനമായി അവള്‍ ചെയ്തിരുന്നത്. എല്ലാ വേദനകളും ആ പിഞ്ചുമനസ് യേശുവിനു സമര്‍പ്പിച്ചു. എല്ലാ ദിവസവും വി. കുര്‍ബാന കാണുക, ജപമാല ചൊല്ലുക തുടങ്ങിയ കാര്യങ്ങളൊന്നും ജെര്‍മാനിയ മുടക്കിയില്ല. ആടുകളെ മേയാന്‍ വിട്ടശേഷം അവള്‍ ദേവാലയത്തില്‍ പോകുമായിരുന്നു. ഈ സമയത്ത്, ആടുകളെ കൂട്ടംതെറ്റാതെ സംരക്ഷിക്കാന്‍ മാലാഖമാര്‍ അവള്‍ക്കു തുണയായി. ഒരിക്കല്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സമയം വൈകിയപ്പോള്‍ ഒരു വലിയ നദിയുടെ മുകളിലൂടെ നടന്ന് അവള്‍ അക്കരെയെത്തിയതായി വിശ്വസിക്കപ്പെടുന്നു. വല്ലപ്പോഴും മാത്രമേ ഭക്ഷണം ലഭിച്ചിരുന്നുള്ളുവെങ്കിലും ആ കിട്ടുന്ന ഭക്ഷണം പോലും പാവപ്പെട്ടവര്‍ക്കു കൊടുക്കാന്‍ അവള്‍ താത്പര്യമെടുത്തു. അവള്‍ക്കു ചുറ്റും കൂട്ടുകാരെ പോലെ എത്തിയ കുട്ടികളെയെല്ലാം ജെര്‍മാനിയ യേശുവിനെ കുറിച്ചു പഠിപ്പിച്ചു. ഒരിക്കല്‍, അപ്പം മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി രണ്ടാനമ്മ അവളെ വലിയൊരു വടികൊണ്ടു മര്‍ദ്ദിക്കുവാന്‍ തുടങ്ങി. നാട്ടുകാര്‍ എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു ഇത്. ജെര്‍മാനിയ പ്രാര്‍ഥിച്ചുകൊണ്ടു തന്റെ മേല്‍വസ്ത്രം അഴിച്ചു. ഉടനെ അവള്‍ക്കു ചുറ്റും പൂക്കള്‍ വര്‍ഷിക്കപ്പെട്ടു. ഇതു കണ്ടുനിന്നവരെല്ലാം അവളുടെ വിശുദ്ധി അംഗീകരിക്കുകയും അവളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഈ സംഭവത്തോടെ അവളുടെ മാതാപിതാക്കള്‍ ജെര്‍മാനിയയെ തിരികെ വീട്ടിലേക്കു ക്ഷണിച്ചു. എന്നാല്‍, പഴയ കുതിരാലയത്തില്‍ തന്നെ കിടന്നുകൊള്ളാമെന്ന് അവള്‍ മറുപടി പറഞ്ഞു. 1601 ല്‍ ഒരു ദിവസം തന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ ജെര്‍മാനിയയെ കണ്ടെത്തി. ജെര്‍മാനിയയുടെ മാധ്യസ്ഥതയില്‍ നാനൂറിലേറെ അദ്ഭുതങ്ങള്‍ സംഭവിച്ചു. എല്ലാവിധ രോഗങ്ങളും സുഖപ്പെട്ടു. 1867ല്‍ പോപ്പ് പയസ് ഒന്‍പതാമന്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.


Friday 16th of June

വിശുദ്ധ ലുത്ഗാര്‍ഡിസ് (1182- 1246)


published-img
 

               മോടിയായി വസ്ത്രങ്ങളണിഞ്ഞു നടക്കുവാന്‍ മാത്രം ആഗ്രഹിച്ച നെതര്‍ലന്‍ഡ്‌സിലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു ലൂത്ഗാര്‍ഡിസ്. പരിശുദ്ധ ഹൃദയത്തിന്റെ ലൂത്ഗാര്‍ഡ് എന്നു പിന്നീട് അറിയപ്പെട്ട ഈ വിശുദ്ധ കന്യാസ്ത്രീയായത് വിവാഹജീവിതം സാധ്യമല്ല എന്നതുകൊണ്ടു മാത്രമായിരുന്നു. പന്ത്രണ്ടാം വയസില്‍ അവള്‍ ബെനഡിക്ടന്‍ സന്യാസിനി സഭയില്‍ ചേര്‍ന്നു. ലൂത്ഗാര്‍ഡിസിന്റെ വിവാഹത്തിനു സ്ത്രീധനമായി മാറ്റിവച്ചിരുന്ന തുക നഷ്ടപ്പെട്ടു പോയതിനാല്‍ ഇനി ഒരു വിവാഹജീവിതം സാധ്യമല്ല എന്ന ചിന്തയിലാണ് കന്യാസ്ത്രീയായത്. ആത്മീയമായ മറ്റൊരു വിളിയും അവള്‍ക്കുണ്ടായിരുന്നില്ല. ലൂത്ഗാര്‍ഡിന് ഏതാണ്ടു പത്തൊന്‍പതു വയസ് പ്രായമായപ്പോള്‍ ഒരു ദിവസം അവള്‍ക്ക് യേശുവിന്റെ ദര്‍ശനമുണ്ടായി. തന്റെ ശരീരത്തിലെ അഞ്ചു തിരുമുറിവുകള്‍ യേശു അവള്‍ക്കു കാണിച്ചു കൊടുത്തു. ഈ സംഭവത്തോടെ ലൂത്ഗാര്‍ഡിന്റെ ജീവിതം മാറിമറിഞ്ഞു. പ്രാര്‍ഥനകള്‍ ക്കിടയ്ക്ക് യേശുവിന്റെ ദര്‍ശനം പിന്നീട് പലപ്പോഴും അവള്‍ക്കു ലഭിച്ചു. യേശുവിന്റെ പോലെയുള്ള ക്ഷതങ്ങള്‍ അവളുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. തലമുടികള്‍ക്കിടയില്‍ നിന്നു ചിലപ്പോള്‍ രക്തം ഒഴുകുമായിരുന്നു. ബെനഡിക്ടയിന്‍ സഭയിലെ നിയമങ്ങള്‍ അത്ര കര്‍ശനമായിരുന്നില്ല. കൂടുതല്‍ ത്യാഗവും വേദനയും സഹിക്കുവാന്‍ അവള്‍ തയാറായിരുന്നു. വിശുദ്ധ ക്രിസ്റ്റീനയുടെ ഉപദേശത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ സിസ്‌റ്റേറിയന്‍ സഭയില്‍ ചേര്‍ന്നു. പിന്നീടുള്ള 30 വര്‍ഷക്കാലം അവിടെയാണ് അവള്‍ ജീവിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പല അദ്ഭുതപ്രവര്‍ത്തികളും ലൂത്ഗാര്‍ഡിസ് ചെയ്തു. പലരെയും സുഖപ്പെടുത്തി. സംഭവങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചു. അവളുടെ പ്രസംഗം കേട്ടവരൊക്കെയും യേശുവില്‍ അലിഞ്ഞുചേര്‍ന്നു. മരിക്കുന്നതിനു മുന്‍പുള്ള പതിനൊന്നു വര്‍ഷം അവള്‍ പൂര്‍ണമായും അന്ധയായി ആണു ജീവിച്ചത്. അവളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ഇത് ഒരു ദൈവാനുഗ്രഹമായാണ് ലൂത്ഗാര്‍ഡിസ് കണ്ടത്. ലോകവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് അവള്‍ യേശുവിനെ മാത്രം ധ്യാനിച്ചു. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെ പിറ്റേന്ന് അവള്‍ മരിച്ചു.


Saturday 17th of June

വി. ആല്‍ബര്‍ട്ട് ഷ്മിയേലോസ്‌കി (1845 - 1916)


published-img
 

                 പോളണ്ടിലെ അതിസമ്പന്നമായ ഒരു കുടുംബത്തില്‍ ജനിച്ച ആല്‍ബര്‍ട്ട് ഷ്മിയേലോസ്‌കി വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്താണ്. 1989 ല്‍. അതിനു ആറു വര്‍ഷം മുന്‍പ് മാത്രമാണ് അദ്ദേഹത്തിനു വാഴ്ത്തപ്പെ ട്ടവന്‍ എന്ന പദവി ലഭിക്കുന്നത്. തന്റെ ജന്മനാടു കൂടിയായ പോളണ്ടില്‍ വച്ച് പതിനായിരക്കണക്കിന് ആളുകള്‍ സാക്ഷിയായി നില്‍ക്കവേ ജോണ്‍ പോള്‍ രണ്ടാമന്‍ ആ പദവി അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ആല്‍ബര്‍ട്ട് സമ്പന്നനായ ഒരു കുടംബത്തിലാണ് ജനിച്ചതെന്നു പറഞ്ഞുവല്ലോ. അദ്ദേഹത്തിന്റെ കുടുംബത്തിനു നിരവധി എസ്‌റ്റേറ്റുകള്‍ ഉണ്ടായിരുന്നു. അവ നോക്കി നടത്തുന്നതിനു വേണ്ടി ആല്‍ബര്‍ട്ട് ഉന്നത പഠനം നടത്തിയത് കാര്‍ഷിക വിഷയങ്ങളിലായിരുന്നു. പോളണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹത്തെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റി. രാഷ്ട്രീയ സംഘട്ടനത്തിനിടയ്ക്ക് അദ്ദേഹത്തിനു മുറിവേറ്റതിനെത്തുടര്‍ന്നു ഒരു കാല്‍ മുറിച്ചുനീക്കേണ്ടതായും വന്നു. ക്രാകോവ് എന്ന ആല്‍ബര്‍ട്ടിന്റെ ജന്മനാട്ടില്‍ അദ്ദേഹം വളരെ പ്രശസ്തനായിരുന്നു. നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു ആല്‍ബര്‍ട്ട്. നല്ലൊരു കലാകാരന്‍ മനുഷ്യസ്‌നേഹിയായിരിക്കുമല്ലോ.ആല്‍ബര്‍ട്ടി നും മറ്റുള്ളവരോടുള്ള കരുണയും സ്‌നേഹവും ചെറിയ പ്രായം മുതല്‍ തന്നെയുണ്ടായിരുന്നു. തനിക്കു ചുറ്റും ജീവിക്കുന്നവരുടെ വേദന തന്റെ വേദനയായി ആല്‍ബര്‍ട്ട് കണ്ടു. പാവങ്ങളെ സഹായിക്കാനും രോഗികളെ ശുശ്രൂഷിക്കാനും ആല്‍ബര്‍ട്ട് സമയം കണ്ടെത്തി. ചിത്രകാരനായും രാഷ്ട്രീയക്കാരനായുമുള്ള ജീവിതം അദ്ദേഹം ക്രമേണ മടുത്തു. പാവങ്ങളോ ടൊത്ത് കഴിയുവാനും അവരെ ആശ്വസിപ്പിക്കുവാനും യേശുവിന്റെ അനുയായി ആകുന്നതാണ് നല്ലതെന്ന് ആല്‍ബര്‍ട്ട് തിരിച്ചറിഞ്ഞു. അദ്ദേഹം ദൈവവിളി സ്വീകരിച്ചു. ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്ന ആല്‍ബര്‍ട്ട് തന്റെ ജീവിതം പാവങ്ങള്‍ക്കുവേണ്ടി നീക്കിവച്ചു. നിരവധി സന്യാസ സമൂഹങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. 1916ല്‍ അദ്ദേഹം മരിച്ചു. മരണശേഷം ആല്‍ബര്‍ട്ടിന്റെ മധ്യസ്ഥതയില്‍ നിരവധി അദ്ഭുതങ്ങള്‍ സംഭവിച്ചു.


Sunday 18th of June

വി. ഓസാന ആന്ദ്രേസി (1449 - 1505)


published-img
 

                      അഞ്ചു വയസുള്ളപ്പോള്‍ പരിശുദ്ധ ത്രിത്വത്തിന്റെ ദര്‍ശനമുണ്ടായി എന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധയാണ് ഓസാന. ഇറ്റലിയിലെ കുലീനമായ കുടുംബത്തില്‍ നിക്കോളാസ് എന്നും ആഗ്നസ് എന്നും പേരുള്ള ദമ്പതികളുടെ മകളായി ജനിച്ച ഓസാനയുടെ ബാല്യ കാലത്തെ കൂട്ടുകാര്‍ മാലാഖമാരായിരുന്നു. അവളുടെ സ്വപ്നങ്ങ ളില്‍ മാലാഖമാരും സ്വര്‍ഗവും എല്ലാം ആവര്‍ത്തിച്ചു വന്നു കൊണ്ടിരുന്നു. തന്റെ ജീവിതം യേശുവിനു വേണ്ടി നീക്കിവയ്ക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു. വിവാഹ പ്രായമെത്തിയപ്പോള്‍ മാതാപിതാക്കള്‍ അവള്‍ക്ക് ആലോചനകള്‍ കൊണ്ടുവന്നു. വിവാഹ ജീവിതത്തിനു വീട്ടുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും അവള്‍ തന്റെ ശപഥത്തില്‍ ഉറച്ചുനിന്നു. അങ്ങനെ 17ാം വയസില്‍ അവള്‍ ഡൊമിനിഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. എന്നാല്‍ വ്രതവാഗ്ദാനം നടത്തുന്നതിനു അവള്‍ക്കു സാധിച്ചില്ല. മാതാപിതാക്കളുടെ പെട്ടെന്നുള്ള മരണം തടസമായിവന്നു. തന്റെ ഇളയസഹോദരങ്ങളെ പോറ്റേണ്ട ചുമതല ഓസാനയ്ക്കു വന്നു. അങ്ങനെ 37 വര്‍ഷം അവള്‍ ജീവിച്ചു. എപ്പോഴും മനസില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുക ഓസാനയുടെ ശീലമായിരുന്നു. തന്റെ ജോലികള്‍ ക്കിടയിലെല്ലാം അവള്‍ യേശുവുമായി സംസാരിച്ചുകൊണ്ടേയിരുന്നു. നിരവധി ദര്‍ശനങ്ങള്‍ ഓസാനയ്ക്കുണ്ടായി. കുരിശും ചുമന്നുകൊണ്ടു നീങ്ങുന്ന യേശുവിനെ അവള്‍ കണ്ടു. ദൈവവുമായി സംസാരിക്കുമ്പോഴെല്ലാം ബോധം മറഞ്ഞു മറ്റൊരു ലോകത്ത് എത്തുമായിരുന്നു ഓസാന. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു മുറിവുകള്‍ അവളുടെ ദേഹത്തും ഉണ്ടായി. എന്നാല്‍, അവയില്‍ നിന്നു രക്തം ഒലിച്ചിരുന്നില്ല. പാവങ്ങളെ സഹായിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും അവള്‍ സമയം കണ്ടെത്തി. തന്റെ ജീവിതം പൂര്‍ണമായി യേശുവിന് സമര്‍പ്പിച്ച ഈ വിശുദ്ധ 1505 ല്‍ രോഗങ്ങള്‍ മൂര്‍ച്ഛിച്ച് മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മധ്യസ്ഥയായാണ് ഓസാന അറിയപ്പെടുന്നത്.


Monday 19th of June

വി. റൊമുവാള്‍ഡ് (951- 1027)


published-img
 

                      ഇറ്റലിയിലെ കുലീനമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു റൊമുവാള്‍ഡ്. തന്റെ യൗവനകാലം ആഘോഷപൂര്‍വം ജീവിച്ച റൊമുവാള്‍ഡ് യേശുവിലേക്ക് അടുത്തതു വളരെ വൈകിയാ യിരുന്നു. ധാരാളം സുഹൃത്തുക്കള്‍. തന്റെ കുടുബത്തിന്റെ സമ്പത്ത് അദ്ദേഹം ശരിക്കും ഉപയോഗിച്ചു. ഒരിക്കല്‍ തന്റെ പിതാവും മറ്റൊരാളുമായുള്ള ഒരു ഏറ്റുമുട്ടലിനു റൊമുവാള്‍ഡ് സാക്ഷിയായി. ഒരാള്‍ മരിച്ചു വീഴും വരെ യുദ്ധം തുടരുക എന്ന രീതിയിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു ദ്വന്ദയുദ്ധം. അച്ഛന്റെ മരണം സംഭവിക്കുമോ എന്ന പേടിയായിരുന്നു റൊമുവാള്‍ഡിന് ആദ്യം. എന്നാല്‍, സംഭവിച്ചതു മറിച്ചാണ്. ഏറ്റുമുട്ടലിനൊടുവില്‍ അച്ഛന്‍ തന്റെ ശത്രുവിനെ കൊന്നു. അച്ഛന്റെ വിജയം റൊമുവാള്‍ഡിന് സന്തോഷത്തെക്കാള്‍ ദുഃഖമാണ് നല്‍കിയത്. ലോകത്തിലെ പകയും വിദ്വേഷവും ആ മനസിനെ വല്ലാതെ ഉലച്ചു. അച്ഛന്‍ ചെയ്ത തെറ്റിനു പരിഹാരമായി സന്യാസജീവിതം സ്വീകരിക്കാന്‍ അവന്‍ തീരുമാനിച്ചു. യേശുവിലാണു യഥാര്‍ഥ സ്‌നേഹവും സത്യവുമെന്ന് അദ്ദേഹം മനസിലാക്കി. ഇറ്റലിയിലെ ക്ലാസെയിലുള്ള ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ ചേരുകയാണ് റൊമുവാള്‍ഡ് പിന്നീട് ചെയ്തത്. 996 മുതല്‍ 999 വരെ അദ്ദേഹം സന്യസ്തജീവിതം അവിടെ നയിച്ചു. എവിടെയെങ്കിലും ഒറ്റയ്ക്കിരുന്ന് പ്രാര്‍ഥനയുമായി കഴിയുവാന്‍ റൊമുവാള്‍ഡ് ആഗ്രഹിച്ചില്ല. ഇറ്റലി മുഴുവന്‍ അദ്ദേഹം യാത്ര ചെയ്തു. ഇറ്റലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ റൊമുവാള്‍ഡ് നിരവധി സന്യാസസമൂഹങ്ങള്‍ക്കു തുടക്കം കുറിച്ചു. നിരവധി പേരെ യേശുവിലേക്ക് ആനയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ ജീവിതത്തിന്റെ അവസാന 14 വര്‍ഷം സിറ്റ്‌റിയ മലയില്‍ ഏകാന്തജീവിതം നയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എല്ലാ ഉത്തരവാദിത്തങ്ങളും മറ്റുള്ളവര്‍ക്കു നല്‍കി അദ്ദേഹം അവിടെ മരണം വരെ ജീവിച്ചു. മരണം ശേഷം അദ്ദേഹത്തെ ഫാബ്രിയാനോ എന്ന സ്ഥലത്ത് അടക്കം ചെയ്തു. 1583 ല്‍ പോപ് ഗ്രിഗറി പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1969 മുന്‍പു വരെ റൊമുവാള്‍ഡിന്റെ ഓര്‍മദിവസം ഫെബ്രുവരി ഏഴാനായിരുന്നു ആചരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം നീക്കം ചെയ്ത ദിവസം എന്ന നിലയ്ക്കായിരുന്നു ആ ദിവസം ആചരിച്ചിരുന്നത്.


Tuesday 20th of June

വി. അല്‍ബാന്‍ (എ.ഡി. മൂന്നാം നൂറ്റാണ്ട്)


published-img
 

                        ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയാണ് അല്‍ബാന്‍. ഒരു സൈനികനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഒരു ക്രൈസ്തവ പുരോഹിതനെ അദ്ദേഹം പരിചയപ്പെട്ടു. ക്രിസ്തുമതം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു സൈനികനായിരുന്നു അദ്ദേഹം. മറ്റു പട്ടാളക്കാരുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ആ പുരോഹിതനെ അല്‍ബാന്‍ ഒളിച്ചു താമസിപ്പിച്ചു. അദ്ദേഹത്തോടൊത്ത് ജീവിച്ച സമയം കൊണ്ട് യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് ബോധ്യം വന്ന് അല്‍ബാന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ഒരു ദിവസം പുരോഹിതനെ പിടിക്കാനായി പട്ടാളക്കാര്‍ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വളഞ്ഞപ്പോള്‍ തന്റെ വേഷം പുരോഹിതനു കൊടുത്ത് അദ്ദേഹത്തെ രക്ഷപെടാന്‍ അല്‍ബാന്‍ അനുവദിച്ചു. പുരോഹിതന്റെ വേഷം അല്‍ബാനും ധരിച്ചു. ആ വേഷത്തില്‍ നിന്ന അല്‍ബാനെ പടയാളികള്‍ പിടികൂടി. എന്നാല്‍. തന്റെ വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കാന്‍ അല്‍ബാന്‍ തയാറായില്ല. ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായി അല്‍ബാന്‍ മാറുകയാണ് പിന്നീട് സംഭവിച്ചത്. അദ്ദേഹം കൊല ചെയ്യപ്പെട്ടു. അല്‍ബാനെ കൊല്ലുവാന്‍ ആദ്യം നിയോഗി ക്കപ്പെട്ട പട്ടാളക്കാരന്‍ അദ്ദേഹത്തെ കൊല്ലാന്‍ തയാറെടുക്കുന്ന സമയം കൊണ്ട് അല്‍ബാന്റെ ജീവിതകഥ മനസിലാക്കി. യേശുവിന്റെ സ്‌നേഹം അയാള്‍ അനുഭവിച്ചു. അല്‍ബാനെ കൊല്ലാന്‍ പാടില്ലെന്നു അഭ്യര്‍ഥിക്കുകയും താന്‍ ആ ജോലി ചെയ്യില്ലെന്നു ഉറച്ചു വിളിച്ചുപറയുകയും ചെയ്തു. ഫലം, അല്‍ബാനു ശേഷം ഇയാളും രക്തസാക്ഷിയായി. അല്‍ബാനെ കൊല്ലാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ് അല്‍ബാന്റെ വേഷമണിഞ്ഞു രക്ഷപ്പെട്ട പുരോഹിതനും ഓടിയെത്തി. പടയാളികള്‍ ആ പുരോഹിതനെയും പിടികൂടി. അദ്ദേഹത്തെയും കൊന്നു. ഇംഗ്ലണ്ടിലെ ആദ്യത്തെ മൂന്നു രക്തസാക്ഷികളായി ഇവര്‍ മാറി.


Wednesday 21st of June

ദരിദ്രനായ വി. ലാസര്‍ (യേശുവിനു മുന്‍പ്)


published-img
 

                 ലൂക്കായുടെ സുവിശേഷത്തില്‍ യേശു പറയുന്ന ഒരു ഉപമയിലെ കഥാപാത്രമാണ് ലാസര്‍. ലാസര്‍ യേശു സൃഷ്ടിച്ച ഒരു സാങ്കല്‍പിക കഥാപാത്രമല്ല. അദ്ദേഹം യേശുവിന്റെ കാലത്തോ അതിനു മുന്‍പോ ജീവിച്ചിരുന്ന ഒരു വ്യക്തി തന്നെയായിരുന്നു. ആ വ്യക്തിയുടെ കഥ യേശു ഉപമയായി പറഞ്ഞുവെന്നു മാത്രം. എന്നാല്‍, ലാസര്‍ എന്നാണ് ജീവിച്ചതെന്നോ, അയാളുടെ മറ്റു വിവരങ്ങളോ ഇന്നു ലഭ്യമല്ല. ധനവാനായ ഒരു മനുഷ്യനുണ്ടായിരുന്നു. ആഡംബരത്തോടെ ജീവിച്ചിരുന്ന അയാളുടെ വീടിന്റെ പടിവാതില്ക്കല്‍ കാത്തുകിടന്നിരുന്ന ദരിദ്രനായിരുന്നു ലാസര്‍. ലാസറിന്റെ ദേഹം മുഴുവന്‍ വ്രണങ്ങളായിരുന്നു. ധനവാന്‍ ഭക്ഷിച്ച ശേഷം അയാളുടെ മേശയില്‍ നിന്നു താഴെ വീണു കിടക്കുന്ന ഉച്ഛിഷ്ടം കഴിച്ചാണ് അയാള്‍ ജീവിച്ചിരുന്നത്. ലാസറും ധനവാനും മരിച്ചു. ലാസര്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കപ്പെട്ടു. അബ്രാഹത്തിനൊപ്പം സ്ഥാനം പിടിച്ചു. ധനവാന്‍ നരകത്തിലേക്ക് പോയി. തന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷകള്‍ അവന്‍ അവിടെ അനുഭവിച്ചു. പീഡനങ്ങള്‍ സഹിക്കവയ്യാതെ അയാള്‍ തല ഉയര്‍ത്തിനോക്കിയപ്പോള്‍ ലാസര്‍ സ്വര്‍ഗത്തില്‍ ഇരിക്കുന്നതു കണ്ടു. ധനവാന്‍ അബ്രാഹത്തോടു വിളിച്ചു പറഞ്ഞു. 'എന്നോട് കരുണ തോന്നണമേ..ലാസറിനെ ഇങ്ങോട്ട് അയച്ച് എന്റെ വേദനകള്‍ കുറച്ചു തരേണമേ..' എന്നാല്‍ അബ്രാഹം അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ''നിന്റെ ജീവിത കാലത്ത് എല്ലാ സുഖസൗകര്യങ്ങളും നിനക്കു ലഭിച്ചു. അതേ സമയം അവിടെ കഷ്ടതകള്‍ സഹിച്ച ലാസറിനെ നീ ഗൗനിച്ചില്ല. ഇന്ന് ലാസര്‍ സുഖം അനുഭവിക്കുന്നു. നീ വേദന അനുഭവിക്കുന്നു.'' ലാസറിനെ നരകത്തിലേക്ക് അയയ്ക്കാന്‍ പാടില്ലെന്നു പറഞ്ഞ അബ്രാഹ ത്തോട് എങ്കില്‍ ലാസറിനെ തന്റെ ഭൂമിയിലെ വസതിയിലേക്ക് അയയ്ക്കണമെന്നും അവിടെയുള്ള വരെ ഈ വിവരങ്ങള്‍ അറിയിക്കണമെന്നും ധനവാന്‍ ആവശ്യപ്പെടുന്നു. അബ്രാഹം പറഞ്ഞു: ''അവര്‍ക്കു മോശയും പ്രവാചകരും ഉണ്ടല്ലോ. അവരെ ശ്രവിക്കട്ടെ. മോശയെയും പ്രവാചകരെയും അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്ന് ഒരാള്‍ ഉയര്‍ത്താലും അവര്‍ക്കു ബോധ്യം വരികയില്ല.'' കുഷ്ഠരോഗികളുടെയും ദരിദ്രരുടെയും മധ്യസ്ഥനായാണ് ലാസര്‍ അറിയപ്പെടുന്നത്. സ്വര്‍ഗരാജ്യം സ്വന്തമാക്കിയവന്‍ എന്നു യേശു തന്നെ വെളിപ്പെടുത്തിയ വ്യക്തിയാണ് ലാസര്‍. സ്വര്‍ഗത്തില്‍ അബ്രാഹത്തിനൊപ്പം സ്ഥാനം പിടിച്ച ലാസര്‍ തീര്‍ച്ചയായും നമ്മുടെ പ്രാര്‍ഥനകള്‍ കേള്‍ക്കു കയും അത് ദൈവത്തിങ്കല്‍ എത്തിക്കുകയും ചെയ്യും. ലാസറിന്റെ പേരില്‍ നിരവധി സന്യാസ സമൂഹങ്ങളുണ്ട്. കുഷ്ഠരോഗികള്‍ മാത്രം അംഗങ്ങളായ ഒരു സമൂഹവും ജറുസലേമില്‍ രൂപം കൊണ്ടു. കുഷ്ഠരോഗികളായ മറ്റുള്ളവരെ സഹായിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ജറുസ ലേമില്‍ കുഷ്ഠരോഗികള്‍ക്കായി ഒരു ആശുപത്രി സ്ഥാപിക്കുകയും ചെയ്തു.


Thursday 22nd of June

വി. തോമസ് മൂര്‍ (1478-1535)


published-img
 

                  സാഹിത്യകാരനും ഫലിതസാമ്രാട്ടുമായിരുന്നു വിശുദ്ധനായ തോമസ് മൂര്‍. തമാശ പറഞ്ഞ്, പുഞ്ചിരിയോടെ മരണത്തെ സ്വീകരിച്ച വിശുദ്ധനാണ് അദ്ദേഹം. തന്നെ കഴുത്തറുത്ത് കൊല്ലാനെത്തിയ സൈനികനോട് തന്റെ താടിയില്‍ പിടിച്ചുകൊണ്ട് 'ഈ താടിയെ വെട്ടിമുറിക്കരുത്. ഈ രോമങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. തോമസ് മൂറിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാവും. അത്രയ്ക്കു പ്രശസ്തി അദ്ദേഹം നേടിയിരുന്നു; ജീവിച്ചിരിക്കുമ്പോഴും മരണശേഷവും. ലണ്ടനിലാണ് മൂര്‍ ജനിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മോര്‍ട്ടന്റെ സഹായിയായിരുന്നു മൂര്‍. അദ്ദേഹത്തിന്റെ സംരക്ഷണയിലായിരുന്നു തോമസ് മൂറിന്റെ വിദ്യാഭ്യാസവും. ഒരു അഭിഭാഷകനായി ജോലി നോക്കിയിരുന്ന തോമസ് മൂര്‍ രണ്ടു തവണ വിവാഹം കഴിച്ചു. ഒരു മകനും മൂന്നു പെണ്‍മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. 1529ല്‍ ഹെന്റി എട്ടാമന്‍ രാജാവ് അദ്ദേഹത്തിനു 'ലോഡ് ചാന്‍സലര്‍ ഓഫ് ദി എക്‌സ്‌ചെക്കര്‍' എന്ന പദവി നല്‍കി. എന്നാല്‍, ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയുടെ പരമാധികാരിയായി രാജാവ് സ്വയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതോടെ തോമസ് മൂര്‍ രാജാവുമായി പിണങ്ങി. മൂര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 'രാജാവാണ് സഭയുടെ പരമാധികാരി' എന്നു സത്യം ചെയ്യണമെന്ന് തോമസ് മൂറിനോട് കല്‍പിച്ചെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. കാരാഗൃഹത്തിലായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യയും മകളും നിരവധി തവണ രാജാവിനു വഴങ്ങി മരണശിക്ഷയില്‍ നിന്നു രക്ഷപ്പെടണമെന്ന് അഭ്യര്‍ഥിക്കാനെത്തിയെങ്കിലും മൂര്‍ അതിനു തയാറായില്ല. തടവറയില്‍ നിന്ന് തന്റെ മകള്‍ മാര്‍ഗരറ്റിനു തോമസ് മൂര്‍ കത്തെഴുതി. ''എന്റെ മകളെ, എനിക്ക് എന്തു സംഭവിക്കുമെന്നോര്‍ത്ത് നീ ആകുലപ്പെടേണ്ടതില്ല. ഈ ലോകത്തില്‍ എനിക്ക് എന്തു സംഭവിക്കുന്നുവോ അത് ദൈവത്തിന്റെ തീരുമാനപ്രകാരമാണെന്നു മനസിലാക്കുക. അവിടുത്തെ ഇഷ്ടപ്രകാരമല്ലാതെ ഈ ലോകത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല. ദൈവത്തിന്റെ തീരുമാനം എന്തു തന്നെയായാലും അത് എന്റെ നല്ലതിനു വേണ്ടിയായിരിക്കും.'' ഒടുവില്‍ തോമസ് മൂറിനു മരണശിക്ഷ വിധിക്കപ്പെട്ടു. കൊലമരത്തിലേക്ക് കയറുമ്പോഴും മൂര്‍ തന്റെ സ്വതസിദ്ധമായ ഫലിതം കൈവിട്ടില്ല. ''മുകളിലേക്ക് കയറുമ്പോള്‍ എന്നെ ഒന്നു സഹായിച്ചേക്കൂ..താഴേയ്ക്കു ഞാന്‍ തന്നെ പോന്നുകൊള്ളാം'' എന്നാണ് അദ്ദേഹം പറഞ്ഞത്. 1535 ല്‍ അദ്ദേഹം രക്തസാ ക്ഷിത്വം വഹിച്ചു. 1935ല്‍ പോപ് പയസ് പതിനൊന്നാമന്‍ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Friday 23rd of June

വി. എഥല്‍ഡ്രെഡ (640-679)


published-img
 

                   ഇംഗ്ലണ്ടിലെ രാജകുടുംബത്തിലൊന്നില്‍ ജനിച്ച എഥല്‍ഡ്രെഡ വിശുദ്ധയായ ജുര്‍മിന്റെ സഹോദരിയായിരുന്നു. രണ്ടു തവണ വിവാഹം കഴിച്ചിട്ടും എഥല്‍ഡ്രെഡ ഒരു കന്യകയായി തുടര്‍ന്നു എന്നാണ് കഥ. എഥല്‍ഡ്രെഡയുടെ ആദ്യം വിവാഹം മൂന്നു വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളൂ. അതിനു ശേഷം ഭര്‍ത്താവ് മരിച്ചു. ആ മൂന്നു വര്‍ഷത്തിനിടയ്ക്കു ഒരിക്കല്‍ പോലും അവര്‍ ലൗകിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ഇനി എന്നും കന്യകയായി തുടരുമെന്ന് യേശുവിന്റെ നാമത്തില്‍ അവള്‍ ശപഥം ചെയ്തുവെങ്കിലും ചില കുടുംബസാഹചര്യങ്ങള്‍ മൂലം അവള്‍ക്കു വീണ്ടും വിവാഹം കഴിക്കേണ്ടതായി വന്നു. പുതിയ ഭര്‍ത്താവിനോട് ആദ്യ ദിവസം തന്നെ തന്റെ ശപഥത്തെക്കുറിച്ച് അവള്‍ പറഞ്ഞു. സഹോദരനെയും സഹോദരിയെയും പോലെ ജീവിക്കാമെന്ന് അയാള്‍ സമ്മതിച്ചു. എന്നാല്‍, പീന്നീട് ആ മനുഷ്യന്‍ അവളെ സാമ്പത്തികമായും മറ്റും ദുരുപയോഗപ്പെടുത്തുന്നു എന്ന് തിരിച്ചറിഞ്ഞതോടെ അവള്‍ അയാളെ ഉപേക്ഷിച്ചു. എഥല്‍ഡ്രെഡയുമായി ഭാര്യാഭര്‍ത്താക്ക ന്‍മാരെ പോലെ ജീവിക്കാന്‍ അയാള്‍ മോഹിച്ചിരുന്നു. വിശുദ്ധനായി പിന്നീട് പ്രഖ്യാപിക്കപ്പെട്ട ബിഷപ്പ് വില്‍ഫ്രണ്ടിനെ സമീപിച്ച് തന്റെ ഭാര്യയെ വ്രതവാഗ്ദാനത്തില്‍ നിന്നു പിന്തിരിപ്പി ക്കണമെന്ന് അയാള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ബിഷപ്പ് അതിനു തയാറായില്ല. എഥല്‍ഡ്രെഡയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ആ മനുഷ്യനില്‍ നിന്നു രക്ഷനേടുന്നതിനു വേണ്ടി ദൂരസ്ഥലത്തുള്ള ഒരു സന്യാസസമൂഹത്തിലേക്ക് അവളെ ബിഷപ്പ് പറഞ്ഞയച്ചു. ഭര്‍ത്താവ് പിന്തുടര്‍ന്നു. ഏഴു ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ എഥല്‍ഡ്രെഡയെ കണ്ടെത്താനാവാതെ ആ മനുഷ്യന്‍ പിന്‍വാങ്ങി. എഥല്‍ഡ്രെഡ തന്റെ ബന്ധുവായ വിശുദ്ധ എബ്ബയ്‌ക്കൊപ്പം കുറച്ചുനാള്‍ ജീവിച്ചു. പിന്നീട് പൂര്‍ണമായും സന്യാസവ്രതം സ്വീകരിച്ചു. പാവങ്ങളോടുള്ള എഥല്‍ഡ്രെഡയുടെ കാരുണ്യം വളരെ പ്രസിദ്ധമായിരുന്നു. അവള്‍ അവര്‍ക്കെല്ലാം പ്രിയങ്കരിയായി മാറി. നിരവധി രോഗികളെ സുഖപ്പെടുത്തി. ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലാകുന്നതു വരെ അവള്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. പഴയകാല ജീവിതത്തില്‍ ചെയ്തു പോയ തെറ്റുകളുടെ പ്രായശ്ചിത്തമായാണ് എഥല്‍ഡ്രെഡ തന്റെ രോഗത്തെ കണ്ടത്. വിധവകളുടെ മധ്യസ്ഥയായാണ് എഥല്‍ഡ്രെഡ അറിയപ്പെടുന്നത്.


Saturday 24th of June

സ്‌നാപകയോഹന്നാന്‍ (യേശുവിന്റെ കാലഘട്ടം)


published-img
 

         യേശുക്രിസ്തുവിന്റെ ബന്ധുവാണ് യോഹന്നാന്‍. കന്യകാമറിയ ത്തിന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്റെയും സക്കറിയയുടെയും മകനായ യോഹന്നാന്‍ യേശുവിനു മുന്‍പുള്ള അവസാന പ്രവാചക നായി കണക്കാക്കപ്പെടുന്നു. യോഹന്നാന്റെ പിതാവ് സക്കറിയ ഒരു പുരോഹിതനായിരുന്നു. ആബിയായുടെ കുടുംബത്തില്‍പ്പെട്ട സക്കറിയയ്ക്കും എലിസബത്തിനും ദാമ്പത്യജീവിതം ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മക്കളുണ്ടായില്ല. ഒരിക്കല്‍ സക്കറിയ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒറു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിപൂരിതനാകും.'' (ലൂക്കാ 1: 13-15) പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതു വരെ അയാള്‍ ഊമയായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു. എലിസബത്ത് ഗര്‍ഭിണിയായി. ആറുമാസത്തിനു ശേഷം കന്യാകാമറിയത്തിനു യേശുവിന്റെ ജനനത്തെ കുറിച്ചും ദൈവദൂതന്റെ അറിയിപ്പുണ്ടായി. യേശുവിനെ ഉദരത്തില്‍ വഹിച്ചുകൊണ്ട് മറിയം എലിസബത്തി നെ സന്ദര്‍ശിക്കുവാനായി പോയി. മറിയത്തെ കണ്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ കിടന്ന് ശിശു തുള്ളിച്ചാടിയതായി ബൈബിള്‍ പറയുന്നു. കുഞ്ഞു ജനിച്ചപ്പോള്‍ അവനു 'യോഹന്നാന്‍' എന്നു പേരിടണമെന്ന് സക്കറിയ എഴുതി കാണിച്ചു. ആ നിമിഷം അയാളുടെ സംസാരശേഷി തിരികെ കിട്ടി. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ യോഹന്നാന്‍ മരുഭൂമിയില്‍ തപസ് അനുഷ്ഠിച്ച് തുടങ്ങി. തേനും കിഴങ്ങുകളും മാത്രമായിരുന്നു ഭക്ഷണം. ജോര്‍ദാന്‍ നദിയില്‍ വച്ച് നിരവധി പേരെ യോഹന്നാന്‍ ജ്ഞാനസ്‌നാനപ്പെടുത്തി. ധാരാളം ശിഷ്യന്‍മാരും യോഹന്നാന് ഉണ്ടായിരുന്നു. വരാനിരിക്കുന്ന രക്ഷകന്‍ യോഹന്നാന്‍ തന്നെയാണെന്നു പലരും വിശ്വസിച്ചു. ''എനിക്കു പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ്. അവന്റെ ചെരുപ്പിന്റെ ചരട് അഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല'' എന്നാണ് യോഹന്നാന്‍ യേശുവിനെ കുറിച്ചു ജനങ്ങളോട് പറഞ്ഞത്. യേശുവിനെ സ്‌നാപക യോഹന്നാന്‍ സ്‌നാനപ്പെടുത്തുന്ന സംഭവവും ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവനായി ആരുമില്ലെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. മകളുടെ വാക്കുകള്‍ വിശ്വസിച്ച് ഹേറോദോസ് രാജാവ് യോഹന്നാനെ തലയറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് ഏറെക്കാലത്തോളം യോഹന്നാന്റെ തല രാജാവ് സൂക്ഷിച്ച് വച്ചിരുന്നതായി പറയപ്പെടുന്നു. എ.ഡി. 30ലാണ് യോഹന്നാന്റെ മരണം എന്നാണ് കരുതപ്പെടുന്നത്.


Sunday 25th of June

ജോസ് മരിയ എസ്‌ക്രിവ (1902- 1975)


published-img
 

                  ഡാ വിഞ്ചി കോഡ് എന്ന വിവാദ നോവലിലൂടെ ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന കത്തോലിക്കാ സമൂഹമാണു ഓപസ് ഡേയി. നോവലില്‍ ഒരു വില്ലന്റെ സ്ഥാനമാണ് ഓപസ് ഡേയിയുടെ തലവനായ ബിഷപ്പിനു നല്‍കിയിരിക്കുന്നത്. എന്നാല്‍, ഡാന്‍ ബ്രൗണ്‍ എന്ന നോവലിസ്റ്റ് അദ്ദേഹത്തിന്റെ ഭാവനയിലൂടെ ഓപസ് ഡേയിക്ക് വില്ലന്‍ സ്ഥാനം കൊടുത്തു എന്നല്ലാതെ മറ്റൊരു അടിസ്ഥാനവും ആ ആരോപണത്തിനില്ല. ഓപസ് ഡേയി യഥാര്‍ഥത്തില്‍ യേശുവിന്റെ വിശുദ്ധ കുരിശിനെ ധ്യാനിച്ച് ജീവിക്കുന്ന ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ്. ഈ സമൂഹത്തിനു തുടക്കം കുറിച്ച വിശുദ്ധനാണ് ജോസ് മരിയ എസ്‌ക്രിവ. ജോസ്, ഡോളോറസ് എസ്‌ക്രിവ എന്നീ ദമ്പതികളുടെ ആറു മക്കളില്‍ ഒരാളായിരുന്ന ജോസ് മരിയ. സ്‌പെയിനിലെ ഒരു ചെറുകിട ബിസിനസുകാരനായിരുന്നു ജോസ് മരിയയുടെ പിതാവ് ജോസ്. ബിസിനസ് ഒരു പരാജയമായിരുന്നു. കടങ്ങള്‍ കൊണ്ട് ആ കുടുംബം പൊറുതിമുട്ടി. ഒടുവില്‍ സര്‍വവും വിറ്റു കടങ്ങള്‍ വീട്ടി, സ്‌പെയിനിലെ മറ്റൊരു ദൂരനാട്ടിലേക്ക് ആ കുടുംബം മാറിതാമസിച്ചു. അവിടെ വച്ചാണ് ജോസ് മരിയ തന്റെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത്. ഒരിക്കല്‍ അദ്ദേഹം ഒരു ക്രൈസ്തവ സന്യാസിയെ പരിചയപ്പെട്ടു. മഞ്ഞുമലയില്‍ തപസ് അനുഷ്ഠിച്ചിരുന്ന ആ സന്യാസിയുടെ കാല്‍പാടുകള്‍ പിന്തുടരാനും യേശുവിനെ സ്‌നേഹിക്കുവാനും ജോസ് മരിയ തീരുമാനിച്ചു. പൗരോഹിത്യപഠനത്തിനായി ജോസ് മരിയ ലോഗ്‌റോനയിലെ സെമിനാരിയില്‍ ചേര്‍ന്നു. അവിചാരിതമായി പിതാവ് മരിച്ചതോടെ അവിടെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും കുടുംബം പോറ്റുകയും ചെയ്യേണ്ടി വന്നു. 1925 ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ച് ജോസ് മരിയ പിന്നീട് നിയമപഠനത്തിനായി പോയി. മാഡ്രിഡില്‍ വച്ച് 1928 ലാണ് ജോസ് മരിയ 'ഓപസ് ഡേയി' എന്ന സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നത്. സഭയോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ ചെയ്ത് പൂര്‍ണമായും യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച് വിശുദ്ധിയില്‍ ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ കൂട്ടായ്മയായിരുന്നു 'ഓപസ് ഡേയി'യുടെ ലക്ഷ്യം. 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി അഹോരാത്രം ജോസ് മരിയ കഷ്ടപ്പെട്ടു. തന്റെ ജീവിതം വിശുദ്ധിയുടെ പ്രതീകമാക്കി ജോസ് മരിയ മറ്റുള്ളവര്‍ക്കു മാതൃക കാട്ടുകയും ചെയ്തു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് നാടുവിട്ടുപോകുകയും രഹസ്യമായി പ്രേഷിതപ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്ത ജോസ് മരിയ യുദ്ധം കഴിഞ്ഞപ്പോള്‍ മാഡ്രിഡില്‍ മടങ്ങിയെത്തി. ജോസ് മരിയ ഒരു സുവിശേഷ പ്രാസംഗികനും പൗരോഹിത്യവിദ്യാര്‍ഥികളുടെ അധ്യാപകനും നിയമജ്ഞനുമൊക്കെയായിരുന്നു. 1943 ല്‍ ഓപസ് ഡേയിയുടെ ഭാഗമായി വിശുദ്ധ കുരിശിനെ ധ്യാനിക്കുന്ന പുരോഹിതരുടെ കൂട്ടായ്മയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും വ്യാപകമായി സഞ്ചരിച്ച് 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി ശ്രമിച്ച ജോസ് മരിയ വത്തിക്കാനിലെ മതപഠന വിദഗധരില്‍ ഒരാളായിരുന്നു. 'ഓപസ് ഡേയി' വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു. 1975 ല്‍ ജോസ് മരിയ മരിക്കുമ്പോള്‍ ഓപസ് ഡേയിക്ക് 80 രാജ്യങ്ങളിലായി 80000 അംഗങ്ങളുണ്ടായിരുന്നു. ജോസ് മരിയയുടെ മാധ്യസ്ഥത വഴി നിരവധി പേര്‍ക്ക് രോഗശാന്തി ലഭിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 2002 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Sunday 25th of June

ജോസ് മരിയ എസ്‌ക്രിവ (1902- 1975)


published-img
 

                ഡാ വിഞ്ചി കോഡ് എന്ന വിവാദ നോവലിലൂടെ ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന കത്തോലിക്കാ സമൂഹമാണു ഓപസ് ഡേയി. നോവലില്‍ ഒരു വില്ലന്റെ സ്ഥാനമാണ് ഓപസ് ഡേയിയുടെ തലവനായ ബിഷപ്പിനു നല്‍കിയിരിക്കുന്നത്. എന്നാല്‍, ഡാന്‍ ബ്രൗണ്‍ എന്ന നോവലിസ്റ്റ് അദ്ദേഹത്തിന്റെ ഭാവനയിലൂടെ ഓപസ് ഡേയിക്ക് വില്ലന്‍ സ്ഥാനം കൊടുത്തു എന്നല്ലാതെ മറ്റൊരു അടിസ്ഥാനവും ആ ആരോപണത്തിനില്ല. ഓപസ് ഡേയി യഥാര്‍ഥത്തില്‍ യേശുവിന്റെ വിശുദ്ധ കുരിശിനെ ധ്യാനിച്ച് ജീവിക്കുന്ന ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ്. ഈ സമൂഹത്തിനു തുടക്കം കുറിച്ച വിശുദ്ധനാണ് ജോസ് മരിയ എസ്‌ക്രിവ. ജോസ്, ഡോളോറസ് എസ്‌ക്രിവ എന്നീ ദമ്പതികളുടെ ആറു മക്കളില്‍ ഒരാളായിരുന്ന ജോസ് മരിയ. സ്‌പെയിനിലെ ഒരു ചെറുകിട ബിസിനസുകാരനായിരുന്നു ജോസ് മരിയയുടെ പിതാവ് ജോസ്. ബിസിനസ് ഒരു പരാജയമായിരുന്നു. കടങ്ങള്‍ കൊണ്ട് ആ കുടുംബം പൊറുതിമുട്ടി. ഒടുവില്‍ സര്‍വവും വിറ്റു കടങ്ങള്‍ വീട്ടി, സ്‌പെയിനിലെ മറ്റൊരു ദൂരനാട്ടിലേക്ക് ആ കുടുംബം മാറിതാമസിച്ചു. അവിടെ വച്ചാണ് ജോസ് മരിയ തന്റെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത്. ഒരിക്കല്‍ അദ്ദേഹം ഒരു ക്രൈസ്തവ സന്യാസിയെ പരിചയപ്പെട്ടു. മഞ്ഞുമലയില്‍ തപസ് അനുഷ്ഠിച്ചിരുന്ന ആ സന്യാസിയുടെ കാല്‍പാടുകള്‍ പിന്തുടരാനും യേശുവിനെ സ്‌നേഹിക്കുവാനും ജോസ് മരിയ തീരുമാനിച്ചു. പൗരോഹിത്യപഠനത്തിനായി ജോസ് മരിയ ലോഗ്‌റോനയിലെ സെമിനാരിയില്‍ ചേര്‍ന്നു. അവിചാരിതമായി പിതാവ് മരിച്ചതോടെ അവിടെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും കുടുംബം പോറ്റുകയും ചെയ്യേണ്ടി വന്നു. 1925 ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ച് ജോസ് മരിയ പിന്നീട് നിയമപഠനത്തിനായി പോയി. മാഡ്രിഡില്‍ വച്ച് 1928 ലാണ് ജോസ് മരിയ 'ഓപസ് ഡേയി' എന്ന സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നത്. സഭയോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ ചെയ്ത് പൂര്‍ണമായും യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച് വിശുദ്ധിയില്‍ ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ കൂട്ടായ്മയായിരുന്നു 'ഓപസ് ഡേയി'യുടെ ലക്ഷ്യം. 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി അഹോരാത്രം ജോസ് മരിയ കഷ്ടപ്പെട്ടു. തന്റെ ജീവിതം വിശുദ്ധിയുടെ പ്രതീകമാക്കി ജോസ് മരിയ മറ്റുള്ളവര്‍ക്കു മാതൃക കാട്ടുകയും ചെയ്തു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് നാടുവിട്ടുപോകുകയും രഹസ്യമായി പ്രേഷിതപ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്ത ജോസ് മരിയ യുദ്ധം കഴിഞ്ഞപ്പോള്‍ മാഡ്രിഡില്‍ മടങ്ങിയെത്തി. ജോസ് മരിയ ഒരു സുവിശേഷ പ്രാസംഗികനും പൗരോഹിത്യവിദ്യാര്‍ഥികളുടെ അധ്യാപകനും നിയമജ്ഞനുമൊക്കെയായിരുന്നു. 1943 ല്‍ ഓപസ് ഡേയിയുടെ ഭാഗമായി വിശുദ്ധ കുരിശിനെ ധ്യാനിക്കുന്ന പുരോഹിതരുടെ കൂട്ടായ്മയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും വ്യാപകമായി സഞ്ചരിച്ച് 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി ശ്രമിച്ച ജോസ് മരിയ വത്തിക്കാനിലെ മതപഠന വിദഗധരില്‍ ഒരാളായിരുന്നു. 'ഓപസ് ഡേയി' വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു. 1975 ല്‍ ജോസ് മരിയ മരിക്കുമ്പോള്‍ ഓപസ് ഡേയിക്ക് 80 രാജ്യങ്ങളിലായി 80000 അംഗങ്ങളുണ്ടായിരുന്നു. ജോസ് മരിയയുടെ മാധ്യസ്ഥത വഴി നിരവധി പേര്‍ക്ക് രോഗശാന്തി ലഭിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 2002 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Tuesday 27th of June

അലക്‌സാണ്ട്രിയായിലെ വി. സിറില്‍ (376-444)


published-img
 

                      പൗരസ്ത്യസഭയുടെ അലങ്കാരം എന്നു വിശേഷിക്കപ്പെട്ട വിശുദ്ധ നാണ് സിറില്‍. ഈജിപ്തിലെ അലക്‌സാണ്ട്രിയായിലെ തെയോഫിലൂസ് മെത്രാന്റെ സഹോദര പുത്രനായിരുന്നു അദ്ദേഹം. മരുഭൂമിയില്‍ പോയി തപസ് അനുഷ്ഠിക്കുക പതിവാക്കിയിരുന്ന ഒരു യുവാവായിരുന്നു അദ്ദേഹം. യേശുവിന്റെ വഴികളിലൂടെ കൂടുതല്‍ സഞ്ചരിക്കുവാനുള്ള മോഹം അദ്ദേഹത്തെ ഒരു പുരോഹിതനാക്കി മാറ്റി. ഏഫേസൂസില്‍ നടന്ന സൂനഹദോസില്‍ പേപ്പല്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. പരിശുദ്ധ കന്യാമറിയത്തിനു ദിവ്യത്വം നല്‍കണമെന്നു വാദിക്കുകയും അതിനു വേണ്ടി ജീവിക്കുകയും ചെയ്ത സിറില്‍ യേശുവില്‍ രണ്ടു വ്യക്തിത്വങ്ങളുണ്ടെന്നു വാദിച്ച നൊസ്‌റ്റോറിയസിനെ എതിര്‍ക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയായിരുന്നു നെസ്‌റ്റോറിയസ്. ഈ മെത്രാനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനു വേണ്ടി സിറില്‍ പോരാടി. 'അഭിനവ യൂദാസ്' എന്നാണ് നെസ്‌റ്റോറിയസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍, അദ്ദേഹത്തോട് സിറില്‍ സ്‌നേഹവും ആദരവും പുലര്‍ത്തുകയും ചെയ്തിരുന്നു. ''ഞാന്‍ ഒന്നിനെയും വെറുക്കുന്നില്ല. എനിക്ക് നെസ്‌റ്റോറിയസിനോട് സ്‌നേഹമുണ്ട്. എന്നെക്കാള്‍ കൂടുതലായി ആരും അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല-'' സിറില്‍ ഇങ്ങനെയെഴുതി. യേശുവില്‍ രണ്ടു വ്യക്തിത്വങ്ങളുണ്ട് എന്നായിരുന്നു നെസ്‌റ്റോറിയസ് വാദിച്ചിരുന്നത്. ഒന്നു മനുഷ്യനും ഒന്നു ദൈവവും. മനുഷ്യനായ യേശുവിന്റെ അമ്മയാണ് മറിയം എന്നും അതിനാല്‍ 'ദൈവമാതാവ്' എന്ന് അവരെ വിളിക്കുന്നതു ശരിയല്ലെന്ന് ഇദ്ദേഹം വാദിച്ചു. എന്നാല്‍, യേശു പരിപൂര്‍ണമനുഷ്യനായിരിക്കുന്നതു പോലെ പരിപൂര്‍ണദൈവവുമാണെന്നായിരുന്നു സിറിലിന്റെ വാദം. എ.ഡി. 412ല്‍ സിറില്‍ അലക്‌സാണ്ട്രിയായിലെ മെത്രാപ്പോലീത്തയായി. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും നിരവധി പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥന ചൊല്ലഫിക്കൊണ്ടിരിക്കവെ 444 ജനുവരി 28 ന് അദ്ദേഹം മരിച്ചു.


Wednesday 28th of June

വി. ഇറേനിയൂസ് (130-202)


published-img
 

                അടുത്ത കാലത്തായി വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷ യമായിട്ടുള്ള ഒരു വിശുദ്ധനാണ് ആദിമസഭയുടെ പിതാവായിരുന്ന വി. ഇറേനിയൂസ്. അടുത്തയിടെ പുറത്തിറങ്ങിയ 'യൂദാസിന്റെ സുവിശേഷം' എന്ന നോസ്റ്റിക് ഗ്രന്ഥത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇറേനിയൂസ് കടന്നു വന്നത്. യൂദാസിന്റെ സുവിശേഷം സത്യമാണെന്നു വാദിക്കുന്നവരും ഇത് തള്ളിക്കളയേണ്ടതാണ് എന്നു വാദിക്കുന്നവരും ഇറേനിയൂസിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആദിമസഭാപിതാക്കന്‍മാരില്‍ പ്രമുഖ സ്ഥാനമുള്ള ഇറേനിയൂസ് എ.ഡി. 180 ല്‍ പാഷാണ്ഡതകള്‍ക്കെതിരെ എഴുതിയ ലേഖനങ്ങളിലൊന്നില്‍ 'യൂദാസിന്റെ സുവിശേഷ'ത്തെ പറ്റിയും എഴുതിയിരുന്നു. ഈ കൃതി തള്ളിക്കളയേണ്ടതാണെന്നും 'കെയ്‌നിറ്റ്‌സ്' എന്ന വിഭാഗം എഴുതിയ സത്യത്തോടു ബന്ധമില്ലാത്ത ഗ്രന്ഥമാണ് ഇതെന്നും ഇറേനിയൂസ് എഴുതിവച്ചു. അദ്ദേഹത്തിന്റെ ലേഖനം ഒന്നുകൊണ്ടു മാത്രം 'യൂദാസിന്റെ സുവിശേഷം' തള്ളിക്കളയേണ്ടതാണ് എന്ന് സഭ പറയുന്നു. 'യൂദാസിന്റെ സുവിശേഷം' മറ്റു ബൈബിള്‍ സുവിശേഷങ്ങളുടെ കാലത്തുതന്നെയോ അതിനു തൊട്ടുപിന്നാലെയോ എഴുതപ്പെട്ടതാണ് എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ആ സുവിശേഷത്തിനു വേണ്ടി വാദിക്കുന്നവര്‍ ഇറേനിയൂസിന്റെ ലേഖനം എടുത്തുകാണിക്കുന്നത്. എ.ഡി. 180ല്‍ ബിഷപ്പ് ഇറേനിയൂസ് ഈ പുസ്തകത്തെക്കുറിച്ച് എഴുതിയത് അതിനു മുന്‍പു തന്നെ യൂദാസിന്റെ സുവിശേഷം എഴുതപ്പെട്ടിരുന്നു എന്നതിനു തെളിവായി ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ബൈബിളിലെ കായേല്‍, ഏശാവ് തുടങ്ങിയ പഴയ നിയമ കഥാപാത്രങ്ങളെ യും യൂദാസ് അടക്കമുള്ള പുതിയനിയമത്തിലെ 'വില്ലന്‍'മാരെയും വലിയവരായി കണ്ട വിഭാഗമാ യിരുന്നു 'കെയിനിറ്റ്‌സ്'. ആദിമസഭയെ വഴിതെറ്റിക്കുവാന്‍ ഇത്തരം നിരവധി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഇറേനിയൂസിന്റെ പുസ്തകങ്ങളിലൂടെ കാണാം. ഏഷ്യാമൈനറില്‍ ജനിച്ച ഒരു യവനനായിരുന്നു ഇറേനിയൂസ്. ബിഷപ്പായിരുന്ന പോളിക്കാര്‍പ്പിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ദൈവശാസ്ത്രവിഷയങ്ങളോട് ഏറെ താത്പര്യ മുണ്ടായിരുന്നു അദ്ദേഹത്തിന്. യേശുവിന്റെ ശിഷ്യന്‍മാരുടെ ശിഷ്യനായിരുന്ന പാപ്പിയാസിന്റെ ശിഷ്യനായിരുന്നു ഇറേനിയൂസ്. മറ്റു മതവിഭാഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായി രുന്നു. ഈ അറിവ് എല്ലാ മതങ്ങളെയും വിശദമായി മനസിലാക്കി വിലയിരുത്തുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ഇറേനിയൂസിന്റെ ഭാഷ വളരെ ലളിതവും എളുപ്പം മനസിലാകുന്നതു മായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് യേശുവില്‍ വിശ്വസിച്ചു. സെവേരൂസ് ചക്രവര്‍ത്തിയുടെ ക്രൈസ്തവപീഡനത്തിന്റെ ഭാഗമായി ഇറേനിയൂസും കൊല്ലപ്പെടുകയാ യിരുന്നു. 202 ല്‍ മറ്റ് അനേകം ക്രിസ്ത്യാനികള്‍ക്കൊപ്പം അദ്ദേഹവും രക്തസാക്ഷിത്വം വരിച്ചു. മരണത്തെ ധീരമായി നേരിട്ട് യേശുവിനു വേണ്ടി ഇരുകൈയും നീട്ട് സ്വീകരിച്ച ഇറേനിയൂസിന്റെ പാത പിന്തുടര്‍ന്ന് നിരവധി പേര്‍ അക്കാലത്ത് ക്രൈസ്തവരക്തസാക്ഷികളായി മാറി.


Thursday 29th of June

വി. പത്രോസ് ശ്ലീഹാ (യേശുവിന്റെ കാലം)


published-img
 

                 യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായിരുന്ന പത്രോസ് ശ്ലീഹായുടെ ഓര്‍മദിവസമാണിന്ന്. പത്രോസ് എന്ന വാക്കിന്റെ അര്‍ഥം 'പാറ' എന്നാണ്. ''പത്രോസെ, നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ ദേവാലയം പണിയും'' എന്നാണ് യേശു പത്രോസിനോട് പറഞ്ഞത്. വെറുമൊരു മല്‍സ്യത്തൊഴിലാളിയെ യേശു കൈപിടിച്ച് തന്റെ സഭയുടെ പിതാവാക്കി. ഗലീലിയയിലെ ബെത്തസയിദായിലാണ് പത്രോസ് ജനിച്ചത്. 'ശിമയോന്‍' എന്നായിരുന്നു പത്രോസിന്റെ ആദ്യ പേര്. പത്രോസും സഹോദരനായ അന്ത്രയോസും മീന്‍പിടിത്തക്കാരായിരുന്നു. പത്രോസ് തന്റെ വിവാഹശേഷം ഭാര്യയോടും അന്ത്രയോസിനോടുമൊപ്പം കഫര്‍ണാമിലേക്ക് മാറിത്താമസിച്ചു. മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി അവതരിക്കുന്ന രക്ഷകനെക്കുറിച്ച് പത്രോസ് ഏറെ കേട്ടിട്ടുണ്ടായിരുന്നു. രക്ഷകനു വേണ്ടി കാത്തിരിക്കുന്നതിനിടയിലാണ് അവര്‍ യേശുവിനു വഴിയൊരുക്കുവാനായി വന്ന സ്‌നാപകയോഹന്നാനെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗ ത്തില്‍ ആകര്‍ഷിതരായി പത്രോസും അന്ത്രയോസും യോഹന്നാന്റെ ശിഷ്യന്‍മാരായി. അന്ത്രയോ സാണ് യേശുവിനെ ആദ്യമായി കാണുന്നത്. ഇതാണ് രക്ഷകന്‍ എന്നു തിരിച്ചറിഞ്ഞ അന്ത്രയോസ് പത്രോസിനെ യേശുവിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. പത്രോസിനെ കണ്ടപ്പോള്‍ യേശു പറഞ്ഞു: ''നീ യൗനായുടെ പുത്രനായ ശിമയോനാണല്ലോ, ഇനി മുതല്‍ നീ കേപ്പാ (പാറ) എന്നര്‍ഥമുള്ള പത്രോസ് എന്നു വിളിക്കപ്പെടും.'' (യോഹന്നാന്‍ 1: 42) യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടികയില്‍ ആദ്യപേരാണ് പത്രോസിന്റേത്. എല്ലാ സുവിശേഷകന്‍മാരും പത്രോസിന് ഒന്നാം സ്ഥാനം കൊടുക്കുന്നു. പ്രഥമശിഷ്യന്‍ എന്ന സ്ഥാനം യേശുവും പത്രോസിനു കൊടുത്തിരുന്നു. ''നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ ദേവാലയം പണിയും. നരകവാതിലുകള്‍ അതിനെതിരായി പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്ക് തരും. ഭൂമിയില്‍ നീ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും. ഭൂമിയില്‍ നീ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെടും.'' (മത്തായി 16: 18-19) പത്രോസ് യേശുവിനെ മൂന്നു തവണ തള്ളിപ്പറയുന്ന സംഭവവും ബൈബിളില്‍ പറയുന്നുണ്ട്. യേശുവിന്റെ പ്രവചനമായിരുന്നു അത്. ''കോഴി കൂവുന്നതിനു മുന്‍പ് നീ എന്നെ മൂന്നു തവണ തള്ളിപ്പറയും'' എന്നു യേശു പറഞ്ഞു. പീന്നീട് പടയാളികള്‍ അവിടുത്തെ തടവിലാക്കി. പത്രോസും പിന്നാലെ പോയി. അവിടെ ഒളിഞ്ഞുനിന്ന് യേശുവിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവിടെ വച്ച് ചിലര്‍ 'നീ യേശുവിനൊപ്പം ഉണ്ടായിരുന്നവനല്ലേ?' എന്നു ചോദിക്കുമ്പോള്‍ പത്രോസ് അത് നിഷേധിക്കുന്നു. എന്നാല്‍, മറ്റു ശിഷ്യന്‍മാരെല്ലാം ഓടിയൊളിച്ച അവസ്ഥയി ലാണ് പത്രോസ് ഇതു പറയുന്നതെന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തെ തെറ്റുപറയാന്‍ പറ്റുകയില്ല. മാത്രമല്ല പത്രോസ് താന്‍ ചെയ്തു പോയതിനെയോര്‍ത്ത് പശ്ചാത്തപിക്കുന്നുമുണ്ട്. യേശുവിന്റെ മരണശേഷം ആദിമക്രൈസ്തവ സമൂഹത്തെ പത്രോസാണ് നയിക്കുന്നത്. ഒറ്റുകാരനായ യൂദാസിനു പകരക്കാരനായി മത്തിയാസിനെ തിരഞ്ഞെടുക്കുന്നതും വിജാതീയനായ കെര്‍ണേലിയൂസിന്റെ കുടുംബത്തെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ നടപടി പുസ്തകത്തില്‍ വായിക്കാം. ഏഴു വര്‍ഷം അന്ത്യോക്യയിലാണ് പത്രോസ് ചിലവഴിച്ചത്. പിന്നീട് റോമിലേക്ക് മാറി. ആദ്യത്തെ പോപ്പാണ് പത്രോസ്. നീറോ ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം 67 ജൂണ്‍ 29 ന് പത്രോസിനെ വത്തിക്കാനില്‍ വച്ച് കുരിശില്‍ തറച്ചു കൊല്ലുകയായിരുന്നു.


Friday 30th of June

വി. പൗലോസ് ശ്ലീഹാ ( ഒന്നാം നൂറ്റാണ്ട്)


published-img
 

                    സാവൂളിന്റെ ജീവിത കഥ ബൈബിളില്‍ വിശദമായി പറയുന്നുണ്ട്. നടപടി പുസ്തകത്തില്‍ സാവൂളിന്റെ മാനസാന്തര കഥ വായിക്കാം. ബൈബിളിലെ 14 പുസ്തകങ്ങള്‍ പൗലോസ് എന്ന പേരു സ്വീകരിച്ച ഈ വിശുദ്ധന്റെ ലേഖനങ്ങളാണ്. സാവൂള്‍ എന്നായിരുന്നു പൗലോസിന്റെ ആദ്യ പേര്. ബെഞ്ചമിന്‍ ഗോത്രത്തിലായിരുന്നു സാവൂളിന്റെ ജനനം. ഏഷ്യാമൈനറിലെ ടാര്‍സൂസ് എന്ന നഗരം അന്ന് റോമാക്കാരുടെ കൈവശമായിരുന്നു. യേശുവിന്റെ ശിഷ്യന്‍മാരെ എല്ലാവരെയും കൊന്നൊ ടുക്കുമെന്ന് ശപഥം ചെയ്തിരുന്ന ആളായിരുന്നു സാവൂള്‍. ക്രിസ്ത്യാനികളോട് അടങ്ങാത്ത കോപമായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ അദ്ദേഹം റോമിന്റെ മഹാപുരോഹിതനെ സമീപിച്ച്, ക്രിസ്ത്യാനികളെ പിടിച്ചുകെട്ടി ജറുസലേമിലേക്ക് കൊണ്ടുപോകുന്നതിനു നിര്‍ദേശം നല്‍കണമെന്നു അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഈയാവശ്യം നടപ്പാക്കിയെടുക്കുന്നതിനായി അദ്ദേഹം ഡമാസ്‌കസിലേക്ക് പോയി. എന്നാല്‍, ദൈവം അദ്ഭുതകരമായി പ്രവര്‍ത്തിച്ചു. ഡമാസ്‌കസിലേക്കുള്ള യാത്രാമധ്യേ ഒരു പ്രകാശം സാവൂള്‍ കണ്ടു. അദ്ദേഹം നിലത്തുവീണു. യേശുവിന്റെ ശബ്ദം മുഴങ്ങി. ''സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു. നീ പീഡിപ്പിക്കുന്ന നസറത്തുകാരനായ യേശുവാണു ഞാന്‍.'' യേശുവിന്റെ ദര്‍ശനം സാവൂളിനെ മാനസാന്തരപ്പെടുത്തി. അദ്ദേഹം പൗലോസ് എന്ന പേര് സ്വീകരിച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം യേശുവിന്റെ നാമം വിളിച്ചു പറഞ്ഞുതുടങ്ങി. സുവിശേഷം പ്രസംഗിച്ചു. അനേകം പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി. യഹൂദര്‍ യേശുവിന്റെ ശിഷ്യന്‍മാരെ പിടികൂടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. അവര്‍ പൗലോസിനെ നോട്ടമിട്ടു. ഇതറിഞ്ഞ പൗലോസ് ജറുസലേമിലെത്തി. അപ്പസ്‌തോലനായ പത്രോസിനെ കണ്ടു. ജറുസലേമില്‍ തന്നെ കുറച്ചുദിവസം കൂടി തങ്ങാനാണ് പത്രോസ് പറഞ്ഞത്. നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്ത് അവിടെയെല്ലാം ക്രൈസ്തവസമൂഹങ്ങള്‍ക്ക് രൂപം കൊടുത്തത് പൗലോസാണ്. നിരവധി പ്രേഷിതയാത്രകള്‍ അദ്ദേഹം നടത്തി. എ.ഡി.57ല്‍ കേസരെയായില്‍ വച്ചാണു പൗലോസ് തടവിലാക്കപ്പെട്ടത്. പീന്നീട് കാരാഗൃഹത്തിലിരുന്ന് അദ്ദേഹം ക്രൈസ്തവ സമൂഹത്തിനോട് സംസാരിച്ചത് ലേഖനങ്ങളിലൂടെയായിരുന്നു. ഇന്ന് നാം വായിക്കുന്ന പൗലോസിന്റെ 14 ലേഖനങ്ങളില്‍ ഏറെയും കാരാഗൃഹത്തില്‍ നിന്ന് എഴുതിയ വയാണ്. എ.ഡി. 67ലാണ് പൗലോസ് കൊല്ലപ്പെടുന്നത്. തലവെട്ടിയാണ് അദ്ദേഹത്തെ കൊന്നത്. തെറിച്ചുവീണ അദ്ദേഹത്തിന്റെ ശിരസ് മൂന്നു തവണ തെറിച്ചു ചാടിയെന്നു വിശ്വസിക്കപ്പെടുന്നു. മാനസാന്തരപ്പെട്ടാല്‍ ഏതൊരു കൊടുംപാപിക്കും യേശുവിന്റെ അനുയായി ആയി മാറാം എന്നതിനു ഉദാഹരണമാണ് പൗലോസ് ശ്ലീഹാ.


Saturday 1st of July

വി. ജൂനിപെറോ സെറ (1713-1784)


published-img
 

                മിഗേല്‍ ജോസ് സെറ എന്ന പേരിലും അറിയപ്പെടുന്ന ജൂനിപെറോ സെറ എന്ന വിശുദ്ധന്‍ 1713 ല്‍ സ്‌പെയിനിലെ പെട്രയിലാണ് ജനി,ത്. ബാലനായിരിക്കെ തന്നെ മിഗേല്‍ യേശുവിന്റെ പ്രിയപ്പെട്ട കുഞ്ഞാടായിരുന്നു. നിത്യവും പ്രാര്‍ഥിക്കുക, ചെറിയ തോതില്‍ ഉപവാസം അനുഷ്ഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ബാലനായ മിഖായേല്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. കഴിവതും എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തിരുന്നു. പതിനഞ്ചാം വയസില്‍ പാല്‍മയിലുള്ള ഫ്രാന്‍സീഷ്യന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന മിഗേല്‍ 17-ാം വയസില്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു. അന്നു മുതല്‍ മിഗേല്‍, 'ജൂനിപെറോ' എന്ന പേരു സ്വീകരി,ു. 'ദൈവത്തിന്റെ വിദൂഷകന്‍' എന്നായിരുന്നു 'ജുനിപെറോ' എന്ന വാക്കിന്റെ അര്‍ഥം. 1737 ല്‍ ജൂനിപെറോ പൗരോഹിത്യം സ്വീകരി,ു. ലുല്ലിയന്‍ സര്‍വകലാശാലയില്‍ ഫിലോസഫി, തിയോളജി തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപകനുമായിരുന്നു അദ്ദേഹം. 1749 ല്‍ സഭ അദ്ദേഹത്തെ പ്രേഷിത പ്രവര്‍ത്തനത്തിനായി നോര്‍ത്ത് അമേരിക്കയിലേക്ക് അയ,ു. നോര്‍ത്ത് അമേരിക്കയുടെ പടിഞ്ഞാറേ മേഖലയിലുള്ള പ്രദേശങ്ങളില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ലക്ഷ്യം. അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ ദുരിതപൂര്‍ണമായിരുന്നു. എങ്കിലും അവയെല്ലാം സഹി,് യേശുവിനു വേണ്ടി തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഗ്രഹി,ു. അവിടെവ,് അദ്ദേഹത്തിന്റെ ഒരു കാലിന് വീക്കം അനുഭവപ്പെട്ടു. കൊതുക് കടി,് രോഗാണുക്കള്‍ കയറിയതായിരുന്നു കാരണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാല് തളര്‍ന്നതു പോലെയാവുകയും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ആസ്മായും അദ്ദേഹത്തെ വല്ലാതെ ശല്യപ്പെടുത്തി. പക്ഷേ, ഈ വേദനകളിലൊന്നും ജൂനിപെറോ തളര്‍ന്നില്ല. പിന്നീട് തന്റെ മരണം വരെ ആ വേദന അദ്ദേഹം സഹി,ു. മെക്‌സിക്കന്‍ മേഖലയിലുള്ള സന്യാസസമൂഹങ്ങളുടെയും ചുമതല അദ്ദേഹം ഏറ്റെടുത്തു. അമേരിക്കയില്‍, പ്രത്യേകി,് വടക്കേ അമേരിക്കയില്‍ സഭയുടെ വളര്‍,യ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തിയാിരുന്നു ജൂനിപെറോ സെറ. ആയിരക്കണക്കിന് ആളുകളെ അദ്ദേഹം ക്രിസ്തുവിന്റെ അനുയായികളാക്കി. 21 സന്യാസസമൂഹങ്ങള്‍ക്ക് തുടക്കമിട്ടു. എല്ലാറ്റിനുമുപ രിയായി യൂറോപ്യന്‍ രീതിയിലുള്ള കൃഷി, കന്നുകാലിവളത്തല്‍, കരകൗശലവിദ്യങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം അന്നാട്ടുകാര്‍ക്ക് പരിശീലനം നല്‍കി. 1784ല്‍ കാലിഫോര്‍ണിയയില്‍ വ,് അദ്ദേഹം മരി,ു. 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജൂനിപെറോയെ വിശുദ്ധനായി പ്രഖ്യാപി,ു.


Sunday 2nd of July

വി. ബെര്‍ണദീന്‍ റിയലിനോ ( 1530-1616)


published-img
 

                  അഭിഭാഷകനായി ജീവിതം ആരംഭിക്കുകയും പിന്നീട് മുപ്പതാം വയസില്‍ ഈശോ സഭയില്‍ ചേര്‍ന്നു പുരോഹിതനാകുകയും ചെയ്ത വിശുദ്ധനാണ് ബെര്‍ണദീന്‍ റയലിനോ. ഇറ്റലിയിലെ വളരെ കുലീനമായ ഒരു കുടുംബത്തിലാണ് ബെര്‍ണദീന്‍ ജനി,ത്. വളരെ മിക, വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭി,ിരുന്നു. 1556 ല്‍ അദ്ദേഹം അഭിഭാഷകനായി. പിന്നീട് ഇറ്റഴിയിലെ ഫെലിസാനോ, കസീന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മേയര്‍ പദവി അലങ്കരി,ു. അലക്‌സാണ്ട്രിയയില്‍ ചീഫ് ടാക്‌സ് കളക്ടര്‍ എന്ന നിലയിലും ജോലി നോക്കി. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയ്ക്ക് അദ്ദേഹം ദൈവത്തിന് വലിയ സ്ഥാനം കൊടുത്തിരു ന്നില്ല. എന്നാല്‍ 1564ല്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ ബെര്‍ണദീന് അവസരം ലഭി,ു. അവിടെ വ,് യേശുവില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു മനസിലായി. എന്താണ് യഥാര്‍ഥ ദൈവ സ്‌നേഹമെന്ന് തിരി,റിഞ്ഞതോടെ, അദ്ദേഹം പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ തീരുമാനി,ു. 1564ല്‍ ജെസ്യൂട്ട് സഭയില്‍ ചേര്‍ന്ന ബെര്‍ണദീന്‍ 1567ല്‍ പുരോഹിത നായി. നേപ്പിള്‍സിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പിന്നീട് ദക്ഷിണ ഇറ്റലി യിലെ ലേ,ില്‍ ഒരു കോളജ് സ്ഥാപിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ നിയോഗി,ു. അവിടെ കോളജ് സ്ഥാപി, ശേഷം ബെര്‍ണദീന്‍ റെക്ടര്‍ പദവി വഹി,ു. അന്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വളരെ പ്രിയപ്പെട്ടവനായി ബെര്‍ണദീന്‍ വളരെ വേഗം മാറി. എല്ലാവരെയും അദ്ദേഹം സ്‌നേഹി,ു. പാവങ്ങള്‍ക്ക് തുണയായി നിന്നു. ഒട്ടേറെ രോഗികളെ അദ്ദേഹം സുഖപ്പെടുത്തി. പാവങ്ങളും രോഗികളും അനാഥരുമായ നിരവധി പേര്‍ക്ക് നിത്യവും ആഹാരവും വെള്ളവും കൊടുക്കാന്‍ അദ്ദേഹം ശ്രമി,ിരുന്നു. അവര്‍ക്കു വേണ്ടി വീഞ്ഞ് സൂക്ഷി,ിരുന്ന ബെര്‍ണദീന്റെ പാത്രം എല്ലാവരും കഴി,ു കഴിയാതെ ശൂന്യമാകില്ലായിരുന്നു എന്നൊരു കഥയുണ്ട്. 'യേശുവേ, മാതാവേ...' എന്നു വിളി,പേക്ഷി,ുകൊണ്ടാണ് അദ്ദേഹം മരണം വരി,ത്. 1947 ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപി,ു.


Monday 3rd of July

വി. തോമാശ്ലീഹാ (ഒന്നാം നൂറ്റാണ്ട്)


published-img
 

           യേശുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരില്‍ ഒരാളായിരുന്നു വി. തോമാശ്ലീഹാ. യൂദാസ് ദിദിമോസ് തോമസ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 'യേശുവിന്റെ ഊര്‍ജ്ജസ്വലനായ ശിഷ്യന്‍' എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമാ എവിടെയാണ് ജനി,തെന്ന് വ്യക്തമായ അറിവില്ല. ഒരു ആശാരിപണിക്കാരനായിരുന്നു തോമാ എന്നു കരുതപ്പെടുന്നു. ബൈബിളിലെ ആദ്യ മൂന്നു സുവിശേഷങ്ങളില്‍ യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടികയില്‍ തോമസിന്റെ പേരും ഉണ്ട് എന്നതൊഴി,ാല്‍ തോമാശ്ലീഹായെപ്പറ്റി അധികമൊന്നും പറയുന്നില്ല. അതേസമയം, യോഹന്നാന്റെ സുവിശേഷത്തില്‍ അദ്ദേഹത്തെപ്പറ്റി ഏറയുണ്ട് താനും. ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടെ തോമസ് ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം വന്നപ്പോള്‍ മറ്റ് ശിഷ്യന്‍മാര്‍ യേശു വന്ന കാര്യം പറഞ്ഞു. എന്നാല്‍ തോമസ് ഇതു വിശ്വസി,ില്ല. ''അവന്റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആ ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈയിടുകയും ചെയ്തിട്ടല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല'' എന്നാണ് തോമസ് പറയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ യേശു വീണ്ടും ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. യേശു തോമായോട് പറഞ്ഞു. ''നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക, എന്റെ കൈകള്‍ഫ കാണുക, നിന്റെ കൈനിട്ടീ എന്റെ വിലാപ്പുറത്ത് ഇടുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.'' (യോഹന്നാന്‍ 20,28) ഇതു കേട്ട് തെളിവുകള്‍ പരിശോധിക്കാതെ, തോമസ് 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്നു വിളി,് തന്റെ വിശ്വാസം ഏറ്റുപറയുന്നതായി സുവിശേഷത്തില്‍ കാണാം. ഇന്ത്യയെ കൂടാതെ പാലസ്തീന, പേര്‍ഷ്യാ, മേദിയ തുടങ്ങിയ സ്ഥലങ്ങളിലും തോമാശ്ലീഹാ പ്രേഷിതപ്രവര്‍ത്തനം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. 'തോമായുടെ നടപടികള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ കഥ പറയുന്നത്. ഇന്ത്യയിലേക്ക് പോകണമെന്ന് യേശു ഒരു ദര്‍ശനത്തില്‍ തോമായോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിനു താത്പര്യമെടുത്തില്ലെന്ന് ഈ പുസ്‌കത്തില്‍ കാണാം. ''അവിടെയുള്ളവര്‍ കാട്ടുമൃഗങ്ങളെപ്പോലെ ശക്തരും ദൈവവചനം കടക്കാനാവാത്തവിധം അവരുടെ ഹൃദയം കഠിനവുമാണ്'' എന്ന തോമ പറഞ്ഞു. യേശു അവനോട് പറഞ്ഞു. ''ഞാന്‍ നിന്നോട് കൂടെ യുണ്ടാവും. നീ ധൈര്യപൂര്‍വം പോകുക. എന്റെ കൃപയിലാശ്രയിക്കുക.'' യഹൂദരായ ക,വടക്കാ രോടൊപ്പം അങ്ങനെ തോമാശ്ലീഹാ ഇന്ത്യയിലെത്തി. എ.ഡി. 52 നവംബര്‍ 21-ാം തീയതി തോമശ്ലീഹാ കൊടുങ്ങല്ലൂരിലെത്തി. കേരളത്തില്‍ നിരവധി പേരെ അദ്ദേഹം ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റി. അദ്ദേഹം ഇവിടെ പ്രവര്‍ത്തി, അദ്ഭുതപ്രവര്‍ത്തികളെപ്പറ്റിയുള്ള കഥകള്‍ ഒരു വലിയ പുസ്‌കമെഴുതാനുള്ളതിനെക്കാള്‍ അധികമുണ്ട്. കേരളത്തില്‍ കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോക്കമംഗലം, പറവൂര്‍, നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവിടങ്ങിളിലായി ഏഴു ദേവാലയങ്ങള്‍ തോമശ്ലീഹാ സ്ഥാപി,ു. ചിന്നമലയില്‍ ഒരു ഗുഹയില്‍ വ,് അദ്ദേഹം കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നാണ് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.


Tuesday 4th of July

പോര്‍ചുഗലിലെ വി. എലിസബത്ത് (1271-1336)


published-img
 

                              രാജകുമാരിയായി ജനിക്കുകയും പീന്നീട് രാജ്ഞിയാകുകയും ചെയ്ത വിശുദ്ധയാണ് എലിസബത്ത്. സമ്പത്തും പ്രൗഡിയും അധികാരങ്ങളുമുണ്ടായിട്ടും വളരെ എളിമയോടെ ജീവിക്കുകയും യേശുവില്‍ ഉറ,ുവിശ്വസിക്കുകയും ചെയ്ത ഈ വിശുദ്ധയെ അപകടഘട്ടങ്ങളില്‍ ദൈവം തുണ,ു. സ്‌പെയ്‌നിലെ അര്‍ഗോണ്‍ പ്രദേശത്തുള്ള പെഡ്രോ എന്ന രാജാവിന്റെ മകളായിരുന്നു എലിസബത്ത്. ചെറിയ പ്രായത്തില്‍ തന്നെ എലിസബത്ത് യേശുവിനെ സ്‌നേഹി,ു തുടങ്ങിയിരുന്നു. ദിവ്യബലിയില്‍ പങ്കെടുക്കുക, വി. കുര്‍ബാന സ്വീകരിക്കുക, ധ്യാനിക്കുക, സുവിശേഷങ്ങള്‍ വായിക്കുക തുടങ്ങിയവയിലൊക്കെ അവര്‍ വളരെ താത്പര്യം പ്രകടിപ്പി,ിരുന്നു. പന്ത്രണ്ട് വയസുള്ളപ്പോള്‍ എലിസബത്തിനെ പോര്‍ചുഗലിലെ ഡെന്നീസ് രാജാവ് വിവാഹം കഴി,ു. ക്രൈസ്തവവിശ്വാസിയായിരുന്നില്ല രാജാവ്. പക്ഷേ, എലിസബത്തിനെ അവരുടെ വിശ്വാസത്തിനനുസരി,് ജീവിക്കാന്‍ രാജാവ് അനുവദി,ു. രാജ്ഞിയായെങ്കിലും വളരെ ലളിതമായ ജീവിതമാണ് എലിസബത്ത് തുടര്‍ന്നും നയി,ത്. ആര്‍ഭാടമുള്ള ജീവിതം വേണ്ടെന്നുവ,ു. ലളിതമായ വസ്ത്രങ്ങള്‍ മാത്രം ധരി,ു. ആഴ്ചയില്‍ മൂന്നു ദിവസം ഉപവസിക്കുകയും ചെയ്തു. ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം നല്‍കുവാനും രോഗികളെ സന്ദര്‍ശി,് അവരെ സഹായിക്കുവാനും എലിസബത്ത് രാജ്ഞി സമയം കണ്ടെത്തി. തന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിലും ഭാര്യയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിലും ഒരു വീഴ്ചയും എലിസബത്ത് വരുത്തിയിരുന്നില്ല. എന്നാല്‍, രാജാവിനെ തെറ്റിദ്ധരിപ്പിക്കാനും രാജ്ഞിയുമായി അകറ്റുവാനും രാജാവിന്റെ അംഗരക്ഷകരില്‍ ഒരാള്‍ ശ്രമി,ു. രാജ്ഞിയും അവരുടെ ഭടന്‍മാരില്‍ ഒരാളും തമ്മില്‍ പതിവില്‍ കവിഞ്ഞ അടുപ്പമുണ്ടെന്ന് അംഗരക്ഷകന്‍ രാജാവിനോട് പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട രാജാവ് രാജ്ഞിയുടെ ഭടനെ വധിക്കുവാന്‍ തീരുമാനി,ു. എന്നാല്‍, മറ്റാരും അറിയാതെ രഹസ്യമായി അവനെ കൊല്ലാനാണ് രാജാവ് ആഗ്രഹി,ത്. ആരാ,ാരോട് രാജാവ് പറഞ്ഞു: ''എന്റെ കല്‍പനയും കൊണ്ട് ഒരാള്‍ വരും. അയാളെ തീ,ൂളയില്‍ ഇട്ട് കൊല്ലണം.'' ആരാ,ാര്‍ സമ്മതി,ു. രാജ്ഞിയുമായി ബന്ധമുണ്ടെന്ന് സംശയി, ഭടനെ രാജാവ് വിളി,് ഒരു കല്‍പന കൊടുത്തു. 'ഇത് ആരാ,ാര്‍ക്ക് കൊണ്ടു കൊടുക്കുക.' ഭടന്‍ കല്‍പനയുമായി പോയി. പോകുന്നവഴിക്ക് ദേവാലയത്തിനു മുന്നിലെത്തിയപ്പോള്‍ അവിടെ കയറാനും വി. കുര്‍ബാന കാണാനും അയാള്‍ക്കു തോന്നി. രാജാവിനെ തെറ്റിദ്ധരിപ്പി, അംഗരക്ഷകന്‍ അപ്പോള്‍ ആ വഴി വന്നു. ''ഇത് ആരാ,ാര്‍ക്കുള്ള രാജകല്‍പനയാണ്. ഇതൊന്ന് അയാള്‍ക്കു കൊടുക്കാമോ?'' എന്നു ചോദി,ു. അംഗരക്ഷകന്‍ സമ്മതി,ു. അയാള്‍ അതുമായി പോയി തീ,ൂളയില്‍ വീണ് കൊല്ലപ്പെട്ടു. ഇതേസമയത്ത് തന്നെ, രാജാവിന് തന്റെ തെറ്റു മനസിലായിരുന്നു. ഇതിനകം തന്നെ അയാള്‍ കൊല്ലപ്പെട്ടു കാണും എന്നു കരുതി അദ്ദേഹം അസ്വസ്ഥനായി. എന്നാല്‍, ഭടന്‍ ഒരു കുഴപ്പവുമില്ലാതെ തിരികെയെത്തിയത് കണ്ടതോടെ രാജ്ഞിയുടെ വിശുദ്ധി രാജാവ് അംഗീകരി,ു. ഭര്‍ത്താവ് മരിക്കുന്നതു വരെ അദ്ദേഹത്തെ ശുശ്രൂഷി,് എലിസബത്ത് രാജ്ഞി ജീവി,ു. അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഫ്രാന്‍സിഷ്യന്‍ സഭയില്‍ ചേര്‍ന്നു. മരണം വരെ അവിടെ ജീവി,ു.


Wednesday 5th of July

റോമിലെ വി. സോ (മൂന്നാം നൂറ്റാണ്ട്)


published-img
 

                യേശുവിനു വേണ്ടി പീഡനങ്ങളേറ്റുവാങ്ങി, തീവ്രമായ വേദന അനുഭവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധര്‍ ഏറെപ്പേരുണ്ട്. എന്നാല്‍, അവരെക്കാളധികമായി വേദന സഹിച്ച് മരണം ഏറ്റുവാങ്ങിയ ഒരു വിശുദ്ധയാണ് സോ. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ച ഈ വിശുദ്ധയുടെ ജീവിതത്തെപ്പറ്റി അധികമൊന്നും പുറത്തുവന്നിട്ടില്ല. ഡിയോക്ലീഷന്‍ എന്ന ക്രൈസ്തവവിരുദ്ധനായ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷികളായി മാറിയ അനേകം പേരില്‍ ഒരാളായിരുന്നു സോയും. യേശുവില്‍ വിശ്വസിക്കുന്നവരെയൊക്കെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു ഡിയോക്ലീഷന്‍ ചെയ്തിരുന്നത്. ഇംപീരിയല്‍ റോമിലെ ഹൈക്കോടതിയിലെ ഉദ്യോഗസ്ഥനായിരുന്ന നികോസ്ട്രാറ്റസിന്റെ ഭാര്യയായിരുന്നു സോ. യേശുവിന്റെ ശിഷ്യനായിരുന്ന വി. പത്രോസിന്റെ വാക്കുകള്‍ സോ തന്റെ ജീവിതത്തില്‍ പകര്‍ത്തി. പത്രോസ് ശ്ലീഹായെ ഒരു ഭക്തയെപ്പോലെ സ്‌നേഹിച്ചു. അക്കാലത്ത് യേശുവില്‍ വിശ്വസിക്കുക എന്നത് രഹസ്യമായി ചെയ്യേണ്ട കാര്യമായിരുന്നു. പുറത്തറിഞ്ഞാല്‍ മരണത്തില്‍ കുറഞ്ഞ ശിക്ഷയൊന്നുമില്ല. സോയുടെ ക്രിസ്തീയ വിശ്വാസം ഭരണകൂടം അറിഞ്ഞിരുന്നില്ല. ഒരിക്കല്‍ വി. പത്രോസ് ശ്ലീഹായുടെ ശവകുടീരത്തിനരികില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കവേ, ചില ഭടന്‍മാര്‍ അവളെ കാണുകയും തടവിലാക്കുകയും ചെയ്തു. യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ചെന്ന് പരസ്യമായി വിളിച്ചുപറയുന്നതു വരെ പീഡിപ്പിക്കുക യായിരുന്നു ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ രീതി. സോയും പീഡനങ്ങള്‍ ഏറ്റുവാങ്ങി. വേദന ഏറുമ്പോള്‍ അവള്‍ യേശുവിന്റെ നാമം ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോള്‍ കൂടുതല്‍ പീഡനങ്ങള്‍ നല്‍കുവാന്‍ തുടങ്ങി. ഒന്നൊന്നായി നിരവധി ശിക്ഷാമാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും സോ തന്റെ വിശ്വാസം കൈവിടാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ കൂടുതല്‍ ക്രൂരമായ രീതികളിലേക്ക് സൈനികര്‍ കടന്നു. സോയുടെ നീണ്ട മുടി ഒരു മരത്തില്‍ കെട്ടിയെ ശേഷം അവളെ തൂക്കിയിട്ടു. മുടി വലിയുന്നതിന്റെ വേദനയ്ക്കിടെ ചാട്ടവാറുകൊണ്ട് അടിച്ചു. യേശുവിനെ തള്ളിപ്പറയാന്‍ സൈനികര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് എല്ലാ വേദനകളില്‍ നിന്നും മോചനം കിട്ടുമായിരുന്നു. പക്ഷേ, സോ അതിനു തയാറായില്ല. സോയുടെ കാല്‍ക്കീഴില്‍ തീയിട്ട സൈനികര്‍ അവസാനമായി ഒരിക്കല്‍ കൂടി അവളോട് വിശ്വാസം തള്ളിപ്പറയാന്‍ ആവശ്യപ്പെട്ടു. അതും നിഷേധിച്ചതോടെ അവര്‍ തീ ശക്തമാക്കി. പാദങ്ങള്‍ മുതല്‍ വെന്തുവെന്ത് അവള്‍ മരിച്ചു. വി. സോയെ പോലെ വേദന അനുഭവിച്ച് മരണം വരിച്ച എത്ര പേരുണ്ടാവും? പക്ഷേ, ആ വേദനയെക്കാളും ജീവനെക്കാളും വലുതായി അവള്‍ കണ്ടത് യേശുവിന്റെ സ്‌നേഹമായിരുന്നു.


Thursday 6th of July

വി. മരിയ ഗൊരേത്തി (1890-1902)


published-img
 

                     പന്ത്രണ്ട് വയസു മാത്രം പ്രായമുള്ളപ്പോള്‍ നെഞ്ചില്‍ പതിനാലു തവണ കുത്തേറ്റ് മരിച്ച മരിയ ഗൊരേത്തി എന്ന വിശുദ്ധയുടെ ഓര്‍മദിവസമാണ് ഇന്ന്. വി. മരിയ ഗൊരേത്തിയുടെ കഥ നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതു പോലെ ദൈവികസാന്നിധ്യമുള്ളതുമാണ്. വളരെ ദരിദ്രമായിരുന്നു അവളുടെ കുടുംബം. കര്‍ഷകനായിരുന്ന അച്ഛന്‍ ലൂഗി ഗൊരേത്തിയും അമ്മ അസൂന്തയും വളരെ കഷ്ടപ്പെട്ടിട്ടാണ് അവരുടെ ആറു മക്കളെ വളര്‍ത്തിയിരുന്നത്. മരിയയ്ക്കു പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അതീവ സുന്ദരിയായിരുന്നു മരിയ. പ്രായത്തില്‍ കവിഞ്ഞ ശരീരവളര്‍ച്ചയും അവള്‍ക്കുണ്ടായി രുന്നു. മാതാപിതാക്കളെ സഹായിക്കുവാന്‍ എപ്പോഴും അവള്‍ ശ്രദ്ധിച്ചിരുന്നു. പ്രാര്‍ഥനയിലും ഉപവാസത്തിലും ജീവിച്ച ആ ബാലിക, ഒരു കാലത്തും ചെറിയ പാപം പോലും ചെയ്യില്ലെന്നു ശപഥം ചെയ്തിരുന്നു. മരിയയ്ക്ക് ഒന്‍പതു വയസ് പ്രായമുള്ളപ്പോള്‍ അവളുടെ അച്ഛന്‍ മലേറിയ രോഗം ബാധിച്ചു മരിച്ചു. അതോടെ ആ കുടുംബം അനാഥമായി. ഒരു നേരത്തെ ആഹാരത്തിനു പോലും വക കണ്ടെത്താനാകാതെ വന്നതോടെ അമ്മ അസൂന്ത 'സെറെനെല്ലി' എന്ന ധനിക കുടുംബത്തില്‍ വീട്ടുജോലി ചെയ്യുവാനായി പോയി. മരിയയും അമ്മയോടൊത്ത് അവിടെയാണ് ജീവിച്ചിരുന്നത്. സെറെനെല്ലി കുടുംബത്തിലെ അലക്‌സാണ്ട്രോ എന്ന പേരുള്ള പത്തൊന്‍പതുകാരന്‍ മരിയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തന്റെയൊപ്പം കിടക്ക പങ്കിടാന്‍ പലതവണ ക്ഷണിച്ചു. എന്നാല്‍, അവള്‍ ഒരിക്കലും അതിനു വഴങ്ങിയില്ല. മരിയ അമ്മയോട് വിവരം പറഞ്ഞെങ്കിലും മറ്റു ജീവിതമാര്‍ഗമില്ലാത്തതിനാല്‍ അവര്‍ക്ക് ആ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. മരിയ അമ്മയോട് പറഞ്ഞു: ''എന്റെ ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കിയാല്‍ കൂടി ഞാന്‍ പാപം ചെയ്യില്ല.'' അലക്‌സാണ്ട്രോ മരിയയെ വശത്താക്കാന്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. പന്ത്രണ്ട് വയസു മാത്രം പ്രായമുള്ള ആ ബാലിക യേശുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. ''അങ്ങ് എന്റെ കൂടെയുള്ളപ്പോള്‍ എനിക്കു പേടിയില്ല. എന്റെ കരുത്ത് അങ്ങാണ്. എന്നെ വഴിനടത്തേണമേ..'' ഒരു ദിവസം മരിയ തന്റെ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ അലക്‌സാണ്ട്രോ കയറിവന്നു. അവളെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു. മരിയ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അയാള്‍ ഒരു കത്തിയെടുത്ത് പതിനാലു തവണ അവളെ കുത്തി. കുത്തുകൊണ്ട് രക്തം വാര്‍ന്ന ശരീരവുമായി അവളെ അടുത്തുള്ള ദേവാലയത്തിലെ വൈദികനും മറ്റും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സംഭവത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമായിരുന്നു മരിയയുടെ ആദ്യകുര്‍ബാന സ്വീകരണം. മരണക്കിടക്കയില്‍ വച്ച് മരിയ വൈദികനോട് പറഞ്ഞു: ''അലക്‌സാണ്ട്രോയോട് ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. ഒരിക്കല്‍ അയാള്‍ക്ക് ചെയ്ത തെറ്റിനെകുറിച്ച് ബോധ്യമുണ്ടാവും. അയാള്‍ മാനസാന്തരപ്പെടും.'' പിറ്റേന്ന് മരിയ മരിച്ചു. അലക്‌സാണ്ട്രോയെ കോടതി 30 വര്‍ഷത്തേക്ക് തടവു ശിക്ഷയ്ക്കു വിധിച്ചു. ജയിലിലായിരിക്കുമ്പോള്‍ അലക്‌സാണ്ട്രോയ്ക്ക് മരിയയുടെ ദര്‍ശനമുണ്ടായി. ലില്ലിപ്പൂക്കള്‍ അണിഞ്ഞ്, വെള്ളവസ്ത്രം ധരിച്ച്, മരിയ ഒരു പൂന്തോട്ടത്തില്‍ നില്‍ക്കുന്നതായി അയാള്‍ കണ്ടു. അവള്‍ അവന്റെ അടുത്തേക്ക് വന്നതായും ലില്ലിപ്പൂക്കള്‍ സമ്മാനിച്ചതായും സ്വപ്നം കണ്ടതോടെ അലക്‌സാണ്ട്രോയ്ക്ക് താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലായി. അവന്‍ പശ്ചാത്തപിച്ചു. 1950ല്‍ പോപ്പ് പയസ് പന്ത്രണ്ടാമന്‍ മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കാന്‍ ജയില്‍ മോചിതനായ അലക്‌സാണ്ട്രോയും എത്തിയിരുന്നു. അന്ന് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടരലക്ഷത്തോളം വിശ്വാസികളാണ് വത്തിക്കാനിലെത്തിയത്. മരിയയുടെ അമ്മ അസൂന്തയും ചടങ്ങിനെത്തിയിരുന്നു. തന്റെ മകളെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഏക സ്ത്രീയാണ് അസുന്ത.


Friday 7th of July

വി. വില്ലിബാള്‍ഡ് (700- 781)


published-img
 

        എട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ച വിശുദ്ധനാണ് വില്ലിബാള്‍ഡ്. മരിച്ച ശേഷം ഉയിര്‍ത്തെഴുന്നേറ്റു പുതിയ ജീവിതത്തിലേക്ക് കടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന വില്ലിബാള്‍ഡ്, വിശുദ്ധനായ റിച്ചാര്‍ഡ് രാജാവിന്റെ മകനായിരുന്നു. അവരുടെ കുടുംബം മുഴുവന്‍ വിശുദ്ധരായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. വില്ലിബാള്‍ഡിന്റെ സഹോദരങ്ങളായി വിന്നിബാള്‍ഡ്, വാള്‍ബുര്‍ഗ എന്നിവരും വിശുദ്ധരായിരുന്നു. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു ഇദ്ദേഹം. ജനിച്ച് അധികം ദിവസങ്ങള്‍ കഴിയും മുന്‍പ് വില്ലിബാള്‍ഡ് രോഗബാധിതനായി മരിച്ചു. ദുഃഖിതരായ മാതാപിതാക്കള്‍ കരഞ്ഞുപ്രാര്‍ഥിച്ചു. വില്ലിബാള്‍ഡിനെ തിരികെനല്‍കിയാല്‍ യേശുവിനു വേണ്ടി അവന്റെ ജീവിതം സമര്‍പ്പിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. അദ്ഭുതം പോലെ വില്ലിബാള്‍ഡിന് ജീവന്‍ തിരികെ കിട്ടി. അഞ്ചാം വയസില്‍ തന്നെ ഹാംപ്‌ഷെയറിലെ ആശ്രമത്തില്‍ വില്ലിബാള്‍ഡ് പ്രവേശിച്ചു. വിദ്യാഭ്യാസവും അവിടെ തന്നെ ചെയ്തു. വില്ലിബാള്‍ഡിന് ഇരുപത്തിരണ്ട് വയസായപ്പോള്‍ അച്ഛന്‍ റിച്ചാര്‍ഡിന്റെയും വിന്നിബാള്‍ഡിന്റെയുമൊപ്പം റോമിലേക്ക് തീര്‍ഥയാത്ര പോയി. യാത്രാമധ്യേ പിതാവ് മലേറിയ ബാധിച്ചു മരിച്ചു. വില്ലിബാള്‍ഡി നെയും രോഗം ബാധിച്ചുവെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് അദ്ദേഹം ജറുസലേമിലെ വിശുദ്ധ നാടുകള്‍ കാണുവാനായി പോയി. ജറുസലേമില്‍ തീര്‍ഥയാത്രയ്ക്ക് എത്തിയ ആദ്യ ഇംഗ്ലീഷുകാരന്‍ വില്ലിബാള്‍ഡ് ആണെന്നു കരുതപ്പെടുന്നു. ജറുസലേം യാത്രയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ഒരു യാത്രാവിവരണവും എഴുതി. പിന്നീട് യൂറോപ്പിലെ നിരവധി തീര്‍ഥാടനകേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. പോപ് ഗ്രിഗറി മൂന്നാമന്റെ നിര്‍ദേശമനുരിച്ച് അദ്ദേഹം ജര്‍മനിയിലെത്തി വി. ബോനിഫസിനെ പ്രേഷിത ജോലികളില്‍ സഹായിച്ചു. നിരവധി സന്യാസിസമൂഹങ്ങള്‍ക്ക് രൂപം കൊടുത്ത അദ്ദേഹം 781 ല്‍ മരിച്ചു. പോപ്പ് ലിയോ ഏഴാമന്‍ 938 ല്‍ വില്ലിബാള്‍ഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Saturday 8th of July

വി. സുന്നിവ (പത്താം നൂറ്റാണ്ട് )


published-img
 

                അയര്‍ലന്‍ഡിലെ രാജകുമാരിയായിരുന്നു സുന്നിവ. അതീവ സുന്ദരിയായിരുന്നു അവള്‍. ശരീരം പോലെ തന്നെ അവളുടെ ഹൃദയത്തിനും സൗന്ദര്യമുണ്ടായിരുന്നു. ഒരു രാജകുമാരിയായിരുന്നു വെങ്കിലും പാവങ്ങളെ സ്‌നേഹിക്കുവാനും രോഗികളെ ശുശ്രൂഷി ക്കാനും സുന്നിവ തയാറാകുമായിരുന്നു. അവളുടെ പിതാവ് അയര്‍ലന്‍ഡിലെ പ്രാചീന മതങ്ങളിലൊന്നിന്റെ വിശ്വാസിയായിരു ന്നുവെങ്കിലും സുന്നിവ യേശുവിന്റെ പ്രിയ പുത്രിയായിരുന്നു. അയര്‍ലന്‍ഡില്‍ ക്രിസ്തുമതം വ്യാപിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെക്കുറിച്ച് കേട്ടതുമുതല്‍ തന്റെ നാഥനായ് അവിടുത്തെ അവള്‍ സ്വീകരിച്ചു. സുന്നിവയ്ക്കു വിവാഹപ്രായമെത്തിയപ്പോള്‍ രാജാവ് മറ്റൊരു രാജാവുമായി അവളുടെ വിവാഹം നിശ്ചയിച്ചു. ആ വിവാഹത്തില്‍ നിന്നു രക്ഷ നേടുന്നതിനു വേണ്ടി സുന്നിവ അവളുടെ സഹോദരന്‍ അല്‍ബാന്റെയും ക്രൈസ്തവ വിശ്വാസികളായ മറ്റ് ചിലരുടെയും കൂടെ നാടു വിട്ടു. നോര്‍വീജിയന്‍ തീരത്തുള്ള ഒരു ദ്വീപിലെ ഒഴിഞ്ഞ ഗുഹയ്ക്കുള്ളിലാണ് അവര്‍ മറഞ്ഞിരുന്നത്. സുന്നിവയുടെ പിതാവ് തന്റെ സൈനികരെ അയച്ച് പല ഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അവര്‍ ആ ഗുഹയ്ക്കുള്ളില്‍ തന്നെ കഴിഞ്ഞു. സമീപസ്ഥലങ്ങളില്‍ നിന്ന് പഴങ്ങളും കായ്കനികളും ഭക്ഷിച്ചു. ഉപവാസം അനുഷ്ഠിച്ചു. നിരന്തരമായ പ്രാര്‍ഥന അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ആ പ്രദേശത്തുള്ള നാട്ടുകാരുടെ കന്നുകാലികള്‍ ആ സമയത്ത് മോഷണം പോയി. ഗുഹയ്ക്കു ള്ളില്‍ ജീവിക്കുന്ന സുന്നിവയും കൂട്ടരുമാണ് മോഷണം നടത്തുന്നതെന്ന് അവരില്‍ ആരോ പറഞ്ഞു. ഇതുവിശ്വസിച്ച ഗോത്രത്തലവന്‍ തന്റെ അംഗരക്ഷകരുടെ വലിയൊരു സംഘത്തെ സുന്നിവയെ പിടിക്കാനായി പറഞ്ഞയച്ചു. എന്നാല്‍, അവര്‍ അവിടെ എത്തിയപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ഒരു വലിയ കല്ല് വന്ന് ഗുഹയുടെ കവാടം അടയ്ക്കുകയും ചെയ്തു. സുന്നിവയെയും കൂട്ടരെയും പിന്നീട് ആരും ജീവനോടെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി. ഗുഹയ്ക്കു സമീപത്ത് നിന്ന് അസാധാരണമായ വെളിച്ചം ആളുകള്‍ കാണാന്‍ തുടങ്ങി. ആ പ്രദേശത്തെ രാജാവ് ഇതറിയുകയും ഗുഹയുടെ മുന്നിലുള്ള കല്ല് നീക്കാന്‍ ഉത്തരവിടുകയും ചെയ്തു. കല്ല് നീക്കിയപ്പോള്‍ സുന്നിവയുടെ മൃതദേഹം ഒരു മാറ്റവുമില്ലാതെ അവിടെ കാണപ്പെട്ടു. സുന്നിവയുടെ ജീവിതത്തെ പറ്റി മറ്റുപല കഥകളും നിലവിലുണ്ട്. ചില കഥകളില്‍ സുന്നിവ ഒരു സന്യാസിനിയാണെന്നു പറയപ്പെടുന്നു.


Sunday 9th of July

വി. വെറോനിക്കാ ജൂലിയാനി (1660-1727)


published-img
 

            "നിങ്ങളില്‍ രണ്ട് ഉടുപ്പുള്ളവന്‍ ഒന്ന്, ഇല്ലാത്തവന് കൊടുക്കട്ടെ,' എന്നാണ് യേശു പഠിപ്പിച്ചത്. എന്നാല്‍ തനിക്ക് അധികമായി ഉള്ളതല്ല, തന്റെ സമ്പാദ്യം മുഴുവനും ദരിദ്രര്‍ക്ക് നല്‍കുവാന്‍ തയാറായ വിശുദ്ധയാണ് വെറോനിക്കാ ജൂലിയാനി. ഇറ്റലിയിലാണ് വെറോനിക്കാ ജനിച്ചത്. ബാല്യകാലം മുതല്‍ തന്നെ യേശുവിനെ തന്റെ മണവാളനായി അവള്‍ പ്രതിഷ്ഠിച്ചു. യേശുവിന്റെ പീഡാനുഭ വം പ്രത്യേകമായി ധ്യാനിക്കുവാനും പരിശുദ്ധമാതാവിനോട് നിരന്തരം പ്രാര്‍ഥിക്കുവാനും വെറോനിക്ക പ്രത്യേകം താത്പര്യമെടുത്തിരുന്നു. വിവാഹപ്രായമെത്തിയപ്പോള്‍ വെറോനിക്കയുടെ പിതാവ് അവള്‍ക്കു വിവാഹാലോചനകള്‍ കൊണ്ടുവന്നു. എന്നാല്‍, യേശുവിന്റെ മണവാട്ടിയാകാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെ ïന്നാണ് അവള്‍ പറഞ്ഞത്. പിതാവ് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവള്‍ യേശുവിനോട് പ്രാര്‍ഥിച്ചു. വൈകാതെ, വെറോനിക്കയ്ക്ക് രോഗങ്ങള്‍ ബാധിച്ചു. വിവാഹം കഴിക്കാന്‍ പറ്റാത്ത അവസ്ഥയായി. വെറോനിക്കയുടെ വിശ്വാസം മനസിലാക്കിയ പിതാവ് അവളെ കന്യാസ്ത്രീ യാകാന്‍ അനുവദിച്ചു. ക്ലാരസഭയിലാണ് വെറോനിക്ക ചേര്‍ന്നത്. അവളുടെ വിശുദ്ധജീവിതം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ബിഷപ്പ് മഠത്തിന്റെ സുപ്പീരിയറിനോട് പറഞ്ഞു. ''വെറോനിക്കയെ ശ്രദ്ധിച്ചുകൊള്ളുക. ഇവള്‍ ഒരു വലിയ വിശുദ്ധയാകും.'' യേശു കുരിശും വഹിച്ചുകൊണ്ടു നീങ്ങുന്നതിന്റെ ദര്‍ശനങ്ങള്‍ പലതവണ അവള്‍ക്കുണ്ടായി. യേശുവിന്റെ പഞ്ചക്ഷതങ്ങളും മുള്‍കീരീടം അണിഞ്ഞതിന്റെ മുറിവുകളും വി. വെറോനിക്കയ്ക്കുമുണ്ടായിരുന്നു. ഇത് ഒരു രോഗമാണോ എന്നറിയാന്‍ പല ചികിത്സകളും പരീക്ഷണങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അസാധാരണ രോഗം എന്ന് ഡോക്ടര്‍ഫമാര്‍ വിധിയെഴുതി. 67 വയസുള്ളപ്പോള്‍ അപോലെക്‌സി എന്ന രോഗം ബാധിച്ച് അവള്‍ മരിച്ചു.


Monday 10th of July

വി. ഫെലിസിത്ത (രണ്ടാം നൂറ്റാണ്ട്)


published-img
 

                     കുലീനവും സമ്പന്നവുമായ ഒരു റോമന്‍ കുടുംബത്തിലെ അംഗ മായിരുന്ന വി. ഫെലിസിത്ത ഏഴു ആണ്‍മക്കളുടെ അമ്മയായിരുന്നു. തന്റെ മക്കളെയെല്ലാം ഒന്നിനു പിറകെ ഒന്നായി കൊന്നൊടുക്കുന്ന കാഴ്ച കണ്ടുകൊണ്ടുനില്‍ക്കേണ്ടി വന്ന വിശുദ്ധയാണവര്‍. യേശു വിന്റെ നാമത്തെപ്രതി ഫെലിസിത്തയും ഏഴുമക്കളും രക്തസാക്ഷി കളായി മാറിയ സംഭവം ഒരു നാടോടിക്കഥ പോലെ ക്രിസ്തീയ കുടുംബങ്ങളിലെ അമ്മമാര്‍ തങ്ങളുടെ മക്കളെ പഠിപ്പിച്ചു പോന്നിരുന്നവയാണ്. ക്രിസ്തീയ ചൈതന്യത്തില്‍ വളരുവാനും വിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുന്ന കഥയാണ് ഇവരുടേത്. ഭര്‍ത്താവ് മരിച്ച ശേഷം ഏഴ് ആണ്‍മക്കളെ ഫെലിസിത്ത ഒറ്റയ്ക്കാണ് വളര്‍ത്തിക്കൊണ്ടുവന്നത്. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമായിരുന്നുവെങ്കിലും ഏഴു മക്കളെ വളര്‍ത്തുന്നതിന്റെ കഷ്ടപ്പാട് നിശ്ശബ്ദമായി അവര്‍ സഹിച്ചുപോന്നു. മക്കളെയെല്ലാം യേശുവിനെക്കുറിച്ച് പഠിപ്പിച്ചു. എല്ലാവരും ഒന്നിച്ചിരുന്ന് കുടുംബപ്രാര്‍ഥന ചൊല്ലി. ഉപവാസം അനുഷ്ഠിച്ചു. ദാനധര്‍മങ്ങള്‍ ചെയ്യുന്നതില്‍ മക്കളില്‍ ഒരാള്‍ പോലും വീഴ്ചവരുത്തിയില്ല. പ്രാര്‍ഥനയുടെയും ഉപവാസ ത്തിന്റെയും പ്രതിഫലം ദൈവം സമൃദ്ധമായി അവര്‍ക്കു നല്‍കി. അവരുടെ കുടുംബത്തിന് ഐശ്വര്യങ്ങള്‍ കിട്ടിക്കൊണ്ടേയിരുന്നു. റോമന്‍ ദൈവങ്ങളെ ആരാധിച്ചിരുന്ന നാട്ടുകാരെ യേശുവിലേക്ക് നയിക്കുവാന്‍ ഇവരുടെ ജീവിതം മാതൃകയായി. റോമന്‍ ദൈവങ്ങളില്‍ നിന്ന് നാട്ടുകാര്‍ അകലുന്നതും അവരെല്ലാം യേശുവിലേക്ക് തിരിയുന്നതും വിജായതീയരായ ഭരണാധിപന്‍മാരെ ക്ഷുഭിതരാക്കി. ഫെലിസിത്തയും കുടുംബവും ചെയ്യുന്നത് രാജ്യദ്രോഹ മാണെന്ന് അവര്‍ ചക്രവര്‍ത്തിയെ ധരിപ്പിച്ചു. അന്റേണിയസ് ചക്രവര്‍ത്തിയുടെ ഉത്തരവ് പ്രകാരം ഫെലിസിത്തയെയും കുടുംബത്തെയും തടവിലാക്കി. യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കണം എന്നൊരു വ്യവസ്ഥ മാത്രമാണ് അവര്‍ വച്ചത്. എന്നാല്‍, ഇത് ഫെലിസിത്ത ആദ്യം തന്നെ നിഷേധിച്ചു. ഏഴു മക്കള്‍ക്കും വളരെ സുപ്രധാനമായ പദവികള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. മക്കളെ ഒരോരുത്തരെയായി വിളിച്ച് യേശുവിനെ ഉപേക്ഷിച്ചാല്‍ സമ്പത്തും പദവികളും നല്‍കാമെന്നു പറഞ്ഞെങ്കിലും ആരും വഴങ്ങിയില്ല. മക്കളെ താന്‍ കൊലമരത്തിനു മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് ഫെലിസിത്തയ്ക്ക് അറിയാമായിരുന്നു. പക്ഷേ, എല്ലാറ്റിലും വലുത് യേശുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്നതാണെന്ന് അവര്‍ മനസിലാക്കിയിരുന്നു. ഫെലിസിത്തയും മക്കളും വഴങ്ങുന്നില്ലെന്നു കണ്ടതോടെ ശിക്ഷാനടപടികള്‍ ആരംഭിച്ചു. ഫെലിസിത്തയെ സാക്ഷിയാക്കി മക്കളെ ഒരോരുത്തരെയായി കൊന്നു. ചിലരെ അടിച്ചുകൊന്നു. ചിലരെ കൊക്കയില്‍ തള്ളി. ചിലരുടെ കഴുത്തറത്തു. പ്രാര്‍ഥനയുടെ ശക്തിയാല്‍ ഫെലിസിത്ത എല്ലാറ്റിനും സാക്ഷിയായി. ഒടുവില്‍ അവരും കൊല ചെയ്യപ്പെട്ടു.


Tuesday 11th of July

വി. ബെനഡിക്ട് (480-547)


published-img
 

                    അയ്യായിരത്തിലേറെ വിശുദ്ധരെ സമ്മാനിച്ച ബെനഡിക്ടന്‍ സഭയുടെ സ്ഥാപകനാണ് വി. ബെനഡിക്ട്. 'പ്രാര്‍ഥിക്കുക, ജോലി ചെയ്യുക' എന്ന സിദ്ധാന്തം അദ്ദേഹം ലോകം മുഴുവനുമുള്ള സന്യാസികള്‍ക്കായി നല്‍കി. ബെനഡിക്ടന്‍ സഭയില്‍ നിന്ന് 24 മാര്‍പാപ്പമാരും 4500ലേറെ മെത്രാന്‍മാരും ഉണ്ടായിട്ടുണ്ട് എന്നു മനസിലാക്കുമ്പോള്‍ ഈ സന്യാസിസമൂഹത്തിന്റെ വ്യാപ്തി ബോധ്യമാകും. ഇറ്റലിയിലെ ഉംബ്രിയയില്‍ എ.ഡി. 480 ല്‍ ജനിച്ച ബെനഡിക്ടിന്റെ ഇരട്ടസഹോദരനും ഒരു വിശുദ്ധനായിരുന്നു. സ്‌കോളാസ്റ്റിക എന്നായിരുന്നു ആ വിശുദ്ധന്റെ പേര്. റോമിലായിരുന്നു ബെനഡിക്ടിന്റെ വിദ്യാഭ്യാസജീവിതം. എന്നാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ ബെനഡിക്ടിന് ഇഷ്ടമായില്ല. അച്ചടക്കമില്ലായ്മയും സുഖങ്ങള്‍ക്കുവേണ്ടിയുള്ള വിദ്യാര്‍ഥികളുടെ അലച്ചിലും ബെനഡിക്ടിന്റെ മനസ് മടുപ്പിച്ചു. ആരോടും മിണ്ടാതെ ബെനഡിക്ട് അവിടം വിട്ടു. സുബിയാക്കോ പര്‍വതനിരകളിലുള്ള ഒരു ഗുഹയില്‍ പോയി പ്രാര്‍ഥനയും ഉപവാസവുമായി അദ്ദേഹം ജീവിതം തുടങ്ങി. റൊമാനൂസ് എന്നു പേരായ ഒരു സന്യാസി മാത്രമേ ബെനഡിക്ട് എവിടെയുണ്ടെന്ന് അറിഞ്ഞിരുന്നുള്ളു. അദ്ദേഹം ബെനഡിക്ടിനു യഥാസമയം ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചുകൊടുത്തു.. എന്നാല്‍, വളരെ പെട്ടെന്ന് ബെനഡിക്ടിന്റെ വിശുദ്ധ ജീവിതത്തെക്കുറിച്ച് നാട്ടുകാര്‍ അറിഞ്ഞുതുടങ്ങി. നിരവധി പേര്‍ മരുഭൂമിയിലെത്തി അദ്ദേഹത്തെ കണ്ടു. ചിലര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായി മാറി, അവിടെത്തന്നെ താമസം ആരംഭിച്ചു. തന്റെ ശിഷ്യന്‍മാര്‍ക്കുവേണ്ടി ബെനഡിക്ട് ഒരു സന്യാസജീവിതരീതി ഉണ്ടാക്കി. ദാരിദ്ര്യം അനുഭവിക്കുക, യേശുവിനു വേണ്ടി ജീവിക്കുക, അനുസരണം ശീലമാക്കുക എന്നീ മൂന്നു കാര്യങ്ങള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം കൊടുത്തത്. ബെനഡിക്ടിന്റെ കര്‍ശനമായ രീതികളില്‍ ചില ശിഷ്യന്‍മാര്‍ അസ്വസ്ഥരായി. അദ്ദേഹത്തെ കൊല്ലുവാന്‍ അവര്‍ തീരുമാനിച്ചു. വിഷം ചേര്‍ത്ത ഭക്ഷണം അവര്‍ അദ്ദേഹത്തിനു കൊടുത്തു. കഴിക്കുന്നതിനു മുന്നോടിയായി ബെനഡിക്ട് ഭക്ഷണത്തെ ആശീര്‍വദിച്ചു. അപ്പോള്‍ത്തന്നെ പാത്രം തകരുകയും ഭക്ഷണം താഴെവീണു നശിക്കുകയും ചെയ്തു. ഗുഹയിലെ ജീവിതം മൂന്നാം വര്‍ഷം അദ്ദേഹം അവസാ നിപ്പിച്ചു. നിരവധി സന്യാസസമൂഹങ്ങള്‍ക്ക് പിന്നീട് അദ്ദേഹം തുടക്കമിട്ടു. സന്യാസികള്‍ അനുഷ്ഠിക്കേണ്ട ജീവിതമാതൃക അദ്ദേഹം എഴുതി ഉണ്ടാക്കി. ബെനഡിക്ടിന്റെ കാലത്തോടെ യാണ് സന്യാസസമൂഹങ്ങള്‍ എന്ന സങ്കല്‍പ്പം തന്നെ ഉണ്ടാകുന്നത്. സന്യാസികള്‍ ഒന്നിച്ചിരി ക്കണമെന്നും ഒരു കൂട്ടായ്മയായി സമൂഹത്തെ സേവിക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്യാസികള്‍ പ്രാര്‍ഥനയും ഉപവാസവും മാത്രമായി ജീവിക്കേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസം അദ്ദേഹം പൊളിച്ചെഴുതി. പ്രാര്‍ഥനയ്‌ക്കൊപ്പം പഠനവും കൈത്തൊഴിലും കൃഷിപ്പ ണികളും ചെയ്യുന്നവരായിരുന്നു ബെനഡ്കിടിന്റെ ശിഷ്യസമൂഹം. ബെനഡിക്ടിന് അദ്ഭുത കരമായ വരങ്ങള്‍ ദൈവം കൊടുത്തിരുന്നു. അദ്ദേഹം കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചു, രോഗികളെയും പിശാചുബാധിതരെയും സുഖപ്പെടുത്തി. ഒരിക്കല്‍ മരിച്ചു പോയ ഒരു യുവാവിനെ അദ്ദേഹം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തന്റെ ശവകുടീരം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. മരണദിവസം ശിഷ്യന്‍മാര്‍ക്കൊപ്പം അദ്ദേഹം ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. കുറച്ചുസമയത്തിനുള്ളില്‍ ബെനഡിക്ട് മരിച്ചു.


Wednesday 12th of July

വി. വെറോനിക്ക (ഒന്നാം നൂറ്റാണ്ട്)


published-img
 

              വെറോനിക്കയെക്കുറിച്ച് കേട്ടിട്ടില്ലാത്ത ക്രിസ്ത്യാനികള്‍ കുറവാ യിരിക്കും. കുരിശും ചുമന്നുകൊണ്ട് ഗാഗുല്‍ത്തായിലേക്ക് യേശു നീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്നു വാര്‍ന്നൊഴുകിയ രക്തം തന്റെ തൂവാലകൊണ്ട് തുടച്ച വിശുദ്ധയാണ് വെറോനിക്ക. യേശുവിന്റെ മുഖം ആ തൂവാലയില്‍ പതിഞ്ഞുവെന്നാണ് വിശ്വാസം. യേശു കുരിശും വഹിച്ചുകൊണ്ട് നീങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ മുള്‍മുടിയുണ്ടായിരുന്നു. മുള്ളുകൊണ്ട് തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു. പിന്നില്‍ നിന്ന് പടയാളികള്‍ ചാട്ടവാറു കൊണ്ട് അവിടുത്തെ പ്രഹരിച്ചു. അദ്ദേഹത്തെ ഒരു വലിയ ഗണം വിശ്വാസികള്‍ അനുഗമിച്ചിരുന്നു. അവരില്‍ ഏറിയ പങ്കും സ്ത്രീകളായിരുന്നു. കുരിശും ചുമന്നുകൊണ്ട് മുന്നോട്ടു നീങ്ങാനാവാതെ നിലത്തുവീണ യേശുവിന്റെ അടുത്തേക്ക് വെറോനിക്ക ഓടിയെത്തി. തന്റെ തൂവാലകൊണ്ട് അവിടുത്തെ മുഖം തുടച്ചു. വെറോനിക്കയുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഏറെയൊന്നുമില്ല. അതേസമയം, നിരവധി കഥകള്‍ പ്രചരിച്ചു പോന്നു. ഇവയില്‍ ഏതാണ് സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നതില്‍ സംശയമുണ്ട്. പലരാജ്യങ്ങളിലും പലതരത്തിലാണ് വെറോനിക്കയുടെ കഥ പ്രചരിച്ചത്. യേശുവിന്റെ കുരിശുമരണത്തിനു ശേഷം വെറോനിക്ക റോമിലെത്തിയെന്ന് ഇറ്റലിയിലെ ക്രിസ്ത്യാനികള്‍ വിശ്വസിച്ചുപോന്നു. യേശുവിന്റെ മുഖം പതിഞ്ഞ തൂവാല പലരെയും കാണിച്ചു. തിബേറിയൂസ് ചക്രവര്‍ത്തിയായിരുന്നു അന്ന് റോം ഭരിച്ചിരുന്നത്. വെറോനിക്ക തിബേറിയൂസിനെ യേശുവിന്റെ ചിത്രം കാണിച്ചുവെന്നും ആ ചിത്രത്തില്‍ അദ്ദേഹം സ്പര്‍ശിച്ചുവെന്നും കരുതപ്പെടുന്നു. വി.പത്രോസും പൗലോസും റോമിലുണ്ടായിരുന്ന സമയത്ത് തന്നെ വെറോനിക്കയും അവിടെയുണ്ടായിരുന്നു. സുവിശേഷത്തില്‍ പറയുന്ന 'സക്കേവൂസ്' എന്ന ധനവാന്റെ ഭാര്യയായി വെറോനിക്ക ജീവിച്ചുവെന്നാണ് ഫ്രാന്‍സില്‍ പ്രചരിച്ച കഥ. സക്കേവൂസിനൊപ്പം വെറോനിക്ക റോമിലെത്തിയെന്നും അവിടെ സന്യാസികളായി ജീവിച്ചുവെന്നും കഥകളുണ്ട്.


Thursday 13th of July

വി. മാര്‍ഗരീത്ത (രക്തസാക്ഷിത്വം എ.ഡി. 304)


published-img
 

                 മൂന്നാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ച മാര്‍ഗരീത്ത എന്ന വിശുദ്ധയുടെ കഥ കേട്ടാല്‍ 'ഒരു നാടോടിക്കഥ' എന്നു തോന്നും. ഈ വിശുദ്ധയുടെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന സംഭവങ്ങളില്‍ കുറച്ചൊക്കെ കഥകള്‍ ഉണ്ടാവാം. പക്ഷേ, ഒരു കാര്യത്തില്‍ മാത്രം തര്‍ക്കമില്ല. യേശുവിന്റെ നാമത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധയാണ് കന്യകയായ മാര്‍ഗരീത്ത. മാര്‍ഗരത്ത്, മരീന, മറീന്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന മാര്‍ഗരീത്തയ്ക്ക് ജനിച്ച് അധികം നാളുകള്‍ കഴിയുന്നതിനു മുന്‍പു തന്നെ അമ്മയെ നഷ്ടമായി. മാര്‍ഗരീത്തയുടെ അച്ഛന്‍ പാഷണ്ഡമതങ്ങളിലൊന്നിന്റെ പുരോഹിതനായിരുന്നു. മാര്‍ഗരീത്തയെ വളര്‍ത്താന്‍ അയാള്‍ക്കു താത്പര്യമുണ്ടായിരുന്നില്ല. ക്രിസ്തുമതവിശ്വാസിയായ ഒരു സ്ത്രീയാണ് പിന്നീട് മാര്‍ഗരീത്തയെ വളര്‍ത്തിയത്. അവരിലൂടെ ആദ്യമായി യേശുവിന്റെ നാമം അവള്‍ കേട്ടു. അവള്‍ യേശുവിനെ സ്‌നേഹിച്ചുതുടങ്ങി. യേശുവിന്റെ നാമത്തില്‍ എന്നും നിത്യകന്യകയായി തുടരു മെന്ന് അവള്‍ ശപഥം ചെയ്തു. മാര്‍ഗരീത്ത അതീവ സുന്ദരിയായിരുന്നു. ഒരിക്കല്‍ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കെ ഒരു റോമന്‍ മേലധികാരി അവളെ കണ്ടു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തനിക്കൊപ്പം കിടക്ക പങ്കിടാന്‍ അയാള്‍ ക്ഷണിച്ചു. എന്നാല്‍ മാര്‍ഗരീത്ത വഴങ്ങിയില്ല. നിരാശനായ ആ ഉദ്യോഗസ്ഥന്‍ മാര്‍ഗരീത്തയെ ക്രിസ്തുമത വിശ്വാസി എന്ന പേരില്‍ തടവിലാക്കി. യേശുവിന്റെ അനുയായികളെ റോമന്‍ സൈന്യം കൊന്നൊടുക്കി കൊണ്ടിരുന്ന സമയമായിരുന്നു അത്. മാര്‍ഗരീത്തയെ വിചാരണ ചെയ്തപ്പോള്‍ യേശുവിനെ തള്ളിപ്പറഞ്ഞാല്‍ അവളെ മോചിപ്പിക്കാമെന്നു ന്യായാധിപന്‍ പറഞ്ഞെങ്കിലും അവള്‍ അത് പുച്ഛിച്ചുതള്ളി. മാര്‍ഗരീത്തയ്ക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. ഒരു വലിയ കുട്ടകത്തില്‍ തിളച്ച വെള്ളത്തിലേക്ക് അവര്‍ മാര്‍ഗരീത്തയെ എറിഞ്ഞു. എന്നാല്‍ച്ച അവള്‍ക്ക് ഒരു ശതമാനം പോലും പൊള്ളലേറ്റില്ല. പലതവണ ശ്രമിച്ചുവെങ്കിലും അവളെ കൊലപ്പെടുത്താന്‍ അവര്‍ക്കായില്ല. ഒടുവില്‍ തലയറുത്ത് മാര്‍ഗരീത്തയെ കൊന്നു. മാര്‍ഗരീത്തയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന കഥ അവള്‍ ഒരു വ്യാളിയെ കൊലപ്പെടുത്തുന്ന സംഭവമാണ്. ഒരിക്കല്‍ മാര്‍ഗരീത്തയെ ഒരു ഭീകരവ്യാളി വിഴുങ്ങി. വ്യാളിയുടെ വയറ്റില്‍ കിടക്കവേ, മാര്‍ഗരീത്ത തന്റെകൈയിലിരുന്ന കുരിശുകൊണ്ട് ആ വ്യാളിയെ തൊട്ടു. ഉടന്‍ തന്നെ അതിന്റെ വയറുകീറുകളും മാര്‍ഗരീത്ത പുറത്തു വരികയും ചെയ്തു. ഗര്‍ഭി ണികളുടെയും നവജാതശിശുക്കളുടെയും മധ്യസ്ഥയായാണ് മാര്‍ഗരീത്ത അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍ 250ലേറെ ദേവാലയങ്ങളില്‍ മാര്‍ഗരീത്തയാണ് മധ്യസ്ഥ.


Friday 14th of July

വി. കാമിലസ് (1550-1614)


published-img
 

                  ഇറ്റലിയിലെ നേപ്പിള്‍സിലുള്ള ഒരു സൈനികനും ഭാര്യയ്ക്കും അവരുടെ വാര്‍ദ്ധക്യകാലത്ത് ലഭിച്ച സമ്മാനമായിരുന്നു കാമിലസ്. അറുപതു വയസുള്ളപ്പോഴാണ് കാമിലസിന്റെ അമ്മ അവനെ പ്രസവിച്ചത്. കാമിലസിന്റെ ബാല്യകാലവും യൗവനവും അവന്‍ ചെലവഴിച്ച രീതി കണ്ടവര്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല ഇവന്‍ ഒരു വിശുദ്ധനായി മാറുമെന്ന്. അങ്ങനെയൊരു പശ്ചാത്തലത്തിലായിരുന്നു കാമിലസിന്റെ ജീവിതം. കാമിലസ് കുട്ടിയായിരിക്കുമ്പോള്‍ അമ്മ മരിച്ചു. പിന്നീട് അച്ഛന്റെയൊപ്പമാണ് അവന്‍ ജീവിച്ചത്. പടയാളിയായിരുന്ന ആ മനുഷ്യന് തന്റെ മകന് കൊടുക്കാന്‍ തന്റെ വാളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കാമിലസും സൈനികനായി ജോലി ചെയ്തു തുടങ്ങി. നേപ്പിള്‍സിനു വേണ്ടി തുര്‍ക്കികള്‍ ക്കെതിരേ അവന്‍ യുദ്ധം ചെയ്തു. ഒരു സൈനികനു യോജിക്കുന്ന ശരീരപ്രകൃതിയായിരുന്നു കാമിലസിന്റേത്. ആറര അടി ഉയരം. ഉയരത്തിനനുസരിച്ച് കരുത്തുള്ള ശരീരം. ചൂതാട്ടവും ചീട്ടുകളിയുമായിരുന്നു അവന്റെ പ്രധാന വിനോദം. ഒരിക്കല്‍ യുദ്ധത്തിനിടയ്ക്ക് കാമിലസിന്റെ കാലിനു ഗുരുതരമായി മുറിവേറ്റു. ചൂതുകളിച്ച് തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തിയ തിനാല്‍ കാമിലസിന് ചികിത്സയ്ക്കു പോലും പണം കൈയിലുണ്ടായിരുന്നില്ല. ആശുപത്രിയിലെ ശിപായിയായി ജോലി നോക്കിയാണ് ചികിത്സാചെലവുകള്‍ക്ക് അയാള്‍ പണം കണ്ടെത്തിയി രുന്നത്. കാലിലെ വ്രണം സുഖപ്പെടാത്തതിനാല്‍ സൈന്യത്തിലും പിന്നീട് ജോലി ചെയ്യാന്‍ സാധിച്ചില്ല. കൈയില്‍ കാശില്ല, ജോലിയില്ല, കാലില്‍ സുഖപ്പെടാത്ത വ്രണം. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ വലയുന്ന അവസ്ഥയിലാണ് കാമിലസ് ഒരു കപ്പൂച്ചിന്‍ വൈദികനുമായി പരിചയപ്പെടുന്നത്. അദ്ദേഹം കപ്പൂച്ചിന്‍ സഭയുടെ കെട്ടിടനിര്‍മാണങ്ങള്‍ നോക്കിനടത്തുന്ന ജോലി കാമിലസിന് തരപ്പെടുത്തിക്കൊടുത്തു. അവിടെവച്ച്, കാമിലസ് ആദ്യമായി യേശുവിന്റെ സ്‌നേഹം മനസിലാക്കി മാനസാന്തരപ്പെട്ടു. ഒരു വൈദികനാകണമെന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ കാലിലെ മുറിവ് സുഖപ്പെടാത്തതിനാല്‍ കാമിലസിനെ സെമിനാരിയില്‍ ചേര്‍ത്തില്ല. നിരാശനായ കാമിലസ് തന്റെ കാല്‍ സുഖപ്പെടുത്തുന്നതിനുവേണ്ടി റോമിലേക്ക് പോയി. അവിടെ വച്ച് വിശുദ്ധ ഫിലിപ്പ് നേരിയെ അദ്ദേഹം പരിചയപ്പെട്ടു. വിദ്യാഭ്യാസം ഇല്ല എന്ന പരാതി പരിഹരിക്കുന്നതിനായി 32-ാം വയസില്‍ കൊച്ചുകുട്ടികള്‍ക്കൊപ്പം സ്‌കൂള്‍പഠനം നടത്തിയ കാമിലസ് പിന്നീട് വൈദികന്‍ വരെയായി. കാമിലസിന്റെ നേതൃത്വ ത്തില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് രോഗികളെ ശുശ്രൂഷിക്കാനും യുദ്ധരംഗത്ത് സഹായമെ ത്തിക്കുവാനും ഒക്കെയായി ഒരു കൂട്ടായ്മയ്ക്കു തുടക്കമിട്ടു. കാമിലസിന് രോഗികളെ സുഖ പ്പെടുത്തുവാനുള്ള അദ്ഭുത വരം ലഭിച്ചിരുന്നു. 1614ല്‍ അദ്ദേഹം മരിച്ചു. 1746ല്‍ പോപ് ബെനഡിക്ട് പതിനാലാമനാണ് കാമിലസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.


Saturday 15th of July

കീവിലെ വി. വ്‌ളാഡിമീര്‍ (956-1015)


published-img
 

                      യുക്രൈനിന്റെ തലസ്ഥാനമായ കീവ് ഒരു കാലത്ത് ഭരിച്ചിരുന്നത് വ്‌ളാഡിമീര്‍ എന്ന ചക്രവര്‍ത്തിയായിരുന്നു. അക്രൈസ്തവ മതങ്ങളായിരുന്നു അന്ന് കീവ് സാമ്രാജ്യം മുഴുവനുമുണ്ടായിരുന്നത്. വ്‌ളാഡിമീറും അത്തരമൊരു മതത്തിന്റെ പ്രചാരകനായിരുന്നു. തന്റെ മതം പ്രചരിപ്പിക്കുന്നതിനു വേണ്ടി ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. വിഗ്രഹാരാധനയും നരബലിയും പോലുള്ള പ്രാചീനമായ ആചാരങ്ങളില്‍ വ്‌ളാഡിമീര്‍ പങ്കെടുത്തുപോന്നു. വ്‌ളാഡിമീറിന് ഏഴു ഭാര്യമാരുണ്ടായിരുന്നു. ഒരിക്കല്‍ ബൈസാന്റയിന്‍ ചക്രവര്‍ത്തിയായിരുന്ന ബേസില്‍ രണ്ടാമനുമായി വ്‌ളാഡിമീര്‍ ഒരു സൈനിക കരാര്‍ സ്ഥാപിച്ചു. ശത്രുരാജ്യങ്ങളെ ഒന്നിച്ച് നേരിടുന്നതിനു വേണ്ടിയായിരുന്നു കരാര്‍. ബള്‍ഗേറിയ, ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കെതിരെ അവര്‍ യുദ്ധം നയിച്ചു. ബേസില്‍ ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസിയായിരുന്നു. ചക്രവര്‍ത്തിയുടെ സഹോദരി ആനിയെ വിവാഹം കഴിക്കാന്‍ വ്‌ളാഡിമീര്‍ ആഗ്രഹിച്ചു. ആനി യേശുവിനെ ആരാധിച്ചിരുന്ന ഉത്തമ ക്രിസ്തുശിഷ്യയായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ വ്‌ളാഡിമീര്‍ ആഗ്രഹിക്കുന്നതായി അറിഞ്ഞ ആനി വിവാഹത്തിന് ഒരു വ്യവസ്ഥ വച്ചു. അക്രൈസ്തവ മതവിശ്വാസം അവസാനി പ്പിച്ച് ക്രിസ്തുമതത്തില്‍ വിശ്വസിക്കണം. വ്‌ളാഡിമീര്‍ സമ്മതിച്ചു. വ്‌ളാഡിമീര്‍ മാമോദീസ മുങ്ങി. ബേസില്‍ എന്ന പേരും സ്വീകരിച്ചു. ആനിയിലൂടെ യേശുവിനെ മനസിലാക്കിയ വ്‌ളാഡിമീര്‍ തന്റെ നാട്ടില്‍ തിരികെയെത്തിയതോടെ കീവിലും തന്റെ ഭരണത്തിനു കീഴിലുള്ള സ്ഥലങ്ങളിലുമെല്ലാം ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഉത്തരവിട്ടു. അദ്ദേഹം തന്നെ മുന്‍പ് പണികഴിപ്പിച്ചിരുന്ന ക്ഷേത്രങ്ങളെല്ലാം നശിപ്പിച്ചു. ബൈസാന്റയിന്‍ ആരാധനാക്രമമാണ് വ്‌ളാഡിമീര്‍ സ്വീകരിച്ചത്. റഷ്യയിലെങ്ങും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ വ്‌ളാഡിമീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ക്രിസ്തുവില്‍ വിശ്വസിച്ചതോടെ തന്റെ ഭരണം മെച്ചപ്പെടുത്താനും എല്ലാ ജനങ്ങളെയും സഹാ യിക്കാനും വ്‌ളാഡിമീര്‍ തീരുമാനിച്ചു. കോടതികള്‍ സ്ഥാപിച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ സംവിധാനമൊരുക്കി. പാവങ്ങള്‍ക്ക് ചികിത്സ നല്‍കുവാന്‍ ആശുപത്രികളും സ്ഥാപിച്ചു. വ്‌ളാഡിമീറിനും ആനിക്കും ഉണ്ടായ രണ്ടു മക്കളായ ബോറിസും ഗെല്‍ബും പില്‍ക്കാലത്ത് യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ്.


Wednesday 4th of October

വി. ചാള്‍സ് ബോറോമിയോ (1538-1584)


published-img
ഇറ്റലിയിലെ മിലാനിലുള്ള സമ്പന്നമായ പ്രഭു കുടുംബത്തിലാണ് ചാള്‍സ് ജനിച്ചത്. ബോറോമിയ കുടുംബം അന്ന് വളരെ പ്രസിദ്ധ മായിരുന്നു. പ്രഭു ഗിബെര്‍ട്ടോ രണ്ടാമന്റെ മകനായിരുന്നു അദ്ദേഹം. മാര്‍പാപ്പയായിരുന്ന പയസ് നാലാമന്റെ അനന്തരവന്‍. സംസാര വൈകല്യമുണ്ടായിരുന്നുവെങ്കിലും ചാള്‍സ് അതിസമര്‍ഥനായി രുന്നു. കടുത്ത ദൈവഭക്തനുമായിരുന്നു ചാള്‍സ്. മിലാനിലും യൂണിവേഴ്‌സിറ്റി ഓഫ് പാവിയായിലുമായായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പിന്നീട് പോപ്പായ ഗ്രിഗറി പതിമൂന്നാമന്‍ ചാള്‍സിന്റെ ഗുരുനാഥന്‍മാരില്‍ ഒരാളായിരുന്നു. അമ്മാവന്‍ പോപ്പായിരുന്നതിനാല്‍ വളരെ വേഗം ചാള്‍സിനു സ്ഥാനമാനങ്ങള്‍ ലഭിച്ചു. 22-ാം വയസില്‍ ചാള്‍സ് കാര്‍ഡിനാള്‍ ഡീക്കന്‍ പദവിയിലെത്തി. പക്ഷേ, അധികാരത്തില്‍ ഒട്ടും താത്പര്യമുണ്ടായിരുന്നവനല്ലായിരുന്നു അദ്ദേഹം. പുരോഹിതനാകുന്നതിനു മുന്‍പുതന്നെ ചാള്‍സ് പിതാവിനോട് കുടുംബസ്വത്തില്‍ തനിക്കുള്ള ലാഭവിഹിതം സാധുക്കള്‍ക്ക് കൊടുക്കു വാനാണ് അഭ്യര്‍ഥിച്ചത്. മിലാനിലെ മെത്രാനായി ചുമതലയേറ്റ ശേഷവും അദ്ദേഹം കാര്യമായി അങ്ങോട്ട് പോയിരുന്നില്ല. ട്രെന്‍ഡ് സുനേഹദോസ് നടക്കുന്ന സമയമായിരുന്നു. പൂര്‍ണമായും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു അദ്ദേഹം ചുക്കാന്‍ പിടിച്ചിരുന്നത്. അതിനുശേഷം അദ്ദേഹം മിലാനിലേക്ക് പോയി. പോപ് പയസ് അഞ്ചാമന്‍ മാര്‍പാപ്പയായി ചുമതലയേറ്റപ്പോള്‍ ആ പേര് അദ്ദേഹത്തിനു നിര്‍ദേശിച്ചത് ചാള്‍സായിരുന്നു. മിലാനിലെ ചുമതലകള്‍ക്കായി അദ്ദേഹം സമയം ചെലവഴിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ ചാള്‍സ


Thursday 5th of October

വി. എലിസബത്തും വി. സക്കറിയായും (ഒന്നാം നൂറ്റാണ്ട്)


published-img
പ്രവാചകനായ സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളായ എലിസ ബത്തിന്റെയും സക്കറിയായുടെയും ഓര്‍മദിവസമാണിന്ന്. സക്കറിയ ഒരു പുരോഹിതനായിരുന്നു. ആബിയായുടെ കുടുംബത്തില്‍ പ്പെട്ടവനായിരുന്നു അദ്ദേഹം. യേശുവിന്റെ മാതാവായ കന്യമറിയത്തിന്റെ ബന്ധുകൂടിയായിരുന്ന എലിസബത്ത് അഹരോ ന്റെ പുത്രിമാരില്‍ ഒരാളായിരുന്നു. എലിസബത്ത് വന്ധ്യയായിരുന്നു. ദാമ്പത്യജീവിതം ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ക്കു മക്കളുണ്ടായില്ല. ഒരിക്കല്‍ സക്കറിയ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിപൂരിതനാകും.'' (ലൂക്കാ 1: 13-15) പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. ദൈവ ദൂതന്‍ പറഞ്ഞു: '' ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാകുന്നു. ഈ സദ്‌വാര്‍ത്ത നിന്നെ അറിയിക്കുവാന്‍ ദൈവം എന്നെ അയച്ചതാണ്. അവ നീ വിശ്വസിക്കാകയാല്‍ ഇത് സംഭവിക്കുന്നതുവരെ നീ സംസാരശക്തി നഷ്ടപ്പെട്ടവനായിത്തീരും.'' എലിസബത്ത് ഗര്‍ഭിണിയായി. ആറുമാസത്തിനു ശേഷം കന്യാകാമറിയത്തിനു യേശുവിന്റെ ജനനത്തെ കുറിച്ചും ദൈവദൂതന്റെ അറിയിപ്പുണ്ടായി. ദൈവദൂതന്റെ വാക്കുകള്‍ കേട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോയി. മറിയത്തെ കണ്ടമാത്രയില്‍ എലിസബത്ത് സന്തോഷം കൊണ്ട് മതിമറന്നു. ഗര്‍ഭസ്ഥശിശു ഉദരത്തില്‍ കിടന്നു കുതിച്ചു ചാടി. എലിസബത്ത് പറഞ്ഞു: ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരുവാനുള്ള ഭാഗ്യം എനിക്കെവിടെ നിന്നു സിദ്ധിച്ചു?.'' മറിയം പറഞ്ഞു: ''ഇതാ ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. എന്തെന്നാല്‍ ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.'' മറിയം എലിസബത്തിനൊപ്പം മൂന്നു മാസം താമസിച്ചശേഷമാണ് പിന്നീട് സ്വഭവനത്തിലേക്ക് തിരിച്ചുപോയതെന്നു ബൈബിള്‍ പറയുന്നു. യേശുവിനെ ഉദരത്തില്‍ വഹിച്ചുകൊണ്ട് മറിയം ആദ്യമായി സന്ദര്‍ശിക്കുന്നത് എലിസബത്തിനെയാണ് എന്നത് ആ കുടുംബത്തോട് ദൈവത്തിനുള്ള പ്രത്യേക താത്പര്യം വ്യക്തമാണ്. യഥാകാലം എലിസബത്ത് ഒരു കുഞ്ഞിനെ പ്രസവിച്ചു. അവനു പേരിടേണ്ട ദിവസം വന്നപ്പോള്‍ 'യോഹന്നാന്‍' എന്നു പേരിടണമെന്ന് സക്കറിയ എഴുതി കാണിച്ചു. ആ നിമിഷം അയാളുടെ സംസാരശേഷി തിരികെ കിട്ടി. സക്കറിയാ ഉറക്കെ വിളിച്ചുപറഞ്ഞു: ''ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ.''


Sunday 15th of October

St. Teresa of Avila


published-img

Teresa of Ávila was born Teresa Ali Fatim Corella Sanchez de Capeda y Ahumada in Ávila, Spain. Less than twenty years before Teresa was born in 1515, Columbus opened up the Western Hemisphere to European colonization. Two years after she was born, Luther started the Protestant Reformation. Out of all of this change came Teresa pointing the way from outer turmoil to inner peace.

Teresa's father was rigidly honest and pious, but he may have carried his strictness to extremes. Teresa's mother loved romance novels but because her husband objected to these fanciful books, she hid the books from him. This put Teresa in the middle -- especially since she liked the romances too. Her father told her never to lie but her mother told her not to tell her father. Later she said she was always afraid that no matter what she did she was going to do everything wrong.

When she was seven-years-old, she convinced her older brother that they should "go off to the land of the Moors and beg them, out of love of God, to cut off our heads there." They got as far as the road from the city before an uncle found them and brought them back. Some people have used this story as an early example of sanctity, but this author think it's better used as an early example of her ability to stir up trouble.

After this incident she led a fairly ordinary life, though she was convinced that she was a horrible sinner. As a teenager, she cared only about boys, clothes, flirting, and rebelling. When she was 16, her father decided she was out of control and sent her to a convent. At first she hated it but eventually she began to enjoy it -- partly because of her growing love for God, and partly because the convent was a lot less strict than her father.

Still, when the time came for her to choose between marriage and religious life, she had a tough time making the decision. She'd watched a difficult marriage ruin her mother. On the other hand being a nun didn't seem like much fun. When she finally chose religious life, she did so because she though that it was the only safe place for someone as prone to sin as she was.

Once installed at the Carmelite convent permanently, she started to learn and practice mental prayer, in which she "tried as hard as I could to keep Jesus Christ present within me....My imagination is so dull that I had no talent for imagining or coming up with great theological thoughts." Teresa prayed this way off and on for eighteen years without feeling that she was getting results. Part of the reason for her trouble was that the convent was not the safe place she assumed it would be.

Many women who had no place else to go wound up at the convent, whether they had vocations or not. They were encouraged to stay away from the convents for long period of time to cut down on expenses. Nuns would arrange their veils attractively and wear jewelry. Prestige depended not on piety but on money. There was a steady stream of visitors in the parlor and parties that included young men. What spiritual life there was involved hysteria, weeping, exaggerated penance, nosebleeds, and self- induced visions.

Teresa suffered the same problem that Francis of Assisi did -- she was too charming. Everyone liked her and she liked to be liked. She found it too easy to slip into a worldly life and ignore God. The convent encouraged her to have visitors to whom she would teach mental prayer because their gifts helped the community economy. But Teresa got more involved in flattery, vanity and gossip than spiritual guidance. These weren't great sins perhaps but they kept her from God.

Then Teresa fell ill with malaria. When she had a seizure, people were so sure she was dead that after she woke up four days later she learned they had dug a grave for her. Afterwards she was paralyzed for three years and was never completely well. Yet instead of helping her spiritually, her sickness became an excuse to stop her prayer completely: she couldn't be alone enough, she wasn't healthy enough, and so forth. Later she would say, "Prayer is an act of love, words are not needed. Even if sickness distracts from thoughts, all that is needed is the will to love."

For years she hardly prayed at all "under the guise of humility." She thought as a wicked sinner she didn't deserve to get favors from God. But turning away from prayer was like "a baby turning from its mother's breasts, what can be expected but death?"

When she was 41, a priest convinced her to go back to her prayer, but she still found it difficult. "I was more anxious for the hour of prayer to be over than I was to remain there. I don't know what heavy penance I would not have gladly undertaken rather than practice prayer." She was distracted often: "This intellect is so wild that it doesn't seem to be anything else than a frantic madman no one can tie down." Teresa sympathizes with those who have a difficult time in prayer: "All the trials we endure cannot be compared to these interior battles."

Yet her experience gives us wonderful descriptions of mental prayer: "For mental prayer in my opinion is nothing else than an intimate sharing between friends; it means taking time frequently to be alone with him who we know loves us. The important thing is not to think much but to love much and so do that which best stirs you to love. Love is not great delight but desire to please God in everything."

As she started to pray again, God gave her spiritual delights: the prayer of quiet where God's presence overwhelmed her senses, raptures where God overcame her with glorious foolishness, prayer of union where she felt the sun of God melt her soul away. Sometimes her whole body was raised from the ground. If she felt God was going to levitate her body, she stretched out on the floor and called the nuns to sit on her and hold her down. Far from being excited about these events, she "begged God very much not to give me any more favors in public."

In her books, she analyzed and dissects mystical experiences the way a scientist would. She never saw these gifts as rewards from God but the way he "chastised" her. The more love she felt the harder it was to offend God. She says, "The memory of the favor God has granted does more to bring such a person back to God than all the infernal punishments imaginable."

Her biggest fault was her friendships. Though she wasn't sinning, she was very attached to her friends until God told her "No longer do I want you to converse with human beings but with angels." In an instant he gave her the freedom that she had been unable to achieve through years of effort. After that God always came first in her life.

Some friends, however, did not like what was happening to her and got together to discuss some "remedy" for her. Concluding that she had been deluded by the devil, they sent a Jesuit to analyze her. The Jesuit reassured her that her experiences were from God but soon everyone knew about her and was making fun of her.

One confessor was so sure that the visions were from the devil that he told her to make an obscene gesture called the fig every time she had a vision of Jesus. She cringed but did as she was ordered, all the time apologizing to Jesus. Fortunately, Jesus didn't seem upset but told her that she was right to obey her confessor. In her autobiography she would say, "I am more afraid of those who are terrified of the devil than I am of the devil himself." The devil was not to be feared but fought by talking more about God.

Teresa felt that the best evidence that her delights came from God was that the experiences gave her peace, inspiration, and encouragement. "If these effects are not present I would greatly doubt that the raptures come from God; on the contrary I would fear lest they be caused by rabies."

Sometimes, however, she couldn't avoid complaining to her closest Friend about the hostility and gossip that surrounded her. When Jesus told her, "Teresa, that's how I treat my friends" Teresa responded, "No wonder you have so few friends." But since Christ has so few friends, she felt they should be good ones. And that's why she decided to reform her Carmelite order.

At the age of 43, she became determined to found a new convent that went back to the basics of a contemplative order: a simple life of poverty devoted to prayer. This doesn't sound like a big deal, right? Wrong.

When plans leaked out about her first convent, St. Joseph's, she was denounced from the pulpit, told by her sisters she should raise money for the convent she was already in, and threatened with the Inquisition. The town started legal proceedings against her. All because she wanted to try a simple life of prayer. In the face of this open war, she went ahead calmly, as if nothing was wrong, trusting in God.

"May God protect me from gloomy saints," Teresa said, and that's how she ran her convent. To her, spiritual life was an attitude of love, not a rule. Although she proclaimed poverty, she believed in work, not in begging. She believed in obedience to God more than penance. If you do something wrong, don't punish yourself -- change. When someone felt depressed, her advice was that she go some place where she could see the sky and take a walk. When someone was shocked that she was going to eat well, she answered, "There's a time for partridge and a time for penance." To her brother's wish to meditate on hell, she answered, "Don't."

Once she had her own convent, she could lead a life of peace, right? Wrong again. Teresa believed that the most powerful and acceptable prayer was that prayer that leads to action. Good effects were better than pious sensations that only make the person praying feel good.

At St. Joseph's, she spent much of her time writing her Life. She wrote this book not for fun but because she was ordered to. Many people questioned her experiences and this book would clear her or condemn her. Because of this, she used a lotof camouflage in the book, following a profound thought with the statement, "But what do I know. I'm just a wretched woman." The Inquisition liked what they read and cleared her.

At 51, she felt it was time to spread her reform movement. She braved burning sun, ice and snow, thieves, and rat-infested inns to found more convents. But those obstacles were easy compared to what she face from her brothers and sisters in religious life. She was called "a restless disobedient gadabout who has gone