•  
                                 തീക്ഷ്ണമതിയായ ഒരു ഫരിസേയനായിരുന്നു സാവൂള്‍. പ്രസിദ്ധനായിരുന്ന റബ്ബി ഗമാലിയേലിന്‍റെ   ശിഷ്യന്‍.   ഈശോയുടെ   നാമം    പോലും   ഈ   ഭൂമിയില്ന്നും തുടച്ചുമാറ്റണമെന്നായിരുന്നു അയാളുടെ ആഗ്രഹം. ഒരിക്കല്‍, ക്രിസ്തുമാര്‍ഗം പിന്‍തുടരുന്നസ്ത്രീപുരുഷന്മാരില്‍ ആരെ കണ്ടാലും ബന്ധനസ്ഥരാക്കി ജറുസലേമിലേക്കു കൊണ്ടുവരാനുള്ള അധികാരപത്രവുമായി ദമാസ്ക്കസിലേക്കു പോവുകയായിരുന്നു സാവൂള്‍. ദമാസ്ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തു നിന്നുണ്ടായ  ഒരു   മിന്നലൊളിയേറ്റ്അവന്‍ നിലംപതിച്ചു. ഒരു സ്വരം സാവൂള്‍, സാവൂള്‍ നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? അവന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി. "നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍. എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും'. അന്ധനായിത്തീര്‍ന്ന അവനെ കൂട്ടുകാര്‍ കൈപിടിച്ച് ദമാസ്ക്കസിലേക്കുകൊണ്ടു പോയി (അപ്പ. 9:1-9).
     
                                 തനിക്കു പ്രത്യക്ഷപ്പെട്ട അസാധാരണ പ്രകാശവലയത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാവൂളിനു കഴിഞ്ഞു. യഹൂദമതനേതാക്കന്മാര്‍ ദൈവദൂഷകനായി കരുതി കുരിശില്‍ തറച്ച നസ്രായനായ ഈശോ ഉയിര്‍ത്തെഴുന്നേറ്റ് തനിക്കു പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവന്‍ സത്യമായും ജീവിച്ചിരിക്കുന്നു. ഈശോ തന്‍റെ അനുയായികളായ ക്രിസ്ത്യാനികളിലൂടെ - സഭയിലൂടെ - ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കാന്‍ ഈ സംഭവം സാവൂളിനെ സഹായിച്ചു.

    സഭ മിശിഹായുടെ ശരീരം

     

                                  പൗലോസായി മാറിയ സാവൂളിന് ദൈവികദര്‍ശനം നല്‍കിയ വലിയൊരു ഉള്‍ക്കാഴ്ചയായിരുന്നു സഭ മിശിഹായുടെ ശരീരമാണ് എന്ന സത്യം. ക്രിസ്ത്യാനികളെ പീഡിപ്പിച്ചപ്പോള്‍, തന്നെയാണു പീഡിപ്പിച്ചതെന്ന് ഈ ദര്‍ശനത്തിലൂടെ ഈശോ വ്യക്തമാക്കിക്കൊടുത്തു. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ വിശുദ്ധ ശ്ലീഹാ പറയുന്നു: നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്(റോമ.12:5). സഭയാകുന്ന ശരീരത്തിന്‍റെ ശിരസ്സ് മിശിഹായാണെന്ന് പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു (കൊളോ.1:18). മിശിഹാ ശിരസ്സായുള്ള സഭാശരീരത്തിലെ അവയവങ്ങളാണ് അംഗങ്ങളായ നാമോരോരുത്തരും. 
     
                           ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ശക്തി അവയവങ്ങളിലേയ്ക്കു പ്രവഹിക്കുന്നത് ശിരസ്സില്‍ നിന്നാണല്ലൊ. അതുപോലെ മിശിഹായുടെ ശരീരത്തിലെ അവയവങ്ങളായ സഭാംഗങ്ങള്‍ക്ക് ശക്തി ലഭിക്കുന്നത് ശിരസ്സായ മിശിഹായില്‍ നിന്നാണ്. അവയവങ്ങള്‍ ശിരസ്സിനെയെന്നപോലെ സഭാംഗങ്ങള്‍ മിശിഹായെ അനുസരിക്കണം. മനുഷ്യവ്യക്തിയുടെ ശിരസ്സും ശരീരവും തമ്മിലുള്ള ബന്ധം ജീവാത്മകമാണ്. അതുപോലെ മിശിഹായും സഭയും തമ്മിലും ജീവാത്മകമായ ബന്ധമുണ്ട്. ശിരസ്സും ശരീരത്തിലെ ഓരോ അവയവവും ഒരേ ജീവനിലാണു പങ്കുചേരുന്നത്. അപ്രകാരം തന്നെ ശിരസ്സായ മിശിഹായുടെ ദൈവികജീവനാണ് അവയവങ്ങളായ നമ്മിലേക്കും പ്രസരിക്കുന്നത്.
     

    സഭാഗാത്രത്തെ പരിപോഷിപ്പിക്കുന്ന ഈശോ

     

                                  ഈശോ ശിഷ്യന്മാരോട് പറഞ്ഞു: നിങ്ങളെ അനാഥരായി വിടുകയില്ല (യോഹ.14:18). യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും (മത്താ.28:20). ഈശോയുടെ ഈ നിരന്തരസാന്നിധ്യം സഭയില്‍ പ്രധാനമായും തിരുവചനത്തിലൂടെയും കൂദാശകളിലൂടെയും സഭാകൂട്ടായ്മയിലൂടെയുമാണ് തുടരുന്നത്. തിരുവചനത്തിലൂടെ അവിടുന്നു നമ്മെ നയിക്കുന്നു. പരിശുദ്ധ കുര്‍ബാനയിലൂടെ നമ്മെ അനുദിനം പരിപോഷിപ്പിക്കുന്നു. ഈശോയുടെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റിക്കൊണ്ട് നാം അവിടുത്തോട് ഐക്യപ്പെടുന്നു. അതോടൊപ്പം ഒരേ അപ്പത്തിലും ഒരേ പാനപാത്രത്തിലും പങ്കുചേരുന്നതിനാല്‍ സഭാംഗങ്ങള്‍ തമ്മില്‍ത്തമ്മിലും ഐക്യപ്പെടുന്നു. അങ്ങനെ സഭാകൂട്ടായ്മ ശക്തിപ്പെടുന്നു.
     

    സഭയിലെ വിവിധ

    ശുശ്രൂഷകള്‍

     

                                          പലതെങ്കിലും ശരീരത്തിലെ എല്ലാ അവയവങ്ങ ളും ചേര്‍ന്ന് ഒരു ശരീരത്തിനു രൂപം കൊടുക്കുന്നതുപോലെ വിശ്വാസികള്‍ മിശിഹായില്‍ ഒരു ശരീരമായിത്തീരുന്നു (1 കോറി. 12:12). ഒരുശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടെങ്കിലും ഓരോ അവയവത്തിന്‍റെയും ധര്‍മ്മം വ്യത്യസ്തമായിരിക്കുന്നു . ശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. അവയവങ്ങള്‍ പരസ്പരം സഹായികളായി വര്‍ത്തിക്കുന്നു. അപ്പോള്‍ മാത്രമേ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുകയുള്ളു. ഇപ്രകാരം ഓരോ സഭാംഗത്തിന്‍റെയും ധര്‍മം വ്യത്യസ്തമാണ്. ദൈവം ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം ശുശ്രൂഷകള്‍ ഭരമേല്‍പിച്ചിരിക്കുന്നു. 
     
     
                      പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ദൈവം തന്‍റെ സഭയില്‍ ഒന്നാമതു ശ്ലീഹന്മാരെയും രണ്ടാമതു പ്രവാചകന്മാരെയും മൂന്നാമതു പ്രബോധകരെയും പിന്നെ അത്ഭുതപ്രവര്‍ത്തകരെയും രോഗശാന്തി നല്‍കുന്നവരെയും സഹായികളെയും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെയും നിയമിച്ചിരിക്കുന്നു (1 കോറി.12:27-29). ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിരിക്കുന്ന ശുശ്രൂഷയ്ക്കനുസരിച്ച് അവ നിറവേറ്റാനാവശ്യമായ കൃപകളും അവിടുന്നു നല്‍കിയിരിക്കുന്നു (1 കോറി. 12:8-11). 
     
     
     സഭാമക്കളായ നമ്മുടെ കടമ നമുക്കും മറ്റുള്ളവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്ന ദാനങ്ങളും വരങ്ങളും ദൈവത്തില്‍ നിന്നാണെന്നു മനസ്സിലാക്കി ഈശോയുടെ ഇഷ്ടമനുസരിച്ച് അവ വിനിയോഗിക്കുക എന്നുള്ളതാണ്. ദൈവമഹത്വവും സഭയുടെ വളര്‍ച്ചയും ലക്ഷ്യമാക്കിക്കൊണ്ടുവേണം അവ വിനിയോഗിക്കുവാന്‍. നډചെയ്യുന്നതിനും നമുക്കുള്ളത് പങ്കുവയ്ക്കുന്നതിനും വൈമനസ്യം കാണിക്കരുത് എന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. കൊടുക്കുന്നത് സ്വീകരിക്കുന്നതിനേക്കാള്‍ അഭികാമ്യമാണ് (അപ്പ. 20:35). "അപരനു ന്മ ചെയ്യാന്‍ പറ്റാത്ത ദിവസം നിന്‍റെ ആയുസിന്‍റെ കണക്കില്‍ കൂട്ടേതില്ല" എന്നു വിശുദ്ധ ചാവറയച്ചനും പഠിപ്പിക്കുന്നു.
     

    ഈശോയെ സ്നേഹിക്കുന്നവന്‍ സഭയെ സ്നേഹിക്കുന്നു

     

             ഈശോയെ സ്നേഹിക്കുന്നതുപോലെതന്നെ അവിടുത്തെ ശരീരമായ സഭയെയും നാം സ്നേഹിക്ക ണം. സഭയില്‍ നിന്നു വേര്‍പെടുത്തി മിശിഹായേയോ, മിശി ഹായില്‍ നിന്നും വേര്‍പെടുത്തി സഭയേയോ മനസ്സിലാക്ക ാനോ സ്നേഹിക്കുവാനോ നമുക്കു കഴിയുകയില്ല. സഭയെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്ക ണമെങ്കില്‍ സഭയില്‍മിശിഹായെ കാണാന്‍ നാം പഠിക്ക ണം.മിശിഹായാണ് സഭയില്‍ ജീവിക്കുന്നത്.
    സഭയിലൂടെയാണ് മിശിഹാ നമ്മെ പഠിപ്പിക്കുകയും നയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നത്.
     
     
              സഭാംഗങ്ങ ളെല്ലാവരും മിശിഹായുടെ ശരീരത്തിലെ അവയവങ്ങ ളാണെന്ന തിരിച്ചറിവോടുകൂടി എല്ലാവരെയും പ്രത്യേകിച്ച് മിശിഹായുടെ പ്രത്യേക സ്നേഹത്തിനു പാത്രമായ ദരിദ്രര്‍, പീഡിതര്‍, ഹൃദയം തകര്‍ന്നവര്‍, രോഗികള്‍, അനാഥര്‍, വിധവകള്‍, വൃദ്ധര്‍, ശിശുക്ക ള്‍ മുതലായവരെ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാം.

    ദൈവവചനം വായിക്കാം; ധ്യാനിക്കാം (1 കോറി. 12:12-31).

     

          ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    ڇനിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്
    (1 കോറി. 12:27).
     
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    സഭാശരീരത്തിന്‍റെ ശിരസ്സും സംരക്ഷകനുമായ മിശിഹായേ, അങ്ങയില്‍ വളരുന്നതിനും സഭാഗാത്രത്തെ പടുത്തുര്‍ത്തുന്നതിനും ഞങ്ങളെ ശക്തരാക്കണമേ.
     
     

    എന്‍റെ തീരുമാനം

     

    സഭയുടെ പ്രാദേശികഘടകമായ ഇടവകയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായി പങ്കെടുക്കും.

     

    സഭയോടൊത്തു ചിന്തിക്കാം

     

      പലതെങ്കിലും മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും ചേര്‍ന്ന് ഒരു ശരീരത്തിന് രൂപം കൊടുക്കുന്നതുപോലെ വിശ്വാസികള്‍ മിശിഹായില്‍ ഒരു ശരീരമായിത്തീരുന്നു (1 കോറി. 12:12). മിശിഹായുടെ ഈ ശരീരഘടനയില്‍ അംഗങ്ങളുടെയും ധര്‍മങ്ങളുടെയും വൈവിധ്യം പ്രകടമാണ്. പക്ഷേ സഭയുടെ ക്ഷേമത്തിനായി തന്‍റെ വിവിധ ദാനങ്ങള്‍ അവളുടെമേല്‍ ചൊരിയുന്ന പരിശുദ്ധാരൂപി ഒന്നേയുള്ളു. അവിടുന്ന് ഇങ്ങനെ തന്‍റെ ദാനങ്ങള്‍ വിതരണം ചെയ്യുന്നത് തന്‍റെ സമൃദ്ധിക്കും സഭയുടെ ശുശ്രൂഷയെ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും
    അനുസൃതമായിട്ടാണ്. (തിരുസഭ 7)
     

    മാതൃസഭയെ അറിയാന്‍

     

    പതിനേഴാം നൂറ്റാണ്ടുവരെ മാര്‍ത്തോമ്മാക്രിസ്ത്യാനികളെ നയിച്ചിരുന്നത് കല്‍ദായപാത്രിയാര്‍ക്കീസിനാല്‍ നിയമിതരായ മെത്രാډാരായിരുന്നു. ഇവര്‍ വിദേശിയരായിരുന്നതിനാല്‍ സഭാഭരണം സംബന്ധമായ കാര്യങ്ങള്‍ മുഖ്യമായും തദ്ദേശീയനായ ആര്‍ച്ചുഡീക്കനില്‍ നിക്ഷിപ്തമായിരുന്നു. ആര്‍ച്ചുഡീക്കന്‍ അവിവാഹിതനായ പുരോഹിതനായിരുന്നു. സഭാംഗങ്ങളുടെ സാമൂഹികവും സഭാപരവുമായ നേതൃത്വം ആര്‍ച്ചുഡീക്കനായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ആഭ്യന്തരകാര്യങ്ങളില്‍ തീര്‍പ്പു കല്‍പിച്ചിരുന്നതും അദ്ദേഹമായിരുന്നു. മെത്രാന്‍റെ അഭാവത്തില്‍ സഭാഭരണം നിര്‍വ്വഹിക്കുക,
    മെത്രാന്‍റെ സ്ഥാനാരോഹണം നടത്തുക തുടങ്ങിയവയും ആര്‍ച്ചുഡീക്കന്‍റെ പ്രത്യേക അധികാരങ്ങളായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളെ ഒരുമിപ്പിച്ചു നിര്‍ത്തിയ മുഖ്യഘടകം ആര്‍ച്ചുഡീക്കന്‍സ്ഥാനം ആയിരുന്നു. 'ഇന്ത്യ മുഴുവന്‍റെയും അര്‍ക്കദിയാക്കോന്‍' 'ജാതിക്കുകര്‍ത്തവ്യന്‍' തുടങ്ങിയ സ്ഥാനപ്പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.