പാഠം 4
എല്ലാം ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ചു
ക. കുട്ടികള്‍ സ്വന്തമാക്കേണ്ടവ
1. ബോധ്യങ്ങള്‍
- ദൈവം എല്ലാം എനിക്കുവേണ്ടി സൃഷ്ടിച്ചു.
- അപ്പനും അമ്മയും മറന്നാലും ദൈവം എന്നെ മറക്കുകയില്ല.
- ഞാന്‍ ദൈവത്തെ സ്നേഹിക്കണം.
2. മനോഭാവങ്ങള്‍
പൊതുനന്മയേക്കാളധികമായി എന്നെ സ്നേഹിക്കുന്ന ദൈവത്തോട് സ്നേഹവും നന്ദിയും ഉണ്ടാകണം.
3. ശീലങ്ങള്‍
ദൈവം എനിക്കു നല്കിയ നന്മകള് അനുഭവിക്കുമ്പോള്‍ ഓരോ പ്രാവശ്യവും 'ഇത് എനിക്കു നല്കിയ ദൈവമേ നന്ദി' എന്നു ഞാന്‍ പറയും.
കക. ബോധനോപാധികള്‍
- കാണാനും കേള്‍ക്കാനും തൊടാനും ഭക്ഷിക്കാനും സാധിക്കുന്ന സാധനങ്ങള്‍ / സമാനമായവ (മേുല ൃലരീൃറലൃ ലരേ).
- മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്കുന്നവയും ദൈവം നല്കു ന്നവയും വേര്‍തിരിച്ചുകാണിക്കുന്ന ചാര്‍ട്ട്.
- ദൈവത്തിന്റെ സ്നേഹം പ്രകടമാക്കുന്ന കഥകള്‍
- അമ്മയുടെ കൈയ്യില്‍ ഇരിക്കുന്ന കുട്ടിയുടെ ചിത്രം.
കകക. പാഠാവതരണം
അനുദിന ജീവിതത്തില്‍ മാതാപിതാക്കള്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന ചര്‍ച്ചയിലൂടെ വിഷയാവതരണത്തിലേക്ക് കടക്കാവുന്നതാണ്. കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നവരാണിവര്. പ്രഭാതം മുതല്‍ പ്രദോഷം വരെ കുട്ടി മറ്റാരെയെങ്കിലും ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ എല്ലാം നല്കി സ്നേഹിക്കുന്ന അപ്പനെക്കാളും, അമ്മയെക്കാളും അധികമായി ദൈവം തന്നെ സ്നേഹിക്കുന്നു. തനിക്കുവേണ്ടതെല്ലാം ദൈവം തരുന്നു. ദൈവം എല്ലാം എനിക്കുവേണ്ടി സൃഷ്ടിച്ചതിനാല് ഞാന്‍ ദൈവത്തെ സ്നേഹിക്കണം. ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. ഇത്തരത്തിലുള്ള മനോഭാവം ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക് കിട്ടേണ്ടിയിരിക്കുന്നു.
കഢ. പാഠബന്ധിത പ്രവര്‍ത്തനങ്ങള്‍
1.്യൂഞാനും എന്റെ കൂട്ടുകാരനും
തന്റെ അടുത്തിരിക്കുന്ന കുട്ടിയോടോ, തന്റെ സുഹൃത്തിനോടോ സൃഷ്ടവസ്തുക്കളുടെ പേരുകള്‍ പങ്കുവയ്ക്കുവാന്‍ ആവശ്യപ്പെടാം. കുട്ടികളെ സ്വതന്ത്രമായി വിടുക. ആവശ്യത്തിന് സമയവും കൊടുക്കണം. കൂടുതല്‍ പേരോട് പങ്കുവയ്ക്കുവാന്‍ അവസരം നല്‍കാവുന്നതാണ്.
2. ഓര്‍ത്തുനോക്കി എഴുതാം
ഏതാനും മാതൃകകള്‍ ചുവടെ ചേര്‍ക്കുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായവ കുട്ടികള്‍ എഴുതിയാല്‍ അവരെ പ്രോത്സാഹിപ്പിക്കുവാന്‍ മറക്കരുത്.സൂര്യന്, പൂക്കള്‍, പഴങ്ങള്‍, മൃഗങ്ങള്‍, ചന്ദ്രന്, നക്ഷത്രങ്ങള്‍, കടല്‍, ആകാശം, വെള്ളം....
3. മനഃപാഠമാക്കാം
അമ്മയുടെ കൈയ്യിലിരിക്കുന്ന കുട്ടിയുടെ ചിത്രം കാണിക്കാവുന്നതാണ്. അതോടൊപ്പം വി. ഗ്രന്ഥത്തിലെ ഏശയ്യാപ്രവാചകന്റെ പുസ്തകവും കാണിച്ചാല്‍ നന്ന്.
ഢ. അനുബന്ധിത പ്രവര്‍ത്തനങ്ങള്‍
1. പേരെഴുതാം
പേജ് 13 ലെ ചിത്രത്തിന്റെ മാതൃകയില്‍ വിവിധ സൃഷ്ട ജീവജാലങ്ങളുടെ ചിത്രം ഒട്ടിച്ച് നടുവില്‍ അവരുടെ പേര് എഴുതാവുന്നതാണ്.
2. കഥ പറയാം
മീനുവിന്റെ അമ്മ സ്നേഹമുള്ളവളായിരുന്നു - എല്ലാം നല്കി - എല്ലായിടത്തും കൊണ്ടുപോയി - പാട്ടുപാടി - കഥകള്‍ പറഞ്ഞു -താലോലിച്ചു - മീനു എല്ലാവരോടും തന്റെ അമ്മയെപ്പറ്റി പറയും - അമ്മയെ കാണാതിരിക്കാന്‍ അവള്‍ക്കാവില്ല - അമ്മയ്ക്കും - അങ്ങനെ അവര്‍ സുഖമായി ജീവിച്ചു. ഇത്ര സ്നേഹമുള്ള അമ്മ മറന്നാലും ദൈവം നമ്മെ മറക്കുകയില്ല എന്ന് കുട്ടിക്ക് ഇതിലൂടെ വ്യക്തമാക്കി കൊടുക്കാം
.
3. ചോദ്യങ്ങള്‍
1. അപ്പനെക്കാളും അമ്മയെക്കാളും നമ്മെ സ്നേഹിക്കുന്നത് ആരാണ്?
2. ദൈവം എനിക്കുവേണ്ടി സൃഷ്ടിച്ച 5 സൃഷ്ടവസ്തുക്കളുടെ പേര് പറയുക?