പാഠം 8
ദൈവവചനവും ക്രൈസ്തവജീവിതവും
-
ഒരിക്കല്‍ ഈശോയുടെ അമ്മയും സഹോദരډാരും അവിടുത്തെ പക്കലേക്കുവന്നു. എന്നാല്‍, ആള്‍ക്കൂട്ടം നിമിത്തം അവിടുത്തെ അടുത്ത് എത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. "നിന്റെ അമ്മയും സഹോദരരും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്ക്കുന്നു"എന്ന് അവര്‍ അവിടുത്തെ അറിയിച്ചു .എന്നാല്‍, അവിടുന്ന് അവരോടു പറഞ്ഞു:"ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും"(ലൂക്കാ 8:19-21). ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമാണ് ദൈവവചനം. ഈശോയുമായി വ്യക്തിബന്ധം പുലര്‍ത്തിക്കൊണ്ട് അവിടുന്നു നല്കുന്ന രക്ഷയില്‍ പങ്കുപറ്റണമെങ്കില്‍ സ്വജീവിതത്തില്‍ നാം അവിടുത്തെ സ്വീകരിക്കണം. അവിടുത്തെ സ്വീകരിക്കുക എന്നാല്‍ അവിടുന്നു പഠിപ്പിച്ചവ ജീവിതത്തില്പകര്ത്തുക എന്നാണ് അര്‍ത്ഥം.
ദൈവവചനത്തിന്റെ പ്രാധാന്യം
നമ്മുടെ വിശ്വാസജീവിതത്തിന്റെ അടിസ്ഥാനമായ ദൈവികവെളിപാടിന്റെ ഉറവിടമായി ദൈവവചനം നിലകൊള്ളുന്നു . ദൈവിക ജീവനില്‍ പങ്കുപറ്റി സ്വര്‍ഗീയാനുഭവം സ്വന്തമാക്കാന്‍ വേണ്ടിയാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടത്. ദൈവത്തെ അറിഞ്ഞ ് അവിടുത്തെ സ്നേഹിക്കുന്നതിലൂടെയാണ് മനുഷ്യന് അതു സാധിക്കുക. സ്വാഭാവികമായ ദൈവികരഹസ്യങ്ങള്‍ സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ച് പൂര്‍ണമായി മനസ്സിലാക്കാന്‍ സാധ്യമല്ല. അതിനാല്‍ അനന്തസ്നേഹം തന്നെയായ ദൈവം അവ മനുഷ്യനു വെളിപ്പെടുത്തിക്കൊടുക്കുവാന്‍ തിരുമനസ്സായി. ഈശോമിശിഹായിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ പൂര്‍ത്തിയായത്. ഈ വെളിപാടിന്റെ ചരിത്രം വിശുദ്ധ ഗ്രന്ഥം എന്നാല്‍ പരിമിതനായ മനുഷ്യന് അതിനമുക്കു വ്യക്തമാക്കിത്തരുന്നു. വിശുദ്ധ ഗ്രന്ഥം വഴി ദൈവം മനുഷ്യനോടു സംസാരിക്കുന്നു. ദൈവം ആരെന്നും നമ്മുടെ ജീവിതത്തില്‍ അവിടുന്ന് രക്ഷാകരമായി ഇടപെടുന്നതെങ്ങനെയെന്നും എങ്ങനെ നമുക്കു ദൈവത്തില്‍ എത്തിച്ചേരാമെന്നുമുള്ള നിത്യസത്യങ്ങള് വിശുദ്ധ ഗ്രന്ഥത്തിലൂടെ നാം ഗ്രഹിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു. "നമ്മുടെ കര്‍ത്താവിന്റെ തിരുശരീരത്തെ വണങ്ങുന്നതുപോലെയാണ് വിശുദ്ധ ഗ്രന്ഥത്തെയും സഭ എന്നും വണങ്ങിപ്പോന്നിട്ടുള്ളത്... എന്തുകൊണ്ടെന്നാല്‍, വിശുദ്ധ ഗ്രന്ഥത്തിലൂടെയാണ് സ്വര്‍ഗസ്ഥനായ പിതാവ് തന്റെ മക്കളെ അതീവസ്നേഹത്തോടെ ഉറ്റു നോക്കുന്നതും അവരുമായി സംഭാഷണം ചെയ്യുന്നതും. ദൈവവചനത്തിന്റെ ശക്തിയും കഴിവും വളരെ വലുതാണ്. അതു സഭയ്ക്ക് ആലംബവും ഊര്‍ജസ്വലതയും നല്കുന്നു; അവളുടെ മക്കള്‍ക്ക ് ആവശ്യമായ വിശ്വാസത്തിനു വേണ്ടി ശക്തിയും ആത്മാവിന്റെ ഭക്ഷണവും അതുതന്നെ"(ദൈവാവിഷ്കരണം 21).നമ്മുടെ വിശ്വാസത്തിന്റെ കാതലായ ദൈവത്തിന്റെ ത്രിത്വരഹസ്യം, മിശിഹാരഹസ്യം, കൂദാശകള്‍, ഉത്ഥാനജീവിതം തുടങ്ങ ിയ വിശ്വാസസത്യങ്ങളെല്ലാം ദൈവവചനത്തിലൂടെയാണ് നമുക്കു വെളിപ്പെടുത്തിയിട്ടുള്ളത്. ഇതേ രഹസ്യങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ നാം ആഘോഷിക്കുന്നതും.ദൈവവചനം ക്രൈസ്തവജീവിതത്തില്‍
ക്രൈസ്തവജീവിതത്തില്‍ ദൈവവചനത്തിനുള്ള സ്ഥാനം വളരെ വലുതാണ്.നമ്മുടെ ജീവിതത്തിന് അടിസ്ഥാനമായി ദൈവവചനം നിലകൊള്ളുന്നു.പത്രോസ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ, നശ്വരമായ ബീജത്തില്‍നിന്നല്ല; അനശ്വരമായ ബീജത്തില്നിന്നാണ്, സജീവവും സനാതനവുമായ ദൈവവചനത്തില്‍ നിന്നാണ് നമ്മള് വീണ്ടും ജനിച്ചിരിക്കുന്നത് (1 പത്രോസ് 1:23). ദൈവവചനം കേള്‍ക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരാണ് രക്ഷ പ്രാപിക്കുന്നത്. ഈശോ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന് ഒരിക്കലും മരിക്കുകയില്ല"(യോഹ. 8:51) ഈശോയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ് (യോഹ 6:63). വിശ്വാസത്തോടും സ്നേഹത്തോടും പ്രാര്‍ത്ഥനയോടും കൂടി ദൈവവചനം ശ്രവിക്കുന്നവരില്‍ ദൈവികജീവന്‍ കുടികൊള്ളും.ദൈവവചനം കേള്‍ക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവനെ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനോടാണ് ഈശോ ഉപമിക്കുന്നത് (മത്താ.7:24). ഏതു പ്രതിസന്ധികളെയും ധീരതയോടെ തരണം ചെയ്യാന്‍ അവനു സാധിക്കും. അവന്റെ ജീവിതത്തിന്റെ ബലവും പ്രകാകവും കോട്ടയും കര്‍ത്താവാണെന്ന ബോധ്യം അവനില്‍ ആഴപ്പെടുന്നു(സങ്കീ 31:2-3). പ്രതികൂലസാഹചര്യങ്ങളില്‍ ദൈവത്തിന്റെ വചനം അവന് ശക്തിയും പ്രചോദനവും പകരും. മക്ക ബായരുടെ പുസ്തകത്തില്‍ പറയുന്നതുപോലെ, "ഞങ്ങളുടെ കൈവശമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക ് ആത്മധൈര്യം പകരുന്നു"(1 മക്ക ബായര്‍ 12:9) എന്നു പറയാന്‍ അവനു കഴിയും.ദൈവവചനവും ശിഷ്യത്വവും
"എന്റെ വചനത്തില്‍ നിലനില്ക്കുമെങ്കില് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്"(യോഹ.8:31). ഈശോയുടെ യഥാര്‍ത്ഥ ശിഷ്യരാകുവാന്‍ വചനത്തിലുള്ള നിലനില്‍പ്പ് ആവശ്യമാണ്. തന്റെ ശിഷ്യډാര്‍ ദൈവവചനത്താല്‍ നിറയണമെന്ന് ഈശോ ആഗ്രഹിച്ചു. അവിടുത്തെ വചനം ശ്രവിക്കുവാന് പലപ്പോഴും അവിടുന്നു ശിഷ്യരെ ആഹ്വാനം ചെയ്യുന്നു്. ഗുരുവിന്റെ ഹിതമനുസരിക്കുന്നവനാണ് യഥാര്‍ത്ഥ ശിഷ്യന്. ഈശോയുടെ ശിഷ്യന് അവിടുത്തെ ഹിതം അറിയണം. തിരുവചനത്തിലൂടെ ദൈവം തന്റെ ഹിതം വെളിപ്പെടുത്തുന്നു. മനുഷ്യനെക്കുറിച്ചുള്ള ദൈവഹിതമാണ് ദൈവവചനം.ഈശോയുടെ ശിഷ്യത്വം അവിടുത്തെ വ്യക്തിത്വത്തിലുള്ള പങ്കുചേരലാണ്. അവിടുത്തെ പ്രബോധനങ്ങള്‍ക്കനുസരിച്ചുള്ള ജീവിതത്തില്‍ യഥാര്ത്ഥശിഷ്യത്വം അടങ്ങിയിരിക്കുന്നു. സാധാരണ ജീവിതത്തിലൂടെയും പ്രവൃത്തികളിലൂടെയും ഈ ശിഷ്യത്വം നിറവേറ്റപ്പെടണം. ഈശോ പറഞ്ഞു: "കര്‍ത്താവേ, കര്‍ത്താവേ എന്നുഎന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക"(മത്താ. 7:21).ദൈവവചനം മാനസാന്തരത്തിലേക്ക് നയിക്കുന്നു
വചനത്താല്‍ മാനസാന്തരപ്പെട്ട ധാരാളം വ്യക്തികളെ വിശുദ്ധ ഗ്രന്ഥത്തില്‍ നാം കണ്ടുമുട്ടുന്നുണ്ട്. ഈശോയെ കണ്ടുമുട്ടുകയും അവിടുത്തെ വചനം ശ്രവിക്കുകയും ചെയ്ത സക്കേ വൂസ് ഈശോയെ സ്വന്തം ഭവനത്തിലും ഹൃദയത്തിലും സ്വീകരിച്ചു. ഈശോയോടൊത്തുള്ള സഹവാസം സക്കേ വൂസിനെ ഒരു പുതിയ വ്യക്തിയാക്കി മാറ്റി താന്‍ വഞ്ചിച്ചെടുത്തതെല്ലാം നാലിരട്ടിയായി തിരിച്ചുകൊടുത്തുകൊണ്ടും തന്റെ സ്വത്തിന്റെ പകുതി ദാനം ചെയ്തുകൊണ്ടും ജീവിതനവീകരണത്തിനു തെളിവേകി (ലൂക്ക ാ 19:1-10). വചനമായ ദൈവത്തെ കണ്ടുമുട്ടിയപ്പോള്‍ പുതിയൊരു ജീവിതത്തിലേക്കു കടക്കാന്‍ സമരിയാക്കാരി സ്ത്രീക്കും സാധിച്ചു. ഒരു പട്ടണത്തെ മുഴുവന്‍ ഈശോയിലേക്കു നയിച്ച പ്രേഷിതയായി അവള് മാറി (യോഹ. 4:1-42).ദൈവവചനം അന്ധകാരം അകറ്റുന്നു
വചനം മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല (യോഹ. 1:4-5). തന്റെ വചനംകൊണ്ട്ദൈവം ആദ്യം ചെയ്തത് അന്ധകാരത്തെ അകറ്റുകയാണ്. അവിടുന്ന് ആദ്യം സൃഷ്ടിച്ചത് പ്രകാശത്തെയാണല്ലൊ. 'പ്രകാശം ഉണ്ടാകട്ടെ' എന്ന തിരുവചനത്താല്‍ ഭൂമിയിലെ അന്ധകാരം മാറി എങ്ങും പ്രഭ വിതറി (ഉല്പ.1:3).ദൈവത്തിന്റെ വചനം നമ്മുടെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ് (സങ്കീ. 119:105). "വഴിയും സത്യവും ജീവനും ഞാനാണ്"(യോഹ.14:6). എന്ന് ഉദ്ഘോഷിച്ച ഈശോയുടെ വഴികളിലൂടെ നടക്കാന്‍ ദൈവവചനം നമ്മെ സഹായിക്കുന്നു. വഴി തെറ്റുമ്പോള്‍ നേര്‍വഴി കാണിച്ചു തരുന്നു. "രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ. അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍"(റോമ. 13:12-14). മുപ്പതുവര്ഷത്തോളംതെറ്റായ വഴികളിലൂടെ ജീവിച്ച അഗസ്തീനോസിനെ മാനസാന്തരപ്പെടുത്തി നേരായ വഴിയിലേക്കു തിരിച്ചുവിട്ടത് ഈ ദൈവവചനമാണ്പാരീസ് സര്‍വകലാശാലയില്‍ അദ്ധ്യാപകനായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍.ലോകസുഖങ്ങള്‍ വച്ചുനീട്ടുന്ന ക്ഷണികമായ സന്തോഷങ്ങള്‍ പരിത്യജിച്ച് പ്രേഷിതതീക്ഷ്ണതയുള്ള ഒരു വൈദികനായും പിന്നീടു വിശുദ്ധനായും മാറുവാന്‍ അദ്ദേഹത്തിനു വഴികാട്ടിയതും ദൈവവചനമാണ്"ഒരുവന് ലോകം മുഴുവന്നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം?"(മത്താ. 16:26) എന്ന ദൈവവചനം ശ്രവിച്ച ഫ്രാന്‍സിസ് തന്റെ മാത്രമല്ല അനേകായിരങ്ങ ളുടെ ആത്മാക്കളെ രക്ഷിച്ച പ്രേഷിതനായി മാറി. ഇതുപോലെ വിശുദ്ധരെല്ലാവരും ദൈവവചനം കാട്ടിയവഴികളിലൂടെ നടന്നാണ് വിശുദ്ധി നേടിയത്.ദൈവവചനം ജീവദായകം
ദൈവത്തിന്റെ വചനം ജീവന് നല്‍കുന്നതാണ്. മരിച്ചിട്ടുനാലുദിവസമായിരുന്ന ലാസര്‍ വചനത്തിന്റെ ശക്തിയാല്‍ ജീവിക്കുന്നവനായി (യോഹ.11:44). ജീവനറ്റുകട്ടിലില് കിടന്നിരുന്ന ജായ്റോസിന്റെ മകളിലേക്കു ദൈവത്തിന്റെ വചനം കടന്നുചെന്നപ്പോള്‍ അവള്‍ക്ക ് ജീവന്‍വച്ചു. ഉറക്കത്തില്‍ നിന്നുണര്ന്നവളെപ്പോലെ അവള് എഴുന്നേറ്റു (മര്‍ക്കോ . 5 : 4 1 - 42 ) . ശവ മഞ്ചത്തില്‍ ജഡമായി വഹിക്കപ്പെട്ട വിധവയുടെ മകനും ദൈവവചനം ജീവന് പകര്‍ന്നു (ലൂക്കാ 7:14-15)."പുത്രനെ സ്വന്തമാക്കിയവന് ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന് ഇല്ല"(1 യോഹ. 5:12). ദൈവവചനം ഇന്നും ജീവദായകമാണ്. മരവിച്ച മനസ്സുകളെ അതു ഉജ്ജീവിപ്പിക്കുന്നു(എസക്കിയേല്‍ 36, 37; ഹെബ്രാ. 4). ആശയറ്റവര്‍ക്കു പ്രതീക്ഷയേകുന്നു. ബലഹീനതയില്‍ ബലമേകുന്നു. രോഗത്തില്‍ സൗഖ്യം നല്കുന്നു. പാപബന്ധനങ്ങള്‍ തകര്‍ക്കുന്നു. വഴിതെറ്റിയവര്‍ക്കു നേര്‍വഴികാട്ടുന്നു.ദൈവവചനം രക്ഷാദായകം
ദൈവവചനം രക്ഷാദായകമാണ്. 'രക്ഷയുടെ സദ്വാര്‍ത്തയായ സത്യത്തിന്റെ വചനം' എന്നാണ് പൗലോസ് ശ്ലീഹാ വചനത്തെ വിശേഷിപ്പിക്കുന്നത് (എഫേ 1:13). സുവിശേഷം രക്ഷ പ്രദാനം ചെയ്യുന്നുവെന്ന് കോറിന്തോസുകാരോടും ശ്ലീഹാ ആവര്‍ത്തിക്കുന്നു (1 കോറി. 15:1-2). വചനത്തില്‍ വിശ്വസിച്ച് മാമ്മോദീസാ സ്വീകരിക്കുന്നവര്‍ രക്ഷ പ്രാപിക്കുമെന്ന് ഈശോ വാഗ്ദാനം ചെയ്തു (മര്‍ക്കോ. 16:15-16). വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്റെ ഭോഷത്തം വഴി രക്ഷിക്കാന്‍ അവിടുന്നു തിരുമനസ്സായി(1 കോറി 1:21). വിശ്വസിക്കുന്നവര്‍ക്കെല്ലാം രക്ഷയ്ക്കുള്ള ദൈവികശക്തിയാണ് ദൈവവചനം. "നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വം സ്വീകരിക്കുവിന്‍"(യാക്കോ 1:21). എന്ന് യാക്കോബ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നു.ദൈവവചനം സ്വതന്ത്രരാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു
ഈശോ പറഞ്ഞു: "എന്റെ വചനത്തില്‍ നിലനില്ക്കുമെങ്കില് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും"(യോഹ. 8:31-32). ഈ സ്വാതന്ത്ര്യം വിശുദ്ധിയിലേക്ക ് നമ്മെ നയിക്കുന്നു. ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകുന്നതിനു മുന്‍പായി ഈശോ നമുക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിച്ചു: "അവരെ അങ്ങ ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം"(യോഹ. 17:17). ദൈവത്തിന്റെ വചനം അഗ്നിയാണ് (ജറെ. 23:29). സ്വര്‍ണം അഗ്നിയില്‍ ശുദ്ധിചെയ്യപ്പെടുന്നു. എത്രപ്രാവശ്യം സ്വര്‍ണം അഗ്നിയിലുരുകുന്നുവോ അത്രയേറെ അതിന്റെ മാറ്റുവര്ദ്ധിക്കുന്നു. അതുപോലെ ദൈവവചനം നമ്മില്‍ കുടികൊള്ളുമ്പോള്‍ നമ്മളും ശുദ്ധിയുള്ളവരാകും. "ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു" (യോഹ. 15:3). എന്ന് ഈശോതന്നെ പറഞ്ഞിട്ടുല്ലോ.ദൈവവചനം നിത്യജീവന് നല്കുന്നു
ഈശോയുടെ വചനം നിത്യജീവനിലേക്കു നയിക്കുന്നു. ഈശോ പറഞ്ഞു: "എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനു്"(യോഹ 5:24). ഈശോയുടെ വാക്കുകള്‍ ആത്മാവും ജീവനുമാണ് (യോഹ. 6:63). അനുദിനം ദൈവവചനം വായിക്കുകയും അതിനനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ ദൈവികജീവനില്‍ വസിക്കും.വചനം ജീവിതസ്പര്ശിയാകുവാന് ശ്രദ്ധിക്കേ ഏതാനും കാര്യങ്ങള്‍ ഉണ്ട്. പ്രാര്‍ത്ഥനാപൂര്‍വം ദൈവവചനം വായിക്കണം; അതുവഴി ഈശോ വ്യക്തിപരമായിനല്കുന്ന സമേേദശമെന്തെന്നു മനസ്സിലാക്കണം. ദൈവവചനത്തിലൂടെ വെളിവാക്കപ്പെടുന്ന നമ്മിലെ കുറവുകള്‍ പരിഹരിക്കാനും തെറ്റുകള്‍ തിരുത്താനും നډകള്‍ ചെയ്യാനും തയ്യാറാകണം. വചനത്തിന് സ്വന്തമായ വ്യാഖ്യാനം നല്‍കാതെ സഭ ആധികാരികമായി നല്കുന്ന വ്യാഖ്യാനമാണു നാം സ്വീകരിക്കേണ്ടത്. ദൈവഹിതം മനസ്സിലാക്കണമെന്ന ദാഹത്തോടെവേണം വചനം വായിക്കാന്‍.ശ്രദ്ധയോടും സ്നേഹത്തോടുംകൂടി വചനം ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ നിത്യജീവന്റെ പാതയിലാണ്. അവര്‍ സ്വര്‍ഗീയ സൗഭാഗ്യത്തിലേക്ക ് പ്രവേശിക്കുകയും ഈശോ നല്കിയ വാഗ്ദാനങ്ങള്‍ നേടുകയും ചെയ്യും.ദൈവവചനം വായിക്കാം; ധ്യാനിക്കാം
(യോഹ. 6:60-69).ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്"(യോഹ. 6:63).നമുക്കു പ്രാര്‍ത്ഥിക്കാം
എന്റെ വചനം ആത്മാവും ജീവനുമാകുന്നു എന്നരുളിച്ചെയ്ത ഈശോയേ, വചനാധിഷ്ഠിതമായ ഒരു ജീവിതം നയിക്കാന്‍ എന്നെ അനുഗ്രഹിക്കണമേ.എന്റെ തീരുമാനം
എല്ലാദിവസവും ഞാന്‍ ദൈവവചനം വായിക്കുകയും അതു നല്കുന്ന സന്ദേശം ഉള്‍ക്കൊണ്ടു ജീവിക്കുകയും ചെയ്യും.സഭാപിതാക്കډാര്‍ പറയുന്നത്
"നമ്മുടെ ജീവിതത്തെ ചോദ്യം ചെയ്യുകയും നയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന സജീവവചനത്തെ വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്നിന്നു സ്വീകരിക്കുന്ന ഒരു കുമുട്ടലായിത്തീരണം വചനശ്രവണം" (ജോണ്‍ പോള്‍ രണ്ടാമന്).ഉത്തരം കണ്ടെത്താം