പാഠം 4
മാമ്മോദീസ ഈശോയിലുള്ള ജനനം
-
നിക്കൊദേമോസ് എന്ന ഒരു യഹൂദപ്രമാണി ഒരിക്കല്‍ ഈശോയുടെ അടുത്തു വന്ന് അവിടുന്ന് പ്ര വ ര്‍ത്തി ച്ച അടയാളങ്ങ ളെക്കുറിച്ച് സംസാരിച്ചു. സംഭാഷണമധ്യേ ഈശോ അയാളോടു പറഞ്ഞു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല" (യോഹ.3:3).ആദിമാതാപിതാക്കളുടെ പാപംമൂലം നാം മെല്ലാം പാപാവസ്ഥയിലാണു ജനിക്കുന്നത്. ഈ പാപത്തിന്‍റെ സ്വാധീനം നന്മയില്‍നിന്നു നമ്മെ അകറ്റുന്നു; തിന്മ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു. ഈ പാപാവസ്ഥയെ ജന്മപാപമെന്നു വിളിക്കുന്നു. ഈ അവസ്ഥയില്‍ നിന്നും ദൈവമക്ക ള്‍ എന്ന അവസ്ഥയിലേക്കുള്ള ജനനമാണ് മാമ്മോദീസ എന്ന കൂദാശ നമുക്കു നല്‍കുന്നത്.മാമ്മോദീസയിലൂടെ നാം ജലത്താലും പരിശുദ്ധാത്മാവിനാലും ജനിക്കുന്നു. അതുവഴി ജന്മപാപത്തില്‍നിന്നും കര്‍മ്മപാപങ്കില്‍ അതില്‍നിന്നും നാം ശുദ്ധീകരിക്ക പ്പെടുന്നു; ദൈവിക ജീവനില്‍ പങ്കുകാരാവുകയും സ്വര്‍ഗത്തിനവകാശികളാവുകയും ചെയ്യുന്നു.മാമ്മോദീസയിലൂടെ നാം പാപത്തില്‍നിന്ന് മോചിക്കപ്പെടുകയും ഈശോയിലുള്ള ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. അതുകൊാണ് മാമ്മോദീസയെ ക്രൈസ്തവ ജീവിതത്തിന്‍റെ വാതിലെന്ന് വിശേഷിപ്പിക്കുന്നത്. 'മാമ്മോദീസ' എന്ന വാക്കിന്‍റെ അര്‍ത്ഥം മുങ്ങുക അഥവാ സ്നാനം ചെയ്യുക എന്നാണ്.മാമ്മോദീസ വഴി നാം ദൈവികജീവനില്‍ പങ്കുചേര്‍ന്ന് ദൈവമക്ക ളാകുന്നതോടൊപ്പം തിരുസഭയിലെ അംഗങ്ങ ളാകുകയും ചെയ്യുന്നു . അങ്ങനെ നാം മിശിഹായുടെ ശ രീരത്തിലെ അംഗങ്ങ ളാവുകയും സഭാകൂട്ടായ്മയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.ജന്മപാപത്തില്‍ നിന്നും കര്‍മ്മപാപം ഉണ്ടെങ്കില്‍ അതില്‍നിന്നും മോചിച്ച്ന മ്മെ ദൈവമക്കളും സഭയിലെ അംഗങ്ങ ളും സ്വര്‍ഗത്തിന് അവകാശികളുമാക്കുന്ന കൂദാശയാണ് മാമ്മോദീസ.മാമ്മോദീസയുടെ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത് ദൈവാലയ കവാടത്തിങ്കല്‍ വച്ചാണ്. അവിടെവച്ച് കാര്‍മ്മികന്‍ മാമ്മോദീസാര്‍ത്ഥിയോടു ചോദിക്കുന്നു:കാര്‍മ്മി: പിശാചിന്‍റെ അടിമത്തത്തില്‍നിന്ന് മോചിതനാകാന്‍ (മോചിതയാകാന്‍) നീ ആഗ്രഹിക്കുന്നുവോ?ഉത്തരം: ആഗ്രഹിക്കുന്നു.കാര്‍മ്മി പാപവും പാപമാര്‍ഗങ്ങളും നീ ഉപേക്ഷിക്കുന്നുവോ?ഉത്തരം: ഉപേക്ഷിക്കുന്നു.കാര്‍മ്മി: ഈശോമിശിഹായെ നിന്‍റെ രക്ഷ കനായി നീ സ്വീകരിക്ക ുന്നുവോ?ഉത്തരം: സ്വീകരിക്കുന്നുതുടര്ന്ന് കാര്‍മ്മികന്‍ അര്‍ത്ഥിയെ തൈലം പൂശുന്നു.അതിനുശേഷം കാര്‍മ്മികന്‍ അര്‍ത്ഥിയെ സഭയിലേയ്ക്ക ് സ്വീകരിക്കുന്നതിന്‍റെ പ്രതീകമായി ദൈവാലയത്തിനകത്തേക്ക ് പ്രവേശിപ്പിക്കുന്നു.മാമ്മോദീസ സ്വീകരിക്കുന്ന ശിശുവിനുവേി വാഗ്ദാനങ്ങ ള്‍ ചെയ്യുന്നതും വിശ്വാസപ്രമാണം ചൊല്ലുന്നതും തലതൊട്ടപ്പനും തലതൊട്ടമ്മയുമാണ്. മുതിര്‍ന്നവരാണ് മാമ്മോദീസ സ്വീകരിക്ക ു ന്നതെങ്കില്‍ വാഗ്ദാനങ്ങ ള്‍ ചെയ്യുന്നതും വിശ്വാസപ്രമാണം ചൊല്ലുന്നതും അവര്‍ തന്നെയാണ്. പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍ അര്‍ത്ഥിയെ വെള്ളത്തില്‍ മൂന്നു പ്രാവശ്യം മുക്കി ഉയര്ത്തിക്കെണ്ടോ, വെള്ളത്തില്‍ ഇരുത്തി ശിരസ്സില്‍ കുരിശടയാളത്തില്‍ മൂന്നു പ്രാവശ്യം വെള്ളം ഒഴിച്ചുകൊണ്ടോ, ശിരസ്സില്‍ കുരിശടയാളത്തില്‍ മൂന്നു പ്രാവശ്യം വെള്ളം ഒഴിച്ചുകൊണ്ടോ മാമ്മോദീസ നല്‍കാവുന്നതാണ്.ഒന്നാമത്തെ തൈലം പൂശല്‍ - വിശുദ്ധീകരണംരാമെത്ത തൈലം പൂശല്‍ - ആത്മാവിലുള്ള ജനനംതലയില് വെള്ളം ഒഴിക്കല്‍ - നാം പാപത്തില്‍ മരിച്ച് ഈശോയില്‍ ജനിക്കന്നു.മൂന്നാമത്തെ തൈലം പൂശല്‍ - ആത്മാഭിഷേകം.വെള്ളവസ്ത്രം ധരിപ്പിക്ക ല്‍ - കൃപാവരത്തിന്‍റെ പുതുജീവിതം.കത്തിച്ചതിരി നല്‍കല്‍ - ലോകത്തിന്‍റെ പ്രകാശമാണെന്നതിന്‍റെ പ്രതീകം.മാമ്മോദീസവഴി ദൈവികജീവനില്‍ പങ്കുചേര്‍ന്ന് എല്ലാവരും ദൈവമക്കളാകണമെന്ന് ഈശോ ആഗ്രഹിച്ചു. അവിടുന്ന് ശിഷ്യന്മാരോട് ഇങ്ങ നെ പറഞ്ഞു: "ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം ല്‍കുവിന്‍" (മത്താ. 28:19).മാമ്മോദീസ സ്വീകരിച്ചതുവഴി നമുക്ക് ദൈവികജീവനും ദൈവപുത്രസ്ഥാനവും ലഭിച്ചു. നാം തിരുസഭയിലെ അംഗങ്ങളായിത്തീരുകയും ചെയ്തു. മാമ്മോദീസയുടെ ഈഫലങ്ങ ള്‍ നഷ്ടമാകാതെ നമുക്കു സൂക്ഷിക്കാം.
മാമ്മോദീസയുടെ ഫലങ്ങ ള്‍
പാപമോചനം ലഭിക്കുന്നുദൈവികജീവന് ലഭിക്കുന്നുദൈവമക്ക ളായിത്തീരുന്നുസഭാംഗങ്ങ ളായിത്തീരുന്നുസ്വര്ഗത്തിനവകാശികളായിത്തീരുന്നു.നമുക്കു പാടാം
ജ്ഞാനസ്നാനജലത്താലെനിര്മ്മലരാക്കുക ഞങ്ങ ളെ നീനിത്യം ദൈവികതിരുനാമംമഹിമയണിഞ്ഞു വിളങ്ങ ട്ടെനമുക്കു പ്രാര്‍ത്ഥിക്കാം
ജലത്താലും അരൂപിയാലും മിശിഹായുടെ ശരീരത്തിലെഅംഗങ്ങ ളാകുവാന്‍ ഞങ്ങ ളെ അനുഗ്രഹിച്ച ദൈവമേ,ഞങ്ങ ളിലുള്ള ദൈവികജീവന്‍ നഷ്ടപ്പെടാതെ ജീവിക്കുവാന്ഞങ്ങളെ അനുഗ്രഹിക്ക ണമേ.നമുക്കു ഭക്തിപൂര്‍വം
ദൈവവചനം വായിക്കാം
യോഹ. 3:1-8ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു,ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുകസാധ്യമല്ല" (യോഹ. 3:5).എന്‍റെ തീരുമാനം
വിശ്വാസപ്രമാണം ഞാന്‍ മനഃപാഠമാക്കുംവിശ്വാസപ്രമാണം
സര്‍വശക്തനും പിതാവുമായ ഏകദൈവത്തില്‍ ഞങ്ങ ള്വിശ്വസിക്കുന്നു. ദൃശ്യവും അദൃശ്യവുമായ/ സകലത്തിന്‍റേയുംസ്രഷ്ടാവില്‍/ ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഏകപുത്രനും സ ക ല സ്യഷ്ടികള്‍ക്കും മുമ്പുള്ളആദ്യജാതനും/ യുഗങ്ങ ള്‍ക്കെ ല്ലാം മുമ്പ് പിതാവില്നിന്നുജനിച്ചവനും , / എന്നാല്‍ സ്യഷ്ടിക്കപ്പെടാത്തവനും , / ഏക കര്‍ത്താവുമായ/ ഈശോമിശിഹായില്‍ ഞങ്ങ ള്വിശ്വസിക്കുന്നു./ അവിടുന്നു സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും പിതാവിനോടുകൂടെ ഏകസത്തയുമാകുന്നു./അവിടുന്നുവഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും/ എല്ലാം സൃഷ്ടിക്ക പ്പെടുകയും ചെയ്തു./ മനുഷ്യരായ നമുക്കുവേണ്ടിയും / നമ്മുടെ രക്ഷയ്ക്കുവേണ്ടിയും /അവിടുന്നു സ്ര്‍ഗത്തില്‍ നിന്നിറങ്ങി/ പരിശുദ്ധാത്മാവിനാല്‍/കന്യകാമറിയത്തില്‍ നിന്നുശരീരംസ്വീകരിച്ച് / മനുഷ്യനായിപ്പിറന്നു./ പന്തിയോസ് പീലാത്തോസിന്‍റെ കാലത്തു പീഡകള്‍ സഹിക്കുകയും/ സ്ലീവയില്‍ തറയ്ക്ക പ്പെട്ടു മരിക്കുകയും / സംസ്കരിക്കപ്പെടുകയും / എഴുതപ്പെട്ടിരിക്കുന്നതുപോലെ /മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു/അവിടുന്നുസ്വര്‍ഗത്തിലേ ് എഴുന്നള്ളി/പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്നു./ മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാന്‍/ അവിടുന്നു വീുംവരുവാനിരിക്കുന്നു./പിതാവില്‍നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ/ ഏകപരിശുദ്ധാത്മാവിലുംഞങ്ങ ള്‍ വിശ്വസിക്കുന്നു . / ഏകവും പരിശുദ്ധവുംശ്ലൈഹികവും സാര്‍വത്രികവുമായ/ സഭയിലും ഞങ്ങ ള്‍ വിശ്വസിക്കുന്നു . / പാപമോചനത്തിനുള്ള ഏ കമാമ്മോദീസയും/ ശരീരത്തിന്‍റെ ഉയിര്‍പ്പും/ നിത്യായുസ്സുംഞങ്ങ ള്‍ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേന്‍.നമുക്കു പ്രവര്‍ത്തിക്കാം
വിവരങ്ങ ള്‍ ശേഖരിക്കു, രേഖപ്പെടുത്തൂ.1. മാമ്മോദീസാപ്പേര്: ...................................................2. തലതൊട്ടപ്പന്‍, തലതൊട്ടമ്മ ...................................................3. മാമ്മോദീസാത്തീയതി ...................................................4. മാമ്മോദീസ മുങ്ങ ിയ ദൈവാലയം ...................................................5. മാമ്മോദീസ നല്‍കിയ കാര്‍മ്മികന്‍ ...................................................6. എന്‍റെ ആദര്‍ശവാക്യ : ...................................................നമുക്ക് ആടാം പാടാം
മാമ്മോദീസാമുങ്ങും നേരംദൈവമക്കങ്ങിളാകും നമ്മള്പാപമേതും നീങ്ങി നമ്മള്‍ ശുദ്ധരാകുന്നുദൈവാത്മാവിന് ശക്തിയേകിദൈവികമാം ജീവന്‍ നല്കിസഭാമക്ക ളാക്കി നമ്മെ മാറ്റീടുന്നീശോവിശ്വാസത്തിന് ദാനം നല്കിദൈവികമാം സ്നേഹം നല്കിഹൃത്തില് മായാമുദ്രപതിച്ചു മാമ്മോദീസായില്നന്മചെയ്തു ജീവിച്ചീടാന്സ്വര്ഗഗേഹേ ചെന്നുചേരാന്കൃപയും നല്‍കി വരവും നല്‍കി സ്വര്‍ഗീയതാതന്‍.ഉത്തരം കണ്ടെത്താം