പാഠം 9
കൂദാശകളും ക്രൈസ്തവജീവിതവും
-
ജറുസലേം ദൈവാലയത്തില്‍ കൂടാരത്തിരുനാള്‍ നടക്കുകയാണ്. തിരുനാളില്‍ പങ്കെടുക്കാനായി വിവിധ ദേശങ്ങളില്‍ നിന്നും വലിയൊരു ജനാവലി എത്തിച്ചേര്‍ന്നിട്ടുണ്ട് തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില് എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തി ഈശോ പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന് എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന,് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും. അവന് ഇതു പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് (യോഹ. 7:37-39).
പരിശുദ്ധാത്മാവിനെ നമുക്കു പ്രദാനം ചെയ്യുന്ന രക്ഷാകരമായ അടയാളങ്ങളാണ് കൂദാശകള്‍.
ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ത്രിയേകദൈവത്തെ അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ജീവിതമാണ് ക്രൈസ്തവജീവിതം. പരിശുദ്ധാത്മാവിന്റെ ശക്തിയിലാണിതു സാധിക്കുന്നത്. തിരുസഭയില്‍ പരിശുദ്ധാത്മാവു പ്രവര്‍ത്തനനിരതനാണ്. സഭയിലെ വിവിധ ശുശ്രൂഷകളിലൂടെ, വിശിഷ്യ കൂദാശകളിലൂടെ പരിശുദ്ധാത്മാവ് നമ്മിലേക്ക്ദൈവികജീവന് പകരുകയും ദൈവകൃപയുടെ നീര്ച്ചാല് ഒഴുക്കുകയും ചെയ്യുന്നു.ഈശോ അടിസ്ഥാന കൂദാശ
മനുഷ്യനായി അവതരിച്ച ഈശോ അദൃശ്യനായ പിതാവിനെ നമുക്കു വെളിപ്പെടുത്തിത്തരുന്നതിനാല് അവിടുന്ന് പിതാവിന്റെ കൂദാശയാണ് എന്നു പറയാം. ഈശോ തന്റെ മനുഷ്യവ്യക്തിത്വത്തിലൂടെ, തന്റെ വചനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അദൃശ്യമായ കൃപാവരം നമുക്കുനല്കി നമ്മെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഈശോ അടിസ്ഥാനകൂദാശയായി വര്‍ത്തിക്കുന്നു.സഭ മിശിഹായുടെ കൂദാശ
ഈശോ അടിസ്ഥാനകൂദാശയായിരിക്കുന്നതുപോലെ സഭ അവിടുത്തെ കൂദാശയാണ്. ഈശോ ഇന്ന് സഭയിലൂടെ പ്രവര്‍ത്തിക്കുന്നു. അവിടുന്നു നേടിയ രക്ഷയുടെ ഫലങ്ങള്‍ ഇന്നു നമുക്കു നല്‍കുന്നത് സഭയാണ്. സഭയിലൂടെയാണ് മിശിഹായെ നാം കണ്ടുമുട്ടുന്നതും അനുഭവിക്കുന്നതും.വിശുദ്ധീകരിക്കുന്നവനായ മിശിഹായെത്തന്നെ നമുക്കു നല്‍കിക്കൊണ്ട് സഭ മിശിഹായുടെ കൂദാശയായി വര്‍ത്തിക്കുന്നു.പ്രവര്‍ത്തനം 1
അടയാളങ്ങളേയും പ്രതീകങ്ങളേയും കുറിച്ച് പാഠം രണ്ടില്‍ പഠിച്ച പ്രധാന ആശയങ്ങള്‍ ഓര്മിച്ചെഴുതുക. ഈ ആശയങ്ങളുടെ വെളിച്ചത്തില്‍ കൂദാശകളെ എങ്ങനെ മനസ്സിലാക്കാം. ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചചെയ്ത് കണ്ടെത്തുക.കണ്ടെത്തുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടായി തയ്യാറാക്കി ക്ലാസ്സില്‍ അവതരിപ്പിക്കാവുന്നതാണ്കൂദാശകള് ദൈവികജീവന്‍ നല്കുന്ന അടയാളങ്ങള്‍
അദൃശ്യമായ ദൈവികജീവന്‍ അഥവാ കൃപാവരം നല്കി നമ്മെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഈശോ സ്ഥാപിച്ചതും തിരുസഭ പരികര്‍മം ചെയ്യുന്നതുമായ ദൃശ്യമായ അടയാളങ്ങ ളാണ് കൂദാശകള്‍. മിശിഹാനല്കുന്ന രക്ഷയില്‍ കൂദാശകള്‍ നമ്മെ പങ്കുകാരാക്കുന്നു. എന്നെന്നും ജീവിക്കുന്നതും ജീവന് നല്‍കുന്നതുമായ മിശിഹായുടെ ശരീരത്തില്‍നിന്നും പ്രവഹിക്കുന്ന ശക്തിയാണ് കൂദാശകള്‍ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1116). സഭയുടെ ആരാധനാജീവിതം മുഴുവനും കുര്‍ബാന, കൂദാശകള്‍ എന്നിവയ്ക്കുചുറ്റുമാണ് ഭ്രമണം ചെയ്യുന്നത് (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1113). ഏഴു കൂദാശകള്‍ ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എല്ലാ സുപ്രധാനനിമിഷങ്ങളെയും സ്പര്‍ശിക്കുന്നു. അവ ക്രൈസ്തവന്റെ വിശ്വാസജീവിതത്തിന് ജനനവും വളര്‍ച്ചയും രോഗവിമുക്തിയും ദൗത്യനിര്വഹണശക്തിയും നല്കുന്നു (യാക്കോ. 1:21).കൂദാശകള്‍ രക്ഷാകരമായ അടയാളങ്ങള്‍
ദൈവപുത്രനായ ഈശോ തന്റെ മനുഷ്യാവതാരത്തിലൂടെയും പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യവര്‍ഗത്തെ പാപത്തിന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് രക്ഷപ്രദാനം ചെയ്തു. ഉത്ഥാനം ചെയ്ത ഈശോ സഭയില്‍ സന്നിഹിതനായിക്കൊണ്ട് ഈ രക്ഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നു. തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവികജീവന്‍ നല്‍കിക്കൊണ്ടാണ് ഈ രക്ഷ അവിടുന്ന് നല്‍കുന്നത്. ദൈവികജീവന്‍ നല്കുന്ന അവിടുത്തെ രക്ഷാകരമായ സാന്നിദ്ധ്യം നാം ഇന്ന് അനുഭവിച്ചറിയുന്നത് കൂദാശകളിലൂടെയാണ്.കൂദാശകള്‍ വിശുദ്ധീകരിക്കുന്ന കര്‍മങ്ങള്‍
കൂദാശ എന്ന സുറിയാനി വാക്ക ് അര്‍ത്ഥമാക്കുന്നതുപോലെ ഓരോ കൂദാശയും നമ്മെ വിശുദ്ധീകരിക്കുന്നു . കാരണം , പാപം മോചിപ്പിച്ച് വിശുദ്ധീകരിക്കുന്നവനായ ഈശോ തന്നെയാണ് അവ പരികര്‍മം ചെയ്യുന്നത്. മാത്രമല്ല ഓരോ കൂദാശയും തന്റെ മരണോത്ഥാനങ്ങളിലൂടെ ഈശോ നേടിയെടുത്ത രക്ഷാകരമായ പാപമോചനത്തിലേക്ക് ഒരുവനെ ആനയിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധിയിലുള്ള പങ്കാളിത്തമാണ് ഈ പാപമോചനാനുഭവം. കൂദാശകളിലൂടെ പരിശുദ്ധാത്മാവിനെ നമ്മുടെമേല്സമൃദ്ധമായി വര്‍ഷിക്കുകയും പാപമോചനം നല്കി തന്റെ കൃപാവരത്താല്‍ നമ്മെ അവിടുന്നു നിറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ കൂദാശകള്‍ നമ്മുടെ ജീവിതകാലഘട്ടങ്ങളെ വിശുദ്ധീകരിക്കുകയും നമ്മെ ദൈവകൃപയില്‍ വളര്‍ത്തുകയും ചെയ്യുന്നു.കൂദാശകള്‍ കൃപാവരത്തിന്റെ ചാലുകള്‍
ഈശോ സമരിയാക്കാരിയോടു പറഞ്ഞു: "ഞാന്‍ നല്കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും"(യോഹ. 4:14). മറ്റൊരവസരത്തില്‍ ഈശോ പറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും (യോഹ. 7:38). ഈശോയാകുന്ന ഉറവിടത്തില്‍ നിന്നുമാണ് കൂദാശകളായ നീര്‍ച്ചാലുകള്‍ നമ്മിലേക്ക ് ഒഴുകുന്നത്.ഈശോയിലൂടെ വെളിവാകുന്ന ദൈവസ്നേഹത്തിന്റെ അനുഭവമാണ്കൃപാവരം. ഈശോതന്നെയാണ് ഈ കൃപാവരം. തന്റെ ശൂന്യവത്ക്കരണത്തിലൂടെ ഈശോ നേടിത്തന്ന രക്ഷ യാണ് കൃപ. അഥവാ അവിടുത്തെ കൃപയാലാണു നാം രക്ഷ പ്രാപിക്കുന്നത്. ദൈവമക്കളാകാനുള്ള തന്റെ വിളിക്ക് പ്രത്യുത്തരം നല്കാന് ദൈവം നല്കുന്ന ആനുകൂല്യമാണ്, സൗജന്യപരമായ സഹായമാണു കൃപാവരം (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1996; യോഹ.1:12; റോമ.8:14). ദൈവത്തിന്റെ സൗജന്യദാനമായ ഈ കൃപ കൂദാശകളിലൂടെ നമുക്കു ലഭിക്കുന്നു.കൂദാശകളും വിശ്വാസവും
ഈശോയിലൂടെ സംജാതമാകുന്ന കൃപാവരം ലഭിക്കുവാന്‍ നമുക്കു വിശ്വാസം ആവശ്യമാണ്. വിശ്വസിക്കാത്തവര്‍ക്ക് കൂദാശകള്‍ വെറും ആചരണങ്ങള്‍ മാത്രം. മനുഷ്യന് രക്ഷയുടെ ദൈവിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ദൈവം സഭയില്‍ കൂദാശകളാകുന്ന അടയാളങ്ങള്‍ ഉപയോഗിക്കുന്നു. മനുഷ്യനാകട്ടെ തന്റെ വിശ്വാസം സഭയില്‍ അടയാളങ്ങളിലൂടെ പ്രഘോഷിക്കുന്നു. ഉദാഹരണത്തിന്, പരിശുദ്ധ മാമ്മോദീസായിലൂടെ കൃപാവരത്തിന്റെ നീര്‍ച്ചാലുകള്‍ ഒരുവനിലേക്ക് ഒഴുകിയെത്തുമ്പോള്‍ അതേ മാമ്മോദീസായിലൂടെ ഒരുവന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെയും സമര്‍പണത്തെയും ഉറക്കെ പ്രഘോഷിക്കുന്നു. ഇപ്രകാരം ദൈവത്തിന്റെ സൗജന്യമായ ദാനവും മനുഷ്യന്റെ വിശ്വാസവും ഒന്നുചേരുന്ന വേദികളായി കൂദാശകള്‍ നിലകൊള്ളുന്നു.ക്രൈസ്തവജീവിതത്തില്‍ കൂദാശകളുടെ സ്ഥാനം
ഒരു വ്യക്തിക്ക് ജീവിതത്തിന്റെ സുപ്രധാന ഘട്ടങ്ങളിലെല്ലാം കൂദാശകള്‍ രക്ഷയുടെ അനുഭവം പകര്‍ന്നുനല്‍കുന്നു. മാമ്മോദീസായിലൂടെ നാം ദൈവമക്കളായി വീണ്ടും ജനിക്കുകയും മിശിഹായുടെ ശരീരത്തിലെ- സഭയിലെ - അംഗമായിത്തീരുകയും ചെയ്യുന്നു. തൈലാഭിഷേകത്തിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിറഞ്ഞ് വിശ്വാസത്തില്‍ ഉറപ്പിക്കപ്പെടുന്നു. പരിശുദ്ധ കുര്‍ബാനയില്‍ നിന്നു ആത്മീയപോഷണം നേടിയാണ് നാം വളരുന്നത്. അനുരഞ്ജനകൂദാശയിലൂടെ കടങ്ങളില്‍ നിന്നും പാപങ്ങളില്‍നിന്നും മോചിതരായി ദൈവവുമായും സഹോദരങ്ങളുമായും രമ്യതയിലാകുന്നു. രോഗീലേപനമെന്ന കൂദാശയിലൂടെ ആത്മീയവും ശാരീരികവുമായ സൗഖ്യവും ആശ്വാസവും നമുക്കു ലഭിക്കുന്നു. തിരുപ്പട്ടത്തിലൂടെ സഭാശുശ്രൂഷയ്ക്കായി പ്രത്യേകമാംവിധം വേര്‍തിരിക്കപ്പെടുകയും പൂര്‍ണരാക്കപ്പെടുകയും ചെയ്യുന്നു. വിവാഹത്തിലൂടെ സ്നേഹത്തില്‍ സമര്‍പ്പിക്കാനും ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ പങ്കുചേരാനും സവിശേഷമായി വിളിക്ക പ്പെടുന്നു. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണംവരെ കൃപാവരത്തിന്റെ ശക്തിയാല്‍ കൂദാശകള്‍ അവനെ പരിപോഷിപ്പിക്കുന്നു..ഈശോയുടെ സാന്നിദ്ധ്യം കൂദാശകളില്‍
ഓരോ കൂദാശയിലും ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യമുണ്ട്. കൂദാശകളിലൂടെ നമ്മെ വിശുദ്ധീകരിക്കുന്നതും രക്ഷയുടെ അനുഭവത്തിലേക്കു നയിക്കുന്നതും കൂദാശകളില്‍ സന്നിഹിതനായിരിക്കുന്ന ഈശോ തന്നെയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇങ്ങനെ പഠിപ്പിക്കുന്നു: "ഇത്ര മഹത്തായ ജോലി നിര്‍വഹിക്കുവാന്‍ മിശിഹാ തന്റെ.സഭയില്‍ പ്രത്യേകിച്ച് ആരാധനാക്രമസംബന്ധമായ കര്‍മങ്ങളില്‍ സദാ സന്നിഹിതനാണ്.... കുരിശില്‍ സ്വയം ബലി അര്‍പ്പിച്ച അവിടുന്നു തന്നെയാണു പുരോഹിത ശുശ്രൂഷയിലൂടെ ഇപ്പോള്‍ അതേ അര്‍പ്പണം നടത്തുന്നത്. പ്രത്യേക വിധത്തില്‍ ദിവ്യകാരുണ്യസാദൃശ്യങ്ങളില്‍ അവിടുന്നു സന്നിഹിതനാണ്. സ്വശക്തിയാല്‍ അവിടുന്നു കൂദാശകളില്‍ സന്നിഹിതനാകുന്നു. തډൂലം ഒരാള്‍ മാമ്മോദീസാ നല്കുമ്പോള് മിശിഹാതന്നെയാണു വാസ്തവത്തില്‍ മാമ്മോദീസാ നല്‍കുന്നത്... (ആരാധനക്രമം 7). ആത്യന്തികമായി ഈശോതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകനിലൂടെ പ്രവര്‍ത്തിക്കുകയും രക്ഷസാദ്ധ്യമാക്കുകയും ചെയ്യുന്നത് എന്നു സഭ പഠിപ്പിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1584).പൗരസ്ത്യ സുറിയാനിസഭയിലെ കൂദാശകളില്‍ ഉപയോഗിക്കുന്ന ധാരാളം പ്രാര്‍ത്ഥനകള്‍ മിശിഹാതന്നെയാണു കൂദാശകളിലൂടെ പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കുന്നവയാണ്. ഉദാഹരണത്തിന്, അനുരജ്ഞനകൂദാശയിലെ പാപം മോചിക്കുന്ന പ്രാര്‍ത്ഥന ഇപ്രകാരമാണ്. "അനുതപിക്കുന്ന പാപികളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവിന്റെ കൃപയാല്‍ നീ പാപങ്ങളില്‍നിന്ന് മോചിക്കപ്പെട്ടിരിക്കുന്നു. രോഗികളുടെമേല്‍ കൈവച്ചു പ്രാര്‍ത്ഥിച്ചാല്‍ അവര്‍ സുഖം പ്രാപിക്കുമെന്ന് ശിഷ്യരോട് അരുളിച്ചെയ്ത മിശിഹാ നിനക്കു സൗഖ്യമരുളട്ടെ"എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് രോഗീലേപനകൂദാശയിലെ കൈവയ്പുപ്രാര്‍ത്ഥന തുടങ്ങുന്നത്.കൂദാശകളില്‍ സന്നിഹിതനായിരുന്നുകൊണ്ട് അദൃശ്യമായ കൃപാവരത്തെ നമുക്കു നല്കുന്ന ഈശോയുടെ ദിവ്യമായ സ്നേഹത്തെ മനസ്സിലാക്കാന്‍ നമുക്കു ശ്രമിക്കാം. കൂദാശകളെ യഥായോഗ്യം സ്വീകരിച്ച് ഈശോയുടെ കൃപയാല്‍ നമുക്കു വളരാം.ദൈവവചനം വായിക്കാം; ധ്യാനിക്കാം
(യോഹ. 15:1-10).ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും"(യോഹ. 15:4).നമുക്കു പ്രാര്‍ത്ഥിക്കാം
കൂദാശകളിലൂടെ ഞങ്ങളിലേക്കു സമൃദ്ധമായി കൃപാവരം ചൊരിയുന്ന ഈശോയേ, കൂദാശകള്‍ യോഗ്യതയോടെ സ്വീകരിച്ച് വിശുദ്ധിയില്‍ വളരാന്‍ ഞങ്ങളെ സഹായിക്കണമേ.എന്റെ തീരുമാനം
കൂദാശകള്‍ സ്വീകരിച്ചുകൊണ്ട് അവയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയുമായി ഞാന്‍ വ്യക്തിബന്ധം പുലര്‍ത്തും.സഭാപിതാക്കډാര്‍ പറയുന്നത്
"സഭയുടെ കൂദാശകള്‍ വളരെ പ്രാചീനമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.അവ കൂടുതല്‍ ശക്തിയുള്ളതാണെന്നു മനസ്സിലാക്കുക. കൃപ സമൃദ്ധമായി ചൊരിയുന്നതുകൊണ്ട് സഭ അവളുടെ മക്കളെയും അയല്‍ക്കാരെയും കൂദാശകള്ക്കണയുവാന് പ്രേരിപ്പിക്കുന്നു" (വിശുദ്ധ അംബ്രോസ്).ഉത്തരം കണ്ടെത്താം