വിശ്വാസികളുടെ കൂട്ടായ്മയായ സഭ വിശ്വാസം, കൂദാശ, ശ്ലൈഹികകൂട്ടായ്മ എന്നിവയില്‍ ഐക്യം പുലര്‍ത്തുന്നു. എന്നാല്‍ ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവയില്‍ വൈവിധ്യവുമുണ്ട്. ഈ വൈവിധ്യം സഭാകൂട്ടായ്മയെ തളര്‍ത്തുകയല്ല വളര്ത്തുകയാണു ചെയ്യുന്നത്. തിരുസഭയില്‍ ഇന്ന് 24 വ്യക്തിസഭകളുണ്ട്. ഇവയുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. ഒരോ വ്യക്തിസഭയും അതതിന്റെ പാരമ്പര്യവും പ്രത്യേകതകളും കാത്തുസൂക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്നു. സീറോമലബാര്‍സഭയും ഒരു വ്യക്തിസഭയാണ്. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.