പാഠം 14
പന്തക്കുസ്തായും വിശ്വാസപ്രഘോഷണവും
-
പന്തക്കുസ്താദിനം സമാഗതമായി. ഉന്നതത്തില്‍നിന്നുള്ള ശക്തി നേടാനായി പരിശുദ്ധ അമ്മയോടൊപ്പം ശിഷ്യന്മാര്‍ പ്രാര്‍ത്ഥിച്ചു കാത്തിരിക്കുകയാണ്. പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതു പോലെയുള്ള ഒരു ശബ്ദം. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങ ളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു . ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി (അപ്പ. 2:1-4).ആകാശത്തില്‍ കീഴുള്ള സകലജനപദങ്ങ ളിലും നിന്നുവന്ന ഭക്തരായ യഹൂദര്‍ ജറുസലേമില്‍ ഉായിരുന്നു. ആരവം കേട്ട് അവര്‍ ഓടിക്കൂടി. അപ്പോള്‍ തങ്ങ ളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര്‍ സംസാരിക്കുന്നതുകേട്ട് അവര്‍ അത്ഭുതപ്പെട്ടു. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരായ ആ ജനസമൂഹത്തിലെ ഓരോരുത്തരും തങ്ങ ളുടെതായ ഭാഷയിലാണ് ശിഷ്യരുടെ സംസാരം ശ്രവിച്ചത്. ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളെക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. ഇതിന്‍റെ അര്‍ത്ഥമെന്തെന്നറിയാതെ അവര്‍ വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.
പത്രോസിന്‍റെ പ്രസംഗം
ആ സമയം പത്രോസ് എഴുന്നേറ്റ് ആത്മാവിന്‍റെ ശക്തിയാല്‍ പ്രസംഗിച്ചു "എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍. നിങ്ങ ള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല." മറിച്ച് ജോയേല്‍ പ്രവാചകന്‍ പറഞ്ഞതാണിത് "ദൈവം അരുളിച്ചെയ്യുന്നു, അവസാനദിവസങ്ങ ളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങ ളുടെ പുത്രന്മാ രും പുത്രിമാരും പ്രവചിക്കും; നിങ്ങ ളുടെ യുവാക്ക ള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങ ളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങ ള്‍ കാണും. എന്‍റെ ദാസന്മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്‍റെ ആത്മാവിനെ വര്‍ഷിക്കും, അവര്‍ പ്രവചിക്കുകയും ചെയ്യും" (അപ്പ. 2:14-21). തുടര്‍ന്ന് പഴയനിയമഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈശോദൈവപുത്രനായിരുന്നുവെന്നും അവിടുന്നു പീഡകള്‍ സഹിച്ച് മരിച്ച് നമ്മെ ര ക്ഷിച്ചുവെന്നും പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചുവെന്നും പത്രോസ് വ്യക്തമാക്കി : "അതിനാല്‍, നിങ്ങ ള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ" (അപ്പ. 2:36) എന്നു പറഞ്ഞുകൊണ്ടാണ് പത്രോസ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.ഇതുകേട്ട ജനം ഹൃദയംനുറുങ്ങി, തങ്ങ ള്‍ എന്താണു ചെയ്യേണ്ടതെന്ന് അവരോടു ചോദിച്ചു. പത്രോസ് പറഞ്ഞു:നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍" (അപ്പ. 2:38). അവന്‍റെ വചനം ശ്രവിച്ച് ആ ദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു. രക്ഷ പ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്ത്തുകൊണ്ടിരുന്നുതോമ്മാശ്ലീഹാ ഭാരതത്തില്‍
ഈശോയുടെ സുവിശേഷവുമായി ശിഷ്യസമൂഹം ലോകത്തിന്‍റെ വിവിധ ഭാഗങ്ങ ളിലേയ്ക്കു യാത്രയായി. ദിദീമൂസ് എന്നു വിളിക്ക പ്പെട്ടിരുന്ന തോമ്മാശ്ലീഹായാണ് ഭാരതത്തിലേയ്ക്കു വന്നത്. എ.ഡി. 52 ലാണ് മാര്‍ തോമ്മാശ്ലീഹാ ഭാരതത്തിലെത്തിയത്. അന്ന് മുസിരിസ് എന്നു വിളിക്ക പ്പെട്ടിരുന്ന കൊടുങ്ങ ല്ലൂരില്‍ അദ്ദേഹം കപ്പലിറങ്ങി അക്കാലത്ത് അവിടെ അനേകം യഹൂദര്‍ താമസിച്ചിരുന്നു. നവംബര്‍ 21-ാം തീയതി നമ്മള്‍ തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തെ അനുസ്മരിക്കുന്നു.ഏഴുപള്ളികള്‍
മാര്‍തോമ്മാശ്ലീഹാ ഭാരതത്തില്‍ ഏഴുപള്ളികള്‍ സ്ഥാപിച്ചു എന്നാണ് പരമ്പരാഗതമായ വിശ്വാസം. ഇതിനെ അക്ഷരാര്‍ത്ഥത്തില്‍ പള്ളികളുടെ നിര്‍മ്മാണമായി കരുതരുത്. ഏഴു സ്ഥലങ്ങ ളില്‍ അദ്ദേഹം സഭാസമൂഹത്തിന് അടിത്തറയിട്ടു എന്നാണ് ഇതില്‍ നിന്നു നമ്മള്‍ മനസ്സിലാക്കേത്. നിരണം, കൊല്ലം, നിലയ്ക്ക ല്‍, കോക്കമംഗലം, കോട്ടക്കാവ്, കൊടുങ്ങ ല്ലൂര്‍, പാലയൂര്‍ എന്നിവയാണ് ആ ഏഴുസ്ഥലങ്ങള്‍. തോമ്മാശ്ലീഹാ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന ഒരു പള്ളി തിരുവിതാംകോട് അരപ്പള്ളി എന്ന പേരില്‍ അറിയപ്പെടുന്നു.മാര്‍തോമ്മാശ്ലീഹായെക്കുറിച്ച് വളരെയധികം വിവരങ്ങ ള്‍ നല്‍കുന്ന ഒരു അപ്രാമാണിക ഗ്രന്ഥമാണ് തോമ്മായുടെ നടപടികള്‍. തോമ്മാശ്ലീഹാ എങ്ങനെയാണ് ഭാരതത്തില്‍ വന്നതെന്നും, സുവിശേഷം പ്രസംഗിച്ച തെന്നും രക്തസാക്ഷിയായതെന്നും ഒക്കെ അതില്‍ വിവരിക്കുന്നുണ്ട്.പുരാതനപാട്ടുകളും, മാര്‍ഗ്ഗംകളി, പരിചമുട്ടുകളി തുടങ്ങിയ കലാരൂപങ്ങളും മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിനു സാക്ഷ്യം വഹിക്കുന്നു.എ.ഡി. 72-ല്‍ മൈലാപ്പൂരിലെ ചിന്നമലയില്‍വച്ച് ശത്രുക്ക ളുടെ ശൂലത്താല്‍ മുറിവേറ്റ് തോമ്മാശ്ലീഹാ രക്തസാക്ഷിത്വംവരിച്ചു. പെരിയമലയില്‍ അദ്ദേഹം സംസ്ക്കരിക്കപ്പെട്ടു. ജൂലൈ 3-ാം തീയതി ദുക്റാനത്തിരുനാള്‍ എന്ന പേരില്‍ ഭാരതക്രൈസ്തവ സമൂഹം ഇതിന്‍റെ ഓര്‍മ്മ ആചരിക്കുന്നു. 1972-ല്‍ തോമ്മാശ്ലീഹായുടെ 19-ാം ചരമശതാബ്ദി ആഘോഷിച്ചപ്പോള്‍ 6 -ാം പൗലോസ് പാപ്പാ അദ്ദേഹത്തെ ഭാരതത്തിന്‍റെ ശ്ലീഹ എന്ന്പ്ര ഖ്യാപിച്ചു.കൈത്താക്കാലം
പന്തക്കുസ്താത്തിരുനാളിനുശേഷം ഏഴ് ആഴ്ചകള്‍ കഴിഞ്ഞ വരുന്ന ഞായറാഴ്ചയാണ് കൈത്താക്കലം ആരംഭിക്കുന്നത്. അന്ന് സഭയുടെ അടിസ്ഥാനമായ പന്ത്രുശ്ലീഹന്മാരുടെ തിരുനാളാണ് .ശ്ലീഹന്മാരുടെ പ്രവര്‍ത്തനഫലമായി വേരുപിടിച്ചു വളര്‍ന്ന സഭ ധാരാളം വിശുദ്ധര്‍ക്കും രക്തസാക്ഷി
കള്‍ക്കും ജന്മം നല്‍കി. വിശുദ്ധിയുടെ ഫലങ്ങ ള്‍ ധാരാളമായി പുറപ്പെടുവിച്ചുകൊ് സ്വര്‍ഗരാജ്യത്തിന്‍റെ പ്രതീകമായി സഭ വളര്‍ന്നു കൊണ്ടിരിക്കുന്നതിനെയാണ് കൈത്താക്കാലം അനുസ്മരിപ്പിക്കുന്നത "കൈത്താ" എന്ന സുറിയാനിവാക്കിന് വേനല്‍കാലം എന്നാണ് അര്‍ത്ഥം. ഫലാഗമകാലം എന്നും ഈ കാലം അറിയപ്പെടുന്നു.സഭയുടെ വിശ്വസ്ത സന്താനങ്ങ ളായ വിശുദ്ധരുടെയും രക്തസാക്ഷ ി കളുടെയും ഓര്‍മ്മ കൈത്താക്കാലത്തിലെ വെള്ളിയാഴ്ചകളില്‍ നമ്മള്‍ ആചരിക്കുന്നു. വിശുദ്ധിയുടെ സത്ഫലങ്ങ ള്‍ പുറപ്പെടുവിക്കാന്‍ ഈ കാലം നമ്മെ സഹായിക്കുന്നു.നമുക്കു പ്രാര്‍ത്ഥിക്കാം
ഞങ്ങ ളുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായുടെ മാതൃകയനുസരിച്ച് അങ്ങ യോടുകൂടെ മരിക്കാന്‍ സന്നദ്ധരായ അനേകം മിഷനറിമാരെ ഭാരതത്തിനു നല്‍കണമേ.നമുക്കു പാടാം
ഗാനം
പന്തക്കു സ്താസുദിനത്തില്തീനാവുകളുടെ രൂപത്തില്പരിശുദ്ധാത്മാവാം ദൈവംശ്ലീഹന്മാരിലെഴുന്നള്ളിഹൃദയംനിറയും ദൈവികമാംനവചൈതന്യമിയന്നവരായ്അവരീധരണിയിലുടനീളംസുവിശേഷത്തിന് സാക്ഷ ികളായ്.കവിത
പന്തക്കു സ്താത്തിരുനാളില്തീനാവുകള് തന്രൂപത്തില്ശ്ലീഹന്മാരിലെഴുന്നള്ളിപാവനറൂഹാ, കാലും!നവമായുള്ളൊരു ചൈതന്യംനിറയും ഹൃദയവുമായവരോധരണിയിലെങ്ങും സുവിശേഷംഘോഷിക്കുകയായ് ഭയമെന്യേ.ദൈവവചനം വായിക്കാം, വിവരിക്കാം
(അപ്പ. 2:1-47).വഴികാട്ടാന്‍ ഒരു തിരുവചനം
"അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ,അപ്പം മുറിക്ക ല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാതാത്പര്യപൂര്വം പങ്കുചേര്‍ന്നു" (അപ്പ.2:42).നമുക്കു പ്രവര്‍ത്തിക്കാം
മാര്‍തോമ്മാശ്ലീഹാ സ്ഥാപിച്ച ഏഴു പള്ളികളുടെ പേരെഴുതുക.എന്‍റെ തീരുമാനം
പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങ ള്‍ തള്ളിക്ക ളയാതെഅവയ്ക്ക നുസൃതമായി നല്ല പ്രവൃത്തികള്‍ ചെയ്ത് ഞാന്‍ ജീവിക്കും.ഉത്തരം കണ്ടെത്താം