പാഠം 11
ഈശോ ദൈവപുത്രന്
-
ഈശോ ദൈവത്തിന്‍റെ പുത്രനാണ്. ദൈവത്തിന്‍റെ ആത്മാവാണ് പരിശുദ്ധാത്മാവ്. ഈശോ മാമ്മോദീസാസ്വീകരിച്ചു കഴിഞ്ഞപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ ഈശോയുടെ മേല്‍ വന്നു. പിതാവായ ദൈവം ഈശോയെക്കുറിച്ചു പറഞ്ഞു: ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.മത്തായി 3:17
നമുക്കു പാടാം
യോര്‍ദ്ദാന്‍ നദിയില്‍ ഈശോ നാഥന്മാമ്മോദീസാ കൈക്കൊണ്ടുടനെസ്വര്ഗത്തിന് തിരുവാതില്‍ തുറന്നുആത്മാവിന് കൃപ വന്നു നിറഞ്ഞു.പാവനമായൊരു മാമ്മോദീസാകൈക്കൊണ്ടീടുന്നാ നിമിഷത്തില്ദൈവത്തിന് പ്രിയമക്കളതായിതീരുന്നൂ നാം ദൈവിക കൃപായാല്‍.ആവര്‍ത്തിച്ചെഴുതാം പലനിറത്തിലും വലിപ്പത്തിലും
ഈശോ ദൈവത്തിന്‍റെ പ്രിയപുത്രന്‍
മാമ്മോദീസായിലൂടെ നാമും ദൈവമക്കളായിത്തീരുന്നു.നമ്മള്‍ മാമ്മോദീസാ സ്വീകരിച്ചത് പിതാവിന്റെയുംപുത്രന്റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ്.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവംനമ്മെ എപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.കുരിശടയാളം വരയ്ക്കാം
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്റെയുംനാമത്തില് ആമ്മേന്‍.കൈകള്‍ കൂപ്പാം
മാമ്മോദീസായിലൂടെ ഞങ്ങളെദൈവമക്കളാക്കിയ ദൈവമേ നന്ദി.എന്‍റെ മാമ്മോദീസാപ്പേര്.നമുക്കു പാടാം
നിത്യപിതാവാം സകലേശാനിത്യസുതാ നരപാലകനേസത്യാത്മാവാം റൂഹായേസ്തുതിയും സ്തോത്രവുമെന്നേയ്ക്കും.നിറം കോടുക്കാം
മനഃപാഠമാക്കാം
ത്രിത്വസ്തുതി ചൊല്ലാം.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംസ്തുതി; ആദിയിലെപ്പൊലെ ഇപ്പോഴും എപ്പോഴുംഎന്നേയ്ക്കും ആമ്മേന്‍.ഉത്തരം കണ്ടെത്താം