പാഠം 13
സ്വര്ഗാരോഹണവും പ്രേഷിതദൗത്യവും
-
ഉത്ഥാനാനന്തരം ഈശോ നാല്പതു ദിവസം ശിഷ്യരുടെ ഇടയില്‍ പ്രത്യക്ഷ പ്പെട്ട് ദൈവരാജ്യത്തെക്കുറിച്ച് അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ക്കുവേണ്ട തെളിവുകള്‍ നല്‍കി, ജീവിക്കുന്നവനായി അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. നാല്പതാം ദിവസം ഈശോ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടുപോയി. ഒരുമിച്ചു കൂടിയപ്പോള്‍ അവര്‍ അവനോടു ചോദിച്ചു. "കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ?" അവന്‍ പറഞ്ഞു: "പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങ ള്‍ അറിയേകാര്യമില്ല. എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും."ഇതു പറഞ്ഞിട്ട് കൈകളുയര്‍ത്തി അവിടുന്ന് അവരെ അനുഗ്രഹിച്ചു. അവര്‍ നോക്കി നില്‍ക്കേ അവന്‍ ഉന്നതങ്ങ ളിലേയ്ക്ക് സംവഹിക്ക പ്പെട്ടു. ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില്‍നിന്നു മറച്ചു. അവന്‍ ആകാശത്തിലേയ്ക്കു പോകുന്നത് അവര്‍ നോക്കി നില്‍ക്കുമ്പോള്‍ വെള്ളവസ്ത്രം ധരിച്ച് രണ്ടുപേര്‍ അവരുടെ മുന്‍പില്‍ പ്രത്യക്ഷ പ്പെട്ടു പറഞ്ഞു: "അല്ലയോ ഗലീലിയരേ, നിങ്ങ ള്‍ ആകാശത്തിലേക്കു നോക്കി നില്‍ക്കുന്നതെന്ത്? നിങ്ങളില്‍ നിന്നു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ട യേശു,സ്വര്‍ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെ തന്നെ തിരിച്ചുവരും" (അപ്പ.1:6-11).അവര്‍ അത്യന്തം ആനന്ദത്തോടെ ജറുസലേമിലേയ്ക്ക് തിരിച്ചുപോയി. ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാസമയവും അവര്‍ ദൈവാലയത്തില്‍ കഴിച്ചുകൂട്ടി. ഈശോ അവരോടു നേരത്തെ ഇങ്ങ നെ കല്പിച്ചിരുന്നു: "നിങ്ങള്‍ ജറുസലെം വിട്ടുപോകരുത്. എന്നില്‍നിന്നു നിങ്ങള്‍കേട്ട പിതാവിന്‍റെ വാഗ്ദാനം കാത്തിരിക്കുവിന്‍. എന്തെന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്നാനം നല്‍കി. നിങ്ങളാകട്ടെ ഏറെ താമസി യാതെ പരിശുദ്ധാത്മാവിനാല്‍ സ്നാനം ഏല്ക്കും"(അപ്പ. 1:4-5).
പ്രേഷിത ദൗത്യം
യേശു നിര്‍ദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേയ്ക്കു പോയി. അവനെ കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍ ചിലര്‍ സംശയിച്ചു. ഈശോ അവരെ സമീപിച്ച് അരുളിച്ചെയ്തു: "സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങ ള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങ ളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍.യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്താ. 28:16-20). സ്വര്‍ഗാരോഹണത്തിനു മുന്‍പായി ഈശോ ശിഷ്യരെ ഒരു ദൗത്യം ഏല്പിച്ചു. സര്‍വലോകത്തിനും വേണ്ടിയുള്ള രക്ഷയുടെ സുവിശേഷം ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ എത്തിക്കുവാനുള്ള ദൗത്യമാണ് ഈശോ ശിഷ്യര്‍ക്കു നല്‍കിയത്. പഠിപ്പിക്കുക എന്നത് സഭയുടെ പ്രധാനദൗത്യമാണ്. സുവിശേഷത്തില്‍ വിശ്വസിക്കുന്നവരെ മാമ്മോദീസവഴി ഈശോയിലേയ്ക്ക് ഉള്‍ച്ചേര്‍ക്കുകയും ക്രിസ്തീയവിശ്വാസത്തിന്‍റെ പൂര്‍ണതയിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യണം. ലോകം മുഴുവന്‍ പാപമോചനത്തിനായുള്ള അനുതാപം പ്രസംഗിക്ക പ്പെടുമെന്ന കല്പന,രക്ഷ യുടെ സദ്വാര്‍ത്ത അറിയിക്കാനുള്ള നിര്‍ദ്ദേശം ഇവയാണ്ശ്ലീഹന്മാര്‍ ഏറ്റെടുത്ത പ്രേഷിതദൗത്യം.ശ്ലീഹാക്കാലം
ആരാധനാവത്സരത്തിലെ ആറാമത്തെ കാലമാണ് ശ്ലീഹാക്കാലം പന്തക്കുസ്താത്തിരുനാളിലാണ് ഈ കാലം ആരംഭിക്കുന്നത്. പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ലീഹന്മാര്‍ സുവിശേഷ സന്ദേശവുമായി ലോകമെങ്ങും പോവുകയും സഭാസമൂഹങ്ങ ള്‍ക്ക് അടിസ്ഥാനമിടുകയും ചെയ്തതിനെ ഈ കാലം അനുസ്മരിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍, ശ്ലീഹന്മാരും സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമസഭയുടെ ചൈതന്യം, സഭയുടെ പ്രേഷിത സ്വഭാവം എന്നിവയാണ്ശ്ലീഹാക്കാലത്ത് നാം അനുസ്മരിക്കുന്ന പ്രധാനരഹസ്യങ്ങ ള്‍.ശ്ലീഹാക്കാലത്തെ ഒന്നാം വെള്ളി സ്വര്‍ണവെള്ളി എന്ന പേരിലാണ്അറിയപ്പെടുന്നത്. പത്രോസ് യോഹന്നാനുമൊത്ത് ദൈവാലയത്തലേയ്ക്കു പോയപ്പോള്‍ ദൈവാലയ കവാടത്തിങ്കല്‍വച്ച് സുഖപ്പെടുത്തിയ മുടന്തനോടു പറഞ്ഞ വാക്കുകളില്‍ നിന്നാണ് ഈ പേരുായത്"വെള്ളിയോ, സ്വര്‍ണമോ എന്‍റെ കയ്യിലില്ല, എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക" (അപ്പ.3:6). എന്ന പത്രോസ്ശ്ലീഹായുടെ വാക്കുകളാല്‍ അയാള്‍ സൗഖ്യം പ്രാപിച്ചു. ഈ സംഭവത്തെയാണ് ആ ദിനം അനുസ്മരിപ്പിക്കുന്നത്.പന്തക്കുസ്താത്തിരുനാള്‍
സ്വര്‍ഗാരോഹണത്തിനുശേഷം പത്താം ദിവസം പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരുടെ മേല്‍ തീനാവുകളുടെ രൂപത്തില്‍ എഴുന്നള്ളിവന്ന സംഭവമാണ് ഈ തിരുനാളിന് അടിസ്ഥാനം. സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും അന്നാണ്. സഭയില്‍ വസിക്കാനും സഭയെ നയിക്കാനുമായി പരിശുദ്ധാത്മാവിനെഅയച്ചതിന്‍റെ അനുസ്മരണം പന്തക്കുസ്തായിലു്. സഭയിലും സഭാമക്ക ളിലും പരിശുദ്ധാത്മാവിന്‍റെ ചൈതന്യം നിറയാന്‍ സഹായിക്കുന്ന തിരുനാളാണിത്.ലോകാതിര്‍ത്തികള്‍വരെയും
ഈശോ നിര്‍ദ്ദേശിച്ചിരുന്നതനുസരിച്ച് ഉന്നതത്തില്‍ നിന്നുള്ള ശക്തി ലഭിക്കുന്നതുവരെ ശിഷ്യന്മാര്‍ ജറുസലേമില്‍ തന്നെ വസിച്ചു. പന്തക്കുസ്താത്തിരുനാളില്‍ പരിശുദ്ധാത്മാവിനെ അനുഭവിച്ചറിഞ്ഞ ശിഷ്യന്മാര്‍ സുവിശേഷപ്രഘോഷണത്തിനായി യാത്രയായി. മാര്‍തോമ്മാശ്ലീഹാ ഈശോയുടെ സുവിശേഷവുമായി ഭാരതത്തിലേയ്ക്ക് വന്നതുപോലെ മറ്റു ശിഷ്യന്മാര്‍ ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ ദൈവവചനമെത്തിക്കാന്‍ തീക്ഷ്ണതയോടെ ഇറങ്ങിത്തിരിച്ചു. പന്ത്രണ്ടുപേരില്‍പ്പെട്ടവനല്ലെങ്കിലും ഉത്ഥാനശേഷം ഈശോ അപ്പസ്തോലനായി തിരഞ്ഞെടുത്ത വി. പൗലോസ് ആദിമസഭയിലെ ഏറ്റവും വലിയ പ്രേഷിതനായിരുന്നു.അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍
പുതിയനിയമഗ്രന്ഥത്തിലെ അഞ്ചാമത്തെ പുസ്തകമാണ് അപ്പസ്തോലപ്രവര്‍ത്തനങ്ങ ള്‍. പരിശുദ്ധാത്മാവിന്‍റെ ആവാസത്താലെ ശക്തരായ ശിഷ്യസമൂഹവും ആദിമസഭയും എപ്രകാരമാണു ജീവിതസാക്ഷ്യം നല്‍കിയതെന്ന് ഈ ഗ്രന്ഥം വിവരിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹത്തെയാണ് നാമിതില്‍ കാണുക. അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ സുവിശേഷമെന്നും ഈ പുസ്തകം അറിയപ്പെടുന്നു.ലേഖനങ്ങള്‍
സഭയുടെ വളര്‍ച്ചയുടെ ഭാഗമായി അപ്പസ്തോല പ്രവര്‍ത്തനങ്ങ ള്‍ക്കു ശേഷം പുതിയ നിയമത്തില്‍ തുടര്‍ച്ചയായി 21 ലേഖനങ്ങള്‍ രൂപപ്പെട്ടു. അതില്‍ 14 ലേഖനങ്ങ ള്‍ പൗലോസിന്‍റെ പേരില്‍ അറിയപ്പെടുന്നു. ഇവയ്ക്കു പിന്നാലെ വരുന്ന ഏഴുലേഖനങ്ങ ള്‍ കാതോലിക ലേഖനങ്ങ ള്‍ എന്നറിയപ്പെടുന്നു. കാരണം, അവ ഒരു പ്രത്യേക സഭയേയോ, വ്യക്തികളേയോ ഉദ്ദേശിച്ചുള്ളവയല്ല. സാര്‍വത്രിക സഭയ്ക്കായി എഴുതപ്പെട്ടവയാണ്. യാക്കോബ്, പത്രോസ്, യോഹന്നാന്‍, യൂദാ തദേവൂസ് എന്നിവരാണ് ഈ ലേഖനങ്ങളുടെ കര്‍ത്താക്കള്‍. പത്രോസ് രണ്ടും,യോഹന്നാന്‍ മൂന്നും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.വിശ്വാസ ജീവിതത്തില്‍ നല്ല ഫലങ്ങ ള്‍ പുറപ്പെടുവിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവ നല്‍കുന്നു.ഓരോ ക്രൈസ്തവനും പ്രേഷിതന്‍
ശ്ലീഹന്മാര്‍ തങ്ങ ള്‍ അനുഭവിച്ചറിഞ്ഞ ഈശോയെ ലോകത്തിനു മനസ്സിലാക്കിക്കൊടുക്കാന്‍ തങ്ങ ളുടെ അറിവും കഴിവും പൂര്‍ണമായും ഉപയോഗിച്ചു. അതിനായി ജീവന്‍പോലും ബലിയര്‍പ്പിച്ചു. എങ്കിലും ലോക ത്തിന്‍റെ അതിര്‍ത്തികള്‍വരെ സുവിശേഷമെത്തിക്കാനുള്ള ദൗത്യം ഇനിയും പൂര്‍ണമായിട്ടില്ല. ഇനിയുമതു തുടരേണ്ടത് മാമ്മോദീസ സ്വീകരിച്ച ഓരോ ക്രിസ്തുശിഷ്യനിലൂടെയുമാണ്. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ നാം മാമ്മോദീസ സ്വീകരിക്കുമ്പോള്‍ ഈ സുപ്രധാനദൗത്യം അവിടുന്ന് നമ്മെ ഭരമേല്പിക്കുന്നു.മനുഷ്യന്‍റെ നിത്യരക്ഷ യാണ് സുവിശേഷ സന്ദേശത്തിന്‍റെ ലക്ഷ്യം. ഈ രക്ഷയാകട്ടെ ഈശോമിശിഹായിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ. 4:12). അതുകൊണ്ട് ഈശോ കര്‍ത്താവാണെന്നു വ്യക്തമായി പ്രഘോഷിക്ക ണം. ജീവിത മാതൃകയാണ് ഏറ്റവും ശക്തമായ സുവിശേഷ പ്രഘോഷണം.നമുക്കു പ്രാര്‍ത്ഥിക്കാം
സുവിശേഷം പ്രഘോഷിക്കുവാന്‍ ശ്ലീഹന്മാരെ നിയോഗിക്കുകയുംഅവരോടുകൂടെ എന്നുമുായിരിക്കുമെന്നു വാദ്ഗാനം ചെയ്യുകയുംചെയ്ത മിശിഹായേ, നിന്‍റെ സാക്ഷികളായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്ക ണമേ.നമുക്കു പാടാം
ഗാനം
രക്ഷ കനാര്ന്നൊരുയിര്പ്പിന്റെസാക്ഷികളാം തന്‍ ശ്ലീഹന്മാര്റൂഹാതന് ബലമുള്ക്കൊണ്ടുഭീതിവെടിഞ്ഞ ു കരുത്തോടെതിരുവുത്ഥാനത്തിന് ചരിതംപാരിടമെല്ലാമറിയിച്ചു.കവിത
ഉത്ഥിതനായൊരു കര്ത്താവിന്സാക്ഷികളായീ ശ്ലീഹന്മാര്റൂഹാവന്നു വസിച്ചവരില്അവരോ ബലമുള്ളവരായീ.ഭീതിവെടിഞ്ഞ വര്‍ സുവിശേഷംപാരിടമെങ്ങും ഘോഷിച്ചൂനമ്മള്ക്ക വരുടെ കാലടികള്പിന്തുടരാം പുരുമോദമൊടേ.ദൈവവചനം വായിക്കാം, വിവരിക്കാം
(ലൂക്കാ. 24:50-53).വഴികാട്ടാന്‍ ഒരു തിരുവചനം
"നിങ്ങ ള്‍ ലോകമെങ്ങും പോയി,എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍"(മര്‍ക്കോ .16:15).നമുക്കു പ്രവര്‍ത്തിക്കാം
അപ്പസ്തോല പ്രവര്‍ത്തനങ്ങ ള്‍ 8, 9 അദ്ധ്യായങ്ങ ള്‍ വായിച്ച്പൗലോസ് ശ്ലീഹായുടെ മാനസാന്തരകഥ വിവരിക്കുക.എന്‍റെ തീരുമാനം
അവസരം കിട്ടുമ്പോഴെല്ലാം ഞാന്ഈശോയെക്കുറിച്ച് സംസാരിക്കുംഉത്തരം കണ്ടെത്താം