പാഠം 12
എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ
-
ഈശോ ശിഷ്യര്‍ക്ക് തന്നെത്തന്നെ പലവിധത്തില്‍ വെളിപ്പെടുത്തി ക്കൊടുത്തുവെങ്കിലും അവിടുത്തെ പീഡാനുഭവവും മരണവും അവര്‍ക്ക ്മനസ്സിലാക്കാന്‍ സാധിച്ചില്ല. ഈശോയുടെ കാല്‍വരിയിലെ മരണത്തോടെ അവര്‍ മ്ലാനവദനരും ദുഃഖിതരുമായി. പ്രതീക്ഷ നഷ്ടപ്പെട്ട് എന്താണ്ചെ യ്യേതെന്നറിയാതെ ഒരു മുറിക്കുള്ളില്‍ യഹൂദരെ ഭയന്ന് ഒളിച്ചിരിക്കുകയായിരുന്നു ശിഷ്യര്‍. ഉത്ഥാനം ചെയ്ത രാത്രിയില്‍ തന്നെ ഈശോ ശിഷ്യരുടെ അടുക്കലെത്തി. ഈശോ വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു: "നിങ്ങ ള്‍ക്കു സമാധാനം". ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. ഈശോ അവരോടുപറഞ്ഞു: "നിങ്ങ ള്‍ക്ക ു സമാധാനം!"(യോഹ.20:19-22). അങ്ങ നെ ഈശോ തന്‍റെ ശിഷ്യരുടെ മനസ്സിലെ സംശയങ്ങ ളും ദുഃഖങ്ങ ളുമെല്ലാം മാറ്റി അവരെ സന്തോഷഭരിതരാക്കി. ഉത്ഥിതനായ നാഥന്‍റെ സ്നേഹവും മഹത്ത്വവും അവര്‍ അനുഭവിച്ചറിഞ്ഞു
തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം
ഈശോ പ്രത്യക്ഷ പ്പെട്ട സമയത്ത് തോമ്മാശ്ലീഹാ അവരുടെ കൂടെയില്ലായിരുന്നു. അതുകൊണ്ട് മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍ അവന്‍ പറഞ്ഞു: "അവന്‍റെ കൈകളില്‍ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍റെ പാര്‍ശ്വത്തില്‍ എന്‍റെ കൈ വയ്ക് കയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല" (യോഹ. 20:25). മറ്റു ശിഷ്യന്മാര്‍ക്കുണ്ടായ ഉത്ഥാനാനുഭവം തനിക്കു ലഭിക്കാതെപോയതിന്‍റെ വേദനയും, അതു കിട്ടിയേ മതിയാകൂ എന്ന വാശിയും കൂടിച്ചേര്‍ന്ന ഒരു പ്രതികരണമായിരുന്നു അത്. മരിക്കേണ്ടി വന്നാലും ഗുരുവിനെ വിട്ടുപിരിയരുത് എന്നാഗ്രഹിച്ച ശിഷ്യനായിരുന്നു തോമ്മാശ്ലീഹാ. ലാസറിനെ ഉയിര്പ്പിക്കാന്പോകാനൊരുങ്ങിയ ഈശോയെ മറ്റു ശിഷ്യര്‍ തടഞ്ഞ പ്പോള്‍ തോമ്മാശ്ലീഹാ ധൈര്യസമേതം പറഞ്ഞു: "അവനോടൊപ്പം മരിക്കാന്‍ നമുക്ക ും പോകാം" (യോഹ. 11:16).എട്ട് ദിവസങ്ങള്‍ക്കുശേഷം അവന്‍റെ ശിഷ്യന്മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമ്മാശ്ലീഹായും അവരോടുകൂടെ ഉായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. ഈശോ വന്ന് അവരുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: "നിങ്ങള്‍ക്കു സമാധാനം!" അവന്‍ തോമസിനോടു പറഞ്ഞു: "നിന്‍റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്‍റെ കൈകള്‍ കാണുക; നിന്‍റെ കൈനീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക് അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക" (യോഹ. 20:26-27). ഉത്ഥാനാനുഭവം നേടി ശിഷ്യത്വത്തിന്‍റെ പൂര്‍ണതയിലേക്കുയരാന്‍ ഈശോ തോമ്മാശ്ലീഹായെ ക്ഷണിക്കുകയായിരുന്നു.എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ
ഈശോയുടെ ഈ വചനങ്ങ ള്‍ കേട്ടയുടന്‍ തോമ്മാശ്ലീഹാ പറഞ്ഞ ു: "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ". ഈശോ അവനോടു പറഞ്ഞ ു "നീഎന്നെ കതുക വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്ക ുന്നവര്‍ ഭാഗ്യവാന്മാര്‍" (യോഹ.20:28-29). കര്‍ത്താവും ദൈവവുമായി ഈശോയെ ഏറ്റുപറയുകയായിരുന്നു തോമ്മാശ്ലീഹാ. വിശ്വാസത്തിന്‍റെ ഏറ്റവും ഉത്കൃ ഷ്ടമായ പ്രഖ്യാപനമായിരുന്നു അത്.ദൈവിക വെളിപ്പെടുത്തലിനുള്ള പ്രത്യുത്തരമാണ് വിശ്വാസം.ഈശോ കര്‍ത്താവാണെന്ന് ഹൃദയത്തില്‍ വിശ്വസിക്ക ുകയും അധരം ഏറ്റുപറയുകയും ചെയ്യുന്നത് വിശ്വാസത്തിന്‍റെ പ്രകടനമാണ്(റോമ. 10:9).മിശിഹാനുഭവം
ഗുരുവിനോടൊത്തുവസിച്ച് ഗുരുവിനെ മനസ്സിലാക്കി ഗുരുസ്നേഹം അനുഭവിക്കുന്നവനാണ് ശിഷ്യന്‍. ഈശോയും തന്‍റെ ശിഷ്യരെ എപ്പോഴുംകൂടെ ന ടന്നു പഠിപ്പിച്ചു. അത്ഭുതങ്ങ ളിലും അടയാളങ്ങ ളിലും അവരെ പങ്കുകാരാക്കി. ദൈവരാജ്യത്തെക്കുറിച്ചുള്ള തന്‍റെ സങ്കല്പങ്ങ ള്‍അവരോടു പറഞ്ഞു. അങ്ങനെ താന്‍ ആരാണെന്ന് അനുഭവിച്ചറിയാന്ഈശോ ശിഷ്യര്‍ക്ക് അവസരം നല്‍കി.ഈശോയോടുകൂടെ ആയിരുന്ന് ഈശോയെ അനുഭവിച്ചറിഞ്ഞ വര്‍ക്കേ അവിടുത്തെ പ്രഘോഷിക്കാന്‍ സാധിക്കുകയുള്ളൂ. തങ്ങളുടെ പ്രസംഗത്തിന്‍റെ ആധികാരികതയായി യോഹന്നാന്‍ ശ്ലീഹാ ഈ മിശിഹാനുഭവത്തെയാണ് എടുത്തുപറയുന്നത്. "ഞങ്ങ ള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടുകതുംസൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ച തുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങ ള്‍ അറിയിക്കുന്നു" (1 യോഹ. 1:1). യൂദാസ് സ്കറിയോത്ത നഷ്ടമാക്കിക്കളഞ്ഞ ശിഷ്യസ്ഥാനത്തേക്ക് പുതിയ ഒരാളെ തെരഞ്ഞെടുക്കുവാന്‍ പത്രോസ് ശ്ലീഹാ പറഞ്ഞ മാനദണ്ഡവും ഈ മിശിഹാനുഭവമായിരുന്നു. പത്രോസ് പറഞ്ഞു: "യോഹന്നാന്‍റെ സ്നാനംമുതല്‍ നമ്മില്‍നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍" (അപ്പ. 1:22).സമാധാനാശംസ
ഉത്ഥിതനായ ഈശോ പ്രത്യക്ഷപ്പെട്ട അവസരങ്ങളിലെല്ലാം നല്‍കിയ ആശംസ "നിങ്ങ ള്‍ക്കു സമാധാനം" എന്നായിരുന്നു. വി. കുര്‍ബാനയില്‍ പല പ്രാവശ്യം കാര്‍മ്മികന്‍ ഈ ആശംസ സമൂഹത്തിനു നല്‍കുന്നു്. "സമാധാനം നിങ്ങളോടുകൂടെ" എന്നു കാര്‍മ്മികന്‍ ആശംസിക്കുമ്പോള്‍ 'അങ്ങ യോടും അങ്ങയുടെ ആത്മാവോടുംകൂടെ' എന്നു സമൂഹം പ്രത്യുത്തരിക്കുന്നു. സമാധാനമായ ഈശോ നമ്മുടെകൂടെട്ട എന്നാണ് ഈ ആശംസ സൂചിപ്പിക്കുന്നത്. നമ്മുടെ പിതാവായ മാര്‍തോമ്മാശ്ലീഹാ നടത്തിയ വിശ്വാസപ്രഖ്യാ പനം നമ്മുടേതുമായിത്തീരട്ടെ. ഈശോയെ നമ്മുടെകര്‍ത്താവുംദൈവവു മായി നമുക്ക് ഏറ്റുപറയാം. ഈശോയോടുകൂടിയും ഈശോയ്ക്ക ു വേണ്ടിയും നമുക്കു ജീവിക്കാംനമുക്കു പ്രാര്‍ത്ഥിക്കാം
കര്‍ത്താവായ ഈശോയെ, ഞങ്ങ ളുടെ പിതാവായമാര്ത്തോമ്മാശ്ലീഹായുടെ മാതൃകയനുസരിച്ച് നിന്നോടുകൂടിമരിക്കുവാന് സന്നദ്ധരായ അനേകംമിഷനറിമാരെ ഭാരതത്തിനു നല്കണമേ.നമുക്കു പാടാം
ഗാനം
നാഥനോടൊപ്പം പോയിമരിക്കാംഎന്നതിധീരം ചൊല്ലിയതാതന്തോമ്മാശ്ലീഹാ ഭാരതഭൂവില്ശൂലത്താല് മൃതിവശഗതനായിതാതാ, താവക പ്രാര്ത്ഥനതണലായിതീര്ത്തീടണമേ ഞങ്ങ ള്‍ക്കെ ന്നും.കവിത
ഗുരുവിനൊടൊപ്പം പോയി മരിക്കാ-മരുളീയിതുപോല്‍ ദിദീമൂസ്.ധീരതയോടെ ഭാരതഭൂവിനുതാതന് നല്‍കീ സുവിശേഷംഒടുവില് രക്തം ചിന്തി മരിച്ചുതോമ്മാശ്ലീഹായീമണ്ണില്പ്രിയ താതാ, നിന്‍ പ്രാര്‍ത്ഥന ഞങ്ങ ള്‍-ക്കെന്നും തണലായ്തീരട്ടെദൈവവചനം വായിക്കാം, വിവരിക്കാം
(യോഹ. 20:19-29).വഴികാട്ടാന്‍ ഒരു തിരുവചനം
"നീയെന്നെ കതുവിശ്വസിച്ചു. കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍"(യോഹ. 20:29).നമുക്കു പ്രവര്‍ത്തിക്കാം
മാര്‍തോമ്മാശ്ലീഹായെക്കുറിച്ച് നമ്മുടെ പാരമ്പര്യത്തില്പറയപ്പെടുന്ന ഒരു കഥ എഴുതുക.എന്‍റെ തീരുമാനം
"എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" എന്ന പ്രഖ്യാപനം ഞാന്‍ കൂടെക്കുടെആവര്ത്തിച്ചു ചൊല്ലും.ഉത്തരം കണ്ടെത്താം