പാഠം 5
ദൈവം നമ്മുടെ പിതാവാകുന്നു
ക. കുട്ടികള്‍ സ്വന്തമാക്കേണ്ടവ
1. ബോധ്യങ്ങള്‍
- ദൈവം എന്റെ പിതാവാകുന്നു.
- ദൈവം എന്നെ പരിപാലിക്കുന്നു.
2. മനോഭാവങ്ങള്‍
എന്നെ കാത്തുപരിപാലിക്കുന്ന ദൈവത്തില്‍ ഞാന്‍ എപ്പോഴും ആശ്രയിക്കും.
3. ശീലങ്ങള്‍
എന്റെ കാവല്‍മാലാഖയെ, എപ്പോഴുമെന്നെ കാത്തുകൊള്ളണമെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കും.
കക. ബോധനോപാധികള്‍
- കാവല്‍മാലാഖയുടെ ചിത്രം.
- ദൈവപരിപാലന പ്രകടമാകുന്ന മറ്റു ചിത്രങ്ങള്‍.
കകക. പാഠാവതരണം
പിതാവ് എന്ന സങ്കല്പം കുട്ടിക്ക് പരിചിതമാണ്. പിതാവ് ജോലി ചെയ്യുന്നതും തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതുമെല്ലാം പ്രാരംഭചര്ച്ചയില് ഉള്‍പ്പെടുത്താവുന്നതാണ്. പേജ് 17 ലെ ചിത്രങ്ങളിലൂടെ കടന്നുപോയി 'സംരക്ഷണം' എന്ന ആശയത്തിന്റെ വിശാലതലങ്ങള്‍, കുട്ടിക്ക് വ്യക്തമാക്കി കൊടുക്കാം. അതിലൂടെ തന്റെ സൃഷ്ടികള്‍ക്കെല്ലാം ആഹാരവും സംരക്ഷണവും നല്കി ദൈവം കാത്തുപരിപാലിക്കുന്നു എന്ന ബോധ്യം കുട്ടിക്ക് ലഭ്യമാകും. ദൈവത്തിന്റെ കരങ്ങളിലാണ് താന്‍ എന്ന അനുഭവം കിട്ടണം. ഏത് ആപത്തിലും സഹായിക്കുവാനും സംരക്ഷിക്കുവാനും ദൈവം കാവല്‍മാലാഖയെ തന്നിരിക്കുന്നു.
കഢ. പാഠബന്ധിത പ്രവര്‍ത്തനങ്ങള്‍
1.്യൂ വീട്ടിലെത്തിക്കാമോ?
ആദ്യം തന്നിരിക്കുന്ന ചിത്രങ്ങള്‍ കുട്ടിയെ പരിചയപ്പെടുത്തുക. ഓരോരുത്തര്‍ക്കും സംരക്ഷണം ലഭിക്കുന്ന രീതിയും മനസ്സിലാക്കി കൊടുക്കണം.
2. ഓടിയെത്താമോ?
കുട്ടി ഈ പ്രവര്‍ത്തനം തനിയെ ചെയ്യാന്‍ ശ്രമിക്കട്ടെ. വഴി തെറ്റുമ്പോള്‍ തിരിച്ചുവരുവാന്‍ സഹായിക്കണം.
ഢ. അനുബന്ധിത പ്രവര്‍ത്തനങ്ങള്‍
1. സന്ദര്‍ഭം പറയാം
കാവല്‍മാലാഖയുടെ സംരക്ഷണം ലഭിക്കുന്ന അവസരങ്ങള്‍ കുട്ടികളെക്കൊണ്ട് പറയിപ്പിക്കാം.
യാത്രയില്‍, രോഗാവസ്ഥയില്‍, അപകടങ്ങളില്‍, പഠിക്കുമ്പോള്‍, കളിക്കുമ്പോള്‍...
2. ഗാനമാലപിക്കാം
കഴുകന് തന് കുഞ്ഞിനെ കാക്കുംപോലെ.
കോഴിതന്‍ കുഞ്ഞിനെ നോക്കുംപോലെ.
ആ ചിറകടിയില്‍ ആ മാറിടത്തില്‍.
അവനെന്നെയും സൂക്ഷിക്കുന്നു.
3. പ്രാര്‍ത്ഥിക്കാം
കാവല്‍ മാലാഖയോട് ഓരോ ചെറിയ പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ ശീലിപ്പിക്കാം. മുകളില്‍ സൂചിപ്പിച്ചിട്ടുള്ള ജീവിതസാഹചര്യങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുത്താല്‍ മതി.
കാവല്‍ മാലാഖയേ, ഈ യാത്രയില്‍ എന്നെ കാത്തുകൊള്ളണമേ.
4. ചോദ്യങ്ങള്‍
1. നമുക്കു ചുറ്റും കാണുന്ന മൃഗങ്ങളെയും സസ്യങ്ങളെയും പരി പാലിക്കുന്നത് ആരാണ്?
2. എല്ലാവരുടെയും പിതാവ് ആരാണ്?
3. നമ്മെ കാത്തുസൂക്ഷിക്കാനായി ദൈവം ആരെയാണ് തന്നിരി ക്കുന്നത്?