•  
     
                                         സ്വര്‍ഗാരോഹിതനായ ഈശോ മഹത്ത്വീകൃതനായി സ്വര്‍ഗത്തില്‍ പിതാവിന്‍റെ വലത്തുഭാഗത്തിരിക്കുന്നു. പാപത്തെയും മരണത്തെയും ജയിച്ച് സ്വര്‍ഗത്തില്‍ വിജയശ്രീലാളിതനായി വാഴുന്ന കുഞ്ഞാടാണവിടുന്ന്. രാജാക്ക ന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായ അവിടുത്തെ തിരുമുന്‍പില്‍ മാലാഖാവൃന്ദവും, വിശുദ്ധരും സദാ ആരാധനയര്‍പ്പിക്കുന്നു

    ഈശോയുടെ രണ്ടാമത്തെ ആഗമനം

     

                     ഈശോ പറഞ്ഞു: "എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസ സ്ഥലങ്ങളുണ്ട് . ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍  നിങ്ങളോടു പറയുമായിരന്നോ ? .ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കു ന്നിടത്ത് നിങ്ങ ളും ആയിരിക്കേതി ഞാന്‍  വന്ന് നിങ്ങ ളെയും കൂട്ടിക്കൊണ്ടുപോകും" (യോഹ. 14:2-4). പിതാവിന്‍റെ വലത്തുഭാഗത്ത് ഉപ വിഷ്ടനായിരിക്കുന്ന ഈശോ നമ്മെ സ്വര്‍ഗത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകാനായി വീണ്ടും വരുമെന്ന് ഉറപ്പുതരുന്നു. ഈശോ ആയിരിക്കുന്നിടത്ത് അവിടുത്തെ ശിഷ്യരായ നമ്മളും ആയിരിക്ക ണമെന്നതാണ് അവിടുത്തെ തിരുവിഷ്ടം  ഓരോരുത്തര്‍ക്കക്കും സ്വന്തം പ്രവൃത്തികള്‍ ക്ക് അനുസരിച്ച് പ്രതിഫലം നല്‍കാന്‍ ആണ് ഈശോ  വരുന്നത്.  നന്മ ചെയ്തവര്‍ക്ക് നിത്യജീവനും തിന്മ ചെയ്തവര്‍ക്ക് നിത്യശിക്ഷ യും പ്രതിഫലമായി ലഭിക്കും.

     

     

    അന്ത്യവിധി

     

     

                               മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്ത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്‍റെ മുന്‍പില്‍ എല്ലാ ജനതകളും ഒന്നിച്ചുകൂട്ടപ്പെടും. നന്മചെയ്തവരെ വലത്തുവശത്തും തിന്മചെയ്തവരെ ഇടത്തുവശത്തും അവന്‍ നിറുത്തും. വലത്തുവശത്തുള്ളവരോട് അവന്‍ അരുളിച്ചെയ്യും:  ڇഎന്‍റെ പിതാവിനാല്‍അനുഗ്രഹിക്ക പ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി  സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍” എന്തെന്നാല്‍ എനി ക്കു  വിശന്നു. നിങ്ങ ള്‍ `£n¡m³ തന്നു. എനിക്കു ദാഹിച്ചു, നിങ്ങ ള്‍ കുടി ക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു, നിങ്ങ ള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു, നിങ്ങ ള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു, നിങ്ങ ള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങ ള്‍ എന്‍റെ അടുത്തുവന്നു.

                      അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങ നെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കു ക്കുന്നവനായിക്കണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായി ക്സ്വീകരിച്ചതും നഗ്നനായി ക്ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങ ള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കു സന്ദര്‍ശിച്ചത്എ പ്പോള്‍? രാജാവു മറുപടി പറയും:  ڇസത്യമായി ഞാന്‍ നിങ്ങ ളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങ ള്‍ ഇതുചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്ڈ  (മത്താ.5:31-40).

                            "അനന്തരം അവന്‍ തന്‍റെ ഇടത്തുഭാഗത്തുള്ളവരോടു പറയും: ശപിക്ക പ്പെട്ടവരേ, നിങ്ങ ള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്‍റെ ദൂത ന്മാര്‍ക്കു മായി സജ്ജമാ ക്കിയിരി ക്കുന്ന നിത്യാഗ്നിയിലേ ക്കു പോകുവിന്‍.എനിക്കു വിശന്നു, നിങ്ങ ള്‍ ആഹാരം തന്നില്ല.... ഈ ഏറ്റവും എളിയവരില്‍ ഒരുവനു നിങ്ങ ള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണ് ചെയ്യാതിരുന്നത്. ഇവര്‍ നിത്യശിക്ഷ യിലേ ക്കും  നീതിമാന്മാര്‍ നിത്യജീവനിലേ ക്കും പ്രവേശിക്കും " (മത്താ. 25:41 46).സഹോദര സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്ത്യവിധിയില്‍ നമ്മള്‍ സമ്മാനത്തിനോ അന്ത്യവിധിശിക്ഷയ്ക്കോ അര്‍ഹരാകുന്നത്.  മറ്റുള്ളവര്ക്കു ചെയ്യുന്ന നന്മ ഈശോയ് ക്കുതന്നെ ചെയ്യുന്ന നന്മയായും മറ്റുള്ളവരോടു ചെയ്യുന്ന തിന്മ അവിടുത്തേയ്ക്കെ തിരായി ചെയ്യുന്ന തിന്മയായും കണക്കാക്ക പ്പെടും. നമ്മുടെ ചെയ്തികള്‍ തന്നെയാണ് നമു ക്ക് രക്ഷ യ്ക്കോ ശിക്ഷ യ്ക്കോ കാരണമായി ഭവി ക്കുന്നത്. നന്മചെയ്യുന്നവര്‍ക്ക് സ്വര്‍ഗഭാഗ്യവും   തിന്മ ചെയ്യുന്നവര്‍ക്ക് നിത്യ നാശവുമാണു ലഭിക്കുന്നത്. തിന്മചെയ്യാതിരുന്നാല്‍ മാത്രം പോരാചെയ്യേന ന്മ ചെയ്യാതിരി ക്കുന്നതും ശിക്ഷാ ര്‍ഹമാണെന്ന് ഈ തിരുവച നങ്ങ ള്‍ നമ്മെ പഠിപ്പി ക്കുന്നു. വി. യോഹന്നാന്‍ ശ്ലീഹാ പറയുന്നു: "കാണ പ്പെടുന്ന സഹോദരനെ സ്നേഹിക്ക ാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹി ക്കാന്‍ സാധി ക്കുകയില്ല" (1 യോഹ. 4:20).

     

     

    ഏലിയാ-സ്ലീവാ-മൂശക്കാലങ്ങള്‍

     

                            മിശിഹായുടെ മഹത്ത്വപൂര്‍ണമായ രണ്ടാമത്തെ  ആഗമനവും  കുരിശിന്‍റെ വിജയവും അനുസ്മരിപ്പിക്കുന്ന കാലസമുച്ചയമാണ് ഏലിയാ- സ്ലീവാ- മൂശക്കാലങ്ങള്‍.  ഈശോയുടെ രൂപാന്തരീകരണം ഈ കാലത്തിന്‍റെ  ചൈതന്യം നമുക്കു  മനസ്സിലാ ക്കിത്തരുന്നു. രൂപാന്തരീകരണവേളയില്‍ മഹത്ത്വീകൃതനായി  കാണപ്പെട്ട ഈശോയോടൊപ്പം പ്രത്യക്ഷ പ്പെട്ട പ്രവാചകരാണ്  ഏലിയായും മോശയും മോശ നിയമത്തെയും ഏലിയാ പ്രവാചകന്മാരെയും പ്രതിനിധീകരിക്കുന്നു.  പഴയ നിയമത്തെ സ്നേഹത്തിന്‍റെ പുതിയ നിയമത്താല്‍ പൂര്‍ത്തിയാക്കുകയും പ്രവചനങ്ങ ള്‍  നിറവേറ്റുകയും ചെയ്തുകൊണ്ട് മഹത്ത്വത്തിലേയ്ക്കു പ്രവേശിച്ച ഈശോയുടെ രണ്ടാം വരവിന്‍റെ മുന്നാസ്വാദനമാണ് മലയില്‍വച്ച് ശിഷ്യന്മാര്‍ക്ക് ലഭിച്ചത്.

     

                          ലോകാവസാനം, മരണം, വിധി  തുട ങ്ങിയ  യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്  ചിന്തിക്കുവാനും   അനുതാപനിര്‍ഭരമായ ഹൃദയത്തോടെ മിശിഹായുടെ ര രണ്ടാമെത്ത ആഗമനത്തിനായി ഒരുങ്ങിയിരി ക്കുവാനും ഈ കാലം നമ്മെ സഹായി ക്കുന്നു.

     

     

    കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍

     

                         ഏലിയാ -സ്ലീവാ – മൂശക്കാലത്തിലെ  പ്രധാന തിരുനാളാണ്  കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍.  സെപ്റ്റംബര്‍ 14 തീയതിയാണ് ഈ  തിരുനാള്‍  സഭ ആഘോഷിക്കുന്നത്.  കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി യുടെ അമ്മയായ ഹെലേനാരാജ്ഞി ഈശോയുടെ കുരിശ് കണ്ടെടുത്ത സംഭവത്തോടു ബന്ധപ്പെടുത്തിയാണ് ഈ തിരുനാള്‍ ആചരിച്ചു പോരുന്നത്. മിശിഹായുടെ രണ്ടാമത്തെ വരവില്‍ ആകാശത്തില്‍ പ്രത്യക്ഷ പ്പെടുന്ന മനുഷ്യപുത്രന്‍റെ അടയാളം മഹത്ത്വപൂര്‍ണമായ കുരിശായിരി ക്കുമെന്ന്ആദിമകാലം മുതലേ സഭ വിശ്വസിച്ചുപോരുന്നു. 

     

    വെളിപാട് 

     

                                  പുതിയ നിയമത്തിലെ അവസാനത്തെ ഗ്രന്ഥമാണ് വെളിപാട്. യോഹന്നാന്‍ ശ്ലീഹായാണ് വെളിപാടു ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്. പാത്മോസ് ദ്വീപില്‍വച്ചാണ് ഈ ഗ്രന്ഥം രചിക്ക പ്പെട്ടത്. ലോകാവസാനത്തില്‍ മിശിഹാ പ്രത്യക്ഷ നാകുമ്പോള്‍ ദുഷ്ടത പ്രവര്‍ത്തി ക്കുന്നവര്‍ നശിപ്പിക്ക പ്പെടുകയും നന്മചെയ്യുന്ന അവിടുത്തെ അനുയായികള്‍ അവിടുത്തോടൊത്ത് വിജയശ്രീലാളിതരായി പുതിയ ലോകത്തില്‍ പ്രവേശിക്കുകയും ചെയ്യുമെന്ന് ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു.

     

    പള്ളിക്കൂദാശക്കാലം

     

                          നമ്മുടെ ആരാധനക്രമവത്സരത്തിലെ അവസാനത്തെ കാലമാണ്പള്ളി ക്കൂദാശക്കാലം. നാലാഴ്ചകളാണ് ഇതിലുള്ളത്. മിശിഹാ തന്‍റെ മണവാട്ടിയായ സഭയെ അവസാനവിധി ക്കുശേഷം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുന്നതിനെയാണ്  ഈ കലത്തിന്‍റ ആരംഭത്തില്‍ത്തന്നെ നാം അനുസ്മരി ക്കുന്നത് (എഫേ. 5:27, 1 കോറി 15:24). യുഗാന്ത്യത്തില്‍ സഭതന്‍റെ  മക്ക ളോടൊപ്പം സ്വര്‍ഗീയ ജറുസലേമാകുന്ന മണവറയില്‍ തന്‍റെവരനെ . വരാന്‍പോകുന്ന നിത്യസൗഭാഗ്യത്തിന്‍റെ മുന്നാസ്വാദനമാണിത്.

                    പിതാവിന്‍റെ വലത്തുഭാഗത്ത്  മഹത്ത്വപൂര്‍ണനായി വാഴുന്ന ഈശോയെ സൂചിപ്പിക്കാനാണ് സ്വര്‍ഗത്തിന്‍റെ പ്രതീകമായ മദ്ഹായില്‍ ദൈവത്തിന്‍റെ സിംഹാസനമായ ബലിപീഠത്തില്‍ ദൈവവചനം പ്രതിഷ്ഠിക്കുന്നത്. വി. കുര്‍ബാനയില്‍ അള്‍ത്താരയെ സമീപി ക്കുന്ന കാര്‍മ്മി കന്‍ ബലിപീഠത്തിന്‍റെ മധ്യത്തിലും വലത്തുവശത്തും ഇടത്തുവശത്തും ചുംബി ക്കുന്നത് പരിശുദ്ധ ത്രിത്വത്തെ ആരാധി ക്കുന്നതിനാണ്.

                    ഈശോയുടെ ജനനത്തോടുകൂടി ആരംഭിച്ച് തിരുസഭയിലൂടെ സ്വര്‍ഗ ത്തില്‍ എത്തിച്ചേരാന്‍ വിളിക്ക പ്പെട്ടവരാണ്ക്രൈ സ്തവരായ നാം എന്ന സത്യം ആരാധനാവത്സരം നമ്മെ അനുസ്മരിപ്പി ക്കുന്നു.

                  സ്വര്‍ഗം  ലക്ഷ്യമാക്കി നീങ്ങുന്ന തീര്‍ത്ഥാടകയായ തിരുസഭ മംഗള വാര്‍ത്തയിലാരംഭിച്ച് പള്ളിക്കുദാശക്കാലത്തില്‍ പൂര്‍ത്തിയാകുന്ന ആരാധന വത്സരത്തിലൂടെ  മിശിഹാരഹസ്യങ്ങ ളില്‍ പങ്കുചേര്‍ന്നും അനുഭവിച്ചും തന്‍റെ ജീവിതലക്ഷ്യം പ്രാപിക്കുന്നു. നമ്മുടെ വിശുദ്ധ കുര്‍ബാനക്രമവും ഈ രക്ഷാകരാനുഭവം നമുക്ക് കരഗതമാ ക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍നിന്നു ശക്തിയാര്‍ജ്ജിച്ച് സ്നേഹശുശ്രൂഷയുടെയും പങ്കുവയ്ക്ക ലി ന്‍റെയും ജീവിതം നയിച്ച് സ്വര്‍ഗീയ സൗഭാഗ്യത്തിലെത്തുവാന്‍ ആരാധനാ വത്സരം നമ്മെ സഹായി ക്കുന്നു.

     

     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

     ഞങ്ങ ളുടെ ഉത്ഥാനവും പ്രതീക്ഷ യുമായ മിശിഹായേ,
    നീ കുരിശടയാളത്തോടുകൂടി വാനമേഘങ്ങ ളില്‍
    ആഗതനാകുമ്പോള്‍ നിന്‍റെ വലത്തുഭാഗത്ത് അണിനിരക്കുവാന്‍
    ഞങ്ങ ളെ അര്‍ഹരാക്ക ണമേ. 
     

    നമുക്കു പാടാം 

     

    ഗാനം

     

    ഭൂവില്‍ നാഥനെവാഴ്ത്തീടാം
    മര്‍ത്യര്‍ക്ക ഭയം കെത്താന്‍
    നല്‍കീ സഭയെ സകലേശന്‍
    സ്വര്‍ഗപിതാവിന്‍ വലതുവശം
    ചേര്‍ന്നു നിതാന്തമിരുന്നരുളും
    മിശിഹാസഭയെ സ്ലീവായാല്‍
    അവളില്‍ ശോഭ പകര്‍ന്നരുളി
    ദിവ്യപ്രതിഷ്ഠാ സുദിനത്തില്‍
    പരമോന്നതമീ ഭാഗ്യത്തില്‍
    ദൂതഗണങ്ങ ള്‍ തിരുസഭയെ
    സതതം വാഴ്ത്തിപ്പാടുന്നു. 
     

    കവിത 

     

    ആരാധിക്കുക സ്വര്‍ഗത്തില്‍
    വാഴും നമ്മുടെ നാഥനെ നാം,
    മര്‍ത്യരെ രക്ഷിച്ചീടാനായ്
    സഭയെ നല്‍കീ സകലേശന്‍.
    കുരിശടയാളവുമായ് വീും
    മിശിഹാ നാഥന്‍ വരുമല്ലോ
    അവനോടൊപ്പം സ്വര്‍ഗത്തില്‍
    ചേരാന്‍ നന്മകള്‍ ചെയ്തീടാം.
     

    ദൈവവചനം വായിക്കാം, വിവരിക്കാം

     

    (മത്താ. 25:31-46).
     

    വഴികാട്ടാന്‍ ഒരു തിരുവചനം

     

    "എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങ ള്‍
    ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കുതന്നെയാണു
    ചെയ്തുതന്നത്" (മത്താ.25:40).
     

    നമുക്കു പ്രവര്‍ത്തിക്കാം

     

    അന്ത്യവിധിയിലെ പ്രസ്താവനയില്‍ ഈശോയുടെ ഇടത്തുവശത്തും
    വലത്തുവശത്തും നിന്നവര്‍ ചെയ്തതായിപ്പറയുന്ന കാര്യങ്ങ ള്‍
    താഴെ കൊടുത്തിരിക്കു ന്ന ചാര്‍ട്ടില്‍ രേഖപ്പെടുത്തുക.
     

    എന്‍റെ തീരുമാനം

     

    മറ്റുള്ളവരെ സഹായിക്കാന്‍
    കിട്ടുന്ന അവസരങ്ങ ള്‍ ഞാന്‍ നഷ്ടപ്പെടുത്തുകയില്ല.